Aksharathalukal

നിനക്കായി...💝ShOrT sToRy ; part 2





10 വർഷത്തെ അവന്റെ പ്രണയം സ്വന്തം ആയ സന്തോഷം അവനിൽ തെളിഞ്ഞ്  നിന്നപ്പോൾ 17 വർഷത്തെ തന്റെ പ്രണയം ഇന്ന് മറ്റൊരു പെണ്ണിന്റെ സ്വന്തം ആകുന്നത് കണ്ട് നെഞ്ച് നീറി മാറി നിന്ന അവളെ അവൻ കണ്ടില്ലാ.... 


'' മാളു... '' 

സ്വരത്തിലെ ഇടർച്ച പാറു ന്റെ വിളിയിൽ വ്യെക്തമായിരുന്നു.... 

( മാളു ന്റെ ഫ്രണ്ട് നു ശ്രീ എന്നാണ് ആദ്യം പറഞ്ഞത് അത് മാറ്റി പാറു ആക്കിയേ 😁 ) 

'' പ..പാറു....പാറു....ന... നമുക്ക് പോ...പോകാ ഡ... വ്..വാ '' 

ഉള്ളിൽ നിന്ന് വന്ന തേങ്ങൽ പുറത്തേക്ക് വരാതെ നോക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു... 


'' വാ '' 

കൂടുതൽ ഒന്നും പറയാതെ മാളു വിന്റെ അവസ്ഥ മനസ്സിലാക്കി പാറു അവളെയും കൂട്ടി പോയി... കൈയ്യിൽ കരുതിയ ഗിഫ്റ്റ് ഒരു കുട്ടിയുടെ കയ്യിൽ നൽകി അവന് നൽകുവൻ പറഞ്ഞു... അത് അവന്റെ കൈയ്യിൽ എത്തിയ നിമിഷം അവൻ ചുറ്റും നോക്കി... ആഹ് കുട്ടിയോട് എന്തോ ചോദിച്ചു... മറുപടി കിട്ടിയപ്പോ നെറ്റി ചുളിയുന്നത് നോക്കി നിന്ന്.... പിന്നീട് അവിടെ നിൽക്കാതെ  പാറു ന്റെ ഒപ്പം പോയി...  




ഫ്ലാറ്റിൽ എത്തിയ ഉടനെ റൂമിൽ കേറി മാളു വാതിൽ അടച്ചു.... ഉള്ളിലെ സങ്കടം അവൾ കരഞ്ഞു തീർത്തു... ഇപ്പോൾ അവൾക്ക് കൂട്ട് ഈ കണ്ണീർ മാത്രം ആണ്.... പ്രാണൻ പോകുന്ന വേദന ഇന്നവൾ അറിയുന്നുണ്ട്.... ഇങ്ങനെ ഒരു ദിവസം നേരത്തെ കരുതി തന്നെ ആണ് ഇരുന്നത് പക്ഷെ ഇന്ന് എന്തോ തളർന്നു പോകുവാ.... കഴിയുന്നില്ല ഇനി അവനു മറ്റൊരു അവകാശി ഉണ്ടെന്ന്... പക്ഷെ പറ്റണം.... മറക്കണം.... ശ്രമിക്കാം  അതിന്... 


ഉള്ളിലെ നീറ്റൽ അവൾ കരഞ്ഞു തീർത്തു... കത്തുന്ന തീ ചൂളയിൽ വെന്ത് ഉരുകുവാ ഇന്നവൾ... അതിൽ നിന്നുള്ള പൊള്ളൽ അസഹനീയം ആയി തോന്നി അവൾക്ക്... 💔 കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരും ആഹ് തീയിൽ ഇല്ലാതെ ആകുന്ന പോലെ.... 


ഒരു വേള പഴയ ഓർമകളിൽ അവൾ കണ്ണ് അടച്ചു 


1 അം ക്ലാസ്സ്‌ മുതൽ കൂടെ പഠിച്ച തന്റെ കളി കൂട്ടുകാരൻ ശ്രീജിത്ത്‌.... തന്നെ പോലെ തന്റെ അതെ പ്രായം ഉള്ള തന്റെ ആങ്ങളയുടെയും കൂട്ടുകാരൻ.... മൂന്ന് പേരും എല്ലാ കാര്യത്തിലും ഒന്നിച്ചു ആയിരുന്നു... കുറച്ചു കൂടെ വല്യ ക്ലാസ്സിൽ എത്തിയപ്പോ താൻ മാത്രം ക്ലാസ്സിൽ ആയി എങ്കിലും ആഹ് പഴയ ബന്ധം അതെ പോലെ നിലനിന്നു.... എല്ലാവർക്കും ജിത്ത് ആയപ്പൊ അവൻ തനിക്ക് മാത്രം അവൻ ശ്രീ ആയി...  7 അം ക്ലാസ്സിൽ കളി കൂട്ടുകാരനൊദ് തോന്നിയ ഇഷ്ടം.... ആദ്യം ഒക്കെ പ്രായത്തിന്റെ തോന്നൽ ആണെന്ന് കരുതി വിട്ടു കളഞ്ഞു.... പിന്നീട് ഉള്ള ഓരോ ദിവസവും അങ്ങനെ തന്നെ ചിന്തിച്ചു.... 8 അം ക്ലാസ്സിൽ എത്തിയപ്പോഴും ആഹ് ഇഷ്ടം കൂടി എന്നല്ലാതെ ഒരു തരി കുറഞ്ഞില്ല.... ശ്രീ യെ നേരിൽ കാണുമ്പോ... അവനോട് സംസാരിക്കാൻ പോകുമ്പോ ഉള്ള പതർചയും ഓരോ സ്ഥലത്തും അവൻ ഉണ്ടാകണേ എന്നാ ചിന്തയിൽ നിന്നും മനസ്സിലായി തനിക്ക് അവനോട് പ്രണയം ആണെന്ന്.... love  എന്നാ ഫീലിംഗ് തനിക്കും വന്നെന്ന്.... ആരോടും ഒന്നും പറയാതെ silent love....  അതായിരുന്നു തന്റെ പ്രണയം... ക്ലസ്സുകൽ ഓരോന്ന് കഴിഞ്ഞ് 10 ൽ എത്തിയപ്പോഴും അതിൽ കുറവ്‌ വന്നില്ല... ആരോടും പറഞ്ഞില്ല തന്റെ പ്രണയം.... അവനോട് പോലും...  കാണുമ്പോൾ മാത്രം സംസാരിച്ചു.... ആദ്യം മടി ആയിരുന്നു എങ്കിലും പിന്നീട് അതും മാറി.... ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് ഉള്ള യാത്ര ഒന്നിച്ചു ആയപ്പോ സന്തോഷം ഒന്നും കൂടെ കൂടി....  


           അങ്ങനെ ഓരോ ദിവസവും silent ആയി... ആരും അറിയാതെ അവനെ പ്രണയിച്ചു.... ജീവൻ ആയി മാറി ഓരോ ദിവസം....  ശ്രീ എന്നാ പ്രണയം മാളു വിൽ ഓരോ നിമിഷവും അലയടിച്ചു....  


Intervel സമയം അവൻ മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് കാണും... സങ്കടം വരും... തന്റെ അടുത്തേക്ക് വരുന്നില്ലലോ എന്നൊർക്കും പിന്നീട് വിടും ആഹ് കാര്യം.... എന്നും ശ്രീ എല്ലാ ഇന്റെർവെൽ സമയത്തും അവളോട് സംസാരിക്കും.... തന്റെ ആങ്ങള കിചുവും , കിചുന്റെം ശ്രീ യുടെയും ഫ്രണ്ട്‌സ് ഉം ആയും അവൾക്ക് നല്ല പരിചയം ആയിരുന്നു.... അവൾ.... അനന്യ....  


എത്ര ഒക്കെ ശ്രീ അനന്യ യോട് സംസരിചലും അവർ ഫ്രണ്ട്‌സ് ആണെന്ന് തന്നെ കരുതി.. അല്ല അങ്ങനെ കരുതാൻ ആയിരുന്നു ഇഷ്ടം.... 




തുടരും..... 






നിനക്കായി... 💝 Part 3

നിനക്കായി... 💝 Part 3

4.8
1976

എത്രയൊക്കെ ശ്രീ അനന്യയോട് സംസാരിച്ചാലും അവർ ഫ്രണ്ട്‌സ് ആണെന്ന് കരുതി... അല്ല അങ്ങനെ കരുതാൻ ആയിരുന്നു ഇഷ്ടം.... ആരൊക്കെ വന്ന് purpose ചെയിതാലും അവർക്ക് ഉള്ള മറുപടി ' No ' താല്പര്യം ഇല്ല.... മനസ്സിൽ ഒരാളെ വച്ച് മറ്റൊരു ആളോട് എങ്ങനാ relation നു താല്പര്യം ആണെന്ന് പറയുക... പറഞ്ഞില്ല ആരോടും yes എന്ന്... മെല്ലെ മെല്ലെ കൂട്ടുകാർ ശ്രീ യുടെ പേര് വിളിച്ചു കളിയാക്കാൻ തുടങ്ങിയപ്പൊ '' ഫ്രണ്ട് ആടി അല്ലാതെ വേറെ ഒന്നും ഇല്ല '' എന്നും പറഞ്ഞ് എപ്പോഴും ഒഴിഞ്ഞു മാറി... അവരുടെ മുമ്പിൽ പോലും സമ്മതിച്ചില്ല ശ്രീയോടുള്ള പ്രണയം...10 ലെ എക്സാം എല്ലാം കഴിഞ്ഞപ്പൊ ഇടക്ക് ഒക്കെ അച്ഛന്റെ ഫോൺ എടുത്ത് മെസ്സേജ്