Aksharathalukal

റൗഡി ബേബി



നിരഞ്ജൻ പലതും അങ്ങനെ ചിന്തിച്ചു അവിടെ തന്നെ ഇരുന്നു... എന്തോ ഗദമായി ചിന്തിച്ചു ഇരിക്കുന്ന നിരഞ്ജനെ കണ്ടു കല്യാണി അവന്റെ മുഖത്തിന്‌ നേരെ വിരൽ ഞൊട്ടിച്ചു..

\"മം അവള് പിരിക്കം പൊക്കി ചോദിച്ചു..


അവൻ ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണുകൾ ചിമ്മി അവിടെന്ന് പെട്ടന്ന് എഴുനേറ്റ് ഫ്രഷാവാൻ ചെന്നു....

---------------------
പതിവ് പോലെ കല്യാണി കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ അജയുടെ വീട്ടിൽ നിന്ന് അന്ന് കണ്ട തൊപ്പിക്കാരാൻ ഇറങ്ങി പോകുന്നത് കണ്ടു.... അയാളെ കണ്ടതും അവള് പെട്ടന്ന് മറഞ്ഞു നിന്നു......
\"ഇന്ന് ഇയാള് ആരാണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്നും പറഞ്ഞു 
അയാൾ നടന്നു നീങ്ങിയതും കല്യാണി അയാളുടെ പിറകെ നടന്നു..... അയാളെ പിന്തുടർന്ന് അവള് ബസ് സ്റ്റോപ്പിൽ എത്തി....

ബസ് സ്റ്റോപ്പിൽ എത്തിയതും അയാൾ ചുറ്റും നോക്കി, അത് കണ്ട കല്യാണി പെട്ടന്ന് മറഞ്ഞു... പരിചയം ഉള്ള ആരും ഇല്ലന്ന് ഉറപ്പായപ്പോൾ അയാൾ തൊപ്പി ഊരി... ഇതൊക്കെ വാച്ച് ചെയുന്ന കല്യാണി അയാളുടെ മുഖം കണ്ടു ഞെട്ടി... \"മീൻ കാരൻ ചേട്ടൻ അവൾ അറിയാതെ തന്നെ സ്വയം പറഞ്ഞു... വാ പൊളിച്ചു നിന്നു...

\"ഡീ വാ അടക്ക് ഇല്ലങ്കിൽ ഈച്ച കയറും.... പെട്ടന്ന് ആരുടെയോ സൗണ്ട് കേട്ടതും അവൻ വാ അടച്ചു പിറകിലേക്ക് നോക്കി....

അവളെ തന്നെ നോക്കി ഇളിക്കുകയാണ് സഞ്ജയ്‌...

അവൾ ചമ്മൽ പുറത്തു കാണിക്കാതെ അവനെ നോക്കി ചിരിച്ചു...

\"എന്താണ് മേഡം ഒരു വഴിനോട്ടം... അവൻ കുസൃതിയിൽ ചോദിച്ചു...\"

\"വായിനോട്ടം ഒന്നുമല്ല, ഒരു കള്ളനെ പിടിക്കാൻ വേണ്ടി പതുങ്ങി വന്നതാ....\"

\"കെട്ടിയോന്റെ കൂടെ ചേർന്നു നീയും പോലിസ് പണിക് ഇറങ്ങിയിരിക്ക....\"


\"ആ ചെറുതായി, അവള് കണ്ണുറുക്കി പറഞ്ഞു..

\"ബെസ്റ്റ്, എന്നിട്ട് കിട്ടിയോ..\"\"അവൻ ആകാശയോടെ ചോദിച്ചു..

\"കള്ളനെ കൈയോടെ പൊക്കി....\"

അവള് മീൻ കാരനെ കുറിച്ചാണെന്ന് പറയുന്നത് എന്ന് അവൻ അറിയാമായിരുന്നു.... അവൻ അയാൾ വിളിച്ചിട്ട് വന്നതായിരുന്നു... അയാളെ വെയിറ്റ് ചെയ്തു നിൽകുമ്പോഴാണ് കല്യാണി അയാളെ ഫോള്ളോ ചെയുന്നത് കണ്ടത്.... ഇവളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് പിറക്കിൽ പോയി വിളിച്ചത്...എല്ലാം വെറുതെയായി ചീറ്റി പോയല്ലോ എന്ന് അവൻ ചിന്തിച്ചു നിന്നു...

\"ഹലൊ സർ എന്തോ വലിയ ആലോചനയിൽ ആണല്ലോ...\"അവന്റെ മുഖത്തിന്‌ നേരെ കൈ വീശി അവള് ചോദിച്ചു...


\"നീ പൊക്കിയ കള്ളൻ ആരാണെന്ന് ചിന്തിക്കുകയായിരുന്നു.....\"


\"സഞ്ജു അത് ഏതായാലും നീയല്ല... കള്ള കാമുകനെ ഞാൻ പിന്നെ പൊക്കി കൊള്ളാം... അവള് ആക്കി പറഞ്ഞതും..

അവൻ എന്താ എന്ന ഭാവത്തിൽ രണ്ടു പിരികം പൊക്കി അവളെ നോക്കി..


\"നിള വന്നു പറഞ്ഞു... നിങ്ങൾക് തമ്മിൽ ആടാർ പ്രേമാണെന്നും, ഉടനെ കല്യാണം ഉണ്ടെന്നും...\"..

അത് കേട്ടതും അവൻ ചിരിച്ചു...

അത് കണ്ടു അവള് നെറ്റി ചുള്ളിച്ചു നോക്കി...


\"അമ്മയുടെ വലിയ ആഗ്രഹമല്ലേ, സമ്മതിക്കാം എന്ന് കരുതി... അല്ലാതെ കാത്തിരിക്കാൻ ആരുമില്ലല്ലോ, ഉണ്ടായിരുന്നയാൾ തേച്ചിട്ട് പോയില്ലേ അവൻ ഇടം കണ്ണിട്ട് അവളെ നോക്കി ആക്കി പറഞ്ഞു..


അത് കേട്ടതും അവൾ ഇടുപ്പിന് കൈ വെച്ച് അവനെ തുറിച്ചു നോക്കി...

അത് കണ്ടതും അവൻ പൊട്ടി ചിരിച്ചു...


\"ഡാ മാക്രി തേക്കാൻ ഞാൻ എപ്പോഴാ നിന്നെ പ്രേമിച്ചത്...\"


\"എന്റെ പൊന്ന് കല്ലു ഞാൻ തമാശ പറഞ്ഞതാണ്... നീ അതിൽ പിടിച്ചു തൂങ്ങല്ലേ...\"അവൻ കൂപ്പി പറഞ്ഞു..


\"Ok, ഇപ്രാവശ്യം ക്ഷമിച്ചിരിക്കുന്നു....



\"എന്ന വാ നീ കോളേജിലേക്ക് അല്ലേ, ഞാനും അങ്ങോട്ടേക്കാണ്..\"



 \"ഞാൻ ഇല്ല, ഇയാള് വിട്ടോ.. \"



\"എന്തോന്നാ ഡീ, നീ കാറിൽ എന്ന് കരുതി ആകാശം ഒന്നും ഇടഞ്ഞു വീഴില്ല... മര്യദയ്ക്ക് വണ്ടിയിൽ കയറിക്കോ...\"

അവൻ ദേഷ്യം അഭിനയിച്ചു പറഞ്ഞതും അവൾ 

\"ഉത്തരവ് എന്ന് പറഞ്ഞു അവന്റെ കാറിൽ കയറി.... അവർ നേരെ കോളേജിലേക്ക് വിട്ടു....

അവർ പോകുന്നതും നോക്കി അവരുടെ പിറകിൽ നിന്ന് ദിയ ഗൂഢമായി ചിരിച്ചു...


ഇത് വഴി പാസ്സ് ചെയ്ത ദിയ കല്യാണിയും സഞ്ജയും സംസാരിക്കുന്നത് കണ്ടു കാർ കുറച്ചു മാറി പാർക്ക്‌ ചെയ്തു ബസ് സ്റ്റോപ്പിലേക്ക് വന്നു അവർ സംസാരിക്കുന്ന ഫോട്ടോയും വിഡിയും എടുത്തിരുന്നു...


---------------------------===============

അജയ് രാവിലെ തന്നെ റെഡിയായി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീക്കുക്കയായിരുന്നു...
ഇയാള് ചിരിക്കുമ്പോൾ ഒടുക്കത്തെ ഗ്ലാമറാണ് എന്ന് വൈഷ്ണവി പറഞ്ഞത് പെട്ടന്ന് ഓർമയിൽ വന്നതും അവന്റെ ചുണ്ടിൽ അറിയാതെ ചിരി പടർന്നു....


.........................................

വൈഷ്ണവി രാവിലെ കണ്ണാടിയിൽ അവളുടെ മുറിവ് നോക്കി നിൽകുമ്പോൾ അജയെ ഓർമ്മ വന്നു... ഇന്നലെ രാത്രി ഒട്ടും ഉറങ്ങാൻ പറ്റിയില്ല, കണ്ണടയ്ക്കുമ്പോൾ അവന്റെ മുഖമായിരുന്നു.. അത് എന്താ അങ്ങനെ എന്നും ചിന്തിച്ചു അവള് സ്വയം തലയ്ക്കു കൊട്ടി...
............................
സഞ്ജയും കല്യാണിയും കോളേജിൽ എത്തിയതും അവള് നേരെ ക്ലാസ്സിലേക്ക് പോയി,അവൻ ഓഫീസ് റൂമിലേക്ക്‌ നാടക്കുമ്പോഴാണ് അവൻ ഒരു msg വന്നത് \"ലൈബ്രാറിയിൽ നിനക്ക് ആവിശ്യം ഉള്ളതെല്ലാം ഉണ്ട്..\"അത് വായിച്ചതും അവന്റെ ചുണ്ടിൽ ചിരി വിടർന്നു..



  സഞ്ജയ്‌ കോളേജിൽ ജോയിന്റ് ചെയ്തത് തന്നെ കുറച്ചു വിവരങ്ങൾ അറിയാൻ വേണ്ടിയായിരുന്നു.. കോളേജിൽ അവൻ കുറച്ചു കാലം കൊണ്ട് തന്നെ എല്ലാരോടും നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തിരുന്നു.. അത് കൊണ്ട് തന്നെ കുറച്ചു പേരുടെ സഹായം കൊണ്ട് അവൻ ചില ഇൻഫർമേഷൻസ് കിട്ടിയിരുന്നു ...

അവൻ പെട്ടന്ന് ലൈബ്രറിലേക്ക് ചെന്നു അവിടെയൊക്കെ സേർച്ച്‌ ചെയ്തപ്പോൾ മുകളിലത്തെ ഷൾഫിൽ നിന്ന് അവൻ ഒരു ഫയൽ കിട്ടി... അത് തുറന്നു നോക്കിയത് അവൻ ഞെട്ടി....
ഒരിക്കലും അവൻ അയാളെ വില്ലന്റെ സ്ഥാനത്തു പ്രതിഷ്ടിക്കാൻ പറ്റിയിരുന്നില്ല... അവൻ മനസ്സിൽ എന്തൊക്കയോ കണക്ക്കൂട്ടി അവിടെ നിന്ന് നടന്നു..

..........................................................


ദിയ പറഞ്ഞതനുസരിച്ചു അവളെ കാണാൻ കോഫി ഷോപ്പിൽ വന്നതായിരുന്നു നിള....

\"ഡീ നിള സഞ്ജയ്‌ ഇപ്പോഴും എക്സിന്റെ പിറകെ ആണല്ലോ എന്നും പറഞ്ഞു 
ദിയ അവള് എടുത്ത എല്ലാ ഫോട്ടോസും വീഡിയോവും കാണിച്ചു കൊടുത്തു....

\"എല്ലാം കണ്ടു അവൾക്ക് കലി തുള്ളി ദിയയും കൂട്ടി അവള് കല്യാണിയെ കാണാൻ കോട്ടേഴ്‌സിലേക്ക് തിരിച്ചു....



കോളേജ് കഴിഞ്ഞു കല്യാണിയും ജിത്തുവും നേരെ വീട്ടിലേക്ക് ബസ് കയറി, ബസ് ഇറങ്ങിയതും ജിത്തുവിനോട് ടാറ്റയും പറഞ്ഞു കോട്ടേഴ്‌സിലേക്കുള്ള വഴിലൂടെ നടക്കുകയായിരുന്നു.... അതൊരു പോക്കറ്റ് റോഡ് ആയത് കൊണ്ട് അധികം വാഹനം ഒന്നും വരില്ല.. അത് കൊണ്ട് അവൾ റോഡിലൂടെ ഹെഡ് സെറ്റും വെച്ച് ഒരു മൂളിപ്പാട്ടും പാടിയായിരുന്നു നടന്നിരുന്നത്...അപ്പോഴാണ് അങ്ങോട്ടേക്ക് നിളയും ദിയയും കാർ ഓടിച്ചു വന്നത്...
\"എന്റെ സഞ്ജയെ എന്നിൽ നിന്നും അകറ്റാൻ നോക്കുന്നവള്ളല്ലേ ആ പോകുന്നത് അവളെ ഞാൻ വെറുതെ വിടില്ല. കൊല്ലും എന്ന് പറഞ്ഞു നിള കല്യാണിക്ക് നേരെ കാർ പായിച്ചു......


\"മോളെ കാർ മാറിക്കോ \"
പുറത്ത് നിന്നും ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്ന രാമേട്ടൻ അത് കണ്ടു പെട്ടന്ന് വിളിച്ചു പറഞ്ഞു \"

രാമേട്ടൻ എന്തോ പറയുന്നത് കണ്ടു കല്യാണി ഹെഡ് സെറ്റ് മാറ്റി..

\"മോളെ മാറ്...കാർ ഇടിക്കാൻ വരുന്നു..₹
രാമേട്ടൻ പറയുന്നത് കേട്ട് കല്യാണി തിരിഞ്ഞതും കണ്ടത് അവളെ ഇടിക്കാൻ വരുന്ന കാറിനെയാണ്..
അവള് വെപ്രാളംത്തോടെ ഒരു വശത്തേക്ക് ചാടി ഒരു വിധം കാറിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചാടുമ്പോൾ അവിടെയുള്ള കല്ലിൽ തട്ടി അവള് അവിടെ വീണു.....

\"അയ്യോ കുഞ്ഞേ ഓടി വാ.. മോളെ ആരോ കാർ ഇടിച്ചു...\"രാമേട്ടൻ വിളിച്ചു പറയുന്നത് കേട്ട് നിരഞ്ജൻ അകത്തു നിന്ന് പെട്ടന്ന് പുറത്തേക്ക് വന്നു... വീണു കിടക്കുന്ന കല്യാണിയുടെ അടുത്തുക്കെ ചെന്നതും കണ്ടത് കാറിൽ നിന്ന് ഇറങ്ങി വരുന്ന ദിയയെയാണ്...

\"ഓഹോ.. നീയാണോ എന്റെ ഭാര്യയെ കാർ ഇടിച്ചു കൊല്ലാൻ നോക്കിയത്..\"
ദേഷ്യത്തിൽ നിരഞ്ജൻ ചോദിച്ചതും ദിയ ചെറുതായി വിറച്ചു..


\"അയ്യോ ഞാൻ അല്ല അവള് അത് പറഞ്ഞതും
\"ഞാനാണ് ഇവളെ ഇടിച്ചു കൊല്ലാൻ നോക്കിയത് എന്നും പറഞ്ഞു നിള കാറിൽ നിന്നും ഇറങ്ങി വന്നു....


അത് കേട്ടതും നിരഞ്ജൻ ദേഷ്യം കൊണ്ട് പല്ല് കടിച്ചു...നിളയോട് ഒന്നും മിണ്ടാത്തെ കല്യാണിയെ എടുത്ത് അകത്തേക്ക് നടന്നു...
ഇതൊക്കെ കണ്ടു നിളയും ദിയയും കണ്ണ് മിഴിച്ചു...അവരും അവന്റെ പിന്നാലെ അകത്തേക്ക് നടന്നു.

നിരഞ്ജൻ അവളെയും എടുത്തു നേരെ സോഫയിൽ ഇരുത്തി...


\"ഡീ ഇത്രയും കെയർ ചെയുന്ന ഹസ്ബെന്റിനെ കിട്ടിട്ടും നീ ഇപ്പോഴും സഞ്ജയ്‌യുടെ പിറകെ തന്നെയാണല്ലോ വൃത്തികെട്ടവളെ, നീയൊക്കെ ഇത്രയും തരം താണ പെണ്ണ് ആണല്ലോ..\"


\" നിർത്തടീ,ഒരാളെ വണ്ടി ഇടിച്ചു കൊല്ലാൻ നോക്കിയ ആളാണോ ഇത് പറയുന്നത്..നിരഞ്ജൻ ദേഷ്യത്തിൽ അത് പറഞ്ഞതും നിള പേടിച്ചു രണ്ടു സ്റ്റെപ് പുറകെ വെച്ചു... \"


ഇത് കണ്ട കല്യാണി ഇപ്പൊ ശരിയാക്കിത്തരാം എന്ന് മനസ്സിൽ കരുതി

\"നിരഞ്ജൻ എനിക്ക് ഒട്ടും വയ്യ എന്നെ എടുത്തു റൂമിൽ കൊണ്ടാക്കി തരുമോ.. നിഷ്കു വിതറി അവൾ ചോദിച്ചതും നിരഞ്ജൻ ഞെട്ടി..

\"ഇവള് ഇത് ഓവറാക്കി, ചളമാക്കും എന്ന് വിചാരിച്ചു അവൻ അവളെ എടുത്തു റൂമിലേക്ക് നടന്നു...
ഇതൊക്കെ കണ്ടു വാ പൊളിച്ചു നിൽക്കുന്ന നിളെയെയും ദിയയും നോക്കി കല്യാണി സൈറ്റ് അടിച്ചു കാണിച്ചു...


..




റൂമിൽ എത്തിയ നിരഞ്ജൻ അവളെ ബെഡിൽ കിടത്തിയതും അവള് ചാടി എഴുനേറ്റു...

ഇത് എന്തൊരു ജീവി എന്നും വിചാരിച്ചു അവൻ അവളെ നോക്കി..

\"അതെ ഇയാളെ പെങ്ങൾ എന്നെ കൊല്ലാനാണ് നോക്കിയത്, എന്നിട്ട് ഇയാള് എന്താ പ്രതിക്കരിക്കാതെ നിന്നത്...


\"ഞാൻ വഴക്ക് പറയുന്നത് നീ കേട്ടതല്ലേ..\"


\"ഓഹ് പളഞ്ഞു... എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ.... അവൾക്ക് കൈ നീട്ടി ഒന്ന് കൊടുക്കയാണ് വേണ്ടത്..\"


\"കല്യാണി, അവളുടെ കേരക്റ്റർ അങ്ങനെ ആണ്... അവളെ കൊഞ്ചിച്ചു ഞാൻ തന്നയാണ് അങ്ങനെ ആക്കിയത്.. അതിൽ ഞാനും തെറ്റ് ക്കാരനാണ്... അവളുടെ എല്ലാ വാശിക്കും കൂട് നിന്ന് അവളെ വഷളാക്കി... ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാം..\"


\"അതെ, ഒന്ന് നിർത്തിയെ,എന്നെ കൊല്ലാൻ നോക്കിയതിനു ഞാൻ തന്നെ കണക്ക് തീർക്ത്തോളാം.., അത് പറഞ്ഞു അവനോട് മുഖം കൊട്ടി റൂമിൽ നിന്ന് പോകാൻ നോക്കിയതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു...
നീ എങ്ങും പോകാൻ പോകുന്നില്ല എന്നും പറഞ്ഞു അവളെ
 ബെഡിലേക്ക് തള്ളി... പെട്ടന്ന് ബാലൻസ് തെറ്റി അവനും അവളുടെ മേലെ വീണു.. കൃത്യസമയത് അവിടെ ഡോർ തുറന്നു നിള അകത്തേക്ക് വന്നു, കാഴ്ച കണ്ടതും അവൾ കലി തുള്ളി...പുറത്തേക് തന്നെ തിരിച്ചു നടന്നു...ഇത് കണ്ടു നിരഞ്ജൻ പെട്ടന്ന് എഴുനേറ്റ് നിളയുടെ പിറകിൽ പോയി...




നിള പോയ സ്പീഡിൽ തിരിച്ചു വരുന്നത് കണ്ടു ദിയയ്ക്ക് ഒന്നും മനസ്സിലായില്ല. 

\"ഡീ എന്ത്‌ പറ്റി എന്ന് ദിയ ചോദിച്ചെങ്കിലും അവൾ ഒന്നും മിണ്ടാത്തെ 
. കരഞ്ഞു കൊണ്ട് പെട്ടന്ന് വീട്ടിൽ നിന്ന് ഇറങ്ങി... അതൊക്കെ കണ്ടു ദിയ വായിച്ചു കൊണ്ടിരുന്ന ബുക്ക്‌ അവിടെ തന്നെ വെച്ചു അവളുടെ പിറകെ നടന്നു.. നിരഞ്ജൻ പിറകെ പോയി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല...അവൾ കാറിൽ കയറി ലോക്ക് ചെയ്തു.... 

\"വിഷമിക്കേണ്ട അവളുടെ പിണക്കം ഞാൻ മാറ്റിത്തരാം എന്നും പറഞ്ഞു ദിയ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു...

\"Thnks അവൻ ചെറു പുഞ്ചിരിയോടെ അവൾക്ക് മറുപടി കൊടുത്ത്.....

ദിയ കാറിൽ കയറിയതും നിള പെട്ടന്ന് കാർ സ്റ്റാർട്ട്‌ ചെയ്തു.....

അവർ പോകുന്നതും നോക്കി നിരഞ്ജൻ കുറച്ചു സമയം അവിടെ തന്നെ നിന്നു... പിന്നെ നേരെ റൂമിലേക്ക് പോയതും കണ്ടത് എല്ലാം പേക്ക് ചെയുന്ന കല്യാണിയെയാണ്....
\"ഡീ നീ എങ്ങോട്ടേക്കാണ് പോകുന്നത്..\"

\"നിന്നെ പോലത്തെ ഒരു ഹസ്ബെന്റിന്റെ കൂടെ താമസിക്കാൻ ഞാൻ ഇല്ല.. എന്നെ കൊല്ലാൻ നോക്കിയിട്ടും നീ കൈയും കെട്ടി നോക്കിനിൽക്കുകയല്ലേ ചെയ്തത്..\"


\"ഡീ, ഞാൻ പറഞ്ഞു ഇനി അങ്ങനെ ഉണ്ടാവില്ലെന്ന്...\"


\"നീ ഇതും പറഞ്ഞു ഇവിടെ നിന്നോ ഞാൻ എന്റെ വീട്ടിൽ പോവുകയാ... അല്ലങ്കിൽ നിന്റെ പുട്ടി പെങ്ങൾ എന്നെ കഴുത് ഞെരിച്ചു കൊല്ലും..\"



അവള് അതും പറഞ്ഞു പിന്നയും പേക്ക് ചെയ്തു കൊണ്ടിരുന്നു... അവൻ അവളുടെ അരികിൽ ചെന്ന് കൈ പിടിച്ചു തിരിച്ചു അവന്റെ നേരെയാക്കി... \"


\"ഡീ നിന്നോടാണ് പറഞ്ഞത് പോവരുതെന്ന്..\"


\"നീ എന്താ നഗുലൻ കളിക്കയാണോ, നീ എന്ത്‌ ഡ്രാമ കളിച്ചാലും ഞാൻ പോവും...\"രണ്ടു കൈയും കെട്ടി മുഖം തിരിച്ചു അവള് പറഞ്ഞതും അവൻ പെട്ടെന്ന് അവളുടെ ലിപിൻ കിസ്സ് ചെയ്തു... പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് അവള് സ്റ്റേക്കായി ഒന്നും മിണ്ടാതെ നിന്നുപോയി...


\"ഓഹ് ഇപ്പൊ എങ്കിലും നിന്റെ വാ ഒന്ന് അടച്ചല്ലോ.. അവളിൽ നിന്ന് മാറി നിന്ന് അവൻ പറഞ്ഞതും അവള് ക്യൂഷൻ എടുത്തു അവന്റെ നേരെ എറിഞ്ഞു...


\"അതാണിനാണോ നീ കിസ്സ് ചെയ്തത് ഇടുപ്പിന് കൈ വെച്ച് അവള് പറഞ്ഞു...

അത് കേട്ടതും അവൻ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ അവന്റെ നെറ്റി ചെറുതായി ഇടിച്ചു..

\"ഡീ അതിന് വേണ്ടിയാണെങ്കിൽ അങ്ങനെ ചെയ്യേണ്ട ആവിശ്യമില്ല.. എനിക്ക് ഇഷ്‌ടമില്ലെങ്കിൽ ഞാൻ ഒരിക്കലും നിന്നെ ഒരിക്കലും കിസ്സ് ചെയ്യില്ല.....\"

അതും പറഞ്ഞു അവൻ അവളെ വിട്ട് പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങി,

അവൾക്ക് അവൻ പറഞ്ഞത് കേട്ട് വളരെ അധികം സന്തോഷമായി..

\"അവൻ പറഞ്ഞതിന്റെ അർത്ഥം അവനും എന്നെ ഇഷ്‌ടമാണെന്ന് അല്ലേ എന്നും പറഞ്ഞു അവൾ അവിടെന്നു തുള്ളി കളിച്ചു...

.........
............
...... .................................
......



സഞ്ജയ്‌ കോളേജ് കഴിഞ്ഞു നേരെ പോയത് നിരഞ്ജന്റെ ചെറിയച്ഛൻ ശിവ പ്രസാദിന്റെ വീട്ടിലേക്ക് ആയിരുന്നു....

അയാളുടെ വീട് എത്തിയതും അവൻ കാറിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി നേരെ കാളിങ് ബെല്ല് അമർത്തി 

റൗഡി ബേബി

റൗഡി ബേബി

4.7
3506

വാതിൽ തുറന്ന ശിവ പ്രസാദ് മുന്നിൽ നിൽക്കുന്ന സഞ്ജയെ കണ്ടു ചെറുതായി ഞെട്ടിയെങ്കിലും അത് മറച്ചു വെച്ച് അവനെ നോക്കി പുഞ്ചിച്ചു.\"അല്ല ആരിത് സഞ്ജയ്‌യൊ വാ മോനെ കയറി ഇരിക്ക്.. അയാൾ അവനെ അകത്തേക്കു ക്ഷണിച്ചു..അവൻ അകത്തേക്ക് കയറി അവൻ ഹാളിലുള്ള സോഫയിൽ ഇരുന്നു.. അവന്റെ ഓപ്‌സിറ്റ് സോഫയിൽ അയാളും....,\"മോൻ എന്താ കുടിക്കാൻ എടുക്കേണ്ടത്, അയാൾ സ്നേഹം വിതറി ചോദിച്ചു..\"അയ്യോ, എനിക്ക് ഒന്നും വേണ്ട, അവനും വിനയം ഒട്ടും കുറക്കാതെ പറഞ്ഞു...\"പെട്ടന്ന് എന്താ ഇങ്ങോട്ടേക്കു ഒരു വരവ്....\"\"\"ഞാൻ ഇവിടെ അടുത്ത് വരെ വന്നതായിരുന്നു.. കെ എംസ് കോളേജിലെ പി ടി സർ നെ കാണാൻ.. എന്ന അങ്കിളിനെയും ഒന്ന് കാണ