കല്യാണി രാവിലെ സുഖമായി കിടന്നു ഉറങ്ങുക്കായിരുന്നു.. അപ്പോഴാണ് നിരഞ്ജൻ അവളുടെ അരികിലേക്ക് വന്നത്...
\"ഡീ ഭാര്യ എഴുനേൽക്കുന്നില്ലേ.\"എന്നും പറഞ്ഞു അവളെ തട്ടി വിളിച്ചു...
\"നിരഞ്ജൻ, ഞാൻ കുറച്ചു സമയം കിടന്നോടെ എന്നും പറഞ്ഞു അവൾ അവനിൽ നിന്നും തിരിഞ്ഞു കിടന്നു...
\"ഡീ നിന്നെ എഴുനേൽപ്പിക്കാൻ എന്റെ കൈയിൽ ഒരു സൂത്രം ഉണ്ടെന്ന് പറഞ്ഞു അവൻ അവളെ പിടിച്ചു തിരിച്ചു അവന്റെ നേരെയാക്കി... കിസ്സ് ചെയ്യാൻ വന്നതും
\"നിരഞ്ജൻ ദൂരെ പോ..എന്നും പറഞ്ഞു അവള് അവനെ തള്ളിയതും അവളുടെ കൈ ബെഡിൽ തട്ടി . ആ എന്നും പറഞ്ഞു അവൾ കണ്ണുക്കൾ തുറന്നു പെട്ടന്ന് എഴുനേറ്റ് ഇരുന്നു...
\"അവൻ എവിടെ \"അവള് ചുറ്റും നോക്കി...
\"അയ്യേ സ്വപ്നം ആയിരുന്നോ, എന്തായാലും കൊള്ളാം എന്നും പറഞ്ഞു അവള് ഫ്രഷാവാൻ പോയി..
--------------=====-------------------------
കല്യാണി ഫ്രഷായി കണ്ണാടിയുടെ മുന്നിൽ നില്കുബോയാണ് നിരഞ്ജൻ അങ്ങോട്ടേക്ക് വന്നത്....
\"മേഡം രാവിലെ തന്നെ കുളിച്ചു സുന്ദരിയായി ഒരുങ്ങി എങ്ങോട്ടേക്കാണ്... അമ്മയുടെ അടുത്തേക്കാനോ..\"
അവന്റെ ചോദ്യം കേട്ട് അവള് പെട്ടന്ന് അവൻ നേരെ തിരിഞ്ഞു കൈകൾ ഞൊടിച്ചു പറഞ്ഞു
\"Crct... ഇന്ന് ലീവ് അല്ലേ.. നീയും കൂടെ വാ...\"
അത് കേട്ടതും നിരഞ്ജൻ ഒന്ന് ഞെട്ടി...
\"അതെ എനിക്ക് കുറച്ചു തിരക്കുണ്ട് എന്നും പറഞ്ഞു നിരഞ്ജൻ പെട്ടന്ന് മുങ്ങി...\"
\"നിരഞ്ജൻ ഒന്ന് നിന്നെ\"
നിരഞ്ജന്റെ പിറകെ പോയി അവള് വിളിച്ചു പറഞ്ഞു....
\"നിൽക്കാൻ സമയമില്ല.. വൈകിട്ട് കാണാം.. ബൈ..\"എന്നും പറഞ്ഞു അവൻ വണ്ടിയിൽ കയറാൻ നോക്കിയതും അവള് പിറകെ വന്നു അവന്റെ തലയ്ക്കു കൊട്ടി..
\"ആ... എന്താടി... അവൻ തല തടവി അവളെ തിരിഞ്ഞു നോക്കി...\"
അവള് അവന്റെ വണ്ടിയുടെ കീ അവൻ നീട്ടി..
\"അതെ ഇല്ലാത്ത തിരക്കിട്ടു പോകുമ്പോൾ ചേട്ടൻ ഇത് എടുക്കാൻ മറന്നു....\"
അവള് പറഞ്ഞത് കേട്ട് അവൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു...
\"മറന്നാൽ എന്താ, ഓർമ്മിപ്പിക്കാൻ എന്റെ സ്വീറ്റ് വൈഫ് ഇല്ലേ ഒന്നും പറഞ്ഞു അവൻ അവളുടെ രണ്ടു കവിളും പിടിച്ചു വലിച്ചു,
\"നിരഞ്ജൻ എന്നും പറഞ്ഞു അവള് അവന്റെ കൈയിൽ അടിച്ചു...
അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു വണ്ടിയിൽ കയറി...അവൾക്ക് നല്ല ക്ലോസ് അപ്പ് പുഞ്ചിരിയും നൽകി കണ്ണുക്കൾ കൊണ്ട് യാത്ര പറഞ്ഞു പോയി.......
അവൻ പോയി കഴിഞ്ഞതും അവൾ ഒന്ന് നിശ്വസിച്ചു അകത്തേക്കു ചെന്നു.
..........................................
കല്യാണി റെഡിയായി കോളനിയിലേക്ക് പോയതും കണ്ടത് കോളനി ഗെയ്റ്റിൽ നിൽക്കുന്ന മീൻകാരണയാണ്... അയാളെ കണ്ടതും കല്യാണി ജിത്തുവിനെ വിളിച്ചു കൊണ്ടുവന്നു അയാളുടെ അരികിലേക്ക് നടന്നു......
ജിത്തുവും കല്യാണിയും തന്റെ നേരെ നടന്നു വരുന്നത് കണ്ടു എന്തോ പന്തികെട് തോന്നി അയാൾ മുങ്ങാൻ നോക്കിയതും..
\"ചേട്ടാ മുങ്ങാൻ നോക്കിയാൽ നമ്മൾ ഒറ്റും പറഞ്ഞില്ലെന്ന് വേണ്ടാ..
ജിത്തു വിളിച്ചു പറയുന്നത് കേട്ട് അയാൾ അവിടെ നിന്ന് അവരെ നേരെ തിരിഞ്ഞു...
\"അപ്പൊ ചേട്ടൻ ആണ് കോളനിയിലെ വിവരങ്ങൾ പോലീസിന് കൈമാറുന്നത്...\"ഇടുപ്പിന് കൈ വെച്ച് കല്യാണി അയാളെ തുറിച്ചു നോക്കി ചോദിച്ചു....
\"അയ്യോ മോളെ മോള് എന്നെ തെറ്റ് ധരിച്ചിരിക്കയാ... \"
\"അയ്യോ, തെറ്റ് ധാരണയും ഇല്ല.. എല്ലാ ശരിയാ, ചേട്ടനാണ് രുദ്രനെ ഒറ്റിയത് എന്ന് അവന്റെ ആൾക്കാരോട് ഒന്ന് പറഞ്ഞാൽ മതി ചേട്ടനെ അവർ പിസ് പിസ് ആകും..\"
ജിത്തു അത് പറഞ്ഞതും അയാൾ ഒന്ന് ഞെട്ടി...
\"അയ്യോ മക്കളെ ചതിക്കരുത്..\"
\"ചേട്ടൻ പേടിക്കുക ഒന്നും വേണ്ട, ചേട്ടൻ കാരണം ഗുണമല്ലേ ഉണ്ടായിട്ടുള്ളു.. ആ രുദ്രന്റെ ശല്യം ഒഴിഞ്ഞു പോയില്ലേ..\"
കണ്ണുകൾ ചിമ്മി കല്യാണി അത് പറഞ്ഞതും അയാൾക്ക് ആശ്വസമായി....
\"അതെ ഈ കേസിന്റെ പിറകെ നടക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി, ഞാനും നിരഞ്ജന്റെ അച്ഛനും ഒരു മിച്ചു വർക്ക് ചെയ്തവരായിരുന്നു... നല്ല സുഹൃത്തുക്കളും...
അതിന്റെ ഇടക്കാണ് കെഎംസ് എന്ന കമ്പനി ആരംഭിച്ചത്.. അജയുടെ അച്ഛനും സത്യ മുർത്തി എന്ന എന്റെ ഏട്ടനും മഹിന്ദ്രനും, ഇവർ മൂന്നു സുഹൃത്തുക്കൾ ചേർന്നാണ് ആ കമ്പനി തുടങ്ങിയത്.... ചുരുങ്ങിയ കാലം കൊണ്ട് തന്നെ കമ്പനി വളർന്നു.... എന്നാൽ അതിന്റെ ഇടയിൽ ആരും അറിയാതെ മഹിന്ദ്രൻ ഇല്ലെഗിൽ ബിസിനെസ്സ് ആരംഭിച്ചു... അത് തിരിച്ചു അറിഞ്ഞ എന്റെ ഏട്ടൻ സത്യമുർത്തി ആദ്യമൊക്കെ അവനെ എതിർത്തെങ്കിലും മഹിന്ദ്രന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ ഏട്ടൻ വീണുപോയി.. ഇതൊന്നും അറിയാതെ അജയ്യുടെ അച്ഛൻ അവരെ കണ്ണടച്ചു വിശ്വസിച്ചു...... അവസാനം ഇതൊക്കെ അറിഞ്ഞപ്പോൾ അവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അതൊന്നും കെട്ടിരുന്നില്ല.. അവസാനം അജയുടെ അച്ഛൻ നിരഞ്ജന്റെ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു.. അവർ സുഹൃത്തുക്കൾ ആയിരുന്നു...പിന്നീട് അജയുടെ അച്ഛനും ഫാമിലിയും ഒരു ആക്‌സിഡന്റ് കൊല്ലപ്പെട്ടു.. അതിന്റ പിന്നിലും അവർ തന്നയായിരുന്നു....
അവസാനം പോലിസ് പിടിക്കപ്പെട്ടും എന്നായപ്പോൾ മഹിന്ദ്രൻ എല്ലാ തെളിവ്ക്കളും ഏട്ടന്റെ എതിരെയാക്കി തലയൂരി... മനഹിന്ദ്രന്റെ ചതിയിൽ തളർന്നു പോയ ഏട്ടൻ പോലീസിന് കിഴടങ്ങാതെ മരണത്തിന് കിഴടങ്ങി.......
എന്നാൽ ഇതിന്റെയൊക്കെ പിന്നിൽ മഹിന്ദ്രൻ മാത്രമല്ല, അയാൾക്കും തലവനായി ഒരുവൻ ഉണ്ടെന്നു നിരഞ്ജന്റെ അച്ഛൻ രവി പ്രസാദിന്റെ അനേക്ഷണത്തിൽ തെളിഞ്ഞു.. പിന്നീട് അവനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ... എന്നാൽ ഇടക്ക് ഉണ്ടായ ഫാമിലി പ്രശ്നം അവനെ വല്ലാതെ തളർത്തി.... ഇതിന്റെയൊക്കെ പിന്നിലുള്ള ആളെ ഞാൻ കണ്ടെത്തി എന്നും എല്ലാ തെളിവ്ക്കളും കിട്ടി എന്നും എല്ലാം നേരിൽ പറയാം എന്നും പറഞ്ഞു രവി പ്രസാദ് വിളിച്ചു പറഞ്ഞത് അനുസരിച്ചു അവനെ വെയിറ്റ് ചെയ്ത ഞാൻ അറിഞ്ഞത് അവന്റെ മരണവാർത്തയാണ്.... കാലങ്ങൾ കഴിഞ്ഞു അവരുടെ മക്കൾ വളർന്നു അവരിലൂടെ കണക്കുകൾ തീർക്കാം എന്ന പ്രതീക്ഷയിലാണ് ഞാൻ അവരെ തേടി വന്നതും.. ഈ കേസ് ഏൽപ്പിച്ചതും.. ഈ കോളനിയിൽ മഹിന്ദ്രന്റെ പല ഇടപ്പടുക്കലും നടക്കുന്നുണ്ട്. അതാണ് ഇവിടെ ഈ വേഷത്തിൽ ഞാൻ വന്നത്..\"
അയാൾ പറഞ്ഞു നിർത്തിയതും കല്യാണിയും ജിത്തുവും പരസ്പരം നോക്കി...
\"ഒരു സിനിമ കഥ കേട്ടത് പോലെ ഉണ്ട് അല്ലേ..\"
.
\"മം അവന്റ ചോദ്യത്തിന് അവളൊന്ന് മൂളി..!!
\"ചേട്ടൻ ടെൻഷൻ ആവേണ്ട, നമ്മൾ ഇതൊന്നും ആരോടും പറയില്ല കല്യാണി അത് പറഞ്ഞതും അയാൾ ഒന്ന് പുഞ്ചിരിച്ചു.
\"കല്യാണിക്ക് എന്നെ സംശയം ഉണ്ടെന്നു സഞ്ജയ് പറഞ്ഞിരുന്നു,..\"
\"സഞ്ജയ്‌യൊ...\"ജിത്തുവും കല്യാണിയും ഒരു മിച് ചോദിച്ചു...
\"സഞ്ജയ് നിങ്ങൾ കരുതുന്നത് പോലെ കോളേജ് പ്രൊഫസർ അല്ല... പോലിസ് ഓഫീസർ ആണ്... നിങ്ങൾ പഠിക്കുന്നത് മഹിന്ദ്രന്റെ കോളേജിൽ ആണ്....
\" വെറുതെ അല്ല ആ മാക്രി എന്നെ അവിടെന്ന് നിർബന്ധിച്ചു കാറിൽ കയറ്റി കൊണ്ടുപോയത്.. ഇയാളെ പിറകെ വരാതിരിക്കാനാണ്..
\"എന്റെ കല്ലു ഞെട്ടാൻ നമ്മുടെ ജീവിതം എനിയും ബാക്കി... നാടിക് കൈ വെച്ച് ജിത്തു അത് പറഞ്ഞതും മീൻ കാരൻ ചിരിച്ചു..
\"മോള് ഇത് ആരോടെങ്കിലും പറയുമെന്ന ടെൻഷനിൽ ആയിരുന്നു ഞാൻ... ഇപ്പോ ഏതായാലും ആശ്വാസമായി... ഇത് എങ്ങാനും പുറത്തു അറിഞ്ഞാൽ എന്റെ ജീവൻ പോകുന്ന കാര്യമാണ്.. ജീവൻ പോകുന്നതിൽ അല്ല കുറെ പേരുടെ ജീവൻ എടുത്ത ഈ കേസ് അവസാനം കാണാതെ പോകരുത് അതാണ് ആഗ്രഹം......\"
\"നമ്മൾ ഈ നാട്ടുകാരരെ അല്ല ചേട്ടാ.... നിങ്ങൾ ആയി നിങ്ങളുടെ കേസ് ആയി..!വാടി..
എന്നും പറഞ്ഞു ജിത്തു കല്യാണിയുടെ കൈ പിടിച്ചു വലിച്ചു നടന്നു.........
............................................................
കല്യാണി കാവ്യയോടും കൈലാസിനോടും കത്തി അടിച്ചു ഇരിക്കുമ്പോഴാണ് പുറത്തു ബഹളം കേട്ടത്.. അവൾ ഓടി പുറത്തു പോയി നോക്കിയതും കണ്ടതും അമ്മയെ അടിക്കുന്ന അച്ഛനെയാണ്.. അവള് പോയി അച്ഛനെ തള്ളിയിട്ടു..
\"എന്താ അമ്മേ പ്രശ്നം ഇയാള് വീണ്ടും ക്യാഷ് ചോദിച്ചോ...\"
\"മോളെ കൈലാസിനെ റോഡ് പണിക് അയക്കണം എന്ന് പറഞ്ഞു ഇയാള് എപ്പോഴും വന്നു ബഹളം ഉണ്ടാക്കും, ഇയാൾക്ക് കള്ള് കുടിക്കാൻ പൈസക്ക് വേണ്ടി..\"
അത് കേട്ടതും കല്യാണി കലിപ്പിൽ അയാളെ നോക്കി..
\"ഇയാള് ഒക്കെ ഒരു അച്ഛനാണോ... സഹായിച്ചില്ലെങ്കിലും ഇങ്ങനെ ഉപദ്രവിക്കാതിരുനൂടെ....\"
\"ഞാൻ എനിക്ക് ഇഷ്‌ടമുള്ളത് ചെയ്യും, ചോദിക്കാൻ നീ ആരാ....\"
കല്യാണിയുടെ കവിളിൽ തല്ലി അയാൾ പറഞ്ഞു...
\"ദേ എന്റെ മോളെ ഉപദ്രവിച്ചാൽ ഉണ്ടല്ലോ... കല്യാണിയുടെ അമ്മ അയാളോട് വിരൾ ചൂണ്ടി പറഞ്ഞു...
\"ഉപദ്രവിച്ചാൽ നീ എന്ത് ചെയ്യും എന്നും പറഞ്ഞു അയാൾ അവളുടെ അമ്മയുടെ മുടിയിൽ പിടിച്ചു തള്ളിയതും പെട്ടന്ന് ബാക്കിൽ നിന്ന് ഒരു ശക്തിയായ ചവിട്ട് കൊണ്ട് അയാൾ മലർന്നു വീണു....
വീണ ഇടതിൽ നിന്നും അയാൾ എഴുനേറ്റ്
\"ആരാടാ എന്ന് അലറി തിരിഞ്ഞു നോക്കിയതും കണ്ടത് ജിത്തുവിനെ ആയിരുന്നു....
\"ഡാ ചെറുക്കാ നിനക്ക് എന്നെ തല്ലാൻ ധൈര്യം ഉണ്ടോ എന്നും പറഞ്ഞു അയാൾ ജിത്തുവിനെ അടിക്കാൻ കൈ ആഞ്ഞതും പെട്ടന്ന് മുന്നിലേക്ക് വന്ന മീൻ കാരനെ കണ്ടതും ഉള്ളിൽ ഒരു വിറയൽ ഉണ്ടായി ഉയർന്നു വന്ന കൈകൾ താഴ്ത്തി...
\"ഡാ മീൻ കാരൻ ചേട്ടൻ ഇത്രയും പവർ ഉണ്ടോ..\"
അടുത്തു നിന്ന ജിത്തുവിനോട് കല്യാണി പതുക്കെ ചോദിച്ചു...
\"ഇല്ലാതിരിക്കുമോ, പണ്ടത്തെ പോലിസ് അല്ലേ അന്ന് മുക്കിന് ഇട്ട് കിട്ടായ വേദന ഓർമ വന്നു കാണും..\"
അത് കേട്ടതും കല്യാണി ചിരിച്ചു.....
അത് കണ്ടതും കല്യാണിയുടെ അച്ഛൻ അവളെ തുറിച്ചു നോക്കി.. പിന്നെ ചുറ്റുമുള്ളവരെയും...
പിന്നെ തലയും താഴ്ത്തി അവിടെന്ന് ഇറങ്ങി പോയി....
അതിന്റ പിന്നാലെ മീൻ കാരനും...
\"ചേട്ടാ thnks അവൾ വിളിച്ചു പറഞ്ഞു..
അത് കേട്ടതും അയാൾ തിരിഞ്ഞു അവരെ നോക്കി പുഞ്ചിരിച്ചു...
\"ചേട്ടാ ചേട്ടന്റെ പേര് ജിത്തു ചോദിച്ചതും..
ഹരിഹരൻ, ഹരിഹരൻ മുർത്തി എന്നും പറഞ്ഞു അയാൾ നടന്നകന്നു.....
.....................................
വൈകിട്ട് കല്യാണി കോട്ടേഴ്‌സിൽ എത്തിയതും കണ്ടത് സോഫയിൽ ഇരുന്നു ലാപ്ടോപ് നോക്കി ഇരിക്കുന്ന നിരഞ്ജനെ ആണ്.. അവനെ കണ്ടതും അവൾ മൈൻഡ് ചെയ്യാതെ പോകാൻ നോക്കിയതും
\"കല്യാണി നീ എന്താ കാണാത്തതു പോലെ പോകുന്നത്.. നിരഞ്ജൻ ചോദിച്ചു..
\"ഒന്നുമില്ല... ചെറിയ ഒരു തല വേദന അവനെ നോക്കാതെ അവൾ പറഞ്ഞു..
അവൻ അത് കേട്ടതും സോഫയിൽ നിന്ന് എഴുനേറ്റ് അവളുടെ അരികിൽ ചെന്ന് കൈ പിടിച്ചു സോഫയിൽ കൊണ്ടിരുത്തി.....
\"നോക്കട്ടെ \"എന്നും പറഞ്ഞു അവൻ അവളുടെ മുന്നിലുള്ള മുടി മാറ്റിയതും കവിളിൽ പാട് കണ്ടു....
\"ഡീ എന്ത് പറ്റി.... നിന്റെ അച്ഛൻ ഇന്നും നിന്നെ തല്ലിയോ..\"
\"Mmഅവൾ ചെറുതായ് ഒന്ന് മൂളി...\"
തല താഴ്ത്തി ഇരിക്കുന്ന അവളുടെ മുഖം പിടിച്ചു അവൻ ഉയർത്തി...
\"ഡീ സാരമില്ല അയ്യാൾ ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്..\"
\"അയാൾ എന്തിനാ ഇങ്ങനെ എപ്പോഴും ഞങ്ങളെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അയാൾ വീട്ടിലുള്ളവരെ ഉപദ്രവിക്കും എന്നുള്ള പേടിയാ.... എന്നെ പോലെയല്ല.. അവർക്ക് അത് താങ്ങാൻ പറ്റില്ല...\"മിഴികൾ നിറഞ്ഞു അവള് അത് പറഞ്ഞപ്പോൾ അവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ പകച്ചുപോയി...
\"പോട്ടെ ഡീ നമുക് എല്ലാം ശരിയാക്കാം എന്നും പറഞ്ഞു അവൻ അവളെ നെഞ്ചോട് ചേർത്തു...
........................
ഒരു കോഫി ഷോപ്പിന്റെ ടേബിളിൽ ഇരു വശവും ഇരിക്കുകയാണ് സഞ്ജയ്‌യും ദിയയും... ദിയ കാണണം എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് വന്നതായിരുന്നു സഞ്ജയ്...
\"സഞ്ജയ് ഞാൻ പറഞ്ഞതിനെ കുറച്ചു നീ ഒന്നും പറഞ്ഞില്ല.. ദിയ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് ചിരിച്ചു..
\"ഡീ ആത്മാർത്ഥ സുഹൃദിനെ ചതിക്കുന്ന നിന്നെ എങ്ങനെ ഞാൻ വിശ്വസിക്കും...\"
\"സഞ്ജയ്, ഈ കാര്യത്തിൽ ഞാൻ എന്തിനാ നിന്നെ ചതിക്കുന്നത്... പിന്നെ നിളയുമ്മായുള്ള ഫ്രണ്ട് ഷിപ് അത് ഞാൻ നിരഞ്ജനുമായി അടുക്കാൻ വേണ്ടി തുടങ്ങിയതാ... കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ അവനെ എനിക്ക് നഷ്‌ടമാവും, അത് എനിക്ക് സഹിക്കാൻ പറ്റില്ല... പിന്നെ നിനക്ക് കല്യാണിയെ നഷ്‌ടമായതിൽ സങ്കടം ഉണ്ടെന്നു എനിക്ക് അറിയാം.....എന്റെ കൂടെ നിന്നാൽ നിനക്ക് കല്യാണി എനിക്ക് നിരഞ്ജൻ, എന്ത് പറയുന്നു...\"
\"നീ പറഞ്ഞത് ഒക്കെ ശരിയാണ്.... പക്ഷെ നിരഞ്ജനെയും കല്യാണിയെയും തെറ്റിക്കാൻ നല്ലൊരു പ്ലാൻ തയ്യാറാക്കണം....\"
അവൻ പറയുന്നത് കേട്ട് സന്തോഷം കൊണ്ട് അവളുടെ മുഖം വിടർന്നു...
\"അതൊക്കെ റെഡിയാണ്.. നീ കൂടെ ഉണ്ടായാൽ മാത്രം മതി...\"
\"ഞാൻ എന്തിനും റെഡിയാണ്... പിന്നെ ഇങ്ങോട്ട് പണിയരുത്, പണിതാൽ ഞാൻ പലിശ അടക്കം തിരിച്ചു തരും..\"
\"എന്റെ പൊന്ന് സഞ്ജയ് ഒരിക്കലും ഇല്ല..\"
\"അപ്പൊ ഡൻ.. എന്ന പുതിയ ഫ്രണ്ട് ഷിപ്പിന്റെ തുടക്കം ഒരു സെൽഫിയിൽ നിന്ന് ആയല്ലോ...\"
\"ആയിക്കോട്ടെ..\"
അവർ അങ്ങനെ സെൽഫിയൊക്കെ എടുത്തു
ഒരു കോഫിയും കുടിച്ചു അവൻ പിരിഞ്ഞു....
\"\"\"\"\'\'\'\"\"\"---------------------------------------------------------------രാത്രി നിലവിനെയും നോക്കി ചിന്ത വിഷ്‌ടയായ ശമളെയെ പോലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു നിള.
\"നിലവിനെയും നോക്കി എന്നെ സ്വപ്നം കാണുക്കയാണോ നിള ബേബി എന്നുംപറഞ്ഞു സഞ്ജയ് അങ്ങോട്ടേക്ക് വന്നു...\"
അവളെ അവനെയും തുറിച്ചു നോക്കി അവിടെ നിന്ന് കടന്നു പോയി..
\"ദിയ പറ എന്തിനാ വിളിച്ചത്....\"
സഞ്ജയ് അത് പറഞ്ഞതും നിള പെട്ടന്ന് സ്റ്റാക്കായി നിന്ന്.. തിരിഞ്ഞു നോക്കി....
സഞ്ജയ് നിള നോക്കുന്നത് കണ്ടതും
\"ശരി ഡീ, പിന്നെ വിളികാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു..\"
\"സംശയിക്കേണ്ട, നിന്റെ ആത്മാർത്ഥ സുഹൃത്ത് തന്നെയാ....അവൾക് എന്നോട് ഭയങ്കര പ്രണയം അത് പറയാൻ ഇടക്ക് ഇടക്ക് വിളിച്ചു കൊണ്ടിരിക്കും...സൗന്ദര്യം മനുഷ്യൻ ശാപമാണെന്ന് പറയുന്നത് വെറുതെ അല്ല അവൻ മെല്ലെ നോക്കി പറഞ്ഞു ഇടം കണ്ണിട്ട് അവളെ നോക്കി !
അവൻ പറയുന്നത് കേട്ട് അവളിൽ ഒരു പരിഹാസ ചിരി വിടർന്നു.. അവള് നിന്ന ഇടതിൽ നിന്നും അവന്റെ അരികിലായി വന്നു..
\"അവൾക്ക് നിനോട് പ്രണയം.. ഞാൻ അത് വിശ്വസിച്ചു.... എന്റെ സഞ്ജയ് വിശ്വസിക്കാൻ പറ്റിയ നുണ പറയ്.. എന്നും പറഞ്ഞു അവള് പൊട്ടിച്ചിരിച്ചു..
\"നിനക്ക് ഒട്ടും വിശ്വാസം ആയില്ല.. അവളുടെ ചിരി നിർത്തിയതും അവൻ ചോദിച്ച..
\"ഒട്ടും ഇല്ല രണ്ടു ചുമലുകൾ കൂച്ചി അവൾ പറഞ്ഞു...
\"ഇന്ന് അവൾ കാണണം എന്ന് പറഞ്ഞു വിളിച്ചിരുന്നു.. എന്നേരം അവളുടെ നിർബന്ധം കൊണ്ട് എടുത്തതാണ്..
അവൻ ഫോൺ എടുത്തു അതിൽ ഗാലറി ഓപ്പൺ ചെയ്തു അവർ എടുത്ത സെൽഫി കാണിച്ചു കൊണ്ട് പറഞ്ഞു..
അവർ രണ്ടു പേരും ഒരുമിച്ചു ചിരിച്ചു നിൽക്കുന്ന പല പോസിലുള്ള ഫോട്ടോസ് കണ്ടു അവള് ഞെട്ടിയെങ്കിലും അവള് അത് അവനിൽ നിന്ന് മറച്ചു വെച്ചു..
\"ഓഹ് പിന്നെ ഒരു മിച് രണ്ടു ഫോട്ടോ എടുത്താൽ പ്രേമമല്ലേ... ഇതൊക്കെ നൈസറി പിള്ളേരോട് പറഞ്ഞാൽ മതി അവർ വിശ്വസിക്കും..\"
\"നീ അത് പറഞ്ഞത് കാര്യം...നീ അവളെ വിളിക്ക്, വകുന്നേരം സെന്ററിൽ മാളിൽ പോയിരുന്നോ എന്ന് ചോദിക് അവൾ സത്യം പറഞ്ഞാൽ ഞാൻ പറഞ്ഞത് കളളം ഇല്ലങ്കിൽ അവൻ പറഞ്ഞു നിർത്തിയതും അവൾ പെട്ടന്ന് ദിയയെ വിളിച്ചു..ലൗഡ് സ്‌പീക്കറിൽ വെച്ചു...
രണ്ടാമത്തെ റിങ്ങിൽ ദിയ ഫോൺ എടുത്തു