Aksharathalukal

ഓർമ

ഓർമയിൽ ഒരായിരം വസന്തങ്ങൾ ബാക്കിയാക്കി നീ മടങ്ങുമ്പോൾ
മിഴിചിരാതിൻ തിരികൾ മങ്ങിത്താ ഴുകയായ്
ഇരുളിൻ നിലയില്ലാക്കയത്തിലേയ്ക്ക്...
ഹൃദയം വിങ്ങിക്കരയുന്ന നാളിന്നിടവഴികളിലെങ്ങോ
മറന്നു പോയ വഴിത്താരകൾ തേടും പോലെ.
ഒരുവേള നിന്നെ കാണാൻ മോഹിക്കും മനമോടെ
കാത്തിരിക്കുന്നു   വെറുതെ മൗനങ്ങൾ...
ഇന്നിന്റെ ജാലകചില്ലുകൾ പാതിചാരി
ഇന്നലകൾ ഒരു നറു വെളിച്ചമായ് നൽകി
കാലയവനികയിൽ നീ മറഞ്ഞപ്പോൾ,
ഒരു വർഷകാലത്തിൻ കുത്തൊഴുക്കിൽ തട്ടിത്തകർന്നുപോയ്‌
നിന്നോടുള്ള സ്നേഹത്തിൻ ഓർമ്മകൾ.
ആ ഒഴുക്കിൽ നൊമ്പരചിന്തുകൾ മാത്രം
കാലത്തിൻ മറുകരയോളം ബാക്കിയായി...
ഓർമ്മയിൽ പുഞ്ചിരി തൂകുന്ന നിൻ മുഖം
ഇനി കാണില്ലെന്നറിയുമ്പോൾ ആത്മവിലായിരം കൂരമ്പുകൾ കുത്തി
മുറിവേറ്റു പിടയുകയാണിന്നു  ഞാൻ....

         💖 SJ Dreams 💖