Aksharathalukal

റൗഡി ബേബി



രണ്ടാമത്തെ റിങ്കിൽ തന്നെ ദിയ ഫോൺ എടുത്തു... നിള സന്തോഷത്തോടെ സഞ്ജയെ നോക്കി...

\"നിള എന്താ ഡീ ഈ നേരത്ത്.. മറുതലയിൽ നിന്ന് ശബ്ദം കേട്ടു....\"

\"ഹേ, ഒന്നുമില്ല വെറുതെ ഇരുന്നപ്പോൾ നിന്നെ വിളിക്കണം എന്ന് തോന്നി....\"


\"നിള ഞാൻ തല വേദന കൊണ്ട് കിടക്കുകയായിരുന്നു...\"

\"ഓഹ് സോറി, പിന്നെ ദിയ നീ ഇന്ന് ക്യാൻ കഫയിൽ പോയിരുന്നോ.. ഞാൻ ഇന്ന് അവിടെ പോയപ്പോൾ നിന്നെയും വേറെ ഒരാളെയും കണ്ടത് പോലെ തോന്നി...\"നിള അതും പറഞ്ഞു പ്രതീക്ഷയോടെ അവളുടെ മറുപടിക്ക് കാത്തു നിന്ന്....


\"ഞാനോ.. ഹേ, നിനക്ക് ആൾ മാറിയതാ, ഞാൻ പറഞ്ഞില്ലേ എനിക്ക് തല വേദന ആണെന്ന്, അത് രാവിലെ മുതലേ ഉണ്ടായിരുന്നു, അത് കൊണ്ട് എവിടേയും പോയില്ല.. മാത്രമല്ല എനിക്ക് നീ അല്ലാതെ ഇവിടെ അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ലല്ലോ..\"

അവളുടെ മറുപടി കേട്ട് നിളയുടെ മുഖം കാർമേഘം പോലെ ഇരുട്ട്..അത് കണ്ട് സഞ്ജയ്‌യിൽ ഒരു ചിരി പടർന്നു...

\"ശരി ഡീ ഞാൻ പിന്നെ വിളികാം, നീ കിടന്നോ എന്നും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു....


\"ഞാൻ പറഞ്ഞത് എങ്ങനെ ഉണ്ട്...\"സഞ്ജയ്‌ അവളോട് ചോദിച്ചതും മറുപടി പറയാൻ ഇല്ലാതെ അവള് നിന്നു...
അപ്പോഴാണ് സഞ്ജയ്‌യുടെ ഫോൺ റിങ് ചെയ്തത്.. അവൻ ഫോണിൽ നോക്കിയതും സ്ക്രീൻ തെളിഞ്ഞ പേര് കണ്ട് അവൻ അവൾക്ക് നേരെ ഫോൺ നീട്ടി..

ദിയ അത് കണ്ടതും അവളിൽ ഞെട്ടൽ ഉണ്ടായി... ഒന്നും പറയാതെ അവള് അവിടെന്ന് നടന്നാകന്നു, ഒരുപാട് സംശയങ്ങളുമായി...
അത് നോക്കി സഞ്ജയ്‌ അവിടെ തന്നെ നിന്നു.. അപ്പോഴും തന്റെ പ്ലാൻ വിജയിച്ചതിന്റെ ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നു.....
അപ്പോഴാണ് വൈഷ്ണവി അങ്ങോട്ടേക്ക് വന്നത്...


\"ഏട്ടാ, ഏട്ടൻ നിളയെ വല്ലതും പറഞ്ഞോ,, അവള് കരഞ്ഞു കൊണ്ട് പോകുന്നു....\"

\"ഇതൊക്കെ എന്ത്‌ കരച്ചിൽ, എനിയല്ലേ കരയാൻ കിടക്കുന്നത്...\"

\"എന്തോന്ന് \"സഞ്ജയ്‌ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ വൈഷ്ണവി ചോദിച്ചു..


\"അതൊക്കെ ഉണ്ട്, നീ അതൊന്നും ചിന്തിക്കാതെ പോയി കിടന്നു ഉറങ്.. എന്നും പറഞ്ഞു സഞ്ജയ്‌ അവിടെന്ന് പോയി...

\"ഇവിടെ ഇപ്പൊ എന്താ നടക്കുന്നത് എന്നും പറഞ്ഞു വൈഷ്ണവി പുറത്തേക്ക് നോക്കിയതും ആകാശത്തു തെളിഞ്ഞു നിൽക്കുന്ന നിലാവിനെ കണ്ടു... അത് കണ്ടപ്പോൾ അവളിൽ അജയ്യുടെ ഓർമ വന്നു.. അവൾ ചെറു ചിരിയോടെ അവിടെ തന്നെ നിന്നു......



------------------------------------------------------------------_-
നിരഞ്ജൻ ഫ്രഷായി വരുമ്പോയേക്കും കല്യാണി ഉറങ്ങിയിരുന്നു.... അവൻ അവളുടെ അരികിലായി ചെന്നു അവളുടെ മുഖത്തേക്ക് നോക്കി, ഇപ്പോഴും അവളുടെ മുഖത്ത് ആ പാടുകൾ ഉണ്ടായിരുന്നു.. ഇതിന് മുന്പും അവളെ ഇങ്ങനെ കണ്ടിട്ടുണ്ട്... അന്നൊന്നും തോന്നാത്ത വേദന ഇന്ന് അവനിൽ അലാടുന്നത് പോലെ അവൻ അനുഭവപ്പെട്ടു..


------------------------======================
കോളേജിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ ഒരു ടേബിലിൻ ചുറ്റും ഇരിക്കുകയായിരുന്നു ജിത്തുവും കല്യാണിയും വൈഷ്ണവിയും.....
\"എന്നാലും വിത്യസ്തമായൊരു കോൺട്രാക്ട് കല്യാണം സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല .\"

വൈഷ്ണവി പറയുന്നത് കേട്ട് കല്യാണിയും ജിത്തുവും പരസ്പരം നോക്കി...

\"ഇപ്പൊ നിന്നോട് ആരാ പറഞ്ഞത്.....\"ജിത്തു ചോദിച്ചതും വൈഷ്ണവി അവനെ നോക്കി...

\"ആരും പറഞ്ഞില്ല ഞാൻ ഒളിഞ്ഞു കേട്ടതാ..\"

\"അയ്യേ നിനക്ക് ആ ശീലം ഉണ്ടോ...\"കല്യാണി കണ്ണ് മിഴിച്ചു ചോദിച്ചു..\"

\"ഓഹ് അതെ ഞാൻ റൂമിലേക്ക് പോകുമ്പോൾ ഏട്ടനും നിളയും സംസാരിക്കുന്നത് കേട്ടതാ..\"


\"ആ നിളയ്ക്ക് ഒരു പണി കൊടുക്കുന്നുണ്ട്... എന്നെ വണ്ടി ഇടിക്കാൻ നോക്കിയതിനു ടെബലിൽ അടിച്ചു കല്യാണി പറഞ്ഞു..

\"ഡീ, അവൾക്ക് കൊടുക്കേണ്ട പണി ടെബലിൻകൊടുക്കല്ലേ പൈസ നമ്മൾ തന്നെ കൊടുക്കണം...\"

\"ജിത്തു അത് പറഞ്ഞത് സത്യം.. പിന്നെ നീ അവൾക്കിട്ട് പനിയാൻ കഷ്‌ടപ്പെടേണ്ട അത് ഏട്ടൻ കൊടുത്തുകിണ്ടിരിക്കുന്നുണ്ട്.. അതിന്റെ കൂടെ നീയും കൊടുത്താൽ അവൾ താങ്ങില്ല...\"

\"സഞ്ജയ്‌യൊ... നിള പറഞ്ഞത് വിശ്വാസം വരാതെ കല്യാണി ചോദിച്ചു....\"

\"പിന്നല്ലാതെ, ഏട്ടൻ ഞാൻ ഉദ്ദേശിച്ച ആൾ അല്ല..\"...

\"നിന്റെ ഏട്ടൻ SI ആണെന്ന് നീയും അറിഞ്ഞോ..\"ജിത്തു പെട്ടന്ന് പറഞ്ഞതും കല്യാണി അവനെ തുറിച്ചു നോക്കി.. അവൻ സോറി എന്നും പറഞ്ഞു നാവ് കടിച്ചു....

\"ഓഹ്, അതിന്റെ ഇടയിൽ ഇങ്ങനെയും കഥ ഉണ്ടോ, എല്ലാം നിങ്ങൾ അറിഞ്ഞിട്ടും എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.... വൈഷ്ണവി അവരെ തുറിച്ചു നോക്കി പറഞ്ഞു....

\"ഡീ ഞങ്ങൾ അറിഞ്ഞത് ഇന്നലെയാണ്.. പിന്നെ ഇത് ആരോടും പറയരുത് എന്ന്

\"അതെ ഒന്ന് നിർത്തുന്നുണ്ടോ.... കല്യാണി പറയാൻ വന്നതും വൈഷ്ണവി ഇടക്ക് കയറി..

\"ഞാൻ എന്താ റേഡിയോ ആണ്.. എല്ലാരോടും പറയാൻ.. രഹസ്യ സൂക്ഷിക്കാൻ എനിക്കും അറിയാം.... പിന്നെ എന്നെ വിശ്വാസം ഇല്ലാത്തവരുടെ കൂടെ ഞാനും ഇല്ല..\"എന്നും പറഞ്ഞു വൈഷ്ണവി എഴുനേറ്റ് പോകാൻ തിരിഞ്ഞതും...


\"ഡീ ജ്യുസ് കുടിച്ചിട്ട് പോ ജിത്തു പറഞ്ഞു...

\"അത് നീ തന്നെ കുടിച്ചാൽ മതി എന്നും പറഞ്ഞു അവള് നടന്നു...

\"എല്ലാം കൈയിന്നു പോയി അവൾക് പോകുന്നത് നോക്കി നാടിക് കൈ വെച്ച് ജിത്തു പറഞ്ഞതും കല്യാണി അവന്റെ തലയ്ക്കു കോട്ടി....

\"ആ എന്താടി...\"


\"എല്ലാം ഒപ്പിച്ചു വെച്ചിട്ട് പറയുന്നത് കേട്ടില്ലേ മാക്രി..\"

\"പറ്റിപ്പോയി..


*************--------------------===============

വൈഷ്ണവി കോഫി ഷോപ്പിൽ നിന്ന് ഇറങ്ങി അവൻ സ്കൂട്ടി പാർക്ക്‌ ചെയ്ത അവിടേക്ക് നടന്നു.....സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യാൻ പോയതും 


\"എന്താണ് മോളെ ഒറ്റയ്‌ക്ക്ണോ കമ്പനി വേണോ..\"

അവിടെ കൂട്ടം ചേർന്നു നിന്ന കുറച്ചു പയ്യന്മാർ വിളിച്ചു ചോദിച്ചു....

\"കോളേജിൽ പോകുമ്പോൾ എപ്പോഴും ഉള്ളതാണ് അവരുടെ കമ്മന്റ് അടി.. ഇന്ന് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം എന്നും പറഞ്ഞു അവള് സ്കൂട്ടിയിൽ നിന്ന് എഴുനേറ്റ് അവർക്ക് നേരെ തിരിഞ്ഞതും കണ്ടത് അങ്ങോട്ടേക്ക് നടന്നു വരുന്ന അജയയാണ്... അത് കണ്ടതും അവളുടെ കണ്ണുകൾ വിടന്നു..

അവന്മാർ കമ്മന്റ് അടി തുടർന്നുവെങ്കിലും ഇപ്പൊ അവർക്ക് അജയ്യുടെ കൈയിൽ നിന്ന് കിട്ടുമെന്ന് കരുതി അവൾ മിണ്ടാതെ നിന്നു..

എന്ന അജയ് അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ പാർക്ക്‌ ചെയ്ത അവന്റെ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.. അത് കണ്ടതും അവള് ആക്കെ ശശിയായി..

അവള് ദേഷ്യത്തിൽ അവന്റെ പിറകെ പോയി വിളിച്ചു...


\"അതെ അവിടെ ഒന്ന് നിന്നെ \"

അവൻ ബൈക്ക് നിർത്തി അവളെ എന്താ എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി...



\"അതെ ഇത്രയും പൂവാലൻമാർ കമ്മന്റ് അടിച്ചിട്ടും ഇയാൾക്ക് ഒന്ന് പ്രതിക്കരിക്കാൻ തോന്നിയില്ല....\"


\"ഇല്ല അവൻ കൂളായി പറഞ്ഞതും അവള് അവനെ തുറിച്ചു നോക്കി.. അവൾക്ക് അത്യാവശ്യം നന്നായി സങ്കടം ഒക്കെ വന്നു..
\" ഇയാളൊക്കെ എന്ത്‌ മനുഷ്യനാ സ്ലോ മോഷനിൽ വരുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു അതിനോയൊക്കെ ചവിട്ട് കൂട്ടി ഇടും എന്ന്.. എവിടെ, ഒരു പെൺകുട്ടിയെ മോശമായി പറയുന്നത് കേട്ട് ഒരു ചീത്ത പോലും പറഞ്ഞില്ല.. ഓഹ് അല്ലങ്കിലും നമ്മളോയൊക്കെ ആരേലും ചീത്ത പറഞ്ഞാൽ എന്താ ഇല്ലങ്കിൽ എന്താ..\"
അവള് അതും പറഞ്ഞു അവനെ പുച്ഛിച്ചു തിരിഞ്ഞു നടന്നു...


\"ഹലൊ കെഎംസ് കോളേജിന്റെ അടുത്ത് കുറച്ചു പൂവാലൻമാരുടെ ശല്യം ഉണ്ടെന്ന് കംപ്ലയിന്റ് കിട്ടിട്ടുണ്ട്...എത്രയും പെട്ടന്ന് അവിടെ എത്തി അവർമാരെ അറസ്റ്റ്... ചെയ്യണം...പിന്നെ ആരേലും ജാമ്യത്തിന് വരുന്നതിന് മുൻപ് നന്നായി പെരുമാരിയെക്ക്..\"


തിരിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ അജയ് ഫോണിൽ പറയുന്നത് കേട്ട് വൈഷ്ണവി തിരിഞ്ഞു അവനെ നോക്കി.. സന്തോഷം കൊണ്ട് അവളുടെ ചുണ്ടിൽ ചിരി വിടർന്നു.. അത് ബൈക്കിന്റെ മിററിലൂടെ അവൻ കാണവേ അവനും ചെറുതായി പുഞ്ചിരിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി....



\"ഞങ്ങൾ ഒന്നും കണ്ടില്ലേ \"ജിത്തുവിന്റെ സൗണ്ട് കേട്ടതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.....
അവളെ നോക്കി നിൽക്കുന്ന കല്യാണിയെയും ജിത്തുവിനും നോക്കി, അവള് ഇളിച്ചു



\"എപ്പോ തുടങ്ങി ഈ അണ്ടർ ഗ്രൗണ്ടിലെ ലൈൻ വലി...\"

\"സ്റ്റാർട്ട്‌ ചെയ്തിട്ടേ ഉള്ളു....അവൾ ഒരു കണ്ണടച്ചു മറ്റേ കണ്ണിലൂടെ അവരെ നോക്കി പറഞ്ഞു..\"


\"അമ്പടി കള്ളി എന്നിട്ട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ.. കല്യാണി അവളെ പിച്ചി ചോദിച്ചു..
\"സ്സ്.. ഡീ പറഞ്ഞല്ലോ.. തുടങ്ങിട്ടെ ഉള്ളു..\"

\"ഓക്കേ.. നമ്മൾ ക്ഷമിച്ചു... നീ നമ്മളോടും ക്ഷമിക്ക്, അപ്പോ ഇക്വൽ ഇക്വൽ ആയില്ലേ ജിത്തു പറഞ്ഞതിനോട് വൈഷ്ണവി തലയാടി ഒക്കെ പറഞ്ഞു...


\"അല്ല.. ആരാണ് അദ്യം ഇഷ്ടം പറഞ്ഞത്.. കല്യാണി കള്ള ചിരിയോടെ ചോദിച്ചു...

\"ആരും പറഞ്ഞില്ല... എനിക്ക് അങ്ങേരോട് ചെറിയ തല്ലാത്ത ഇഷ്ടം ഉണ്ട്.. അങ്ങേർക്ക് ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല..\"

\"നീ സീരിയസ് ആണോ.... ജിത്തു ചോദിച്ചതും...

\"പിന്നല്ലാതെ അങ്ങേര് ഉറക്കം നഷ്‌ടപ്പെടുത്താൻ തുടങ്ങിട്ട് കുറച്ചു ദിവസമായി...
അവളുടെ മറുപടി കേട്ട് കല്യാണിയും ജിത്തുവും ചിരിച്ചു... അത് കണ്ട് വൈഷ്ണവി രണ്ടാളെയും കൂർപ്പിച്ചു നോക്കി...

\"അത് കണ്ടതും രണ്ടാളും ചിരി നിർത്തി..

\"അതെ അവനെ വളച്ചു കുപ്പിയിൽ ആകുന്നത് വരെ ഞങ്ങൾ ഉണ്ട് കട്ടയ്ക്ക്... കല്യാണി അത് പറഞ്ഞതും വൈഷ്ണവി അവളെ കെട്ടിപിടിച്ചു..

\"Thnks നാത്തൂനേ.. ഇല്ലങ്കിൽ നാത്തൂൻ പേര് എടുത്തു ഞാൻ നിന്നെ കൊന്നെന്നെ...\"

\"അത് എന്റെ മോള് സ്വപ്നം കാണേണ്ട,അങ്ങനെ വല്ലതും ചെയ്താൽ നിരഞ്ജൻ നിന്നെ വെടി വെച്ച് കൊല്ലും....\"

\"ഓഹോ, നിങ്ങൾ അങ്ങനെ ഒക്കെ ആയോ \"വൈഷ്ണവി ഇടുപ്പിന് കൈ വെച്ച് ചോദിച്ചതും 
വൈഷ്ണവിയുടെ മുക്കിൽ തുമ്പിൽ പിടിച്ചു 
\"അങ്ങനെ ഒക്കെ ആയി...എന്ന് മറുപടി കൊടുത്തു...
കല്യാണിയുടെ സന്തോഷം കണ്ട് ജിത്തുവിന്റെ മുഖത്തും ചിരി വിടർന്നു...

..............................................................................
നിരഞ്ജൻ സ്റ്റേഷനിൽ നിന്ന് ഏതോ കേസ് ഫയൽ ചെക് ചെയ്തു കൊണ്ടിരിക്കുമ്പോയാണ് അവൻ ഒരു കാൾ വന്നത്.....മറു തലയ്ക്കു നിന്ന് പറയുന്നത് കേട്ട് അവൻ പെട്ടന്ന് തന്നെ സ്റ്റേഷനിൽ നിന്ന് ഹോസ്പിറ്റലിലേക്ക് ചെന്നു....

---


റൗഡി ബേബി

റൗഡി ബേബി

4.6
3747

നിരഞ്ജൻ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു... മെഡിക്കൽ സ്റ്റോറിൽ നിന്ന് മെഡിസിൻ വാങ്ങി വരുമ്പോയാണ് വൈഷ്ണവി നിരഞ്ജൻ അങ്ങോട്ടേക്ക് വരുന്നത് കണ്ടത്.... അവനെ കണ്ടതും അവള് അവിടെ മറഞ്ഞു നിന്നു...നിരഞ്ജൻ നേരെ ക്യശാലിറ്റിലുള്ള കല്യാണിയുടെ അടുത്തേക്ക് ചെന്നു..കല്യാണിയുടെ കൈ നേഴ്സ് ഡ്രസ്സ്‌ ചെയ്തു കൊടുക്കുമ്പോയാണ് നിരഞ്ജൻ അങ്ങോട്ടേക്ക് കടന്നു ചെന്നത്...\"എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒരു പാവത്തെ പോലെ ഇരിക്കുന്നത് കണ്ടില്ലേ... അവളെ കണ്ടതും അവൻ ചിന്തിച്ചു..നേഴ്സ് അവിടെന്ന് പോയതും അവൻ,അവളെ അരികിലേക്ക് നടന്നു...അവനെ കണ്ടതും അവള് ഇളിച്ചു കാണിച്ചു...\"അതെ എനിക്ക്