Aksharathalukal

റൗഡി ബേബി



നിരഞ്ജൻ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു... മെഡിക്കൽ സ്റ്റോറിൽ നിന്ന് മെഡിസിൻ വാങ്ങി വരുമ്പോയാണ് വൈഷ്ണവി നിരഞ്ജൻ അങ്ങോട്ടേക്ക് വരുന്നത് കണ്ടത്.... അവനെ കണ്ടതും അവള് അവിടെ മറഞ്ഞു നിന്നു...
നിരഞ്ജൻ നേരെ ക്യശാലിറ്റിലുള്ള കല്യാണിയുടെ അടുത്തേക്ക് ചെന്നു..



കല്യാണിയുടെ കൈ നേഴ്സ് ഡ്രസ്സ്‌ ചെയ്തു കൊടുക്കുമ്പോയാണ് നിരഞ്ജൻ അങ്ങോട്ടേക്ക് കടന്നു ചെന്നത്...

\"എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒരു പാവത്തെ പോലെ ഇരിക്കുന്നത് കണ്ടില്ലേ... അവളെ കണ്ടതും അവൻ ചിന്തിച്ചു..നേഴ്സ് അവിടെന്ന് പോയതും അവൻ,അവളെ അരികിലേക്ക് നടന്നു...

അവനെ കണ്ടതും അവള് ഇളിച്ചു കാണിച്ചു...
\"അതെ എനിക്ക് കുഴപ്പം ഒന്നുമില്ല. ചെറുതായി സ്കൂട്ടിയിൽ നിന്ന് വീണു കൈയിൽ പണി കിട്ടി അത്ര ഉള്ളു....

\"അറിയാത്ത പണിക്ക് എന്തിനാ പോയത്..... അല്ലങ്കിലും നടു റോഡിലാണോ ഡ്രൈവിങ് പഠിക്കുന്നത്... അവൻ അവളെ തുറിച്ചു നോക്കി പറഞ്ഞു....\"

\"അതെ എനിക്ക് സത്യമായും ഡ്രൈവിങ് അറിയാം.... കല്യാണി നിഷ്കു ഭാവത്തിൽ പറഞ്ഞു..

\"അത് അജയ് പറഞ്ഞു...നിനക്ക് ശരിക്കും ഡ്രൈവിങ് അറിയാമെന്നു .\"

\"\"പറഞ്ഞല്ലേ..അങ്ങേരാണ് ഇവിടെ എത്തിച്ചത് .\"

\"നീ മതിലിനു പോയി സ്കൂട്ടി ഇടിച്ചപ്പോൾ അവൻ ആ പരിസരത്തു ഉണ്ടായത് നന്നായി, ഇല്ലങ്കിൽ കാണായിരുന്നു.. പിന്നെ അവനാണ് എന്നെ വിളിച്ചു പറഞ്ഞതും ...\"

\"അത് പിന്നെ പെട്ടന്ന് ബാൽൻസ് കിട്ടിയില്ല അതാ...\"

\"എന്നിട്ട് കുത്ത് കിട്ടിയ കൈയിൽ തന്നെ പണി കിട്ടിയപ്പോൾ സമാധാനം ആയല്ലോ..\"

\"കുറച്ച്...
\"വൈശു എവിടെ....\"

\"അവള് മെഡിസിൻ വാങ്ങാൻ പോയിരിക്ക. ഇപ്പൊ വരും...\"

\"ഞാൻ പോയി അവളെ നോക്കട്ടെ... വന്നിട്ട് നിനക്ക് ബാക്കി തരാം...
എന്നും പറഞ്ഞു നിരഞ്ജൻ അവിടെ നിന്ന് ഇറങ്ങി......
നിരഞ്ജൻ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അങ്ങോട്ടേക്ക് നടന്നു വരുന്ന വൈഷ്ണവി പെട്ടന്ന് മുങ്ങാൻ നോക്കിയതും കൃത്യമായി അത് നിരഞ്ജൻ കണ്ടു... വൈശു എന്ന് വിളിക്കുകയും ചെയ്തു...

\"അവള് ഒരു ചമ്മിയ ചിരിയുമായി അവനെ തിരിഞ്ഞു നോക്കി....

\"ഏട്ടൻ എപ്പോ വന്നു.. ഞാൻ കണ്ടില്ല \"

\"അത് നിന്റെ ഓടം കണ്ടപ്പോൾ മനസ്സിലായി..മോള് പെട്ടന്ന് വീട്ടിൽ ചെല്ല്.. നിനക്കുള്ളത് അമ്മായി വെച്ചിട്ടുണ്ട്.\"


\"അയ്യോ എന്തിന് \"


\"ഡ്രൈവിങ് അറിയാത്ത കല്യാണിക്ക് സ്കൂട്ടി കൊടുത്തതിനു..\"

\"അയ്യോ ഏട്ടാ അവൾക്ക് ഡ്രൈവിങ് അറിയാം...\"


\"എന്നിട്ടാണോ മതിലിൻ പോയി ഇടിച്ചത്.. അതൊക്കെ പോട്ടെ,നിനക്ക് വല്ലതും പറ്റിയോ

അവൾ ചുമലുകൾ കൂച്ചി ഇല്ലെന്നു പറഞ്ഞു..

\"അതിന് കണക്കായി അമ്മായിയുടെ കൈയിൽ നിന്ന് കിട്ടുകോളും.

\"അയ്യോ, അമ്മ കലിപ്പിലാണോ..

\"മം അവൻ തലയാടി പറഞ്ഞു...

\"അതെ ജീവൻ ഉണ്ടെങ്കിൽ പിന്നെ കാണാം..കല്യാണിയോട് പറഞ്ഞേക്ക് എന്നും പറഞ്ഞു അവള് മെഡിസിൻ അവൻ നീട്ടി....
അവൻ അത് വാങ്ങിയതും അവൾ ബൈ പറഞ്ഞു പോയി....

.........................


\"വൈശു എവിടെ...
റൂമിൽ മെഡിസിനുമായി തിരിച്ചു വന്ന നിരഞ്ജനെ നോക്കി കല്യാണി ചോദിച്ചു..

\"അവൾ പോയി... നിന്നോട് പറയാൻ പറഞ്ഞു..\"

\"അത് എന്താ പെട്ടന്ന് പോയത്... അവള് നെറ്റി ചുളിച്ചു പറഞ്ഞു....


\"നീ നോക്കേണ്ട ഞാൻ ഒന്നും പറഞ്ഞില്ല.... അവൾ അമ്മായിയെ പേടിച്ചു പോയതാണ്...\"
   

അതിന് മറുപടിയായി അവള് എന്തോ പറയാൻ വന്നതും 
അവിടേക്ക് ഡോക്ടർ കടന്നു വന്നു...അവളെ പരിശോധിച്ച് കുഴപ്പം ഒന്നുമില്ല... കുറച്ചു ദിവസം റസ്റ്റ്‌ എടുത്താൽ മതി, വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞത് കൊണ്ട് അവർ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു......


അവർ വീട്ടിൽ എത്തിയതും അജയ് ആവരെ കാത്തു അവിടെ ഉണ്ടായിരുന്നു...

\"കല്യാണി ഇപ്പൊ എങ്ങനെ ഉണ്ട്..\"
അവളെ കണ്ടതും അവൻ ചോദിച്ചു.....


\"കുഴപ്പം ഒന്നുമില്ല.... പിന്നെ കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിച്ചതിന് താങ്ക്സ്... എന്നേരം പറയാൻ പറ്റിയില്ല....\"



\"അതൊന്നു കുഴപ്പമില്ല.. നിങ്ങൾ റസ്റ്റ്‌ എടുക്ക് എന്നും പറഞ്ഞു അവൻ അവിടെന്ന് ഇറാങ്ങാൻ പോയതും അങ്ങോട്ടേക്ക് വൈഷ്ണവി കടന്നു വന്നു...അവരുടെ കൈയിൽ ഭക്ഷണം ഉണ്ടായിരുന്നു...

\"കല്യാണി നിനക്ക് വയ്യാത്തത് അല്ലേ.. അത് കൊണ്ട് അമ്മ തന്നു വിട്ടതാണ്.. വൈഷ്ണവി അതൊക്കെ ടെബലിൽ വെച്ചു പറഞ്ഞു, നിരഞ്ജന്റെ അരികിലേക്ക് വന്നു...

\"ഏട്ടാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്...\"
അത് കേട്ടതും കല്യാണി അവളോട് കണ്ണുകൾ കൊണ്ട് വേണ്ട എന്ന് പറഞ്ഞു......

അത് കണ്ട് നിരഞ്ജൻ അവളെ തുറിച്ചു നോക്കി..

\"വൈശു നീ പറ...\"

\"അത് പിന്നെ ഇന്ന് നമ്മുടെ സ്കൂട്ടിക്ക് നേരെ മനപ്പൂർവംഒരു വണ്ടി ഇടിക്കാൻ വരുന്നത് കണ്ട് സ്കൂട്ടി വെട്ടിച്ചപ്പോഴാണ് ആ മതിലിൽ പോയി ഇടിച്ചത്... അല്ലാതെ ഇവൾക്ക് ഡ്രൈവിങ് അറിയത് കൊണ്ടല്ല...


വൈഷ്ണവി പറയുന്നത് കേട്ട് അവിടെ കൂടിയവരൊക്കെ ഞെട്ടി.

\"അതെ ഇത് നിള യുടെ പണിയാണോ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്.. അവള് ഒരിക്കൽ ഇതിന് ശ്രമിച്ചത് ആണല്ലോ...\"



\"അതെ, ഇത് ആരുടെ പണിയാണ് എന്നൊക്കെ കണ്ടുപിടിക്കാൻ പോലിസ് ഉണ്ട് മോള് വെറുതെ ആ പണി ഏറ്റെടുക്കേണ്ട.... വൈഷ്ണവി പറയുണെന്നത് കേട്ട് അജയ് പറഞ്ഞു...



\"ഇതൊക്കെ കണ്ട് പിടിക്കാൻ പോലിസ് ആവണമെന്നില്ല.. മിനിമം ബുദ്ധിയുള്ളവർക്ക് അതൊക്കെ മനസ്സിലാവും... വൈഷ്ണവിയും വിട്ട് കൊടുക്കാതെ പറഞ്ഞു.....
ഇതൊക്കെ കേട്ട് മൗനമായി നിൽക്കുകയാണ് നിരഞ്ജൻ...
രംഗം വഷളാവേണ്ട എന്ന് കരുതി 
\"ഡീ വൈശു നീ ഒന്ന് വന്നേ എന്നും പറഞ്ഞു കല്യാണി അവളെ റൂമിലേക്ക് കൊണ്ടുപോയി..



\"ഡീ നീ എന്ത്‌ പണിയാണ് കാണിച്ചത്.... എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്....\"റൂമിൽ എത്തിയതും കല്യാണി അവളോട് ചോദിച്ചു....

\"പറയാതെ പിന്നെ... ഒരു വണ്ടി ഇടിക്കാൻ വന്നത് സത്യം അല്ലേ... അത് അവളല്ലാതെ പിന്നെ ആര്...\"

\"അതും ശരിയാണ് ...\"

\"ആ അതാണ് ഞാനും പറഞ്ഞത്... എനിയും സംസാരിച്ചു നിന്നാൽ ലൈറ്റ് ആവും ഞാൻ ഇറങ്ങുന്നു, എന്നും പറഞ്ഞു വൈഷ്ണവി റൂമിൽ നിന്ന് ഇറങ്ങിയതും കല്യാണിയും കൂടെ ഇറങ്ങി.....


ഹാളിൽ സോഫയിൽ ഇരുന്ന് എന്തോ കാര്യമായി ചർച്ച ചെയ്ക്കയാണ് നിരഞ്ജനും അജയും.......

വൈഷ്ണവി അവന്റെ അരികിൽ ചെന്ന് 
\"ഏട്ടാ ഞാൻ ഇറങ്ങുന്നു എന്ന് പറഞ്ഞതും അവൻ തല ഉയർത്തി അവളെ നോക്കി....

\"ഞാൻ ഡ്രോപ്പ് ചെയ്യാം അവൻ പറഞ്ഞു..\"


\"വേണ്ട ഏട്ടാ, ഇവിടെന്ന് കുറച്ചു ദൂരമല്ലെ ഉള്ളു.. കല്യാണിക്ക് വയ്യാത്തത് അല്ലേ, രാമേട്ടനും ലീവ്,..

\" അത് കുഴപ്പം ഇല്ല... പെട്ടന്ന് വരാലോ......\"
എന്നും പറഞ്ഞു നിരഞ്ജൻ വണ്ടിയുടെ കീ എടുക്കാൻ പോയതും..



\"നിരഞ്ജൻ ഞാൻ ഡ്രോപ്പ് ചെയ്യാം, കല്യാണിക് വയ്യാത്തത് അല്ലേ പെട്ടന്ന് വല്ല ആവിശ്യവും വന്നല്ലോ....\"
അജയ് അത് പറഞ്ഞതും വൈഷ്ണവിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി... അവർ രണ്ടു പേരോടും ബൈ പറഞ്ഞു അവൾ ഇറങ്ങി....

.....,.....,.......,...,.........,..................................

\"നിന്നെ ഒന്ന് തനിച്ചു കിട്ടാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു..

ഡ്രൈവിങ് ഇടയിൽ അജയ് പറഞ്ഞതും അവളുടെ മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി..

\"എന്താ... അവള് ആവേഹത്തോടെ ചോദിച്ചു..\"



\"നീ എന്തിനാ എല്ലാരുടെയും മുന്നിൽ അങ്ങനെ പറഞ്ഞത്...\"


\"അയ്യേ അതായിരുന്നോ.. അവളുടെ ആത്മ...

\"അത് പിന്നെ എനിക്ക് നല്ല ഡൌട്ട് ഉണ്ട്.. അതാണ് അവൾ അവനിൽ നിന്ന് മുഖം തിരിച്ചു പറഞ്ഞു...


\"എന്നാലും വേണ്ടായിരുന്നു.. നീ അത് പറഞ്ഞത് മുതൽ അവൻ ഭയങ്കര ടെൻഷനിൽ ആണ്...\"

\"സ്സ് അത് ഞാൻ ഓർത്തില്ല.. നാവ് കടിച്ചു അവള് പറഞ്ഞു.,


\" മറ്റുള്ളവരുടെ ഫീലിംഗ്സ് നോക്കാതെ മനസ്സിൽ തോന്നിയതൊക്കെ വിളിച്ചു പറയരുത്...\"

\", പറ്റിപ്പോയി.... ആ സമയം ഒന്നും ഓർത്തില്ല\"

\"പറ്റിയത് പറ്റി, എനി ആവർത്തിക്കാതിരുന്നാൽ മതി..\"

\"മം അവൾ ഒന്ന് മൂളി പുറത്തേക്ക് നോക്കി ഇരുന്നു....


\"അവിടെ അതൊക്കെ പറയുമ്പോൾ ഏട്ടനെ കുറച്ചു ചിന്തിച്ചില്ല.... എനിക്ക് തോന്നിയ സംശയം പറഞ്ഞു എന്ന് ഉള്ളു, നിളയ്ക്ക് വേണ്ടി ഏട്ടൻ ജീവൻ വരെ കളയും.. ഇത്രയും സ്നേഹിക്കുന്ന ഏട്ടൻ ഉണ്ടായിട്ടും അവള് എന്താ ഇങ്ങനെ ആയിപോയത്.....\"
വൈഷ്ണവി ഓരോന്ന് ചിന്തിച്ചു സീറ്റിൽ തല ചാരി ഇരുന്നു....


പുറത്തെ നല്ല കാറ്റും പിന്നെ ക്ഷീണവും കാരണം അവൾ പെട്ടന്ന് ഉറങ്ങിപ്പോയി..



\"എപ്പോഴും കലപില സംസാരിക്കുന്നവളുടെ മൗനം കണ്ട് അവൻ അവളെ നോക്കിയതും കണ്ടത് അവൾ ഉറങ്ങുന്നതാണ്.... ...ഇവളുടെ ഓരോ പൊട്ടത്തരങ്ങളും ഓർമയിൽ വന്നു അവന്റെ ചുണ്ടിൽ ചിരി പടർന്നു....


  അവളുടെ വീട് എത്തിയതും അവൻ അവളെ തട്ടി വിളിച്ചു.....
കണ്ണുകൾ ചിമ്മി അവള് എഴുന്നേറ്റത്തും കണ്ടത് മുന്നിൽ നിൽക്കുന്ന അജയെയാണ്.. ഇയാള് എന്താ ഇവിടെ എന്ന് ചോദിച്ചതും അവൻ പകച്ചുപോയി...

തലയ്ക്കു കോട്ടി\"വീട്ടിൽ കയറി പോടീ എന്ന് അവൻ പറഞ്ഞതും അവൾ ചുറ്റും നോക്കി ചമ്മിയ ചിരി ചിരിച്ചു.. വണ്ടിയിൽ നിന്ന് ഇറങ്ങി..

അവൾ ഇറങ്ങിയതും അവൻ വണ്ടി തിരിച്ചു... മിററിലൂടെ അവൻ കാണുന്നുണ്ടായിരുന്നു അവൻ പോകുന്നതും ഒരു ചെറു ചിരിയോടെ നോക്കി നിൽക്കുന്ന അവളെ.. അത് കണ്ടതും അവനിൽ മനസ്സിൽ എന്തെന്ന് ഇല്ലാത്ത ഫീലിംഗ് തോന്നി....




.............
...


രാത്രി നിരഞ്ജനും കല്യാണിയും ഭക്ഷണം കഴിക്കാൻ ഇരുന്നത് ആയിരുന്നു... കല്യാണിക്ക് വയ്യാത്തത് കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..അവൾ കഴുന്നത് പോലെ ശ്രമിച്ചു.. പിന്നെ ഒട്ടും പറ്റാത്തത് കൊണ്ട് . അവിടെന്ന് എഴുനേറ്റ് പോകാൻ നോക്കിയതും അവൻ അവളുടെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി...

\"ഡീ അറിയാത്ത പണിക് പോവാനായിരുന്നോ.. അതല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്...എന്നും പറഞ്ഞു അവൻ അവൾക്ക് ഭക്ഷണം വായിൽ വെച്ചു കൊടുത്തു...\"



\"അതെ സത്യമായും എനിക്ക് ഡ്രൈവിങ് അറിയാം... ഇത് ഒരു അബദ്ധം പറ്റിയതാണ്.\"

\"അത് എന്തേലും ആവട്ടെ എന്നും പറഞ്ഞു അവൻ അവൾക്ക് ഭക്ഷണം വാരി കൊടുത്തു.. ആ പ്ലെയ്റ്റിൽ ഉള്ളത് മുഴുവനും കഴിപ്പിച്ചു.....

...........
രാത്രി ഉറക്കത്തിൽ കല്യാണി എന്തൊക്കയോ പിച്ചും പെയ്യും പറയുന്നത് കെട്ടാൻ നിരഞ്ജൻ എഴുന്നേറ്റത്.. അവൻ അവളെ തട്ടി വിളിച്ചതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല.... അവൻ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.. നല്ല ചൂട് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൻ ഒരു തുണി നനച്ചു അവളുടർ നെറ്റിയിൽ വെച്ചു കൊടുത്തു.. ഉറക്കത്തിൽ നിന്ന് അവൾ ഇടക്ക് ഇടക്ക് ഞെട്ടുന്നത് കൊണ്ട് രാത്രി മുഴുവൻ അവൻ ഉറക്കമൊഴിച്ചു അവളുടെ കൂടെ തന്നെ ഇരുന്നു......

     രാവിലെ കല്യാണി എഴുനേറ്റപ്പോൾ കണ്ടത് അവളുടെ അടുത്ത് ഇരുന്നു ബെഡിൽ തല ചാരി കിടക്കുന്ന നിരഞ്ജനെയാണ്.....
\"ഇവൻ എന്താ ഇങ്ങനെ ഇരുന്ന് ഉറങ്ങുന്നത് എന്നും ചിന്തിച്ചു അവള് അവനെ തട്ടി വിളിച്ചു......
 അവള് വിളിക്കുന്നത് കേട്ട് അവൻ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു.. അവളെ കണ്ടതും നിന്റെ പനിയൊക്കെ മാറിയോ എന്നും പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി..\"

\"ഭാഗ്യം കുറഞ്ഞു എന്നും പറഞ്ഞു അവൻ ബെഡിൽ കിടന്നു..

\"ഇവൻ ഇത് എന്ത്‌ പറ്റി,എനിക്ക് രാത്രി പനിച്ചിരുന്നോ എന്നും വിചാരിച്ചു അവള് അവനെ വീണ്ടും വിളിച്ചു..\"

\"നിരഞ്ജൻ ടൈം ഒരുപാട് ആയി, എഴുനേൽക്കുന്നില്ലേ...\"

\"രാത്രി നിനക്ക് പനി കൂടുതൽ ആയത് കൊണ്ട് നീ എന്തൊക്കയോ പിച്ചും പെയ്യും പറഞ്ഞു ഞെട്ടി കൊണ്ടിരുന്നു. ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല... ഞാൻ ഒന്ന് ഉറങ്ങട്ടെ നല്ല തല വേദന ഉണ്ട് എന്നും പറഞ്ഞു അവൻ കൈകൾ കൊണ്ട് മുഖം മറച്ചു കിടന്നു....\"

\"ഇവൻ എനിക്ക് വേണ്ടി ഉറക്കമൊഴിച്ചു നിന്നോ എന്ന് ചിന്തിച്ചു കല്യാണി ഭയങ്കര സന്ദോഷത്തിൽ ഇരിക്കുമ്പോഴാണ് പുറത്തു ആരോ കാളിംഗ് ശബ്ദം കേട്ടത്...

\"ഇത്രയും രാവിലെ ആരാ.... രാമേട്ടൻ രണ്ടു ദിവസം ലീവ് ആണല്ലോ എന്നും പറഞ്ഞു അവള് മെയിൻ ഡോറിന്റെ അരികിലേക്ക് നടന്നു...













\"

---

റൗഡി ബേബി

റൗഡി ബേബി

4.5
3563

നിരഞ്ജൻ കണ്ണുകൾ അടച്ചു ഉറങ്ങാൻ തുടങ്ങുമ്പോഴൻ ഹാളിൽ നിന്ന് കലപില ശബ്ദം കേട്ടത്....അവൻ കല്യാണി, tv വെച്ചതായിരിക്കും എന്ന് വിചാരിച്ചു മുന്നാൽ തവണ അവളെ വിളിച്ചു.. മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അവൻ തലയണ ചെവിയിൽ അമർത്തി പിടിച്ചു കിടന്നു.. ഒരു രക്ഷയും ഉണ്ടായിരുന്നില്ല... അവൻ മുഷിപ്പോടെ എഴുനേറ്റ് ഹാളിൽ വന്നതും ഞെട്ടി......കല്യാണിയുടെ അമ്മയും അനിയനും അനിയത്തിയും... പിന്നെ അവരുടെ കൂടെ കോളനി മുഴുവൻ ഉണ്ടോ എന്ന് അവൻ സംശയിച്ചു ചുമരിൽ ചാരി രണ്ടു കൈയും കെട്ടി അവരെ നോക്കി നില്കുകയായിരുന്നു.....അപ്പോഴാണ് അതിൽ നിന്ന് ഒരു സ്ത്രീ \"ഡീ നിന്റെ മരുമകൻ വന്നല്ലോ എന്ന് കല്യാണിയുടെ