Aksharathalukal

മറുതീരം തേടി 16


\"അറിയാം... ഈ നാട്ടിൽ വന്നപ്പോഴാണ് എനിക്ക് ജീവിക്കണമെന്ന മോഹമുണ്ടായത്... ഇവിടുത്തെ നാട്ടുകാരുടേയും വീട്ടുകാരുടേയും സ്നേഹം കാണുമ്പോൾ യഥാർത്ഥ സ്നേഹമെന്താണെന്ന് ഞാൻ മനസ്സിലാക്കുകയാണ്... എനിക്ക് ജീവിക്കണം... നിങ്ങൾ പറഞ്ഞപോലെ എന്നെ ദ്രോഹിച്ചവരുടെ മുന്നിൽ എനിക്ക് ജയിച്ചുകാണിക്കണം... അതിനെനിക്ക് ഒരു ജോലിയാണ് വേണ്ടത്... \"

\"നിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടില്ലേ... \"
കറിയാച്ചൻ ചോദിച്ചു... ഭദ്ര തന്റെ കയ്യിലുള്ള സർട്ടിഫിക്കറ്റ് അയാൾക്ക് കൊടുത്തു... അയാളത് ജിമ്മിക്ക് കൊടുത്തു... അവനത് നോക്കി... 

\"ഡിഗ്രിക്ക് ഉയർന്ന മാർക്കുണ്ടല്ലോ... എന്നിട്ടെന്തേ പിന്നീട് പഠനം നിർത്തിയത്... അവൻ സമ്മതിച്ചു കാണില്ല അല്ലേ...\"
ജിമ്മി ചോദിച്ചു... അതിനവൾ തലതാഴ്ത്തി നിന്നു... \"

\"ഇന്നത്തെക്കാലത്ത് ഡിഗ്രികൊണ്ടൊന്നും പ്രയോജനമില്ല... പിന്നെ കംപ്യൂട്ടർ അറിയുന്നതുകൊണ്ട് നമുക്ക് ശ്രമിച്ചുനോക്കാം... \"

\"ശമ്പളം എനിക്ക് പ്രശ്നമല്ല... കുറഞ്ഞ ശമ്പളത്തിനായാലും ഒരു ജോലിയാണ് ഇപ്പോൾ അത്യാവിശ്യം... \"
ഭദ്ര പറഞ്ഞു... 

\"നമുക്ക് നോക്കാം... പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ വേറൊന്നും കരുതരുത്... ഇങ്ങനെയൊരു മാറാരോഗിയും മദ്യവും മയക്കുമരുന്നുമായി നടക്കുന്ന അവനെ എന്തിനാണ് ഒരു ഭർത്താവായി കാണുന്നത്... ആ ബന്ധം ഉപേക്ഷിച്ചു കൂടേ... \"

\"ആഗ്രഹമില്ലാഞ്ഞിട്ടല്ല... പക്ഷേ അങ്ങനെയൊരു ഡിവോഴ്സ് നോട്ടീസ് ഞാനയച്ചാൽ അതോടെ ഞാനെവിടെയാണെന്ന് അയാൾ കണ്ടുപിടിക്കും... മാത്രമല്ല കോടതിയിൽ എത്തിയാലും അയാൾ എന്നെ കണ്ടുമുട്ടും... അത് എന്റെ ജീവനു തന്നെ ആപത്താവും... മാത്രമല്ല ഡിവോഴ്സിന് അയാൾ സമ്മതിക്കുമോ എന്നാണ് സംശയം... \"

\"എന്തുകൊണ്ട് സമ്മതിക്കില്ല... അല്ലെങ്കിൽത്തന്നെ അയാളുടെ സമ്മതം എന്തിനാണ്... കോടതിയിൽ എത്തിയാൽ താനെ ഡിവോഴ്സ് കിട്ടും... പിന്നെ നിങ്ങളെ കണ്ടുപിടിക്കുന്നത്... അത് എനിക്ക് വിട്ടേക്ക്... എനിക്ക് പരിചയമുള്ള ഒരു വക്കീൽ നിങ്ങളുടെ നാട്ടിലുണ്ട്... അയാളുമായി ഞാനൊന്ന് സംസാരിക്കട്ടെ... അവനെ എനിക്കുമൊന്ന് ശരിക്കും കാണാനുണ്ട്... അവനെ പേടിച്ചിട്ടോ അവന്റെ പവർ കണ്ടിട്ടോ അല്ല അന്ന് ഞാൻ മിണ്ടാതിരുന്നത്... അവന്റെ സ്വഭാവം വച്ച് നിങ്ങൾക്കായിരിക്കും അതുകൊണ്ടുണ്ടാകുന്ന ദോഷം... \"
ജിമ്മി പറഞ്ഞു... അപ്പോഴേക്കും മേരി ചായയുമായി വന്നു... പുറകെ അധികമൊന്നും ആർഭാടമില്ലാതെ ഒരു പെൺകുട്ടിയും... 

\"ഇത് എന്റെ വൈഫ് മിയ... ആള് പി ജിയ്ക്ക് പഠിക്കുന്നു... \"
ജിമ്മി തന്റെ ഭാര്യയെ പരിചയപ്പെടുത്തി... ഭദ്ര അവളെനോക്കിയൊന്ന് ചിരിച്ചു... അവൾ തിരിച്ചും ചിരിച്ചു... 

കുറച്ചു സമയത്തിനു ശേഷം അവർ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി...

\"ആതിരേ... ആ കറിയാച്ചൻ മുതലാളിയുടെ മരുമകൾ ആളൊരു പഞ്ചവാവമാണെന്ന് തോന്നുന്നുണ്ടല്ലോ...\"
ഭദ്ര പറഞ്ഞു... 

\"അത് ശരിയാണ്... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്... ജിമ്മിച്ചൻ കണ്ടിഷ്ടപ്പെട്ട് തിരഞ്ഞെടുത്തതാണ്... ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷത്തെ പ്രണയം എന്നും പറയാം... \"
ആതിര പറഞ്ഞു... 

\"എന്നാലും ഏതൊരു പെണ്ണും വലിയവീട്ടിലേക്ക് കെട്ടിച്ചുകൊണ്ടുവന്നാൽ കുറച്ച് പവറൊക്കെ കൂടില്ലേ... \"

\"പിന്നേ.. അതുപോലെ വലിയൊരു കുടുംബത്തിലേക്കല്ലേ നിന്നേയും കെട്ടിച്ചു വിട്ടിരുന്നത്... എന്നിട്ട് നിനക്കുമുണ്ടായിരുന്നോ ഈ പറഞ്ഞ പവറും പത്രാസുമെല്ലാം... \"

\"അതില്ല... എന്നെപ്പോലെയാണോ അവരൊക്കെ... സുഖമെന്താണെന്ന് ഈ ജന്മത്തിൽ ഞാനറിഞ്ഞിട്ടുണ്ടോ... എന്നിട്ട് വേണ്ടേ പത്രാസ്സുകാട്ടാൻ... \"

\"ഭദ്രേ... കഷ്ടപ്പാട് എന്താണെന്ന് നിന്നെപ്പോലെ അറിഞ്ഞവളാണ് ആ പെൺകുട്ടിയും... പ്ലസ് ടു കഴിഞ്ഞ് പഠിപ്പ് നിർത്തിയതായായിരുന്നു അവൾ ആ വലിയ മനസ്സിനുടമകളാണ് അവളെ പഠിപ്പിച്ചത്... അതിലൂടെ ജിമ്മിച്ഛായന് തോന്നിയ ഒരിഷ്ടമാണ് ഇന്ന് അവൾ ആ വീട്ടിലെ ഒരംഗമായത്... നിന്നോട് പറഞ്ഞില്ലേ ഡിഗ്രി കൊണ്ട് ഇന്നത്തെ കാലത്ത് ഒന്നും നേടാനാകില്ലെന്ന്... അതൊരു സന്മനസ്സ് നിന്റെ മുന്നിലേക്ക് ഇട്ടുനോക്കിയതാണ്... അത് നീ മനസ്സിലാക്കിയില്ല... തുടർന്ന് പഠിക്കാൻ താൽപര്യമുണ്ടെന്ന് നീ പറഞ്ഞിരുന്നെങ്കിൽ.. ഇപ്പോഴും നിനക്ക് പഠിക്കാമായിരുന്നു... \"

\"അത് എനിക്ക് മനസ്സിലാവാതിരുന്നിട്ടല്ല... പക്ഷേ എനിക്കിപ്പോൾ പഠിത്തമല്ല മുഖ്യം... ആദ്യം എനിക്ക് പ്രകാശേട്ടനിൽ നിന്നൊരു മോചനമാണ് അവിശ്യം.. അതുകഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കണം... അതുകഴിഞ്ഞിട്ടേ മറ്റെന്തിനെ കുറിച്ചും എനിക്ക് ചിന്തിക്കാനാകൂ... \"

അതിനുള്ള ഉത്തരമല്ലേ ജിമ്മിച്ഛായന് പറഞ്ഞത്... അദ്ദേഹമൊരു കാര്യം ഏറ്റാൽ അത് ഏതുവിധേനയും നടപ്പിലാക്കും... പിന്നെയെന്താണ് പ്രശ്നം... \"

\"പറയാൻ എളുപ്പമാണ്... അദ്ദേഹത്തിന് പ്രകാശേട്ടനെ നന്നായിട്ടറിയാം... അയാൾ ജിമ്മിച്ഛനെ എന്തെങ്കിലും ചെയ്യുമോ എന്നാണ് പേടി... \"

\"അത് നിനക്ക് ജിമ്മിച്ചായനെ അറിയാഞ്ഞിട്ടാണ്... എനിക്കും ഇതുപോലൊരു പ്രശ്നമുണ്ടായതാണ്... അന്നൊന്നും സഹായിച്ചത് ജിമ്മിച്ചായനാണ്... \"

\"എന്തു പ്രശ്നം... \"
ഭദ്ര അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു... 

\"അത്... അതൊരു കഥയാണ് മോളേ... എല്ലാം പിന്നീട് പറയാം... സമയം ഒരുരാടായി... നിന്റെ കിച്ചു വും ശമ്പളം വാങ്ങിക്കാൻ പോയ അച്ചുവേട്ടനും വരാൻ സമയമായി... അവർക്ക് ചായയുണ്ടാക്കേണ്ടേ... \"

\"ഒരു നേരം ചായ വൈകിയെന്ന് കരുതി പ്രശ്നമൊന്നുമില്ല... \"

\"അത് നിന്റെ കിച്ചുവിന്... പക്ഷേ അച്ചുവേട്ടന് അങ്ങനെയാവണമെന്നില്ല.. നീ പെട്ടന്ന് നടക്ക്... \"
അവർ ധൃതിയിൽ നടന്നു... പെട്ടന്നാണ് അവരുടെ മൂന്നിലൊരു ജീപ്പ് വന്നുനിന്നത്... അതിലിരിക്കുന്നയാളെ കണ്ട് ആതിര ഞെട്ടി... അവൾ ഭദ്രയുടെ കയ്യിൽ പിടിച്ച് പിന്നോക്കം നീങ്ങി... എന്നാൽ ഒന്നും മനസ്സിലാവാതെ ഭദ്ര ആ ജീപ്പിൽ വന്നയാളേയും അവളേയും മാറിമാറി നോക്കി... 

\"അല്ലാ ആരിത്... ആതിരമോളോ... ചേട്ടൻ ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതിയിരിക്കുകയാകും അല്ലേ... എന്തുചെയ്യാനാ.. ഇത് പുതിയേരി ഷാജിയായിപ്പോയില്ലേ... അങ്ങനെയൊന്നും പൂട്ടാൻ ഒക്കില്ല മോളേ... ആരാണിത് നിന്റെ കൂടെ ഒരു മലഞ്ചരക്ക്... ഏതായാലും കൊള്ളാംട്ടോ... \"

ഭദ്രേ നീ വേഗം വാ... ഇല്ലെങ്കിൽ അയാൾ പറയുന്നതും പ്രവർത്തിക്കുന്നതും കാണേണ്ടിവരും... \"
ആതിര ഭദ്രയെ പിടിച്ചുവലിച്ച് നടന്നു... 

\"നിൽക്കടി അവിടെ... എവിടേക്കാണ് ഓടുന്നത്.. എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി... നീയെന്തുകരുതി... ഞാൻ പുറത്തിറങ്ങില്ലെന്നോ... നിന്റെ സഹായി മറ്റവനെവിടെ... ഞാനൊന്ന് ആശിച്ചാൽ അത് സ്വന്തമാക്കിയ ചരിത്രമേ എനിക്കുള്ളൂ... നിന്നെ മോഹിച്ചെങ്കിൽ അത് സ്വന്താക്കിയിരിക്കും ഞാൻ... ഇപ്പോൾ നിന്റെ കൂടെയുള്ള ഇവളേയും എനിക്കിഷ്ടപ്പെട്ടു... അത് നിന്നേക്കാളും എത്രയോ അധികം... രണ്ടിനേയും എനിക്ക് വേണം... \"
അത് കേട്ട് ഭദ്രയൊന്ന് നിന്നു... പിന്നെ തിരിഞ്ഞ് അയാളെ നോക്കി... 

\"എന്താടീ നോക്കുന്നത്... ഞാൻ പറഞ്ഞത് സത്യമാണ്... എനിക്ക് നിന്നെയങ്ങ് വല്ലാതെ പിടിച്ചു... \"

\"തന്റെ വീട്ടിലില്ലേ പെണ്ണുങ്ങൾ... അവരോട് പോയി പറയ് ഇതെല്ലാം... നിന്റെ സ്വഭാവം വച്ച് അവർ നിന്റെയിഷ്ടത്തിന് കൂടെനിൽക്കും... ഞങ്ങളെ കാക്കേണ്ട... \"

\"എടീ നീയാരോടാണ് ചിലക്കുന്നതെന്ന് അറിയോ നിനക്ക്...\" 
ഷാജി അവളുടെയടുത്തേക്ക് ദേഷ്യത്തോടെ ചെന്നു... എന്നാൽ അയാൾ പ്രതീക്ഷിക്കാതെയായിരുന്നു ഭദ്ര യുടെ പ്രതികരണം... അയാളുടെ കരണക്കുറ്റിനോക്കി അവളൊന്നു കൊടുത്തു... പ്രതീക്ഷിക്കാതെയുള്ള അടിയിൽ അയാളൊന്ന് പകച്ചു.. അടുത്ത നിമിഷം ദേഷ്യം വന്ന അയാൾ അവളുടെ മുഖംനോക്കിയൊന്ന് കൊടുത്തു... എന്നാൽ ബലിഷ്ഠമായ ഒരു കൈ അത് തടഞ്ഞു... 

\"അച്ചുവേട്ടൻ... \"
ഭദ്രയുടെ നാവിൽനിന്നും ആ പേര് വീണു... \"

\"ഓ നീയോ... ഇപ്പോൾ നീയാണോ ഇവരുടെ രക്ഷകൻ... കൊള്ളാം... ഏതായാലും ഭാര്യ ചത്ത ദുഃഖം മാറാൻ ഇതു പോലത്തെ രണ്ടെണ്ണമുള്ളത് നല്ലതാണ്... \"
ഷാജി പറഞ്ഞു തീരുംമുന്നേ കൈ ചുരുട്ടി ചെവിക്കല്ല്നോക്കിയൊന്നവൻ കൊടുത്തു... 

\"കഴിവേറിമോനേ... നിന്റെ തന്ത പണ്ട് ചെയ്തകൂട്ടിയതുപോലെയാണ് മറ്റുള്ളവരും എന്ന് കരുതിയോ... ഒരിക്കൽ നിനക്ക് ഇവിടെയുള്ളവർ വാണിംഗ് തന്നതാണ് ഇതുപോലെ ചെറ്റ സ്വഭാവവുമായി ഇവിടെ കാലെടുത്തു വക്കരുതെന്ന്... അന്ന് നീയത് കേട്ടില്ല... പിന്നേയും നിന്റെ തോന്നിവാസം നീയിവിടെ കാട്ടിക്കൂട്ടി... അവസാനം ഈ നിൽക്കുന്ന ആതിരയുടെ നേരെയായി... അന്ന് ജിമ്മിച്ചന്റെ കയ്യിൽനിന്നും നിനക്ക് കണ്ടറിഞ്ഞ് കിട്ടിയതാണ്... പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു... എന്നാൽ നിന്നെപ്പോലെയുള്ള നാറികളെ വിലക്കെടുത്ത് സകല തോന്നിവാസ്സവും കാണിച്ചു കൂട്ടുന്ന ചില എമ്പോക്കികൾ നിന്നെ പുറത്തിറക്കി... പക്ഷേ പഴയ കളിയുമായി ഇനിയും മുന്നോട്ട് പോകാനാണ് നിന്റെ തീരുമാനമെങ്കിൽ ജിമ്മിച്ചന്റെ കയ്യിൽനിന്നും കിട്ടിയതുപോലെയാകില്ല... എന്നോട് കിട്ടുമ്പോൾ ചെറുപ്പത്തിൽ കുടിച്ച മുലപ്പാലുവരെ കക്കിക്കും ഞാൻ... ഇത് വേറെയാണ് മുതല് മോനേ... നിന്നെക്കാൾ പതിന്മടങ്ങ് കളിയുമായി വന്നവരെ ഒരുക്കിയിട്ടുണ്ട്... പിന്നെയല്ലേ നീ... ഇത് നിനക്കുള്ള അവസാനത്തെ വാണിംഗാണ്... ഇനി ഇതുപോലെ എന്തെങ്കിലുമായി ഇവരുടെ മുന്നിലെങ്ങാനും വന്നാൽ... പുന്നാരമോനേ... നിന്റെ നട്ടെല്ല് ഞാൻ ഊരിയെടുക്കും... \"

\"കൊള്ളാം നിന്റെ വീരവാദം... നീയൊന്നും ഇതുവരെ നല്ല ആമ്പിള്ളേരെ കണ്ടിട്ടില്ല അതുകൊണ്ടാണ് നിന്റെയീ നെഗളിപ്പ്... രണ്ടെണ്ണത്തിനേയും ഒറ്റക്ക് സുഖിക്കാമെന്ന് എന്റെ മോൻ കരുതേണ്ട... ഈ പുതിയേരി ഷാജിയുള്ളകാലം നിനക്കതിന് കഴിയില്ല... \"
പെട്ടന്ന് അച്ചു കാലുയർത്തി ഷാജിയുടെ ചവിട്ടി...ഷാജി തെറിച്ചു വീണു... അച്ചു വീണുകിടക്കുന്ന അവന്റെ നെഞ്ചിൽ ചവിട്ടി കാലമർത്തി... ഷാജി വേദനകൊണ്ട് പുളഞ്ഞു... 

പെട്ടന്ന് ജീപ്പിന്റെ പിൻസീറ്റിൽനിന്നും ഒരുവനിറങ്ങി... അവനെ കണ്ട് ഭദ്ര ഞെട്ടിത്തരിച്ചു... അവൻ തന്റെ അരയിൽ നിന്നും ഒരു പേനാക്കത്തിയെടുത്ത് അച്ചുവിനെ ആഞ്ഞു കുത്തി... അച്ചുവിന്റെ പുറത്ത് ആ കത്തിതുളച്ചുകയറി... 



തുടരും........ 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖

മറുതീരം തേടി 17

മറുതീരം തേടി 17

4.6
6127

പെട്ടന്ന് ജീപ്പിന്റെ പിൻസീറ്റിൽനിന്നും ഒരുവനിറങ്ങി... അവനെ കണ്ട് ഭദ്ര ഞെട്ടിത്തരിച്ചു... അവൻ തന്റെ അരയിൽ നിന്നും ഒരു പേനാക്കത്തിയെടുത്ത് അച്ചുവിന്റെ ആഞ്ഞു കുത്തി... അച്ചുവിന്റെ പുറത്ത് ആ കത്തിതുളച്ചുകയറി... \"അച്ചുവേട്ടാ.... \"ഭദ്ര ഓടിവന്ന് അച്ചുവിനെ താങ്ങിപ്പിടിച്ചു... അവന്റെ പുറത്തുനിന്നും ചുടുരക്തം ഒഴുകുന്നുണ്ടായിരുന്നു... അവൾ തന്റെ സാരിയുടെ തലപ്പാവു വലിച്ചുചീന്തി അച്ചുവിന്റെ കുത്തേറ്റ ഭാഗത്തുകൂടി വരിഞ്ഞു കെട്ടി... അപ്പോഴേക്കും അച്ചുവിനെ കുത്തിയവനും ഷാജിയും ജീപ്പിലേക്ക് ഓടിക്കയറി ജീപ്പുമായി അവിടെനിന്നും പോയിരുന്നു... എന്നാൽ വേദന കൊണ്ട് അച്ചു പിടയ