Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.52

രാവിലെ ഉണർന്ന മിഷേൽ ഓർത്തു അപ്പൻ ഇല്ലാത്ത വീട് ഒരു ഉന്മേഷവും ഇല്ല... ഈ നേരം മുൻവശത്ത് പത്രം വായിച്ചു ഇരിക്കുന്ന അപ്പനെ കണ്ടത് ആണ് ഓർമ്മ ... ഇനി എല്ലാം ഓർമ്മകൾ മാത്രം... അതേ ഇരിപ്പിൽ അവള് പോലും അറിയാതെ കുറേ നേരം ഇരുന്നു പല ചിന്തകളിൽ  മുഴുകി.... ഹരിയുടെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റുയപ്പോൾ ആണ് ഓർമ്മകളിൽ നിന്നും അവള്  പുറത്തു വന്നത്... 

എന്താ വലിയ ചിന്തയിൽ ആണല്ലോ... കുറേ നേരം ആയോ ഉണർന്നിട്ട്...?

ഹെയ്!! ഒന്നുമില്ല....അപ്പൻ ഇല്ലാത്ത വീട്....എനിക്ക് അങ്ങോട്ട് ഒട്ടും ഓർക്കാൻ പറ്റുന്നില്ല ... വല്ലാതെ  തോനുന്നു... ഒരു ശൂന്യത...  അമ്മച്ചി പോയപ്പോൾ പോലും ഇത്രയും ശൂന്യത തോന്നിയില്ല... 

ഹും... അത് അങ്ങനെ ആണ് ....അപ്പൻ ആണ് മിക്ക പെൺകുട്ടികളുടെയും ജീവൻ.. 

അതേ ... അത് അങ്ങനെ ആണ്...

മിഷൂ... ഇനി എന്താ പ്ലാൻ??

അത്... എഴു അടിയന്ദ്രം നടത്തിയിട്ട് തിരിച്ച് പോകണം... മാത്യൂചയനോട് ചോദിക്കാം എന്താ പ്ലാൻ എന്ന്.... ഹരിയെട്ടന് പോകണം എങ്കിൽ പോയിക്കൊളൂ... കഴിഞ്ഞ ആഴ്ചയും ലീവ് ആയിരുന്നില്ലേ...

ഹരി അവളെ ദയനീയം ആയി നോക്കി... പിന്നെ അവളുടെ പുറം ഭാഗത്ത് മുഖം അമർത്തി കിടന്നു... എങ്ങനെ ഇങ്ങനെ കഴിഞു നിനക്ക്.... ഇത്ര കഠിനം ആയിരുന്നോ നിൻ്റെ മനസ്സ്... ഒന്ന് പറഞ്ഞു എല്ലാം പ്ലാൻ ചെയ്തു പോകാമയിരുന്നല്ലോ അങ്ങനെ ആയിരുന്നു എങ്കിൽ സങ്കടം ഉണ്ടാകില്ല എന്നല്ല, എങ്കിലും ...നിനക്കറിയുമോ ഈ രണ്ടാഴ്ച ഞാൻ അനുഭവിച്ചത്... ഇങ്ങനെ ഒരു അവസ്ഥയിൽ അല്ലായിരുന്നു ഞാൻ നിന്നെ കണ്ടത് എങ്കിൽ... കുഞ്ഞി ചിലപ്പോൾ ഞാൻ നിന്നെ കൊന്നേനെ...

ഇനി എന്തു കൊല്ലാൻ ... അത്രയും തെറി നിങൾ ഓരോ രാത്രിയും എന്നെ പറഞ്ഞില്ലേ.. എൻ്റെ കർത്താവേ നിങൾ ഇത്ര കൂതറ ആയിരുന്നോ?? ഛെ...

ഓ!!  സോറി.... വേണം എന്ന് വിചാരിച്ചല്ല പെണ്ണെ .. പക്ഷേ അത് അല്ലാതെ ഉറക്കം വരില്ല..

അത് എന്താ ഇപ്പൊ ഉറങ്ങുന്നതു വരെ ഉള്ള രേവതിയുടെ വിളി ഇല്ലെ..

ഇല്ല.. അത് അന്നു ഞാൻ അവളെയും കുറേ തെറി വിളിച്ചു... അവൾക്ക് ഒന്നും മനസിലായി കാണില്ല പക്ഷേ പിന്നെ എന്നെ വിളിച്ചിട്ടില്ല...

ഹൂം...

നിനക്ക് മനസ്സിൽ ഉള്ളത് പറയാമായിരുന്നു മിഷി..

ഹൂം... പറഞ്ഞില്ല... എൻ്റെ തെറ്റ്... പക്ഷേ നിങ്ങൾക്കും ഒന്ന് ചിന്തിക്കാമായിരുന്നു... ലഞ്ചിന് പോയിട്ട് ആരുടെ കൂടെ ആയിരിക്കണം എന്നാഗ്രഹിചോ അയാള് കളഞ്ഞിട്ടു പോയാൽ ഉള്ള വേദന...  വെയിറ്റർ കേക്ക് കൊണ്ട് വരട്ടെ എന്ന് ചോദിച്ചപ്പോൾ ശരിക്കും എനിക്ക് തോന്നി പോയി ഭൂമി പിളർന്നു അങ്ങു പോകാൻ സാധിച്ചിരുന്നു എങ്കിൽ എന്ന്...

സോറി ഡീ.. അതും പറഞ്ഞു അവൻ എത്തി വന്നു അവളുടെ മൂക്കിൻ്റെ തുമ്പിൽ ഉമ്മ വച്ചു ..

ഹൂം.. പല്ല് പോലും തേക്കാതെ ആണ് ഉമ്മ .. പോ ചെല്ല്.. ഞാൻ ഒന്ന് അച്ചായനെ കാണട്ടെ... 

ഡീ... രണ്ടാഴ്ച മാറി നിന്നു എന്നെ ഉള്ളൂ നീ.. അല്ലാതെ ഇപ്പഴും എൻ്റെ തന്നെ ആണ് മറക്കണ്ട... 

ഓ!! ഉത്തരവ് പോലെ.... അതും പറഞ്ഞു അവൻ്റെ മുടിയിൽ പിടിച്ച് ഒന്ന് അലംബാക്കി അവള് പുറത്തേക്ക് പോയി...

എല്ലാവരുടെയും ജോലിയും കാര്യങ്ങളും പരിഗണിച്ച് മൂന്നിൻ്റെ അന്നു തന്നെ 7 അം ദിവസ പ്രാർത്ഥന നടത്തി പോകാം എന്ന് തീരുമാനം ആയി... 

പള്ളിയിലെ കർമ്മങ്ങൾ കഴിഞ്ഞ് ആഹാരവും കഴിഞ്ഞ് ഇരിക്കുമ്പോൾ ആണ് വിൻസിചയനും ഇളയമ്മയും കൂടി  മിഷേലിനെ കാണാൻ വന്നത്... 

നീ ഇനി എന്നാണ് തിരിച്ച് പോകുന്നത്?

നാളെ പോകണം ഇളയമ്മെ...

നീ അവനും ആയി പിണങ്ങി പോയി എന്നൊക്കെ കേട്ടല്ലോ ... സത്യമാണോ ഡീ... അപ്പോ പിന്നെ ഇപ്പൊ ആരുടെ കൂടെ ആണ്?

ഞാൻ ... ഞാൻ പിണങ്ങി ഒന്നും പോയില്ല ..

അങ്ങനെ അല്ലേ ഡാ വിൻസൻ്റെ നീ പറഞ്ഞത്..? ഇവള് അ നായര് ചെക്കനെയും കളഞ്ഞ് വേറെ ഏതോ ഒരുത്തൻ്റെ കൂടെ ഒളിച്ചോടി എന്ന്...

അത് ഞാൻ പറഞ്ഞത് അല്ല... ഇവള് താമസിക്കുന്ന അവിടെ ഉളളവർ പറഞ്ഞത് ആണ്...  വിൻസെൻ്റ് ആണ്... മിഷി ഒന്നും മിണ്ടാതെ ദേഷ്യത്തിൽ നിന്നു.

അതേ.... അവള് ഒളിച്ചല്ല ഓടിയത്... ഞാൻ ഓടിച്ചു വിട്ടത് ആണ്...  എന്താ നിങൾ ഏറ്റെടുക്കാൻ  തയ്യാറാണോ ഇവളെ...

ഹരി വന്നു പറഞ്ഞപ്പോൾ രണ്ടുപേരുടെയും വാ അടഞ്ഞു...

എന്താ മിഷേൽ ഞാൻ കേട്ടത് ശരി ആണോ? നീ അവിടെ ഇല്ല എന്ന് അറിഞ്ഞു... 

അതേ വിൻസിച്ചായ.. എനിക്ക് ട്രാൻസ്ഫർ ആയി ആഗ്രാക്ക്... അവിടെ ആണ്.

ഓ!! അത്രയേ ഉള്ളൂ...

അതേ... അത്രയേ ഉള്ളൂ... പിന്നെ അവൾക്ക് ഒരു പ്രശ്നം വന്നാൽ നിങ്ങളോട് പറയും, അതുവരെ ഞങൾ ഒന്ന് ജീവിക്കട്ടെ വിൻസെൻ്റ്.. ഇങ്ങനേ ഇനിയും ടെൻഷൻ വേണോ..

അയ്യോ മേജറെ... കേട്ടത് ഒന്ന് ചോദിച്ചു എന്നെ ഉള്ളൂ... അല്ലാതെ നിങ്ങളെ ശല്യം ചെയ്യണം എന്നൊന്നും ഇല്ല കേട്ടോ...

അത് അറിയാം ... നന്നായി അറിയാം ... 

ഹരി അവളെ നോക്കി ഒന്ന് കണ്ണടച്ച് പറഞ്ഞു...  വിട്ട് കള കൊച്ചെ...

ഹൂം... അല്ലങ്കിൽ എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. പക്ഷേ  സാഹചര്യം നോക്കാതെ ആണ് അവരുടെ സംസാരം ... അതിൻ്റെ വിഷമം ആണ്.....

പരിപാടി എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു ഹരി  എല്ലാ കാര്യങ്ങളിലും  കുടുംബത്തോട് ചേർന്ന് നിന്ന് ഒരു കുടുംബക്കാരനെ പോലെ ഇടപെട്ടത്തിൽ.

ഹരിയെട്ട ...  ഏട്ടൻ്റെ വീട്ടിൽ പോകുന്നുണ്ടോ...?

അയ്യോ ഇല്ലെ... ഇനിയും അതും കൂടി ഞാൻ താങ്ങില്ല  മോളെ...

മിഷേൽ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...

നീ നോക്കി പേഡിപ്പിക്കാൻ നോക്കണ്ട... നിൻ്റെ വീരവാദം  ഒന്നും ഇനി ഞാൻ വിശ്വസിക്കില്ല... കുശുബിപാറു...  ഇത്ര വർഷം ആയി കൂടെ താമസിക്കുന്നു എന്നിട്ടും എന്നെ അറിയില്ല... ദൈവമേ നല്ല പ്രായത്തിൽ ഇവളെ കെട്ടിയിരുന്നു എങ്കിൽ  ഇവള് എന്നെ പെട്ടിയിൽ വച്ചെനെ കുശുമ്പ് കാരണം....

ഓ പിന്നെ ഒരു സുന്ദരൻ വന്നിരിക്കുന്നു... എനിക്ക് ഒരു കുശുമ്പും ഇല്ല... പിന്നെ കിളവൻ ആയിട്ടും ആരാധകര് കുറവല്ല , അതെനിക്ക് അറിയാം.

മോളെ മിഷേൽ...

ഇപ്പൊ വരാം....  മിയ ചേച്ചി വിളിക്കുന്നു...

എന്താ ചേച്ചി...

ഒന്നുമില്ല ... നിന്നോട് ഒന്ന് സംസാരിക്കാൻ  ഇതുവരെ സമയം കിട്ടിയില്ല...

എന്താ ചേച്ചി...

ഒന്നും ഇല്ല ഡീ... അപ്പൻ ഇല്ല എന്ന് വിചാരിച്ചു ഇനി നാട്ടിലേക്ക് വരാതിരിക്കരുത്... പിന്നെ മിലി ഉള്ളത് കൊണ്ട് ആശ്വാസം ഉണ്ട്.

മിലി മാത്രം അല്ലല്ലോ ചേച്ചി... നിങൾ എല്ലാവരും ഉണ്ടല്ലോ... പിന്നെ എൻ്റെ ജോർജിചായനും ഇവിടെ അല്ലേ ഉറങ്ങുന്നത്...

നീ ഇപ്പോഴും അവനെ ഓർക്കുമോടി...

പിന്നെ ഓർക്കാതെ... എന്ത് കൊണ്ടില്ല...

എങ്ങനെ ഉണ്ട് മോളെ ജീവിതം... സൂക്ഷിക്കണം നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല.. അപ്പോ പിന്നെ മേജർ എന്നും നിൻ്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കരുത്.. അവനെ സന്തോഷത്തോടെ വച്ചിരിക്കണം... അറിയാലോ നിനക്ക്..

ചേച്ചി എന്തൊക്കെ ആണ് ഈ പറയുന്നത്... കുഞ്ഞുങ്ങൾ ഒന്നും അല്ലല്ലോ ജീവിതത്തിൽ രണ്ടുപേരെ സ്നേഹത്തിൽ പിടിച്ച് നിർത്തുന്നത്... സ്നേഹം തന്നെ അല്ലേ...

അതൊക്കെ പറയുന്നത് ആണ്... സത്യം അതൊന്നും അല്ല മോളെ...

മിഷേൽ അതിശയത്തോടെ ചേച്ചിയെ നോക്കി...

ചേച്ചി പേടിക്കണ്ട... രണ്ടാം 
കെട്ട് ആണ് എങ്കിലും എൻ്റെ ഹരിയെട്ടനു ഞാൻ തന്നെ ആണ് സ്നേഹം... 

അത് കേട്ട് വന്ന ഹരിയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു...

രാവിലെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അനുഗ്രഹിച്ചു അയക്കാൻ അപ്പൻ ഇല്ലാത്തത് അവളെ വല്ലാതെ വേദനിപ്പിച്ചു... അത് മനസ്സിലാക്കിയ മാത്യൂസ് അവളെ അപ്പനെ പോലെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു...

യാത്ര വേളയിൽ ഹരി അവളെ ഒന്ന് നോക്കി...

ഹൂം... എന്താ..??

നീ നേരെ അഗ്രക്ക്  പോകുമോ?? 

ഇല്ല... 3 ദിവസം കൂടി ലീവ് ഉണ്ട്... അവിടേക്ക് വരും...

ഹൂം...

എന്താ ഒരു വിഷമം പോലെ...

ഒന്നുമില്ല....  ഞാൻ ആകെ ടെൻഷൻ ആയിരുന്നു നിൻ്റെ കൂടെ ഒന്ന് സമയം ചെലവഴിക്കാൻ കിട്ടാതെ നീ പോകോ എന്ന്....

എനിക്ക് അറിയാം... 

എന്നിട്ടാ കളഞ്ഞിട്ടു പോയത്...

മിഷേൽ ദയനീയം ആയി ഒന്ന് നോക്കി....അവൻ അത് കണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു....

തിരിച്ച് ലഖ്നൗ എത്തിയ ആദ്യ ദിവസം നോർമൽ ആയി തന്നെ കടന്നു പോയി... രണ്ടാം ദിവസം ഓഫീസിൽ നിന്നും തിരിച്ച് വന്ന ഹരി ചായകുടി ഒക്കെ കഴിഞ്ഞു മിഷെലിൻ്റെ കൂടെ ഇരുന്നു കുറച്ച് നേരം ടിവി കണ്ടു...

മീഷൂ... തനിക്ക് ഈ കോമടി ഷോ കാണണോ??

ഹെയ് വേണ്ട... ഞാൻ വെറുതെ കണ്ടു എന്നെ ഉള്ളൂ... ഹരിയെട്ടാൻ മാറ്റിക്കോ...

മാറ്റാൻ അല്ല .... ഓഫ് ചെയ്യാൻ ആണ്.. എനിക്ക് കുറച്ച് സംസാരിക്കണം... ഹരിയുടെ മുഖത്തെ  ഭാവം കണ്ടപ്പോൾ അവൾക്ക് മനസിലായി സീരിയസ് ആയ സംസാരത്തിന് ആണ് എന്ന് ..

അതിന് എന്താ ഹരിയെട്ടാ... നമുക്ക് സംസാരിക്കാം...

ഹൂം... എനിക്ക് അറിയാം മിഷേൽ നീ അപ്പൻ്റെ ഓർമ്മയിൽ വിഷമിച്ചു ആണ് എന്ന് എന്നാലും ഇത് സംസാരിക്കാതെ നീ തിരിച്ച് പോയാൽ എനിക്ക് വീണ്ടും ടെൻഷൻ ആകും... അതാണ്... 

അത് സാരമില്ല... ഏട്ടൻ പറയൂ...

നമ്മുടെ ഇടയിൽ എന്ന് മുതൽ ആണ്  മിഷേൽ    കര്യങ്ങൾ ഒളിച്ചു വച്ച് ഇടപെടാൻ തുടങ്ങിയത്.... നിനക്ക് രേവതിയുടെ കാര്യത്തിൽ സംശയം ഉണ്ടായിരുന്നു എങ്കിൽ എന്നോട് തുറന്നു പറയാമയിരുന്നല്ലോ....  അത് പോലെ  നിനക്ക് എന്തും ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് ... അതിന് അർഥം ഇങ്ങനെ വീട് വിട്ടു പോകുക എന്നല്ല.... കൊച്ച്കുട്ടി അല്ല മിഷേൽ നീ... വിവാഹത്തെയും ഭർത്താവ് എന്ന സ്ഥാനത്തെയും മുന്നിൽ വച്ച് അല്ല ഞാൻ സംസാരിക്കുന്നത്...  ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്ത രണ്ടുപേര് ആണ് നമ്മൾ അപ്പൊൾ അവിടെ ഇങ്ങനെ ഒരു ഒളിച്ചോട്ടം വേണ്ടിയിരുന്നോ?? തനിക്ക് ഈ റിലെഷനിൽ അത്ര സഫോകേഷൻ ആണ് എങ്കിൽ തുറന്നു പറയാം... നമുക്ക് പരിഹാരം ഉണ്ടാകാം... അതിൻ്റെ  പരിഹാരം ഇതായിരുന്നില്ല... ഞാൻ ആയിരുന്നു ഇങ്ങനെ ചെയ്തത് എങ്കിൽ ... ഓർത്തു നോക്കിയിട്ട് ഉണ്ടോ... ഞാൻ അനുഭവിച്ച ടെൻഷൻ, വേദന...  അതിനായി ആണോ നീ എൻ്റെ ജീവിതത്തിലേക്ക് വന്നത്....ഇതിന് സ്വാതന്ത്ര്യം എന്നല്ല... അഹങ്കാരം എന്നാണ് പച്ച മലയാളം... വേറെ വല്ലവരും ആയിരുന്നു എങ്കിൽ.... ഞാൻ ഒന്നും പറയുന്നില്ല... എനിക്ക് ഇതിൻ്റെ മറുപടി വേണം... 

അത് ഹരിയെട്ട സോറി...

പെട്ടന്ന് കൈ എടുത്തു കാണിച്ചു ഹരി പറഞ്ഞു..  മിഷേൽ സോറി വേണ്ട...  എനിക്ക് അറിയാം നീ അതെ കുറിച്ച് സോറി ഫീൽ ചെയ്യുന്നുണ്ട്... അത് അവിടെ നിൽക്കട്ടെ .. എനിക്ക് മറുപടി ആണ് വേണ്ടത്... സോറി പറഞ്ഞു രക്ഷപെടാം എന്ന് വിചാരിക്കുകയും  വേണ്ട...

ദൈവമേ പണ്ട് ഹോസ്പിറ്റലിൽ ഒരിക്കൽ ഇത് പോലെ ദേഷ്യപെട്ടത് അല്ലാതെ ഇതുവരെ ഇങ്ങനെ  കണ്ണി ചോര യില്ലാതെ സംസാരിച്ചിട്ടില്ല... ഇത്... കർത്താവേ....

മിഷേൽ എന്താ വല്ലതും പറയുന്നുണ്ടോ??

മറുപടി... അത് എനിക്കും അറിയില്ല... പിന്നെ ഏട്ടൻ വിചാരിക്കുന്ന പോലെ എനിക്ക് രേവതിയെയോ  ഏട്ടനെയൊ സംശയം ഇല്ല...  പക്ഷേ അന്നു ഏട്ടൻ എന്നെ വല്ലാതെ ഇൻസൾട് ചെയ്തു... അത് സഹിച്ചില്ല....

അതേ അന്നു ഞാൻ ചെയ്തത് വെറും ചെറ്റത്തരം ആണ്... അതിൻ്റെ മറുപടി ഒളിച്ചോടി അല്ല തരണ്ടത്.... നിനക്ക് എൻ്റെ മുഖത്ത് നോക്കി പറയമായിരുന്നു... അല്ലങ്കിൽ എനിക്ക് രണ്ടു അടി തരണമായിരുന്നു... മിഷേലിൻ്റെ രണ്ടു ഷോൾഡറിലും പിടിച്ച് കുലുക്കി അത്യധികം ദേഷ്യത്തോടെ പറയുന്ന ഹരിയെ കണ്ട് ഒരു നിമിഷം അവള് ഭയന്ന് പോയി...

അത് ഹരിയെട്ടാ...

എന്ത് ഹരിയെട്ടാ... നിനക്ക് സ്നേഹം ഉണ്ടോ മിഷേൽ എന്നോട്... ഞാൻ ഇല്ലാതെയും ജീവിക്കാൻ സാധിക്കും എന്നായോ ഈ രണ്ടു വർഷം കൊണ്ട്... തുറന്നു പറയൂ...

ഹരിയെട്ട.... എന്തൊക്കെ ആണ് ഈ പറയുന്നത്... നാട്ടുകാർക്ക് മുന്നിൽ ഒരു പരിഹാസ്യപാത്രമായി നിന്ന് ഒരു രണ്ടാം കേട്ട് നടത്തി നിങ്ങളെ നേടിയത് നിങ്ങളോട് സ്നേഹം ഇല്ലഞ്ഞിട്ടു ആണ് എന്ന് മാത്രം പറയരുത്...  എന്നെ പോലെ ഉള്ള സ്ത്രീകൾ പിന്നെ അങ്ങനെ ഒരു ധൈര്യം കാണിക്കാൻ   ഭയക്കും ... രണ്ടു വർഷം ആയാലും രണ്ടു ജന്മം ആയാലും നിങ്ങളുടെ കൂടെ ജീവിക്കാൻ ആണ് ഹരിയെട്ട ഞാനും ആഗ്രഹിക്കുന്നത്...  അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു

ഇവിടുന്ന് ട്രാൻസ്ഫർ എന്ന് പറഞ്ഞു പോകാൻ  ഞാൻ പലപ്പോഴും ശ്രമിച്ചു... പക്ഷേ  അതിന് ഉള്ള സാഹചര്യം ഒരിക്കലും ഹരിയെട്ടൻ തന്നില്ല.... ഒന്നോർത്തു നോക്കിയെ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും രേവതിയുടെ ഫോൺ കോൾ തന്നെ ആയിരുന്നു ഏട്ടന് വലുത്. അതിനർഥം വിശ്വാസം ഇല്ല എന്നല്ല... പക്ഷേ ഞാൻ വല്ലാതെ വീർപ്പു മുട്ടി. പിന്നെ പെട്ടന്നുള്ള ഉള്ള ഈ യാത്ര അത്  ഏട്ടന് ഉള്ള ശിക്ഷ ആയിരുന്നില്ല ഞാൻ എന്നിൽ നിന്ന് തന്നെ ഒളിച്ചോടിയത് ആണ്... എന്തിന് ?? എനിക്കും അറിയില്ല... അങ്ങനെ സംഭവിച്ചു... ഇനിയും മാപ് പറയുന്നില്ല... എന്നെ വിശ്വാസം ഉണ്ട് എങ്കിൽ സ്വീകരിക്കാം... അല്ലങ്കിൽ ഏട്ടൻ്റെ ഇഷ്ടം..

എന്ത് പറഞ്ഞടി.... വേണ്ടാത്തത് പറഞാൽ .. ദേ പല്ലടിച്ച് ഞാൻ താഴെ ഇടും ... സ്വീകരിക്കാനും ഉപേക്ഷിക്കാനും സാധിക്കുന്ന ബന്ധം ആണോ നമ്മൾ തമ്മിൽ... നീ പറഞ്ഞത് പോലെ ഇത്രയും കഷ്ടപ്പെട്ടു എൻ്റേത് ആക്കിയത് ഉപേക്ഷിക്കാൻ ആണോ?? എൻ്റെ മോള് അതങ്ങ് മറന്നേരെ...

മറന്നു....

പിന്നെ ഇനി എന്തിനാ  നീ കണ്ണു നിറച്ചിരിക്കുന്നത്... 

പിന്നെ ഞാൻ സന്തോഷിക്കണോ...

ഡീ പൊട്ടിക്കാളി നിനക്ക് വിഷമം വന്നാൽ തല അടിച്ച് കരയാൻ അല്ലേ എൻ്റെ വിശാലം ആയ നെഞ്ച്... പിന്നെ നീ എന്തു കണ്ട് നിക്കുവാ....

കയ്യും വിരിച്ചു നിൽക്കുന്ന അവൻ അപ്പോഴും അവൾക്ക് ഒരു അതിശയം ആയിരുന്നു....

അങ്ങനെ സന്തോഷത്തോടെയും  കുറച്ച് വിരഹത്തോടെയും അവരുടെ ഡിസ്റ്റൻസ് പ്രണയം തുടർന്നു... കുറച്ച് മാസങ്ങൾക്ക്  ശേഷം ഹരിയും ട്രാൻസ്ഫർ വാങ്ങി അവളുടെ അടുത്ത് തന്നെ എത്തി... ഇപ്പോഴും രേവതി വിളിച്ച് വിഷമം പറയും എങ്കിലും അവളെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് ഹരി പഠിച്ചു...  പല ഭർത്താവിനും പറ്റുന്ന ഒരു തെറ്റ്... എല്ലാ സന്തോഷ ങ്ങളുടെ കൂടെ വ്യത്യാസം ഇല്ലാതെ തുടർന്ന മറ്റൊന്ന് ആണ് നാട്ടുകാരുടെ രണ്ടാം കെട്ടുകാരി എന്ന കുത്ത് വർത്തമാനം... ഹരി കൂടെ ഉള്ളത് കൊണ്ട് അത് ഒരിക്കലും അവള് ശ്രദ്ധിച്ചില്ല.. 

ഇന്ന് വർഷങ്ങൾക്ക് ശേഷം ഹരി റിട്ടയർ ആകുന്നു ... മിഷേൽ വീണ്ടും അഞ്ചു വർഷം കൂടി ജോലി ചെയ്യണം... ഇപ്പോഴും അവൾക്ക് അതൊരുന്മേഷം ആണ്... നാളെ മുതൽ ഒറ്റക്ക് പോകണം... അതിൻ്റെ വിഷമം മാത്രം  ഉണ്ട്... 
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.53

ശിഷ്ടകാലം💞ഇഷ്ടകാലം.53

4.8
5970

രാവിലെ അലാറം കേട്ട് ഉണരുമ്പോൾ ഹരി കൂടെ ഉണ്ടായിരുന്നില്ല... ജോലിയിൽ നിന്നും വിരമിച്ചു എങ്കിലും ബ്രിഗേഡിയർ സാബിനു ജീവിതചര്യയിൽ ഒരു വ്യത്യാസവും ഇല്ല... രാവിലെ ഉള്ള ഒരു മണിക്കൂർ നടത്തയും  അരമണിക്കൂർ വ്യായാമവും... അവിടെ ഒരു കോംപ്രമൈസും ഇല്ല... അത് കൊണ്ട് എന്താ ഇപ്പൊ കണ്ടാലും ആരും ഒന്ന് തിരിഞ്ഞു നോക്കും...  അത്രക്ക് ഫിറ്റ് ആണ്... മിഷേലും കുറവ് ഒന്നും അല്ല... ദൈവം അനുഗ്രഹിച്ചു കിട്ടിയ ഒതുങ്ങിയ ബോഡി ആണ് അവളുടെ സമ്പാദ്യം.... അതുകൊണ്ട് വല്ല്യ വ്യയാമം ഒന്നും ഇല്ലാതെ തന്നെ അവളു ഫിറ്റ് ആണ്.. എന്നാലും യോഗ അവളും മുടക്കാറില്ല.... നടത്തയും കഴിഞ്ഞ് വന്ന ഹരിയുടെ കൂടെ ചായ കുടിക്ക