Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 27

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 27

“എല്ലാം ഉണ്ട്. Thanks.”

അവൾ പുഞ്ചിരിയോടെ നഴ്സിനോട് പറഞ്ഞു.

അംബിക ഓരോന്നായി അവൾക്ക് അണിഞ്ഞു കൊടുക്കുകയായിരുന്നു.

കാതിലും കയ്യിലും കഴുത്തിലും ഇട്ട ശേഷം ആ വലിയ ചെയ്യൻ എടുക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു.

“അത് ഞാൻ പിന്നെ...”

പെട്ടെന്നാണ് എന്തോ കണ്ടു ശ്രീഹരി അവളിൽ നിന്നും ആ പൊതി തട്ടിപ്പറിച്ച് എടുത്തത്.

“അത് എനിക്ക് തിരിച്ച് താ ഹരി...”

പെട്ടെന്ന് ശ്രീക്കുട്ടി പറഞ്ഞത് കേട്ട് എല്ലാവരും അതിശയത്തോടെ അവളെ നോക്കി. പിന്നെ അവിടെ ഒരു കൂട്ടച്ചിരി തന്നെ ഉയർന്നു.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അവനിൽ നിന്നും ആ ചെയ്യൻ തിരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ശ്രീക്കുട്ടി.

എന്നാൽ ശ്രീഹരി അത് തുറന്ന് അതിലെ ചെയ്യനും അതിലെ താലിയും എല്ലാവരെയും കാണിച്ചപ്പോഴാണ് എന്തുകൊണ്ടാണ് ശ്രീഹരി അത് വാങ്ങി നോക്കിയത് എന്ന് എല്ലാവർക്കും മനസ്സിലായത്.

അംബിക അതുകണ്ട് സംശയത്തോടെ ചോദിച്ചു.

“ഇത്?”

“അത് അമ്മേ, ഞാനും സ്വാഹയും ഇത് അരിയിലാണ് കെട്ടിയിരുന്നത്.”

“താലി.... അരയിലോ?”

അവർ സംശയത്തോടെ ചോദിച്ചപ്പോൾ.
അത്യധികം സന്തോഷത്തോടെ, അത്ഭുതത്തോടെ അഗ്നി ചോദിച്ചു.

“സ്വാഹയും? അതാണ് ഞാൻ അവളുടെ താലി കഴുത്തിൽ തപ്പിയപ്പോൾ കാണാഞ്ഞത്.”

“അതെ നിങ്ങളെ അത്രയ്ക്ക് വിശ്വാസമായിരുന്നു സ്വാഹക്ക്. അവൾക്കറിയാമായിരുന്നു നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ കഴുത്തിൽ നിങ്ങൾ കെട്ടിയ താലി കണ്ടാൽ പിന്നെ അധികാരം സ്ഥാപിക്കാൻ വരുമെന്ന്. അതുകൊണ്ട് തന്നെയാണ് അവൾ ഞങ്ങൾക്ക് രണ്ടുപേർക്കും പുതിയ അരഞ്ഞാണം വാങ്ങി അതിൽ താലി കെട്ടി അരയിൽ ഇട്ടത്. നിങ്ങളുടെ കണ്ണിൽ പെട്ടെന്ന് പെടാതിരിക്കാൻ വേണ്ടിയാണ്.”

“അപ്പോൾ രണ്ടുപേരും താലി accept ചെയ്യുന്നുണ്ട് എന്നല്ലേ അതിനർത്ഥം?”

ശ്രീ ഹരി ചോദിച്ചു.

“താലിക്ക് അതിൻറെതായ വാല്യൂ നൽകുന്ന സംസ്കാരം തന്നെയാണ് ഞങ്ങളുടേതും. പിന്നെ നിങ്ങൾ അത് കെട്ടിയ രീതി... അത് ഞങ്ങൾക്ക് accept ചെയ്യാൻ സാധിക്കുന്നത് അല്ലായിരുന്നു.

പിന്നെ സ്വാഹ പറഞ്ഞതു പോലെ നടന്നത് ഒരു അറേഞ്ച് മാര്യേജ് ആണെന്ന് വിചാരിച്ചാൽ മതി എന്നാണ്.

നമുക്ക് അറിയാത്ത ആളുകൾ തന്നെയല്ലേ ഒരു ദിവസം കാണാൻ വന്നു പിന്നെ വിവാഹം കഴിക്കുന്നത്?

അവൾ അങ്ങനെ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. അതു കൊണ്ടാണ് അവൾ താലി അരയിൽ കെട്ടി തന്നപ്പോൾ എതിർത്തു പറയാൻ തോന്നാഞ്ഞത്.”

എല്ലാം കേട്ട് മഹാദേവൻ പുഞ്ചിരിയോടെ ശ്രീക്കുട്ടിയെ നോക്കി പറഞ്ഞു.

“ഇനിയും ഈ താലി അരയിൽ തന്നെ കെട്ടണോ അതോ കഴുത്തിൽ എല്ലാവരെയും പോലെ കെട്ടണോ എന്ന് മോളു തന്നെ പറഞ്ഞാൽ മതി.”

അതുകേട്ട് ശ്രീഹരിയെ ശ്രീക്കുട്ടി ഒന്നു നോക്കി. പിന്നെ പറഞ്ഞു.

“സ്വാഹക്ക് ഇല്ലാത്ത ഒരു ജീവിതവും എനിക്ക് വേണ്ട.”

അതുകേട്ട് അഗ്നി ദേഷ്യത്തോടെ പറഞ്ഞു.

“സ്വാഹ എൻറെ പെണ്ണാണ്. അവളുടെ കാര്യം നോക്കാൻ ഞാനുണ്ട്. നീ നിൻറെ കാര്യം നോക്ക്.”

“എന്നാൽ ആദ്യം പോയി അവളെ കണ്ടു പിടിക്ക്. എന്നിട്ട് അവളെ കെട്ടി കൂടെ കൂട്ടു. കാണട്ടെ തൻറെ മിടുക്ക്.”

ശ്രീക്കുട്ടി ദേഷ്യത്തോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനമായപ്പോൾ ചങ്ക് കലങ്ങി തുടങ്ങിയിരുന്നു. അത് എല്ലാവർക്കും മനസ്സിലായി.

“ശ്രീ... നീ എന്താ...”

ശ്രീഹരി പറയാൻ തുടങ്ങിയതും അഗ്നി പറഞ്ഞു.

“അവൾ അവളുടെ വിഷമം കൊണ്ട് പറഞ്ഞതാണ്. അവൾക്ക് സ്വാഹ എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാൻ പറഞ്ഞു തരണോ നിനക്ക്. എനിക്ക് മനസ്സിലാകും.”

അത് പറഞ്ഞ അഗ്നി ശ്രീ കുട്ടിയോട് പറഞ്ഞു.

“മോള് അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം. ആർക്കും ഒരു പ്രശ്നവും നമ്മളായി ഉണ്ടാകരുത്. ഏട്ടന്മാർക്കും അവരുടെ പ്രൊഫഷനും മറ്റും നോക്കേണ്ടത് അല്ലേ? നമ്മളെല്ലാവരും ഒരു ഫാമിലിയിൽ ഉള്ളതല്ലേ?”

“പക്ഷേ, ഏട്ടാ... സ്വാഹ... “

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“വിവാഹം എല്ലാവരോടും ഒപ്പം നടത്താം. അതോടെ സമൂഹത്തിൻറെ പ്രോബ്ലം അവസാനിക്കും. പക്ഷെ എന്ന് അഗ്നിയും സ്വാഹയും ഒരു ജീവിതം തുടങ്ങുന്നുവോ അന്ന് മാത്രമേ ഞങ്ങളും ജീവിച്ചു തുടങ്ങു. എന്താണ് ആരും ഒന്നും പറയാത്തത്.”

“സമ്മതം...”

ശ്രീക്കുട്ടി പറഞ്ഞു.

അതുകേട്ട് എല്ലാവർക്കും സന്തോഷമായി.

ഏറ്റവുമധികം സന്തോഷിച്ചത് അഗ്നി തന്നെയായിരുന്നു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അരുണേട്ടൻ പറഞ്ഞു.

“ഞാനും അതെ അഭിപ്രായക്കാരനാണ്.
ഞങ്ങൾ ആറു പേരും പരസ്പരം അധികം വയസ്സിന് വ്യത്യാസമൊന്നുമില്ല. അതുകൊണ്ട് ഞങ്ങളും... “

“വേണ്ട ഏട്ടാ... അത് ശരിയാവില്ല. ശ്രീകുട്ടിയോടും ശ്രീഹരിയോടും  പറഞ്ഞാലും അവർ രണ്ടുപേരും കേൾക്കില്ല എന്ന് അറിഞ്ഞു കൊണ്ടാണ് ഞാൻ എതിർക്കാതിരുന്നത്.

എന്നാൽ അച്ചുവും മറ്റും സ്വാഹയെ അറിയുക പോലുമില്ല. അങ്ങനെ ഒരാൾക്ക് വേണ്ടി എത്ര കാലത്തേക്ക് എന്ന് ഒരു നിശ്ചിത സമയം പറയാൻ പോലും പറ്റാതെ കാത്തിരിക്കാൻ പറയുന്നത് ശരിയല്ല.”

അച്ഛനുമമ്മയും അഗ്നി പറഞ്ഞതിന് പിൻതാങ്ങിയതും പിന്നെ ആരും എതിർത്തൊന്നും പറഞ്ഞില്ല.

അവർക്കു മനസ്സിലായി അഗ്നി പറഞ്ഞത് ശരിയാണ് എന്ന്.

അങ്ങനെ ഞങ്ങളുടെ അഞ്ചുപേരുടെയും കല്യാണം കഴിഞ്ഞു.

ശ്രീക്കുട്ടിയെ പോലെ തന്നെ അവരും പഠിക്കുകയാണ്.

ഞാനും അമയും ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ ആയി പല സ്ഥലങ്ങളിലേക്ക് പോകും. എന്നാൽ മാസത്തിൽ രണ്ടു ദിവസം അവരെ കാണാൻ നാട്ടിലേക്ക് പോകും. അവർ എല്ലാവരും നാട്ടിൽ തന്നെയാണ് പഠിക്കുന്നത്.

പക്ഷേ, പറഞ്ഞ പോലെ ശ്രീക്കുട്ടിയും ശ്രീഹരിയും അഗ്നിയും തന്നെ അന്വേഷിച്ച് ഇപ്പോഴും നടക്കുകയാണ്.

കൂട്ടത്തിൽ ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും. അവർക്കും താൻ ഇപ്പോൾ അനിയത്തി കുട്ടിയാണ്.

ശ്രീക്കുട്ടി അച്ഛനും അമ്മയ്ക്കും ഒപ്പമുണ്ട്. നമ്മുടെ നാട്ടിലെ കോളേജിൽ തന്നെ എംബിബിഎസിന് പഠിക്കുന്നു.

അതുകൊണ്ടാണ് ഏട്ടൻ പറഞ്ഞത്…
മോള് എന്ത് തീരുമാനം എടുത്താലും അത് 4 ജീവിതങ്ങളെ നേരിട്ടും നമ്മുടെ വീട്ടിലെ എല്ലാവരെയും നേരിട്ടല്ലാതെയും ബാധിക്കും.

ശ്രീക്കുട്ടിയും ശ്രീഹരിയും അഗ്നിയും നിന്നെ കൂടാതെ മുന്നോട്ട് ഇല്ല എന്ന രീതിയിലാണ് ജീവിക്കുന്നത്. ജീവനില്ലാതെ ജീവിക്കുന്ന മൂന്നു ജീവിതങ്ങൾ. അവരിൽ ജീവൻറെ തുടിപ്പ് ഉണ്ടാകണമെങ്കിൽ മോള് വിചാരിക്കണം.

അറിഞ്ഞിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവർക്കുമറിയാം.

ഏട്ടനും അറിയാം.

മോളോട് മനസ്സിലുള്ളത്, അത് ഇപ്പോൾ പ്രതികാരം ആണെങ്കിൽ പോലും ചെയ്യേണ്ട എന്നല്ല ഏട്ടൻ പറഞ്ഞതിന് അർത്ഥം. അത് തനിച്ചു വേണ്ട എന്നു മാത്രമാണ് ഏട്ടന് മോളോട് പറയാനുള്ളത്.

ആരെ കൂടെ കൂട്ടി ഇല്ലെങ്കിലും അഗ്നിയെ കൂടെ കൂട്ടണം. അവനേ മോൾ എന്തിനാണ് മാറ്റി നിർത്തുന്നത്? അതാണ് ഏട്ടനു മനസ്സിലാകാത്ത ഏക കാര്യം.”

എല്ലാം കേട്ട് പുഞ്ചിരിയോടെ സ്വാഹ പറഞ്ഞു.

“ഏട്ടൻറെ ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ എനിക്ക് നൽകാൻ സാധിക്കൂ.
കാരണം
നഷ്ടം… അത് എനിക്ക് മാത്രമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ അതിന് കാരണക്കാരായവരെ യമപുരിയിൽ എത്തിക്കേണ്ടത് എൻറെ അവകാശം മാത്രമാണ്. ഇതിനു വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത് തന്നെ. പിന്നെ എല്ലാം കഴിയുമ്പോൾ...

അവൾ എന്തോ ചിന്തിച്ചു അവനെ നോക്കി പറഞ്ഞു.

അഗ്നിയോട് എനിക്കു വേണ്ടി കാത്തിരിക്കരുത് എന്ന് ഏട്ടൻ തന്നെ അവനെ പറഞ്ഞു മനസ്സിലാക്കണം. കൂട്ടത്തിൽ ശ്രീഹരിയെയും ശ്രീക്കുട്ടിയെയും.

കാരണം എല്ലാത്തിനും അവസാനം എന്താകും എന്ന് എനിക്ക് നന്നായി അറിയാം. എത്രയും വേഗം കാത്തിരിപ്പ് അവസാനിപ്പിച്ചാൽ അത്രയും വേദന അവർക്ക് കുറയും.

അഗ്നിയുമായി ഒരു ജീവിതം എനിക്ക് വിദൂരങ്ങളിൽ പോലും കാണാൻ സാധിക്കുന്നില്ല.”

“മോള് എന്താണ് പറയാതെ പറയുന്നത് എന്ന് ഏറ്റവും നന്നായി ഏട്ടന് മനസ്സിലാകും. ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഐപിഎസുകാരൻ അല്ലേ?

പക്ഷേ മോള് മറന്ന ഒന്നുണ്ട്. മോൾക്ക് വേണ്ടി എന്തിനും ഏതിനും കൂടെ നിൽക്കാൻ ഒരു കുടുംബം തന്നെയുണ്ടെന്ന കാര്യം.
എന്തിനും പോന്നാ അഞ്ച് ആങ്ങളമാരും അതിനേക്കാൾ കരുത്തുള്ള ഒരു ഭർത്താവും അഞ്ച് സഹോദരികളും ഒരു അച്ഛനും അമ്മയും.

നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നാൽ ഏതു കുരുക്കിൽ നിന്നും നിന്നെ പുറത്തെടുക്കാൻ കഴിവുള്ളവർ തന്നെയാണ് എല്ലാവരും. അതുകൊണ്ട് എന്തു  വേണമെന്ന് നിനക്ക് തീരുമാനിക്കാം. സമയമെടുത്ത് ആലോചിക്കുക.

പക്ഷേ ഒന്നു പറയാം. ഏട്ടനെ പറ്റിച്ചു ഇനിയും ഒളിച്ചോടാൻ നോക്കണ്ട. ഏട്ടൻ മോള് സമ്മതിക്കാതെ ആരെയും ഒന്നും അറിയില്ല എന്ന് പ്രോമിസ് ചെയ്തിട്ടുണ്ട്.
പക്ഷേ ഇനി മോള് തനിച്ചല്ല എന്ന കാര്യം എപ്പോഴും മനസ്സിൽ ഉണ്ടാകണം.”

“ഏട്ടന് ഞാൻ പറഞ്ഞതിൻറെ അർത്ഥം മനസ്സിലായി എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്.

എൻറെ ലക്ഷ്യത്തിൽ എത്തി കഴിഞ്ഞാൽ എൻറെ ജീവിതം അഴിക്കുള്ളിൽ ആയിരിക്കും.

അല്ലെങ്കിൽ പകുതി വഴിയിൽ കൊഴിഞ്ഞു പോകാവുന്ന ഒരു ജീവിതമാണ് എൻറെത്. ശത്രുക്കൾ എന്തായാലും നിസാരക്കാരല്ല.

അതിനിടയിൽ ഞാൻ ഒന്നിനും പ്രാധാന്യം കൊടുക്കുന്നില്ല. ഞാൻ ഒരു ഓർഫൻ ആയി ഇവിടെ ജീവിക്കുന്നത് തന്നെ ഒരു ബന്ധവും എനിക്ക് എൻറെ ലക്ഷ്യത്തിലെത്താൻ തടസ്സം ആകാതിരിക്കാൻ വേണ്ടി തന്നെയാണ്. 

ഇനിയും ആരുടെയും ജീവിതം എൻറെ പേരും പറഞ്ഞ് ഹോമിക്കാൻ ഞാൻ തയ്യാറല്ല. എൻറെ ലക്ഷ്യങ്ങൾ, അത് മാത്രമാണ് ഇനി എനിക്ക് മുന്നോട്ടു ജീവിക്കാനുള്ള പ്രേരണ തന്നെ.

അതിനിടയിൽ പുതിയ ബന്ധങ്ങൾ... വേണ്ട ഏട്ടാ... അത് ശരിയാകില്ല.

ശ്രീക്കുട്ടിയെയും എല്ലാവരെയും ഏട്ടൻ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.

സ്വാഹ... ഒരു സ്വപ്നമായി പോലും അവരുടെ ഒന്നും ജീവിതത്തിൽ ഉണ്ടാകാതിരിക്കുന്നതാണ് അവർക്ക് എല്ലാവർക്കും നല്ലത്.

എന്നോട് ചേരുന്നവർക്ക് ജീവിതം തന്നെ ഉപേക്ഷിക്കേണ്ടി വരും.

ഏട്ടൻ കണ്ടില്ലേ? എൻറെ കുടുംബം...

ശ്രീക്കുട്ടിയുടെ അമ്മ, എല്ലാവരും എന്നെ വിട്ടു പോയി.

ഇനി ആരെയെങ്കിലും എൻറെ പേരിൽ കൊലയ്ക്ക് കൊടുക്കാൻ ഞാൻ ഞാനാഗ്രഹിക്കുന്നില്ല.”

അവൾ പറയുന്നത് കേട്ട് Amen പറഞ്ഞു.

“മോളുടെ നഷ്ടങ്ങൾ... ഏട്ടനു മനസ്സിലാകും. നികത്താൻ പറ്റാത്ത നഷ്ടങ്ങൾ ആണ് അത്.

മോളുടെ തീരുമാനങ്ങൾ എന്തു തന്നെയായാലും ഒരു ഏട്ടൻ എന്ന നിലയിൽ എപ്പോഴും കൂടെ ഉണ്ടാകും. അല്ലാതെ ഞാൻ ഒരു പബ്ലിക് സർവെൻറ് ആണ് എന്ന് പറഞ്ഞു എല്ലാം നിയമത്തിനു വിട്ടു കൊടുക്കണം എന്നൊന്നും ഏട്ടൻ പറയില്ല.
കാരണം നിയമപാലകർക്കും വളരെയധികം പരിമിതികളുണ്ടെന്ന് എനിക്കറിയാവുന്ന പോലെ വേറെ ആർക്കാണ് അറിയുക.”

Amen പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.

“നിങ്ങളെ ഏട്ടൻ എന്ന് മനസ്സുകൊണ്ട് വിളിക്കാൻ തന്നെ തോന്നുകയാണ് ഇപ്പോൾ. അറിയില്ല അത് നിങ്ങളിലും കരിനിഴൽ വീഴുമോ എന്ന്.”

സ്വാഹ കണ്ണടച്ചു കൊണ്ട് പറഞ്ഞു.

അവളുടെ മനസ്സു മനസ്സിലാക്കി അവൻ പറഞ്ഞു.

“ഏട്ടൻറെ കാന്താരി കുട്ടിയല്ലേ നീ...

പേടിക്കേണ്ട ഇനി ഒരു നഷ്ടം നമുക്ക് ഉണ്ടാകാതെ നോക്കണം. മോളുടെ കൂടെ എന്നും ഏട്ടൻ ഉണ്ടാകും. ഏട്ടൻ മാത്രമല്ല നമ്മുടെ കുടുംബവും.

കുടുംബ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് നമ്മുടെ വീട്ടിലുള്ള എല്ലാവരും.”

അതു കേട്ട ശേഷം അല്പ നേരം അവൾ എന്തോ ആലോചനയിൽ ഇരുന്നു.

അതുകൊണ്ട് അവൻ അവളോട് ചോദിച്ചു.

“എന്താണ് ഏട്ടൻറെ കാന്താരി ആലോചിച്ചു കൂട്ടുന്നത്?”

“അത്... അത് അഗ്നി എന്തിനാണ് ഇങ്ങനെ ബിഹേവ് ചെയ്യുന്നത്? അഗ്നിക്ക് ഇതൊരു വാശിയാണ്. ഏട്ടന് അഗ്നിയെ പറഞ്ഞു മനസ്സിലാക്കി കൂടെ?

ഞങ്ങൾക്കിടയിൽ പ്രേമമോ ഒരുപാട് കാലത്തെ റിലേഷൻഷിപ്പ്... ഒന്നും തന്നെ ഇല്ല എന്ന് ഏട്ടൻ അറിയാവുന്നതല്ലേ?

അതൊക്കെ പോട്ടെ... എനിക്ക് അഗ്നിയേയോ, അഗ്നിക്ക് എന്നെയോ അറിയില്ല... ഞങ്ങൾ തമ്മിൽ ഒരു പ്രോപ്പർ കോൺവെർസേഷൻ പോലും ഉണ്ടായിട്ടില്ല.

പിന്നെ എന്തിനാണ് അഗ്നി ഇങ്ങനെ ബിഹേവ് ചെയ്യുന്നത്?”

Amen അവളെ നോക്കി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.

“അഗ്നി... അവൻറെ മനസ്സിൽ നീയുണ്ട്. അത് ഇത്ര ആഴത്തിൽ പതിയാൻ എന്താണ് കാരണം എന്ന് എനിക്കും അറിയില്ല.

പക്ഷേ എനിക്ക് മോളോട് ഒന്നു ചോദിക്കാനുണ്ട്.

എന്തുകൊണ്ടാണ് അവൻ കെട്ടിയ താലി നീ നിൻറെ ദേഹത്ത് നിന്നും അഴിച്ചു മാറ്റാത്തത്?

എന്തിനാണ് ശ്രീക്കുട്ടിയെ ഞങ്ങളെ ഏൽപ്പിച്ചത്?”

“താലി... അതിനൊരു വില, ആദരവ് നൽകുന്നത് കൊണ്ടാണ് ഞാൻ അത് സൂക്ഷിച്ചത്. ഞങ്ങളുടെ വീട്ടുകാർ പഠിപ്പിച്ച സംസ്കാരം.

ശരിയാണ്... എൻറെ അറിവോ സമ്മതമോ ഇല്ലാതെയാണ് അഗ്നി എൻറെ കഴുത്തിൽ താലി ചാർത്തിയത്. അഗ്നിയാണ് അത് എൻറെ കഴുത്തിൽ കെട്ടിയത് എന്നതിന് ശ്രീക്കുട്ടി പറഞ്ഞ അറിവും അതിലെ പേരും മാത്രമാണ് തെളിവ്. കഴുത്തിൽ വീണ താലി അഴിച്ചു മാറ്റാൻ എന്തുകൊണ്ടോ മനസ്സുവന്നില്ല.

പിന്നെ ശ്രീക്കുട്ടി...

അവളിന്ന് ആരുമില്ലാത്തവൾ ആണ്. ഒരു വിധത്തിൽ പറഞ്ഞാൽ അവളെ അങ്ങനെ ആക്കിയത് ഞാനാണ്.

ഇനിയും അവൾ എന്നോടൊപ്പം നിന്നാൽ അവൾക്ക് അവളെ തന്നെ നഷ്ടമായാലോ എന്നതു കൊണ്ടാണ് ഞാൻ അവളെ എന്നിൽ നിന്നും അകറ്റാൻ തീരുമാനിച്ചത്.

എൻറെ ഇന്നത്തെ അവസ്ഥയിൽ അവളെ വിശ്വസിച്ച് ഏൽപ്പിക്കാൻ ഇന്ന് എൻറെ മുന്നിൽ നിങ്ങൾ മാത്രമാണ് ഉള്ളത്.

അവൾക്ക് ഒരു നല്ല ജീവിതം... അവളുടെ അമ്മയുടെ ആഗ്രഹമാണ്.

അവളെ ഡോക്ടറായി കാണണമെന്നത് അവളുടെ അച്ഛൻറെ ആഗ്രഹമാണ്.

ഞാൻ മൂലം ആരും ഇല്ലാതായ അവളെ, മരിച്ചു പോയ അവളുടെ അച്ഛനമ്മമാരുടെ ആഗ്രഹമെങ്കിലും നടത്താൻ ഞാൻ നോക്കിയിട്ട് ഒരു വഴിയെ കണ്ടുള്ളൂ.

അതാണ് അന്ന് ഞാൻ ശ്രീക്കുട്ടിയെ നിങ്ങളെ ഏൽപ്പിച്ചത്. അന്ന് എനിക്ക് അതാണ് ശരിയെന്നു തോന്നി.

അവളുടെ അമ്മയെ കൊന്നവർക്കുള്ള ശിക്ഷ അപ്പോൾ തന്നെ ഞാൻ അങ്ങ് കൊടുത്തു.

എന്നെ മകളെ പോലെ തന്നെയാണ് ആ അമ്മയും കണ്ടിരുന്നത്. അപ്പോൾ എൻറെ കണ്ണിനു മുൻപിൽ നടന്ന സത്യത്തിന് എന്തെങ്കിലും മറുപടി നൽകാൻ ഞാൻ എന്തിനു മടിക്കണം? അവരെ വെറുതെ വിടാൻ എൻറെ മനസ്സ് സമ്മതിച്ചില്ല. ഇന്നും ഞാൻ ചെയ്തത് ശരി തന്നെയാണ് എന്നാണ് എൻറെ വിശ്വാസം. അവർ അർഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് നൽകിയത്.”

അവൾ പറഞ്ഞത് കേട്ട് Amen ചോദിച്ചു.

“ശ്രീക്കുട്ടിയുടെ അമ്മ അപകടത്തിലാണെന്ന് മോൾക്ക് അറിയാമായിരുന്നു അല്ലേ?”


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 28

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 28

4.9
8505

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 28 “ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ചെറിയ സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അമ്മയെ കൂട്ടി മാറി താമസിക്കാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ എന്തു പറയാനാണ്? ഞാൻ എത്തും മുൻപേ ശത്രുക്കൾ എത്തിയിരുന്നു.” “ശ്രീക്കുട്ടിയെ പോലെ മോളും അഗ്നിയെയും ശ്രീഹരിയെയും തന്നെയാണോ പ്രതിപ്പട്ടികയിൽ നിർത്തിയിരിക്കുന്നത്?” അതുകേട്ട് അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. “ഏട്ടാ... എൻറെ ജീവിതത്തിലെ ആ നാല് ദിനങ്ങൾ... എന്നെ അച്ഛൻറെയും അമ്മയുടെയും റൂമിൽ കെട്ടിയിട്ട ആ നാല് ദിവസങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഏട്ടൻ പറഞ്ഞതു പോലെ ശ്രീക്കുട്ടിയെ പോലെ ഞാനും അങ്ങ