Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 28

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 28

“ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ചെറിയ സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അമ്മയെ കൂട്ടി മാറി താമസിക്കാൻ ഞാൻ തീരുമാനിച്ചത്.

പക്ഷേ എന്തു പറയാനാണ്? ഞാൻ എത്തും മുൻപേ ശത്രുക്കൾ എത്തിയിരുന്നു.”

“ശ്രീക്കുട്ടിയെ പോലെ മോളും അഗ്നിയെയും ശ്രീഹരിയെയും തന്നെയാണോ പ്രതിപ്പട്ടികയിൽ നിർത്തിയിരിക്കുന്നത്?”

അതുകേട്ട് അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“ഏട്ടാ... എൻറെ ജീവിതത്തിലെ ആ നാല് ദിനങ്ങൾ...

എന്നെ അച്ഛൻറെയും അമ്മയുടെയും റൂമിൽ കെട്ടിയിട്ട ആ നാല് ദിവസങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഏട്ടൻ പറഞ്ഞതു പോലെ ശ്രീക്കുട്ടിയെ പോലെ ഞാനും അങ്ങനെ തന്നെ ചിന്തിച്ചേനെ...

പക്ഷേ ഇപ്പോൾ എനിക്കറിയാം ആരെ ആണ് ഇതിനെല്ലാം ബ്ലെയിം ചെയ്യേണ്ടത് എന്ന്.

ഞാൻ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട് എന്ന് ഇന്ന് എനിക്കും അറിയാം.

ഗ്യാപ്പുകൾ ഫില്ല് ചെയ്യാൻ സാധിക്കുന്ന അന്ന് ഞാൻ എല്ലാം അവസാനിപ്പിച്ചിരിക്കും.”

സ്വാഹ പറയുന്നതെല്ലാം ശ്രദ്ധയോടെ Amen കേട്ടുകൊണ്ടിരുന്നു.

അവളുടെ സംസാരത്തിൽ നിന്നും ഒരു കാര്യം അവന് മനസ്സിലായി. അവൾക്കും എല്ലാം അറിയില്ല.

എന്തായാലും ഇവളെ തനിച്ചു വിടുന്നത് നല്ലതിന് ആകില്ല. കൂടെ ഉണ്ടാകണം.

കുറച്ചു സമയം സംസാരിച്ച ശേഷം അവൻ അവളെയും കൂടി അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പിന്നെ അവളെ ഹോസ്റ്റലിൽ ആക്കി തിരിച്ചു പോകുമ്പോൾ അവൻ ഒരിക്കൽ കൂടി പറഞ്ഞു.

“ഏട്ടനെ വെട്ടിച്ച് ഒന്നും ചെയ്യരുത്. ഏട്ടൻ മോൾ പറയുന്നതിന് ഒന്നിനും എതിര് നിൽക്കില്ല. നിൻറെ ഒരു തീരുമാനത്തിനും ഞാൻ തടസ്സമാവില്ല. മറിച്ച് കൂട്ടാകാനാണ് ഏട്ടനിഷ്ടം.”

“എനിക്ക് മനസ്സിലാകുന്നുണ്ട് ഏട്ടാ... നിങ്ങളെ ഏട്ടൻ എന്ന് മനസ്സറിഞ്ഞ് തന്നെയാണ് ഇപ്പോൾ വിളിക്കുന്നത്. ഞാൻ എന്ത് ചെയ്താലും ഏട്ടൻ അത് അറിഞ്ഞിരിക്കും. ഉറപ്പ്.”

Amen അവളെ നോക്കി ഒന്നു ചിരിച്ചു.

“നാളെ തൊട്ട് ക്ലാസിൽ പോകണം.”

അവൾ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി.

ഹോസ്റ്റലിൽ ചെന്ന് സ്വാഹ ചിന്തിക്കുകയായിരുന്നു. താൻ കാരണം ആടിയുലയുന്ന ജീവിതങ്ങൾ.

എന്താണ് തനിക്ക് ശ്രീക്കുട്ടിക്ക് വേണ്ടി ഇനി ചെയ്യാൻ സാധിക്കുക?

വളരെ നേരത്തെ ആലോചനയ്ക്ക് അവസാനം അവൾ ഒരു ഉത്തരം കണ്ടു പിടിച്ചു.

ഇല്ല, ഇനി ഒന്നും തന്നെ ഇല്ല... അവൾക്കു വേണ്ടി ചെയ്യേണ്ടതെല്ലാം നേരത്തെ ഞാൻ ചെയ്തു കഴിഞ്ഞിരിക്കുന്നു.

ഓരോന്നാലോചിച്ച് അവൾ ഉറങ്ങിപ്പോയി. പിന്നെ എഴുന്നേറ്റത് തന്നെ ആരോ വിളിക്കുന്നത് കേട്ടാണ്.

അവൾ കണ്ണു തുറന്നതും കാണുന്നത് അഞ്ചുപേർ അതായത് അവളുടെ roommates തനിക്കു ചുറ്റും കട്ടിൽ ഇരിക്കുന്നതാണ്.

അതുകണ്ട് അവൾ വേഗം എഴുന്നേറ്റിരുന്നു.

എന്താണെന്ന രീതിയിൽ തങ്ങളെ നോക്കുന്ന സ്വാഹയോട് അവളുടെ roommates ചോദിച്ചു.

“How are you feeling now Swaha? We were little worried about you... തന്നെ മാത്രം ഹോസ്പിറ്റലിൽ കാണാതായ അതുകൊണ്ട്.

പിന്നെ രാഹുൽ വന്നു പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് എല്ലാം മനസ്സിലായത്.”

“എന്ത് മനസ്സിലായത്?”

സ്വാഹ അവർ പറഞ്ഞത് മനസ്സിലാകാത്തതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്.

“തനിക്ക് കുഴപ്പമൊന്നുമില്ലെന്ന്. അവർ വന്ന് തന്നെ ഹോസ്പിറ്റലിൽ കണ്ടു വെന്നും പറഞ്ഞു.”

“ഓ അങ്ങനെ ഇപ്പോൾ മനസ്സിലായി.”

അവൾ പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ ചോദിച്ചു.

“ചേച്ചിമാർക്ക് കുഴപ്പം ഒന്നും സംഭവിച്ചില്ലല്ലോ?”

അവൾ ചോദിക്കുന്നത് കേട്ട അവർ പരസ്പരം നോക്കി. പിന്നെ സന്തോഷത്തോടെ പറഞ്ഞു.

“താൻ എന്താണ് ഞങ്ങളെ വിളിച്ചത്?

ഇതുവരെ ആരും ഞങ്ങളെ അങ്ങനെ വിളിച്ചിട്ടില്ല... കേൾക്കാൻ ഒരു ഇമ്പം ഒക്കെയുണ്ട് ഉണ്ട്.”

അവൾ ഒന്നും പറയാതെ അവരെ തുറിച്ചു നോക്കി. അതുകൊണ്ട് അവർ പിന്നെയും പറഞ്ഞു.

“ഞങ്ങളെല്ലാവരും സിംഗിൾ ചൈൽഡ് ആണ്. ഞങ്ങൾക്ക് സിബ്ലിലിങ്സ് ഒന്നുമില്ല. പിന്നെ പേരിന് കസിൻസ് ഉണ്ട്. എല്ലാവരും പരസ്പരം പേരാണ് വിളിക്കാറ്. ഇവിടെ കോളേജിലും അങ്ങനെ തന്നെയാണ്.”

അവരിലൊരാൾ പറഞ്ഞു. അതുകേട്ട് വേറൊരാൾ പറഞ്ഞു.

“അല്ലെങ്കിലും Swaha ഒരു സ്പെഷ്യൽ ക്യാരക്ടർ അല്ലേ?”

എല്ലാം കേട്ട് അവരുടെ ലീഡർ പറഞ്ഞു.
“Swaha ഞങ്ങളെ പേര് വിളിച്ചാൽ മതി ബാക്കിയുള്ളവരെ പോലെ.

ഈ ചേച്ചി ഒന്നും ഞങ്ങൾക്ക് സെറ്റ് ആകില്ല.”

അവൾ തല കുലുക്കി സമ്മതിച്ചു.

“എഴുന്നേറ്റു പോയി എഴുന്നേറ്റു പോയി ഡിന്നർ കഴിക്കാൻ നോക്ക്. മെഡിസിൻ കഴിക്കാൻ ഉള്ളതല്ലേ”

എന്നും പറഞ്ഞ് അവർ അഞ്ചുപേരും അവിടെ നിന്നും എഴുന്നേറ്റു പോയി.

Swaha കുറച്ചു നേരം അവരെപ്പറ്റി വെറുതെ ആലോചിച്ചിരുന്നു. അതിനു ശേഷം അവൾ എഴുന്നേറ്റ് ഫ്രഷായി മെസ്സിൽ പോയി ഭക്ഷണം കഴിച്ചു വന്നു. പിന്നെ മെഡിസിൻ കഴിച്ചു വീണ്ടും കിടന്നു.

അവളുടെ ഫോണും ബാഗും ഒന്നുമില്ലാത്തതിനാൽ ഇന്നു കൂടി റസ്റ്റ് എടുക്കാൻ തന്നെ അവൾ തീരുമാനിച്ചു.

xxxxxxxxxxxxxxxxxxxxxxxxxxxxxxx

എന്നാൽ ഈ സമയം അമൻ അരുണിനെ വിളിച്ചു.

“ചേട്ടാ, എനിക്കൊന്ന് കാണണം.”

അത്ര മാത്രമാണ് അവൻ പറഞ്ഞത്.

അവൻറെ സ്വരത്തിലെ വ്യത്യാസം മനസ്സിലാക്കി അരുൺ ചോദിച്ചു.

“എന്താടാ സ്വരത്തിന് ഒരു വ്യത്യാസം. അച്ചുവുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? പിണങ്ങിയോ രണ്ടും? അതോ വേറെ എന്തെങ്കിലും ഇഷ്യു ആണോ? നീ ഇവിടെ വീട്ടിലേക്ക് വായോ... അപ്പോൾ എല്ലാവരെയും കാണാമല്ലോ? എന്നെ മാത്രമായി എന്തിനാണ് കാണുന്നത്?”

“അത്... അത് വേണ്ട ഏട്ടാ, ശരിയാകില്ല... ഏട്ടൻ ആരോടും പറയാതെ ഇവിടെ വായോ.”

“എന്താണ് നിനക്ക് ആക്സിഡൻറ് എന്തെങ്കിലും?”

അവൻറെ സംസാരം കേട്ട് അരുൺ പേടിയോടെ ചോദിച്ചു.

“എനിക്ക് ഒന്നും പറ്റിയിട്ടില്ല. ഒരു ചെറിയ കോളേജ് ഇഷ്യു. ലാത്തിചാർജ്ജ് നടത്തിയിരുന്നു രണ്ടു ദിവസം മുൻപ്.”

അവൻ പറഞ്ഞത് കേട്ട് അരുൺ ഒന്നും മൂളി. പിന്നെ പറഞ്ഞു.

“ഓക്കേ, ഞാൻ വരാം... “

“ഏട്ടാ, എൻറെ അടുത്താണ് ഏട്ടൻ വരുന്നതെന്ന് ആരും അറിയണ്ട.”

“അതെന്താണ് അങ്ങനെ? ശരി, എന്തായാലും ഞാൻ ഒന്നും ആരോടും പറയുന്നില്ല. നാളെ സ്റ്റേഷനിലേക്ക് നേരെ വരാം. എനിക്ക് നിൻറെ കോട്ടേഴ്സ് എവിടെയാണെന്ന് അറിയില്ല.”

“ഓക്കേ ഏട്ടാ, അതാണ് നല്ലത്. നേരെ സ്റ്റേഷനിലേക്ക് വന്നോളൂ.”

അമൻ ഫോൺ വെച്ചതും അരുൺ ആലോചനയിൽ ആയിരുന്നു.

എന്തുപറ്റി ഇവന്? എന്തായാലും ഇങ്ങനെ ഒരു സംസാരം അവനിൽ നിന്നും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. എന്തോ കാര്യമായി തന്നെ ഉണ്ടായിട്ടുണ്ട്. അവനാകെ disturb ആണെന്നു തോന്നുന്നു.

എന്തായാലും നാളെ ഒന്ന് അവനെ കാണാൻ പോകണം.

അരുൺ അങ്ങനെ തീരുമാനിച്ച സമയത്താണ് ദച്ചു അകത്തേക്ക് കയറി വന്നത്.

“ഏട്ടൻ എന്താണ് ആലോചിക്കുന്നത്?”

“അത് നാളെ എനിക്ക് ഒന്നു മുംബൈ വരെ പോണം.”

“എത്ര ദിവസത്തേക്കാണ്? രണ്ടാഴ്ച കഴിഞ്ഞാൽ ഓണം ആണ്.”

“ഞാൻ ഒന്നു രണ്ടു ദിവസത്തേക്ക് ആണ് പോകുന്നത് എൻറെ പൊന്നേ...”

കുസൃതിയോടെ അവളോട് അത് പറഞ്ഞ് അരുൺ ഒട്ടും സമയം കളയാതെ അവളെയും കൂട്ടി ബെഡിലേക്ക് വീണു.

xxxxxxxxxxxxxxxxxxxxxxxxxxxxx

അടുത്ത ദിവസം സ്വാഹ കോളേജിൽ പോകാൻ റെഡി ആയി വന്നു. മെസ്സിൽ പോയി ബ്രേക്ഫാസ്റ്റ് കഴിച്ചു.

പലരും കുശലന്വേഷണത്തിന് വന്നെങ്കിലും അവൾ ഒരു പുതിയ ബന്ധങ്ങളും ഉണ്ടാക്കാൻ താൽപര്യം കാണിച്ചില്ല.

പതിവു പോലെ അവൾ കോളേജിലേക്ക് നടന്നു.

ലോ കോളേജിലെ സ്റ്റുഡൻസ് അവളെ കോളേജ് ഗേറ്റ് എത്തിയതും തടഞ്ഞു. എന്നാൽ ഒട്ടും ഭയക്കാതെ അൽപനേരം അവരെ നോക്കി അവൾ നിന്നു. പിന്നെ പറഞ്ഞു.

“എന്നെ തടഞ്ഞു നിർത്തിയത് എന്തിനാണ്? ക്ലാസ്സ് തുടങ്ങാൻ പത്തുമിനിട്ട് ബാക്കിയുള്ളൂ. എന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ ഈ പത്തു മിനിറ്റിനുള്ളിൽ കഴിയണം. ഇനിയും ക്ലാസ് മിസ്സ് ആക്കാൻ എനിക്ക് സാധിക്കില്ല. അല്ലെങ്കിൽ പിന്നെ ഞാൻ നിങ്ങളെ പോലെ ആയി പോകും... ഈ ക്ലാസ്സൊക്കെ കട്ട് ചെയ്ത് അടിയൊക്കെ നടത്തി ഒരു തരം ചന്ദ പിള്ളേരെ പോലെ...”

ഒരു ചെറു ചിരിയോടെ അവൾ അത് പറഞ്ഞു നിർത്തി എല്ലാവരെയും ഒന്നു നോക്കി.

“ഹ... അതു കൊള്ളാമല്ലോ? നീ ഞങ്ങൾക്ക് സമയം തരാൻ മാത്രം വളർന്നുവോ?”

അവരിൽ ഒരുവൻ പറഞ്ഞു.
അതുകേട്ട് അവൻറെ കൂട്ടത്തിലുള്ള വേറെ ഒരുവൻ പറഞ്ഞു.

“അതൊക്കെ പോട്ടെ, നിന്നെ ഒന്ന് കാണാൻ വേണ്ടി നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. എന്തായാലും ഞങ്ങൾക്ക് ചോദിക്കാനും പറയാനും ഉള്ളതിനു സമയം തന്നവളല്ലേ നീ... നിനക്ക് ഞങ്ങൾ ആരാണെന്ന് അറിയില്ല...”

അവൻ അങ്ങനെ പലതും പറഞ്ഞതും അവൾ ഒരു കുലുക്കവുമില്ലാതെ അവരെ എല്ലാവരെയും നോക്കിക്കൊണ്ട് വെറുതെ നിന്നു.

അല്പസമയത്തിനു ശേഷം അവൾ വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു.

\"5 minutes കഴിഞ്ഞു. ഇനി 5 more minutes left.”

എന്നാൽ ഇതുവരെ ഒരക്ഷരം പറയാതെ സ്വാഹയെ തന്നെ നോക്കി നിൽക്കുകയായിരുന്നു Amen നെ ബാറ്റുകൊണ്ട് അടിക്കാൻ നോക്കിയ അവൻ. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു വന്നു.

അവൻ വരുന്നത് കണ്ടതും ബാക്കിയെല്ലാവരും ഒന്നടങ്ങി. അവനെ കണ്ടതും അവൾ ചിരിയോടെ പറഞ്ഞു.

“ആഹാ... കുറച്ചു ദിവസം കൊണ്ട് ആള് ഉഷാർ ആയല്ലോ?”

അവളുടെ സംസാരം കേട്ട് എല്ലാവരും അതിശയിച്ചു.

ഇവൻ പീറ്റർ. ഇവനെ പറ്റി പറയുകയാണെങ്കിൽ, നല്ല ഒന്നാന്തരം ഗുണ്ടാ... പണം വേണ്ടുവോളമുള്ളതു കൊണ്ടു തന്നെ വളരെയധികം ചമചകളും കൂടെ ഉണ്ട്.

അവന് പെണ്ണ് വീക്നെസ്സാണ്. കൂടെ ഡ്രഗ്സ്സും.
ഉന്നതങ്ങളിൽ നല്ല രീതിയിൽ തന്നെ പിടിപാടുള്ള കുടുംബത്തിൽ നിന്ന് ആയതു കൊണ്ട് അതിൻറെതായ എല്ലാ കുരുത്തക്കേട്കളും കയ്യിൽ ഉള്ളവൻ. അതാണു പീറ്റർ.

സ്വാഹയുടെ ചോദ്യത്തിന് അവൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്.

“അതേ ടീ... ഞാനൊന്ന് ഉഷാറായി വന്നപ്പോഴേയ്ക്കും നിൻറെ കയ്യിൽ കെട്ട് ആയല്ലോ? സമയത്തിന് വളരെ പ്രധാന്യം നൽകുന്നവളല്ലേ നീ... എത്ര നാൾ വെയിറ്റ് ചെയ്യണം നിൻറെ ദേഹത്തെ പാച്ച് വർക്ക് ഒക്കെ അഴിക്കാൻ?”

“ഓ... അത് ശരിയാവാൻ മാസങ്ങളെടുക്കും... എന്തായാലും ഏട്ടന്മാർ എല്ലാവരും കൂടി തന്ന സമ്മാനം അല്ലേ ഈ അനിയത്തി കുട്ടിക്ക്?”

“ഞങ്ങൾ തന്നതോ? ആകാശത്തു കൂടെ പോകുന്ന പണി റോക്കറ്റ് പിടിച്ച ചെന്നു വാങ്ങിക്കൂട്ടിയത് പോരാതെയാണോ ഞങ്ങളെ പറയുന്നത്?

ആ ACP ക്ക് ഇട്ടല്ലേടീ ഞങ്ങൾ ഉന്നം വച്ചത്. അതിനിടയിൽ ചാടിക്കേറി എല്ലാം നശിപ്പിച്ചിട്ട് എന്താ അവളുടെ സംസാരം?”

അവൻറെ സംസാരം കേട്ടതും അവളുടെ കണ്ണുകൾ കുറുകി. എങ്കിലും അവൾ ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല.

“എന്തായാലും ഞാൻ ഇവിടെത്തന്നെയുണ്ട്. ഇപ്പോൾ ഞാൻ ക്ലാസ്സിൽ പോവുകയാണ്.
ആ, പിന്നെ അന്ന് ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ? വല്ലപ്പോഴും ക്ലാസ്സിൽ കയറിയാൽ വരും കാലങ്ങളിൽ ഉപയോഗം വരും. നിങ്ങളുടെ കയ്യിലിരിപ്പ് കണ്ടിട്ട് പറഞ്ഞതാണ്. എന്തായാലും സെലക്ഷൻ കൊള്ളാം...”

“എന്ത് സെലക്ഷൻ?”

അവൾ പറയുന്നതൊന്നും മനസ്സിലാകാതെ പീറ്റർ ചോദിച്ചു.

“നിങ്ങളുടെ എല്ലാവരുടെയും Course selection തന്നെ അല്ലാതെ എന്താണ്? നിങ്ങൾ എങ്ങാനും പഠിച്ചു ജയിച്ചാൽ പിന്നെ പ്രാക്ടീസിന് വേറെ എവിടെയും പോകേണ്ട ആവശ്യം ഒന്നും നിങ്ങൾക്ക് ഉണ്ടാകില്ല. നിങ്ങളുടെ കയ്യിലിരിപ്പ് അനുസരിച്ച് നിങ്ങളുടെ കേസ് തന്നെ ഉണ്ടാകും കൊട്ടക്കണക്കിന്. അതുകൊണ്ട് ജീവിത കാലം സുഖിച്ച് ജീവിക്കാം...”

പുഞ്ചിരിയോടെ തന്നെ അവൾ അവരെ നോക്കി അത്രയും പറഞ്ഞു. ശേഷം തിരിഞ്ഞു നടക്കുന്ന അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു പീറ്റർ.

അവൻ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാതെ കൂടെയുള്ളവരും അവനെയും അവളെയും മാറി മാറി നോക്കി.

എന്നാൽ ഇതൊന്നും കാര്യമാക്കാതെ അവൾ നേരെ ക്ലാസിലേക്ക് ആണ് പോയത്. പലരും കുശലാന്വേഷണം നടത്തി. എല്ലാവരെയും അവൾ ഹാൻഡിൽ ചെയ്തത് ഒരുപോലെയാണ്.

അന്നു തന്നെയാണ് ഓണം സെലിബ്രേഷൻറെ ഇൻഫോർമേഷൻ കോളേജിൽ അനൗൺസ് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞാണ് ഓണം സെലിബ്രേഷൻ കോളേജിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

South Indian കുട്ടികൾ ധാരാളം പഠിക്കുന്ന കോളേജ് ആയതു കൊണ്ടും കോളേജിൻറെ ഓണർ സൗത്ത് ഇന്ത്യൻ ആയതു കൊണ്ടും മറ്റു ഫെസ്റ്റിവൽസ്നൊപ്പം ഓണവും ഇവിടെ ആഘോഷിക്കാറുണ്ട്.

നാട്ടിലെ കോളേജുകളെ പോലെ തന്നെ കോമ്പറ്റീഷസ്സും, ട്രഡീഷണൽ ഡ്രസ്സും, പൂക്കള മത്സരവും, സദ്യയും എല്ലാം കാണും.

പിന്നെ തല്ല് ഇവിടെ പതിവായി ഉള്ളത് കൊണ്ട് അത് ഒരു ഐറ്റം അല്ലെങ്കിലും അന്നത്തെ തല്ല് ഓണതല്ലായി എല്ലാ കൊല്ലവും ഇവിടെ പ്രഖ്യാപിക്കാറുണ്ട്. അതാണ് കാലങ്ങളായി ഇവിടത്തെ പതിവ്.

അന്ന് ഉച്ചയോടെ സ്വാഹയെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞു ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

അതനുസരിച്ച് അവൾ ഓഫീസിലേക്ക് പോകുമ്പോൾ Amen ൻറെ ഒഫീഷ്യൽ കാർ അവൾ ശ്രദ്ധിച്ചിരുന്നു. അത് അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിയിച്ചു.

അവൾ അനുവാദം ചോദിച്ച് അരുൺ ദേവിൻറെ കാബിനിൽ ചെന്നു. അരുൺ ദേവിനെ അവൾ ആദ്യം വിഷ് ചെയ്തു.
അതുകൊണ്ട് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“Amen Sir തൻറെ ബാഗ് തിരിച്ചു തരാൻ വന്നതാണ്.”

അത് കേട്ട് അവൾ Amen നെ നോക്കി പറഞ്ഞു.

“സാറിന് ബുദ്ധിമുട്ടായോ? ഞാൻ ക്ലാസ്സ് കഴിഞ്ഞ് സ്റ്റേഷനിൽ വരാൻ ഇരുന്നതാണ്.”

“അത് സാരമില്ല, ഞാൻ ഈ വഴി പോയപ്പോൾ bag തരാം എന്നു കരുതി. കൂട്ടത്തിൽ തന്നെ ഒന്ന് കാണാമല്ലോ എന്ന് കരുതിയാണ് കയറിയത്.”

“Thanks sir... എന്നാൽ ഞാൻ...”

അതുകേട്ട് അരുൺ ദേവ് പറഞ്ഞു.

“സ്വാഹ പൊയ്ക്കോളൂ, ഇനിയും ക്ലാസ് മിസ്സ് ആക്കണ്ട...”

അവൾ പോയതും Amen നും എഴുന്നേറ്റു.
അവൻ പുറത്തു കടന്നതും സ്വാഹയെ വിളിച്ചു.

അറിയാത്ത നമ്പർ ആണെങ്കിലും അത് ആരാണെന്ന് true caller ൽ കൂടി സ്വാഹ മനസ്സിലാക്കി. അതുകൊണ്ടു തന്നെ ഒരു പുഞ്ചിരിയോടെ അവൾ വേഗം ഫോൺ കോൾ അറ്റൻഡ് ചെയ്തു.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 29

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 29

4.9
9434

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 29 “എന്താണ് ഏട്ടാ?” “എന്താണ് മുഖത്തൊരു വാട്ടം? മുഖത്തെ വാട്ടം കണ്ടു കാന്താരിയുടെ മനസ്സിൽ എന്തോ കയറിക്കൂടിയിട്ടുണ്ട് എന്ന് മനസ്സിലായി. അതുകൊണ്ടാണ് വിളിച്ചത്. എന്തെങ്കിലും മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ടോ?” “ഇല്ല... ഇപ്പോൾ ഒന്നും ഇല്ല. പിന്നെ ഞാൻ ഏട്ടാ എന്ന് വിളിക്കുന്നത് മനസ്സോടെയാണ്. ഒളിച്ചോട്ടം എന്തായാലും ഇപ്പോൾ എനിക്ക് പറ്റില്ല. എനിക്ക് ഇപ്പോൾ ഏട്ടൻറെ ഒരു ഹെൽപ്പ് വേണം. കോളേജ് കഴിഞ്ഞ് ഞാൻ സ്റ്റേഷനിൽ വരാം.” “ശരി അങ്ങനെയെങ്കിൽ അങ്ങനെ.” രണ്ടുപേരും കോൾ കട്ട് ചെയ്ത് അവരവരുടെ കാര്യത്തിലേക്ക് കടന്നു. അന്നത്തെ ദിവസം ക്ലാസ്സു കഴിഞ്ഞ