Aksharathalukal

Faith Of love -4

കോളിങ്‌ബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്

കയ്യിലെ വാച്ച് നോക്കിയപ്പോ സമയം രാത്രി 7 മണി

\"ഇത്രയും നേരം ഉറങ്ങിയോ ഞാൻ..\"

വേഗം എണീറ്റ് ബാത്‌റൂമിൽ കയറി മുഖം കഴുകിയിറങ്ങി

അപ്പോളും ബെല്ലടിക്കുന്ന ശബ്ദം കേൾക്കാം

ഏതവന ഇത്രയും മുട്ടി നിൽക്കുന്നെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വാതിലിനരികിലേക്ക് നടന്നു

വാതിൽ പാതി തുറന്നതേ ഒരു ലേഡീസ് ബാഗ് പറന്നു വരുന്നതാണ് കണ്ടത്

നേരത്തെ കണ്ടത് കൊണ്ട് ഞാനത് പിടിച്ചു

അപ്പൊ തന്നെ എന്നെ തള്ളി മാറ്റി കാറ്റ് പോലൊരു സാധനം അകത്തേക്കു പോയി

പോയ വഴിയേ നല്ല പെർഫ്യൂമും വിയർപ്പും കലർന്നൊരു സുഖമുള്ള മണമായിരുന്നു

അത് ആരുടെ ആണെന്ന് മനസിലായപ്പോ ചുണ്ടിൽ താനെ ഒരു ചിരിയൊക്കെ വന്നു

തിരിഞ്ഞു നോക്കിയപ്പോ സോഫയിൽ ഇരുന്നു എന്നെ കലിപ്പിച്ചു നോക്കുന്ന ചേച്ചിയെ ആണ് കണ്ടത്

ചേച്ചി : എന്തടാ തെണ്ടി എത്ര നേരം ബെല്ലടിക്കണം ഈ നടയൊന്ന് തുറന്നു കിട്ടാൻ

വാതിൽ തുറക്കാൻ വൈകിയതിന്റെ കലിപ്പാണ്

\"ഞാൻ ഒറങ്ങി പോയേടി ചേച്ചി.. അതാ..\"

അവൾക്കരികിൽ വന്നിരുന്നുകൊണ്ട് ഞാൻ പറഞ്ഞു

ചേച്ചി : ഒരങ്ങി പോയി പോലും.. നിന്റെ ഫോണെവിടെടാ..?

\"ഹാ..ചൂടാവെല്ലെടി... ഫോൺ ബാഗിൽ ആണ്... വന്നപ്പോ നല്ല ഷീണം തോന്നി.. അതാ കേറി കിടന്നതേ ഉറങ്ങി പോയെ.. അല്ല.. നീ രണ്ടു ദിവസം കൂടെ കഴിഞ്ഞല്ലേ വരുമെന്ന് പറഞ്ഞെ..?

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു..

ചേച്ചി : ഒന്നും പറയെണ്ടെടാ... മീറ്റിംഗ് ഒക്കെ ഇന്നലെയെ കഴിഞ്ഞു.. പിന്നെ ആ പെണ്ണുമ്പുള്ളക്ക് അവിടെയൊക്കെ ചുറ്റി കറങ്ങാൻ വേണ്ടി ആണ് രണ്ടു ദിവസം കൂടെ പറഞ്ഞത്

സോഫയിലേക്ക് തളർന്നു കിടന്നുകൊണ്ട് അവൾ പറഞ്ഞു

ഒരു കറുപ്പ് പാന്റും വെള്ള ടി ഷർട്ടും ആണ് വേഷം... മുകളിൽ കറുപ്പ് വരകൾ ഉള്ളൊരു ഷർട്ടും തുറന്നിട്ടിട്ടുണ്ട്

ചൂട് ആയത് കൊണ്ടാണെന്നു തോന്നുന്നു ഷർട്ട് ഊരി ഒരേറ് വെച്ചു കൊടുക്കുന്നത് കണ്ടു

ഇതെന്താപ്പോ ഇങ്ങനെ എന്നാ ഭാവത്തിൽ ഞാനവളെ നോക്കി

കാര്യം മനസിലാക്കിയ ചേച്ചി മുൻപിലെ ചെറിയ പല്ലുകൾ മുഴുവൻ കാണിച്ചെന്നെ ചിരിച്ചു കാണിച്ചു

പിന്നെ എന്റെ തോളിലേക്ക് ചാരി കിടന്നു

സംഭവം വേറൊന്നുമല്ല ഈ മുഷിഞ്ഞ തുണിയൊക്കെ തോന്നിയടത്തു കൊണ്ടുപോയി ഇടുന്നത് എന്റെ ശീലമായിരുന്നു.. അതിന്റെ പേരിൽ ആണ് ഞങ്ങൾ തമ്മിൽ കൂടുതലും തല്ല് നടക്കുന്നത്.. ആ ചേച്ചി ആണിപ്പോ റോക്കറ്റ് വിട്ടപ്പോലെ ഒരു ഷർട്ട് വലിച്ചെറിഞ്ഞത്

\"നിനക്ക് എന്നാ രണ്ടു ദിവസം കൂടെ നിന്നിട്ട് വന്നാൽ പോരായിരുന്നോ.. അവിടെയൊക്കെ കാണാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഒക്കെ ഉള്ളതല്ലേ...?

ചേച്ചി : വയ്യെടാ.. ഒരാഴ്ച ആവാറായില്ലേ പോയിട്ട്...നീ കൂടെ ഇല്ലാഞ്ഞിട്ട് അവടെ ഒടുക്കത്തെ ബോറടി... പിന്നെ ആ തള്ളേടെ ഒടുക്കത്തെ ചളിയടിയും... ഒടുക്കത്തെ കത്തി ആണ് മോനെ.. സഹിക്കുകേല...

തലക്ക് കൈ വെച്ചുകൊണ്ട് അവൾ പറഞ്ഞു

ഞാനതൊക്കെ കേട്ട് ഇരുന്നതെ ഉള്ളു

പെട്ടെന്ന് ആണ് കിടന്നിടത്ത് നിന്ന് ചാടി എണീറ്റുകൊണ്ട് ചേച്ചി ചോദിച്ചത്

ചേച്ചി : നിന്റെ ഫസ്റ്റ് ഡേ അല്ലായിരുന്നോ ഇന്ന്.. പറ.. കേൾക്കട്ടെ വിശേഷങ്ങൾ

ഏതോ സിനിമയുടെ കഥ കേൾക്കാനെന്ന ഭാവത്തോടെ അവൾ എന്റെ മുൻപിൽ ഇരുന്നു

ഇന്ന് നടന്നതൊക്കെ എനിക്ക് മാത്രല്ലേ അറിയൂ.. അതീന്നു എന്ത് പറയാനാ ഇവളോട്

\"വിശേഷങ്ങൾ ഒന്നുമില്ലെടി ചേച്ചി.. ചുമ്മാ ബോറൻ ക്ലാസ്സ്‌.. പിന്നെ ആകെ ആശ്വാസം ഒരു മലയാളി ചെക്കൻ ഉണ്ട് കൂടെ.. അവനുള്ളത്കൊണ്ട് ബോറടിക്കാതെ പോണു

ചേച്ചി : ആ അത് നന്നായി... ഒരാഴ്ച കൊണ്ട് നീയാകെ ഷീണിച്ചു പോയല്ലോ ജോമോനെ..?

എന്റെ കോലം കണ്ട് ചേച്ചി ചോദിച്ചു.. ഒറ്റക്ക് ആയതോണ്ട് ഫുഡ്‌ കഴിക്കൽ ഒക്കെ തോന്നുന്ന സമയത്ത് ആയിരുന്നു

\"ഏയ്‌.. തോന്നുന്നതാവും...\"

ചേച്ചി : അല്ല... നീ കൊറച്ചു മെലിഞ്ഞിട്ടുണ്ട്.. വന്നേ ഞാൻ വല്ലതും ഒണ്ടാക്കി തരാം

അവൾ അടുക്കളയിലേക്ക് പോകാൻ എണീറ്റു

\"ഇന്ന് ചേച്ചി എന്തായാലും അടുക്കളയിൽ കേറണ്ട... ഇപ്പോ വന്നതല്ലേ ഉള്ളു.. പോയി കുളിക്ക് ഞാൻ അപ്പോഴേക്കും പൊറത്തു നിന്ന് വല്ലതും വാങ്ങി വരാം..\"

എണീറ്റ് പോകാൻ നിന്ന ചേച്ചിയുടെ കൈ പിടിച്ചുനിർത്തികൊണ്ട് ഞാൻ പറഞ്ഞു

\"ആണോ.. എന്നാ വേഗം ചെല്ല്.. നല്ല വിശപ്പുണ്ട്..\"

ചേച്ചി കുളിക്കാൻ വേണ്ടി ഏതോ പഴയ പാട്ടും പാടി ഓടി ചാടി റൂമിലേക്ക് പോയി

എത്ര വർഷം കഴിഞ്ഞെന്ന് പറഞ്ഞാലും ഇതിനൊരു മാറ്റവും ഇല്ല

പേഴ്സും ഫോണും എടുത്തു ഞാൻ പുറത്തേക്കിറങ്ങി

രാത്രിക്കത്തേക്ക് ഫുഡ്‌ ഒക്കെ വാങ്ങി വന്നപ്പോ ചേച്ചി കുളിയൊക്കെ കഴിഞ്ഞു എന്റെ ബനിയനും നിക്കറും ഇട്ട് ടീവി കാണുന്നുണ്ടായിരുന്നു

\"ടി.. ഇത് എന്റെ നിക്കറല്ലേ...?

ഞാൻ അവളോട് ചോദിച്ചു..

ചേച്ചി : അതേ...

ഇട്ട നിക്കർ നോക്കിക്കൊണ്ട് അവൾ എന്നോട് പറഞ്ഞു

\"ടി ചേച്ചി നിന്നോട് പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് എന്റെ നിക്കർ ഇട്ടോണ്ട് നടക്കല്ലെന്ന്..\"

ചേച്ചി : എടാ ചെക്കാ ഞാനിട്ടാൽ എന്താ പ്രശ്നം... പിന്നെ നിക്കർ  ആവുമ്പോൾ അലക്കാനും എളുപ്പാ

അവൾ ടീവിയിലേക്ക് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു

\"എന്നാ നിനക്ക് വേണ്ടി രണ്ടു മൂന്നെണ്ണം വാങ്ങി വെച്ചൂടെ..?

ചേച്ചി : അതിലൊരു ത്രില്ലില്ല

ചിരിച്ചുകൊണ്ടവൾ എണീറ്റു അടുക്കളയിലേക്ക് നടന്നു

\"അവൾടെയൊരു ത്രില്ല്... ഇനി നീ ഇട്ടോണ്ട് നടക്കെടി ചേച്ചി..ബാക്കി അപ്പൊ കാണിച്ചു തരാം..\"

ചേച്ചി : ഹിഹിഹി..നീ എന്ത് കാണിക്കാൻ... നിനക്കിത്ര വിഷമം ആണേൽ നീയെന്റെ ഡ്രസ്സ്‌ എടുത്തിട്ടോടാ... നല്ല രസായിരിക്കും കാണാൻ

അതും പറഞ്ഞവൾ അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി

\"പിന്നെ... എനിക്ക് നിന്റത്രെയും വട്ടില്ല എന്തായാലും..\"

ചേച്ചി : എന്നാലേ എനിക്കിത്തിരി വട്ട് കൂടുതലാ.. നീയാ കവറിങ് തന്നെ.. വിശന്നു ചാവും ഞാനിപ്പോ

എന്റെ കയ്യിൽ നിന്ന് ഫുഡ്‌ വാങ്ങി അവൾ കഴിക്കാൻ തുടങ്ങി

എന്റേത് കൂടെ തിന്നുന്നതിന് മുൻപേ ഞാനും കഴിക്കാൻ തുടങ്ങി

ചിക്കൻ പീസൊക്കെ ആദ്യമേ തന്നെ ഞാൻ തിന്നു.. അല്ലെങ്കിൽ എല്ല്  മാത്രമേ  കിട്ടുവുള്ളു എന്ന് എനിക്കറിയാം

അത് കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ചേച്ചി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

കഴിച്ചു കഴിഞ്ഞപ്പോഴേക്കും നല്ല ഉറക്കം വന്നു

വേറൊന്നും ചെയ്യാൻ നിൽക്കാതെ ഞാൻ കേറി കിടന്നു

നല്ലൊരു ഉറക്കം പിടിച്ചു വന്നപ്പോഴേക്കും അടുത്തൊരു കാൽ പെരുമാറ്റം കേട്ടു

ഞാൻ കമിഴ്ന്നാണ് കിടക്കാർ.. പണ്ട് മുതൽക്കേ അങ്ങനെ ശീലിച്ചത് കൊണ്ടാണോ എന്തോ അങ്ങനെ കിടന്നാലേ എനിക്ക് ഉറക്കം വരത്തുള്ളൂ

\"ജോ...\"

പിറകിൽ നിന്ന് ചേച്ചിയുടെ ശബ്ദം കേട്ടു

\"മ്മ്..\"

ചേച്ചി : നീ ഉറങ്ങിയോടാ...?

\"ഇല്ലെടി... എന്താ..\"

കണ്ണടച്ചു കിടന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു

ചേച്ചി : ന്നാ കൊറച്ചു നീങ്ങി കെടക്കെട... എനിക്കും ഒറക്കം വരണുണ്ട്

കട്ടിലിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു

\"നിനക്ക് നിന്റെ മുറിയിലെങ്ങാനും കിടന്നാൽ പോരെടി പിശാശേ.. എന്റെ ഒറക്കം എന്തിനാ കളയുന്നേ...\"

ഉറക്കത്തിൽ എന്റെ ദേഹത്തു കാലും കയ്യും കേറ്റി വച്ചു കിടക്കുന്ന ഒരു ശീലം ചേച്ചിക്കുണ്ട്

ചേച്ചി : നാളെ ലീവാടാ... നിന്നെ വിളിച്ചെണീപ്പിക്കാൻ രാവിലെ ഇവിടെതന്നെ വരണ്ടേ... അതിലും ഭേദം ഞാനിന്നിവിടെ കിടക്കുന്നതല്ലേ..?

\"ഒന്ന് പോടീ മടിച്ചി.. രാവിലെ എണീറ്റു വരാൻ നിനക്ക് മടിയായിട്ടല്ലേ..\"

ചേച്ചി : അങ്ങനെ എങ്കിൽ അങ്ങനെ.. നീങ്ങി കെടക്കട പട്ടി.. ഒറക്കം വരുമ്പോഴാ അവന്റെ ഒടുക്കത്തെ ജാട 

എന്നെ ഒരറ്റത്തേക്ക് തള്ളി മാറ്റി ചേച്ചി കേറി കിടന്നു

നല്ല ഉറക്കം വന്നത് കൊണ്ട് ഞാൻ അപ്പൊ തന്നെ ഉറങ്ങിപ്പോയി

ഇടക്ക് തിരിഞ്ഞു കിടന്നപ്പോ മുകളിലെ സീലിങ്ങിലേക്ക് നോക്കി കണ്ണ് തുറന്നു കിടക്കുന്ന ചേച്ചിയെ ആണ് കണ്ടത്

\"നീ ഉറങ്ങിയില്ലെടി ചേച്ചി..\"

ചേച്ചി : ഇല്ലെടാ..

\"ഉറക്കം വരുവാണെന്ന് പറഞ്ഞു കിടന്നിട്ട് നീ പിന്നെ എന്ത് ആലോചിച്ചു കിടക്കുവാ..?

ചേച്ചി : ഒന്നുമില്ലെടാ... നിന്റെ കോളേജ് ഞാൻ മുൻപ് കണ്ടിട്ടുണ്ട്.. ഒരുപാട് പിള്ളേരൊക്കെ ഉണ്ടല്ലെടാ....?

ഇവളിതെന്താ എപ്പോ ഇതൊക്കെ ചോദിക്കുന്നെ...

\"ഒണ്ട്... അതിനിപ്പോ എന്ത് പറ്റി..?

ചേച്ചി : വെറുതെ ഓരോന്ന് ആലോചിച്ചു നോക്കിയതാ ജോ... ഒരുപാട് പെൺപിള്ളേരൊക്കെ ഉണ്ടാവുമല്ലേ അവിടെ

എന്റെ മുഖത്തു നോക്കാതെ മുകളിലേക്ക് നോക്കി കിടന്നുകൊണ്ടാണവൾ ഇതൊക്കെ പറയുന്നത്

\"ഒണ്ട്..ക്ലാസ്സൊക്കെ ബോറിങ് ആണെങ്കിലും പിള്ളേരൊക്കെ അടിപൊളിയാ...ഒന്നിനെ എങ്കിലും സെറ്റ് ആക്കണം..\"

അവളെപ്പോലെ തന്നെ തിരിഞ്ഞു കിടന്നുകൊണ്ട് ഞാൻ പറഞ്ഞു

ചേച്ചി : സെറ്റ് ആക്കാനോ... എന്ത്..?

\"എത്ര കാലമെന്ന് വെച്ച ഇങ്ങനെ സിംഗിൾ ആയി നടക്കുന്നെ... ഇടക്ക് ഒക്കെ എന്തെങ്കിലും ഒരു എന്റർടൈൻമെന്റ് വേണ്ടേ ചേച്ചി...\"

ചേച്ചി : അതൊന്നും വേണ്ട

പതിഞ്ഞ സ്വരത്തിൽ ആണ് അവൾ പറഞ്ഞത്...പറഞ്ഞത് മനസിലാവാതെ ഞാൻ ചേച്ചിയെ തിരിഞ്ഞു നോക്കി

അപ്പോഴേക്കും അവൾ എനിക്ക് എതിർവശമായി തിരിഞ്ഞു കിടന്നിരുന്നു

\"ടി ചേച്ചി.. കേട്ടില്ല... ന്തേലും പറഞ്ഞായിരുന്നോ...?

പിറകിലേക്കിട്ട അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ ചോദിച്ചു

ചേച്ചി : നിന്നെ പഠിക്കാനാ വിട്ടത്.. അല്ലാതെ കണ്ടവളുമാരെ നോക്കാനല്ല...

പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചേച്ചി പറഞ്ഞു

മുഖമൊക്കെ ആകെ ചുവന്നിരുന്നു അപ്പോളേക്കും

\"അതെന്താടി അങ്ങനെ... എപ്പോഴും പഠിച്ചോണ്ടിരുന്ന എങ്ങനാ ശെരിയാവുന്നെ... ഈ ടൈമിൽ അല്ലേ ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടത്..\"

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.. സാധാരണ ഇങ്ങനെ സോപ്പിട്ടാൽ അവൾ വീഴേണ്ടത് ആണ്.. പക്ഷെ ഇപ്രാവശ്യം എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി

എന്റെ കൈ രണ്ടും തട്ടി മാറ്റികൊണ്ടവൾ ചാടി എണീറ്റു

ചേച്ചി : ജോ അവസാനമായി പറയുവാ.. പഠിക്കാൻ വിട്ടാൽ പഠിച്ചോണം...വേറെ എന്തെങ്കിലും കുരുത്തക്കേട് അവിടെ കാണിച്ചെന്ന് ഞാൻ അറിഞ്ഞാൽ...

അതും പറഞ്ഞു ചേച്ചി മുറിവിട്ടിറങ്ങി പോയി

അപ്പുറത്തു നിന്നവളുടെ മുറിയുടെ വാതിൽ വലിച്ചടക്കുന്ന ശബ്ദവും കേട്ടു

ഇത്രയും ദേഷ്യപ്പെടാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ... കോളേജിൽ ഒക്കെ പഠിക്കുമ്പോൾ പ്രേമിക്കണമെന്ന് തോന്നുന്നതൊക്കെ സ്വാഭാവികം അല്ലേ

ചിലപ്പോൾ ചേട്ടനെ പോലെ ഞാനും എന്തെങ്കിലും പൊട്ടത്തരം കാണിച്ചാലോ എന്ന് പേടിച്ചിട്ടാവും... അല്ലേലും മുതിർന്നവരെ കണ്ടല്ലേ താഴെ ഉള്ളവർ പഠിക്കുക

സമയം വൈകിയത് കൊണ്ട് ഞാൻ കേറി കിടന്നു
                                                           -തുടരും 



Faith Of love -5

Faith Of love -5

5
1068

രാവിലെ ചേച്ചി വന്നു തട്ടി വിളിച്ചപ്പോ ആണ് എണീറ്റത്ചേച്ചി : ജോ.. ടാ... എണീറ്റെ... സമയം 8 കഴിഞ്ഞുട്ടോ...ഉറക്കച്ചടവിൽ കണ്ണ് തുറന്നപ്പോ കണ്ടത് കുളിയൊക്കെ കഴിഞ്ഞു ചിരിച്ച മുഖത്തോടെ എന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ ആണ്\"ഒരഞ്ചു മിനിറ്റ് കൂടി ചേച്ചി...\"പുതപ്പ് എടുത്തു തല വഴി മൂടിക്കൊണ്ട് ഞാൻ പറഞ്ഞുനല്ല തണുപ്പുള്ള കാലാവസ്ഥ ആണിപ്പോ ഇവിടെ.. അതുകൊണ്ട് തന്നെ രാവിലെ പുതച്ചു മൂടി കിടക്കാൻ നല്ല സുഖമാണ്ചേച്ചി : അഞ്ചു മിനിറ്റ് മാത്രം.. കേട്ടല്ലോ ജോ.. അത് കഴിഞ്ഞിട്ടും നീ എണീറ്റില്ലേ അരിയിടാൻ വെച്ച നല്ല തിളച്ച വെള്ളമുണ്ട് അടുപ്പേൽ... തല വഴി കോരിയൊഴിക്കും ഞാൻരാവിലെ തന്നെ നല്ലൊരു