Aksharathalukal

റൗഡി ബേബി



നിരഞ്ജൻ കണ്ണുകൾ അടച്ചു ഉറങ്ങാൻ തുടങ്ങുമ്പോഴൻ ഹാളിൽ നിന്ന് കലപില ശബ്ദം കേട്ടത്....
അവൻ കല്യാണി, tv വെച്ചതായിരിക്കും എന്ന് വിചാരിച്ചു മുന്നാൽ തവണ അവളെ വിളിച്ചു.. മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അവൻ തലയണ ചെവിയിൽ അമർത്തി പിടിച്ചു കിടന്നു.. ഒരു രക്ഷയും ഉണ്ടായിരുന്നില്ല... അവൻ മുഷിപ്പോടെ എഴുനേറ്റ് ഹാളിൽ വന്നതും ഞെട്ടി......


കല്യാണിയുടെ അമ്മയും അനിയനും അനിയത്തിയും... പിന്നെ അവരുടെ കൂടെ കോളനി മുഴുവൻ ഉണ്ടോ എന്ന് അവൻ സംശയിച്ചു ചുമരിൽ ചാരി രണ്ടു കൈയും കെട്ടി അവരെ നോക്കി നില്കുകയായിരുന്നു.....

അപ്പോഴാണ് അതിൽ നിന്ന് ഒരു സ്ത്രീ \"ഡീ നിന്റെ മരുമകൻ വന്നല്ലോ എന്ന് കല്യാണിയുടെ അമ്മയെ നോക്കി പറഞ്ഞത്...

അത് കേട്ടതും എല്ലാരുടെയും കണ്ണ് അവനിലാണെന്ന് അറിഞ്ഞു അവൻ ചെറുതായി ഒന്ന് ചിരിച്ചു കാണിച്ചു...

\"മോൻ എന്താ അവിടെ നിൽക്കുന്നത്.. ഇങ്ങോട്ട് വാ.. കല്യാണിയുടെ അമ്മ പറഞ്ഞതും\" ഇപ്പൊ വരവേ എന്നും പറഞ്ഞു അവൻ കല്യാണിയെ നോക്കി അവന്റ അടുത്തേക്ക് ചെല്ലാൻ കാണുകൾ കൊണ്ട് ആഗ്യം കാണിച്ചു...

അത് കണ്ടതും അവൾ പെട്ടന്ന് അങ്ങോട്ടേക്ക് വന്നു...

\"ഡീ എന്താ ഡീ ഇവിടെ കോളനി മുഴുവൻ ഉണ്ടല്ലോ...\"

\"നിരഞ്ജൻ പതുകെ, ഇവരൊക്കെ ഞങ്ങളുടെ കോളനിയിൽ നമ്മുടെ അടുത്ത് താമസിക്കുന്നവരാൻ...\"

\"എല്ലാരും എന്തിനാ ഇങ്ങോട്ടേക് കുറ്റിയും പറിച്ചു വന്നത്..\"

\"എന്നെ കാണാൻ..\"

\"നീ എന്താ പ്രസവിച്ചു കിടക്കാനോ, എല്ലാരും കൂടെ കാണാൻ വരാൻ..

\"ഓഹ്.. അത് അല്ല മനുഷ്യ,എനിക്ക് അപകടം പറ്റി എന്നറിഞ്ഞു വന്നതാ, എല്ലാർക്കും എന്നോട് ഭയങ്കര സ്നേഹമാണ്....


\"നിന്നോട് സ്നേഹം, മനുഷ്യൻ ഉറങ്ങാഞ്ഞിട് തല വേദനിക്കുന്നു..... ഒന്ന് പതുക്കെ സംസാരിക്കാൻ എങ്കിലും പറ അവരോട്...


\"അവന്റെ സംസാരം കേട്ട് അവൾ വാ പൊത്തി ചിരിച്ചു..\"

\"അതെ എന്താണ്... കുറെ നേരായല്ലോ ഭാര്യയും ഭർത്താവും രഹസ്യം പറയാൻ തുടങ്ങിട്ട്..\"


വന്നവരിൽ നിന്ന് ഒരു സ്ത്രീ വിളിച്ചു ചോദിച്ചു...


\"അത് ശാന്തേച്ചി, എല്ലാർക്കും കഴിക്കാൻ വല്ലതും ഉണ്ടാക്കാൻ പറയുകയായിരുന്നു...കല്യാണി അത് പറഞ്ഞതും 


\"അതെ..എന്ന് പറഞ്ഞു നിരഞ്ജൻ അവരെ നോക്കി ചിരിച്ചു....

\"മോൻ അതൊന്നും ഓർത്ത് ടെൻഷൻ ആവേണ്ട... നിങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ഫുഡ്‌ കൊണ്ടാണ് മോന്റെ അമ്മായിഅമ്മ വന്നിരിക്കുന്നത്... മറ്റൊരു സ്ത്രീ അത് പറഞ്ഞതും അവിടെ വന്ന എല്ലാരും ചിരിച്ചു...

ഇതിൽ നിന്ന് എങ്ങനെ രക്ഷപെട്ടും എന്ന് നിരഞ്ജൻ തല പുകഞ്ഞു ആലോചിക്കുമ്പോയാണ് ഒരു മാലാഖയെ പോലെ അജയ് അങ്ങിട്ടേക്ക് കടന്നുവന്നത്.....


\"അയ്യോ എന്റെ ഫ്രണ്ട് വന്നു.. നമ്മൾക്ക് അതിവിശ്യമായി ഒരിടം വരെ പോകാനുണ്ട്... നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ എന്ന അങ്ങോട്ടേക്ക്... അജയെ കണ്ടതും അവൻ പറഞ്ഞു.......


അജയ് ഇതൊക്കെ കണ്ട് കിളി പോയി നിൽക്കാണ്...

\"മോൻ തിരക്കുള്ളത് കൊണ്ടല്ലേ സാരല്ല... മോൻ പോയിക്കോ കല്യാണിയുടെ അമ്മ പറഞ്ഞത് അവനിൽ ഒരു ആശ്വാസം തെളിഞ്ഞു.....അപ്പൊ തന്നെ അവൻ അജയ്യെ വിളിച്ചു പുറത്തേക്ക് നടന്നു....

\"ഡാ താങ്ക്സ് നീ വന്നില്ലെങ്കിൽ എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല...\"..
പുറത്ത് എത്തിയതും നിരഞ്ജൻ അജയ്യോട് പറഞ്ഞു......

\"അതൊക്കെ ആരാ..\"

\"കല്യാണിയുടെ ബന്ധുക്കൾ ആണ്... അല്ല നീ എവിടേക്കാണ്....\"


\"എനിക്ക് സിറ്റി വരെ പോകണം.. എന്തേ...\"



\"എന്ന നിന്റെ വീട്ടിന്റെ കീ താ.... എനിക്ക് നന്നായി ഉറങ്ങണം...ഇന്നലെ ഒട്ടും ഉറങ്ങാൻ പറ്റിയില്ല..\"

നിരഞ്ജൻ പറയുന്നത് കേട്ട് അജയ് അവനെ ഉഴിഞ്ഞു നോക്കി ആക്കി ഇളിച്ചു..... \"

\"അയ്യോ അവന്റെ ഒരു ഇളി.. എന്നും പറഞ്ഞു നിരഞ്ജൻ അവന്റെ കൈയിൽ നിന്ന് കീയും വാങ്ങി അജയ്യുടെ കോട്ടേഴ്‌സിലേക്ക് ചെന്നു...

...........................................................
അവരൊക്കെ പോയി എന്ന് ഉറപ്പായപ്പോൾ നിരഞ്ജൻ അവന്റെ കോട്ടേഴ്‌സിലേക്ക് ചെന്നു... അവൻ വരുമ്പോൾ കല്യാണി സോഫയിൽ ഇരുന്നു tv കാണുക്കയാണ്.. അവൻ അത് കണ്ടതും സോഫയിലേക്ക് ചാടി അവളുടെ അടുത്ത് ഇരുനു..

\"വാമര ജന്മം എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു...\"
അവനെ നോക്കി അവൾ പറഞ്ഞു.....

\"ചിമ്പാസിയുടെ കൂടെ അല്ലേ ജീവിതം.. ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളു...\"

അവൻ ഇടം കണ്ണിട്ട് അവളെ നോക്കി അത് പറഞ്ഞതും അവൾ റിമോട് കൊണ്ട് അവനെ അടിക്കാൻ വന്നു .... അവൻ പെട്ടന്ന് തന്നെ എഴുനേറ്റ് അടിയിൽ നിന്ന് എക്സ്കെപ് ആയി... അത് കണ്ട് അവൾ ക്യൂഷൻ എടുത്തു അവന്റെ നേരെ എറിഞ്ഞു.. അവൻ അത് ക്യാച്ച് പിടിച്ചു അവളെ നേരെ എരിഞ്ഞു...

\"ഞാൻ പുറത്തേക്ക് പോകുകയാ.. കൂടെ വരുന്നുണ്ടെങ്കിൽ പെട്ടന്ന് റെഡി ആവ്..
 കണ്ണുക്കൾ ചിമ്മി, അവൻ പറഞ്ഞതും 

 
\"5മിനിറ്റ് ഇപ്പൊ റെഡിയാവം എന്നും പറഞ്ഞു റൂമിലേക്ക് ഓടി..

അത് കണ്ടതും അവൻ ഒന്ന് ചിരിച്ചു.. പിന്നെ അവനും റെഡിയായി അവന്റെ കേമറ എടുത്തു ഇറങ്ങിയതും അവൾ 
 റെഡിയായി അവന്റെ അരികിൽ എത്തി...


.................................

നമ്മൾ എങ്ങോക്കാണ് പോകുന്നത്... ഡ്രൈവിങ് ഇടയിൽ അവള് ആവേശത്തോടെ ചോദിച്ചു....

\"കാട്ടിൽ...\"\"

\"കാട്ടിലോ... അവിടെ വന്യ മൃഗങ്ങൾ ഉണ്ടാവില്ലേ....\"


\"ഉണ്ടാക്കും.... പേടിയുണ്ടോ....

\"ഞാൻ എന്തിനാ പേടിക്കുന്നത് കൂടെ നീയില്ലേ..\"രണ്ടു പിരികം പൊക്കി അവനെ നോക്കി അവൾ പറഞ്ഞു 

\"എന്നെ അത്രയ്ക്ക് വിശ്വാസം ആണോ...\"


\"ആയത് കൊണ്ടാണല്ലോ കൂടെ പോന്നത്...\"പുറത്തേക് നോക്കി അവള് പറഞ്ഞതും അവനിൽ ഒരു ചിരി വിടർന്നു...

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവൻ ഉദ്ദേശിച്ച സ്ഥലം എത്തി..അവൻ കൈയിലുള്ള കേമറ എടുത്തു വണ്ടിയിൽ നിന്ന് ഇറങ്ങി പിറകെ അവളും.


\"നിരഞ്ജൻ നമ്മൾ കാട്ടിലൂടെ നടക്കുമ്പോൾ പെട്ടന്ന് പുലിയോ മറ്റും വന്നാൽ എന്ത്‌ ചെയ്യും....
അവളുടെ ചോദ്യം കേട്ട് അവൻ പകച്ചു പണ്ടാരമടങ്ങി...

\"നമ്മൾ ഒന്നും ചെയ്യേണ്ട, ചെയേണ്ടതൊക്കെ പുലി ചെയ്തു കൊള്ളും\"


\"നിരഞ്ജൻ കോമഡി പറയാതെ, പറ നമ്മൾ എന്താ ചെയ്യാ.... അവന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് അവൾ ചോദിച്ചു....\"

\"ഡീ ഇവിടെ അങ്ങനെ പുലികളും കടുവയും ഒന്നും ഉണ്ടവില്ല.... അതൊക്കെ ഉൾക്കാട്ടിൽ ആണ്...

അവർ സംസാരിച്ചു അങ്ങനെ കാട്ടിനുളിൽ എത്തി....



അവൻ അവിടെന്ന് തന്റെ കേമറയിൽ ഒരൂപാട് ഫോട്ടോസ് പകർത്തി..

\"നിരഞ്ജൻ എന്റെയും ഒരു പിക്.... അവൻ ഫോൺ എടുക്കുന്നത് കണ്ട് അവൾ ചോദിച്ചു...

\"അതെ ഞാൻ ചിമ്പാൻസികളെ ഫോട്ടോ എടുക്കാറില്ല എന്ന് അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു....നടന്നതും
\"ഹേ കല്യാണി അവൻ പിറകിൽ നിന്ന് വിളിച്ചു.. അവൾ തിരിഞ്ഞു നോക്കിയതും അവൻ അവളുടെ ഫോട്ടോ എടുത്തു....

അത് കണ്ടു അവളുടെ ചുണ്ടിലും ചിരി പടർന്നു...

അവർ പിന്നയും കുറെ നടന്ന് കാട് കണ്ടു..തന്റെ കൈകളെ ചേർത്ത് പിടിച്ചു നടക്കുന്ന നിരഞ്ജന്റെ സ്നേഹവും കരുതലും കണ്ട് അവളിൽ സന്തോഷം നിറഞ്ഞു......


\"കല്യാണി ഈ അരുവിയുടെ ചേർന്നു നടന്നാൽ വെള്ളച്ചാട്ടം കാണാം..നമുക്ക് പോയലോ.. അവൻ പറഞ്ഞതും അവൾ ആവേശത്തോടെ തലയാടി...

അവർ അരുവിയുടെ അരികിലായി നടന്നു.. വെള്ളചാടം എത്തിയതും അവളുടെ കണ്ണുക്കൾ വിടർന്നു....
ആർതുലച്ചു വിഴുന്ന വെള്ളത്തിനു അനുരാഗത്തിന്റെ സംഗീതം ഉള്ളതായി അവൾക്ക് തോന്നി.....

\"എങ്ങനെ ഉണ്ട്... അവളുടെ തോളിൽ തട്ടി നിരഞ്ജൻ ചോദിച്ചതും അവൾ സൂപ്പർ എന്ന് കൈകൾ കൊണ്ട് പറഞ്ഞു...


\"വാ നമുക്ക് ആ കല്ലിൽ ഇരിക്കാം... എന്നും പറഞ്ഞു അവൻ അരുവിയുടെ നടുവിലുള്ള കല്ലിൽ ചൂണ്ടി കാണിച്ചു അങ്ങോട്ടേക്ക് നടന്നു...അവന്റെ പിറകെ അവളും......
അവൻ അരുവിയിലേക്ക് നടന്നു ആ കല്ലിൽ ഇരുന്നു.. അവൾ പിറകെ നടന്നതും കാല് സ്ലിപ് ആയി അതിലേക്ക് വീണു.. കല്യാണിക്ക് നിന്തൽ അറിയാത്തതു കൊണ്ട് മുങ്ങാൻ തുടങ്ങി... നിരഞ്ജൻ അത് കണ്ടതും അവളിലേക്ക് നീന്തിയടുത്തു..അവളെ തന്നോട് അടുപ്പിച്ചു.. വേഗം കല്ലിലേക്ക് അവളെ എത്തിച്ചു..അവൾ ഒന്ന് ചുമച്ചു, വായിൽ കയറിയ വെള്ളം തുപ്പി കളഞ്ഞു...

\"നിനക്ക് ഇപ്പൊ നല്ല സമയമാണ്... എവിടെ പോയാലും പണി ചോദിച്ചു വരുന്നുണ്ട്...\"
അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....

\"


അവൻ ഷേർട് അഴിച്ചു പിഴിഞ്ഞു വീണ്ടും ഇട്ടു...അവളാരികിലായി ഇരുന്നു.... അവൾ ഇട്ടിരുന്ന ഷാൾ പിഴിഞ്ഞു മേൽ ആകെ പൊതിഞ്ഞു ...അവൾക്ക് നന്നായി തണുക്കുനുണ്ടായിരുന്നു.... അത് അരിഞ്ഞതും അവൻ അവളെ ചേർത്തു പിടിച്ചു..കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്നു.. ശേഷം അവളുടെ മുഖത്തേക്ക് വീണു കിടന്നു നനഞ്ഞ മുടി മാറ്റി.... കല്യാണി നീ ഒന്ന് കണ്ണടച്ചേ എന്നും പറഞ്ഞതും \"എന്താ എന്ന ഭാവത്തിൽ അവനെ നോക്കി...

\"അടക്ക്... അവൻ വീണ്ടും പറഞ്ഞപ്പോൾ അവൾ കണ്ണുകൾ അടച്ചു..

അവൻ പോക്കറ്റിൽ നിന്ന് ഒരു ബോക്സ് എടുത്തു, അത് ഓപ്പൺ ചെയ്തു അതിലെ റിങ് എടുത്തു അവളുടെ വിരളിൽ അണിയിച്ചു.....

തുറന്നോ എന്ന് അവൻ പറഞ്ഞതും അവൾ പതിയെ കണ്ണുകൾ തുറന്നു അവൻ അണിയിച്ച മോതിരത്തെയും അവനെയും മാറി മാറി നോക്കി....

\"എന്താ ഇത് അവൾ റിങ് ചുണ്ടി ചോദിച്ചു...!

\"എന്തെന്ന് അറിയില്ലേ \"

\"അറിയാം.... ഇപ്പൊ എന്തിനാ ഇത് എനിക്ക് അണിയിച്ചത് എന്ന്...

\"ചുമ്മാ കള്ള ചിരിയോടെ അവൻ പറഞ്ഞു..



\"നിരഞ്ജൻ സത്യം പറ.... അവനെ കുലുക്കി അവൾ ചോദിച്ചു...

\"സത്യം പറയണോ...\"അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചതും 

\"മം അവൾ ആകാംഷയോടെ തലയാടി.\"

അവൻ അവളിൽ നിന്ന് നോട്ടം മാറ്റി ചുറ്റും നോക്കി...

നേരം ഇരുട്ടക്കാൻ തുടങ്ങി.... കട്ടാനക്കളുടെ ചവിട്ട് കൊണ്ട് മരിക്കേണ്ടിക്കിൽ വാ പോകാം.. \"

\"അവന്റെ മറുപടി കേട്ട് അവൾ അവനെ തുറിച്ചു നോക്കി.. അത് കണ്ടതും അവൻ പൊട്ടിച്ചിരിച്ചു.. അവൾ അവന്റെ ഞെഞ്ചിൻ നോക്കി കൈ മടക്കി ഇടിച്ചു...

\"ആ.. ഡീ നല്ല വേദന ഉണ്ട്...... അവളെ നോക്കി അവൻ പറഞ്ഞു...

\"സത്യം പറ നിരഞ്ജൻ... ആവൾ വീണ്ടും ചോദിച്ചു

\"എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസി അവളുടെ മുക്കിന് തുമ്പിൽ പിടിച്ചു അവൻ പറഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി...


അവൻ ഒരു ചെറു ചിരിയോടെ എഴുനേറ്റ് അവൾക്ക് നേരെ കൈ നീട്ടി...

\"വാ പോകാം.. ടൈം ഒരുപാട് ആയി...\"

\"ഞാൻ ഒന്നുമില്ല.. രണ്ടു കൈയും കെട്ടി അവൾ പറഞ്ഞു...

\"ഓക്കേ എന്ന ഞാൻ പോവാ.... വല്ല പുലിയോ കടുവയോ വന്നാൽ എന്നെ വിളിക്കരുത്.. അതും പറഞ്ഞു അവൻ നടന്നതും...

\"അയ്യോ എന്നും പറഞ്ഞു അവൾ പിറകെ നടന്നു....

---------------------------/------------------------------------....
നിരഞ്ജൻ ഡ്രൈവ് ചെയ്യുബോൾ ഇടക്ക് കല്യാണിയെ നോക്കി . അവൾ മുഖം വീർപ്പിച്ചു പുറത്തേക്ക് തന്നെ നോക്കി ഇരിക്കുവാ... അത് കാണവേ അവൻ അറിയാതെ അവന്റെ ചുണ്ടി ചിരി വിടർന്നു....




\"കല്യാണി.... പുറത്തേക്ക് നോക്കിയിരിക്കുന്ന കല്യാണിയെ അവൻ വിളിച്ചതും അവൾ അവനെ തുറിച്ചു നോക്കി....\"

\"നീ ആഗ്രഹിക്കുന്ന മറുപടി തന്നെ ഞാൻ പറയും.. അത് ഇപ്പൊ അല്ല ഞാൻ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടന്നാൽ...\"

\"അത് എന്ത്‌ കാര്യം.... അവൾ നെറ്റി ചുളിച്ചു ചോദിച്ചു..\"

\"അതൊക്കെ ഉണ്ട്... എന്താ എന്ന് ചോദിക്കേണ്ട പറയില്ല...

\"ഓഹ് എന്ന് പറഞ്ഞു അവൾ മുഖം കോട്ടി..\"

\"ഹേ ബീബി ഒന്ന് ചിരിക്ക്...നമ്മുടെ ചുണ്ടുകൾ കൊണ്ട് മറ്റൊരാൾക്ക്‌ കൊണ്ടുക്കാൻ പറ്റുന്ന ഏറ്റവും സമ്മാനം പുഞ്ചിരിയാണ്... \"


അവൻ പറയുന്നത് കേട്ട് അവൾ പോലും അറിയാതെ അവൾ ചിരിച്ചു പോയി.....


...,.....................................
അവർ വീട്ടിൽ എത്തുമ്പോയേക്കും അവരെയും വെയിറ്റ് ചെയ്തു അജയ് ഉണ്ടായിരുന്നു.....കല്യാണി അവനോട് ഒന്ന് ചിരിച്ചു ഫ്രഷ് ആവാൻ പോയി 

\"നിങ്ങൾ എവിടെ പോയതാ \"അവരെ കണ്ടതും അജയ് ചോദിച്ചു...

\"ജസ്റ്റ്‌ ഒന്ന് പുറത്തു പോയതാ....\"

\"നിന്റെ ഫോണിൻ എന്താ പറ്റിയത് എത്ര തവണ വിളിച്ചു..\"

\"അത് പിന്നെ അവിടെ സിഗ്നൽ ഇല്ലായിരുന്നു.
.\"
\"നിരഞ്ജൻ നിനക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്, കല്യാണിക്ക് ബെഡ് ന്യൂസും.. \"

---

റൗഡി ബേബി

റൗഡി ബേബി

4.8
3508

\"എന്താ... നിരഞ്ജൻ നെറ്റി ചുളിച്ചു ചോദിച്ചു...\"കല്യാണിയെ ഇടിക്കാൻ നോക്കിയത് നിളയല്ല...\"അത് കേട്ടതും നിരഞ്ജന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു....... ഒപ്പം ആശ്വാസവും...\"അല്ല എന്താ ബെഡ് ന്യൂസ്‌....\"\"കല്യാണിയെ ഇടിക്കാൻ നോക്കിയത് അവളുടെ അച്ഛൻ തന്നയാണ്.....\"\"എന്തിന് ഞെട്ടലോടെ നിരഞ്ജൻ ചോദിച്ചു...\"\"അറിയില്ല.. അയാൾ ഒളിവിലാണ്...കല്യാണി ഫ്രഷായി അവർക്ക് ജ്യുസുമായി വരുമ്പോയാണ് അജയ് ഇത് പറഞ്ഞത്..അവൾ അത് കേട്ടു,ഉള്ളിൽ ഒരു വിറയൽ ഉണ്ടായെങ്കിലും പുറത്തു കാണിക്കാതെ അവർക്ക് നേരെ പുഞ്ചിരിച്ചു കൈലുള്ള ജ്യുസ് നൽകി... അവർ അത് വാങ്ങിയതും അവൾ അകത്തേക്ക് ചെന്നു....അവൾ നേരെ ബെഡിൽ കയറി കിടന്നു....മേലെ സ