Aksharathalukal

വേണി _20



💜💜💜💜💜💜💜💜💜💜

\"അമ്മേ…ചായ
ഉറക്കം എണീറ്റ ഉടനെ വസുന്ധരയെ തേടി അടുക്കളയിലെത്തിയതായിരുന്നു വേണി

\"നീ എനിക്ക് ചീത്തപ്പേരുണ്ടാക്കുമോ വേണി.. ഇങ്ങനെ അലറി കൂടുന്നത് അഭി കേൾക്കണ്ട…

\"അഭിയേട്ടന് കേട്ട് ശീലമായി 😂

\"കൊള്ളാം, ലതിക ഒരു പാവം ആയ കൊണ്ട് നന്നായി

\"അതെ അമ്മേ ലതാമ്മയെ പോലെയുള്ള ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. എന്ത് സ്നേഹം ആണെന്നൊ

\"എന്നാലും അവൾക് ദൈവം സങ്കടങ്ങൾ മാത്രമേ കൊടുത്തിട്ടുള്ളു ഒരു പെൺകുഞ്ഞിനെ കൊടുത്തിട്ട് അതിനെ കയ്യിന്ന് തട്ടി പറിച് കൊണ്ട് പോയ്‌..

നെടുവീർപ്പോടെ വസുന്ധര പറഞ്ഞത് ഞെട്ടലോടെയാണ് വേണി കേട്ടത്.

\"എന്ത്…

\"ഇപ്പൊ ഉണ്ടാരുന്നേൽ നിന്റെ പ്രായം കണ്ടേനെ.. ട്രെയിനിൽ വച് കാണാതെ പോയതാ…

\"എനിക്ക് അറിയാല്ലാരുന്നല്ലോ അമ്മേ ഈ കാര്യം…പിന്നെ അന്വേഷണം ഒന്നും നടത്തില്ലേ 

\"അന്ന് കുറെ തിരക്കിയതാ ഇപ്പൊ പത്തിരുപതു കൊല്ലം ആയില്ലേ…ഇനി തിരിച്ചു കിട്ടുവോ..
നീ അതാലോചിച്ചു നിൽക്കാതെ പോയി റെഡി ആവു, അഭിയ്ക് ഓഫീസിൽ പോകേണ്ടതല്ലേ….ഞാൻ അപ്പോഴേക്ക് പ്രാതൽ എടുത്ത് വയ്ക്കാം

മുകളിലേയ്ക്ക് പോയെങ്കിലും വേണിയുടെ മനസ്സിൽ അതായിരുന്നു ചിന്ത.
പാവം ലതാമ്മ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടാരുന്നോ ആ മനസ്സിൽ.
മുറിയിൽ നോക്കുമ്പോൾ അഭി ആരോടോ ഫോണിൽ സംസാരിയ്ക്കുകയായിരുന്നു.
ഫോൺ വച് തിരിഞ്ഞ അഭി മുറിയിൽ ആലോചനയിലാണ്ട് നിൽക്കുന്ന വേണിയെയാണ് കണ്ടത് .

\"ഹലോ മാഡം, ആർക്കുള്ള പണിയാണ് ഈ കുഞ്ഞിതലയിൽ ആലോചിക്കുന്നത്……അവളെ കുലുക്കി വിളിച്ചുകൊണ്ടു അഭി ചോദിച്ചു.

\"ഏയ്യ്, ഒന്നൂല്യ…പ്രാതൽ കഴിക്കാൻ വരുന്നില്ലേ..

അഭിയും വേണിയും കൂടെ ഭക്ഷണം കഴിഞ്ഞ് അപ്പോൾത്തന്നെ ഇറങ്ങി.
അഭി അവളെ മംഗലത്ത് വീടിന്റെ മുന്നിൽ ഇറക്കി, ലേറ്റ് ആയത് കൊണ്ട് കേറാൻ നിന്നില്ല.

യാത്ര കഴിഞ്ഞ് വന്നതുകൊണ്ട് ലതിക അവളെ അടുക്കളയിലേയ്ക്ക് അടുപ്പിച്ചില്ല, ഡ്രസ്സ്‌ മാറി കുറച്ച് നേരം കിടക്കാനായി പറഞ്ഞു വിട്ടു.
മുകളിൽ ചെന്നപ്പോഴും വേണിയുടെ മനസ് അമ്മ പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു.
ഒരാൾ മരണപെട്ട് പോകുകയാണെങ്കിൽ ആ കാര്യം കുറച്ച് കഴിയുമ്പോൾ നമ്മുടെ മനസ് അംഗീകരിക്കും പക്ഷെ കാണാതാവുകയാണെങ്കിൽ അയാൾ ജീവനോടെ ഉണ്ടോ ഇപ്പോൾ എവിടെയായിരിയ്ക്കും തുടങ്ങി പലവിധ ചിന്തകളായിരിയ്ക്കും മനസ്സിൽ.
കണ്മുന്നിൽനിന്ന് തട്ടിപ്പറിച്ചു കൊണ്ടുപോകാനാണെങ്കിൽ ദൈവം എന്തിനാണ് ആ കുഞ്ഞിനെ തന്നത്….
അങ്ങനെയങ്ങനെ ഓരോരോ ചിന്തകളിൽ പെട്ട് പോയിരുന്നു വേണിയുടെ മനസ്സ്..

തുടരും
സ്നേഹപൂർവ്വം
നിശാഗന്ധി 🥀



വേണി _21

വേണി _21

4.4
1932

💜💜💜💜💜💜💜💜💜💜വൈകുന്നേരം വീടിന്റെ പിന്നാമ്പുറത്തുള്ള പച്ചക്കറി തോട്ടത്തിലായിരുന്നു വേണിയും ലതികയും മാധുവും…..പണ്ടത്തെ കാര്യങ്ങൾ ഓരോന്നും പറഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു ലതിക..പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കെട്ടിട്ടാണ് അവർ വരാന്തായിലേയ്ക്ക് വന്നത്..മാധുവിന്റെ അമ്മയും അമ്മമ്മയും ആയിരുന്നു.\"മാധവേട്ടൻ എവിടെ ലതേച്ചി..ലക്ഷ്മിയമ്മയെ കാറിൽ നിന്നും പുറത്തേയ്ക്ക് ഇറക്കുന്നതിനിടെ ഉഷ ലതികയോടായി ചോദിച്ചു..\"ഓഫീസിലേയ്ക്ക് പോയി ഉഷേ ഇന്ന് എന്തോ ഒരു അത്യാവശ്യം ഉണ്ടാരുന്നു…അവരെ കണ്ട പാടെ മാധു കരച്ചിലായിരുന്നു.അങ്ങോട്ട് വരാനുള്ള ആശങ്ക മൂലമായി