Aksharathalukal

വേണി _21


💜💜💜💜💜💜💜💜💜💜
വൈകുന്നേരം വീടിന്റെ പിന്നാമ്പുറത്തുള്ള പച്ചക്കറി തോട്ടത്തിലായിരുന്നു വേണിയും ലതികയും മാധുവും…..
പണ്ടത്തെ കാര്യങ്ങൾ ഓരോന്നും പറഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു ലതിക..
പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കെട്ടിട്ടാണ് അവർ വരാന്തായിലേയ്ക്ക് വന്നത്..
മാധുവിന്റെ അമ്മയും അമ്മമ്മയും ആയിരുന്നു.

\"മാധവേട്ടൻ എവിടെ ലതേച്ചി..
ലക്ഷ്മിയമ്മയെ കാറിൽ നിന്നും പുറത്തേയ്ക്ക് ഇറക്കുന്നതിനിടെ ഉഷ ലതികയോടായി ചോദിച്ചു..

\"ഓഫീസിലേയ്ക്ക് പോയി ഉഷേ ഇന്ന് എന്തോ ഒരു അത്യാവശ്യം ഉണ്ടാരുന്നു…

അവരെ കണ്ട പാടെ മാധു കരച്ചിലായിരുന്നു.
അങ്ങോട്ട് വരാനുള്ള ആശങ്ക മൂലമായിരുന്നു ഇതുവരെ കാണാനായി വരാഞ്ഞേ എന്ന് അവൾ പറഞ്ഞു.
അവരുടെ മകനെയും മരുമകനേയും എന്നെ മനസിലാക്കിയത് കൊണ്ടാണ് ലക്ഷ്മിയമ്മയും അവരെ നിർബന്ധിയ്ക്കാതിരുന്നത്..
അപ്പോഴേയ്ക്കും ലതിക വിളിച്ചു പറഞ്ഞതിനനുസരിച്ചു അഭിയും അപ്പുവും മാധവനും എത്തിയിരുന്നു.

മാധവനും ഫോണിലൂടെയല്ലാതെ അമ്മയെ കാണുന്നതും സംസാരിക്കുന്നതും വർഷങ്ങൾക് ശേഷമാണ്..

\"അമ്മയ്ക്ക് ഇങ്ങോട്ട് വന്നൂടെ.. ഇവിടെ നിൽക്കാമല്ലോ.. അവർക്ക് വേണ്ടതെല്ലാം അമ്മ കൊടുത്തില്ലേ ഇനി എന്താണ്..
മാധവൻ ലക്ഷ്മിയമ്മയോടായി ചോദിച്ചു.

\"കൊടുത്തിട്ടില്ല, എല്ലാം അങ്ങനെ ഞാൻ കൊടുത്തായിരുന്നെങ്കിൽ എന്നേ അവർ എന്നെ ഒഴിവാക്കിയേനെ.. നമ്മുടെ വീടും പറമ്പും ഇപ്പോഴും എന്റെ പേരിൽ തന്നെയാണ്..എന്റെ ജീവന്റെ വില…

\"അച്ഛൻ എല്ലാവരെയും വിശ്വസിച്ചതിന്റെ ഫലം…
മാധവൻ നെടുവീർപോടെ സോഫയിലേയ്ക്ക് ചാരി ഇരുന്നു.

പിന്നെയും കുറെ നേരം കഴിഞ്ഞാണ് അവർ ഇറങ്ങിയത്.

💜💜💜💜💜💜💜💜💜💜💜


അത്താഴം കഴിഞ്ഞ് ബാൽക്കണിയിലിരിയ്ക്കുകയായിരുന്നു അഭി അപ്പോഴാണ് വേണി അവിടേയ്ക്ക് വന്നത്.

അഭി കാര്യമായി എന്തോ ചിന്തിച്ചിരിയ്ക്കുകയായിരുന്നു അപ്പോൾ.

\"എന്താണ് അഭിയേട്ട ഇത്ര ആലോചന…

\"ഒന്നുമില്ലടോ, അപ്പച്ചിയേയും അച്ഛമ്മയെയും കണ്ടപ്പോൾ പഴയ കാര്യങ്ങളൊക്കെ ചിന്തിച്ചു പോയതാണ്….

\"അച്ഛൻ അമ്മയോട് പറഞ്ഞു കേട്ടിട്ടുള്ള ചില അറ്റവും മൂലയുമല്ലാതെ നിങ്ങളുടെ ഇടയിൽ സംഭവിച്ചതെന്താണെന്ന് എനിക്ക് ഇനിയും അറിയില്ല അഭിയേട്ട….സത്യത്തിൽ എന്തായിരുന്നു പ്രശ്നം…

\"നിനക്കറിയാവുന്നതല്ലേ എങ്ങനെ ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെന്ന്.. ആ അവസ്ഥയിലേയ്ക്ക് ഞങ്ങളെ എത്തിച്ചത് ഒറ്റൊരാളാ.. അച്ഛന്റെ ഏറ്റവും മൂത്ത ചേട്ടൻ ഗംഗാധരമേനോൻ
അച്ഛനായിരുന്നു അവരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിരുന്നത്.. അങ്ങനെയാണ് അച്ഛൻ ബോംബെയിലെ ഒരു കമ്പനിയിൽ ജോലിയ്ക്ക് കേറുന്നതും അമ്മയുടെ ചേട്ടനെ പരിചയപ്പെടുന്നതും അവരുടെ കല്യാണവുമൊക്കെ…അത് കഴിഞ്ഞ് അമ്മയുമായി അവിടെ തന്നെയായിരുന്നു..
വല്യച്ഛന് നാട്ടിൽ ചില ചെറുകിട കമ്പനികളുമായൊക്കെ ബിസ്സിനെസ്സ് ഉണ്ടായിരുന്നു അതിനൊക്കെ അച്ഛൻ സഹായിച്ചിട്ടുമുണ്ട്..അതെല്ലാം വൻ പരാജയമായിരുന്നു..
അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് അച്ഛൻ ഈ കയറ് ഫെഡ് അന്ന് ഇവിടെ സ്‌ഥാപിച്ചത്.വല്യച്ഛനെയും അമ്മാവനെയും (മാധുവിന്റെ അച്ഛൻ )അതിന്റെ തലപ്പത്ത് ഇരുത്തുകയും ചെയ്തു.
.. അന്ന് കയർ ഫെഡ് അച്ഛൻ അപ്പൂപ്പന്റെ പേരിലായിരുന്നു വാങ്ങിയത് അത് ലാഭത്തിലായത്തോടെ അതിലായി രണ്ടുപേരുടെയും കണ്ണ്.. ബോംബെ ജീവിതം അവസാനിപ്പിച്ചു അച്ഛൻ നാട്ടിൽ വന്നപ്പോഴേക്കും അച്ഛന് സമ്പാദ്യം എന്ന് പറയാൻ ഒന്നുമില്ലായിരുന്നു ഉള്ളതെല്ലാം നുള്ളിപെരുക്കിയും ലോൺ എടുത്തും ആ പാവം ഉണ്ടാക്കിയത് എല്ലാം അപ്പോഴേയ്ക്കും അപ്പൂപ്പനെ പറ്റിച്ച് അവർ കൈക്കൽ ആക്കിയിരുന്നു.ചോദിയ്ക്കാൻ ചെന്ന അച്ഛനെയും അപ്പൂപ്പനെയും അവരുടെ ഗുണ്ടകൾ…
അന്ന് തൊട്ട് ഇങ്ങോട്ട് ചോര നീറാക്കി ഉണ്ടാക്കി എടുത്തതാണ് ഇതെല്ലാം..
അതിന്റെ കൂടെ അമ്മൂട്ടിയെ കാണാതെ പോയതും എല്ലാം കൂടി ആയപ്പോ അച്ഛന് തകർന്ന് പോയിരുന്നു…

അഭിയുടെ അടുത്തായി എല്ലാം ക്ഷമയോടെ കെട്ടിരിയ്ക്കുകയായിരുന്നു വേണി ….

\"അമ്മുവിനെ അന്വേഷിച്ചില്ലേ അഭിയേട്ട…

\"കുറെയേറെ അന്വേഷിച്ചതാ…കിട്ടിയില്ല നഷ്ടപെടുമ്പോൾ അവൾ കൈകുഞ്ഞായിരുന്നു…



അഭിയുടെ മനസ്സ് അസ്വസ്ഥമാണെന്ന് മനസിലാക്കിയതോടെ വേണി കൂടുതലൊന്നും ചോദിച്ചു വിഷമിപ്പിക്കാൻ നിന്നില്ല..
ബെഡ്ഷീറ്റ് ഒക്കെ വിരിച് അവർ ഉറങ്ങാനായി കിടന്നു..

തുടരും 







വേണി ❤

വേണി ❤

4.4
1915

വേണി _22_________________________രാവിലെ ഫോൺ അടിക്കുന്ന കേട്ടാണ് അഭി ഉറക്കമുണർന്നത്.ഉറക്കച്ചടവോടെ തന്നെ അവൻ ഫോൺ ചെവിയോടടുപ്പിച്ചു.മറുവശത്തു നിന്ന് കേട്ട കാര്യങ്ങൾ അവന് സന്തോഷം നൽക്കുന്നതായിരുന്നു.പതിവിലും നേരത്തെ റെഡി ആയി താഴേയ്ക് വരുന്ന അഭിയെ അത്ഭുതത്തോടെയാണ് വേണി നോക്കിയത്.\"എന്താ അഭിയേട്ട ഇത്ര നേരത്തെ…\"കുറച്ച് കാര്യങ്ങൾ ഉണ്ട് എന്റെ ഭാര്യേ…ഒരു പ്രതേക താളത്തിൽ അവളോട് പറഞ്ഞിട്ട് അവൻ ബ്രേക്ഫാസ്റ് കഴിച്ചു.അഭിയ്ക്ക് സന്തോഷമുള്ള എന്തോ കാര്യം തന്നെ ആണെന്ന് അവന്റെ മുഖത്ത് നിന്നും അവൾക് ഊഹിച്ചെടുക്കാൻ സാധിച്ചിരുന്നു.പിന്നെയും പിന്നെയും പുറകെ നടന്ന് കാര്യം തിരക്കി