Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.54(അവസാന ഭാഗം)

മിഷൂ... ഡോ....

ഹൂം... പറയൂ ഹരിയെട്ടാ... ഞാൻ കേൾക്കുന്നുണ്ട്...

ഇങ്ങോട്ട് തിരിഞ്ഞു കിടക്കഡീ... മുഖത്ത് നോക്കി സംസാരിക്കണം..

ഹൂം... ഇനി പറ...

നീ പറഞ്ഞത് സീരിയസ് ആയിട്ട് ആണോ... ഒന്നൂടെ ആലോചിക്കുന്നത് നല്ലത് ആണ് മിഷൂ.

ഞാൻ ആലോചിച്ച് എടുത്ത തീരുമാനം  ആണ്... എന്താ ഹരിയെട്ടന് സമ്മതം അല്ലേ..

അങ്ങനെ അല്ല... നിൻ്റെ സന്തോഷം ആണ് എൻ്റെയും പക്ഷേ ഇത്രയും വലിയ റിസ്ക് എടുക്കുമ്പോൾ നീ ക്ലീയർ ആയിരിക്കണം എന്താ ചെയ്യുന്നത് എന്ന്...  പിന്നെ വിഷമിക്കരുത്...

ഞാൻ ആലോചിച്ചു എടുത്ത തീരുമാനം തന്നെ ആണ് ഏട്ടാ... കുടുംബത്തിന് ആവശ്യം വരുമ്പോൾ ഇല്ല എങ്കിൽ പിന്നെ എന്തു പ്രയോജനം... പണ്ട്  മീര മോൾടെ കാലത്ത് അങ്ങനെ ചിന്തിക്കാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു....  ഇപ്പൊൾ അതല്ല... അതും അല്ല  എനിക്കും മടുത്തു ഏട്ടാ... ഇനി നാട്ടിൽ പോകാം..

ശരി ഡീ ഭാര്യ കൊച്ചെ... നിൻ്റെ ഇഷ്ടം... 

പക്ഷേ അപ്പോഴും ഒരു പ്രശ്നം ഉണ്ട് ... ജറിൻ്റെ  ഫാമിലി അവളെ നമ്മുടെ തറവാട്ടിലേക്ക് വിടുമോ??

പിന്നെ വിടാതെ.. അതല്ലേ നമ്മുടെ വീട്...

അത് കേട്ട് ഹരി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു...  ഇവളുടെ ഈ സ്വഭാവം ആണ് എൻ്റെ ജീവൻ... എന്തിനോടും ഉള്ള തുറന്ന മനസ്സ്... അതും ഓർത്തു ഉറക്കത്തിലേക്ക് വഴുതി വീണു..

രണ്ടു ദിവസത്തിനകം  തന്നെ മിഷേൽ VRS ന്  എഴുതി കൊടുത്തു...  എത്രയും പെട്ടന്ന് നാട്ടിൽ എത്തണം എന്ന ആഗ്രഹത്തോടെ കാത്തിരുന്നു  .. ഇനിയും മൂന്ന് മാസം കൂടി

ഹലോ ലിസി...

ഹലോ... എന്താ ഡീ വിശേഷം

ലിസി... മിലി മോള് പ്രഗനെൻ്റ് ആണ്... കുറച്ച് പ്രോബ്ലം ഉണ്ടായിരുന്നല്ലോ... ഇപ്പൊ ട്രീറ്റ്മെൻ്റ് ഒക്കെ  കഴിഞ്ഞു എല്ലാം നോർമൽ ആയി...

ആണോ.... കൺഗ്രാട്സ്സ് ഡീ.... എത്ര ആയി?? എങ്ങന ആണ് നീ പോകുന്നോ..??

അതേ... അവൾക്ക് ഇപ്പൊ ഒരു മാസം ആയിട്ടേ ഉള്ളൂ.. ഞാൻ VRS എടുക്കാൻ തീരുമാനിച്ചു...  ഞങ്ങൾ തിരിച്ച് നാട്ടിൽ പോകുന്നു...

അതെയോ??? നിൻ്റെ തീരുമാനം ആണോ അതോ ഏട്ടൻ പറഞ്ഞോ??

ഇല്ല ഡീ തീരുമാനം എൻ്റെ തന്നെ ആണ്... ഹരിയെട്ടനും സന്തോഷം ആണ്...

അത് നന്നായി... രേവതി അവിടെത്തന്നെ ഇല്ലെ... അപ്പോ അവരു എവിടെ പോകും  മിഷി?

എവിടെ പോകാൻ??? കൂടെ കാണും ലിസി... രേവതി ഉള്ളത് ഞങ്ങൾക്ക് രണ്ടുപേർക്കും സന്തോഷം ആണ്...  ഹരിയെട്ടൻ പറയുന്നത് അമ്മ ഉള്ളത് പോലെ ഒരു നിറവ് ആണ് അവള് ഉള്ളത് എന്ന് ആണ് .. സത്യം ആണ് .. എനിക്കും തോന്നിയിട്ടുണ്ട്...

ശരി ഡീ....  ജുഹിയും മോനും വരും ഇന്ന്...അതിൻ്റെ പണിപ്പാടിലാണ്  ഞാൻ പിന്നെ വിളിക്കാം

ശരി... ബൈ...

ബൈ...

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു... VRS സാങ്ക്ഷൻ ആയി എന്നത്തെക്കും ആയി എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര.... അവളും അവളുടെ ഹരിയെട്ടനും അവളുടെ ഹരിയേട്ടൻ്റ സ്വന്തം തറവാട്ടിലേക്ക്...

ഹരിയുടെ തറവാട്ടിലേക്ക് മിലിയെ വിടുന്നതിനു ആദ്യം കുറച്ച്  എതിർപ്പ് ഒക്കെ ജറിൻ്റെ കുടുംബം കാണിച്ചു എങ്കിലും ജറിൻ്റെ സ്ട്രോംഗ് ആയ ഇടപെടൽ കാരണം അത് സോൾവ് ആയി.. ജെറിൻ എല്ലാ ശനിയാഴ്ചയും മീരമോളെയും കൊണ്ട് തറവാട്ടിൽ വന്നു... ഞായാറാഴ്ച തിരിച്ച് പോയി ..  അങ്ങനെ മിലിയുടെ പ്രഗ്നൻസിയും പ്രസവവും എല്ലാം അവിടെ ആഘോഷമായി തന്നെ നടന്നു... എല്ലാത്തിനും കൂട്ടായി രേവതിയും പിന്നെ ഹരിയുടെ സഹോദരങ്ങളുടെ കുടുംബവും  ഉണ്ട്.
⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️

ഫാസ്റ്റ് ഫോർവേർഡ് ബട്ടൺ അടിച്ച്  അവരുടെ കുറച്ച് വർഷങ്ങൾ മുന്നോട്ട് കൊണ്ട് പോയി.... മറ്റൊന്നും അല്ല സാധാരണ ഗതിയിൽ ശാന്തം ആയി ഒഴുകിയ കുറച്ച് ദിവസങ്ങൾ ആയിരുന്നു അത് ഹരിയും മിഷേലും അവരുടെ ജീവിതത്തിൽ സ്വകാര്യം ആയി ആസ്വദിച്ച കുറച്ച് സമയം... മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പരസ്പരം പ്രണയത്തിൽ കുളിച്ച് ജീവിച്ച നാളുകൾ അവരുടെ തന്നെ സ്വകാര്യതയായി ഇരിക്കട്ടെ ..

ഇന്നു മിഷെലിൻ്റെ അറുപതാം ജന്മദിനം ആണ്.... ആഘോഷത്തിന് നിറപ്പകിട്ടെകാൻ ഹരിയുടെയും മിഷെലിൻ്റെയും തറവാട്ടിൽ എല്ലാവരും ഉണ്ട്...   ഹരിയുടെ സഹോദരങ്ങൾ  വരുൺ, മുകുൾ അവരുടെ കുടുംബം  മാത്യൂച്ചായൻ സിസിലി ചേച്ചി ...  പിന്നെ അവരുടെ മക്കൾ വിദേശത്ത് ആയതിനാൽ അവരില്ല...  മിയ ചേച്ചി ഇന്നും ചെറിയ പിണക്കം മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ട് സുഖമില്ല എന്ന ഒരു അടവ് പറഞ്ഞു മാറി നിൽക്കുന്നുണ്ട്... അത് എല്ലാവർക്കും അറിയാം എങ്കിലും ആരും കാര്യം ആക്കുന്നില്ല.... എന്നും എല്ലാ ബന്ധങ്ങളും ഒരുപോലെ കൊണ്ട് പോകാൻ സാധിക്കില്ലല്ലോ!!!  ജറിനും മിലിയും അവരുടെ രണ്ടു മക്കളും സമീറമോളും സമർപ്പിത് മോനും.... നല്ല ത്രില്ലിൽ ആണ്....  അവരുടെ ഒക്കെ ജീവൻ ആണ് മിഷേൽ.

ഇന്നത്തെ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കുട്ടികൾ ആണ്... വരുണിൻ്റെയും മുകിലിൻ്റെയും മക്കളും മിലിയുടെ മക്കളും... സമ്മുവെന്നു വിളിക്കുന്ന സമർപ്പിത് ആള് ചെറുത് ആണ് എങ്കിലും അവനും ഫുൾ സ്പിരിറ്റിൽ ആണ്... അവൻ്റെ ജീവൻ ആണ്  പട്ടാളം മുത്തച്ഛനും മിഷിഅമ്മച്ചിയും...  എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റി കിട്ടിയ ചോക്കലേറ്റ് കഴിച്ചു  പുള്ളി അങ്ങനെ കറങ്ങി നടക്കുന്നുണ്ട്...

മിഷേൽ ഹരിയുടെ ആഗ്രഹം പോലെ ആണ് ഇന്നു ഒരുങ്ങിയത് അവൻ വാങ്ങി കൊടുത്ത പർപ്പിൾ കളറിലെ സാരിയിൽ വല്ലാത്ത ഒരു ഗ്രേസ് ആണ് അവളെ കാണാൻ... കുറച്ച് അല്ലറ ചില്ലറ അസുഖങ്ങൾ ഉണ്ട് എങ്കിലും രണ്ടുപേരും നല്ല ആക്ടീവ് ആണ്...

മിഷിയമ്മച്ചി... മുത്തച്ഛൻ കൊണ്ടുവന്ന പൂവ് കണ്ടോ?

അവിടെ  കാണും മീര മോളെ... അമ്മച്ചി കണ്ടില്ല.

ശ്ശോ!! ഇത് എവിടെ കൊണ്ട് വച്ചിരിക്കുന്നു... ഞാൻ മുത്തഛനോട്  ഒന്ന് ചോദിച്ചിട്ട് വരാം...

അമ്മച്ചിക്ക് ഉള്ള പൂവ് എവിടെ മുത്തഛ??....

അത് അവിടെ കാണും മോളെ... ഇനി പൂ ഒന്നും ഇല്ലേലും കുഴപ്പം ഇല്ല ഡീ കാന്താരി... അവള് സുന്ദരി ആണ്...

ഓ പിന്നെ... പൂവ് ഉള്ളത് ആണ് എൻ്റെ അമ്മച്ചിക്ക് ഒരു ഐശ്വര്യം...

അത് കേട്ട് ഹരിയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു...

പൂവ് ഇല്ലാതെ തന്നെ അവളെ കുട്ടികൾ ഒരുക്കി.... മിഷേൽ ഫോണിൽ വന്ന വിഷസിന് മറുപടി അയച്ചു ഇരുന്നപ്പോൾ ആണ് വാതിൽ അടയുന്ന ശബ്ദം കേട്ടത്...

എന്താ ഹരിയെട്ട... എന്തിനാ ഇപ്പൊ വാതിൽ ഒക്കെ അടച്ചത്...

അത് ശരി... എനിക്ക് എൻ്റെ ഇല പെണ്ണിൻ്റെ കൂടെ ഒന്ന് ഒറ്റക്ക് ഇരിക്കാൻ തോന്നിയാൽ ഇരിക്കണ്ടെ...

ഓഹോ!! അതായിരുന്നു അല്ലേ... പോരെ പോരെ... പക്ഷേ എൻ്റെ സാരിയിൽ ചൂളുവ് വീഴാതെ വേണം കേട്ടോ...

എന്ത്??  അതിന് ഞാൻ എന്ത് ചെയ്യും എന്നാണ് .. ഹരി അവളെ ഒന്ന് കൂർപ്പിച്ചു നോക്കി

എൻ്റെ മനുഷ്യ... എനിക്ക് അറിയില്ലേ നിങ്ങളെ..... പിള്ളാര് കഷ്ടപ്പെട്ടു ഒരുക്കിയത് ആണ് എന്നെ... നിങ്ങളുടെ കൊഞ്ചലിൽ ഇപ്പൊ എല്ലാം ഉടഞ്ഞ് പോകും...

അപ്പോ നിനക്ക് കൊഞ്ചലോന്നും ഇല്ലെന്ന് ആണോ?

അങ്ങനെ അല്ല..... അത് പറയുമ്പോൾ മിഷേൽ ഒന്ന് പുഞ്ചിരിച്ചു...

എന്തോ ഒരു കുറവ് ഉണ്ടല്ലോ മിഷൂ....

ആണോ?? കൊള്ളില്ലെ കാണാൻ..

അത് പിന്നെ നീ എങ്ങനെ നിന്നാലും എൻ്റെ കണ്ണിൽ നീ സുന്ദരി ആണ് പെണ്ണെ... പക്ഷേ ഒരു പൂർണ്ണത ഇല്ല ഒരുക്കത്തിന്...

അത് ഹരിയെട്ട ഏട്ടൻ വാങ്ങി വന്ന പൂവ് കാണുന്നില്ല അതാകും...ഇനി അ  സമ്മു എടുത്ത് കളഞ്ഞ് കാണും....

അത് കേട്ട് ഒരു ചെറു ചിരിയോടെ ഹരി പുറത്തേക്ക് പോയി... മിഷേൽ ജനലിൽ കൂടി നോക്കിയപ്പോൾ കണ്ടൂ ബോഗെൻവില്ലയുടെ മുകളിൽ നിന്നും ഒരു കമ്പ് കൊണ്ട് മുല്ല മാല എടുക്കുന്ന ഹരിയെ...

എൻ്റെ കർത്താവേ!!! ഈ കള്ളൻ.. ഇത് അവിടെ കൊണ്ട് വച്ചത് ആകും... പ്രായം ആയാലും ഇതിയാൻ നന്നാവില്ല....

അതേ കള്ള ചിരിയോടെ വന്ന ഹരി അവളുടെ മുടിയിൽ  മുല്ല മാല ചുറ്റി വച്ചപ്പോൾ പ്രായത്തെ വെല്ലുന്ന ഒരു ചുവപ്പ് അവളുടെ കവിളുകളിൽ തെളിഞ്ഞു....

അതേ... എൻ്റെ മിഷൂനു എനിക്ക് പു വക്കണം എന്ന് വിചാരിച്ചു... അതിന് ആണ് ഒളിച്ചു വച്ചത്.

എന്ന പിന്നെ അത് അ കുട്ടികളോട് നേരത്തെ  പറഞാൽ മതിയായിരുന്നു... വെറുതെ അതുങ്ങളെ കഷ്ട്പ്പെടുത്തി... അതും പറഞ്ഞു അവള് ഒന്ന് നുള്ളി അവൻ്റെ കയ്യിൽ.

അങ്ങനെ പറഞാൽ ദേ ഇപ്പൊ ഞാൻ കണ്ട അ നാണം നിൻ്റെ മുഖത്ത് കാണാൻ പറ്റുമോ... ഇപ്പോഴും നീ ഇങ്ങനേ നാണിച്ചു എന്നെ നോക്കുമ്പോൾ പണ്ട് വിവാഹത്തിന് മുൻപ് ഞാൻ ഡ്രൈവ് ചെയുബോൾ നീ പുറകിൽ നാണിച്ചു എന്നെ നോക്കുന്ന മുഖഭാവം ആണ് ..

ഒന്ന് പോ ഹരിയെട്ട... അത് പിന്നെ എന്നിലെ  പ്രണയത്തെയും നാണത്തേയും തൊട്ടുണർത്തിയത് ഈ മുഖം അല്ലേ...

അവളെ നെഞ്ചോട് ചേർക്കുമ്പോൾ ഹരിയുടെ മുഖത്ത് സന്തോഷവും സംതൃപ്തിയും  നിറഞ്ഞ ചിരി ഉണ്ടായിരുന്നു... മനസ്സിൽ ദീർഘായുസ്സിനുള്ള പ്രാർഥനയും..

വാതിലിൽ മുട്ടിയപ്പോൾ ആണ് രണ്ടുപേരും അറിഞ്ഞത് കുറേ നേരം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട് എന്ന്... പരസ്പരം നോക്കി ഒന്ന് ചിരിച്ചു ഹരി പോയി വാതിൽ തുറന്നു.

എന്താ ഇവിടെ റൊമാൻസ് കഴിഞ്ഞില്ലേ ഇതുവരെ... കുട്ടി പട്ടാളങ്ങളുടെ  നേതാവ് ശ്രീ നന്ദൻ ആണ്... വരിനിൻെറ മകൻ... ഇപ്പൊ ഇഞ്ചിനീരിങ് പഠിക്കുന്നു ...

കഴിഞ്ഞ് നന്ദാ... ദേ വരുന്നു...

എല്ലാവരും ഒന്നിച്ചു കൂടിയപ്പോൾ നടുക്ക് അലങ്കരിച്ചു വച്ച  ടേബിളിൽ കുട്ടികൾ കേക്ക് കൊണ്ട് വച്ചു..

മിഷേൽ കേക്കിൽ എഴുതിയത് വായിച്ചു...  " ചേമ്പില അറുപതിൻ്റെ നിറവിൽ"  മിഷെലിൻ്റെ കണ്ണുകൾ പ്രണയത്തോടെ ഹരിയുടെ നേരെ തിരിഞ്ഞ്... അത് ഒന്ന് നിറഞ്ഞു എങ്കിലും തുളുമ്പിയല്ല...

അതേ അമ്മച്ചി...  അവിടേക്ക് നോക്കണ്ട... ഇതൊക്കെ ഞങ്ങളുടെ വക ആണ്... ഹൊ കണ്ണിലെ പ്രണയം കണ്ടോ നന്ദേട്ടാ... സിക്സ്ടീൻ  ആണ് എന്നാ ഭാവം... അതേ സിക്സ്റ്റി ആയി.... മീര  കളിയാക്കി പറഞ്ഞു... ദേ ആർക്കേലും പ്രണയം പഠിക്കണം എങ്കിൽ ഇവരെ രണ്ടുപേരെയും നോക്കിയാൽ മതി .

നീ എന്തിനാ കുശുമ്പ് കാണിക്കുന്നത് മീര....  നിൻ്റെ അമ്മച്ചിയെ പോലെ നീയും പ്രണയിക്കാൻ  പഠിച്ചോ... ജറിൻ്റെ വാക്ക് കേട്ടു മിലി അവനെ ഒന്ന് നുള്ളി..

ദേ ജറിനെ... പെണ്ണിന് വയസു 15 ആയിട്ടെ ഉള്ളൂ... ഇപ്പഴേ അപ്പൻ തന്നെ വേണ്ടാത്തത് പറഞ്ഞു കൊടുക്കണ്ട ... മിലി കപട ദേഷ്യത്തിൽ പറഞ്ഞു...

നീ പോടി... അവളും പ്രണയിക്കട്ടെ... അവളുടെ പപ്പയെ പോലെയും മുത്തച്ഛനെ പോലെയും...  അല്ലേ അച്ഛാ....ജറിൻ്റെ വാക്കുകൾ അവിടെ എല്ലാവരിലും  ചിരി നിറച്ചു...

പൊട്ടിച്ചിരിയുടെ ഇടയിൽ കേക്ക് കട്ടിംഗ് കഴിഞു... പിന്നെ കുട്ടികളുടെ വക കലാപരിപാടികളും റാപ്പിഡ് ഫയറും എല്ലാം ഉണ്ടായിരുന്നു... അവരുടെ എല്ലാം നിർബന്ധത്തിന് വഴങ്ങി ഹരിയും മിഷുവും ഡാൻസ് വരെ കളിച്ചു... പക്ഷേ അത് വേണം എന്ന് പറഞ്ഞ കുട്ടികൾ തന്നെ തലയിൽ കൈ വച്ചു .... രണ്ടും കണ്ണിൽ കണ്ണിൽ നോക്കി പ്രണയിക്കാൻ തുടങ്ങിയാൽ പിന്നെ എല്ലാം മറക്കും...

എന്തായാലും ആക്ഷോഷങ്ങളുടെ അവസാനം മീരയുടെ വക ട്രൂത്ത് ഓർ ഡേയർ കൂടി ഉണ്ടായിരുന്നു ... കുട്ടികളുടെ തമാശകൾ മുതിർന്നവരും നന്നായി എൻജോയ് ചെയ്തു...

ആദ്യ ചാൻസ് കിട്ടിയത് മാത്യൂചായാനാണ്... പാവം ട്രൂത്ത് എടുത്തു...

ചോദ്യം വന്നു... ജീവിതത്തിൽ എറ്റവും സന്തോഷിച്ച നിമിഷം...

എൻ്റെ കുഞ്ഞിയുടെ രണ്ടാം വിവാഹം .. എല്ലാ കടമ്പകളും കളിയാക്കലുകളും കടന്നുവരാൻ എൻ്റെ കുഞ്ഞി കാണിച്ച ധൈര്യം... അവൾക്ക്  ഹരിയളിയനിൽ കണ്ട വിശ്വാസം... ഞങ്ങൽ എല്ലാം അവളെ വിഷമിപ്പിച്ചപ്പോൾ ഹരിയളിയനെ വിട്ടു കളയാതെ പക്വതയോടെയും സ്നേഹത്തോടെയും അവള് ഞങ്ങളോട് പൊരുതി... ഒരിക്കലും കുടുംബത്തിന് ദോഷം വരുന്നത് ചെയുതില്ല... ഞങൾ അവളെ ശത്രു ആയി കണ്ടപ്പോഴും അവള്  ഞങ്ങളോട് ഉള്ള സ്നേഹത്തിൽ ഒരു തരി കുറച്ചില്ല....

ഹരി ഒരു പുഞ്ചിരിയിൽ സന്തോഷം ഒതുക്കിയപ്പോൾ മിഷേൽ നിറഞ്ഞ കണ്ണോടെ അച്ചായനെ കെട്ടിപിടിച്ചു... അപ്പൻ്റെ സ്ഥാനത്ത് ആണ് അവൾക്ക് ഇപ്പൊ അവളുടെ അച്ചായൻ.

അടുത്തത് ഹരിക്ക് തന്നെ കിട്ടി... പട്ടാളം അല്ലേ അവൻ ഡെയർ തന്നെ എടുത്തു.. 

ആരോടെങ്കിലും ഒരു തുറന്നു പറച്ചിൽ... അത് ഒരു സോറി ആകാം താങ്ക്സ് ആകാം ഫീലിംഗ് ആകാം...  അങ്ങനെ എന്ദും...

എനിക്ക് പറയാൻ ഉള്ളത് ഒരു നന്ദി ആണ്... ഹരിയുടെ വാക്ക് കേട്ട് എല്ലാവരും ചിരിച്ചു.. ഇതിൽ എന്താ ഡയർ... എല്ലാവർക്കും അറിയാം അത് മിഷെലിനോട് ആണ് എന്ന്... 

ഹരി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു...

എൻ്റെ രേവൂനോടു ആണ് നന്ദി പറയാൻ ഉള്ളത്...

ഞാൻ ഇവളെ ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ ഇവളാണ് പറഞ്ഞത് അച്ഛൻ കളിയാക്കിയത്  വലിയെട്ടൻ മറക്കണം.. ഏട്ടന് കഴിവില്ലാത്തതു കൊണ്ടല്ല അച്ഛന് ഏട്ടൻ്റെ കഴിവ് അറിയാൻ വയ്യാഞ്ഞിട്ട് ആണ് എന്ന്  ഒരു ചെറുപ്പക്കാരന് അത് വലിയ ഒരു ആശ്വാസം ആയിരുന്നു..... എനിക്ക് എൻ്റെ വലിയെട്ടൻ ആയി തന്നെ എന്നും ഏട്ടൻ വേണം എന്ന് രേവതി പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഞാൻ ഒരു സഹോദരൻ ആയിരുന്നു എന്ന് മനസിലായി ..  അന്നും ഇന്നും അതെ... അമ്മാവൻ്റെ വാക്കുകൾ എന്നെ ജീവിക്കാൻ പഠിപ്പിച്ചു... പക്ഷേ രേവതിയുടെ വാക്കുകൾ എനിക്ക് എൻ്റെ മിഷൂനെ തന്നു.. എൻ്റെ നന്ദി എൻ്റെ രേവതിക്ക്....

രേവതി സന്തോഷത്തോടെ നിറഞ്ഞ കണ്ണോടെ മിഷെലിനെ കെട്ടിപിടിച്ചു.. അവള് രെവതിയെ ഹരിയുടെ ദേഹത്തേക്ക് ആണ് ചേർത്ത് വച്ചത്... സന്തോഷത്തോടെ അവൻ അവളെ ചേർത്തു പിടിച്ച് ഒരു വലിയ ഏട്ടൻ്റെ സ്നേഹത്തോടെ... പലരുടെയും മുഖം കുനിഞ്ഞിരുന്ന്...  അവര് പറഞ്ഞ കുത്ത് വാക്കുകൾ ഓർത്തു.

അടുത്തത് എല്ലാവരും പ്രതീക്ഷിച്ച പോലെ മിഷേൽ തന്നെ ആയിരുന്നു.. കുട്ടികൾ കള്ളത്തരം കാണിച്ചു കാണും... അല്ലങ്കിൽ എങ്ങനെ  അവള് തന്നെ വന്നു....

അവളും ട്രൂത്ത് പറഞ്ഞു...

ചോദ്യം  നീലിമയുടെ ആണ് മുകിലിൻ്റെ മകൾ...

വല്യച്ഛൻ്റെ സ്നേഹം സ്വീകരിക്കാൻ എങ്ങന ധൈര്യം വന്നു..?

അത് കേൾക്കാൻ ആഗ്രഹം ഉള്ളത് പോലെ ഹരിയും ഒന്ന് ഇളകി ഇരുന്നു...

മിഷേൽ ഹരിയുടെ മുഖത്തേക്ക് നോക്കി... പിന്നെ പറഞ്ഞു... ഈ മുഖം കണ്ടാൽ എങ്ങനെ സ്നേഹിക്കാതിരിക്കും ..

അത് വേണ്ട... അത് വേണ്ട... സത്യം പറയൂ... കുട്ടികൾ ഒരേ സ്വരത്തിൽ  ആണേ...

മിഷേൽ ഒന്ന് ചിരിച്ചു .. പിന്നെ പറഞ്ഞു തുടങ്ങി...

എല്ലാവരെയും പോലെ ഹരിയെട്ടൻ എൻ്റെ മനസ്സിൽ കയറിയപ്പോൾ  മനസ്സിൽ വല്ലാതെ കുറ്റബോധം തോന്നി... ഞാൻ ഒരു വിധവ ആണ് എന്നതും എനിക്ക് ഒരു മകൾ ഉണ്ട് എന്നതും എൻ്റെ കുടുബത്തെ അത് എങ്ങനെ ബാധിക്കും എന്നതും എന്നെ വല്ലാതെ വിഷമിപ്പിച്ചു .. പലപ്പോഴും  ഞാൻ എന്നോട് തന്നെ ചോദിച്ചു  ഞാൻ ഒരു  സ്വഭാവ ശുദ്ധി ഇല്ലാത്ത സ്ത്രീ ആണോ എന്ന്...  അപ്പോഴെല്ലാം ഇദ്ദേഹം എൻ്റെ കൂടെ ക്ഷമയോടെ ഉണ്ടായിരുന്നു ...  നല്ല ഒരു സുഹൃത്ത് ആയി തന്നെ .. പിന്നെ എൻ്റെ ലിസി... ഞാൻ ഒറ്റക്ക് ആണ് എന്ന് തോന്നിയപ്പോൾ എല്ലാം  ഇവര് രണ്ടും എനിക്ക് ധൈര്യം തന്നു കൂടെ ഉണ്ട് ഒറ്റക്ക് അല്ല എന്ന്..  വിധവയായി അല്ലങ്കിൽ ആരോരും ഇല്ലാത്ത ജീവിതം അത് എല്ലാവരും പറയുന്നത് പോലെ ഭക്തിമാർഗത്തിൽ ജീവിക്കാൻ അത്ര എളുപ്പം അല്ല... അങ്ങനെ ഉള്ളവരും ഉണ്ടാകും.... അവരുടെ സ്വന്തം തീരുമാനം ആണ് എങ്കിൽ കൊള്ളാം....  പക്ഷേ ഒന്ന് പൊട്ടിക്കരയുബോൾ...  എന്തിനാ ഡീ കരയുന്നത് ഞാൻ ഇല്ലെ എന്ന് പറയാൻ സ്വന്തം ആയി ഒരാള്... അതില്ലാതെ ആകുമ്പോൾ മാത്രമേ മനസ്സിലാകൂ...

ഞാൻ പോലും അറിയാതെ രഹസ്യം ആയി  ആണ് ഇദ്ദേഹം എൻ്റെ ഹൃദയത്തിൽ താമസം തുടങ്ങിയത് ..  ഒരു സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് ഈ മനുഷ്യൻ എൻ്റെ മനസ്സിൽ കൂടി നടന്നപ്പോൾ ഞാൻ ശരിക്കും ഭയന്നു.... അർഹത ഇല്ലാത്ത ഒന്ന് എന്ന ഭയം.... അ ഗിൽട്ടി അത് എന്നെ വല്ലാതെ ചുട്ടു പൊള്ളിച്ച് .  വല്ലാത്ത വേദന ആയിരുന്നു അത് ..... കുറേ നാൾ അ കുറ്റബോധത്തിൻ്റെ മറവിൽ ജീവിച്ചു.... പിന്നെ പതിയെ പതിയെ ഞാൻ അറിഞ്ഞു ഇനിയും ഈ കുറ്റബോധത്തോടെ ജീവിക്കാൻ പ്രയാസം ആണ് എന്ന്. എന്നിൽ വീണ്ടും ഒരു ഇണയോടുള്ള സ്നേഹവും സ്നേഹിക്കപെടാൻ ഉള്ള ആഗ്രഹുവും ഉണ്ട് എന്നറിഞ്ഞപ്പോൾ എൻ്റെ ഹരിയെട്ടൻ്റ് സഹായത്തോടെ   ഞാൻ അ കുറ്റബോധം അങ്ങു മാറ്റിവച്ചു... ഈ നെഞ്ചിലേക്ക് സന്തോഷത്തോടെ കുടികേറി... അന്ന് ഞാൻ തീരുമാനിച്ചു ശിഷ്ടകാലം എൻ്റെ ഇഷ്ടകാലം  തന്നെ ആകട്ടെ എന്ന്..... ഒരിക്കലും ഒരു തിരിഞ്ഞു നോട്ടം വേണ്ടിവരാത്ത ഒരു ജീവിതം തന്നെ ആയിരുന്നു... പുറമേ നോക്കിയാൽ എനിക്ക് എല്ലാവരും ഉണ്ടായിരുന്നു പക്ഷേ... സ്വന്തം ആയി ഒരു കൂട്ട് അത് എത്ര പേര് കൂട്ടിയാലും കൂടാത്ത ഒന്നാണ് എന്ന് എൻ്റെ ജീവിതം പഠിപ്പിച്ചു എന്നെ...വാർദ്ധക്യവും കൂട്ട് ആഗ്രഹിക്കുന്ന ഒന്നാണ് എന്ന് ഓരോ ദിവസവും എൻ്റെ ഹരിയെട്ടൻ എന്നെ ഓർമിപ്പിച്ചു..

  പറഞ്ഞു തീർന്നതും നാണത്തോടെ മിഷേൽ തല താഴ്ത്തിയപ്പോൾ ഹരി  സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു ..  ഈ ഇഷ്ടകാലത്തിൽ മരണം വരെ ഞാൻ ഉണ്ട് പെണ്ണെ എന്ന വാഗ്ദാനം പോലെ....

എല്ലാവരും കൈയടിച്ചു... പലരും അവരു ചെയ്ത തെറ്റുകൾ ഒന്ന് ആത്മശോധന ചെയ്തു കണ്ണു നിറചപ്പോൾ മറ്റു പലരും അവരാൽ ചെയ്ത നന്മ ഓർത്തു കണ്ണു നിറച്ചു ..

മൂട് മാറ്റാൻ ആയി വീണ്ടും കളിയിലേക്ക് തിരിഞ്ഞപ്പോൾ  അടുത്തത് കിട്ടിയത് ശ്രീ നന്ദന്  ആണ്...  അവനും ഡെയർ തന്നെ എടുത്തു...

നിഖിൽ ആയിരുന്നു അവനുള്ള ഡയർ കൊടുത്തത്... നിഖിൽ നമ്മുടെ മുകിലിൻ്റെ മകൻ...

ഇവിടെ ഇരിക്കുന്നതിൽ എറ്റവും ഇഷ്ടപെട്ട ആളെ ഉമ്മ വക്കുക...

അവൻ്റെ മമ്മി ഉടനെ പറഞ്ഞു... അത് ഞാൻ തന്നെ ആണ്...

പിന്നെ... ഒന്ന് പോ ...  ഞാൻ അവൻ്റെ ഒരേ ഒരു പെങ്ങള് ആണ്... എന്നോടാകും അവനു ഇഷ്ടം  നീലിമയും അവകാശം പറഞ്ഞു...  എല്ലാവരും പുഞ്ചിരിയോടെ നോക്കി ഇരുന്നപ്പോൾ അവൻ മീരയുടെ അടുത്ത് ചെന്ന് തറയിൽ ഇരുന്നു അവളുടെ വലതു കരം പിടിച്ച് അതിൽ ഉമ്മവച്ചു പറഞ്ഞു..

നീയും  സമ്മതം  പറഞാൽ കവിളിൽ തരാം ഇ ഉമ്മ...  അവൻ്റെ വാക്കുകൾ കൂടി കേട്ടപ്പോൾ അവളുടെ  കണ്ണ് തള്ളി... അവൻ്റെ മുഖത്ത് അപ്പോഴും  പുഞ്ചിരി ആയിരുന്നു...

എല്ലാവരും വായും തുറന്നു ഇരുന്നു പോയി... മീര ഹരിയെ ഒന്ന് നോക്കി... അവളുടെ മെൻ്റ്റർ ആണല്ലോ മുത്തച്ഛൻ ... അവൻ കണ്ണടച്ച് കാണിച്ചപ്പോൾ അവള് നന്ദേട്ടനെ കെട്ടിപിടിച്ചു...  അതൂടെ ആയപ്പോൾ  എല്ലാവരും നോക്കി ഇരുന്നു പോയി ..

ബെസ്റ്റ്!!! ഇതിലും വലിയൊരു അടി എൻ്റെ മമ്മിക്ക് കിട്ടാൻ ഇല്ല...  കൊച്ച് മകളുടെ ഇഷ്ടം എന്തായാലും മമ്മിയെ ഒന്ന് കുലൂക്കും.... ജെറിൻ്റെ തമാശ ശ്വാസം അടക്കി ഇനി എന്തു എന്ന് ഭയന്ന എല്ലാവരിലും ഒരു പൊട്ടിച്ചിരി വരുത്തി .. മറ്റൊരു പ്രണയം അതും മതത്തെ മാറ്റി നിർത്തി അവിടെ പൊട്ടിമുളച്ചു...പിള്ളാര് സെറ്റ് ഇത് എപ്പൊ എങ്ങനെ എന്ന് അവരോട് ചോദിക്കാൻ തുടങ്ങിയപ്പോൾ മുതിർന്നവർ സദ്യ വിളമ്പാൻ ഉള്ള തയാറെടുപ്പ് ആയിരുന്നു.

രാവിലെ ഹരിയുടെ ബഹളം കേട്ട് ആണ് മിലി ഉണർന്ന് മുറ്റത്തേക്ക് ചെന്നത്...

എൻ്റെ മീഷൂ നിന്നോട് ഞാൻ പറഞ്ഞത് അല്ലേ  ചാണകം നീ എടുത്ത് കൊണ്ട് വരണ്ട എന്ന്... അവിടെ എങ്ങാനം വീണിരുന്നു എങ്കിലോ ... ഈ കാച്ചിലും ചേമ്പും ഒന്നും അല്ല എനിക്ക് വലുത്... നിൻ്റെ ആരോഗ്യം ആണ്...

എൻ്റെ ഹരിയെട്ട... അറുപത് ഒരു വലിയ പ്രായം ഒന്നും അല്ല .. നിങ്ങളെ താങ്ങുന്ന എനിക്ക് ആണോ ഒരു കുട്ട ചാണകം എടുക്കാൻ പ്രയാസം..  അതും പറഞ്ഞു അവള് പൊട്ടിച്ചിരിച്ചു...

ഡീ നിന്നെ.....

ദേ മനുഷ്യ വേണ്ട... കുരുത്തക്കേട് കാണിച്ചാൽ ഞാൻ ഇന്നു  കാലിൽ കുഴമ്പിട്ട്  തരില്ല  ... പറഞ്ഞേക്കാം..

വേണ്ട ഡീ... എൻ്റെ കൊച്ചു മക്കൾ ഉണ്ട്...

എന്നാലേ കെട്ടിപിടിച്ചു കിടക്കാനും കൊച്ച് മക്കൾ വരും... .

അത് വേണ്ട... അതിന് എനിക്ക് എൻ്റെ പെണ്ണ് തന്നെ വേണം ... തമ്മിൽ നോവിക്കാതെ അടിച്ചും പൊട്ടിച്ചിരിചും രാവിലെ പറമ്പിൽ പണിയുന്ന  അവരെ നോക്കി നിന്ന മിലിയെ ജെറിൻ പുറകിൽ കൂടി ചേർത്ത് നിർത്തി കാതിൽ പറഞ്ഞു എൻ്റെയും സ്വപ്നം ആണ് മിലി വാർദ്ധക്യത്തിൽ  ഇങ്ങനെ ഒരു ഇഷ്‌ടകാലം... അവനിലേക്ക് ചാരുമ്പോൾ  മിലിയും കണ്ട്  മക്കളുടെ സന്തോഷം കണ്ട് സ്വയം മറന്ന്   മണ്ണ് പുരണ്ട കയ്യോടെ പരസ്പരം ചേർത്ത് പിടിച്ച്  പുഞ്ചിരിക്കുന്ന മമ്മിയെയും ജന്മം കൊണ്ട് അല്ലാതെ അച്ഛൻ ആയ അവരുടെ  ഹരിയച്ഛനെയും....

ഇനി ശിഷ്ടകാലം നമ്മുടെയും ശല്യം ഇല്ലാതെ അവരു ജീവിക്കട്ടെ അല്ലേ!!!
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ഇവിടെ  കഥ പൂർണം ആയി എന്ന് തന്നെ ഞാൻ പറയും ...കാരണം സന്തോഷത്തോടെ ഉള്ള ഒരു ജീവിതം ഒരിക്കലും ഉണ്ടാകില്ല എന്ന് പ്രതീക്ഷിച്ച മിഷെലിന് ഓരോ നിമിഷവും ഓരോ ദിവസവും പൂർണ്ണതയാണ് ..  ഇനി ഒരു കൂട്ട് ഇല്ല എന്ന് വിചാരിച്ച ഹരിക്ക് അവസാന നാളുകളിൽ തോന്നിയ ഇഷ്ടം അതിൻ്റെ തീവ്രത അവനെയും പൂർണ്ണനാകുന്നു.... ഒരു മനുഷ്യ ജീവിതം പൂർണം ആകുന്നത് സന്തോഷത്തോടെ ഉള്ള ജീവിത നിമിഷങ്ങളിൽ ആണ്....  ജീവിതത്തിൻ്റെ   പക്വത വന്നു കഴിഞ്ഞുള്ള ഏതു സമയത്തും  ഒരു കൂട്ട് വേണം എന്നുള്ള ആഗ്രഹം ... അതൊരു തെറ്റല്ല... മക്കൾ അച്ഛനോ അമ്മക്കോ വേണ്ടി വിവാഹം ആലോചിക്കുമ്പോൾ മൂക്കത്ത് വിരൽ വക്കുന്ന നമ്മൾ മാറണം... സ്വയം ഒരു കൂട്ട് വേണം എന്ന് പറയുമ്പോൾ അത് ഒരു ഫിസിക്കൽ നീഡ് മാത്രം ആണ് എന്ന് പറഞ്ഞു അവരെ പുച്ഛിക്കുന്ന നമ്മുടെ ചിന്ദകൾ മാറാൻ സമയം ആയി... സമൂഹത്തെ ഭയക്കാതെ സ്വന്തം ഇഷ്ടം പോലെ ജീവിതത്തിൻ്റെ ഏതു അവസ്ഥയിലും ഒരു കൂട്ട് ഉണ്ടാവാൻ ആഗ്രഹിച്ചാൽ അത് നേടാൻ എവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.....

കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി.., അഭിപ്രായം പറയണേ.....

സ്നേഹത്തോടെ.....