Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 34

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 34


എന്നാൽ കോളേജ് - ഹോസ്റ്റൽ - കോളേജ് എന്ന് പറഞ്ഞു നടക്കുന്നവളെ എങ്ങനെയാണ് കണ്ടുമുട്ടാൻ ഇടയാക്കുന്നത്?


പരിചയക്കാർ ഇല്ല, ഫ്രണ്ട്സ് ഇല്ല, അവളിലേക്ക് എത്താൻ ഒരു വഴിയും ഉണ്ടായിരുന്നില്ല.


ഹോസ്റ്റലിൽ ഈ ദിവസങ്ങളിൽ കാൻറീൻ ഇല്ലാത്തതു കൊണ്ട് മാത്രം അവൾ പുറത്ത് ഭക്ഷണം കഴിക്കാൻ ഈ തട്ടുകടയിൽ വരുന്നത്. അത് അറിഞ്ഞു കൊണ്ടാണ് അവൻ അവളെ കാത്തു അവിടെ നിന്നത്.


അരവിന്ദ് അവളെപ്പറ്റി ആലോചിക്കുകയായിരുന്നു.


ഓണത്തിന് അമ്പലത്തിൽ പോകും ആയിരിക്കും. നാളെ പക്ഷേ അവളെ കാണാൻ പറ്റില്ല.


അരവിന്ദ് തറവാട്ടിലേക്ക് പോവുകയാണ്. വളരെ കാലങ്ങൾക്ക് ശേഷമാണ് അച്ഛനെയും അമ്മയെയും കാണാൻ അരവിന്ദ് നാട്ടിലേക്ക് പോകുന്നത് തന്നെ.


ഒറ്റ മകനാണ് അരവിന്ദ്. ദാസ് കൺസ്ട്രക്ഷൻറെ ഓണർ ആയ ഭാസ്കർ ദാസിൻറെ മകനാണ് അരവിന്ദ് എന്ന് അരവിന്ദ് ദാസ്.


എന്നാൽ അരവിന്ദ് പഠിച്ചതെല്ലാം പുറത്തായിരുന്നു. അവൻറെ കൂട്ടുകെട്ട് മുഴുവനും പുറത്തുള്ള വരുമായായിരുന്നു. ഇപ്പോൾ അവൻ ചെയ്യുന്ന ബിസിനസ്സിൻറെ പാർട്ണർഴ്സും അവൻറെ ഫ്രണ്ട്സ് തന്നെയാണ്.


മകൻറെ രീതികളുമായി ഒത്തുപോകാൻ ഒരു വിധത്തിലും സാധിക്കാത്തതു കൊണ്ടാണ് ഭാസ്കർ ദാസ് ഒറ്റമകൻ ആയിട്ട് കൂടി ഒരിക്കലും തൻറെ ബിസിനസ്സിൽ അരവിന്ദനെ കൂടാത്തത്. അത് മാത്രമല്ല അരവിന്ദനും അതിൽ താൽപര്യമില്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം.


xxxxxxxxxxxxxxxxxxxx


ദേവി പീഠത്തിൽ അടുത്ത ദിവസം കാലത്ത് എല്ലാവരും എഴുന്നേറ്റ് പുറപ്പെടാൻ തയ്യാറായി. ദൂരയാത്ര ആയതു കൊണ്ട് തന്നെ നാലുപേർ മാത്രമാണ് ഓരോ കാറിൽ കയറിയത്.


അരുണും അമനും ദച്ചുവും അച്ചുവും ഒരു കാറിൽ കയറി.


കണാരനും മഹാദേവനും അംബികയും അടുത്ത കാറിലും,


അഭയും അമയും ലില്ലിയും റോസിയും അടുത്ത് കാറിലും,


അഗ്നിയും ശ്രീഹരിയും ശ്രീക്കുട്ടിയും അഗ്നിയുടെ താറിലും ആണ് യാത്ര തിരിച്ചത്.


ഇടയ്ക്കെല്ലാം വണ്ടി നിർത്തി ഭക്ഷണമെല്ലാം കഴിച്ചാണ് എല്ലാവരും യാത്ര ചെയ്തു കൊണ്ടിരുന്നത്.


അഗ്നിയും ശ്രീഹരിയും മാറി മാറി ഡ്രൈവ് ചെയ്തിരുന്നു. മൂന്നുപേർക്കും ഇടയിൽ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ എന്തോ ആലോചിച്ചു ശ്രീഹരി ശ്രീക്കുട്ടിയെ ഒന്നു നോക്കി. പിന്നെ പറഞ്ഞു.


ശ്രീക്കുട്ടി എനിക്ക് കുറച്ചു കാര്യങ്ങൾ അഗ്നിയോട് സംസാരിക്കാനുണ്ട്. ശ്രീഹരി പറയുന്നത് കേട്ട് അവളൊന്നു പുഞ്ചിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു.


അതുകൊണ്ട് ശ്രീഹരിയും ചിരിച്ചു.


“അഗ്നി, അരവിന്ദ് ദാസ് - അവനെ കുറിച്ച് അന്വേഷിക്കാൻ നീ പറഞ്ഞിരുന്നു?”


ഡ്രൈവ് ചെയ്യുന്നതിനിടയിൽ അഗ്നി ശ്രീഹരിയെ ഒന്നു നോക്കി പിന്നെ ചോദിച്ചു.


“എന്താണ് പതിവില്ലാത്ത ഒരു മുഖവുര.”


പിന്നെ ഒരു ചെറിയ ചിരിയോടെ ചോദിച്ചു.


“ആളത്ര ക്ലീൻ അല്ല, അല്ലേ?”


“അതേ അഗ്നി... നീപറഞ്ഞത് വളരെ ശരിയാണ്. ദാസ് കൺസ്ട്രക്ഷൻറെ ഓണർ ആയ ഭാസ്കർ ദാസിൻറെ ഏക മകനാണ് അരവിന്ദ് ഭാസ്കർ ദാസ്. ബിസിനസ് ഇൻഡസ്ട്രിയൽ അരവിന്ദ് ദാസ് എന്നറിയപ്പെടുന്നു. ഉയർന്നു വരുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് മാൻ.


എന്നാൽ മകൻറെ രീതികൾ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാൽ തൻറെ ബിസിനസ്സിൽ ഭാസ്കർ അരവിന്ദനെ ഒരു കാരണവശാലും അടിപ്പിക്കാറില്ല ആയിരുന്നു.


അരവിന്ദനും അച്ഛൻറെ രീതികൾ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാൽ തൻറെ കൂട്ടുകാരനായ DD യുടെ കൂടെയാണ് ബിസിനസ് പാർട്ട്ണർഷിപ്പ് മുഴുവനും. കേരളത്തിൽ DD യുടെ ബ്രദർ ആയ മാർട്ടിനൊപ്പം നിന്നാണ് കഴിഞ്ഞ നാലുകൊല്ലം അവൻ ബിസിനസ് പഠിച്ചത്. അരവിന്ദനിലൂടെയാണ് മാർട്ടിൻ തൻറെ സാമ്രാജ്യം കേരളത്തിൽ വേരുറപ്പിച്ചത് എന്ന് തന്നെ പറയാം.


ഇപ്പോൾ അവനാണ് ഇന്ത്യയിൽ പലയിടത്തായി മാളുകൾ വാങ്ങിക്കൂട്ടുന്നത്.


ഗോവൻ ബ്രദേഴ്സും അരവിന്ദും ചേർന്നാൽ… അഗ്നി, അവർ നമുക്ക് ഒരു ഭീഷണി തന്നെയാണ്.


ഐപിഎല്ലിൽ കൂടി നിൻറെ നമ്പർ വൺ ബിസിനസ് മാൻ പൊസിഷൻ നേടാൻ നോക്കിയെങ്കിലും അത് നടന്നില്ല.


അവർക്ക് എന്തൊക്കെയോ ഹിഡൻ അജണ്ട ഉണ്ടായിരുന്നു എന്ന് എനിക്കു തോന്നുന്നുണ്ട്. മാത്രമല്ല അതിലൂടെ അവർ എന്തൊക്കെയോ നേടി എന്നാണ് എൻറെ ബലമായ സംശയം.


അവർ പുറത്ത് കാണിച്ചത് ആയിരുന്നില്ല അവരുടെ മുഖ്യമായ aim എന്നാണ് എനിക്ക് തോന്നുന്നത്.


ഈ വരുന്ന കൊല്ലം ന്യൂ ഫേസ് ബിസിനസ് മേൻ അവാർഡ് അരവിന്ദന് തന്നെയായിരിക്കുമെന്നാണ് ബിസിനസ് ഇൻഡസ്ട്രിയൽ നിന്ന് അറിയാൻ സാധിച്ചത്.


അങ്ങനെയാണെങ്കിൽ അടുത്ത വർഷം കളി കാര്യമാകും.”


ശ്രീ പറഞ്ഞത് മുഴുവനും കേട്ട ശേഷം അഗ്നി പറഞ്ഞു.


“ശ്രീ നീ പറഞ്ഞത് മുഴുവനും സത്യമാണ്. നിൻറെ ഊഹം ശരിയാണ്.


ഹ്യൂമൻ ട്രാഫിക്കിങ്, അതായിരുന്നു ഐപിഎല്ലിന് പുറകിൽ ഗോവൻ ബ്രദേഴ്സ് ചെയ്തിരുന്നത്. ഒരു പരിധി വരെ അവരുടെ ആ ഡീൽ സക്സസ് ആയിരുന്നു.”


അതു കേട്ട് ശ്രീ പറഞ്ഞു.


“എനിക്കും ഇതു തന്നെയാണ് അറിയാൻ സാധിച്ചത്.”


പിന്നെ രണ്ടുപേരും അല്പം മൗനത്തിലായിരുന്നു.


പെട്ടെന്നാണ് ശ്രീക്കുട്ടി അഗ്നിയെ നോക്കി ചോദിച്ചത്.


“ഏട്ടാ ഞാൻ ഒരു ചെറിയ സംശയം ചോദിക്കട്ടെ.”


“അതിന് എന്തിനാ ഇങ്ങനെ ഒരു മുഖവുര?”


“അത് പിന്നെ…”


“എന്താ ശ്രീകുട്ടി എന്തായാലും ചോദിച്ചോളൂ.”


ശ്രീക്കുട്ടി ശ്രീഹരിയെയും അഗ്നിയെയും നോക്കി പിന്നെ മടിയോടെ ചോദിച്ചു.


“അതെ ഏട്ടാ... ഞാൻ ചോദിക്കുന്നതിനു വേറെ മീനിങ് ഒന്നും കാണരുത്.”


അത് കേട്ട് അഗ്നി ശ്രീഹരിയെ ഒന്ന് നോക്കി. പിന്നെ ചെറുപുഞ്ചിരിയോടെ ശ്രീക്കുട്ടിയെ നോക്കി പറഞ്ഞു.


“സമ്മതിച്ചു... ഏട്ടൻറെ ശ്രീകുട്ടി ചോദിക്ക്...”


“അത് ഈ ബിസിനസ് മാൻ ഓഫ് ദ ഇയർ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?”


അഗ്നി ശ്രീയെ ഒന്നു നോക്കിയ ശേഷം പറഞ്ഞു.


“Entrepreneur characteristic ആയ taking risks, passion, vision, confidence, motivation, decisive, discipline, curiosity, resilience അങ്ങനെ പലതും നോക്കിയാണ് ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദ ഇയർ തിരഞ്ഞെടുക്കുന്നത്.”


“അപ്പോൾ കമ്പനി ഏതാണെന്ന് നോക്കുകയില്ല അല്ലേ?”


“കമ്പനി ബിസിനസിന് ഒരു പ്ലാറ്റ്ഫോം മാത്രമാണ് ശ്രീക്കുട്ടി. At the end of the year company turnover also gives a major part in it.”


അഗ്നി പറയുന്നത് കേട്ട് ശ്രീക്കുട്ടി എന്തോ ആലോചിച്ച് ഇരിക്കുമ്പോൾ അഗ്നി ചിരിയോടെ അവളെ നോക്കി ചോദിച്ചു.


“ശ്രീഹരി എന്തുകൊണ്ടാണ് ബെസ്റ്റ് ബിസിനസ് മാൻ ആകാത്തത് എന്നല്ലേ ശ്രീകുട്ടി ചോദിക്കാൻ വന്നത്?”


“അതേ ഏട്ടാ... പക്ഷേ എൻറെ ചോദ്യത്തിനെ വേറെ ഒരു രീതിയിൽ എടുക്കരുത്. അങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ അല്ല ഞാൻ ചോദിക്കുന്നത്.”


“ശ്രീകുട്ടി പറയാതെ തന്നെ ഏട്ടൻ അറിയാം. സാധാരണ പെണ്ണുങ്ങളെപ്പോലെ എൻറെ അനിയത്തി കുട്ടിക്ക് ജലസി ഇല്ലാ എന്ന് ഏട്ടന് ആദ്യമേ മനസ്സിലായിട്ടുള്ളതാണ് മോളെ...


സ്വാഹയോടുള്ള മോളുടെ കറയില്ലാത്ത സ്നേഹം, ഒന്നും മാത്രം മതി മോളുടെ മനസ്സ് എന്താണെന്ന് മനസ്സിലാക്കാൻ.”


എന്നാൽ അഗ്നിയുടെയും ശ്രീകുട്ടിയുടെയും സംസാരം കേട്ട് ഒന്നും പറയാതെ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു ശ്രീഹരി.


പിന്നെയും മൗനം മൂന്നുപേർക്കിടയിലും നിറഞ്ഞു നിന്നു.


അങ്ങനെ അവർ തറവാട്ടിലെത്തി. എല്ലാവരെയും കണ്ടു സംസാരിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞു എല്ലാവരും അകത്തു കയറി.


അച്ഛച്ഛനും അച്ഛമ്മയും അഗ്നിയെ നോക്കി പറഞ്ഞു.


“മോൻ മാത്രം ഒറ്റയ്ക്ക് ആയി അല്ലേ? സാരമില്ല ഇവിടെ നിന്ന് പോകുമ്പോഴേക്കും അതിനൊരു പരിഹാരം ഉണ്ടാക്കണം.”


അവരെന്താണ് ഉദ്ദേശിച്ചത് എന്ന് നന്നായി മനസ്സിലാക്കി അഗ്നി പറഞ്ഞു.


“ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ അച്ഛമ്മേ?”


“അത് അച്ഛമ്മയ്ക്കും അറിയാം...”


അവർ ചിരിയോടെ പറഞ്ഞു.


അതുകേട്ട് അച്ഛച്ഛൻ പറഞ്ഞു.


“അഗ്നി, നിൻറെ അച്ഛമ്മ പറഞ്ഞത് നിൻറെ കല്യാണ കാര്യമാണ്.”


അത് പറയുന്നത് കേട്ട് അഗ്നിയുടെ മുഖം മാറുന്നത് കണ്ട് മഹാദേവൻറെ അനിയൻ പറഞ്ഞു.


“അമ്മേ... നമുക്ക് സമാധാനത്തിൽ എല്ലാം സംസാരിക്കാം. അവർ ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ?”


“അതും ശരിയാണ്... നിങ്ങൾ മുകളിലേക്ക് പൊയ്ക്കൊള്ളൂ.”


അച്ഛച്ഛൻ പെട്ടെന്ന് തന്നെ പറഞ്ഞു.


അതു കേട്ട് എല്ലാവരും ഒന്നും പറയാതെ മുകളിലേക്ക് നടന്നു. മുകളിൽ 4 ബെഡ്റൂമിൽ Arun, Amen, Abhay, Amey അവരുടെ ഭാര്യമാരോടൊപ്പം കൂടി.


പിന്നെ പുറത്ത് ഒരു വലിയ മുറിയുണ്ട്.


ശ്രീഹരിയും ശ്രീക്കുട്ടിയും അഗ്നിയും അവിടെയാണ് കിടക്കുന്നത്. അത് ശരിക്കും പറഞ്ഞാൽ ടിവി റൂം ആണ്. രണ്ടു സൈഡിൽ ഓരോ കട്ടിലും നടുക്ക് സോഫയും ആണ് ഉള്ളത്.


ശ്രീകുട്ടി ബാത്റൂമിൽ കയറി ഫ്രഷായി വന്നു. കുളിച്ചപ്പോൾ തന്നെ ക്ഷീണമെല്ലാം വിട്ടു പോയിരുന്നു.


അഗ്നിയും ശ്രീഹരിയും കുളത്തിൽ കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. അവർ കുളക്കടവിലേക്ക് നടന്നു.


ശ്രീക്കുട്ടി റൂമിൽ തന്നെ ഉണ്ടായിരുന്നു.


അപ്പോഴാണ് ശ്രുതിയും അവളുടെ കൂടെ രണ്ടുമൂന്ന് കസിൻസും അങ്ങോട്ട് കയറി വന്നത്.


ശ്രീക്കുട്ടിയെ കണ്ടതും ശ്രുതി ദേഷ്യത്തോടെ അവൾക്ക് അടുത്തേക്ക് വന്നു. അവളെ ദേഷ്യത്തോടെ നോക്കി ശ്രുതി പറഞ്ഞു.


“ആഹാ... കെട്ടിലമ്മ ചമഞ്ഞ് ഇരിക്കുന്ന കണ്ടില്ലേ? ഓരോരുത്തരുടെ തലയിലെഴുത്ത്. എവിടെയോ കിടന്ന ആ ശ്രീഹരിയെ ആദ്യം വല്യച്ഛൻ സ്വന്തമാണെന്ന് പറഞ്ഞു കൂടെ കൂട്ടി. ഇപ്പൊ അതുപോലെ തന്നെ വേറെ ഒരെണ്ണത്തിനെ കൊണ്ടു വന്നിരിക്കുന്നു.


ശ്രീഹരിയെ കയ്യും കണ്ണും കാട്ടി അടിച്ചെടുത്ത പോലെ എൻറെ അഗ്നിയെ എങ്ങാനും നോക്കിയാൽ ഈ ശ്രുതി ആരാണെന്ന് ഞാൻ കാണിച്ചു തരാം...


എൻറെയും അഗ്നിയുടെയും വിവാഹം വരെ മാത്രമേ നീയൊക്കെ ദേവി പീഠത്തിൽ കാണൂ...”


ഇത്രയൊക്കെ പറഞ്ഞിട്ടും ശ്രീക്കുട്ടി ഒന്നും പറയാതെ നിന്നതും ശ്രുതിയെ അതു കൂടുതൽ ദേഷ്യം പിടിച്ചു.


അവൾ ദേഷ്യത്തിൽ ശ്രുതി കുട്ടിയുടെ കവിളിൽ പിടിച്ച് ഞെക്കി.


പെട്ടെന്ന് അറിയാതെ തന്നെ ശ്രീക്കുട്ടിയുടെ കൈ പൊന്തിയത്. അവൾ ശ്രുതിയുടെ കൈ തട്ടി മാറ്റി. പിന്നെ എങ്ങനെയൊക്കെയോ അവൾ അടങ്ങി. എന്നിരുന്നാലും അവൾ പറഞ്ഞു.


“ശ്രുതി, നീ എന്തുവേണമെങ്കിലും അവിടെ നിന്ന് പറഞ്ഞോളൂ. അതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇപ്പോൾ നീ ചെയ്തതു പോലെ ഒരിക്കൽ കൂടി എൻറെ ദേഹത്ത് തൊട്ടാൽ...”


അവളുടെ സംസാരം കേട്ട് ദേഷ്യവും അരിശവും വന്നു ശ്രുതി അവളോട് പറഞ്ഞു നിൽക്കാൻ വേണ്ടി പുച്ഛത്തോടെ ചോദിച്ചു.


“അതുപോലെ തന്നെയായിരിക്കും ശ്രീഹരിയുടെ അടുത്ത് അല്ലേ? അതുകൊണ്ടായിരിക്കും ഇപ്പോഴും നീ മച്ചിയായി തന്നെ നിന്നു പോയത്.”


ശ്രീക്കുട്ടി അതിനും ഒന്നും മറുപടി പറഞ്ഞില്ല. ശ്രീക്കുട്ടിയുടെ മൗനം കണ്ടു ദേഷ്യത്തോടെ അതിനുത്തരം നൽകിയത് ദച്ചു ആയിരുന്നു.


“ഓ... അതൊക്കെ ഇത്ര കൃത്യമായി ബിസിനസ് പഠിക്കുന്ന ശ്രുതിക്കാണ് അറിയാവുന്നത്.”


“അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. വിവാഹം കഴിഞ്ഞിട്ടില്ല, മെഡിസിൻ പഠിച്ചിട്ടില്ല, ഗൈനക്കോളജിസ്റ്റായ എന്നെക്കാളും ലില്ലിയെക്കാളും അറിവാണ് നമ്മുടെ ശ്രീക്കുട്ടി മച്ചി ആണെന്ന് വിധിയെഴുതാൻ.”


അച്ചുവും തൻറെ വിഹിതം പറഞ്ഞു കൊണ്ട് ശ്രീകുട്ടിക്കും ദച്ചു ചേച്ചിക്കും അടുത്തേക്ക് വന്നു.


അതുകേട്ട് ദേഷ്യത്തോടെ ശ്രുതി പിന്നെയും പറഞ്ഞു.


“എന്ത് പാപം ആണാവോ വലിയച്ഛൻ ചെയ്തത്? വീടു മുഴുവനും മച്ചികളെ കൊണ്ട് നിറച്ചിരിക്കുന്നു. ഞാനൊന്ന് അഗ്നിയെ വിവാഹം കഴിച്ചു അങ്ങോട്ട് വന്നോട്ടെ... പത്താം മാസം വലിയച്ഛൻറെ മടിയിൽ പേര് കുട്ടി ഉണ്ടാകും. നിങ്ങളെ പോലെ അല്ല ഞാൻ.”


“അതെന്താ ശ്രുതി, tried and tested ആണോ ഇത്ര ഉറപ്പ് പറയാൻ?”


റോസി അത് ചോദിച്ചു കൊണ്ട് അവർക്കു അടുത്തേക്ക് വന്നു.


അവളെ കണ്ടതും ശ്രുതി പൊട്ടിത്തെറിച്ചു.


“കണ്ട നസ്രാണികൾ എല്ലാം കയറി ഇറങ്ങി എല്ലാം നശിപ്പിച്ചു. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല.

അന്യജാതിക്കാരും അനാഥരും എല്ലാമായി ദേവി പീഠം ഒരു വകയായി.”


അവൾ അതു പറഞ്ഞതും “ശ്രുതി” എന്ന വിളിയാണ് കേട്ടത്.


അഗ്നിയുടെ തായിരുന്നു ആ വിളി. ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന അഗ്നിയെയാണ് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ശ്രുതി കണ്ടത്.

അഗ്നിയെ കണ്ടു ശ്രുതിയുടെ കണ്ണുകൾ വിടർന്നു.


തൻറെ ഏട്ടത്തിമാരെയും അനിയത്തി കുട്ടിയെയും ശ്രീയെയും പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കാൻ അഗ്നി ഒന്നു കൂടി ജനിക്കണം.


എന്നാൽ അഗ്നിയെ കണ്ട ശ്രുതി ഒലിപ്പിച്ചു കൊണ്ട് അവൻറെ അടുത്തേക്ക് ചെന്നു. അവൾ കൊഞ്ചിക്കുഴഞ്ഞ് കൊണ്ട് പറഞ്ഞു.


“അഗ്നി ഞാൻ നിന്നെ അന്വേഷിച്ചു വന്നതാണ്. അപ്പോഴാണ് ഈ സംസ്കാരമില്ലാത്ത കൂട്ടങ്ങൾ...”


അത്രയും പറഞ്ഞു തീർന്നതും അവളുടെ മുഖത്ത് അഗ്നിയുടെ കൈ വന്നു വീണു.


“ദേവി പീഠത്തിലെ ലക്ഷ്മിദേവികളാണ് എൻറെ ഏട്ടത്തിമാരും എൻറെ അനിയത്തിയും.”


അതും പറഞ്ഞ് കണ്ണുനിറച്ച് നിൽക്കുന്ന ശ്രീക്കുട്ടിയെ അഗ്നി തന്നോട് ചേർത്തു നിർത്തി ശ്രുതിയെ ദേഷ്യത്തോടെ നോക്കി അഗ്നി പറഞ്ഞു.


“എൻറെ കുടുംബത്തിലെ ആർക്കെങ്കിലും എതിരായി ഇനി നിൻറെ പുഴുത്ത നാവ് ഉയർന്നാൽ... ശ്രുതി, ഇത് നിനക്ക് അഗ്നി തരുന്ന ആദ്യത്തെയും അവസാനത്തെയും വാണിംഗ് ആണ്. ഇനി ഒരു പറച്ചിൽ ഇല്ല, പ്രവർത്തി മാത്രമായിരിക്കും അഗ്നിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.”


അഗ്നിയുടെ സംസാരം കേട്ട് ദേഷ്യത്തോടെയും സങ്കടത്തോടെയും ശ്രുതി ചോദിച്ചു.


“അഗ്നി, നീ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്?


നമ്മുടെ വിവാഹം നടക്കാൻ പോവുകയല്ലേ?


ഞാനും ആ തറവാട്ടിലേക്ക് അല്ലേ വരാൻ പോകുന്നത്?


മാത്രമല്ലാ... നീ എന്തിനാ ഇവളെ ഇങ്ങനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നത്?”


അതും പറഞ്ഞ് ശ്രീക്കുട്ടിയെ അഗ്നിയിൽ നിന്നും പിടിച്ചു വലിച്ച് പുറത്തേക്ക് ഉന്തി.


എന്നാൽ അരുൺ ശ്രീക്കുട്ടിയെ പിടിച്ചു നിർത്തിയതും അമൻറെ കൈ ശ്രുതിയുടെ മുഖത്ത് വീണു.


ഇതെല്ലാം കണ്ടു ശ്രുതിയുടെ അമ്മ ഭദ്രകാളിയെ പോലെ അവർക്ക് അടുത്തേക്ക് പാഞ്ഞു വന്നു.

പിന്നെ അംബികയെ നോക്കി ചോദിച്ചു.


“എൻറെ മോളെ ഇങ്ങനെ നിൻറെ ആൺമക്കൾ എല്ലാവരും മാറി മാറി അടിക്കാൻ മാത്രം എന്തു തെറ്റാണ് ചെയ്തത്?”


 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 35

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 35

4.8
10324

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 35 “കണ്ടില്ലേ നീ? അവളുടെ കെട്ടിയവൻ നോക്കി നിൽക്കുമ്പോൾ ഒരു ചളുപ്പും ഇല്ലാതെ കണ്ട എല്ലാ ആണുങ്ങളുടെയും നെഞ്ചിൽ അമർന്നു നിൽക്കുന്നത്? അതെങ്ങനെയാ അനാഥ അല്ലേ? അതിൻറെ ഗുണം കാണിക്കാതെ ഇരിക്കുമോ?” എല്ലാം കേട്ട് അംബിക ശ്രീക്കുട്ടിയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു. “എൻറെ ശ്രീക്കുട്ടി അനാഥ അല്ല. അവളുടെ അച്ഛനുമമ്മയും ഞങ്ങളാണ്.” “ഓ ഈ ഡയലോഗ് പുതിയതൊന്നും അല്ലല്ലോ? ഈ നിൽക്കുന്നവനെയും ഇതു പറഞ്ഞു തന്നെയല്ലേ കൊല്ലങ്ങൾക്കു മുൻപ് നിങ്ങൾ കുടുംബത്തിൽ കയറ്റിയത്? നീ ഇത് ഒരു പതിവാക്കി ഇരിക്കുകയാണോ?” അവിടത്തെ സംസാരം കേട്ടാൽ തറവാട്ടിലെ എല്ലാ