Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -30

      ദീപയുടെ അനുജത്തി ദീപ്തിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ  ദിയ  സന്തോഷത്തോടെ പുറപ്പെട്ടു...

     യാത്രയിൽ വഴിനീളെ ഉള്ള പ്രകൃതി സൗന്ദര്യവും തണുത്തകാറ്റും ശരീരത്തെ തഴുകുന്നതും ആസ്വദിച്ചുകൊണ്ട് അവൾ യാത്രയായി....കുറച്ചു സമയത്തെ യാത്രക്ക് ശേഷം ദിയ ദീപയുടെ വീട്ടിൽ എത്തി... ദിയയെ കണ്ടതും ദീപ അവളുടെ അരികിൽ ഓടി എത്തി

    \"വാ.. വാ... ഞാൻ കരുതി നീ വരില്ല എന്ന് താങ്ക്സ് ടാ...\" ദീപ പറഞ്ഞു 

    \"അത് എന്താ നീ അങ്ങനെ പറഞ്ഞത് ഞാൻ വരാതിരിക്കുമോ നീ പറഞ്ഞിട്ട്... അല്ല ആരൊക്കെ വന്നു...\" ദിയ ചോദിച്ചു 

      \"ഞങ്ങൾ അധികം ആരോടും പറഞ്ഞില്ല ടാ.. നമ്മുടെ ഫ്രണ്ട്സ് മാത്രം പിന്നെ വേണ്ടപ്പെട്ട കുറച്ചു ഫാമിലി റിലേറ്റീവ്സും മാത്രം..\"ദീപ പറഞ്ഞു 

   \"മം..\" ദിയ ഒന്ന് തലയാട്ടി 

     \"ഇരുവരും ഓരോന്നും സംസാരിച്ചുകൊണ്ട് അങ്ങനെ അകത്തേക്ക് കയറി... വീടിന്റെ ഹാളിൽ കയറിയതും ദിയ ഒന്ന് ചുറ്റും നോക്കി.... എല്ലാവരും വളരെ സന്തോഷത്തോടെ എന്തൊക്കയോ സംസാരിക്കുന്നു... അത് പിന്നെ അങ്ങനെയാണല്ലോ  വിശേഷങ്ങൾക്കും മറ്റും ആണല്ലോ എല്ലാവരും ഒന്ന് ഒത്തുകൂടുന്നത് ആ സന്തോഷം എല്ലാവരുടെയും മുഖത്തു കാണുന്നുണ്ടായിരുന്നു ... ചുകന്ന ബലൂൺ കൊണ്ടും കളർ പേപ്പർ കൊണ്ടും വീട് ചെറുതായി ഒന്ന് അലങ്കരിച്ചിരിക്കുന്നു... ദിയ കയറി ചെന്ന സമയം അവരുടെ കൂട്ടുകാരികൾ ഓടി അടുത്തു വന്നു... ഓരോന്നും പറഞ്ഞുകൊണ്ട് ഹാളിൽ ഉണ്ടായിരുന്ന സോഫയിൽ എല്ലാവരുടെയും ഒന്നിച്ചിരുന്നു ... ദീപത്തിയും ദിയയെ നോക്കി ഒരു പുഞ്ചിരി തൂകി അടുത്തു വന്നു....

    \"ദിയചേച്ചി... \"ദീപ്തി പുഞ്ചിരിയോടെ വിളിച്ചു

   \"ഹാപ്പി ബർത്ഡേ ദീപ്തി...\" ദിയ പറഞ്ഞു 

\"താങ്ക്സ് ചേച്ചി... \"ഇരുവരും ഷേക്ക്‌ ഹാൻഡ് നൽകി പറഞ്ഞു...



      അപ്പോഴേക്കും അങ്ങോട്ട്‌ ദീപ്തിയുടെ കൂട്ടുകാരികളും വന്നു എല്ലാവരും ഒന്നിച്ചു പരിചയപ്പെട്ടും  സംസാരിച്ചിരിച്ചും ഇരിക്കുന്ന സമയം ദീപയുടെ അമ്മ അടുക്കളയിൽ ജോലിയും തീർത്തു കൊണ്ടു കൈയിൽ സാരിയുടെ മുത്താണിയിൽ തുടച്ചു കൊണ്ടു വന്നു

    \"എലാവരും എത്തിയോ... എന്നാ നമ്മുക്ക് കേക്ക് കട്ട്‌ ചെയ്താലോ ദീപയുടെ അച്ഛൻ എല്ലാവരോടുമായി ചോദിച്ചു...\"

      \"മം... എല്ലാവരും ഒന്ന് മൂളുകയും തലയാട്ടുകയും ചെയ്തു...

    ദീപയുടെ അനുജത്തി ദീപതി വളരെ സന്തോഷത്തോടെ അച്ഛൻ തനിക്കായി നൽകിയ അഴകുള്ള പിങ്ക് ഗൗണും ധരിച്ചു കൊണ്ടു മുഖത്തു ഒരു പുഞ്ചിരിയുമായി വന്നു...

    എല്ലാവരും ഒത്തു ചേർന്നു അവൾക്കായി ആ ഗാനം പാടി

Happy birthday to you...
Happy birthday to you.... Happy birthday dear Deepathi...
Happy birthday to you...

        ദീപ്തി   കേക്ക് വളരെ സന്തോഷത്തോടെ കട്ട്‌ ചെയ്ത ശേഷം എല്ലാവർക്കും നൽകി.... പിന്നെ ഓരോരുത്തരും ദീപതിക്കായി കൊണ്ടു വന്ന ഗിഫ്റ്റുകൾ അവൾക്കു നൽകി... വളരെ സന്തോഷത്തോടെ അവൾ അതെല്ലാം വാങ്ങിച്ചു...കുറച്ചു കഴിഞ്ഞതും ദീപയുടെ അമ്മ അവരുടെ കൈകൊണ്ടു തന്റെ സന്തോഷത്തിൽ പങ്ക്  ചേരാൻ വീട്ടിലേക്കു വന്നിരിക്കുന്ന എല്ലാവർക്കും സന്തോഷത്തോടെ ഉണ്ടാക്കിയ ഭക്ഷണവിഭവങ്ങൾ ഓരോന്നായി ഹാളിൽ എത്തിച്ചു...


     \"എന്നാൽ വരൂ എല്ലാവരും കഴിക്കാൻ ഇരിക്കാം ദീപയുടെ അമ്മ വിളിച്ചു...\"



    \"ടാ എന്നാൽ ഞാൻ ഇറങ്ങട്ടെ.. ദിയ പതിയെ ദീപയോട് പറഞ്ഞു...\"

      \"മം... നല്ല കാര്യം തല്ലികൊല്ലും ഞാൻ... വാ കഴിച്ചിട്ട് പോയാൽ മതി...\"

       \"അതല്ലടാ സമയം ഒത്തിരിയായി അമ്മ പെട്ടന്ന് വരാൻ പറഞ്ഞിരുന്നു... വേറെ ഒന്നുമല്ല ഇന്ന് ഞങ്ങൾ അമ്മാമയുടെ തറവാട്ടിലേക്കു പോവുകയാണ്...\"ദിയ പറഞ്ഞു 

    \"അതൊക്കെ പോകാം നീ കഴിച്ചിട്ട് പോയാൽ മതി... അതും പറഞ്ഞു കൊണ്ടു ദീപ അവളുടെ കൈയിൽ മുറുകെ പിടിച്ചു\"

       \"മം എന്തുപറ്റി ദീപമോളെ... ദീപയുടെ അമ്മ ചോദിച്ചു\"

      \"ദേ ഈ പെണ്ണ് ഇപ്പോൾ തന്നെ പോകുന്നു എന്ന്...\"

        \"മോളെ... കഴിച്ചിട്ട് പോയാൽ മതി... പിന്നെ ദിയമോളെ അമ്മ മിണ്ടില്ല ട്ടാ...\"

     \"ശെരി... ദിയ പുഞ്ചിരിയോടെ പറഞ്ഞു

    അങ്ങനെ എല്ലാവരും ഹാളിൽ അവർക്കായി   വാഴയിലയിൽ വിളമ്പിവെച്ചിരിക്കുന്ന ഭക്ഷണത്തിനു മുന്നിലായി വന്നിരുന്നു.. ഭക്ഷണം കഴിക്കുന്നവർക്ക് തുടർന്നും എല്ലാം വിളമ്പാൻ ദീപയുടെ അമ്മയും അച്ഛനും വീട്ടിലെ രണ്ടു വേലക്കാരും ഉണ്ടായി... കുറച്ചു സമയം കഴിഞ്ഞതും ദീപയും കൂട്ടരും ദിയയും ഭക്ഷമ കഴിച്ചു എഴുന്നേറ്റു... കൈയും വായയും കഴുകി...

    \"എന്നാൽ... ദീപയോടു ദിയയും കൂട്ടരും യാത്ര     ചോദിച്ചു 

     ദീപ എല്ലാവർക്കും ഒരു പുഞ്ചിരി തൂകി കെട്ടിപ്പുണർന്നു

        ദീപയോടു യാത്ര പറഞ്ഞ ശേഷം അച്ഛനോടും അമ്മയോടും അനുജത്തിയോടും യാത്ര പറഞ്ഞ് എല്ലാവരും ഇറങ്ങി... ദിയ അവളുടെ ബൈക്കിലും തന്റെ വീട്ടിലേക്കു യാത്ര തിരിച്ചു 

      ഒത്തിരി നാളുകൾക്കു ശേഷം തങ്ങൾ ഇന്ന് അമ്മാമയുടെ തറവാട്ടിലേക്കു പോകുന്നു... കുഞ്ഞുനാൾ ഓർമ്മകൾ ഓർത്ത് ദിയ യാത്രയാകുന്ന   സമയം പെട്ടന്ന് ഒരു പെൺകുട്ടി അവളുടെ ബൈക്കിന്‌ മുന്നിലായി വന്നു വീണു...

     പേടിച്ചുപോയ ദിയ ഉടനെ തന്നെ വണ്ടി നിർത്തി എന്നിട്ടു നേരെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു...അപ്പോഴേക്കും അവിടെ കുറച്ചു ആളുകൾ കൂടി...

    \"എന്താ മോളെ നീ കാണിച്ചത്..\"

   \"അത്.. ഞാൻ..\"ദിയ വിറകൊള്ളാൻ തുടങ്ങി 

      \"ശെരി... ശെരി കുട്ടിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം... ചുറ്റും കൂടിയുള്ളവർ പറഞ്ഞു...\"

      പെൺകുട്ടി മയക്കത്തിൽ  ആണ്... കണ്ണ് തുറക്കുന്നില്ല ശരീരത്തിൽ മുറിവ് ഒന്നും കാണുന്നില്ല എങ്കിലും ദിയ ആ പെൺകുട്ടിയെ  മടിയിൽ കിടത്തി ഉറക്കെ അലറി...

\" ആരെങ്കിലും ഒരു ഓട്ടോ വിളിക്കുമോ.. \"ദിയ ചോദിച്ചു 

    \"ഈ പെൺകുട്ടിയുടെ വീട് എവിടെയാണ് വീട്ടിലുള്ളവരെ ആർകെങ്കിലും അറിയിക്കാൻ കഴിയുമോ...\"ദിയ ചോദിച്ചു 


     \"ഞാൻ അറിയിക്കാം .. ദേ ഇതാണ് എന്റെ നമ്പർ.. ഹോസ്പിറ്റലിൽ ചേർത്തിയ ശേഷം എന്നോട് പറഞ്ഞാൽ മതി...\"കൂട്ടത്തിൽ ഒരാൾ പറഞ്ഞു 

    അപ്പോഴേക്കും അതുവഴി ഒരു ഓട്ടോറിക്ഷ വന്നു 

   \"എന്താ... എന്തുപറ്റി..\"

     \"ഒരു ആക്‌സിഡന്റ്...\"

       \"അയ്യോയ് ഞാൻ ഇല്ലാ..\"

      \"ചേട്ടാ... ചേട്ടാ പ്ലീസ് അങ്ങനെ പറയല്ലെ ഞാൻ നോക്കിക്കോളാം എന്തു പ്രശ്നം വന്നാലും പ്ലീസ് ചേട്ടാ ഞങ്ങളെ ആശുപതിയിൽ എത്തിക്കണം...\"

      കുറച്ചു നേരം ആലോചിച്ച ശേഷം ആ ഡ്രൈവർ അതിനു സമ്മതിച്ചു...പെൺകുട്ടിയെ ഓട്ടോയിൽ എല്ലാവരും കയറ്റുന്ന സമയം ദിയ ബൈക്ക് സൈഡ് ലോക്ക് ചെയ്ത ശേഷം ഉടനെ തന്നെ വണ്ടിയിൽ കയറി...വണ്ടി കുറച്ചു ദൂരം നീങ്ങിയതും  പെട്ടന്ന് ദിയയുടെ അമ്മ ഫോൺ ചെയ്തു...

     \"ഹലോ മോളു നീ എവിടെ..\"

       \"അമ്മേ... ഞാൻ വരുന്ന വഴി അറിയാതെ ഒരു പെൺകുട്ടിയെ ഇടിച്ചു...ഇപ്പോൾ ഞാൻ ആ കുട്ടിയേയും കൊണ്ടു ഹോസ്പിറ്റലിൽ പോവുകയാണ്...\"

      \"അയ്യോയ്... ഏതു ഹോസ്പിറ്റൽ മോളെ... ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ..\"

      \"അറിയില്ല അമ്മേ....ശരീരത്തിൽ മുറിവൊന്നുമില്ല പക്ഷെ കുട്ടി മയക്കത്തിൽ ആണ് ഹോസ്പിറ്റലിൽ എത്തിയ ശേഷം. വിളിക്കാം ... ആ പിന്നെ എന്റെ ബൈക്ക് നമ്മുടെ  ആമയൂർ കവലയിൽ ഉണ്ട്‌... അമ്മ അച്ഛനോട് പറഞ്ഞ് വീട്ടിൽ ഉള്ള സ്പയർ കീ കൊണ്ടു വന്നു ബൈക്ക് വീട്ടിൽ എത്തിക്കാൻ പറ.... ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയ ശേഷം ഹോസ്പിറ്റൽ ഏതാണ് എന്ന് പറയാം അങ്ങോട്ട്‌ വന്നാൽ മതി....\"

       \"ശെരി മോളു..\"അമ്മ ഫോൺ കട്ട്‌ ചെയ്തു

        സംസാരത്തിടയിൽ ദിയ അത് ശ്രെദ്ധിച്ചില്ല ഓട്ടോ ഇപ്പോൾ പോകുന്നത് ആരും ഇല്ലാത്ത ഒരു വഴിയിൽ കൂടിയാണ്... ദിയക്കു എന്തോ ഒരു പന്തികേട് തോന്നി.... അവൾ അലറാൻ ശ്രെമിച്ചതും അവളുടെ കഴുത്തിൽ കത്തി... ദിയ പതിയെ തന്റെ മടിയിൽ കിടന്ന അബോധാവശത്തിൽ ആയിരുന്നു ആ പെൺകുട്ടിയെ നോക്കി .. അതെ അവൾ തന്നെ അവൾ മിഴികൾ തുറന്നു ദിയയെ  നോക്കുന്നു കൈയിലെ കത്തി കഴുത്തിൽ വെച്ചുകൊണ്ട് 
വിജനമായ വീതിയിലൂടെ ഓട്ടോ ഒരു പാറകെട്ടിട്ടു അരികിൽ വന്നു...

ആകെ ഭയന്ന് വിറച്ച ദിയ ഫോൺ ചെയ്യാൻ നോക്കിയതും ആ പെൺകുട്ടി അതും തട്ടി മാറ്റി.... ഇനി എന്താണ് തനിക്കു സംഭവിക്കാൻ പോകുന്നത് എന്ന ഭയത്തിൽ തന്നെ ദിയ ആകെ തകർന്നു...

      \"നിങ്ങൾ ആരാണ്... എന്താണ് നിങ്ങള്ക്ക് വേണ്ടത്... പണമാണോ... എന്നെ ഒന്നും ചെയ്യരുത് എത്ര വേണമെങ്കിലും ഞാൻ തരാം...\"ദിയ അവരോടു കണ്ണീരോടെ അപേക്ഷിച്ചു 

    \" ഹും പണം... ആർക്കു വേണം നിന്റെ പണം... നിന്നെ ഇതുവരെ എത്തിക്കുന്നത് മാത്രമാണ് ഞങ്ങളുടെ ജോലി ആ ജോലിക്കായി ഞങ്ങൾക്ക് കിട്ടാൻ പോകുന്നതു പണമല്ല പകരം വിദേശത്ത് പോകാനും അവിടെ സുഖമായി ജീവിക്കാനും ഉള്ള അവസരമാണ്....

       \"നിങ്ങൾ  എന്തൊക്കയാണ് പറയുന്നത് നിങ്ങള്ക്ക് ഒരുപക്ഷെ ആളു മാറി കാണും പ്ലീസ് എന്നെ വിടണം...\"ദിയക്ക് ഉള്ളിൽ ഭയം പടർന്നു കയറി 

      \"വിടാൻ അല്ല ഇത്രയും  കഷ്ടപ്പെട്ട് നിന്നെ ഇങ്ങോട്ട്  കൊണ്ടുവന്നത് ...ഇതൊരു ക്വാട്ടേഷൻ ആണ് മോളെ....\"

      \"ആരാ... എന്തിനാണ്... എന്താണ്...\"ദിയ പിന്നെയും ചോദിച്ചു 

       \"അതൊന്നും ഞങ്ങൾക്ക് അറിയില്ല.... ഒരു കാര്യം അറിയാം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിന്റെ പുറകെ ഇതിനായി കുറച്ചു പേര് നടക്കുന്നു... അവർക്കു നിന്റെ ജീവനാണോ അതോ എന്താണ് ആവശ്യമെന്നു അറിയില്ല പക്ഷെ നീ അല്ലെങ്കിൽ നിന്റെ  അന്ത്യത്തിൽ നിന്നും ഞങ്ങളുടെ ജീവിതം ആരംഭമാണ്....\"ഓട്ടോ ഡ്രൈവർ പറഞ്ഞു 

      \"ദയവു ചെയ്തു എന്നെ വിടണം... പ്ലീസ് ഞാൻ എന്തു വേണമെങ്കിലും തരാം... ദിയക്ക്    ഒന്ന് സംസാരിക്കാൻ ഉള്ള അവസരം നൽക്കാതെ  അവർ  അവൾക്കു മയക്കു മരുന്ന് നൽകി മയക്കി... മയങ്ങിയ അവളെയും കൊണ്ടു അവർ ഓട്ടോയിൽ ഇരുന്നു

അപ്പോൾ അങ്ങോട്ട്‌ കുറച്ചു പേർ വന്നു...ഓട്ടോക്കാരനും പെൺകുട്ടിയും അവിടെ നിന്നും പോയി...

മയക്കിൽ ആയിരുന്ന ദിയയെ വന്ന നാലുപേരും നോക്കി നിന്നു... പെട്ടന്ന് ഒരു ഫോൺ കാൾ വന്നു..

      \"ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ  കൊല്ലരുത് പകരം അവളെ നശിപ്പിക്കണം.... അവളുടെ മാനം കവരണം അർഥനഗ്നയായി റോഡിൽ  കൊണ്ടിടണം കേട്ടോ... അയാൾ പറഞ്ഞു 

     \"ഉവ്വ്..\"ദിയയുടെ അടുത്തുണ്ടായിരുന്ന ആൾ അതിനു സമ്മതിച്ചു 

      പിന്നെ ഒന്നും ആലോചിക്കാതെ വന്ന നാല് കഴുകന്മാരും ദിയയെ ചിന്നാമ്പിന്നമാക്കി... അവളുടെ ശരീരസുഗന്ധം ആ നാലുപേരും നുകർന്നു... വേദനയിൽ ഒന്ന് അലറാൻ പോലും കഴിയാതെ ആ നരകനിമിഷങ്ങൾ അവൾ തള്ളി നീക്കി...

സന്തോഷവും സ്നേഹവും മാത്രം അറിഞ്ഞ ദിയയുടെ ജീവിതം തന്നെ ആകെ നശിച്ച നിമിഷമാക്കി അവർ.... ജീവനിൽ ഉള്ള തേജസ്സ് നഷ്ടപെട്ട അവളുടെ ശരീരം അവർ റോഡിന്റെ അരികിൽ കൊണ്ടുപോയി ഇട്ടു... അർദ്ധനഗ്നയായ ദിയ തളർന്നു മയങ്ങി കിടന്നു... ഒന്ന് അലറാനും എഴുനേൽക്കാനും കഴിയാതെ....


തുടരും 



അഭി കണ്ടെത്തിയ രഹസ്യം -31

അഭി കണ്ടെത്തിയ രഹസ്യം -31

4.8
1609

    ദിയയുടെ ഫോണും പ്രതീക്ഷിച്ചിരുന്ന  ഗായത്രിക്കു ദിയയിൽ നിന്നും കോൾ വന്നില്ല... പിന്നെ  ഗായത്രി  തന്നെ തിരിച്ചു അവൾക്കു വിളിച്ചു....എന്നാൽ അപ്പോഴും ഗായത്രിക്ക് നിരാശയായിരുന്നു സമ്മാനം കാരണം അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു....     \"മോളെ... എന്താ എന്തുപറ്റി നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നത്.... ഗായത്രിയോട്  അമ്മ ചോദിച്ചു..\"     \"അത് പിന്നെ അമ്മേ... അമ്മ പേടിക്കരുത്..ആരോടും പറയുകയും ചെയ്യരുത്...\"     \"നീ കാര്യം പറ ഗായത്രി മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ...\"        \"അമ്മേ.. അത് പിന്നെ... മോളു ദീപയുടെ വീട്ടിൽ നിന്നും വറ്റുന്ന വഴി ആമയൂർ കവലയിൽ വെച്