Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -29

      \"നീ എന്താ പറയുന്നത് മീനാക്ഷി നിനക്ക് വല്ല ബോധവും ഉണ്ടോ നീ പറയുന്നത് നമ്മുടെ മകളെ കുറിച്ച് ആണെന്ന് ഓർമ്മ വേണം..\" കേശവൻ പരിഭവത്തോടെ പറഞ്ഞു

    \"എനിക്കറിയാം ചേട്ടാ പക്ഷെ വെളിച്ചം ഉണ്ടായാൽ ഇരുളും ഉണ്ടാകും...\"

    \"നീ എന്താ പറയുന്നത് ഒന്നും മനസിലാകുന്നില്ല ഒന്ന് തെളിച്ചു പറ...\"

   മീനാക്ഷിയും കേശവനും ഇത് സംസാരിക്കുന്നതിനിടയിൽ ദിയയും നാണിയും പരസ്പരം മുഖത്തേക്ക് നോക്കി നിന്നു...

   \"എനിക്കു ഇപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്....നമ്മുടെ മകൾ അവൾ അവൾ നമ്മളെ ചതിക്കുകയായിരുന്നു...\"

      \"നീ എന്താ പറയുന്നത്...\"

     \"എനിക്കും ഇപ്പോഴാണ് ഓരോന്നും ഓർമ്മ വരുന്നത്... ഇവർ പറയുന്നത് ശെരിയാണ്... നമ്മുടെ മോളു ഇടക്കിടെ ഛർദിക്കുന്നത് ഞാൻ കണ്ടിരുന്നു ചോദിച്ചപോ ഫ്രണ്ട്സിന്റെ കൂടെ കഴിച്ച ഭക്ഷണം ആണ് പ്രശ്നം എന്നും..പനി ഛർദിയാണ് എന്നും മറ്റും പറഞ്ഞു ഒഴിഞ്ഞു മാറി... മാത്രമല്ല ഞാൻ മേടിച്ചു കൊടുത്ത പേഡ് പോലും അവൾ ഉപയോഗിച്ചിട്ടില്ല എന്ന് ഇപ്പോൾ ഓർമ്മ വരുന്നു...\"

    \"നീ പറയുന്നത്....\"കേശവൻ സംശയത്തോടെ ചോദിച്ചു 

    \"ഒരു മിനിറ്റു ചേട്ടാ ഞാൻ ഇപ്പോൾ വരാം...\"അതും പറഞ്ഞുകൊണ്ട് മീനാക്ഷി പുറത്തേക്കു നടന്നു 

    \"എങ്ങോട്ടാ....\"

കേശവൻ ചോദിച്ചതിന് മീനാക്ഷി ഒന്നും മിണ്ടാതെ പരിഭവത്തോടെ നടന്നു... മുറിയുടെ വാതിൽ തുറന്നു നേരെ മകളുടെ മുറിയിൽ പോയി....കേശവൻ പിന്നാലെ പോയി... മകളുടെ മുറിയിൽ എത്തിയതും മീനാക്ഷി വാതിൽ അടച്ചു... ഒരു നിമിഷം ഭയന്ന കേശവൻ മുറിയുടെ വാതിലിൽ കൈകൊണ്ടു തട്ടി മീനാക്ഷിയെ വിളിച്ചു... കേശവന്റെ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട്‌ വന്നു

    \"എന്താ.... എന്താ കേശവാ..\"

     \"മീനാക്ഷി... മീനാക്ഷി ഒറ്റക്കു മോളുവിന്റെ മുറിയിൽ കയറി വാതിൽ അടച്ചു..\"

     \"ദൈവമേ..\"

     \"അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ എനിക്ക് പേടി തോന്നുന്നു...\"മീനാക്ഷിയുടെ ചേച്ചി പറഞ്ഞു 

     \"ഇതിനാണ് ഞാൻ പറഞ്ഞത് ആ രണ്ടണത്തിനെയും വീട്ടിൽ കയറ്റരുത് എന്ന്... എനിക്കറിയാം. ഇങ്ങിനെ എന്തെങ്കിലും സംഭവിക്കും എന്ന്... എവിടെ അവിറ്റങ്ങൾ...\"കേശവന്റെ അനുജൻ കോപത്തിൽ ചോദിച്ചു 

     \"ഹ... നീ ഒന്ന് മിണ്ടാതിരിക്കാൻ നോക്ക്..ഇപ്പോൾ അവരുമായി വഴക്ക് കൂടുന്നതല്ല മീനാക്ഷി ഈ മുറിയിൽ നിന്നും പുറത് വരണം അതാണ്‌ വലുത്..\"കേശവന്റെ ചിറ്റപ്പൻ പറഞ്ഞു 

      എല്ലാവരും മീനാക്ഷിയെ ഉച്ചത്തിൽ വിളിച്ചു... ഈ സമയം ദിയ ആകെ ഭയന്ന് വിറച്ചു... നാണിയുടെ വാക്ക് കേട്ടു താൻ ഇങ്ങോട്ട് വരരുതായിരുന്നു എന്ന് മനസ്സിൽ ഓർത്ത് നിന്നു

    \" ദൈവമേ പ്രശ്നം കൂടുതൽ വഷളാവുകയാണോ. \"...നാണിയും മനസ്സിൽ ദൈവത്തെ വിളിച്ചു...

    മുറിയുടെ വാതിലിലും ജനാലയിലും തട്ടി എല്ലാവരും മീനാക്ഷിയെ വിളിച്ചു അല്പം കഴിഞ്ഞതും മീനാക്ഷി വാതിൽ തുറന്നു... എല്ലാവരുടെയും മുഖത്തു പ്രകാശം തെളിഞ്ഞു.... ദിയയും നാണിയും ഒരുമിച്ചു ദീർഘശ്വാസം വിട്ടു 

     \"നീ എന്താണ് ചെയ്തത് മീനാക്ഷി ഒറ്റയ്ക്ക് മുറിയിൽ...\"

    \"ഒന്നുമില്ല...\"

മീനാക്ഷി അതും പറഞ്ഞു സാരിയുടെ മുന്താണിയിൽ എന്തോ മറച്ചു കൊണ്ടു നടന്നു നീങ്ങി... ഈ സമയം കേശവനും കൂടെ ഉള്ളവരും മകളുടെ മുറി എത്തി നോക്കി... ആകെ അലങ്കോലമായി പുസ്തകവും വസ്ത്രവും വേസ്റ്റും എന്ന് വേണ്ടാ എല്ലാതും വലിച്ചുവാരിയ നിലയിൽ കാണുന്നു...

  \"മീനാക്ഷി... \"കേശവൻ വിളിച്ചുകൊണ്ടു പിന്നാലെ നടന്നു...

     \"നിങ്ങൾ എന്റെ കൂടെ വരണം... മീനാക്ഷി      ദിയയോടും നാണിയോടും പറഞ്ഞു

    അത് കേട്ട ദിയയും നാണിയും പരസ്പരം നോക്കി പതുകെ മീനാക്ഷിയുടെ പിന്നാലെ നടന്നു... അവർക്കു പുറകിലായി കേശവനും.... എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ അവിടെ ഉള്ളവർ പരസപരം നോക്കി നിന്നു...

അവർ പഴയ മുറിയിൽ എത്തിയതും മീനാക്ഷി വാതിൽ അടച്ചു കുറ്റി ഇട്ടു...

      \"നിങ്ങൾ പറഞ്ഞത് സത്യമാണ്.... എന്റെ മകൾ എന്റെ മകൾ... കേശവേട്ടാ നമ്മുടെ മകൾ നമ്മളെ ചതിക്കുകയായിരുന്നു...\"അതും പറഞ്ഞ് കരഞ്ഞു കൊണ്ടു മീനാക്ഷി കേശവന്റെ മാറിൽ ചാരി...

ഒന്നും പറയാൻ പോലും കഴിയാതെ മീനാക്ഷിയെ തഴുകികൊണ്ട് ഒന്ന് കരയാൻ പോലും വയ്യാതെ മനസ്സിൽ ഉള്ള ഭാരവും ആരെയും കാണിക്കാതെ കേശവൻ നിന്നു...

     \"നീ പറയുന്നത്.... ഇവർ പറയുന്നത് സത്യമാണ് എന്നാണോ... \"കേശവൻ ചോദിച്ചു

അത് കേട്ടതും മീനാക്ഷി താൻ സാരിയുടെ മുന്താണിയിൽ സൂക്ഷിച്ച...പ്രേഗ്നെൻസി കിറ്റ് വലിച്ചെറിഞ്ഞു....

         \"ആാാാാ ... അതിൽ ഉണ്ട്‌ നമ്മുടെ മകൾ ഗർഭിണിയാണ് എന്നതിന്റെ തെളിവ്...\"


ഒരു നിമിഷം കേശവനും പകച്ചു... ദിയയും നാണിയും അപ്പോഴും ഒന്നും മിണ്ടാതെ നിൽപ്പാണ്...

കേശവന്റെ മിഴികൾ നിറഞ്ഞു.... മീനാക്ഷി വീണ്ടും കേശവന്റെ മാറിൽ ചാരി... ഭാര്യയെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ അയാൾ നിസഹായനായി നിന്നു...

മീനാക്ഷി പതിയെ മിഴികൾ തുടച്ചു ദിയയുടെ അരികിൽ വന്നു നിന്നു

      \"എന്നോട് മോൾ ക്ഷമിക്കണം... തെറ്റ് എല്ലാം ഞങ്ങളുടെ ഭാഗത്താണ് ഒരു മകളെ എങ്ങിനെ വളർത്തണം എന്നതിൽ ഞാൻ തോറ്റു...ഒരു മകളെ എങ്ങിനെ വളർത്തണം എന്നതിൽ നിന്റെ അമ്മ വിജയിച്ചു ഇനിയും നിന്നിൽ നിന്നും അവർക്കു വിജയം മാത്രം ഉണ്ടാക്കട്ടെ എന്നോട് എന്റെ പൊന്നു മോൾ ക്ഷമിക്കണം അറിവില്ലായ്‍മയും മകളുടെ മേൽ ഉള്ള സ്നേഹത്തിലും അവളെ നഷ്ടമായ വേദനയിലും ന്റെ കുട്ടിയെ ഒത്തിരി വാക്കുകൾ കൊണ്ടു വേദനിപ്പിച്ചു ക്ഷമിക്കണം... മീനാക്ഷി കണ്ണീരോടെ ദിയയെ നോക്കി പറഞ്ഞു..\"

      \"എന്തിനാ അമ്മ ഇങ്ങിനെയൊക്കെ പറയുന്നത് എനിക്കു മനസിലാകും എല്ലാം... ഒരു അമ്മയുടെ വേദന എന്താണെന്നും ആ വേദനയിൽ പറഞ്ഞതാണ് എന്നും അല്ലാതെ മനസ്സിൽ നിന്നും പറഞ്ഞതല്ല എന്ന് എനിക്കറിയാം...\"

   \"മോൾടെ മനസ്സ് വളരെ വലുതാണ് അതുകൊണ്ടാണ് ഞങ്ങൾ രാവിലെ വീട്ടിൽ വന്നു വഴക്ക് പറഞ്ഞപ്പോഴും ബഹളം ഉണ്ടാക്കിയപോൾ പോലും ഞങ്ങളുടെ മാനം പോകാതിരിക്കാൻ വേണ്ടിയാണ് ഈ സത്യങ്ങൾ ആരോടും പറയാതിരുന്നത് മോൾക്ക്‌ വേണെമെങ്കിൽ അന്നേരം എല്ലാം പറയാമായിരുന്നു. പക്ഷെ മോൾ അത് ചെയ്തില്ല ഞങ്ങൾ തലതാഴ്ത്തി നിൽക്കരുത് എന്ന് കരുതി ആല്ലെ.. ഞാൻ ശാപ വാക്കുകൾ പറഞ്ഞപ്പോൾ പോലും ഒന്നും മിണ്ടിയില്ല ... എന്നാൽ ഞങ്ങളുടെ സ്വന്തം മകൾ ഞങ്ങളെ നാണം കെടുത്തി എന്റെ വളർപ്പു മോശമാണ് എന്ന് കാണിച്ചു...മോൾടെ നല്ല മനസിന്‌ എന്നും നല്ലത് മാത്രം സംഭവിക്കട്ടെ...\"മീനാക്ഷി ദിയയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു

കേശവന് അവരോടു പറയാൻ വാക്കുകൾ ഇല്ലാതെ നിന്നു... അദ്ദേഹം മിഴികൾ കൊണ്ടു അവർ ഇരുവരോടും മാപ്പ് പറഞ്ഞു...

    \"നിങ്ങൾ സത്യം മനസിലാക്കിയാൽ മതി ഈ ഗ്രാമത്തിൽ ഉള്ളവർ ആരും തന്നെ ന്റെ കുട്ടിയെ മനസിലാക്കിയില്ല എങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ല... എന്നാൽ ഞങ്ങൾ ഇറങ്ങുവാ..\"നാണി പറഞ്ഞു

   ഒന്നും മിണ്ടാതെ ഒന്ന് തലയാട്ടികൊണ്ട് മീനാക്ഷിയും കേശവനും അവർക്കു പിന്നാലെ നടന്നു...


    മുറിയുടെ മുന്നിൽ ആ വാതിൽ തുറക്കുന്നതും കാത്ത് നിന്നവർ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അങ്ങോട്ട്‌ അടുത്തു...

     \"എന്തായി നമ്മുടെ കുട്ടി എവിടെയാണ് എന്ന കാര്യം അറിഞ്ഞോ...എല്ലാവരും മാറി മാറി കേശവനോടും മീനാക്ഷിയോടും ചോദിച്ചു...

     എന്നാൽ അവർ മൗനം പാലിച്ചുകൊണ്ട് ദിയയുടെയും നാണിയുടെയും പിന്നാലെ മുറ്റത്തേക്ക് നടന്നു...ദിയ മുറ്റത്തുള്ള തന്റെ വണ്ടിയിൽ കയറിയതും

        \"തoമ്പുരാട്ടി അങ്ങനെയങ്ങു പോകാൻ വരട്ടെ...\"അതും പറഞ്ഞുകൊണ്ട് കേശവന്റെ അനുജൻ അവരുടെ വഴി തടഞ്ഞു...

    പെട്ടന്ന് ഒന്ന് നിന്ന നാണിയുടെയും ദിയയുടെയും മുന്നിൽ കേശവനും മീനാക്ഷിയും വന്നു...

   \"നിങ്ങൾ പൊയ്ക്കോളൂ..\"കേശവൻ പറഞ്ഞു 


      \"ചേട്ടാ... നമ്മുടെ മോളു... ഇവരെ അങ്ങനെയങ്ങു വെറുതെ വിടാൻ പറ്റുമോ... ഇവർ പറഞ്ഞോ മോളു എവിടെ എന്ന്..\"

     \"ഇനി അതിനെ കുറിച്ച് ഒന്നും സമാരിക്കണ്ട... \"കേശവൻ നിരാശയോടെ പറഞ്ഞു

     \"നിങ്ങൾ എന്തൊക്കെയാ പറയുന്നത്.. ഏട്ടത്തി ചേട്ടന് ഭ്രാന്തായോ... ഇവിറ്റങ്ങൾ വന്ന് എന്തൊക്കയോ പറഞ്ഞ് നിങ്ങളുടെ മനസ്സ് മാറ്റിക്കാനും... ഞാൻ വിചാരിച്ചതാ റൂമിൽ പോയി ഒറ്റക്കു സംസാരിക്കുമ്പോ തന്നെ...\"

     \"നീ ഒന്ന് അടങ്ങു... നിങ്ങൾ പൊയ്ക്കോളൂ ഇനി ഇതിനെ ചൊല്ലി നിനക്ക് ഒരു പ്രേശ്നവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല..\"കേശവൻ ദിയയെ നോക്കി പറഞ്ഞു 

ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് ദിയയും നാണിയും അവിടെ നിന്നും പോയി... എങ്കിലും ചിലരുടെ മനസ്സിൽ ദിയയോടുള്ള ദേഷ്യം ഉണ്ടായിരുന്നു... ചിലരുടെ മനസ്സിൽ അച്ഛനും അമ്മയ്ക്കും തന്നെ പ്രേശ്നമില്ല പിന്നെ നമ്മുക്ക് എന്താ എന്ന മട്ടിലും...

    ദിയ വളരെ സന്തോഷത്തോടെ തിരിച്ചു വീട്ടിലേക്കു പോകുന്ന വഴി... നാണിയോട് ഒത്തിരി തവണ  മനസ്സിൽ നന്ദി പറഞ്ഞു...

കുറച്ചു സമയത്തിന് ശേഷം...അവർ വീട്ടിൽ എത്തി... ബൈക്ക് നിർത്തിയതും നാണി ഇറങ്ങി വീട്ടിലേക്കു നടന്നു... വണ്ടിയിൽ നിന്നും ഇറങ്ങിയ ദിയ നാണിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു...

നാണിയും വളരെ സന്തോഷത്തോടെ ദിയയെ മുന്നിൽ നിർത്തി കെട്ടിപ്പുണർന്നു പതിയെ തലയിൽ തഴുകി....

    \"വീട്ടിലുള്ളവർ എന്നെ മനസിലാക്കുമോ...എന്നോട് ക്ഷമിക്കുമോ..\" അപ്പോഴും ദിയയുടെ മനസ്സിൽ ഒരു സംശയം ഉണർന്നു 

      \"മം... നല്ല ചോദ്യം ദിയമോളെ നീ അല്ലെ ഞങ്ങളുടെ ലോകം... അവർ ക്ഷമിക്കും അതിനല്ലേ ഞാൻ... \"നാണി ചിരിച്ചുകൊണ്ട് പരന്നു

    വീട്ടിൽ എത്തിയതും ഇരുവരെയും കാത്തിരിക്കുന്നതുപോലെ എല്ലാവരും ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു ടീവിയിൽ ന്യൂസും കണ്ടുകൊണ്ടു... എല്ലാവരും ഒരുമിച്ചു തന്നെ ഇരുവരെയും നോക്കി... പക്ഷെ ഒന്നും മിണ്ടാതെ പിന്നെയും ന്യൂസ്‌ നോക്കി..

    \"ഞങ്ങൾ എവിടെ പോയി വരുന്നു എന്ന് അറിയണം എന്ന് ഉണ്ടെങ്കിലും ചോദിക്കാൻ ഉള്ള മടിയും മുഖത്തു കാണുന്നുണ്ട് മുത്തശ്ശി...\"നാണി പറഞ്ഞു 

    \"ആർക്കു എനിക്കോ എനിക്കൊന്നും അറിയണ്ട മുത്തശ്ശി പറഞ്ഞു..\"

      \"ആ എനിക്കറിയണം രാവിലെ അവൾ ഒറ്റയ്ക്ക് പോയതിന്റെ നൂലാമാല ഇപ്പോഴും അഴിഞ്ഞിട്ടില്ല അപ്പോഴേക്കും ദേ രണ്ടും ഒന്നിച്ചു പോയിരിക്കുന്നു അടുത്ത പ്രശ്നം കൊണ്ടുവരാൻ... \"ഗോപിനാഥ് പറഞ്ഞു

    \"അങ്ങനെ പറയല്ലെ ഞങ്ങൾ ആ കേശവന്റെ വീട്ടിലേക്കു പോയതാണ്..\"

     \"മം.. പ്രശ്നം കൂടുതൽ വഷളാക്കാൻ അല്ലെ.. \"ശങ്കരൻ ചോദിച്ചു

     
      \"ഞാൻ പറയുന്നത് കേൾക്കു... സത്യത്തിൽ ഇതിൽ നമ്മുടെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല ആ കുട്ടി ആ സൗമ്യ അവൾ ഗർഭിണിയാണ്.. ഒരു മുസ്ലിം പയ്യനാണ് അതുകൊണ്ടാണ് അവൾ ആരോടും പറയാതെ ഈ തീരുമാനത്തിൽ എത്തിയത് പോലും...നമ്മുടെ കുട്ടിയും ഈ കാരണം കൊണ്ടാണ് ഒന്നും ആരോടും പറയാതിരുന്നത്...മീനാക്ഷിയും കേശവനും സത്യം മനസിലാക്കി...ഇനി നിങ്ങൾ ദിയമോളുവിനെ കുറ്റം പറയരുത് ഗ്രാമത്തിൽ ഉള്ളവർ ആര് വേണമെങ്കിലും എന്തും പറഞ്ഞോട്ടെ പക്ഷെ നിങ്ങൾ ദിയയെ കുറ്റം പറയരുത്... നാണി എല്ലാവരെയും ഒരുവിധം കാര്യങ്ങൾ പറഞ്ഞു ഇതിൽ ദിയയുടെ തെറ്റില്ല എന്ന് പറഞ്ഞു മനസിലാക്കി

കുറച്ചു കഴിഞ്ഞതും അമ്മ ഗായത്രി മകളെ കെട്ടിപ്പുണർന്നു

    \"എനിക്കറിയാം എന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ല എന്ന്...

അമ്മ കെട്ടിപിടിച്ചതും ദിയ സന്തോഷത്തിന്റെ ഉച്ചത്തിൽ എത്തി എല്ലാവർക്കും ദിയയോടുള്ള പിണക്കവും മാറി..

   \"ഞങ്ങൾക്കും നീ അല്ലെ ലോകം...\" എല്ലാവരും ദിയയെ കെട്ടിപ്പുണർന്നു 

അങ്ങനെ ദിയയുടെ ജീവിതം പതിയെ പഴയതുപോലെ മാറി..

അങ്ങനെയിരിക്കെ ഒരു ദിവസം ദിയയുടെ കൂട്ടുക്കാരി ദീപയുടെ കാൾ വന്നു...

  \" ഹായ്... ദിയ നാളെ അനുജത്തിയുടെ പിറന്നാൾ ആണ് നീ വരണം...\"ദീപ പറഞ്ഞു

     \"തീർച്ചയായും ഞാൻ വരാം...\"ദിയയും പറഞ്ഞു 

പിറ്റേന്ന് രാവിലെ  അവളുടെ വീട്ടിലേക്കു പിറനാൾ സമ്മാനവും വാങ്ങിച്ചു പോകാൻ ഒരുങ്ങുകയാണ് ദിയ...

ഒത്തിരി ദിവസങ്ങൾക്കു ശേഷം ദിയയുടെ ജീവിതത്തിൽ സന്തോഷം അലതല്ലുന്ന ഈ സമയത്താണ് ദീപയുടെ വീട്ടിലെ പിറനാൾ ആഘോഷം അതിനു പോകാൻ ഒരുങ്ങുന്ന ദിയക്കും അവളുടെ കുടുംബത്തിനും അറിയിലായിരുന്നു അവർക്കായി കാത്തിരിക്കുന്ന ആ വലിയ ആപത്ത്...

          

                തുടരും

  🌹chithu🌹



അഭി കണ്ടെത്തിയ രഹസ്യം -30

അഭി കണ്ടെത്തിയ രഹസ്യം -30

4.8
1662

      ദീപയുടെ അനുജത്തി ദീപ്തിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ  ദിയ  സന്തോഷത്തോടെ പുറപ്പെട്ടു...     യാത്രയിൽ വഴിനീളെ ഉള്ള പ്രകൃതി സൗന്ദര്യവും തണുത്തകാറ്റും ശരീരത്തെ തഴുകുന്നതും ആസ്വദിച്ചുകൊണ്ട് അവൾ യാത്രയായി....കുറച്ചു സമയത്തെ യാത്രക്ക് ശേഷം ദിയ ദീപയുടെ വീട്ടിൽ എത്തി... ദിയയെ കണ്ടതും ദീപ അവളുടെ അരികിൽ ഓടി എത്തി    \"വാ.. വാ... ഞാൻ കരുതി നീ വരില്ല എന്ന് താങ്ക്സ് ടാ...\" ദീപ പറഞ്ഞു     \"അത് എന്താ നീ അങ്ങനെ പറഞ്ഞത് ഞാൻ വരാതിരിക്കുമോ നീ പറഞ്ഞിട്ട്... അല്ല ആരൊക്കെ വന്നു...\" ദിയ ചോദിച്ചു       \"ഞങ്ങൾ അധികം ആരോടും പറഞ്ഞില്ല ടാ.. നമ്മുടെ ഫ്രണ്ട്സ് മാത