Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -32

     ആനന്ദ് ഉടനെ തന്നെ അപർണ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു....

        \"എന്താണ് സാർ... \"ഡ്രൈവർ ചോദിച്ചു..


    \"അപർണ ഹോസ്പിറ്റലിൽ ഒരു പെൺകുട്ടിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു  ഒരു മണിക്കൂർ മുൻപ്...അത് നമ്മുടെ ദിയയാണോ എന്നൊരു സംശയം..\" ആനന്ദ് അല്പം പരിഭവത്തോടെ പറഞ്ഞു...


     \"സാർ...\" ഒരു ഞെട്ടലോടെ ഡ്രൈവർ വിളിച്ചു..

ഇതേ സമയം ദിയയുടെ വീട്ടിൽ...

     \"സമയം ഒൻപതിനോട് അടുത്തു എന്നിട്ടും ഇതുവരെ നമ്മുടെ മോളെ കുറിച്ച് ഒരു വിവരവും ഇല്ല അമ്മേ എനിക്ക് പേടിതോന്നുന്നു....\" എല്ലാവരും വിഷമത്തോടെ 

     \"ഒന്ന് മിണ്ടാതിരി  ഗായത്രി... നീ ആണ് ഇതിനെല്ലാം കാരണം... മോളു നിന്നെ വിളിച്ചപ്പോൾ തന്നെ ഞങ്ങളോട് അതിനെക്കുറിച്ചു സംസാരിക്കണമായിരുന്നു അങ്ങനെ അന്നേരം നീ കാര്യം പറഞ്ഞിരുന്നു എങ്കിൽ മോളു ഏതു ഹോസ്പിറ്റലിൽ പോയി എന്ന് എങ്ങനെയെങ്കിലും കണ്ടെത്താമായിരുന്നു ... ഇതിപ്പോ സമയം ഒത്തിരി വൈകി...മോൾക്ക്‌ എന്തെങ്കിലും പറ്റി കാണുമോ എന്ന് പോലും എന്റെ മനസ്സ് പറയുന്നു...\"ശങ്കരൻ നെഞ്ചിൽ തടവികൊണ്ട് പറഞ്ഞു 


      \"അച്ഛാ.... അത് പിന്നെ ഞാൻ...\"

       \"ശബ്ധിക്കരുത് നീ....\"

       ഇതേ സമയം അപർണ ഹോസ്പിറ്റലിൽ എത്തിയ ആനന്ദ് പെൺകുട്ടിയെ അഡ്മിറ്റ്‌ ചെയ്തിരുയ്ക്കുന്ന ICU വിന്റെ അരികിൽ എത്തി.... അകത്തു ചികിത്സയിലായിരുന്നു ഡോക്ടർ.... ICU വിന് പുറത്ത് നിൽക്കുന്ന കുറച്ചു ആളുകളെ ആനന്ദ് കണ്ടു...

     \"ഇതിൽ ആരാണ് പെൺകുട്ടിയെ ആദ്യം കണ്ടത്...\"ആനന്ദ് ചോദിച്ചു 

    \"ഞാൻ   ആണ് സാർ ആദ്യമായി കണ്ടത്....\" കൂട്ടത്തിൽ ഒരാൾ മുന്നിലേക്ക്‌ വന്നു 


     \"എന്താണ് അവിടെ താങ്കൾ കണ്ടത് എന്താണ് സംഭവിച്ചത് എന്ന് പറയൂ....\"

     \"സാർ..ഞാൻ ഒരു കൃഷിക്കാരൻ ആണ് വീടിനോട് ചേർന്ന അൻപതു സെന്റ് ഭൂമിയിൽ ആണ് എന്റെ ജോലി.... ഭാര്യ ടൗണിൽ ഉള്ള സ്വർണക്കടയിൽ ജോലി ചെയുന്നു.... അവളെയും മക്കളെയും ഒന്നിച്ചാണ് ഞാൻ സ്കൂളിലും കടയിലേക്കും കൊണ്ടുപോകുന്നത് വൈകുന്നേരം ആറര ആകുമ്പോ ഞാൻ അവളെ കൊണ്ടുവരാൻ കടയിൽ പോകും അങ്ങനെ ഇന്ന് ഞങ്ങൾ പോയി വരുന്ന വഴി.... റോഡിന്റെ അരികിൽ കുറെ നായ്ക്കൾ എന്തോ കടിക്കുന്നത് പോലെ തോന്നി അത് വകവെയ്ക്കാതെ മുന്നോട്ടു പോകാൻ നോക്കുന്ന സമയം എന്റെ ഭാര്യ ഒരു നിലവിളി ശബ്ദം കേട്ടു അങ്ങനെ ഞങ്ങൾ വണ്ടി നിർത്തി നായ്ക്കളെ ഓടിച്ചു അപ്പോഴാണ് ഈ പെൺകുട്ടിയെ.... അയാൾ വാക്കുകൾ നിർത്തി...\"

   \"നിങ്ങളുടെ ഭാര്യ എവിടെ ....\"

      \"അവളാകെ പേടിച്ചു പോയി സാറേ അവൾ വീട്ടിൽ ആണ്....ഞാൻ അവളെ  ഒരു ഓട്ടോയിൽ പറഞ്ഞ് വിട്ടു പിന്നെ അതുവഴി വാഹനത്തിൽ വന്നവരും എല്ലാം ചേർന്നു കുട്ടിയെ ഇങ്ങു കൊണ്ടുപോന്നു...\"

\"മം...\"ആനന്ദ് ഒന്ന് മൂളി 

    
     \"സാർ ഇനി എന്തു ചെയ്യും...\" കോൺസ്റ്റബിൾ അനിൽ ചോദിച്ചു 

      \"എന്തു ചെയ്യാനാ ഇത് ദിയ തന്നെ എന്ന്  മനസിലാക്കിയ സ്ഥിതിക്ക് ഇത് അവളുടെ വീട്ടുക്കാരെ അറിയിക്കണം... പക്ഷെ എനിക്ക് ഇപ്പോഴും മനസിലാക്കാത്തത് ദിയ ഇടിച്ചു എന്ന് പറയുന്ന ആ പെൺകുട്ടി എവിടെ ആരാണ് ആ കുട്ടി എന്നാണ്... ഇവിടെ ദിയ അല്ലാതെ വേറെ ആരും തന്നെ അഡ്മിറ്റ്‌ ആയിട്ടുമില്ല... ചുറ്റുവട്ടം ഉള്ള ഹോസ്പിറ്റലിലും പെൺകുട്ടികൾ ഇടിച്ച അവസ്ഥയിൽ ആരുമില്ലാതെ അഡ്മിറ്റ്‌ ആയിട്ടുമില്ല... ഇതിനു പിന്നിൽ എന്തോ ഉണ്ടെന്നു വ്യക്തം...\"

          അധികം സമയം കളയാൻ നിൽക്കാതെ ആനന്ദ് ഉടനെ തന്നെ ശങ്കറിന് ഫോൺ  ചെയ്തു...

     \"ഹലോ...\"

      \"ഇത് ഞാൻ ആണ് ആനന്ദ്...\"

      \" പറയൂ... മോനെ  ഞാൻ മോന്റെ കാൾ പ്രതീക്ഷിച്ചിരികുകയായിരുന്നു...മോളെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ.. \"

     \"അത്... അത് പിന്നെ നിങ്ങൾ ഉടനെ തന്നെ അപർണ ഹോസ്പിറ്റലിൽ എത്തണം....\"

        \"എന്താണ് ആനന്ദ് മോളു അവിടെ ഉണ്ടോ....അവൾ അഡ്മിറ്റ്‌ ചെയ്ത കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ... പ്രശ്നം ഒന്നുമില്ലലോ...\"ശങ്കരൻ ചോദിച്ചു 

     \"നിങ്ങൾ പെട്ടന്ന് ഹോസ്പിറ്റലിലേക്ക് വരൂ... \"കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ആനന്ദ് ഫോൺ കട്ട്‌ ചെയ്തു...

ആനന്ദ് ഫോൺ കട്ട്‌ ചെയ്തതും

     \"ആരാ... ആരാ വിളിച്ചത്...\"ഗായത്രി ചോദിച്ചു 

    \"അത് പിന്നെ ആനന്ദ് ആണ് നമ്മൾ എത്രയും പെട്ടന്ന് അപർണ ഹോസ്പിറ്റലിൽ പോകണം...\"

      \"എന്താ... എന്താണ് കാര്യം.. എനിക്കെന്തോ ഒരു പേടി...\" ഗായത്രി പറഞ്ഞു 

      \"ആ അറിയില്ല... മോളു ഇടിച്ച പെൺകുട്ടിക്ക് എന്തെങ്കിലും പറ്റി കാണുമോ എന്തോ... നമ്മുക്ക് അങ്ങോട്ട്‌ പോകാം...\"

      \"ദൈവമേ... ആ കൊച്ചിന് ഒന്നും സംഭവിക്കാതിരിന്നാൽ മതിയായിരുന്നു... അപ്പോൾ  ദിയ മോളു അവിടെ തന്നെ ഉണ്ടാകും അതാ അവൾ വരാതിരുന്നത് എന്ന് തോന്നുന്നു...\" നാണി പറഞ്ഞു 

     \"സംസാരിച്ചു നില്കാതെ ഒന്ന് വേഗം വരാൻ നോക്കുണ്ടോ... \"ശങ്കരൻ ഉച്ചത്തിൽ അലറി..

അത് കേട്ടതും ഗായത്രി ഉടനെ തന്നെ അച്ഛന്റെ അരികിൽ വന്നു നിന്നു...കൂടെ ഗോപിനാഥും..

      \"നാണി നീ ഇവിടെ അമ്മയുടെ കൂടെ നിന്നോള്ളൂ... ഞങ്ങൾ പോയിട്ട് മോളുവിനെ വിളിച്ചു കൊണ്ടുവരാം...\" ഗോപിനാഥ്‌ പറഞ്ഞു 

  \"ശെരി...\"

അങ്ങനെ അവർ അവിടെ നിന്നും അവരുടെ കാറിൽ കയറി യാത്രയായി... ഇതേ സമയം

      \"സാർ.. അവരോടു കാര്യം പറഞ്ഞോ\"  അനിൽ ചോദിച്ചു 

      \"അത്... അത് എനിക്ക് ഞാൻ എങ്ങനെ പറയാനാടോ... എനിക്കു അതിനു കഴിയുന്നില്ല.. അവർ ഇങ്ങു വരും...കാര്യം അപ്പോൾ അറിയട്ടെ അല്ലാതെ അത് പറയാൻ ഉള്ള ധൈര്യം എനിക്കില്ല...\"

      \"സാർ നമ്മുടെ ജോലിയിൽ സെന്റിമെന്റിനു പ്രാധാന്യം ഉണ്ടോ...\"അനിൽ വീണ്ടും ചോദിച്ചു 

       \"ഹും.. പറയും പ്രാധാന്യം ഇല്ലാ എന്നൊക്കെ പക്ഷെ നമ്മുടെ സ്വന്തം പ്രേശ്നമാകുമ്പോൾ അതിനു പ്രാധാന്യം ഉണ്ടെടോ.... പിന്നെ അവർ ഇങ്ങു എത്തുന്നത് വരെയെങ്കിലും അല്പം മനസമാധാനത്തോടെ വരട്ടെടോ...\"

       \"ആ മനഃസമാധാനത്തിന് ആയുസ്സ് കുറവാണല്ലോ സാർ..\"

\"ആ പറഞ്ഞിട്ട് കാര്യമില്ല...\"

ഒരു ദീർഘാശ്വാസം വിട്ട് കൊണ്ടു അവർ ദിയയുടെ ഫാമിലി വരുന്നതിനായി കാത്തിരുന്നു....നിമിഷങ്ങൾക്കുളിൽ അവർ അപർണ ഹോസ്പിറ്റലിൽ എത്തി... അവരുടെ കാർ കണ്ടതും ആനന്ദ് അവരുടെ അരികിൽ എത്തി

     \"മോനെ ദിയ.... ദിയ മോൾ എവിടെ... കാറിൽ നിന്നും ഇറങ്ങുന്ന സമയം ശങ്കരൻ ചോദിച്ചു \"

\"ആദ്യം നിങ്ങൾ അകത്തേക്ക് വരൂ...\"

        ഹോസ്പിറ്റലിൽ എത്തിയതും ഡ്രൈവർ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്താൻ പോയി... എല്ലാവരും കാറിൽ നിന്നും ഇറങ്ങി ആശുപത്രിയുടെ അകത്തേക്ക് നടന്നു... അപ്പോഴും എല്ലാവരുടെയും മനസ്സിൽ ഏതോ ഒരു ഭാരം ഉള്ളതുപോലെ തോന്നി...അവർ അകത്തേക്ക് നടന്നു... ആനന്ദ് നേരെ അവരെ ദിയ കിടക്കുന്ന ICU വിന്റെ മുന്നിൽ എത്തിച്ചു..

       \"മോനെ ദിയ മോൾ എവിടെ...ICU വിൽ ആണോ അവൾ ഇടിച്ച പെൺകുട്ടി...\" അപ്പോഴും ശങ്കരന്റെ ചോദ്യം അതായിരുന്നു...

        അതിനുത്തരം ആനന്ദ് പറയാൻ ശബ്ധിക്കുന്നതിനു മുൻപ്

         \"മോളെ... മോളെ... \"

      ഗായത്രി പൊട്ടി കരയാൻ തുടങ്ങി... അത് കേട്ട ശങ്കരൻ ആനന്ദിനെ നോക്കി... ഒന്നും മിണ്ടാതെ തല താഴ്തുകയാണ് ആനന്ദ് ചെയ്തത്


       മനസ്സിൽ ചെറിയ പ്രാർത്ഥനയോടെ ശങ്കരൻ ICV വിന്റെ അകത്തേക്ക് എത്തി നോക്കി... ഒന്ന് നോക്കിയപ്പോഴേക്കും ശങ്കരൻ തകർന്നു താഴെ ഇരുന്നു.... ഗോപിനാഥും ആകെ തകർന്നിരിക്കുകയാണ്... തന്റെ ഒറ്റ മകളെ ഏതവസ്ഥയിൽ ആണോ ഒരു മാതാപിതാക്കളും കാണാൻ ആഗ്രഹിക്കാത്തത് ആ കോലത്തിൽ ആണ് ഗോപിനാഥ്‌ തന്റെ മകളെ കണ്ടത്...

എല്ലാവരും തകർന്നിരിക്കുന്ന സമയം ഡോക്ടർ അങ്ങോട്ട്‌ വന്നു 

     \"ഡോക്ടർ... ഡോക്ടർ ന്റെ കുട്ടി....\" ഗോപിനാഥ്‌ കണ്ണീരോടെ ചോദിച്ചു...

അപ്പോഴേക്കും തകർന്നിരുന്ന ശങ്കരനും ആനന്ദു എല്ലാം അങ്ങോട്ട്‌ എത്തി...

    \"നിങ്ങൾ ആരാണ്... \"ഡോക്ടർ ചോദിച്ചു

        \"ഞാൻ... അത് എന്റെ മകൾ ആണ്...\"

      അത് കേട്ട ഡോക്ടർ ആനന്ദിനെ നോക്കി...

      \"നോക്കു... ഞാൻ പറയുന്ന കാര്യങ്ങൾ മനസിനെ ദൃഢമാക്കി കേൾക്കണം...\"

     \"ഡോക്ടർ... ഗോപിനാഥ് വിളിച്ചു...\"

       \"നോക്കു... കുട്ടിക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്.. മാത്രമല്ല കുട്ടിയെ ആരോ പീഡിപ്പിക്കുകയും അവൾക്കു നിറയെ ബീയറും മറ്റും കൊടുത്തു അവശയാക്കുകയും അവളെ വല്ലാതെ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്...ഇനിയും രണ്ടു ദിവസം അവൾ ഇവിടെ തന്നെയായിരിക്കും... ഞങ്ങൾക്കിപ്പോൾ ഒന്നും പറയാൻ കഴിയില്ല ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ...\"

     \"ആയ്യോാാ.....ന്റെ മോളെ...\"

തലയിൽ കൈവെച്ചു കൊണ്ടു ഗോപിനാഥ് ഇരുന്നു... ആകെ തകർന്ന ശങ്കരനും ഗായത്രിയും ഒന്നും പറയാതെ ഇരുന്നു...

ഡോക്ടർ അവിടെ നിന്നും നടന്നു നീങ്ങി... പിന്നാലെ ആനന്ദു നടന്നു

     \"ഡോക്ടർ... ആനന്ദ് വിളിച്ചു\"

      \"ഞാൻ നിങ്ങളെ കാണാൻ വിചാരിച്ചതായിരുന്നു...\"

     \"ഡോക്ടർ ശെരിക്കും...എന്താണ് അവൾക്കു സംഭവിച്ചത്..\"

      \"വളരെ സീരിയസ് ആയ ഒന്നാണിതു ഞാൻ വീട്ടുക്കാരുടെ മുന്നിൽ വെച്ചു പറയുന്നതിനും ഒരു പരിധിയുണ്ടല്ലോ... നോക്കു സാർ എനിക്കു എന്തോ ആ കുട്ടിയെ കൊല്ലാൻ ശ്രെമിച്ചു എന്നാണ് തോന്നുന്നത്  കാരണം അത്രയും മാരകമായ പരിക്ക് ഉണ്ട്‌... വലിയ കല്ല് കൊണ്ടു അവളുടെ തലയിൽ അടിച്ചിട്ടുണ്ട്... മാത്രമല്ല അവളെ ക്രൂരമായി നാലോ അഞ്ചോ പേർ ചേർന്നു പീഡിപ്പിച്ചിട്ടുണ്ട്‌...\"

    \"ഡോക്ടർ...\"

     \"അതെ സാർ... അവൾക്കു ഇനി പഴയ ഒരു ജീവിതo ഉണ്ടായാൽ അത് ദൈവത്തിന്റെ അനുഗ്രഹത്താൽ ആണ്....കൂടുതൽ ഒന്നും സംസാരിക്കാൻ നില്കാതെ ഡോക്ടർ അവിടെ നിന്നും പോയി..\"

     \"സാർ... ഇത് നഇപ്പോൾ നമ്മൾ വിചാരിക്കുന്നത് പോലെ അല്ലല്ലോ....\"

      \" നമ്മുക്ക്  രാവിലെ  തന്നെ ആ സ്പോർട്ടിൽ  പോകാൻ ഉണ്ട്‌... \"

     \"യെസ് സാർ...\"

         \"ആരായിരിക്കും ഇത് ചെയ്‌തത്തു എന്തിനായിരിക്കും ഇങ്ങനെ ചെയ്തത് ഗ്രാമത്തിൽ എല്ലാ കാര്യത്തിനും മുന്നിൽ നിൽക്കുന്ന ശങ്കരൻ സാറിന്റെ കുടുംബത്തിനു ശത്രു ഉണ്ടോ ഉണ്ടെങ്കിൽ ആര്... ഈ ചോദ്യങ്ങളുടെ ഉത്തരം ഞാൻ കണ്ടെത്തിയെ പറ്റൂ....\" ആനന്ദ് മനസ്സിൽ വിചാരിച്ചു..


ദിയക്ക് സംഭവിച്ചത് അപ്പോഴേക്കും അവളുടെ ഗ്രാമം മുഴുവനും അറിഞ്ഞു... പിറ്റേന്ന് രാവിലെ തന്നെ ദിയയെ കണ്ടെത്തിയ ആ സ്ഥലത്തേക്ക് ആനന്ദ് തിരിച്ചു... അവിടം മുഴുവനും പരിശോധിച്ചു എങ്കിലും ആനന്ദിന് അവിടെ നിന്നും ഒരു തുമ്പും കിട്ടിയില്ല... നിരാശയോടെ ആനന്ദ് ഹോസ്പിറ്റലിൽ എത്തി ദിയയുടെ അവസ്ഥ അറിയാൻ...

അപ്പോഴും അബോധാ അവസ്ഥയിൽ ആയിരുന്നു ദിയ... അവളെ കാണാൻ ഗ്രാമത്തിൽ നിന്നും ആളുകൾ വന്നു...

അധികം വൈകാതെ ആനന്ദ് ഇതൊരു കേസ് എഴുതി എന്നിട്ടു ഗോപിനാഥിന്റെ അരികിൽ പോയി

     \"ഈ പേപ്പറിൽ നിന്റെ സൈൻ വേണം..\"

     \"എന്താ ഇത്...ഇതിന്റെ ആവശ്യം ഇല്ല എന്റെ മകൾക്ക് നടന്നു ഇപ്പോൾ ഒരു നൂറ് പേർ അറിഞ്ഞു എന്നാൽ ഇങ്ങിനെയൊരു കേസ് ആക്കി അത് ഈ ലോകം മുഴുവനും അറിയിക്കാൻ എനിക്ക് താല്പര്യമില്ല...\"

      \"നീ എന്താണ് പറയുന്നത്... നിനക്ക് വല്ല ബോധവും ഉണ്ടോ.... ഇത് കേസ് ആക്കിയേ പറ്റൂ... നിന്റെ മകളെ ഈ അവസ്ഥയിൽ ആക്കിയവരെ വെറുതെ വിടാനും പാടില്ല ഇനിയൊരു പെൺകുട്ടിക്ക് ഇങ്ങിനെ സംഭവിക്കാനും പാടില്ല...\"

      \"എനിക്കു ഒന്നും കേൾക്കണ്ട ഞങ്ങളെ വിട്ടേക്ക് ആനന്ദ്.... ന്റെ കുട്ടിയെ എനിക്ക് നല്ലതുപോലെ വീട്ടിൽ എത്തിച്ചാൽ മതി...\"

     \"പക്ഷെ ഞാൻ പറയുന്നത്... \"

വേണ്ട ഒന്നും കേൾക്കണ്ട... ഗോപിന്നത് അവിടെ നിന്നും പോയി

ഒരു ഒഫീഷ്യൽ കേസ് ഫയൽ ചെയ്യാൻ ദിയയുടെ കുടുംബത്തിൽ ഉള്ള ആരും തന്നെ തയ്യാറായില്ല...

പക്ഷെ ഇത് വെറുതെ വിടാൻ ഞാൻ തയാറല്ല.. ആനന്ദ് മനസ്സിൽ വിചാരിച്ചു... ദിയയെ ഈ അവസ്ഥയിൽ എത്തിച്ചതാരാണ് എന്ന് ഞാൻ കണ്ടെത്തും...

തുടരും

🌹chithu 🌹



അഭി കണ്ടെത്തിയ രഹസ്യം -33

അഭി കണ്ടെത്തിയ രഹസ്യം -33

4.8
1613

    ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഒരു തുമ്പും ലഭിക്കാതെ ആനന്ദ് ഈ കേസിന്റെ പുറകെ നടന്നു....ഈ സമയം ദിയ പതിയെ അവളുടെ ജീവിതത്തിലേക്ക് മടങ്ങി വന്നു...അങ്ങിനെ  ആ ദിവസം എത്തി...     \"ഉഷാറായോ ഇപ്പോൾ എന്തു തോന്നുന്നു ദിയക്ക്... \"ഡോക്ടർ ചോദിച്ചു    \"എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല ഡോക്ടർ...ഒരു നേരിയ പുഞ്ചിരിയോടെ ദിയ ഡോക്ടറോട് പറഞ്ഞു     \"വെരി ഗുഡ്...ആ.. മോൾ ഉഷാറായാല്ലോ.. ഇന്ന് ഡിസ്ചാർജ് ചെയ്യാം കേട്ടോ... തരുന്ന ഗുളികയെല്ലാം കറക്റ്റായി കഴുക്കണം ട്ടാ...\"     \"ഉം... ദിയ മൂളി...\"      \"മിസ്റ്റർ ഗോപിനാഥ്‌ ഒന്ന് വരൂ തങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്‌..\"     \"ഡോക്