Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -33

    ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഒരു തുമ്പും ലഭിക്കാതെ ആനന്ദ് ഈ കേസിന്റെ പുറകെ നടന്നു....


ഈ സമയം ദിയ പതിയെ അവളുടെ ജീവിതത്തിലേക്ക് മടങ്ങി വന്നു...

അങ്ങിനെ  ആ ദിവസം എത്തി...

     \"ഉഷാറായോ ഇപ്പോൾ എന്തു തോന്നുന്നു ദിയക്ക്... \"ഡോക്ടർ ചോദിച്ചു

    \"എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല ഡോക്ടർ...ഒരു നേരിയ പുഞ്ചിരിയോടെ ദിയ ഡോക്ടറോട് പറഞ്ഞു

     \"വെരി ഗുഡ്...ആ.. മോൾ ഉഷാറായാല്ലോ.. ഇന്ന് ഡിസ്ചാർജ് ചെയ്യാം കേട്ടോ... തരുന്ന ഗുളികയെല്ലാം കറക്റ്റായി കഴുക്കണം ട്ടാ...\"

     \"ഉം... ദിയ മൂളി...\"

      \"മിസ്റ്റർ ഗോപിനാഥ്‌ ഒന്ന് വരൂ തങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്‌..\"

     \"ഡോക്ടർ..\"ഗായത്രി പേടിയോടെ വിളിച്ചു 

      \"ഏയ്യ് ഒന്നുമില്ല ബില്ല് എമൗണ്ടും അടുത്ത പ്രാവശ്യം ചെക്കപ്പിന് വരേണ്ട സമയത്തെ കുറിച്ചും പറയാൻ ആണ്...\"

    \"ഉം..\"ഗായത്രി മൂളി 

ഡോക്ടറുടെ കൂടെ ഗോപിനാഥും നടന്നു... ഡോക്ടറുടെ മുറിയിൽ എത്തിയതും...

    \"ഇരിക്കൂ... ഡോക്ടർ പറഞ്ഞു 

       \"നോക്കു ഗോപിനാഥ്‌ മകളെ ഒറ്റയ്ക്ക് വിടരുത് അവൾ മാനസികമായി വല്ലാതെ തകർന്നിരിക്കുകയാണ്.. മകളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം രാത്രിയിൽ പോലും മകളെ ഒറ്റക്കു വിടരുത്... കഴിഞ്ഞു പോയ ദിനങ്ങൾ അവൾ ഒരിക്കലും ഓർക്കാത്ത വിധം അല്ലെങ്കിൽ മുൻപ് ഉണ്ടായതിനേക്കാൾ കൂടുതൽ അവളെ സന്തോഷത്തോടെ വെയ്ക്കാൻ ശ്രെമിക്കണം ഞങ്ങളുടെ മരുന്നിനെക്കാൾ നിങ്ങളുടെ സ്നേഹം മാത്രാമാണ് ഏക ആശ്രയം....    കഴിവതും സൂക്ഷിക്കണം....കഴിഞ്ഞുപോയതിനെക്കുറച്ച്ആരും അവളോട്‌ ഒന്നും ചോദിക്കാതെ അല്ലെങ്കിൽ അവളെ ബുദ്ധിമുട്ടിക്കാതെ നോക്കേണ്ടത്...\"

     \"ഒരു അച്ഛനായ എന്റെയും കടമയാണ് ഡോക്ടർ... താങ്ക് യു ഡോക്ടർ...ഗോപിനാഥ് പറഞ്ഞു 

      ഗോപിനാഥ്‌ അവിടെ നിന്നും പതിയെ ഇറങ്ങി.. മനസ്സിൽ ഒരുപാട് ദുഃഖം ഉണ്ടെങ്കിലും മകളെ തിരിച്ചു കിട്ടിയ സന്തോഹത്തിൽ ദുഃഖം അയാൾ മറക്കാൻ ശ്രെമിച്ചു... ഗോപിനാഥ് പതിയെ ദിയയുടെ ഹോസ്പിറ്റൽ ബില്ല് മുഴുവൻ പേ ചെയ്ത ശേഷം  മുറിയിൽ എത്തി...

     \"ബില്ല് അടച്ചു സാധങ്ങൾ എല്ലാം എടുത്തോ... എന്നാൽ നമ്മുക്കിറങ്ങാൻ നോക്കാം അല്ലെ...\"

      \"അതെ... പിന്നെ പോകുന്ന വഴി ഗ്രാമത്തിൽ എത്തുന്നതിനു മുൻപ്പുള്ള അമ്പലത്തിൽ ഒരു തേങ്ങ വാങ്ങി പൊട്ടിച്ചിട്ടു പോകാം... \"ഗായത്രി പറഞ്ഞു

\"ആ...\"

അങ്ങനെ എല്ലാവരും അവിടെ നിന്നും യാത്രയാക്കാൻ നോക്കുന്ന സമയം ആനന്ദ് അങ്ങോട്ട്‌ വന്നു...

    \"പുറപ്പെട്ടോ..\"

\"ഉവ്വ്...\"

\"എനിക്ക് ദിയയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌...\"

      \"നോക്കു ആനന്ദ് ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നു... ഇത് ഒരു കേസ് ആക്കാനോ അല്ലെങ്കിൽ ന്റെ കുട്ടിയെ നാണം കെടുത്താനോ ഞങ്ങൾക്ക് ആഗ്രഹമില്ല... ഒരുദിവസം ഉണ്ടായ സംഭവം പല നാളും പലരുടെയും മനസ്സിൽ വീണ്ടും വീണ്ടും ഓര്മിപ്പിക്കണോ ന്റെ കുട്ടിയെ നാണം കെടുത്താനോ ഞങ്ങൾക്ക് താല്പര്യമില്ല പിന്നെ ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയുടെ സന്തോഷവും സമാധാനവും ആണ് വലുത് പ്ലീസ് ആനന്ദ് ഞങ്ങളെ വിട്ടേക്ക്...നിനക്ക് എപ്പോൾ വേണമെങ്കിലും  ഞങ്ങളുടെ വീട്ടിലേക്കു വരാൻ ഉള്ള അവകാശം ഉണ്ട്‌ പക്ഷെ ഈ കാര്യം പറഞ്ഞ് ന്റെ കുട്ടിയോട് സംസാരിക്കാൻ ഞങ്ങളുടെ സന്തോഷം തകർക്കാൻ ശ്രെമിച്ചാൽ  ആം സോറി നീ എന്റെ വീടിന്റെ പഠിച്ചു പോലും ചവിട്ടരുത്... ഗോപിനാഥ്‌ തീർത്തും പറഞ്ഞു...\"

    ഗോപിനാഥ്‌ പറഞ്ഞത്  കേട്ടതും ആനന്ദ് അങ്ങനെ തന്നെ നിന്നു പോയി..എല്ലാവരും നടന്നു നീങ്ങി അന്നേരം ദിയ ആനന്ദിനെ തിരിഞ്ഞു നോക്കുകയും പതിയെ മുന്നോട്ടു നടക്കുകയും ചെയ്തു....

     ഗോപി... ഇത് അധികം നാൾ നീണ്ടു നിൽക്കില്ല നീ വരും ഇതിന്റെ സത്യം അറിയാൻ എന്നെ തന്നെ തേടി വരും...ആനന്ദ് പറഞ്ഞ് 

      എന്നാൽ ആരും തന്നെ ആനന്ദ് പറഞ്ഞത് കേൾക്കാത്ത മട്ടിൽ മുന്നോട്ടു നടന്നു.. കാറിൽ കയറി യാത്രയായ്...ഗ്രാമത്തിന്റെ അടുത്തു എത്തി അവിടെ ഗ്രാമത്തിന്റെ കാവൽ ദൈവമായി കുടികൊള്ളുന്ന ദുർഗാ ദേവി ക്ഷേത്രത്തിന്റെ അടുക്കൽ എത്തിയതും.... എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി അമ്പലത്തിന്റെ പുറത്ത് തന്നെ ഗോപിനാഥ്‌ വരുന്ന വഴിയിൽ നിന്നും വാങ്ങിച്ച കൈയിൽ ഉണ്ടായിരുന്നു തേങ്ങ പൊട്ടിച്ചു....എല്ലാവരും ദേവിയെ പുറത്ത് നിന്നും തൊഴുത്ത ശേഷം കാറിൽ കയറി...

    ദിയ വീട്ടിൽ എത്തി എന്നറിഞ്ഞതും ഗ്രാമത്തിൽ ഉള്ള വളരെ കുറച്ചു ആളുകൾ മാത്രം അവളെ കാണാൻ വീട്ടിലേക്കു വന്നു എന്നാൽ ആരെയും ദിയയെ കാണണോ സംസാരിക്കാനോ വീട്ടിലുള്ളവർ അനുവദിച്ചില്ല...

ചോദിച്ചവരോട് ചെറിയൊരു ആക്‌സിഡന്റ് പറ്റി എന്ന് കള്ളവും പറഞ്ഞു...

       ദിവസങ്ങൾ കഴിഞ്ഞു ദിയയെ ആരാണ് പീഡിപ്പിച്ചത് എന്നതിന്റെ ഒരു തുമ്പും ലഭിക്കാത്തതിനാലും മറ്റു പല കേസ് ഉള്ളതിനാലും ആനന്ദ് പതിയെ എല്ലാം മറന്നു.. എത്ര ദിവസങ്ങൾ കഴിഞ്ഞാലും ഒന്നും മറക്കാൻ കാഴിയാതെ ഇരുള്ളിന്റെ സഹായത്തോടെ ജീവിക്കാൻ പഠിക്കുകയാണ് ഇപ്പോൾ ദിയ അവളുടെ കളിയും ചിരിയും എല്ലാം മാഞ്ഞു പോയി...ചെടിയിൽ നിന്നും അടർന്നു വീണു വാടിയ പൂ പോലെ അവൾ ജീവിച്ചു... ആരോടും ഒന്നും മൊഴിയാതെ....മകളുടെ ഈ അവസ്ഥ കണ്ട എല്ലാവർക്കും സങ്കടം മാത്രം ബാക്കി...

അങ്ങനെയിരിക്കെ ഒരു ദിവസം..

      ശങ്കരൻ തന്റെ പേരകുട്ടിയുടെ മുറിയിലേക്ക് പോയി... മുറിയുടെ ജനാല മൊത്തം അടച്ചു... ഒരു വെളിച്ചം പോലും ഇല്ലാത്ത ആ മുറിയിലേക്ക് അദ്ദേഹം പതിയെ നടന്നു... കട്ടിലിൽ ഒരു വശത്തായി തിരിന്നു കിടക്കുന്ന ദിയയുടെ അരികിൽ വന്നു...


    \"മോളെ....\"ശങ്കരൻ പതിയെ കട്ടിൽ ഇരുന്നുകൊണ്ട് ദിയയെ തഴുകി വിളിച്ചു..

     മുത്തച്ഛന്റെ വിളികേട്ടതും ദിയ പതിയെ തിരിഞ്ഞു നോക്കി..



    \"മോളു വല്ലതും കഴിച്ചോ...\"

\"ഉം... നാണി ചേച്ചി കൊണ്ടു തന്നു..\"

\"ഉം... നീ എന്താ തകഴേക്ക് വരാത്തത്...\"

\"അത് പിന്നെ...\"

\"മോളു വാ... നമ്മുക്ക് കുറച്ചു നേരം മുറ്റത്തു നടക്കാം...\"

    \"ഞാൻ ഇല്ല മുത്തച്ചാ..\"

     \"അത് ശെരി അപ്പോൾ നീ ഞാൻ പറഞ്ഞാൽ കേൾക്കില്ല അല്ലെ...\"

       \"അതല്ല ഞാൻ വരുന്നില്ല മുത്തച്ചാ..\"


      \"നിനക്ക് അറിയുമോ നിന്റെ ഊട്ടി റോസ് വിരിഞ്ഞു... ആദ്യത്തെ മൊട്ടുകൾ  എല്ലാം പൂക്കൾ ആയിരിക്കുന്നു എന്തു ചന്തമാണ് എന്നോ കാണാൻ നീ വാ ആ സുന്ദരമായ കാഴ്ച്ച കാണാൻ...\"

\"ഞാൻ ഇല്ല..\"

\"ശെരി... ഇനി മോളു മിണ്ടണ്ട...\" ശങ്കരൻ പിണങ്ങി എഴുന്നേറ്റത്തും...

  ദിയ അദേഹത്തിന്റെ കൈയിൽ കയറി പിടിച്ചു...
    
   \" അയ്യോ.. പിണങ്ങല്ലെ... എന്താ വേണ്ടത് ഞാൻ വരണോ... ശെരി വരാം...\"

      അങ്ങനെ മനസില്ലാ മനസോടെ ദിയ അവളുടെ മുറിയിൽ നിന്നുമിറങ്ങി... കുറച്ചു ദിവസങ്ങൾ ആയി അവൾ ആ നാല് ചുമരിന്റെ ഉള്ളിൽ തന്നെ ആയിരുന്നു അവളുടെ കണ്ണുനീർ മൊത്തം തുടച്ചു മാറ്റിയ മുറി.... അവൾ  മുത്തശ്ശൻറെ കൂടെ ഇറങ്ങി... അവൾക്കു മനസിന്‌ വല്ലാത്ത ഭാരം തോന്നുമ്പോൾ  എപ്പോഴും ഇരിക്കുന്നത്  അവിടെ ആ പൂക്കൾ   ഉള്ള അവരുടെ  പൂന്തോട്ടത്തിൽ ആയിരുന്നു... അന്നും അവൾ മുത്തശ്ശൻറെ കൈകൾ കോർത്തുകൊണ്ട് അങ്ങോട്ടു നടന്നു...

     \"നമ്മുക്കിവിടെ ഇരിക്കാം മോളു..\"

     \"ഉം...\"

      അവൾ അവിടെ ഇരിക്കുന്നതിനു മുൻപ് താൻ ഒരുപാട് ആഗ്രഹിച്ചു മേടിച്ച ഊട്ടി റോസ് ചെടിയെ നോക്കി ശെരിയാ മുത്തശ്ശൻ പറഞ്ഞത് എത്ര സുന്ദരമായി ആണ് ആ പൂക്കൾ പൂതിരിക്കുന്നത് പുഞ്ചിരി തൂകി കാറ്റിൽ അടി കളിക്കുന്നു...അവൾ അതിനെ മെയ്മറന്നു നോക്കുന്ന സമയം

    \"ഈ പൂക്കളുടെ ആയുസ്സ് എന്ന് പറയുന്നത് നമ്മൾ ചെടിയിൽ നിന്നും പറിക്കുന്നത് വരെയോ അല്ലെങ്കിൽ ഒരു ദിവസമോ അല്ലെങ്കിൽ രണ്ടോ നാലോ ദിവസം മാത്രം എന്നാലും ഉള്ള സമയം അവർ സന്തോഷത്തോടെ ജീവിക്കുന്നു നമ്മളും അതുപോലെ തന്നെയാകണം...\"

മുത്തശ്ശൻ പറഞ്ഞത് കേട്ടതും ദിയ അദ്ദേഹത്തെ ഒന്ന് നോക്കി...

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ശങ്കരൻ അവളെ നോക്കി അവളെ തന്റെ മാറോടു ചേർത്ത് പതിയെ അവളുടെ തലയിൽ തഴുകി

\"മോളു...\"

\"ഉം...\"

       \"നോക്കു മോളു ജീവിതം എന്നത് ഒരു യുദ്ധകളമാണ് ജീവിക്കാൻ ഓരോരുത്തരും പോരാടിയാൽ മാത്രമേ കഴിയൂ... ജനിക്കുമ്പോൾ നമ്മൾ ഒന്നുമില്ലാതെ അതായതു നമ്മുടെ ശരീരം മറക്കാൻ ഉള്ള വസ്ത്രം പോലും ഇല്ലാതെയാണ് ജനിക്കുന്നത് പിന്നീടു നമ്മൾ വസ്ത്രത്തിനായും ഭക്ഷത്തിനായും അർഭാട ജീവിതത്തിനായും പലതും ചെയുന്നു... ഇതെല്ലാം തന്നെ ഒരു കണക്കിന് പറഞ്ഞാൽ നമ്മൾ ഓരോ ഘട്ടത്തിലും ചെയ്യുന്ന പോരാട്ടം തന്നെയാണ്..

    സന്തോഷം മാത്രമാണ് ജീവിതം എന്ന് വിചാരിക്കുന്നവർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടന്മാർ എന്നാണ് എന്റെ വിശ്വാസം..\"


   \"മുത്തച്ഛൻ എന്താണ് പറയുന്നത്...\"

      \"മോളു എന്താ ഇപ്പോൾ ഇങ്ങനെ ഇരിക്കാൻ... ഒരു പെണ്ണിനും സംഭവിക്കാൻ പാടിലാത്തത് നിനക്ക് സംഭവിച്ചു അതിരെ പോരാടാനോ അല്ലെങ്കിൽ അവരെ പിടിച്ചു കൊല്ലാനോ അറിയാഞ്ഞിട്ടല്ല ഇതിൽ അവരെ പിടിച്ചാലും അല്ലെങ്കിൽ നമ്മൾ അവരെ കൊന്നാല്ലും ഇതിൽ നിന്നും നീ അല്ലെങ്കിൽ ആ സംഭവത്തെ നീ മറന്നു പഴയ ജീവിതത്തിലേക്ക് നീ തിരിച്ചു വരുന്നത് വരെ നമ്മൾ തോറ്റു എന്നു തന്നെയാണ് അർത്ഥം...\"

     ദിയ  പെട്ടന്ന് പൊട്ടി കരഞ്ഞു

     \" നീ ഇപ്പോൾ പറ എന്താണ് നിനക്ക് സംഭവിച്ചത് ആരാണ് അവർ ഒരു അടയാളം പറ എന്റെ സ്വത്തുക്കൾ മുഴുവനും വിറ്റ് ആണെങ്കിലും അവരെ ഈ ഭൂമിയിൽ നിന്നും മുത്തശ്ശൻ ഒഴിവാക്കും പക്ഷെ അപ്പോഴും ഞാൻ വിജയിക്കില്ല എന്റെ യഥാർത്ഥ വിജയം നീ സന്തോഷത്തോടെ ആ  നിമിഷങ്ങൾ മറക്കുന്നതിലാണ്... മോളു പറ എന്തു വേണം എന്ന് നമ്മുക്ക് അതുപോലെ ചെയ്യാം ഇവിടെ നമ്മൾ ഒരു നിയമവും പാലിക്കേണ്ട ആവശ്യമില്ല...ഒരു കാര്യം ഞാൻ വീണ്ടും പറയുന്നു നിന്റെ സന്തോഷം അത് മാത്രമാണ് വലുത്... കഴിഞ്ഞതെല്ലാം മറക്കണം അല്ലെങ്കിൽ മറക്കാൻ ശ്രെമിക്കണം...  ശരീരത്തിൽ ഉള്ള കറ തേച്ചു കളഞ്ഞാൽ പോകും മനസ്സിൽ ഉള്ളത് പോകില്ല...  മനസ് പറയുന്നതും മനസിനെ കളങ്ക പെടുത്താതെ ഇരുന്നാലും മതി ശരീരത്തിന്റെ കളങ്കം നമ്മൾ അലെങ്കിൽ ബാധിക്കപ്പെട്ട പെൺകുട്ടികൾ തന്നെ മറക്കണം...ഒരിക്കലും ജീവിതകത്തിലെ ദുഃഖതെ ചുമക്കരുത് നിമിഷങ്ങൾ കടന്നു പോകും.. ഒരിക്കലും സമയം ആർക്കും വേണ്ടിയും നിൽക്കില്ല പിന്നെ എന്തിനാ ചില്ല വൃത്തികെട്ട സമയങ്ങളിൽ ഉണ്ടായ വേദനകൾ നമ്മൾ ചുമക്കണം ആ നിമിഷങ്ങൾ കടന്നുപോയ പോലെ ദുഃഖവും കടക്കണം...എങ്കിൽ മാത്രമേ സന്തോഷം കടന്നു വരൂ... ഇപ്പോഴും പറയുന്നു ന്റെ കുട്ടി എന്തു തീരുമാനിച്ചാലും ഈ മുത്തശ്ശൻ ഉണ്ട്‌ കൂടെ...\"

അത്രയും പറഞ്ഞതിന് ശേഷം ശങ്കരൻ അവിടെ നിന്നും എഴുന്നേറ്റു... പതിയെ അകത്തേക്ക് നടന്നു നീങ്ങി...


   \"മുത്തച്ചാ.... ദിയ വിളിച്ചു\"

ശങ്കരൻ അടുത്തേക്ക് വന്നു...

      \"ഞാൻ ജീവിക്കണം എങ്കിൽ എന്നെ ഈ അവസ്ഥയിൽ ആക്കിയവർ നിയമത്തിനു മുന്നിൽ പിടിപെടണം നമ്മുക്ക് അവരെ ഒന്നും ചെയ്യണ്ട... പേടിച്ചിട്ടല്ല നിങ്ങള്ക്ക് ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകരുത് എന്നാൽ എന്റെ മനസിന്‌ ഒരു സന്തോഷം വേണമെങ്കിൽ അവർ നിമത്തിന് മുന്നിൽ എങ്കിലും കുറ്റവാളിയായി നിൽക്കണം...\"

     \"നമ്മുക്ക് അങ്ങനെ തന്നെ ചെയ്യാം...\" ശങ്കരൻ തലയിൽ  തഴുകി പറഞ്ഞ് അവിടെ നിന്നും നടന്നു 


ദിയ അവിടെ തന്നെ ഇരുന്നു...

    ഈ സമയം ദിയക്ക് വേണ്ട ചായയുമായി നാണി ദിയയുടെ മുറിയിൽ പോയി... ദിയയെ അവിടെ കാണാതായത്തും നാണി ഒരു നിമിഷം പേടിച്ചു വേഗത്തിൽ താഴെ വന്നു...നേരെ അടുക്കളയിലേക്ക് പോയി 

     \"അമ്മേ.. ദിയമോളെ മുറിയിൽ കാണുന്നില്ല...\"

      \" നീ എന്താ നാണി പറയുന്നത്.. \"

\"അതെ.. അമ്മേ...\"

\"ന്റെ ദൈവമേ...\"

ഇരുവരും പരിഭവജോടെ അടുക്കളമുറിയിൽ നിന്നും പുറത്തേക്കു ഓടി വന്നു

    \"എന്താ...രണ്ടും വല്ലാതിരിക്കുന്നത്...\" അവരെ കണ്ട ശങ്കരൻ ചോദിച്ചു 

       \"കൊച്ചിനെ കാണുന്നില്ല..\"

     \"അവൾ.. അവിടെ നമ്മുടെ പൂന്തോട്ടത്തിൽ ഉണ്ട്‌..\"

\"ഹാവൂ... ഞാൻ പേടിച്ചു പോയി...\" നാണി പറഞ്ഞു 

നാണി അടുക്കളയിൽ പോയി ചായ ഒന്നൂടെ ചൂടാക്കി  ഗ്ലാസിൽ പകർത്തി അതും കൈയിൽ എടുത്തു കൊണ്ടു ദിയയുടെ അരികിൽ എത്തി...

     \"മോളു നീ ഇവിടെ ഉണ്ട്‌.. മുറിയിൽ കാണാതായപ്പോ ഞാൻ പേടിച്ചു..\"

    \"ആത്മഹത്യചെയ്തു എന്ന് കരുതിയോ..\"

\"മോളെ...\"

\"വെറുതെ പറഞ്ഞതാ...\"

നാണിയും ദിയയുടെ കൂടെ കുറച്ചു നേരം ഇരുന്നു...ഒന്നും മൊഴിയാതെ ഇരുവരും പൂക്കളെ നോക്കി ഇരുന്നു...

     \"എനിക്ക് കുറച്ചു നേരം ഒറ്റക്കിരിക്കണം നാണി ചേച്ചി...\"

     \"ശെരി... നാണി അവിടെ നിന്നും അകത്തേക്ക് പോയി...\"

     എന്തൊക്കയോ ആലോചിച്ചു അങ്ങനെ ഇരുന്നു ദിയ... അന്നേരം മുത്തശ്ശൻ പറഞ്ഞതും ഓർത്തിരുന്നു.... എങ്കിലും പെട്ടന്ന് അവൾക്കു എല്ലാം മറക്കാൻ കഴിഞ്ഞില്ല....ദിവസങ്ങൾ കഴിയും തോറും പതിയെ പതിയെ ദിയ എല്ലാം മറക്കാൻ ആരംഭിച്ചു അവളുടെ ജീവിതത്തിൽ വീണ്ടും ഇരുളിനെ മറികടന്ന വെളിച്ചം വന്നു തുടങ്ങി..


തുടരും...



അഭി കണ്ടെത്തിയ രഹസ്യം -34

അഭി കണ്ടെത്തിയ രഹസ്യം -34

4.8
1916

     ദിയ പതിയെ പതിയെ എന്തു ചോദിച്ചാലും ഉത്തരം പറയും എന്ന അവസ്ഥയിൽ എത്തിയതും ഇത് കേസ് ആക്കി അവരെ പിടിക്കണം എന്ന  അവളുടെ അഭിപ്രായo വീട്ടിൽ ഉള്ളവരോട് പറഞ്ഞു      \"ഞാൻ ഇതൊരു കേസ് ആക്കാൻ തീരുമാനിച്ചു....\" ദിയ എല്ലാവരും ഉള്ളപ്പോൾ പറഞ്ഞു...     \"അത് ഞങ്ങൾക്ക് അറിയാത്തതുകൊണ്ടല്ല നിന്നെ എല്ലാവരുടെയും മുന്നിൽ ഒരു നോക്കുകുതിയാക്കാൻ എനിക്ക് താല്പര്യമില്ല...\"ഗോപിനാഥ് പറഞ്ഞു      \"അച്ഛാ... പ്ലീസ് ഇതുപോലെ ബാധിക്കപ്പെടുന്ന പെൺകുട്ടികളിൽ പലരും അതുകൊണ്ട് തന്നെയാണ് ഒന്നും പറയാതിരിക്കുന്നത് ഞാൻ അതിനെതിരെ പോരാടാനം അവർക്കു ഒരു മാതൃകയാകണം....\" ദിയ തീർത്തും പറഞ�