Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -34

     ദിയ പതിയെ പതിയെ എന്തു ചോദിച്ചാലും ഉത്തരം പറയും എന്ന അവസ്ഥയിൽ എത്തിയതും ഇത് കേസ് ആക്കി അവരെ പിടിക്കണം എന്ന  അവളുടെ അഭിപ്രായo വീട്ടിൽ ഉള്ളവരോട് പറഞ്ഞു

      \"ഞാൻ ഇതൊരു കേസ് ആക്കാൻ തീരുമാനിച്ചു....\" ദിയ എല്ലാവരും ഉള്ളപ്പോൾ പറഞ്ഞു...

     \"അത് ഞങ്ങൾക്ക് അറിയാത്തതുകൊണ്ടല്ല നിന്നെ എല്ലാവരുടെയും മുന്നിൽ ഒരു നോക്കുകുതിയാക്കാൻ എനിക്ക് താല്പര്യമില്ല...\"ഗോപിനാഥ് പറഞ്ഞു 

     \"അച്ഛാ... പ്ലീസ് ഇതുപോലെ ബാധിക്കപ്പെടുന്ന പെൺകുട്ടികളിൽ പലരും അതുകൊണ്ട് തന്നെയാണ് ഒന്നും പറയാതിരിക്കുന്നത് ഞാൻ അതിനെതിരെ പോരാടാനം അവർക്കു ഒരു മാതൃകയാകണം....\" ദിയ തീർത്തും പറഞ്ഞു 

     ഗോപിനാഥ് മനസില്ലാ മനസോടെ മകളുടെ നിർബന്ധത്തിന് വഴങ്ങി...ഒടുവിൽ എല്ലാവരും അത് ശെരി വെച്ചു....

ശങ്കരൻ ഉടനെ തന്നെ ആനന്ദിന് ഫോൺ ചെയ്തു

    \"ഹലോ... ആനന്ദ് നിനക്കു ഒന്ന് വീട് വരെ വരാൻ കഴിയുമോ...\"

    \"ഉം തീർച്ചയായും വരാം...\"

    ആനന്ദ്  ഏകദേശം ഒരു  മണിക്കൂറിനുള്ളിൽ അവരുടെ വീട്ടിലേക്കു വന്നു...

     \"വരണം... വരണം... ആനന്ദിനെ എല്ലാവരും സ്നേഹത്തോടെ വിളിച്ചു...\"

    \"ആനന്ദ്.. ന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ ആക്കിയവർ ആരും തന്നെ ഉണ്ടാവരുത്...\"ശങ്കരൻ പറഞ്ഞു 

      \"മം.. എനിക്കു ദിയയോട് സംസാരിക്കാൻ ഉണ്ട്‌...\"

     അങ്ങനെ ആനന്ദ് ദിയയോട് ഒറ്റയ്ക്ക് സംസാരിക്കാൻ തീരുമാനിച്ചു അവളുടെ മുറിയിലേക്ക് നടന്നു.... ആനന്ദ് മുറിയിൽ എത്തിയതും ദിയ വാതിൽ തുറന്നു... അപ്പോഴേക്കും നാണി ആനന്ദിനും ദിയക്കും ചായയുമായി വന്നു...ചായ മുറിയിൽ ഉള്ള ടേബിളിന്റെ മേൽ വെച്ചു എന്നിട്ടു നാണി അവിടെ നിന്നും പോയി.... ദിയ കട്ടിലിൽ തന്നെ ഇരുന്നു ആനന്ദ് അടുത്തുള്ള കസേരയിലും ഇരുന്നു... ഇരുവരും മുഖാമുഖം നോക്കി ഇരുന്നു...

     \"പറയൂ അന്ന് എന്താണ് സംഭവിച്ചത്...\"

     ആനന്ദിന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കാതെ ദിയ മൗനം പാലിച്ചു ശേഷം അന്ന് ഉണ്ടായത് പറയാൻ തുടങ്ങി...


    \"അന്ന് ഞാൻ  കൃത്യം പറഞ്ഞാൽ ഡിസംബർ 16 ന് ദീപയുടെ വീട്ടിൽ നിന്നും  വരുന്ന വഴി  സമയം 3 നും 4 നും ഇടയ്ക്കു... കാരണം അന്ന് ഞങൾ ദീപയുടെ വീട്ടിൽ ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ സമയം രണ്ടരയായിരുന്നു ഭക്ഷണം കഴിച്ചതിനു ശേഷം അധികം നേരമൊന്നും അവിടെ ഞങ്ങൾ ആരും നിന്നില്ല... അതുകൊണ്ട് ആ സമയം എനിക്ക് നല്ല ഓർമയുണ്ട്...അവിടെ നിന്നും ഇറങ്ങിയശേഷം ആമയൂർ കവലയിൽ എത്തിയതും ഒരു പെൺകുട്ടി ഏകദേശം ഇരുപത്തിനോട് പ്രായം തോന്നുന്ന പെൺകുട്ടി അവളെ ഞാൻ അറിയാതെ ഇടിച്ചു... അവളുടെ കൂടെ ഞാൻ ഒരു ഓട്ടോയിൽ കയറി..  അവർ ഹോസ്പിറ്റലിൽ പോകാതെ ആമയൂർ കവലയിൽ നിന്നും ഏകദേശം      എട്ടോ പത്തോ കിലോമീറ്റർ  അകലെ ഉള്ള പറകെട്ടിന്റെ അരികിൽ എത്തിച്ചു അവിടെ എത്തിയതും അവർ എന്നെ അവിടെ ഇറക്കി... പക്ഷെ എനിക്ക് ഒരു കാര്യം അറിയാം ഇത് അവർ ആരോ പറഞ്ഞാണ് ചെയ്തത് കാരണം അവർക്കു അത് ഒരു ക്വാട്ടേഷൻ ആയിരുന്നു... പിന്നെ അവിടെക്ക് കുറച്ചു പേർ വന്നു.... തുടർന്നു പറയാൻ ദിയക്ക് കഴിഞ്ഞില്ല അവൾടെ ശരീരം വിറക്കാൻ തുടങ്ങി...

      അടുത്തുള്ള മേശയുടെ മേൽ ഉള്ള വെള്ളം കുടിച്ച ശേഷം അവൾ തുടർന്നു എന്നെ നശിപ്പിച്ചതിൽ ഒരാളുടെ ഷോൾഡറിൽ ഞാൻ ആഴത്തിൽ ഉള്ള മുറിവ് ഉണ്ടാക്കിയിട്ടുണ്ട്...അവരെ വിടരുത് വിടരുത് അവൾ അലറി...\"

       \"മോളു ധൈര്യമായി ഇരിക്ക് ഞാൻ അവരെ തീർച്ചയായും പിടിക്കും... ഇത് മതിയെനിക്ക്....\"ആനന്ദ് അവളുടെ തോളിൽ തട്ടി പറഞ്ഞു 

    ആനന്ദ് അവിടെ നിന്നുംപോയി...

      ചുറ്റുo ഉള്ള ഹോസ്പിറ്റലിൽ ആരെങ്കിലും ഷോൾഡറിൽ കടിച്ചതിനു ചികിത്സ ചെയ്തിട്ടുണ്ടോ എന്ന രീതിയിൽ ആനന്ദ് അനേഷിച്ചു ഒടുവിൽ ആനന്ദ് ആ വഴിയിൽ ഒരാളെ കണ്ടെത്തി... അയാളെ ചോദ്യം ചെയ്തതിൽ ദിയയെ നശിപ്പിച്ചതിൽ അവനും പങ്ക് ഉണ്ടെന്നു വ്യക്തമായി... അയാളെ പിടിച്ചതും അവന്റെ ഫോട്ടോ ആനന്ദ് ദിയക്ക് കാണിച്ചു ഒടുവിൽ അവളും അയാളെ തിരിച്ചറിഞ്ഞു...
അയാൾ വഴി ബാക്കി എല്ലാവരെയും ആനന്ദ് കണ്ടെത്തി....

       എന്നാൽ ആരാണ് ഇതിനു പിന്നിൽ എന്ന് മാത്രം ആനന്ദിന് കണ്ടെത്താൻ കഴിഞ്ഞില്ല...അല്ലെങ്കിൽ അതിനുത്തരം മാത്രം അവർ പറഞ്ഞില്ല...

   അങ്ങനെ ദിയ എല്ലാം മറന്നു ജീവിക്കാൻ തുടങ്ങി...ദിവസങ്ങൾ കഴിഞ്ഞു ഈ സായം. ഗ്രാമത്തിൽ ഒരു ദേവി ക്ഷേത്രത്തിൽ ദേവിയുടെ പ്രീതിക്കയും ഗ്രാമവാസികളുടെ നന്മക്കായും തുടർന്നു ഒരു മണ്ഡലക്കാലം ഗ്രാമവാസികൾ എല്ലാവരും ചേർന്നു രാവിലെയും വൈകുനേരവും ഭജനയ്ക്ക് വരണം എന്ന് അറിയിപ്പുണ്ടായി...

    \"  മോളെ... ഇന്ന് അമ്പലത്തിൽ ഭജന ഉണ്ട്‌... മോളു വരുണ്ടോ... ഇന്നാണ് ആദ്യത്തെ ദിവസം നീയും വാ...\"നാണി ദിയയെ വിളിച്ചു...

       \"ഇല്ല ഞാൻ ഇല്ല..\"

      \"ഇങ്ങനെ ഈ വീട്ടിൽ തന്നെ ഇനിയും എത്ര ദിവസം കഴിയും  നീ... വാ നമ്മുക്ക് പോകാം\"

     നാണി കുറച്ചു നിർബന്ധിച്ചതും ദിയ സമ്മതിച്ചു ദിയ നാണിയുടെ കൂടെ അമ്പലത്തിലേക്കു പോകാൻ തയ്യാറായി....

ദിയയുടെ ബൈക്കിൽ തന്നെയാണ് അവർ  അമ്പലത്തിൽ  പോയത് അമ്പലത്തിൽ എത്തിയതും വണ്ടി ഒരു മാവിന്റെ ചുവട്ടിലായി നിർത്തി..

     അമ്പലത്തിനുള്ളിൽ കയറിയതും ദിയയെ എല്ലാവരും വളരെ പുച്ഛത്തോടെ നോക്കി.. എല്ലാവരുടെയും നോട്ടത്തിന് പല അർത്ഥവും ഉണ്ടായി...അവൾ ആകെ തകർന്നു... പക്ഷെ അതൊന്നും കാര്യമാക്കാതെ വിഗ്രഹത്തിന് മുന്നിൽ വന് നിന്നു തൊഴുതു അവളെ കണ്ടതും അടുത്തു നിന്ന പലരും അകലേക്ക്‌ നീങ്ങി...

     \"ഹും നാണമില്ലലോ ഇവൾക്ക് അമ്പലത്തിലേക്കു വരാൻ അമ്പലം...ഇവൾ അശുദ്ധമാക്കി.... ഛേ....\"

     \"ച്ചി നിർത്തടി... നിന്റെ നാവു ഞാൻ പിഴിത്തു ഏറിയും അമ്പലമാണ് എന്ന് പോലും നോക്കില്ല...\"

    \"  ഓ... പിന്നെ... നശിച്ച ഇവളെയും കൊണ്ടു അമ്പലത്തിൽ വന്ന നിന്നെ വേണം ആദ്യം പറയാൻ...\"

     \"നിങ്ങള്ക്ക് ഭ്രാന്തുണ്ടോ... ഇങ്ങിനെ ഒക്കെ സംസാരിക്കാൻ...\"

     \"നിർത്തൂ... ഇത് അമ്പലമാണ് നാണി കടക്കുപുറത്ത്...\"

    \"അതല്ല തിരുമേനി ഇവർ ആണ്..\"

       \"ഇവർ പറയുന്നത്തിലും കാര്യമുണ്ടല്ലോ നാണി ഇപ്പോൾ ദിയയുമായി ഈ ഭജനയിൽ വന്നത് തെറ്റാണ്... ഇവിടെ ദേവിയെ പ്രീതിപ്പെടുത്താൻ ആണ് ഭജന അത് മുടക്കിയല്ലോ നീ...ദേവിയെ ക്ഷമിക്കണം... ഇനി എന്തൊക്കെയാണാവോ ഈ ഗ്രാമത്തിൽ സംഭവിക്കാൻ പോകുന്നത്.... \"

    \"തിരുമേനി ഈ അമ്പലത്തിലെ പല കാര്യവും നടന്നതും നടത്തിയതും ഇവളുടെ മുത്തശ്ശൻ ആണ്  അത് മറക്കരുത്...\" നാണിൻപറഞ്ഞു

    \"വാ മോളു നമ്മുക്ക് പോകാം..\"നാണി ദിയയുടെ കൈയിൽ പിടിച്ച് നടന്നു..

     ദിയ വളരെ സങ്കടത്തോടെ നടന്നു... അമ്പലത്തിനു അടുത്തായി പെട്ടന്ന് തന്റെ സ്കൂൾ തൊഴിയെ കണ്ട ദിയ അവളുടെ അരികിലേക്ക് ഓടി വന്നു

     \"അശ്വതി... ടാ നിൽക്കട...\"

     \"നിനക്ക് സുഖമാണോ...\"ദിയ അടുത്തു എത്തിയതും തോഴിയോട് ചോദിച്ചു 

    \"അത്... മം\"

     \"മോളെ അച്ചു വരുണ്ടോ..\" അശ്വതിയുടെ അമ്മ അവളെ വിളിച്ചു 

     \"ആ ദേ വരുന്നു... എന്നാ ഞാൻ പോട്ടെ...\"

     \"ഏയ്യ് നിൽക്കട പിന്നെ എന്തൊക്കെയുണ്ട് വിശേഷം...\"

\"എനിക്കു സുഖമാണ്\"

       മോളെ നമ്മുക്ക്  സമയമില്ല ഡ്രസ്സ്‌ എടുക്കാൻ പോകണം..  ചെറുക്കന്റെ വീട്ടുകാർ ഇപ്പോൾ വരും... \"

     \"ചെറുക്കന്റെ വീട്ടുകാരോ...\"ദിയ സംശയത്തിൽ ചോദിച്ചു 

      \"ആ അതെ അടുത്ത ആഴ്ച എന്റെ  നിശ്ചയമാണ്...\"

     \"അത് ശെരി എന്നിട്ടു എന്താ എന്നോട് പറയാതിരുന്നത്... ഓഹൊ അലെങ്കിലും. കൂട്ടുക്കാരികൾ ക്ഷണിച്ചിട്ടാണോ വരുക... അടുത്ത ആഴ്ച എന്നാണ് ഞാൻ വരാം...
\"ദിയ പറഞ്ഞു 

      \"എന്തിനു ന്റെ കുട്ടിയുടെ വിവാഹം. മുടക്കാൻ ആണോ വരുന്നത്...ദിയ നീ എന്റെ കൊച്ചിനോട് സംസാരിക്കുക പോലും ചെയ്യരുത്... അത് ഞങ്ങൾക്ക് വളരെ മോശമാണ് ന്റെ കുഞ്ഞിന്റെ ഭാവിയെ പോലും അത് ബാധിക്കും...\"

അവരുടെ വാക്കുകൾ ദിയയെ വല്ലാതെ വേദനിപ്പിച്ചു....  ദിയ അവിടെ നിന്നും കരഞ്ഞുകൊണ്ട് ഓടി...

      ബൈക്കിന്റെ അരികിൽ എത്തി...ഇതേ സമയം നാണി അശ്വതിയുടെ അടുത്തേക്ക് നടന്നു..

     \"നിങ്ങൾ ഒന്ന് നിന്നെ അങ്ങനെയങ്ങു പോയാലോ...\"

    \"എന്താ നാണി..\" അശ്വതിയുടെ അമ്മ ചോദിച്ചു 

       \"നാവിനു എല്ലില്ല എന്ന് കരുതി എന്തു തോന്നിവാസവും പറയാം എന്ന് കരുതിയോ... നിങ്ങളുടെ മൂത്ത മകൾ ആരെയോ പ്രണയിച്ചു എന്നും ആ പെൺകുട്ടിക്ക് ആ പായനുമായി വിവാഹം കഴിക്കണമെങ്കിൽ ഒരു ലക്ഷം രൂപയും പത്തുപവൻ സ്വർണവും ചോദിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞു വന്നത് ദേ ആ നിൽക്കുന്നവുളുടെ വീട്ടു മുറ്റതാണ് അന്ന് അതെല്ലാം താന്ന് സഹായിച്ചത് അവർ ആണ് അങ്ങിനെ അന്ന് അവർ തന്നിലായിരുന്നു എങ്കിൽ നിന്റെ മൂത്തമകൾ ജീവനോടെ ഉണ്ടാവില്ലായിരുന്നു മറക്കണ്ട.... നിങ്ങളുടെ മകളുടെ ഭാവി രക്ഷിക്കുകയാണ് അവർ ചെയ്തത്.....\"നാണി അവരോടു പറഞ്ഞു 

    ഈ സമയം ബൈക്കിന്റെ അടുത്തു കണ്ണുനീർ തുടക്കുന്ന ദിയയുടെ അടുത്തേക്ക് രണ്ടു ചെറുപ്പക്കർ വന്നു

    \"എന്താ കരയുന്നത്..\"

    ദിയ അവരെ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല...

\"ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ഞങ്ങൾ ഇടപെടണോ\"

    \"പ്ലീസ് ഒന്നുമില്ല..\"

     \"ചോദിക്കാൻ മറന്നു നാല് പേരാണോ അഞ്ചുപേരാണോ  സംഭവം ചെയ്തത് അല്ല ആ അനുഭവം എങ്ങനെ ഉണ്ടായിരുന്നു... ഞങ്ങൾക്ക് ഒന്ന് പറഞ്ഞ് തരുമോ അല്ല ഭാവിയിൽ പ്രയോജനമാകുമോ എന്ന് അറിയാന.. പറ്റും ച്ചാ നമ്മുക്കും ഒന്ന്...\"

\"നാണി... \"ദിയ അലറി

    നാണി അങ്ങോട്ടു വരുംഴേക്കും അവർ രണ്ടുപേരും ഓടി പോയി

\"  എന്താ   എന്താ മോളെ... എന്താ പ്രശ്നം... നീ വണ്ടി എടുക്കു നമ്മുക്ക് പോകാം..\"

     പോകുന്ന വഴി അവർ എന്താണ് പറഞ്ഞത് എന്ന് നാണി   പലതവണ ചോദിച്ചു എങ്കിലും ദിയ ഒന്നും പറഞ്ഞില്ല...

     അവൾ ഒന്നും മിണ്ടാതെ വീട്ടിൽ പോയപ്പോഴേക്കും അവളുടെ മുറിയിൽ പോയി...വാതിൽ അടച്ചു

    പേടി തോന്നിയ നാണി ദിയയുടെ പിന്നാലെ പോയി..

   \"ദിയമോളെ.. നീ കതക് തുറക്ക്... നാണി വാതിലിൽ തട്ടി വിളിച്ചു\"

   \"എന്നെ ഒറ്റയ്ക്ക് വിട്.. പ്ലീസ്...\"

    അപ്പോഴേക്കും അങ്ങോട്ട്‌ എല്ലാവരും വന്നു...

    \"മോളെ... ദിയ എല്ലാവരും അവളെ വിളിച്ചു...\"
  
\"ഒന്നുപോയി തരുമോ...എല്ലാവരും\"വളരെ കോപത്തിൽ ദിയ പറഞ്ഞു 

   പിന്നെ ആരും അവിടെ നിന്നില്ല 

    

     \"മുത്തശ്ശ ഈ സമൂഹത്തിൽ നമ്മൾ ജീവിക്കുന്നതിനു നമ്മുടെ സന്തോഷം മാത്രം പോരാ...\" അവൾ മനസ്സിൽ പറഞ്ഞു 




    പിന്നെയും ദിയക്ക് ചിറ്റും ഇങ്ങനെയുള്ള സംഭവങ്ങൾ തുടർന്നു കൊണ്ടേ ഇരുന്നു...അവളുടെ ശരീരം തകർത്ത വേദനയെക്കാൾ കൂടുതൽ എല്ലാവരുടെയും പെരുമാറ്റവും വാക്കുകളും അവളെ വേദനിപ്പിച്ചു.... അവളുടെ ഉറ്റ തോഴികൾ പോലും അവളെ അകറ്റി...



    \"താൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷെ ഈ സമൂഹത്തിൽ മാനം നഷ്ടമായ ഒരു പെണ്ണിന് ജീവിക്കാൻ കഴിയില്ല... എന്ന് എനിക്ക് മനസിലായി... അനുഭവിച്ച ശരീരം വേദന മറന്നാലും ആ നിമിഷങ്ങൾ സമൂഹം മനസ്സിൽ നിന്നും മറക്കാത്ത നിമിഷം വരെയും ആ വേദന നമ്മളെ വേട്ടയാടും... ഈ ജന്മത്തിൽ ഈ വിട്ടിൽ എനിക്ക് ജനക്കാൻ കഴിഞ്ഞു ഇനി ഒരു ജനം ഉണ്ടാകുമോ അറിയില്ല ഉണ്ടായാലും നിങ്ങൾ തന്നെ മതി എനിക്ക് കാരണം നിങ്ങളുടെ കൂടെ ജീവിച്ചു കൊത്തി തീർന്നിട്ടില്ല എല്ലാ ആഗ്രഹങ്ങളും നടക്കണം എന്നുമില്ലലോ... ഈ ജനം എനിക്ക് മതിയായി ഒരുപാട് സന്തോഷം ഉണ്ടായി അതിനേക്കാൾ കൂടുതൽ ദുഃഖവും...\" ദിയ ഒരു പേപ്പറിൽ എഴുതി..

    കൂടുതൽ ഒന്നും ദിയ എഴുതിയില്ല... അന്നും മനസിലെ വേദനകൾ... മറച്ചു വെച്ചു രാത്രി എല്ലാവരുടെയും കൂടെ അത്താഴം കഴിക്കാൻ ഇരുന്നു... എല്ലാവരും... ഉറങ്ങിയ  ശേഷം അവൾ മരണത്തിലേക്ക് നടന്നുനീങ്ങി...

    പിറ്റേന്ന് നേരം പുലർന്നതും ദിയയെ കാണാതെ നാണി ചുറ്റും നോക്കി...നാണിക്കു ദിയ എഴുതിയ ആ കത്തും കിട്ടി നാണി അലറി കൊണ്ടു താഴേക്കു ഓടി വന്നു...


    \"അയ്യോ... ദിയമോളെ കാണുന്നില്ല എല്ലാവരും ഓടി വായോ... റൂമിൽ നിന്നും അടുക്കളയിൽ നിന്നും എല്ലാവരും ഓടി വന്നു... നാണി ആ  കത്തു എല്ലാവര്കുമായി കാണിച്ചു... പേടിച്ചു പോയ എല്ലാവരും മകളെ ചുറ്റും നോക്കി...

     \"നീ ശ്രെദ്ധിക്കേണ്ട നാണി ന്റെ കുട്ടിയെ...\" ശങ്കരൻ അതിനിടയിൽ നാണിയോട് ചോദിച്ചു..

കണ്ണീരോടെ നാണി ശങ്കരനെ നോക്കുക മാത്രമാണ് ചെയ്തത്...

     ഒടുവിൽ എല്ലാവരും ദിയയെ കണ്ടെത്തി... കൃഷിക്കായി മാത്രം വെള്ളം ഉപയോഗിക്കുന്ന ശങ്കരന്റെ തന്നെ പറമ്പിൽ ഉള്ള മറ്റൊരു കിണറിൽ അവൾ മരിച്ചു കിടക്കുന്നു..

    വാർത്ത നിമിഷങ്ങൾക്കഗം അവിടെ എങ്ങും പരന്നു... ഗ്രാമത്തിൽ ഉള്ളവർ ഓടി വന്നു... എല്ലാവരും ചേർന്നു ദിയയെ കിണറ്റിൽ നിന്നും പൊക്കി... ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിൽ എത്തി എങ്കിലും മരണം അത് സംഭവിച്ചു...

     വെളുത്ത തുണിയിൽ മൂടി പുതച്ച ദിയയുടെ ശരീരം ശങ്കരന്റെ വരാന്തയിൽ വെച്ചു എല്ലാവരും കാണാൻ...

എല്ലാവരും അവളെ അവസാനമായി ഒരുനോക്കു കാണാൻ അങ്ങോട്ട്‌ വന്നു ... പലരും ഗായത്രിയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു...പലരും പലയിടതായി കൂട്ടം കൂടി...


     \"എന്താ... പറയുക.. കഷ്ടം തന്നെ ഈ പെങ്കൊച്ചിന്റെ കാര്യം..\" കുറച്ചു സ്ത്രീകൾ നിൽക്കുമ്പോ സംസാരം തുടങ്ങി 

      \"മം...\"

    \"എങ്ങനെ ഉണ്ടായിരുന്ന കൊച്ചാ ന്നാലും ദൈവം അതിന്റെ തലയിൽ ഇതൊക്കെയാണല്ലോ എഴുതിയിരിക്കുന്നത്..\"

    \"ഒന്നാമത് ഇവർ ആ കൊച്ചിനെ ലളിച്ചു വഷളാക്കി... എന്തു ചെയാനാ എത്ര പണo ഉണ്ടായിട്ടും എന്താ കാര്യം പെൺകുട്ടികളെ വളർത്തേണ്ട രീതിയിൽ തന്നെ വളർത്തണം അല്ലെങ്കിൽ ഇത് അല്ല ഇതിനപ്പുറവും സംഭവിക്കും...\"

   \"ഛേ... ഒന്ന് മിണ്ടാതിരിക്കാൻ...\"

     \"എന്തു മിണ്ടാതിരിക്കാൻ സത്യം ഇത് തന്നെ എന്തായിരുന്നു ഇവരുടെ ഒരു ജാട... ഹോ... ഒന്നും പറയണ്ട ആ കൊച്ചു ആൺകുട്ടികളെ പോലെയാ വസ്ത്രം ധരിച്ചിരുന്നതും ബൈക്കിൽ പോയിരുന്നതും എല്ലാം... എനിക്ക് ഉണ്ട്‌ ഒരു പെൺകുട്ടി കുനിഞ്ഞ തല വീട് എത്താതെ നിവർത്തുക പോലുമില്ല...\"

    \"ഛേ... ആ കുട്ടി മരിച്ചു കിടക്കുന്നു എന്നിട്ടും ഇങ്ങനെയാണോ സംസാരിക്കുക..\"കൂട്ടത്തിൽ ഉള്ളവരുടെ സംസാരം ഇഷ്ടമാകാത്ത ആ സ്ത്രീ അവിടെ നിന്നും മാറി 

   \"സത്യം പറയുമ്പോ ആർക്കും പിടിക്കില്ല..\"

    കൂട്ടത്തിൽ ഉണ്ടായിരുന്ന ആ സ്ത്രീ അവിടെ നിന്നും പോയി... എങ്കിലും പരദൂഷണം പറയുന്നവർ അപ്പോഴും അത് തുടർന്നു...ഇതെല്ലാം നാണി കേൾക്കുകയും ചെയ്തു

നാണിയുടെ പുറകിലായി ഗായത്രിയും ഇതെല്ലാം കേൾക്കുണ്ടായിരുന്നു...




തുടരും

🌹chithu🌹



അഭി കണ്ടെത്തിയ രഹസ്യം അവസാന ഭാഗം

അഭി കണ്ടെത്തിയ രഹസ്യം അവസാന ഭാഗം

4.7
1251

ദിയയുടെ മരണശേഷം ആ വീടിന്റെ പ്രകാശം തന്നെ നഷ്ടമായി...ആരും ഒന്നും മിണ്ടാതെയും ചിരിക്കാതെയും ദിവസങ്ങൾ തള്ളി നീക്കി...      എങ്കിലും ഗായത്രിയുടെ മനസ്സിൽ ആളുകൾ പറഞ്ഞ  വാക്കുകൾ മാത്രം മാഞ്ഞുപോയില്ല...ദിവസങ്ങൾ കൂടുതോറും ഗായത്രിയുടെ മനസ്സിൽ ആ ചിന്തകളും കൂടികൊണ്ടേ ഇരുന്നു... ഒടുവിൽ ഗായത്രിയും അത് തന്നെ തീരുമാനിച്ചു തന്റെ മകളുടെ അടുത്തേക്ക് പോവുക...   മകളുടെ ഓർമകൾ മാത്രം സൂക്ഷിച്ചു ഇനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്ന് മനസിലാക്കിയ ഗായത്രി അവളുടെ മുറിയിൾ  ബാത്‌റൂമിൽ കയറി കൈ ഞെരമ്പ് മുറിക്കുകയും ചെയ്തു...   വൈകുന്നേരം ആയതും ചായ കൊടുക്കാൻ ഗായത്രിയെ