Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 36

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 36


“ഇവിടെ നിന്ന് സംസാരം വേണ്ട. റൂമിലോട്ടു വായോ... അവിടെ മതി നിൻറെ എല്ലാ സംസാരവും.”


അതുകേട്ട് അവൾ ദേഷ്യത്തോടെ അമ്മയെ ഒന്നു നോക്കി. പിന്നെ ചവിട്ടി തുള്ളി അവിടെ നിന്നും നടന്നകന്നു.


ശ്രുതിയുടെ ആ പോക്ക് കണ്ട് ആധിയോടെ അവളുടെ അമ്മയും അവൾക്കു പിന്നാലെ ചെന്നു. അവർ റൂമിൽ എത്തിയപ്പോൾ കാണുന്നത് തൻറെ കബോർഡിൽ എന്തോ തിരയുന്ന ശ്രുതിയാണ്.


അവളുടെ അമ്മ അവിടെ അവൾ എന്താണ് ചെയ്യുന്നതെന്ന് നോക്കി ഡോറിന് അടുത്ത് തന്നെ നിന്നു.


അവസാനം തേടിയ സാധനം കണ്ടതും അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.


പിന്നെ സമയം കളയാതെ അവൾ കട്ടിലിനു താഴെ വന്നിരുന്നു. കയ്യിൽ കിട്ടിയ ഡ്രഗ്സ് അവളുടെ കൈയിലേക്ക് കുത്തിയിറക്കി.


ശ്രുതി ചെയ്യുന്നതെല്ലാം കണ്ട് ഒന്നും പ്രത്യേകിച്ച് ചെയ്യാൻ ഇല്ലതെ ആ അമ്മ അവളെ തന്നെ നോക്കി കണ്ണുനീർ തുടച്ചു.


ഇത് വീട്ടിലെ പതിവ് കാഴ്ചയാണ്. പക്ഷേ തറവാട്ടിൽ ശ്രുതി ഡ്രഗ്സ് കൊണ്ടുവരുമെന്ന് ആ അമ്മ ഒട്ടും കരുതിയിരുന്നില്ല.


എന്തോ ഓർത്ത പോലെ പെട്ടെന്ന് തന്നെ അവർ കതകടച്ചു കുറ്റിയിട്ടു. പിന്നെ ദേഷ്യത്തോടെയും സങ്കടത്തോടെയും അവളെ നോക്കി പറഞ്ഞു.


“നീ ഇത് നിർത്തി എന്ന് പറഞ്ഞതല്ലേ? എന്നിട്ട് ഇതും കൊണ്ട് നീ തറവാട്ടിലേക്ക് വന്നിരിക്കുന്നുവോ? നിനക്കെന്താ തലയ്ക്ക് വല്ല ഭ്രാന്തുണ്ടോ?”


“അതെ, അഗ്നി അവനായിരുന്നു എൻറെ ലഹരി. അവനെ എനിക്ക് നേടിത്തരാൻ നിങ്ങളെ കൊണ്ടു പറ്റുമോ? ഇല്ലല്ലോ... അപ്പോൾ പിന്നെ മിണ്ടരുത്.”


“ശ്രുതി ഇത്രയും കാലം ആഗ്രഹിച്ചതൊക്കെ നേടിയെടുതാണ് ജീവിച്ചു വന്നിരിക്കുന്നത്. പക്ഷേ അഗ്നി... അവൻ മാത്രം കയ്യിൽ ഒതുങ്ങുന്നില്ല. അവൻറെ ശരീരം അതെന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു.”


അവളുടെ നിലയില്ലാത്ത സംസാരം കേട്ട് അവളുടെ അമ്മ ദേഷ്യത്തോടെ അവളെ വിളിച്ചു.


“ശ്രുതി... ഞാൻ നിൻറെ അമ്മയാണ്. ഇതു പോലെയാണോ അമ്മയോട് സംസാരിക്കുന്നത്?”


അവരുടെ ചോദ്യംകേട്ട് ശ്രുതി തിരിച്ചുചോദിച്ചു.


“So what? നിങ്ങൾക്ക് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ ഞാൻ പറഞ്ഞത്? എനിക്ക് ആൺ ശരീരത്തോടുള്ള ആസക്തി... അത് നിങ്ങൾക്ക് അറിയാവുന്നതു തന്നെയല്ലേ?”


“എടീ നീ എന്തൊക്കെയാണ് ഈ സംസാരിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ?”


“എനിക്ക് അഗ്നിയെ വേണം... ഞാൻ അവനെ ഏതു വിധേനയും നേടും... ആരെ കൊല്ലാനും ഞാൻ തയ്യാറാണ്. എന്തു ചെയ്യാനും ഞാൻ ഒരുക്കമാണ്. പക്ഷേ എനിക്ക് അവൻറെ ദ്ദേഹം വേണം... അവൻറെ ശരീരത്തിൻറെ ചൂടിൽ ഞാൻ ഒന്നുമല്ലാതെ ആകുന്നത് ഒരുപാട് പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ട്.”


“മോളേ... “


“നിങ്ങൾ മിണ്ടരുത്... അഗ്നി അവൻറെ ശരീരം എനിക്കാസ്വദിക്കണം. ആവോളം എനിക്കാസ്വദിക്കണം... അവൻറെ വിയർപ്പിൽ അവൻറെ ശരീരത്തോട് ചേരണം. അതിനാണ് ഞാൻ ഇത്ര കാലം എല്ലാവർക്കും മുൻപിൽ നല്ലവൾ ആയി നടന്നത്.


അവൻ എൻറെ പെണ്ണ് എന്ന് എന്നെയാണ് പറയേണ്ടത്. അല്ലാതെ കണ്ട അലവലാതികളെ അല്ലാ...


എന്തായാലും രണ്ടുവർഷം സമയമുണ്ടല്ലോ? അഗ്നി ആ നശൂലത്തെ കണ്ടുപിടിക്കും മുൻപ് ഞാനവളെ കണ്ടു പിടിച്ചു ഈ കൈ കൊണ്ട് തീർക്കും.


അതോടെ തീരും അവൻറെ എൻറെ പെണ്ണ് എന്ന പറച്ചിൽ.


പിന്നെ ആ സ്ഥാനത്ത് ഞാൻ ആയിരിക്കും വരിക. നിങ്ങൾ നോക്കിക്കോ... അഗ്നി എന്ന് എഴുതിയ താലി എൻറെ കഴുത്തിൽ കിടന്ന് ആടുന്നത് അധികം വൈകാതെ ഞാൻ കാണിച്ചു തരാം.”


അവൾ പറയുന്നതെല്ലാം കേട്ട് ആ അമ്മ എന്തുചെയ്യണ മെന്നറിയാതെ കുഴഞ്ഞു.


തൻറെ മകളുടെ കുത്തഴിഞ്ഞ ജീവിതം നേർവഴിക്ക് ആക്കാനാണ് അഗ്നിയെക്കൊണ്ട് വിവാഹം നടത്താൻ ശ്രമിച്ചത്.


അത് അവൾക്ക് അഗ്നിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാനും ആഗ്രഹിച്ചു എന്നത് സത്യമാണ്. ഇപ്പോൾ അവൻ വിവാഹിതയാണെന്ന് പറയുന്നു.


അതും വിവാഹം കഴിഞ്ഞിട്ട് കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു. പിന്നെ ആകെ ഒരു ആശ്വാസം എന്താണെന്നു വെച്ചാൽ ആ പെണ്ണ് എവിടെയാണെന്ന് ആർക്കും അറിയില്ല. മിസ്സിംഗ് ആണെന്നാണ് പറയുന്നത്.


അങ്ങനെ ഓരോന്ന് ആലോചിച്ച് ആ അമ്മ തൻറെ മകളെ നോക്കി കണ്ണുനീരൊഴുക്കി കൊണ്ടിരുന്നു.


എന്നാൽ ഈ സമയം ശ്രുതി വേറെ ഏതോ ലോകത്ത് പറന്നു നടക്കുന്ന പോലെ ആണ് അവളുടെ ഇരിപ്പ്. ചുണ്ടുകളിൽ അപ്പോഴും ഒരു വല്ലാത്ത ചിരി ഉണ്ടായിരുന്നു. അഗ്നി... അഗ്നി... എന്ന് മാത്രമാണ് ശ്രുതി ഇപ്പോൾ പറയുന്നത്.


അതെല്ലാം കണ്ട് ആ അമ്മ തൻറെ മകളെ പിടിച്ചെഴുന്നേൽപ്പിച്ചു കട്ടിലിൽ കിടത്തി.


കട്ടിലിൽ തന്നെ ഇരുന്ന് അവളുടെ മുഖത്തേക്ക് നോക്കി.


അഗ്നിയും ശ്രീഹരിയും ഒരു കട്ടിലിലും ശ്രീക്കുട്ടി ഓപ്പോസിറ്റ് ഉള്ള കട്ടിലിലും ആണ് കിടന്നിരുന്നത്.


എന്നാൽ ശ്രുതിയുടെ റൂമിൽ നിന്നും സ്വന്തം റൂമിലേക്ക് പോവുകയായിരുന്ന ശ്രുതിയുടെ അമ്മ അത് കണ്ടിരുന്നു. അവർക്ക് അഗ്നിയോട് വല്ലാത്ത ദേഷ്യം തോന്നി.


എങ്ങനെയും അഗ്നിയെ ശ്രുതിക്ക് നേടി കൊടുക്കണമെന്ന് ആ അമ്മ മനസ്സിൽ തീരുമാനമെടുത്തു.


കുറച്ചു സമയം അഗ്നിയെ തന്നെ നോക്കി നിന്ന ശേഷം അവർ തൻറെ റൂമിലേക്ക് പോകാതെ തിരിച്ച് ശ്രുതിയുടെ റൂമിലേക്കാണ് പിന്നെ പോയത്.


അടുത്ത ദിവസം തിരുവോണമാണ്.


എല്ലാവരും നേരത്തെ തന്നെ എഴുന്നേറ്റു കുളിച്ചു കോടിയുടുത്ത് മുറ്റത്ത് വന്നു.


അമ്മമാരും അച്ഛന്മാരും അച്ഛച്ചനും അച്ഛമ്മയും പേരക്കുട്ടികളും എല്ലാവരും മുറ്റത്ത് ഉണ്ട്. ഏകദേശം പത്തിരുപത്തഞ്ചോളം ആൾക്കാർ ഉണ്ടായിരുന്നു എല്ലാവരും കൂടി തറവാട്ടിൽ.


പാട്ട്, തിരുവാതിര കളി, പൂക്കളമിടൽ, തൃക്കാക്കരയപ്പനെ ഉണ്ടാക്കാൻ, വടം വലി, പിന്നെ ഉറി അടി അങ്ങനെ എല്ലാം ഉണ്ട് എന്നാണ് അച്ഛച്ഛൻ പറഞ്ഞത്.


കൊച്ചു മക്കൾ എല്ലാം കൂടി പൂക്കളമിടാൻ ഉള്ള തിരക്കിലാണ്.


അച്ഛന്മാർ തൃക്കാക്കരപ്പനെ ഉണ്ടാകുന്ന തിരക്കിലും,


അടുക്കളയിൽ സഹായത്തിനു ആൾ ഉണ്ടെങ്കിലും വീട്ടിലെ പെണ്ണുങ്ങളൊക്കെ അടുക്കളയിലാണ്.


എന്നാൽ ഈ സമയം അഗ്നിയും ശ്രീഹരിയും കൂടി മുറ്റത്തെ മാവിൽ നാലഞ്ച് ഊഞ്ഞാലു കെട്ടി.


എല്ലാം ആയി നല്ല രസമായിരുന്നു.


ശ്രുതി ഒഴിച്ച് എല്ലാവരും ഉണ്ടായിരുന്നു.


“ശ്രുതി എവിടെ, കണ്ടില്ലല്ലോ കുട്ടിയെ ഇന്ന്?”


“അവൾ സങ്കടത്തിലാണ് അമ്മേ...”


അച്ഛമ്മയുടെ ചോദ്യം കേട്ട് ശ്രുതിയുടെ അമ്മ പറഞ്ഞു.


“അഗ്നിയെ അവൾ അത്ര മാത്രം ആഗ്രഹിച്ചിരുന്നു.”


ശ്രുതിയുടെ അമ്മ പറയുന്നത് കേട്ട് അച്ഛമ്മ സങ്കടത്തോടെ പറഞ്ഞു.


“എന്തുചെയ്യാനാണ്? എൻറെ കുട്ടിക്ക് അഗ്നിയെ വിധിച്ചിട്ടില്ല... നമുക്ക് വേറെ ആരെയെങ്കിലും എത്രയും വേഗം കണ്ടു പിടിച്ച് അവളെ കെട്ടിക്കണം. അതോടെ അവളുടെ സങ്കടം എല്ലാം മാറും.”


“അതൊന്നും നടക്കില്ല അമ്മേ... അവൾ സമ്മതിക്കില്ല.”


“എന്ന് പറഞ്ഞാൽ എങ്ങനെയാണ്?


അഗ്നിയുടെ വിവാഹം കഴിഞ്ഞില്ലേ?\"


\"അതൊക്കെ അവൻ വെറുതെ പറയുന്നതാകും. എൻറെ മോളെ വേണ്ടെന്നു വയ്ക്കാൻ വേണ്ടി ഓരോ കാരണങ്ങൾ ഉണ്ടാക്കുകയാണ് അവരെല്ലാവരും.”


“മോളെ, നീ എന്തൊക്കെയാണ് പറയുന്നത്?


നല്ല ദിവസം ആയിട്ട് പൊട്ടത്തരം വിളമ്പാതെ പോയി ശ്രുതിയെ എഴുന്നേൽപ്പിച്ച് കൊണ്ടു വരൂ.


എനിക്കറിയാം, അവൾ എഴുന്നേറ്റ് കാണില്ല എന്ന്. പകൽ ഉറങ്ങുകയല്ലേ കുട്ടിയുടെ പ്രധാന വിനോദം?”


അമ്മ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ അവർ ശ്രുതിയുടെ റൂമിലെക്ക് അവളെ വിളിക്കാൻ ചെന്നു.


അവിടെ അഗ്നി ഇട്ടിരിക്കുന്ന കരിം പച്ച നിറത്തിലുള്ള ഷർട്ടിന് ചേരുന്ന ബ്ലൗസും ഇട്ടു, സെറ്റ് സാരിയും ഉടുത്ത് അണിഞ്ഞൊരുങ്ങുന്നു ശ്രുതിയെ കണ്ട് ആ അമ്മ ഞെട്ടിപ്പോയി. അമ്മയെ കണ്ട് അവൾ ചോദിച്ചു.


“എങ്ങനെയുണ്ട് അമ്മേ എന്നെ കാണാൻ?”


അവളെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന അമ്മയെ നോക്കി അവൾ കണ്ണിറുക്കി കൊണ്ട് ചോദിച്ചു.


“അമ്മ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്? ഇപ്പോൾ ഞാൻ അഗ്നിക്ക് മാച്ച് അല്ലേ?”


“അതെ മോളെ... എൻറെ കുഞ്ഞിനെ ഇങ്ങനെ കാണാൻ എന്തു ഭംഗിയാണ്. അമ്മ തലയിൽ കുറച്ച് മുല്ലപ്പൂ കൂടി വെച്ചു തരാം.”


അതും പറഞ്ഞു തലയിൽ കുറച്ച് മുല്ലപ്പൂ വെച്ചു കൊടുത്തു. പച്ച ബ്ലൗസും സെറ്റ് സാരിയും പാലയ്ക്കാ മാലയും കമ്മലും മോതിരവും എല്ലാം അടങ്ങിയ സെറ്റ് ഇട്ടു തന്നെയാണ് ശ്രുതി ഒരുങ്ങി നിൽക്കുന്നത്.


“അതേ പറയാതിരിക്കാൻ സാധിക്കില്ല, ഇപ്പോൾ എൻറെ മോളെ കാണാൻ ഒരു ചന്തം ഒക്കെയുണ്ട്.”


ശ്രുതിയുടെ അമ്മ പറയുന്നത് കേട്ട് ശ്രുതി പറഞ്ഞു.


“ഞാൻ എൻറെ സൗന്ദര്യം കൊണ്ട് അഗ്നിയെ വീഴ്ത്തും. അമ്മ നോക്കിക്കോ ഇന്ന് എന്താണ് ഉണ്ടാവുക എന്ന്.”


അതും പറഞ്ഞ് ചാടി തുള്ളി പോകുന്ന ശ്രുതിയെ നോക്കി അമ്മ നിന്നു. അല്ലാതെ അവർ എന്തു ചെയ്യാനാണ്?


എന്നാൽ ശ്രുതി അഗ്നിയെ നോക്കി മുറ്റത്തേക്ക് ചെന്നു.


എല്ലാവരും അവളെ ഒന്നു നോക്കി, പിന്നെ ചെയ്തുകൊണ്ടിരുന്ന പണിയിലേക്ക് തന്നെ തിരിഞ്ഞു. ആ സമയത്താണ് അഗ്നി വന്നു ശ്രീക്കുട്ടിയെ വിളിച്ചത്.


“മോളേ ശ്രീക്കുട്ടി... ഊഞ്ഞാല് സെറ്റ് ആക്കിയിട്ടുണ്ട്. ഏട്ടൻറെ കൂടെ വായോ...”


“വേണ്ടാ ഏട്ടാ, ഞാൻ വരുന്നില്ല.”


അതുകേട്ട് അഗ്നി പറഞ്ഞു.


“ഇങ്ങ് വാ മോളെ... നിനക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്തത്... “


എന്ന് പറഞ്ഞു അവളുടെ കൈയിൽ പിടിച്ചതും ഇതെല്ലാം കണ്ട് നിന്ന ശ്രുതി ദേഷ്യത്തോടെ അഗ്നിക്ക് അടുത്തേക്ക് വന്ന് പറഞ്ഞു.


“അവളെ വിട് അഗ്നി... അവൾക്ക് വേണ്ടെങ്കിൽ നീ എന്തിനാണ് നിർബന്ധിക്കുന്നത്?


അതുമല്ല അവളെ നോക്കാൻ അവളുടെ ഭർത്താവില്ലേ? നീ എന്തിനാ അവളെ ഇങ്ങനെ കൊണ്ടു നടക്കുന്നത്?


അതോ നീയും ശ്രീഹരിയും കൂട്ടുകൃഷി ആണോ? ഒരുമിച്ചല്ലേ നിങ്ങൾ മൂന്നുപേരും എപ്പോഴും. രാത്രി കിടപ്പു പോലും ഒരു മിച്ച് ഒരു റൂമിൽ അല്ലേ മൂന്നു പേരും?”


അവളുടെ സംസാരം കേട്ട് അഭയ് ദേഷ്യത്തോടെ പറഞ്ഞു.


“ശ്രുതി, നല്ലൊരു ദിവസമായിട്ട് അവൻറെ കൈ നിൻറെ മുഖത്ത് വീഴാതെ പോകാൻ നോക്ക്.”


എന്നാൽ അഗ്നി ദേഷ്യത്തിൽ തിളക്കുന്നത് കണ്ടു ശ്രീക്കുട്ടി വേഗം പോയി അവനെയും പിടിച്ചു വലിച്ചു വേഗം തന്നെ ശ്രീഹരിക്ക് അടുത്തേക്ക് നടന്നു.


എന്നാൽ ശ്രുതി പറയുന്നത് എല്ലാം കേട്ട് നിൽക്കുകയായിരുന്നു ശ്രീഹരി.


ശ്രീക്കുട്ടിയുടെ കൂടെ തൻറെ അടുത്തേക്ക് വരുന്ന അഗ്നിയെ ഒന്നു നോക്കി ശ്രീഹരി പറഞ്ഞു.


“നീ വായോ... നമുക്ക് കുളക്കരയിൽ കുറച്ചു സമയം ഇരിക്കാം.”


പോകും വഴി അമനോട് പറഞ്ഞു.


“ഏട്ടാ ശ്രീക്കുട്ടി തനിച്ചാണ് ദച്ചു ചേച്ചിയോട് ഒന്നു പറയണേ...”


നീ അവനെ കൊണ്ട് പൊയ്ക്കോളൂ... ഞാൻ നോക്കിക്കൊള്ളാം അവളുടെ കാര്യം. “


ശ്രീഹരിയും അഗ്നിയും കുളക്കടവിലേക്ക് നടന്നു പോകുന്നത് നോക്കി അമൻ അല്പനേരം നിന്നു.

പിന്നെ ശ്രീക്കുട്ടിയെ തിരഞ്ഞ് ഊഞ്ഞാൽ കെട്ടിയ വശത്തേക്ക് ചെന്നപ്പോൾ ശ്രീക്കുട്ടിയും ലില്ലിയും ഊഞ്ഞാലിൽ ഇരുന്ന് ആടുകയായിരുന്നു. അവർക്ക് എതിർവശത്തായി കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ശ്രുതിയും ഉണ്ട്.


ശ്രുതി അവിടെ ഇരുന്ന് ശ്രീക്കുട്ടിയെയും ലില്ലിയെയും തുറിച്ചു നോക്കുന്നത് കണ്ടു. അതുകൊണ്ട് അമന് ചിരിയാണ് വന്നത്.


അപ്പോഴേക്കും റോസിയുടെ കൂടെ ദച്ചുവും അച്ചുവും അവർക്ക് അടുത്തേക്ക് വന്നു. അവർ ഓരോന്ന് പറഞ്ഞും, തമാശ പറഞ്ഞും അവിടെ നിൽക്കുന്നത് കണ്ടു അമന് ഇനി തൻറെ ആവശ്യം അവിടെ ഇല്ലെന്ന് ഓർത്ത് തിരിഞ്ഞു നടന്നു.


ശ്രീക്കുട്ടി അവളുടെ ചേച്ചിമാരുടെ ഇടയിൽ Safe ആയിരിക്കുമെന്ന് അവന് ഇന്ന് നല്ല ഉറപ്പുണ്ടായിരുന്നു.

ഇപ്പോൾ പൂച്ചയെ പോലെ ഇരിക്കുന്നു എങ്കിലും ശ്രീക്കുട്ടിയും ഒരു പുലിക്കുട്ടി തന്നെയാണ്. അവരെ സംരക്ഷിക്കാൻ വേറെ ആരും വേണ്ട.


അവരുടെ അഞ്ചുപേരുടെയും കളികളും സംസാരവും നോക്കി കുറച്ചു സമയം ശ്രുതി അവിടെ തന്നെ ഇരുന്നു. അപ്പോഴാണ് അവരുടെ മറ്റു കസിൻസും അവർക്ക് അടുത്തേക്ക് വന്നത്.


അവർക്ക് അഗ്നിയുടെ വൈഫിനെ പറ്റി അറിയാൻ ആകാംക്ഷ.


അവർ ചോദിച്ചു.


“അഗ്നി ചേട്ടൻറെ വൈഫിൻറെ പേര് എന്താണ്?


കാണാൻ എങ്ങനെയാണ്?


എപ്പോഴാണ് ഇങ്ങോട്ട് വരുക?


അവരുടെ എല്ലാ ചോദ്യങ്ങൾക്കും എന്തു മറുപടിയാണ് അവർ അഞ്ചു പേരും നൽകുന്നത് എന്ന് ആകാംക്ഷയോടെ ശ്രുതി കാതോർത്തിരുന്നു. എന്നാൽ ശ്രുതി തങ്ങളെ തന്നെ ശ്രദ്ധിച്ചിരിക്കുന്നത് മനസ്സിലാക്കി അച്ചു പറഞ്ഞു.


“അഗ്നി എപ്പോഴും അവൻറെ ഭാര്യയെ പറ്റി പറയുമ്പോൾ എൻറെ ദേവി എന്നാണ് പറയാറുള്ളത്. അതുകൊണ്ട് അവളുടെ പേര് ദേവി എന്ന് ആയിരിക്കാനാണ് സാധ്യത.


കാണാൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ... ദേവി പീഠത്തിൽ നിന്നും ശ്രീക്കുട്ടിയും ഏട്ടന്മാരും അച്ഛനും അമ്മയും മാത്രമേ അവളെ കണ്ടിട്ടുള്ളൂ. ഞങ്ങൾക്കാർക്കും ഇതുവരെ അവളെ കാണാനുള്ള സമയം ആയിട്ടില്ല എന്ന് തോന്നുന്നു.


അതെന്താ ആ ചേച്ചിയെ നിങ്ങൾ ആരും കാണാത്തത്?


ചേച്ചി ഇപ്പോൾ എവിടെയാണ്?”


“അറിയില്ല മോളെ...”


അവരുടെ എവിടെയും എത്താത്ത വർത്തമാനം കേട്ട് ദേഷ്യത്തോടെ ശ്രുതി പറഞ്ഞു.


“എന്താ അവൾ വല്ല മായയും ആണോ മാഞ്ഞു പോകാൻ... കാണാനില്ല പോലും. നുണ പറയുമ്പോൾ കുറച്ച് എല്ലാവരും വിശ്വസിക്കാൻ തക്കതായ എന്തെങ്കിലും പറയാൻ നോക്ക്.”


ശ്രുതി പറഞ്ഞു തീർന്നതും ലില്ലി പറഞ്ഞു.


“ഏറ്റില്ല അല്ലേ?

ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇവരോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന്. ആര് കേൾക്കാൻ?

എന്തായാലും അടുത്ത തവണ നുണ പറയാൻ ഉണ്ടെങ്കിൽ ശ്രുതിയോട് കൺസൾട്ട് ചെയ്തിട്ട് ഞാൻ ചെയ്യൂ എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

ഇനിയും ഇതുപോലെ എല്ലാവരുടെയും മുൻപിൽ നാണം കെടാൻ എനിക്ക് സൗകര്യമില്ല.


ശ്രുതി പ്ലീസ്... ഞങ്ങളെ ആവശ്യ സമയത്ത് സഹായിക്കണേ...”


ലില്ലിയുടെ ആ സംസാരം കേട്ട് ശ്രുതി ദേഷ്യത്തോടെ അവിടെ നിന്ന് എഴുന്നേറ്റ് പോയി. അതുകണ്ട് എല്ലാവരും ചിരിച്ചു.


“എന്നാലും ചേച്ചിമാരു കൊള്ളാം... ഇപ്പോൾ ഇവിടെ നിന്ന് ചാടിത്തുള്ളി പോയത് ഞങ്ങളുടെ കസിൻ ആണ്. എന്നാലും അവൾ ഇങ്ങനെ വായ് തുറക്കാൻ ആകാതെ നിൽക്കുന്നത് കാണുമ്പോൾ ഒരു രസം ഒക്കെയുണ്ട്.”


അതും പറഞ്ഞ് എല്ലാവരും ഒന്നു കൂടി ചിരിച്ചു. എല്ലാവരും നല്ല കമ്പനി ആയി തന്നെ പരസ്പരം വർത്തമാനങ്ങൾ പറഞ്ഞു സമയം പോയി.



സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 37

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 37

4.9
11049

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 37 ഈ സമയം കുളക്കരയിൽ ഇരിക്കുകയായിരുന്നു അഗ്നിയും ശ്രീഹരിയും. രണ്ടുപേരും ഒന്നും മിണ്ടാതെ കുളത്തിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി. രണ്ടുപേരുടെയും മനസ്സിലെ വിഷമം ഒന്നും മാറ്റാൻ വേണ്ടി മൗനത്തെ കൂട്ടുപിടിച്ചതാണ്. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അഗ്നി ശ്രീഹരിയെ ഒന്നു നോക്കി. “ശ്രീ...” “എന്താടാ...” അവനെ നോക്കാതെ തന്നെ ശ്രീഹരി വിളി കേട്ടു. അപ്പോഴും ശ്രീഹരി കുളത്തിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. “അത്… എനിക്ക് ഉറപ്പ് ഒന്നും പറയാൻ സാധിക്കില്ല, എങ്കിലും മനസ്സിലുള്ളത് നിന്നോട് പറയാതിരിക്കാൻ എനിക്ക് പറ്റില്