സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 37
ഈ സമയം കുളക്കരയിൽ ഇരിക്കുകയായിരുന്നു അഗ്നിയും ശ്രീഹരിയും. രണ്ടുപേരും ഒന്നും മിണ്ടാതെ കുളത്തിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി. രണ്ടുപേരുടെയും മനസ്സിലെ വിഷമം ഒന്നും മാറ്റാൻ വേണ്ടി മൗനത്തെ കൂട്ടുപിടിച്ചതാണ്.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അഗ്നി ശ്രീഹരിയെ ഒന്നു നോക്കി.
“ശ്രീ...”
“എന്താടാ...”
അവനെ നോക്കാതെ തന്നെ ശ്രീഹരി വിളി കേട്ടു. അപ്പോഴും ശ്രീഹരി കുളത്തിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
“അത്… എനിക്ക് ഉറപ്പ് ഒന്നും പറയാൻ സാധിക്കില്ല, എങ്കിലും മനസ്സിലുള്ളത് നിന്നോട് പറയാതിരിക്കാൻ എനിക്ക് പറ്റില്ലടാ...”
അഗ്നിയുടെ പതിവില്ലാത്ത രീതിയിലുള്ള സംസാരം കേട്ട് ശ്രീ അവനെ ഒന്നു നോക്കി.
എന്നിട്ടും ശ്രീഹരി ഒന്നും തന്നെ പറഞ്ഞില്ല എങ്കിലും അഗ്നി എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധയോടെ അവനെ നോക്കി തന്നെ ഇരുന്നു.
അതുകണ്ട് അഗ്നി പറഞ്ഞു തുടങ്ങി.
“തൻറെ സംശയങ്ങൾ…
കാന്താരി എന്ന പേരിൽ Amen ഏട്ടനെ വിളിക്കുന്നത് എൻറെ ദേവി തന്നെയാണോ എന്നാണ് എൻറെ സംശയം.”
അഗ്നി പറഞ്ഞത് ശരിക്കും മനസ്സിലാകാത്തത് കൊണ്ട് തന്നെ ശ്രീഹരി അവനെ സംശയത്തോടെ നോക്കി ഇരുന്നു.
അതുകണ്ട് അഗ്നി പിന്നെയും പറഞ്ഞു.
അരുണിനോട് സംസാരിക്കുമ്പോൾ Amen ൻറെ ഫോണിൽ വന്ന Calls നെ പറ്റി വിശദമായി തന്നെ അഗ്നി പറയുന്നത് കേട്ട് ശ്രീഹരി ചോദിച്ചു.
“എന്തുകൊണ്ടാണ് Amen ഏട്ടൻ ഇങ്ങനെ സ്വാഹയെ നമ്മളിൽ നിന്ന് മാറ്റി നിർത്തുന്നത്?
എന്താണ് അവളെ കണ്ട കാര്യം നമ്മളെ അറിയിക്കാത്തത്?
നീ സംശയിക്കുന്നത് പോലെ അത് സ്വാഹ തന്നെയാണെങ്കിൽ എന്തിനാണ് അവളുടെ ഒളിച്ചു കളിക്ക് ഏട്ടൻ കൂട്ടുനിൽക്കുന്നത്?
ഒരു കാരണവുമില്ലാതെ ഏട്ടൻ അങ്ങനെ ചെയ്യില്ല... അതിനർത്ഥം തക്കതായ എന്തോ വലിയ issue ഉള്ളതു കൊണ്ടാണ് സ്വാഹയുടെ തീരുമാനത്തോട് ഏട്ടൻ കൂട്ടു നിൽക്കുന്നത്.
ഒന്നും ഒന്നുമില്ലാതെ ഏട്ടൻ അങ്ങനെ ചെയ്യില്ല എന്ന കാര്യത്തിൽ എനിക്കോ നിനക്കോ ഒരു സംശയവുമില്ല.
കാരണം നമ്മൾ ഇത്രയധികം സങ്കടപ്പെടുന്നത് അറിഞ്ഞിട്ടും അവളെ മറഞ്ഞു നിൽക്കാൻ ഏട്ടൻ കൂട്ടു നിൽക്കുന്നത്...”
പറഞ്ഞു വന്നത് മുഴുമിപ്പിക്കാതെ ശ്രീഹരി അഗ്നിയെ നോക്കി.
“എന്തോ എനിക്ക് വല്ലാതെ പേടി തോന്നുന്നു അഗ്നി...”
അതുകേട്ട് അഗ്നി പറഞ്ഞു.
“അത് സ്വാഹ തന്നെയാണോ എന്ന് ഉറപ്പില്ല ശ്രീ... “
“എൻറെ മനസ്സ് പറയുന്നു അത് സ്വാഹ തന്നെ ആണെന്ന്.”
ശ്രീഹരി ഉറപ്പിച്ചു പറഞ്ഞു.
“പൂനയിൽ ഒന്ന് അന്വേഷിച്ചാൽ കണ്ടു പിടിക്കാവുന്നതേയുള്ളൂ.”
ശ്രീഹരി പറയുന്നത് കേട്ട് സംശയത്തോടെ അഗ്നി ചോദിച്ചു.
“അതെന്താ നീ അങ്ങനെ പറഞ്ഞത്? ഇതിനു മുൻപ് ഏട്ടൻ ബാംഗ്ലൂർ ആയിരുന്നല്ലോ?”
“അത് ശരിയാണ്, സ്വാഹയെ ബാംഗ്ലൂരിൽ വെച്ച് ഏട്ടൻ കണ്ടിട്ടുണ്ടെങ്കിൽ അവളെ ഒറ്റയ്ക്കാക്കി ഒരിക്കലും ബാംഗ്ലൂരിൽ നിന്നും പൂനെയിലേക്ക് ഏട്ടൻ പോകില്ല.”
“ആ... അത് നീ പറഞ്ഞത് ശരിയാണ്.”
“അതെ... അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവൾ പൂനെയിൽ തന്നെ ഉണ്ടായിരിക്കുമെന്ന്. ഇന്നോ നാളെയോ നമുക്ക് ഏട്ടൻറെ ഫോണിൽ നിന്നും ആ നമ്പർ തപ്പിയെടുത്ത് നമ്പർ ആരുടേതാണ്, എവിടെയാണ് യൂസ് ചെയ്യുന്നതെന്ന്, എന്ന് കണ്ടു പിടിച്ചാൽ നമുക്ക് ഉറപ്പിക്കാം അത് സ്വാഹ ആണോ അല്ലയോ എന്ന്. അതിന് ഒരു ക്ലാരിറ്റി ആണ് ആദ്യം നമുക്ക് ഉണ്ടാകേണ്ടത്.”
ശ്രീഹരി പറഞ്ഞതിനോട് അഗ്നി പൂർണ്ണമായും സമ്മതിച്ചു കൊണ്ട് എന്തോ ആലോചിച്ചു അവൻ പറഞ്ഞു.
“ഏട്ടൻറെ കാന്താരി എൻറെ ദേവി തന്നെ ആകാനാണ് സാധ്യത. എൻറെ മനസ്സും അത് തന്നെയാണ് പറയുന്നത്.
പക്ഷേ ശ്രീഹരി, എൻറെ മനസ്സിലും നീ ചോദിച്ച ചോദ്യങ്ങൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
എന്താണ് അവളുടെ ഒളിച്ചോട്ടത്തിന് പിന്നിലുള്ള കാരണം?
എനിക്ക്... എനിക്ക് അവൾ ഇല്ലാതെ ഒരു ജീവിതമില്ല എന്നറിഞ്ഞിട്ടും ഏട്ടൻ അവൾക്കൊപ്പം നിൽക്കുക എന്നു പറഞ്ഞാൽ...”
“നീ വിഷമിക്കാതെ അഗ്നി... എന്തു തന്നെയായാലും നമ്മൾക്ക് കണ്ടു പിടിക്കാം. നിനക്കറിയാമല്ലോ ഞാൻ എന്തു കൊണ്ടാണ് ശ്രീകുട്ടിയിൽ നിന്നും അകന്നു നിൽക്കുന്നത് എന്ന്?”
“അത് എനിക്ക് അല്ലാതെ വേറെ ആർക്കാണ് അറിയുക... നിൻറെ പ്രോബ്ലം എന്താണെന്ന് കൺട്രോൾ ഇല്ലാത്തവനെ...?”
“അതെ നീ പറഞ്ഞത് വളരെ ശരിയാണ്. ഒട്ടും കൺട്രോൾ ഇല്ലാത്തതിനാൽ തന്നെയാണ് ഞാൻ അവളെ ഒട്ടും എന്നിലേക്ക് അടുപ്പിക്കാത്തത്.
അതുകൊണ്ട് മോനെ അഗ്നി, എന്ന് നീ സ്വാഹയെ കണ്ടെത്തുന്നുവോ അതിനു ശേഷം ഒരു മിനിട്ട് പോലും ഞാൻ എൻറെ പെണ്ണിനെ അകറ്റി നിർത്തും എന്ന വിചാരം നിനക്ക് വേണ്ട.
എല്ലാം ഇപ്പോൾ തന്നെ എനിക്ക് ക്ലിയർ ചെയ്യണം. അല്ലെങ്കിൽ പിന്നെ ഞാൻ ശബദം ചെയ്തത് പാലിക്കാത്തവൻ ആണെന്ന് പറഞ്ഞു എന്നെ കളിയാക്കാൻ പിന്നീട് വരരുത്. ഇപ്പോഴേ പറഞ്ഞില്ല എന്ന് വേണ്ട.”
“ഓ ഈ ചെക്കൻറെ ഒരു കാര്യം...”
അഗ്നി പറഞ്ഞത് കേട്ട് ശ്രീഹരി പിന്നെയും പറഞ്ഞു.
“അതേടാ, ശ്രീക്കുട്ടിയെ പൂച്ചക്കുട്ടിയിൽ നിന്നും പുലിക്കുട്ടി ആക്കണം. അല്ലെങ്കിൽ എല്ലാവരും കൂടി അവളെ വലിച്ചു കീറും.
അവൾക്കും നിനക്കും സ്വാഹ ആരാണെന്ന് ഞാൻ മനസ്സിലാക്കുന്നത് പോലെ ആർക്കും മനസ്സിലാകില്ല.”
അങ്ങനെ അവർ സംസാരിച്ചിരിക്കുന്ന സമയം Abhay അങ്ങോട്ട് വന്നത്.
“എടാ മക്കളെ... രണ്ടും ഇവിടെ ഇരുന്നു സംസാരിക്കാതെ തറവാട്ടിലേക്ക് വാടാ... അവിടെ നല്ല ഒന്നാന്തരം കള്ള് ചെത്തി കൊണ്ടു വന്നിട്ടുണ്ട്.”
Abhay പറയുന്നത് കേട്ട് രണ്ടുപേരും എഴുന്നേറ്റ് തറവാട്ടിലേക്ക് നടന്നു. പിന്നെ എല്ലാവരും ചേർന്ന് പറമ്പിലെ തന്നെ തെങ്ങിൻ കള്ള് കഴിച്ച് പാട്ടും, വടം വലിയും, ഉറി അടിയും എല്ലാം കഴിഞ്ഞു സദ്യക്കായി ഇരുന്നു. നാലു കൂട്ടം പായസം അടക്കം നല്ല ഉഗ്രൻ സദ്യ തന്നെയായിരുന്നു തറവാട്ടിൽ ഓണത്തിനായി ഒരുക്കിയത്.
എല്ലാവരും സന്തോഷത്തോടെ സദ്യ കഴിച്ച ഒന്ന് വിശ്രമിച്ചു. അതിനു ശേഷം ഈവനിംഗ്ഖിൽ തിരുവാതിരക്കളിയും മറ്റുമായി അന്നത്തെ ദിവസം കഴിഞ്ഞു.
അങ്ങനെ സന്തോഷകരമായ ഒരു ഓണം കഴിഞ്ഞ് അടുത്ത ദിവസം മഹാദേവനും കുടുംബവും ദേവി പീഠത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ആൺമക്കൾ ആറിനേയും കൂട്ടി മഹാദേവൻ കണാരനോടൊപ്പം ഒന്നു മുങ്ങിയിട്ട് വരാമെന്ന് പറഞ്ഞു കുളക്കടവിലേക്ക് നടന്നു.
പകുതി നടന്നതും അഗ്നി പറഞ്ഞു.
“ശ്രീ നീ എൻറെ ഫോണ് തറവാട്ടിൽ വച്ചിട്ട് വായോ...”
അതുകേട്ട് ശ്രീ പറഞ്ഞു.
“എൻറെയും ഫോൺ വെക്കണം. ഞാനും മറന്നു.”
ശ്രീ അതും പറഞ്ഞ് തിരിഞ്ഞതും അരുണും പറഞ്ഞു.
“എൻറെത് കൂടി വെക്കടാ... “
അത് കേട്ട് ശ്രീ എല്ലാവരോടുമായി ചോദിച്ചു.
“ഇനി ആരുടെയെങ്കിലും ഉണ്ടോ?”
അത് കേട്ട് മഹാദേവനും അമനും അമയും തങ്ങളുടെ ഫോൺ കൂടി അവനെ ഏൽപ്പിച്ചു.
അതു കേട്ടതും ശ്രീയുടെയും അഗ്നിയുടെയും കണ്ണുകൾ തിളങ്ങി. അവർ പരസ്പരം ഒന്നു നോക്കി... അത്രമാത്രം.
അവരുടെ കുളിയെല്ലാം കഴിഞ്ഞ് എല്ലാവരും തിരിച്ചു ദേവി പീഠത്തിലേക്ക് പുറപ്പെട്ടു. അഗ്നിയാണ് അവൻറെ താറ് ഓടിക്കുന്നത്. ശ്രീഹരി പാസഞ്ചർ സീറ്റിലും ശ്രീകുട്ടി ബാക്കിലും ആയാണ് യാത്ര തുടർന്നത്.
യാത്ര തുടങ്ങിയതും ശ്രീഹരി ഫോണിൽ കാര്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്. ശ്രീക്കുട്ടി അത് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. അവൾ പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു.
എന്നാൽ അഗ്നി വളരെയധികം ടെൻഷനിലാണ് എന്ന് കണ്ട് ശ്രീഹരി പുറകിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ശ്രീകുട്ടിയോട് ചോദിച്ചു.
“ശ്രീക്കുട്ടി കുറച്ചു സമയം തനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുമോ?”
അവൾ സംശയത്തോടെ അവനെ നോക്കി. പിന്നെ പറഞ്ഞു.
“ഞാൻ ഒരിക്കലും ഇത് ഒടിച്ചിട്ടില്ല.”
“അത് സാരമില്ല ശ്രീക്കുട്ടി... അങ്ങനെയല്ലേ എല്ലാം പഠിക്കുന്നത്?”
അഗ്നി തൻറെ മനസ്സിലെ ടെൻഷൻ മുഖത്തു കാണിക്കാതെ ചെറുപുഞ്ചിരിയോടെ ശ്രീക്കുട്ടിയോട് പറഞ്ഞു. അതുകേട്ട് അവൾ രണ്ടുപേരെയും ഒന്നു നോക്കി. പിന്നെ എന്തോ ചിന്തിച്ച് ചോദിച്ചു.
“നിങ്ങൾക്ക് രണ്ടുപേർക്കും എന്തെങ്കിലും ടെൻഷൻ ഉണ്ടോ?”
“ശ്രീക്കുട്ടിയുടെ സംശയം അസ്ഥാനത്തല്ല. ഞങ്ങൾ ഒരു കാര്യം തിരക്കുന്നതിനിടയിലാണ്.”
ശ്രീഹരി പറഞ്ഞു.
“ഓക്കേ... എങ്കിൽ ഞാൻ ഓടിക്കാം. സൈഡിൽ നിർത്തികോളു...”
അതുകേട്ട് അഗ്നി വണ്ടി സൈഡിൽ നിർത്തി. അവൻ റോഡിനു സൈഡിൽ വണ്ടി ഒതുക്കുന്നത് കണ്ട് പുറകിൽ ഉണ്ടായിരുന്ന മറ്റ് വണ്ടികളും സൈഡിൽ ഒതുക്കി നിർത്തി.
എന്നാൽ അവരോട് ഒന്നും ഇല്ല എന്ന് കൈ കാട്ടി അഗ്നി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി പിന്നിലേക്ക് ഇരുന്നു. ശ്രീക്കുട്ടി വന്ന് ഡ്രൈവിംഗ് സീറ്റിലും. ആദ്യം ഒരു ചെറിയ തപ്പൽ ഉണ്ടായി എങ്കിലും പിന്നെ നന്നായി തന്നെ ശ്രീക്കുട്ടി ഡ്രൈവ് ചെയ്തു.
മഹാദേവൻ അത് കണ്ട് കണാരനോട് പറഞ്ഞു.
“കണ്ടോ മാറ്റങ്ങൾക്ക് സമയമായെന്നു തോന്നുന്നു കണാര...”
മഹാദേവൻ പറയുന്നത് കേട്ട് കണാരൻ പുഞ്ചിരിയോടെ തലകുലുക്കി. പിന്നെ കുറച്ചു സമയത്തിനു ശേഷം കണാരൻ പറഞ്ഞു.
“ദേവേട്ടാ... ആ കുട്ടി...”
“കണാരൻ പറയുന്നത് ശ്രുതിയെ പറ്റി അല്ലേ?
പണിയാണ്...
അവൾ കാണുന്ന പോലെ ഒന്നുമല്ല. അത് ശ്രീഹരി പണ്ടേ പറയാനുള്ളതാണ്.”
“എന്തൊക്കെയോ വശപ്പിശക് എനിക്കും ഇപ്പോൾ തോന്നുന്നുണ്ട്...”
അംബികയും അതു തന്നെ പറഞ്ഞു.
അതുകേട്ട് മഹാദേവൻ പറഞ്ഞു.
“നമുക്ക് നോക്കാം എന്താവും കാര്യങ്ങൾ എന്ന്...”
അങ്ങനെ ഓരോന്ന് സംസാരിച്ച് എല്ലാവരും വീട്ടിലെത്തി.
ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ വഴിയിലുള്ള ഹോട്ടലിൽ കയറിയപ്പോൾ അരുൺ ചോദിച്ചു.
“നല്ല കംഫർട്ടബിളായി ആണല്ലോ ശ്രീക്കുട്ടി താർ ഓടിക്കുന്നത്?”
“സ്വാഹയാണ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത്.”
“അങ്ങനെ വരട്ടെ, വെറുതെയല്ല ഇത്ര ഈസിയായി ഡ്രൈവ് ചെയ്യുന്നത്... “
Abhay പറഞ്ഞു.
“ഡ്രൈവിംഗ് മാത്രമേ സ്വാഹ തന്നെ പഠിപ്പിച്ചിട്ടുള്ളൂ?
Amen ചോദിച്ചപ്പോൾ ശ്രീക്കുട്ടി പറഞ്ഞു.
“അത് മാത്രമേ ശരിയായി നടന്നുള്ളൂ... പിന്നെ കുറച്ച് സെൽഫ് ഡിഫൻസ് കൂടി പഠിപ്പിച്ചിരുന്നു.”
“ഈ സ്വാഹ ആള് കൊള്ളാമല്ലോ അല്ലേ ചേച്ചി?”
ലില്ലി തനിക്ക് അടുത്തിരിക്കുന്ന അച്ചുവിനോട് ചിരിയോടെ പറഞ്ഞു.
“വെറുതെയാണോ അവളെ എല്ലാവരും കാന്താരി എന്ന് വിളിക്കുന്നത്?”
ദച്ചു തിരിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു പോയി.
“അവളെ ഒന്ന് കാണാൻ വല്ലാതെ ആഗ്രഹമുണ്ട്.”
അച്ചു പറഞ്ഞത് കേട്ട് ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.
അതുകണ്ട് റോസി പറഞ്ഞു.
“എൻറെ കടുകുമണി, കണ്ണു നിറയകണ്ട... സ്വാഹ വരും വേഗം തന്നെ... നീ കരയാതെ ഭക്ഷണം കഴിക്ക്.”
മഹാദേവനും പറഞ്ഞു.
“ആർക്കും അധിക സമയം മറഞ്ഞിരിക്കാൻ സാധിക്കില്ല, പ്രത്യേകിച്ച് നമ്മൾ എല്ലാവരും ഒരു പോലെ അവളെ കുറിച്ച് അന്വേഷിക്കുമ്പോൾ ഫലം കാണാതിരിക്കില്ല ശ്രീക്കുട്ടി... “
എല്ലാവരുടെയും സംസാരം കേട്ട് ശ്രീഹരി ഒന്നും പറയാതെ എല്ലാവരെയും ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു.
എന്നാൽ അഗ്നി അമനിൽ തന്നെയായിരുന്നു ശ്രദ്ധ മുഴുവനും.
അവൻറെ മുഖത്തെ പതിവില്ലാതെ വിരിയുന്ന പുഞ്ചിരിയുടെ അർത്ഥം മനസ്സിലാകാതെ അഗ്നി എരിയുകയായിരുന്നു.
അടുത്ത ദിവസം എല്ലാവർക്കും അവരവരുടെ ജോലിക്ക് ജോയിൻ ചെയ്യാൻ ഉള്ളതു കൊണ്ട് തന്നെ എല്ലാവരും വേഗം തന്നെ കിടന്നു. യാത്രാക്ഷീണം കാരണം എല്ലാവരും പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി.
xxxxxxxxxxxxxxx
പൂനയിൽ എത്തിയ അമൻ സ്റ്റേഷനിൽ ചെന്നപ്പോൾ ഡിജിപിയുടെ ഓഫീസിൽ നിന്നും മീറ്റിങ്ങിന് കാണണമെന്ന് പറഞ്ഞു ഇൻഫർമേഷൻ വന്നത് അനുസരിച്ച് ഡിജിപിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു.
താൻ ഡിജിപി ഓഫീസിലേക്ക് പോവുകയാണ് ആണ് എന്ന് അമൻ സ്വാഹയെ എസ്എംഎസിലൂടെ ഇൻഫോം ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ അവൾ ഏട്ടനെ വിളിച്ചു ഡിസ്റ്റർബ് ചെയ്യാൻ ഞാൻ നോക്കിയില്ല.
xxxxxxxxxxxxxxx
അരവിന്ദ്, നാട്ടിലെ ഓണം കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. പൂനെയിലേക്ക് വരണമെന്ന അവൻറെ ആഗ്രഹത്തെ മാറ്റി നിർത്തി ബിസിനസ് ആവശ്യത്തിന് അവൻ ബാംഗ്ലൂരിൽ പോയത്.
എന്നിരുന്നാലും അവൻറെ മനസ്സിൽ നിറഞ്ഞു തന്നെ നിന്നിരുന്നു സ്വാഹ. അവളെ എങ്ങനെയും നേടണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു.
കുറച്ചു ദിവസത്തേക്ക് കൊണ്ടു നടക്കണം. പിന്നെ പെണ്ണല്ലേ? സന്തോഷിപ്പിക്കാനും പൈസ ഉണ്ടാക്കാനുള്ള ഒരു വസ്തു... അതാണ് അരവിന്ദന് പെണ്ണ് എന്നുപറഞ്ഞാൽ.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നേ സ്വാഹയെ കുറിച്ച് മനസ്സിലാക്കിയ അരവിന്ദ് അവളെ തൻറെ വഴിക്കു കൊണ്ടു വരാൻ നന്നായി പണിയെടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയിരുന്നു.
അതുകൊണ്ടു തന്നെ നേരിട്ട് ഒരു അറ്റാക്ക് അവൻ ആഗ്രഹിച്ചിരുന്നില്ല. പതിയെ സമയമെടുത്ത് തട്ടി കളിച്ചു പരുവമാക്കി കടിച്ചു കീറാൻ ആണ് സ്വാഹയുടെ കാര്യത്തിൽ ഉള്ള അരവിന്ദൻറെ തീരുമാനം.
എന്നാൽ എനിക്ക് ഒരു പെണ്ണിനു വേണ്ടി ഇത്രയും വെയിറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. പലരും തൻറെ ബോഡിയും പണവും കണ്ടു എന്തിനും തയ്യാറാവുകയാണ് പതിവ്.
പക്ഷേ തന്നെ അപ്പാടെ അവഗണിച്ചത് സ്വാഹ മാത്രമാണ്. സ്വാഹ, നിന്നെ ഞാൻ എൻറെ തട്ടകത്തിൽ എത്തിക്കും. അതിന് എന്തുവേണമെന്ന് എനിക്ക് നന്നായി തന്നെ അറിയാം.
നീ വരും... ഒന്നും അറിയാതെ എൻറെ തട്ടകത്തിലേക്ക്. ഒരിക്കൽ നീ എൻറെ തട്ടകത്തിൽ എത്തിയാൽ, നിനക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല. ഇനി അതിന് നീ ശ്രമിച്ചാലും ഞാൻ അതിന് അനുവദിക്കില്ല. നിന്നെ എങ്ങനെയാണ് ഞാൻ ഹാൻഡിൽ ചെയ്യുന്നത് എന്ന് നീ കണ്ടോ?
അങ്ങനെയെല്ലാം ആലോചിച്ച് അരവിന്ദൻറെ മുഖത്ത് ഒരു വല്ലാത്ത ചിരി ഉണ്ടായിരുന്നു.
xxxxxxxxxxxxxxxxx
ഇതേസമയം അഗ്നിയും ശ്രീഹരിയും ആരുടേയോ കോളിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ടെൻഷൻ കാരണം രണ്ടുപേരും കാബിനിൽ അങ്ങോട്ടും മിങ്ങോട്ടും നടക്കുകയാണ്.
ഏകദേശം ഒരു മണിക്കൂർ കാത്തിരിപ്പിനു ശേഷം ശ്രീഹരിയുടെ ഫോൺ റിങ് ചെയ്തു.
പിടയ്ക്കുന്ന ഹൃദയത്തോടെ അഗ്നിയും ശ്രീഹരിയും മുഖത്തോടു മുഖം നോക്കി. അഗ്നി കണ്ണുകൊണ്ട് അനുവാദം നൽകിയതും ശ്രീഹരി വിറയ്ക്കുന്ന കൈകളോടെ കോൾ അറ്റൻഡ് ചെയ്തു.
പിന്നെ സ്പീക്കർ ഫോണിൽ ഇട്ട ശേഷം ശ്രീഹരി ഹലോ എന്ന് പറഞ്ഞു.