സിൽക്ക് ഹൗസ് -4
ചാരു വളരെ സന്തോഷത്തോടെ വീണ്ടും ഷോപ്പിൽ കയറി... അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി... ചാരുവും ശ്രീക്കുട്ടിയും അവരുടെ വീട്ടിലേക്കു യാത്രയായി... പിറ്റേന്നും പതിവുപോലെ അവർ എല്ലാവരും കടയിൽ എത്തി... തലേന്ന് രാത്രി വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ കവറുകളിൽ ആക്കി ഷെൽഫിൽ വൃത്തിയിൽ വെച്ചു... പിന്നെ കൗണ്ടർ വൃത്തിയാക്കി... ഡമ്മിയിൽ പുതിയതായി വന്ന വസ്ത്രങ്ങൾ തൂക്കി...ഈ സമയം കടയിലേക്ക് ഒരു കല്യാണ പാർട്ടി വന്നു... അന്ന് ചായ വെയ്ക്കാൻ ഉള്ളത് ചാരുവായിരുന്നു അതിനാൽ അവൾ അടുക്കളയിൽ പോയി... കുറച്ചു സമയത്തിന് ശേഷം അവൾ ചായയുമായി തിരിച്ചു വന്നു.... കടയിൽ നല്ല