Aksharathalukal

സിൽക്ക് ഹൗസ് -4

        ചാരു വളരെ സന്തോഷത്തോടെ വീണ്ടും ഷോപ്പിൽ കയറി...

     അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി... ചാരുവും ശ്രീക്കുട്ടിയും അവരുടെ വീട്ടിലേക്കു യാത്രയായി... പിറ്റേന്നും പതിവുപോലെ അവർ എല്ലാവരും കടയിൽ എത്തി... തലേന്ന് രാത്രി വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ കവറുകളിൽ ആക്കി ഷെൽഫിൽ വൃത്തിയിൽ വെച്ചു... പിന്നെ കൗണ്ടർ വൃത്തിയാക്കി... ഡമ്മിയിൽ പുതിയതായി വന്ന വസ്ത്രങ്ങൾ തൂക്കി...

ഈ സമയം കടയിലേക്ക് ഒരു കല്യാണ പാർട്ടി വന്നു...

     അന്ന് ചായ വെയ്ക്കാൻ ഉള്ളത് ചാരുവായിരുന്നു അതിനാൽ അവൾ അടുക്കളയിൽ പോയി... കുറച്ചു സമയത്തിന് ശേഷം അവൾ ചായയുമായി തിരിച്ചു വന്നു.... കടയിൽ നല്ല തിരക്കുണ്ടായിരുന്നു....ചാരു ചായയുമായി നടക്കുന്നത് അക്‌ബർ കണ്ടു..

     \"ചാരു...അക്‌ബർ അവളെ വിളിച്ചു...\"

     \"എന്താ... ഇക്ക\"

    \"ഒരു കല്യാണപാർട്ടി ഉണ്ട്‌ ചായ അവർക്കും കൊടുക്കണം.... വേണമെങ്കിൽ ശ്രീക്കുട്ടിയെ കൂടി വിളിച്ചോ... ഒരു ഹെല്പ് ആകും...\"

      \"ഇല്ല... വേണ്ട ഞാൻ ഒറ്റയ്ക്ക് നോക്കിക്കോളാം..\"

\"ശെരി...\"

     അങ്ങനെ ചായയുമായുള്ള ട്രെയും കൊണ്ടു ചാരു നടന്നു... അന്നേരം കല്യാണ പാർട്ടി സാരി എടുക്കുകയായിരുന്നു ചാരു അങ്ങോട്ട്‌ ചെന്നു...

     \"ഇത്ത... ചായ വേണോ...\" ചാരു കല്യാണഡ്രസ്സ്‌ എടുക്കാൻ വന്ന ഒരു ഇത്തയോട് ചോദിച്ചു 

\"ഇക്ക് വേണ്ട മോളെ..\"

\"ഇക്ക... ചായ..\"

      അങ്ങനെ ഒരുത്തരോടും ചാരു ചായ വേണോ എന്ന് ചോദിച്ചു...ചിലർ ചായ എടുത്തു ചിലർ എടുത്തില്ല... ഈ സമയം കൗണ്ടറിൽ സാരി കാണിക്കുന്ന കല്യാണി ചേച്ചിക്കും അവൾ ചായ കൊടുത്തു... അന്നേരം അവിടേക്കു ആസിഫ് വന്നു  അവൻ അവിടെ നിന്നു....അവൾ  അവന്റെ നേരെ ചായയുമായുള്ള ട്രെ കാണിച്ചു കൊണ്ടു നിന്നു... എന്നാൽ ആസിഫ് അത് കാണാത്തതുപോലെ നിന്നു...

    \"കുഞ്ഞിക്ക ചായ... \"ചാരു ഒരു വിറയലോടെ  രണ്ടും കല്പ്പിച്ചു വിളിച്ചു...

     അവൻ അവളെ നോക്കി എങ്കിലും ഒന്നും മിണ്ടാതെ വീണ്ടും മുഖം തിരിഞ്ഞു... കല്യാണി ചേച്ചി കസ്റ്റമറെ അറ്റന്റ് ചെയുന്നത് നോക്കി നിന്നു... കുറച്ചു സമയം നിന്ന ചാരു പിന്നെയും മറ്റുള്ളവർക്ക് ചായ കൊടുക്കാൻ നടന്നു നീങ്ങി...

    \"ടാ നീ കുഞ്ഞിക്കക്ക് ചായ കൊടുത്തോ...\"ശ്രീക്കുട്ടി ചോദിച്ചു 

    \"ഇല്ലെടാ ഞാൻ കൊടുത്തില്ല... ചോദിച്ചു പക്ഷെ ആളു ഒന്നും മിണ്ടിയുമില്ല ചായ എടുത്തതുമില്ല...\"ചാരു സങ്കടത്തോടെ പറഞ്ഞു 

    \"അല്ല ആളു ഇപ്പോൾ എവിടെയാ..\"

     \"ആ സാരിയിൽ ഉണ്ട്‌ അവിടെയാണല്ലോ കല്യാണപാർട്ടി ചേച്ചി സാരി കാണിച്ചുകൊടുക്കുന്നത് നോക്കി നിൽപ്പാണ്...ഞാൻ ഒത്തിരി തവണ വിളിക്കുകയും  ആളു കാണുകയും ചെയ്തു എന്നിട്ടും....\"ചാരു പറഞ്ഞു 



     \"ഞാൻ പറഞ്ഞില്ലെ എനിക്കെന്തോ ഒരു പന്തികേട് പോലെ... ഇനി ഇതിൽ ഒരു പ്രശ്നം ഉണ്ടാകുമോ എന്ന് തോന്നുന്നു... നീ ഒരു കാര്യം ചെയ്യൂ ആളോട് വീണ്ടും വേണോ എന്ന് ചോദിക്ക് എടുത്തില്ല എങ്കിൽ അത് കൗൺഡേറിന്റെ മേലെ വെച്ചാൽ മതി ആളോട് പറഞ്ഞിട്ടു...\"

     ചാരു ശ്രീക്കുട്ടി പറഞ്ഞത് ഒന്ന് ആലോചിച്ചു...അവൾക്കും തോന്നി ശ്രീക്കുട്ടി പറഞ്ഞത് പോലെ തന്നെ ചെയ്യാം എന്ന്...അവൾ വീണ്ടും ആസിഫിന്റെ അരികിൽ എത്തി

     \"കുഞ്ഞിക്ക ഞാൻ ചായ ഇവിടെ വെയ്ക്കാം എടുത്തോളു..\" ചെറിയ ഒരു പുഞ്ചിരിയോടെ ചാരു കൗൺണ്ടറിന്റെ മേൽ വെച്ചു...

   അവൾ നടന്നു നീങ്ങിയത്തും ആസിഫ് ചായ എടുക്കാൻ തീരുമാനിച്ചു... അപ്പോഴാണ് അവൻ അത് കണ്ടത് കല്യാണ പാർട്ടി ഒരു സാരി ടേബിളിന്റെ മേൽ സെലക്ട് ചെയ്തു വെച്ചിരിക്കുന്നു... അവനു അന്നേരം ഒരു ഐഡിയ തോന്നി... അവൻ ആർക്കും അറിയാതെ ചായ ആ സാരിയുടെ മേൽ തട്ടി വിട്ടു എന്നിട്ട് ഒന്നും അറിയാത്തതു പോലെ അവിടെ തന്നെ നിന്നു...

   \"അപ്പോൾ ഈ സാരിയും എടുക്കാം അല്ലെ കല്യാണി കസ്റ്റമറോട് ചോദിച്ചു..\"

     \"ആ... അപ്പോൾ മൊത്തം പത്തു സാരി ആയിട്ടോ... മുൻപ് സെലക്ട്‌ ചെയ്തതും ചേർത്ത്...\"

   \"മം..\"കല്യാണി മൂളി എന്നിട്ട് സാരികൾ എല്ലാം കൈയിൽ എടുക്കാൻ നോക്കി...അപ്പോഴാണ് കല്യാണി അത് കണ്ടത്... ടേബിളിന്റെ മേൽ സെലക്ട്‌ ചെയ്തു വെച്ച ഒരു സാരിയുടെ മേൽ ചായ പോയിരിക്കുന്നു..

    \"അയ്യോയ്... ദൈവമേ...\"

     \"എന്താ.. കല്യാണി ചേച്ചി എന്താ എന്തുപറ്റി...\" ആസിഫ് ചോദിച്ചു 


     \"ഇത് കണ്ടോ... ആസിഫെ ആ കുട്ടി ചാരു കാണിച്ച പണി... കസ്റ്റമർ എടുത്തു വെച്ച സാരിയിൽ ആ കുട്ടി ചായ ഒഴിച്ചു...\"

     \"അതാ... ചേച്ചി ഒരു കാര്യം ചെയ്യു ഞാൻ ഇത് ഇക്കയോട് പറയാം.. ചേച്ചി ഇവർക്ക് വേറെ സാരി കാണിച്ചു കൊടുക്ക്‌... സോറി ട്ടോ വേറെ കളക്ഷൻ ചേച്ചി കാണിച്ചു തരും...\" അതും പറഞ്ഞുകൊണ്ട് ആസിഫ് സാരി കൈയിൽ എടുത്തു...ഇക്കയുടെ അടുത്തേക്ക് നടന്നു 

      അവൻ നേരെ ക്യാഷ്കൗണ്ടറിൽ ഉള്ള തന്റെ ഇക്കയുടെ അടുത്തേക്ക് പോയി..

     \"ഇക്ക... ഇങ്ങള് ഇത് കണ്ടാ ഓള് ചെയ്തത്...\"

     \"എന്താണ്.... ഇജ്ജ് കാര്യം പറയ്യ് കളിക്കാൻ നില്കാതെ..\"

      \"അതിനു ഇങ്ങള് ഇങ്ങോട്ട് നോക്കിയാൽ അല്ലെ പറ്റൂ... ആ പെണ്ണ് ചാരു ഓള് ആണ് ഈ സാരിയിൽ ചായ കറ ആക്കിയത്...\"

    അക്‌ബർ എന്തോ കണക്കു എഴുതുന്ന സമയത്താണ് ആസിഫ് ആ സാരിയുമായി വന്നത് അദ്ദേഹം തല ഉയർത്തി നോക്കി... പതിനായിരം രൂപ വിലവരുന്ന സ്റ്റോൺ വർക്ക്‌ ഉള്ള സാരിയാണ് അത്... അദ്ദേഹത്തിന് ദേഷ്യം അടക്കാൻ ആയില്ല... അയാൾ ഉടനെ തന്നെ ചാരുവിനെ വിളിച്ചു... നടക്കാൻ പോകുന്നത് സന്തോഷത്തോടെ കാണാൻ നിൽപ്പാണ് ആസിഫ്...

    \"രേവതിയെ ചാരുവിനോട് ഇങ്ങോട്ട് വരാൻ പറയൂ... അക്‌ബർ പറഞ്ഞു\"

     രേവതി ഉടനെ തന്നെ അടുക്കളയിൽ പോയി അവിടെ മറ്റുള്ളവർക്കുള്ള ചായ എടുക്കുകയായിരുന്നു അവൾ..

     \"ചാരു.. നിന്നെ വല്യക്ക വിളിക്കുന്നു..\"

     \"ആ ദേ വരുന്നു... കഴിഞ്ഞു ഈ ഒരു തവണ കൂടിയേ ഉള്ളു...\"

      \"ആ അതൊക്കെ അവിടെ നിൽക്കട്ടെ ആദ്യം നീ വാ...\"

      \"എന്താ... എന്താ രേവതി വല്ല പ്രശ്നം ആണോ...\"

      \"ആ അതെ... നീ വാ..\"

     \"നീ കാര്യം പറ...\"

     \"എനിക്കറിയില്ല നീ വാ...\"

      രേവതി മുന്നിൽ നടന്നു ആകെ പേടിയോടെ ഷാളും  കൂടി പിടിച്ചു ചാരു പുറകിൽ നടന്നു..അവൾ നേരെ വല്യക്കയുടെ അടുത്തു ചെന്നു നിന്നു...അവളെ കണ്ടതും വല്യക്കയുടെ കണ്ണുകൾ ചുകന്നു തുടിച്ചു അദ്ദേഹം ആസിഫിന്റെ കൈയിൽ നിന്നും ആ സാരി വാങ്ങിച്ചു അവളുടെ മുഖത്തേക്ക് എറിഞ്ഞു...


     \"എന്താ ഇത്...\"

   ചാരുവിന് ഒന്നും മനസിലായില്ല അവൾ ചുറ്റും    നോക്കി എല്ലാവരും അവളെ തന്നെ നോക്കുന്നു.. അവൾക്കു എന്തോ വല്ലാതെയായി ആകെ തൊലി ഉരിഞ്ഞ പോലെ...


     \"അയ്യോയ് വല്യക്ക ഇത് ഇത് ഞാൻ അല്ല...\" വിറയലോടെ ചാരു പറഞ്ഞു..

     \"നീ ഒന്നും മിണ്ടണ്ട ഒരു ബോധവും  വിവരവും ഇല്ലാത്ത നിന്നെ പോലെ കഴുതയെ ഒക്കെ കടയിൽ നിർത്തിയാൽ ഇങ്ങനെ തന്നെ ഉണ്ടാവൂ ന്റെ പടച്ച റബ്ബേ ഇതുപോലെ ഉള്ള ശവങ്ങൾ എല്ലാം  ഇമ്മടെ കടയിൽ ആണല്ലോ.. കണ്ടില്ലെ ഇത് പതിനായിരം രൂപയുടെ സാരിയാണ് അല്ലാതെ നീ ഇട്ടിരിക്കുന്നതുപോലെ പഴയ സാരിയിൽ തുന്നി കൂട്ടിയതല്ല  ഇത് തൊടാൻ പോലും നിനക്ക് യോഗ്യത ഇല്ല... നീ ഇതൊക്കെ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല എന്നിട്ടും... നിയൊക്കെ ചോറ് തന്നെയല്ലേ തിന്നുന്നത് അല്ലാതെ...\"

    \"വല്യക്ക... ഞാൻ..\"

     \"എന്താടി അനക്ക് ദേഷ്യം വരുണ്ടോ... എന്നാലേ ഈ സാരി നീ എടുക്കു ഇപ്പോൾ തന്നെ ബില്ല് പേ ചെയ്യ് അല്ലെങ്കിൽ ഈ കറ മാറ്റി ഇത് വിൽക്ക് ഒരു കണ്ടിഷൻ ഈ സാരി പിന്നെ റിട്ടേൺ വരാൻ പാടില്ല... അങ്ങിനെ വന്നാൽ ഒരു  മാസം നീ ഇവിടെ ശമ്പളമില്ലാതെ ജോലി ചെയ്യണം...\"

    വല്യക്ക പറഞ്ഞത് ചാരു കണ്ണീരോടെ കേട്ട് നിന്നു ഇതെല്ലാം ഷോപ്പിൽ ഉള്ളവരും. കസ്റ്റമറും എല്ലാം കാണുണ്ടായിരുന്നു....

    ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൾ ന്നനഞ്ഞ മിഴിയോടെ ആസിഫിനെ നോക്കി... ആ നോട്ടം അവൻ കണ്ടില്ല എന്ന മട്ടിൽ മുഖം തിരിഞ്ഞു എങ്കിലും അവൻ വീണ്ടും അറിയാതെ അവളെ നോക്കി.. ആ മിഴികളുടെ പ്രകാശം അവനെ വീണ്ടും വീണ്ടും ആ ന്നനഞ്ഞ മിഴികളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു വല്ലാത്തൊരു കാന്ത ശക്തി അവൻ ആ മിഴികളിൽ അറിഞ്ഞു...

     \"എനിക്കെന്തു പറ്റി എന്താ എന്റെ ദേഷ്യം      പ്രേകടമാകാതെ ആ മിഴിയിലേക്ക് ഒരു ആകർഷണം തോന്നുന്നത് ആസിഫ് മനസ്സിൽ ഓർത്തു...\"

    \"നീ എന്താ തീരുമാനിച്ചിരിക്കുന്നത് ഈ സാരി നേരാക്കുന്നുവോ അതോ മേടിക്കുന്നുവോ...\" അക്‌ബർ വീണ്ടും ചോദിച്ചു 

       \"ഞാൻ...\"

     \"വാങ്ങിക്കാൻ തീരുമാനിച്ചോ കാശ് കുറച്ചു തരും എന്ന് കരുതണ്ട...\"അക്‌ബർ പറഞ്ഞു

      \"ഇക്ക ഞാൻ അറിയാതെ ചെയ്ത തെറ്റാണ് അറിഞ്ഞോട് അല്ല....ആ ചായ ഞാൻ കുഞ്ഞിക്കക്ക് വെച്ചതായിരുന്നു... അദ്ദേഹം അത് എടുത്തു കുടിച്ചിരുന്നു എങ്കിൽ എനിക്ക് ഇത്രയും പ്രശ്നം ഉണ്ടാവില്ലായിരുന്നു...\"

    \"അതിനു ഞാൻ ചായ വേണം എന്ന് പറഞ്ഞില്ലല്ലോ... \"ആസിഫ് പറഞ്ഞു

     \"എല്ലാവരും കുടിക്കുമ്പോ ഇക്കാക്കും കൊടുക്കാതിരുന്നാൽ പിന്നെ അത് ഒരു പ്രേശ്നമാകും എന്ന് കരുതി അലെങ്കിൽ തന്നെ കുഞ്ഞിക്കാക്ക് എന്നെ കണ്ടൂടാ...\" ചാരു പറഞ്ഞു 

     \"ദേ നോക്കു ഇജ്ജ് വേണ്ടാത്തത് ഒന്ന് പറയാൻ നിൽക്കണ്ട ഞാൻ നിന്നോട് ചായ വേണം എന്ന് പറഞ്ഞിട്ടില്ല നിയാണ് ചായയുമായി വരുന്നത് എന്ന് അറിഞ്ഞപോ തന്നെ ഞാൻ മുഖം തിരിഞ്ഞതല്ലേ...\"

\"അതെ..\"

     \"ആ ഇനി അതുമിതും പറയാതെ ഇജ്ജ് ആദ്യം ഈ സാരി നേരാക്കു... വന്നോളും ഇതുപോലെ ത്തെ കുറെയെണ്ണം എനിക്ക് തോന്നുന്നത് ഇത് നിന്റെ  പ്ലാൻ ആകും എന്ന് ചായ തട്ടി പോയാൽ അതിനു കാരണം നീയാകുമ്പോ ചുള്ളു വിളക്ക് സാരി കിട്ടും എന്ന് വിചാരിച്ചു കാണും ലെ... ഇത്തിനു ഒരുതരത്തിൽ പറഞ്ഞാൽ കള്ളത്തരം അതായത് കള്ളി എന്ന് വേണേൽ പറയാം...\" ആസിഫ് പറഞ്ഞു 

     \"കുഞ്ഞിക്ക പ്ലീസ് ഞാൻ കള്ളിയല്ല ഇതുവരെ ഒന്നും കട്ടിട്ടും ഇല്ല കക്കുകയുമില്ല... ഈ സാരി ഞാൻ ശെരിയാക്കി വിൽക്കാം അങ്ങനെ വിൽക്കാൻ കഴിഞ്ഞില്ല എങ്കിൽ ഞാൻ തന്നെ ഈ സാരി എടുത്തോളം റെഡി  ക്യാഷിനു...\"

    അതും പറഞ്ഞുകൊണ്ട് ആ സാരിയുമായി ചാരു അവിടെ നിന്നും നടന്നു... അപ്പോഴും അവൾ ആ നിറമിഴിയോടെ ആസിഫിനെ നോക്കി.. അവനും അവളെ നോക്കി... അവളുടെ കണ്ണുനീർ അവനെ വല്ലാതെ വേദനിപിക്കുന്നത് പോലെ....

     അവൾ സാരിയുമായി നേരെ ശ്രീക്കുട്ടിയുടെ അരികിൽ പോയി...

     \"നീ കരയണ്ട നീ ഈ സാരി എടുത്തോ... പൈസ കുറച്ചു ഞാനും തരാം.. സോറി ടാ ഞാൻ കാരണം അല്ലെ...\" ശ്രീക്കുട്ടി പറഞ്ഞു 

      \"ഏയ്യ് അത്  സാരമില്ല നീ വിഷമിക്കണ്ട...\"

    \"ഇത് ഞാൻ ശെരിയാക്കാം ഉടനെ തന്നെ..\"

     \"എങ്ങനെ...\"


     \" അതിനു വഴി ഉണ്ട്‌ പക്ഷെ എനിക്ക് രണ്ടു സാധങ്ങൾ വേണം...അതും ഉടനെ തന്നെ ഒരു നാരങ്ങയും ബേക്കിങ് സോഡയും വേണം...\"

    \"ശെരി.. അത് ഞാൻ ഷോപ്പിൽ നിന്നും വാങ്ങിച്ചു തരാം...\"

    \"ശെരി...ഞാൻ പൈപ്പിന്റെ അരികിൽ ഉണ്ടാകും അങ്ങോട്ട്‌ വന്നാൽ മതി...\" ചാരു പറഞ്ഞു 

    അതും പറഞ്ഞുകൊണ്ട് ചാരു നേരെ പൈപ്പിന്റെ അരികിൽ പോയി... ഇതേ സമയം കടയിൽ പോകാൻ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി പുറത്തേക്കും പോയി...

     ചാരു വേഗം തന്നെ അവിടെ ഉണ്ടായിരുന്ന ചുമന്ന പ്ലാസ്റ്റിക് ബക്കറ്റ് ടാപ്പിന്റെ ചുവട്ടിൽ വെച്ചു വെള്ളം നിറച്ചു എന്നിട്ടു അതിലേക്കു ചായകറ ആയ ഭാഗം മുക്കി... അപ്പോഴേക്കും അങ്ങോട്ട്‌ ശ്രീക്കുട്ടി നാരങ്ങയും സോഡയുമായി വന്നു.. ആദ്യo നാരങ്ങ അവിടെ ഉണ്ടായിരുന്ന ഒരു കത്തി ഉപയോഗിച്ച് മുറിച്ചു അത് ആ ചായ കറ ഉള്ള ഭാഗത്തു തടവി പിന്നെ ബേക്കിങ് സോഡയും തേച്ചു... കുറച്ചു കഴിഞ്ഞതും അത് വീണ്ടും  ആ വെള്ളത്തിൽ മുക്കി കഴുകി ഉണക്കി... എന്നിട്ട് അവിടെ ഉള്ള കയറിൽ തൂക്കി.. എന്നിട്ട് അവൾ കടയിലേക്ക് നടന്നു... പെട്ടന്ന് ആസിഫ് അവളെ കണ്ടതും അങ്ങോട്ട്‌ വിളിച്ചിരുന്നു 

     \"സാരിയുടെ വില നിന്റെ ശമ്പളത്തിൽ കുറച്ചാൽ മതിയോ അതോ നീ പണം തരുന്നുണ്ടോ..\"

    \" ഞാൻ സാരി വിറ്റു തരാം റിട്ടേൺ വന്നാൽ ഒരു മാസം ഞാൻ ശമ്പളം ഇല്ലാതെ പണിയും ചെയ്യാം...\"ചാരു അവന്റെ മുഖത്തു നോക്കി പറഞ്ഞു 

    \"നമ്മുക്ക് നോക്കാം... എങ്കിൽ ഉറപ്പിച്ചോ നിന്റെ ഒരു മാസ ശമ്പളം കട്ട്‌.. \"ആസിഫ് പറഞ്ഞു

എന്നാൽ അവൻ അത് പറയുമ്പോഴും ചാരുവിന്റെ മുഖത്തെ മറഞ്ഞിരുന്ന പുഞ്ചിരി അവൻ കണ്ടിരുന്നു... അവൾ നേരെ മുകളിൽ പോയി...  കുറച്ചു  സമയത്തിന് ശേഷം കല്യാണ പാർട്ടി ഒരു വിധം എല്ലാവർക്കും വേണ്ട വസ്ത്രങ്ങൾ എടുത്തു...അവർ താഴെ ബിൽ സെക്ഷനിൽ എത്തിയിരുന്നു ഈ സമയം ചാരു ആ  സാരി പോയി എടുത്തുകൊണ്ടു വന്നു എന്നിട്ട്  അതുമായി അക്‌ബറിന്റെ മുന്നിൽ എത്തി... അപ്പോൾ അവിടെ കല്യാണ പാർട്ടിയുടെ ഡ്രസ്സ്‌ ബില്ല് ഇട്ടു കൊടുക്കുന്ന തിരക്കിൽ ആയിരുന്നു ആസിഫ്..

     \"ഇക്ക ദേ ആ സാരി ഞാൻ ആ കറ നീക്കി... ഇനി ഇത് ഇവിടെ വെയ്ക്കും ഈ സാരി ഒരു തവണ വിറ്റ് റിട്ടേൺ വന്നു എങ്കിൽ ഇത് ഞാൻ എടുത്തോളാം അലെങ്കിൽ ഒരു മാസം ശമ്പളമില്ലാതെ ജോലി ചെയാം..\"

      അക്‌ബർ ഉടനെ ആ സാരി വാങ്ങിച്ചു നോക്കി...

   \"കൊള്ളാം ഇപ്പോൾ ഇതിനു ഒരു കുഴപ്പവുമില്ല....  നീ കൊള്ളാമല്ലോ പെണ്ണെ നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഇത് റിട്ടേൺ വരത്തില്ല...\"അക്‌ബർ പറഞ്ഞു

    അത് കേട്ട കല്യാണപാർട്ടിയിൽ ഒരു ഇത്ത അങ്ങോട്ട്‌ വന്നു

     \"ഇത് എനിക്ക് ഒരുപാടു ഇഷ്ടമായി ചായ കറ ആയി എങ്കിലും  വില കുറച്ചു മേടിക്കാം എന്ന് വിചാരിച്ചതായിരുന്നു എന്തായാലും ഇനിയിപ്പോ ഞാൻ തന്നെ ഇത് മേടിക്കാം ആ വിലയിൽ നിന്നും അഞ്ഞൂറ് രൂപ കൂട്ടിയും തരാം അത് ദേ ഈ മിടുക്കി കുട്ടിക്ക് വേണ്ടി... അവൾ അടുത്തു നിന്ന ചാരുവിനെ തഴുകി..\"

    ഇതെല്ലാം കണ്ട ആസിഫിന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.. ചാരു പുഞ്ചിരിയോടെ ആസിഫിനെ നോക്കി.. ആസിഫ് ദേഷ്യത്തിലും  ചാരു പുഞ്ചിരിയുടെയും നോക്കുന്ന സമയം ഇരുവരുടെയും മിഴികൾ ഉടക്കി അന്നേരവും ആസിഫ് ചാരുവിന്റെ മിഴിയിൽ ലയിച്ചു നിന്നു അവൻ അറിയാതെ..

തുടരും

🌹chithu🌹



സിൽക്ക് ഹൗസ് -5

സിൽക്ക് ഹൗസ് -5

4.3
1093

    \"ഇവളുടെ കണ്ണിൽ നോക്കുമ്പോ എനിക്കെന്തു പറ്റി...എന്താ ഇവളോട് എനിക്ക് എന്താ... അവൻ മനസ്സിൽ ഓർത്ത് നിന്നു..\"    ചാരു വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു..     പിറ്റേന്ന് കടയിൽ അക്‌ബർ  പർചയ്‌സ് ചെയ്ത തുണികൾ എല്ലാം തന്നെ കടയിൽ വന്നിരുന്നു... അതെല്ലാം കടയുടെ പിന്നിൽ ഉള്ള ഗോഡൗണിലേക്ക് കൊണ്ടു പോകാൻ ചാരുവിനെയും നിഷയെയും അക്‌ബർ വിളിച്ചു...അവർ ഇരുവരും അക്‌ബറിന്റെ മുന്നിൽ എത്തി..     \"മോളെ ചാരു ദേ ഈ തുണികൾ എല്ലാം തന്നെ ഇപ്പോൾ വന്നതാണ് ഇതെല്ലാം നമ്മുടെ ഗോഡൗണിൽ അടുക്കി വെയ്ക്കണം... മാത്രമല്ല നാളെ മുതൽ രണ്ടു ദിവസം ഈ തുണികൾക്ക് വിലയിടണം അതൊക്കെ പറഞ്ഞു തരാൻ ര