വേണി _22
_________________________
രാവിലെ ഫോൺ അടിക്കുന്ന കേട്ടാണ് അഭി ഉറക്കമുണർന്നത്.
ഉറക്കച്ചടവോടെ തന്നെ അവൻ ഫോൺ ചെവിയോടടുപ്പിച്ചു.
മറുവശത്തു നിന്ന് കേട്ട കാര്യങ്ങൾ അവന് സന്തോഷം നൽക്കുന്നതായിരുന്നു.
പതിവിലും നേരത്തെ റെഡി ആയി താഴേയ്ക് വരുന്ന അഭിയെ അത്ഭുതത്തോടെയാണ് വേണി നോക്കിയത്.
\"എന്താ അഭിയേട്ട ഇത്ര നേരത്തെ…
\"കുറച്ച് കാര്യങ്ങൾ ഉണ്ട് എന്റെ ഭാര്യേ…
ഒരു പ്രതേക താളത്തിൽ അവളോട് പറഞ്ഞിട്ട് അവൻ ബ്രേക്ഫാസ്റ് കഴിച്ചു.
അഭിയ്ക്ക് സന്തോഷമുള്ള എന്തോ കാര്യം തന്നെ ആണെന്ന് അവന്റെ മുഖത്ത് നിന്നും അവൾക് ഊഹിച്ചെടുക്കാൻ സാധിച്ചിരുന്നു.
പിന്നെയും പിന്നെയും പുറകെ നടന്ന് കാര്യം തിരക്കിയ വേണിയോട് സർപ്രൈസ് ആണെന്നും വന്നിട്ട് എല്ലാം പറയാമെന്നു അവൻ പറഞ്ഞു.
••••••••••••••••••••••••••••••••••••••••
രജിസ്റ്റർ ഓഫീസിനുമുന്നിൽ അക്ഷമയോടെ കാത്തിരിയ്ക്കുകയായിരുന്നു വാസുദേവനും ഗംഗാദരനും .
\"നിങ്ങളുടെ ഡയറക്ടർ ഇതുവരെ എത്തിയില്ലേ ഞങ്ങള്ക് പോയിട്ട് അത്യാവശ്യം ഉള്ളതാണ്…അവിടെ കണ്ട സ്റ്റാഫിനോട് വാസുദേവൻ തട്ടികയറി.
പുറത്ത് വന്നു നിന്ന കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അന്താളിച്ചു നിൽക്കുകയായിരുന്നു രണ്ടാളും.
\"അഭി…അഭിറാം ഇവനാണോ നമ്മുടെ പ്രോപ്പർട്ടി വാങ്ങുന്നെ…ഗംഗദരാനുണ്ടായ അതെ സംശയമായിരുന്നു വാസുദേവന്റെ മനസിലും..
അവരെ കടന്ന് അഭി പോയിട്ടും അവിടെ തന്നെ നിൽക്കുകയായിരുന്നു അവർ .
\"Sir എംഡി എത്തി. നടപടികളിലേയ്ക്ക് നടന്നാലോ.. സ്റ്റാഫ് വന്നു വാസുദേവനോട് പറഞ്ഞപ്പോൾ സ്വപ്നത്തിലെന്നോണം അയാൾ തലയിളക്കി.
\"ഇനി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ വാസുദേവാ…ഇത് അവന് കൊടുക്കണോ..
\"അളിയൻ എന്ത് അസംബന്ധം ആണ് പറയുന്നത്, അവർ അഡ്വാൻസ് ആയി തന്ന 25 ലക്ഷം കൊടുക്കാനുണ്ടോ.. അളിയന്റെ കയ്യിൽ..
\"ഒന്നും നോക്കാതെ എടുത്ത്ചാടി ഇത് വേണ്ടായിരുന്നു
സ്വയം അയാൾ തലയ്ക്കു കൈ കൊടുത്തു.
\"നമ്മുടെ ആവശ്യമല്ലേ ഇത് ഇല്ലങ്കിൽ നമുക്ക് പിടിച്ചുനിൽക്കാൻ ആവില്ല…
കേസ് ഒക്കെ ഒത്തുതീർപ്പ് ആക്കിയില്ലങ്കിൽ നമ്മൾ ജയിലിലാ ഓർമ വേണം…
അതും പറഞ്ഞുകൊണ്ട് വാസുദേവൻ മുന്നിൽ നടന്നു. മനസില്ലമനസോടെ ആണെങ്കിലും ഗംഗദരനും അയാളെ അനുഗമിച്ചു.
അഭി അവരെ കണ്ടഭാവം നടിയ്ക്കാത്തത്തിൽ അവര്ക് ആശ്വാസം തോന്നി. തികച്ചും അപരിചിതനെ പോലെയായിരുന്നു അഭിയുടെ പെരുമാറ്റം. നടപടികൾ പൂർത്തിയാക്കി ബാക്കി കാശിന്റെ സെറ്റിൽമെന്റ് എല്ലാം കഴിഞ്ഞ് അവർ പുറത്തിറങ്ങി.
പെട്ടന്ന്തന്നെ അവിടം വിടണം എന്നായിരുന്നു ഗംഗദരന്റെയും വാസുദേവന്റെയും മനസ്സിൽ.
\"ഹാ, അളിയനും അളിയനും ഒന്ന് നിന്നെ..
പുറകിൽ അഭിയുടെ ശബ്ദം കേട്ടതും അവരുടെ കാലുകൾ നിശ്ചലമായി.
\'അങ്ങനെയങ് പോയാലോ, ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ല അല്ലെ…
എന്റെ അച്ഛനെ പറ്റിച്ച് നിങ്ങൾ ഉണ്ടാക്കിയ എല്ലാം ഇത്പോലെ ഞാൻ തിരികെ നേടും.. എല്ലാം…. ഇപ്പോൾ ഞങ്ങളുടെ ആസ്തിയ്ക്ക് മുന്നിൽ ഈ പ്രോപ്പർട്ടി ഒന്നുമല്ലന്ന് അറിയമല്ലോ വേണമെങ്കിൽ ഞാൻ വിചാരിച്ചാൽ മംഗലത്ത് തറവാട് തന്നെ പൊന്നും വിലയ്ക് വാങ്ങാം കരുതിയിരുന്നോ…
ശ്വാസം എടുക്കാൻ മറന്ന പോലെ നിൽക്കുകയായിരുന്നു രണ്ടാളും..
\"അവനെ പേടിയ്ക്കണമല്ലോ അളിയാ….
തീയിൽ കുരുത്തതാ..
\"അവന്റെ ശക്തി കുടുംബമാണ് വാസുദേവാ.. അത് തകർന്നാൽ അവൻ വീഴും..അവന്റെ പെങ്ങളെ തീർത്ത പോലെ ഇവനെയൊക്കെയും അന്നേ തീർക്കണ്ടേയായിരുന്നു…വരട്ടെ സമയമുണ്ട്..
അവനെതിരെയുള്ള നീക്കങ്ങൾ ആലോചിയ്ക്കുകയായിരുന്നു രണ്ടാളും.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉണങ്ങിയ തുണികൾ മടക്കി വയ്ക്കുകയായിരുന്നു വേണി. അപ്പോഴാണ് മുറ്റത്ത് കാർ വന്നുനിൽക്കുന്ന സൗണ്ട് കേട്ടത്.
താഴെ അച്ഛന്റെ സൗണ്ട് കേട്ട് അത്ഭുതത്തോടെ ആണ് വേണി താഴേയ്ക്ക് ഇറങ്ങിയത്. ലിവിങ് റൂമിലെ സോഫയിൽ ഇരിയ്ക്കുന്ന ശേഖരനെയും വസുന്ധരയെയും കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി..
\"അച്ഛനും അമ്മയും എന്താ ഒരു മുന്നറിയിപ്പുമില്ലാതെ..
\"ഞങ്ങൾ അഭി വിളിച്ചിട്ട് വന്നതാണ് മോളെ
ശേഖരനായിരുന്നു മറുപടി പറഞ്ഞത്.
\"അത്യാവശ്യമായിട്ട് ഇങ്ങോട്ടേക്ക് എത്തണം എന്നും ഒരു സന്തോഷവർത്ത പറയാനുണ്ടെന്നുപറഞ്ഞു.
\"അഭി രാവിലെ തന്നെ ഇവിടെനിന്നു പോയതാണ് ശേഖരാ,ഇവന് എന്തായിരിക്കും ഇത്ര അത്യാവശ്യം മാധവനും അയാളുടെ ആശങ്ക പ്രകടിപ്പിച്ചു.
അപ്പോഴേയ്ക്കും അഭിയും അപ്പുവും എത്തി.
\"ശേഖരൻമാമ എത്തി യിരുന്നോ ഞാൻ വിളിക്കാൻ തുടങ്ങുകയായിരുന്നു.കയ്യിൽ കരുതിയിരുന്ന ഫയൽസ് മേശപ്പുറത് വച് അവൻ സോഫയിലേയ്ക്ക് ഇരുന്നു.
\"എന്താ അഭി നിനക്ക് പറ്റിയെ, അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞു നീ ശേഖരനെ വിളിച്ചു വരുത്തിയത് എന്തിനാ.. മാധവൻ സംശയത്തോടെ അഭിയോട് ചോദിച്ചു.
\"പറയാം അച്ഛാ.. അതിനുമുന്നേ നിങ്ങൾ രണ്ടാളും ഇതൊന്ന് വായിച്ചു നോക്ക്.. ഇത് പറഞ്ഞുകൊണ്ട് അഭി ഫയലിൽ ഒന്നെടുത്തു മാധവനു നേരെ നീട്ടി.
അത് വായിച്ചുകൊണ്ടിരിക്കുമ്പോൾ അയാളുടെ മുഖത്ത് തെളിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അഭി.
\"മോനെ..
\"അതെ അച്ഛാ, അച്ഛന്റെ സ്വപ്നം അല്ലായിരുന്നോ അത്, ഞാൻ അതിങ് വാങ്ങി…
\"നിങ്ങൾ സർപ്രൈസ് ഇടാതെ കാര്യം പറ കുട്ടികളെ ലതിക അവരോടായി പറഞ്ഞു.
\"എന്റെ ലതകുട്ടി, അച്ഛനെ പറ്റിച്ച് മംഗലത്തുകാർ നേടിയ കയർഫെഡ് ഞങ്ങളിങ് വാങ്ങി അതും ശേഖരന്മാമയുടെ പേരിൽ.. അപ്പുവിന്റെ വാക്കുകൾ ആർക്കും വിശ്വസിയ്ക്കാനായില്ല
ശേഖരനും കേട്ടത് വിശ്വസിയ്ക്കാനായില്ല.
\"എന്തിനാ മോനെ ഇത് എനിയ്ക്ക്..അയാൾ സ്നേഹപൂർവ്വം അഭിയെ ശാസിച്ചു.
\"ഞങ്ങളുടെ സന്തോഷമാണ് ശേഖരന്മാമേ..പണമൊന്നും ശേഖരൻമാമ വാങ്ങില്ലല്ലോ…ഇത് എന്റെ അനിയത്തിക്ക് വേണ്ടിയാണ്.. കാത്തൂന്.. അവളെ പഠിപ്പിച്ചു ഡോക്ടറക്കണ്ടേ.. ശേഖരൻമാമ ഏതിരു പറയരുത്
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അഭിയുടെയും…
രാത്രി അത്താഴവും കഴിഞ്ഞാണ് അവർ തിരിച്ചു പോയത്.
***********************************
അഭി ബാൽക്കണിയിലിരിയ്ക്കുമ്പോഴാണ് വേണി അങ്ങോട്ടേക്ക് വന്നത്..
വീർത്തു പൊട്ടാറായ അവളുടെ മുഖം കാൺകെ അഭിയ്ക് ചിരിയാണ് വന്നത്.
\"എന്താണ്, കളരിയ്ക്കൽ കൃഷ്ണവേണി തമ്പുരാട്ടിയുടെ മുഖത്തിത്ര പരിഭവം..മ്മ്
വേണിയെ പുറകിൽ നിന്നും പുണർന്നു അവളുടെ തോളിൽ താടി മുട്ടിച്ചുകൊണ്ട് അവൻ ചോദിച്ചു.
\"എത്ര വട്ടം ഞാൻ പുറകെ നടന്നതാണ്.. ഒന്ന് പറഞ്ഞില്ലല്ലോ അഭിയേട്ടൻ..
\"ന്റെ വേണികുട്ടി, പറയാതെ അറിഞ്ഞപ്പോഴുണ്ടായ സന്തോഷം എത്ര വലുതാണ്.. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നെന്നോ രണ്ട് ദിവസം കൊണ്ട് ഓടെടാ ഓട്ടം ആരുന്നു ഇതുവരെ..പിണക്കം ഒക്കെ മാറ്റി ഒന്ന് സുന്ദരിയായെ.. അവളുടെ കവിളിൽ മൃദുവായി നുള്ളിക്കൊണ്ട് അവൻ പറഞ്ഞു.
\"പിന്നെ പറ അഭിയേട്ട എന്തൊക്കെയായിരുന്നു അവിടെ സംഭവിച്ചത്…വഴക്ക് വല്ലോം ഉണ്ടായോ..
\"ഏയ്യ്, അവർ രണ്ടുപേരും ഒന്നും ഉരിയാടാതെ നിൽക്കുകയായിരുന്നു .രണ്ട് പേർക്കും ഞെട്ടൽ ഇപ്പോഴും മാറീട്ടുണ്ടാവില്ല..
\"ഇനി വല്ല പ്രേശ്നത്തിനും വരുമോ അഭിയേട്ട..
\"ഏയ്യ്, ഇത് വിൽക്കേണ്ടത് അവരുടെ അത്യാ വശ്യമായിരുന്നിരിയ്ക്കണം അല്ലെങ്കിൽ എന്നെ കണ്ടപാടേ തന്നെ അവർക്ക് താല്പര്യമില്ലന്ന് പറഞ്ഞു മടങ്ങാമായിരുന്നല്ലോ.. എന്തായാലും ഇനി ഒരു പ്രേശ്നത്തിനും അവർ വരാനുള്ള സാദ്യത കാണുന്നില്ല.. പിന്നെ ഒന്നും ഉറപ്പിച്ച് പറയാനും ഒക്കില്ല.. എന്തിനും മടിയ്ക്കാത്തവർ ആണ്….
\"അഭിയേട്ട, അമ്മുട്ടിയേ കാണാതെ പോയതിനും ഇവരുമായി എന്തെങ്കിലും ബന്ധം കാണുമോ..
\"അന്ന് ഒരു ഭിക്ഷക്കാരൻ എടുത്ത് കൊണ്ട് ഓടുന്നതാണ് കണ്ടത് പുറകെ ഓടിയിട്ടും…
അഭി മുഴുമിപ്പിച്ചില്ല…
അവന്റെ കണ്ണുകൾ നിറയുന്നത് വേണി കണ്ടു..
\"നമുക്ക് ഇത് ആഘോഷിയ്ക്കണ്ടേ അഭിയേട്ട …
അവൾ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു.
\"പിന്നെ ആഘോഷിയ്ക്കണം..
കള്ളച്ചിരിയോടെ തന്റടുത്തേയ്ക്ക് നീളുന്ന അഭിയുടെ മുഖത്തെ അവൾ പ്രതിരോധിയ്ക്കാൻ നോക്കിയെങ്കിലും നടന്നില്ല..
അഭിയുടെ കരവലയത്തിൽ ഒതുങ്ങുമ്പോഴും അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു..
തുടരും