Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം part 3

മനസ്സിൽ തോന്നിയ ആദ്യ പ്രണയം ആണ്  ഇത് എവിടെയോ ഒരു അടുപ്പം തോന്ന എന്തായാലും ഏട്ടനോട് ഇഷ്ട്ടാന്ന് പറയണം ആമി മനസ്സിൽ തീരുമാനിച്ചു .. പതിവ് പോലെ അവളെ  നോക്കി ശ്രീ  അവിടെ ഉണ്ടായിരുന്നു ചുണ്ടിൽ ഒരു ചിരിയും കണ്ണിൽ കുസൃതിയുമായി .. അവന്റെ അടുത്ത് എത്തിയപോ അവൾക് പറയാൻ ഉള്ള ധൈര്യം ചോർന്ന് പോയി ..അവനെ നോക്കി ചിരിച് അവൾ നടന്നു ഇത് കണ്ട് ഗ്രീഷ്മയ്ക് ദേഷ്യം വന്നു നീ എന്താ ആമി ആ ചേട്ടനെ പൊട്ടൻ കളിപ്പിക്ക,? അല്ല എനിക് പറയാൻ പറ്റുന്നില്ല  അവര് നടക്കുന്നതിന്റെ  എതിർ ഭാഗത്തു കൂടെ ശ്രീയും മനുവും ഉണ്ടായിരുന്നു  ഡോ തന്റെ പേര് എന്താ ..? ആ ചോദ്യം ആണ് അവരു കൂടെ ഉണ്ടെന്ന് രണ്ടു പേരും അറിഞ്ഞത് .എന്തെ പേരും പറയില്ലേ... ആമി അവൾ മെല്ലെ പറഞ്ഞു .. എന്റെ പേര് അറിയില്ലേ ... ഓഹോ ശ്രീയേട്ടൻ.... എന്ന ഞാൻ പോവാ... അവൻ പറഞ്ഞു ..എനിക് ഇഷ്ട്ട  ഡോ പെടന്ന് ഉള്ള അവളുടെ മറുപടി കേട്ട് അവൻ പറഞ്ഞു അത് എനിക് അറിയാം... വേറെ എന്തെകിലും അറിയാൻ ഉണ്ടോ... ശ്രീ ചോദിച്ചു   .. ഒന്നുമില്ല എന്ന് ആമിയുടെ മറുപടി പറഞ്ഞു കഴിയുമുൻപേ ഗ്രീഷ്മ ചോദിച്ചു അല്ല നിങ്ങൾ ഐടി യിൽ ആണ് എന്ന് മനസിലായി ഏത് കോഴ്സ് ആ ചെയ്യുന്നേ ,?  അലുമിനിയം ഫാബ്രിക്കേഷൻ .. ലാസ്റ്റ് ഇയർ ആ  ok ചേട്ടന്മാരെ എന്നാ ഞങ്ങൾ പോവാ..ഗ്രീഷ്മ അവരോട് ടാറ്റ കാണിച്ചു അത് കണ്ട് ആമി അവളുടെ കൈ പിടിച്ചു താഴ്ത്തി  വലിച്ചു നടന്നു .. പിന്നെ അധിക ദിവസം അവർ കണ്ടു പരസ്പരം വീട് കാര്യങ്ങൾ എല്ലാം കൈ മാറി ..അങ്ങനെ വർഷാവസാന പരീക്ഷ വന്നു ..അതിന്റെ ടെൻഷൻ നല്ലോണം ഉണ്ടായിരുന്നു ആമിക് .ഒരു ദിവസം  exsam കഴിഞ്ഞു വരുമ്പോൾ ശ്രീ അവളെ wait ചെയ്യുന്നുണ്ടായിരുന്നു ... അവനെ കണ്ട് അവൾ ചോദിച്ചു .. എന്താ ശ്രീയേട്ടൻ ഒറ്റയ്ക്ക് .. എന്താ എനിക് നിനെ കാണാൻ ഒറ്റയ്ക്ക് വന്നുടെ.... അവന്റെ ഗൗരവമുള്ള സൗണ്ട് കേട്ട് അവളെ കണ്ണ് നിറഞ്ഞു ..അത് കണ്ട അവൻ പറഞ്ഞു  മോളേ ഞാൻ തമാശ പറഞ്ഞതാ അതിനൊക്കെ നീ ഇങ്ങനെ .. വാ നടക്ക് എനിക് ഒരു കാര്യം പറയാനുണ്ട് ..അവൾ അവന്റെ മുഖത്തേക് നോക്കി ..എന്തെ.... എന്റെ കോഴ്സ് കഴിഞ്ഞു ഇനി ഇങ്ങനെ എപ്പോളും കാണാൻ പറ്റില്ല എന്നാലും നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ വരും ...... അത് പറഞ്ഞു അവൻ അവൾക് ഒരു പേപ്പർ കൊടുത്തു ഇതിൽ എന്റെ അഡ്രസ്സ് ഉണ്ട് പിന്നെ ഫോൺ നമ്പർ ഉണ്ട് അത് അടുത്ത വീട്ടിലെ ആണ് ...നിന്റെ അഡ്രസ്സ് എനിക്  ലെറ്റർ അയക്കുമ്പോൾ വയ്ക്കണം ... 
അവളെ വീട് എത്തുന്നവരെ കൂടെ പോയി ഒന്നും സംസാരിക്കിലെകിലും അവളെ നിഴലായി അവൻ കൂടെ പോകുമായിരുന്നു ആര് കണ്ടാലും അവർ തമ്മിൽ പരിചയം ഉള്ളവരാണെന്ന് തോന്നില്ല ...  പിന്നെ അവര് കാണുന്നത് അവളുടെ ലാസ്റ് എക്സമിന്റെ
 ആന്ന് ആ...ശ്രീ അവളോട് പറഞ്ഞു  ഇനി വെക്കേഷൻ അല്ലേ ലെറ്റർ അയക്കണം ഞാൻ കാത്തിരിക്കും   .... ശ്രീയേട്ടാ ഇനി എന്നാ കാണാ എനിക് നിങ്ങളെ കാണാൻ തോന്നാറുണ്ട് ...അതിന് എന്താ നിനക്കു കാണാൻ തോന്നുമ്പോ ഞാൻ വരാറില്ലേ ...ഉണ്ട് പക്ഷെ ഇനി എന്ത് പറഞ്ഞു വീടിൽ നിന്ന് ഇറങ്ങാ..  അതാണോ അതൊക്കെ നടക്കും നീ ടെൻഷൻ അടിക്കല്ലേ ... ഞാൻ ഉണ്ട് നിന്റെ കൂടെ ..അന്ന് അവൾ നല്ല ടെൻഷൻ ആയിരുന്നു ............ സ്കൂൾ അടച്ചു ഇനി ആ ഒരു കാലഘടം മാറി ..വെക്കേഷൻ എങ്ങനെ തീരും എന്ന്  കരുതി ഇരിക്കുമ്പോൾ ആണ് അവളുടെ മാമന്റെ മകൾ അശ്വതി അവളുടെ വീടിൽ വന്നേ അവൾക് കൂടായി അശ്വതി ആമിയുടെ ഒരു മനസാക്ഷി സൂക്ഷിപ്പ് കാരി കൂടെ ആയിരുന്നു അവൾ ശ്രീയേട്ടന്റെ കാര്യം അവളോട് പറഞ്ഞിരുന്നു  കത്തുകൾ പരസ്പരം അയച്ചു വിവരങ്ങൾ അറിഞ്ഞു ദിവസങ്ങൾ കടന്നുപോേയ് റിസൾട്ട്‌ വന്നു ആമി പസായി ..കുറച്ചു ദിവസങ്ങൾക് ശേഷം അവൾ സർട്ടിഫിക്കറ്റ് വാങ്ങാൻ പോവായിരുന്നു അവിടെ വഴിയിൽ ശ്രീ അവളെ കാത്തു നിൽക്കുണ്ടായിരുന്നു പെടന്ന് ശ്രീയെ കണ്ടപ്പോ അവളക് അത്ഭുതം തോന്നി ...ശ്രീയേട്ടാ നിങ്ങൾക് എങ്ങനെ അറിയാ ഞാൻ ഇന്ന് വരൂന്ന് അതൊക്കെ എനിക് അറിയാം എനിക് കാണണം എന്നു തോന്നിയാൽ എന്റെ മോള് വരൂന്ന് ...ഓഹോ പിന്നേ എന്നിട്ട് ഇത്ര ദിവസം തോന്നിയില്ലല്ലോ ....നീ വെറുതെ വഴക്  ഉണ്ടാകാതെ സ്റ്റുഡിയോയിൽ കയറ് അത് എന്തിനാ നിന്നോട് പറഞ്ഞത് കേൾക്..... ആമി സ്റ്റുഡിയോയിൽ കയറി നിന്നു കൂടെ അവനും കയറി അവളുടെ ഒരു പാസ്പോർട്ട് ഫോട്ടോ എടുപ്പിച്ചു ..ഇനി പോയിിക്കോ  എനിക് കാണണം എന്ന് തോന്നുമ്പോ കാണാനാ ...അപ്പോ എനിക്കോ  നിനക്കു വേണമെകിൽ  ചോദിക്കണം ... നിങ്ങൾക് തന്നുടെ ....അവൻ പേഴ്സിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് അവൾക് കൊടുത്തു അതും വാങ്ങി അവന് ഒരു ചിരിയും കൊടുത്ത് അവൾ  പോയി ..വീടിൽ എത്തിയ അവൾക് ഈ ഫോട്ടോ എവിടെ ഒളിപ്പികുമെന്ന് പേടി തോന്നി അവൾ അച്ചുവിനോട് കാര്യം പറഞ്ഞു അങ്ങനെ അവളുടെ ഡയറിയുടെ ഉള്ളിൽ ഒളിപ്പിച്ചു വച്ചു ..കാണണം എന്നു തോന്നുമ്പോ പോയി നോക്കി ഇരിക്കും കാണാത്തതിൽ ഉള്ള പരാതി മുഴുവൻ അത് നോക്കി പറഞ്ഞു തീർക്കും .. കിടക്കാൻ നേരം തലയണയുടെ അടിയിൽ ഫോട്ടോ കൊണ്ട് വയ്കും അവനോട് കിന്നാരം പറഞ്ഞു ഉറങ്ങും ...ആമി ആരെയും ഇത്ര സ്നേഹിച്ചിട്ടില്ല അവൻ അവൾക്  ജീവൻ ആയിരുന്നു ...അങ്ങനെ ദിവസങ്ങൾ കടന്നു അവൾക് vhsc അടിമിഷൻ കിട്ടി ആ വിവരം വച്ചു അവന് എഴുതി ..പിനെയും  പതിവുപോലെ അവൾ കാണാൻ തോന്നുമ്പോൾ എല്ലാം അവൻ വന്നിരുന്നു ...
ഒരു ദിവസം അവൻ വന്നു അവളെ കാത്തിരുന്നു എനിക് കുറച്ചു സംസാരിക്കാൻ ഉണ്ട് നീ വാ നമുക് അതിലെ പോവാം എന്ന് പറഞ്ഞു നടന്നു റോഡിന്റെ രണ്ട് സൈഡ് അയി നടന്നു പോവുന്ന അവര് പരസ്പരം നോക്കുന്നുകിലും സംസരികുന്നില്ല് പെടന്ന് അവളെ ബാക്കിൽ നിന്ന് ആരോ കൈ കൊട്ടി വിളിച്ചു രണ്ടുപേരും ഒരുമിച്ചു തിരിഞ്ഞു നോക്കി അത് ആമിയുടെ മാമൻ ആയിരുന്നു  ... നീ എന്താ ഇതിലെ പോവുന്നെ  ..?അത് എന്റെ ഫ്രണ്ടിന്റെ വീടിൽ ബുക് വാങ്ങാൻ പോവാ പെടന്ന് അങ്ങനെ പറഞ്ഞു അടുത്ത ചോത്യം പെടന്ന് ആയിരുന്നു അത് ആരാ ... അറിയില്ല  എന്ന് അവൾ പറഞ്ഞു 
ആ എന്ന വേഗം വാങ്ങി വീടിൽ പോവാൻ നോക് അതും പറഞ്ഞു മാമൻ അവൾ പോവുന്നത് നോക്കി നിന്നു അത് കണ്ട് പേടിച് അവൾ തോറ്റ വഴിയിലേക്  തിരിഞ്ഞു പോയി അവളുടെ മുൻപിൽ  നടന്ന ശ്രീ ഇത് കണ്ടില്ല ..ആവരുടെ ആ യാത്ര അവിടെ പാതി യായി ആന്ന് പരസ്പരം കാണാതെ അവർ പിരിഞ്ഞു  ...അത് അവളിൽ വല്ലാത്ത വേദനയായി മാസങ്ങൾക് ശേഷം ശ്രീ പിനെ അവളെ കാണാൻ വന്നു അവൻ പോവാ മിലിട്രി യിൽ കിട്ടി എന്നു പറയാൻ അന്ന് വൈകിട്ടു പോവും അവിടെ എത്തിയാൽ എഴുതാം എന്നു പറഞ്ഞു ...അത് കേട്ട് ആമിയുടെ മുഖം വാടി അത് കണ്ട് അവൻ പറഞ്ഞു ..മോളെ ഞാൻ ഉണ്ടാവും കൂടെ  നിന്നെ അല്ലാതെ വേറെ ആരെയും ഞാൻ കല്യാണം കഴിക്കില്ല ..സത്യം  ആ വാക്കുകൾ മതിയായിരുന്നു അവൾക് കാരണം ഈ 3 വർഷം കൊണ്ട് അവൾ അവനെ മനസ്സിലാകിയിരുന്നു  ..പെണ്ണിനെ അതിന്റെ പവിത്രയോടെ മാത്രം കാണാൻ അവൾ ശ്രമിച്ചു ഉള്ളു ഒന്നു വിരൽ കൊണ്ട് പോലും ആമിയെ അവൻ  തൊട്ടിട്ടില്ല സ്നേഹത്തോടെ ഉള്ള അവന്റെ നോട്ടത്തിൽ ഉണ്ടായിരുന്നു അവളോട് ഉള്ള സ്നേഹം.  ..ലെറ്ററിൽ ആരും കാണാത്ത വിധം അവൻ നൽകിയിരുന്ന ഒരു സ്നേഹസമ്മാനം ഉണ്ടായിരുന്നു അതു വായിക്കുമ്പോൾ അവളിൽ അവൻ കുളിർ  പകർത്തിയിരുന്നു ..എന്റെ മോൾക് ഒരായിരം ഉമ്മ..... 
അവൾ കാത്തിരുന്നു അവന്റെ ലെറ്ററിന് വേണ്ടി 
ദിവസങ്ങൾ കഴിഞ്ഞു മാസങ്ങൾ ആയി അവന്റെ ഒരു ലെറ്റർ പോലും വന്നില്ല  അവൻ നാട്ടിൽ ഉണ്ടോന്ന് പോലും അറിയില്ല ...  എന്നാലും അവൾ എഴുതി ലെറ്റർ അയകാത്ത പരാതിയും പരിഭവമുമെല്ലാം  ..എന്നിട്ടും ഒരു ലെറ്റർ അവൾക് വന്നില്ല എല്ലാ സകടവും അവൾ അച്ചുവിനോട് പറയുമായിരുന്നു ...ശ്രീയേട്ടൻ അവളെ പറ്റിച്ചുന്ന് അവൾക് വിശ്വസിക്കാൻ പറ്റിയില്ല എന്തോ പറ്റിട്ടുണ്ട്...വരും ശ്രീയേട്ടൻ കാത്തിരിക്കാൻ പറഞ്ഞതല്ലേ ..... വരും.......