Aksharathalukal

ഭൂമിയും സൂര്യനും 58

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 58
✍️@_jífní_
  
*©️copyright work*
_______________________________________

\"മോളെ പറ... പോലീസിനെ ഏല്പിക്കുകയാണ് ഇവനെ,വേണ്ടത് കിട്ടുമ്പോൾ നന്നായിക്കോളും. മോള് പേടിക്കണ്ട.\" ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്..

ഞാൻ അവളെ തന്നെ നോക്കി നിന്ന് വലിയ പ്രതീക്ഷയിൽ. പക്ഷെ അവളൊന്നും മിണ്ടിയില്ല.

\"മോളെ എന്താ പ്രശ്നം. മോളെ വീട് എവിടെയാ\"(കൂടിയ ജനങ്ങൾ.)

\"പ്രശ്നം ഒന്നുമില്ല. ഇതെന്റെ ഏട്ടനാണ്.\"(ഭൂമി )

\"അതെപ്പോ...\"(ന്റ ആത്മ )

\"ഏട്ടനോ...\"(ജനങ്ങൾ )

\"അതേ... വീട്ടിൽ ഒരു ചെറിയ വഴക്കിട്ട് പോന്നതാ ഞാൻ. അപ്പൊ എന്നെ കണ്ടെത്തിയ സന്തോഷത്തിൽ ഏട്ടൻ എന്നെ പിടിച്ചതാ.. പക്ഷെ എനിക്കത് ഇഷ്ടപ്പെട്ടില്ല അപ്പോയെക്കും നിങ്ങൾ എല്ലാവരും കൂടി തെറ്റ് തരിച്ചു. പറയാനൊരവസരം തന്നില്ല അതാ..എല്ലാവരോടും സോറി, വിലപ്പെട്ട സമയം കളഞ്ഞതിന്. \" ഭൂമി വളരെ താഴ്മയോടെ എല്ലാവരോടും ക്ഷമ ചോദിച്ചു.

പിന്നെ കൂടി നിന്നവെരെല്ലാം ഓരോരത്തരായ് പോയി. ഞാൻ കാറിൽ കയറി ഭൂമിയെ കാത്ത് നിന്ന്. പക്ഷെ അവൾ കാറിൽ കയറിയില്ല.കാറിനെ പാസ്സ് ചെയ്ത് മുന്നോട്ട് നടന്നു.

\"ഭൂമി... നീ കോളേജിലേക്ക് വരുന്നില്ലേ.\"(ഞാൻ )

\"കോളേജിലേക്ക് വരുന്നുണ്ട്, പക്ഷെ ഇന്നത്തോടെ ഒന്നിച്ചുള്ള യാത്ര ഞാൻ നിർത്തി.\" എന്ന് പറഞ്ഞോണ്ട് അവൾ അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പോയി. പിന്നെ ഞാൻ അവളെ അധികം ശല്യം ചെയ്തില്ല. ഞാൻ കോളേജിലേക്ക് പോയി. കുറേ ദിവസങ്ങൾക്കു ശേഷം അവിടെ എത്തിയപ്പോൾ ഒരു സന്തോഷം. വണ്ടി പാർക്ക്‌ ചെയ്ത് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോൾ ആരോ എന്നെ ബാക്കിൽ നിന്ന് വിളിച്ചു.

\"ഋഷി സാറേ...\"

തിരിഞ്ഞു നോക്കിയപ്പോൾ ഭൂമിയുടെ ഗാങായിരുന്നു.

\"എല്ലാം ഉണ്ടല്ലോ... എന്തൊകെ വിശേഷം എല്ലാർകും.\"(ഞാൻ )

\"എന്ത് വിശേഷം ഞങ്ങൾക്ക്. സാറിനും ഭൂമികുമല്ലേ വിശേഷങ്ങൾ, എന്തൊകെ നിങ്ങളെ വിശേഷം.\"(സോഫി )

\"കുറച്ചു ദിവസമായി അവളെ online കാണാറില്ല. വിളിച്ചാൽ കിട്ടലുമില്ല. ഇപ്പോൾ അവൾക് സാറിനെ മതി അല്ലെ \"(അക്കു )

\"അല്ല എവിടെ അവൾ സാറിന്റെ കൂടെ കണ്ടില്ല,\"(ഫെബി )

\"ഇപ്പോ അവൾക് സാറിനോട് നല്ല സ്നേഹമായിരിക്കും അല്ലെ., സാർ പറഞ്ഞിരുന്നല്ലോ ഈ യാത്രയിൽ സാറിന്റെ ഇഷ്ട്ടം തുറന്നു പറയുമെന്ന്. അപ്പോ അവളുടെ റിയാക്ഷൻ എന്തായിരുന്നു \"(സോഫി )

\"ഒന്ന് സാവകാശം ചോദിച്ചിരുന്നെങ്കിൽ എനിക്ക് എല്ലാം പറയാമായിരുന്നു \" ഞാൻ ദയനീയമായി പറഞ്ഞു.

\"സോറി സാർ.. ഞങ്ങൾ സാറിനെ കണ്ട ആവേശത്തിൽ പറഞ്ഞതാ..\"(സോഫി )

\"മ്മ്.... എനിക്ക് നിങ്ങളോട് കുറച്ചു വിശദമായി തന്നെ പറയാനുണ്ട്.\"(എന്ന് പറഞ്ഞോണ്ട് ഞാൻ അവരെ കൂട്ടി കാന്റീനിലേക്ക് പോയി.

അങ്ങനെ ഇവിടെ നിന്ന് ലീവെടുത്ത് പോയത് മുതൽ ഇന്ന് രാവിലെ ഉണ്ടായത് വരെയുള്ള കാര്യങ്ങൾ അവരുമായി share ചെയ്തു. അവളെ എന്നിലേക്ക് അടുപ്പിക്കാനുള്ള എന്തെങ്കിലും ഒരു മാർഗം അവരിൽ നിന്ന് കിട്ടുമെന്ന് കരുതി എല്ലാം തുറന്ന് പറഞ്ഞു.കൂടെ എന്റെ സങ്കടങ്ങളും പറഞ്ഞു തീർത്തപ്പോൾ ഒരു സമാദാനം.

\"അപ്പൊ സൂര്യൻ മരിച്ചോ.\"(ഫെബി )

\"മ്മ്...\" ഫ്രണ്ട്ഷിപ്പിലുള്ള ആത്മാർഥത മൂത്ത് അവളുടെ സങ്കടം കാണാതിരിക്കാൻ വേണ്ടി അവൻ മരിച്ചില്ലെന്ന് പറയാതില്ല ഇവര്. അത് മുൻകണ്ട് ഞാൻ ആ സത്യം അവരിൽ നിന്നും മറച്ചു വെച്ച്.

\"ഭൂമി ഇത്രയേറെ അവനെ പ്രണയിക്കുമ്പോഴും അവന് ഇവൾ ഒരു പെങ്ങൾ ആയിരുന്നല്ലേ. എന്തായാലും ഭൂമിക്ക് വിധിച്ചത് സാറിനെയാണ്. അത് കൊണ്ടാ കാര്യങ്ങൾ ഇങ്ങനെയൊക്കെയായത്.\"(നിസു )

\"അത് ഭൂമിക്ക് കൂടി തോന്നണ്ടേ.\"(ഞാൻ )

\"ഇല്ല... ഭൂമിക്ക് തോന്നില്ല. കാരണം ഞാൻ ആഗ്രഹിച്ചത് അതല്ല. വിധിക്കനുസരിച്ച് ജീവിക്കാൻ എനിക്ക് സൗകര്യം ഇല്ല.\" ഞങ്ങളുടെ സംസാരത്തിനിടക്ക് പെട്ടന്ന് മറ്റൊരു ശബ്ദം കേറി വന്നു. ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ഭൂമി എന്നെ തന്നെ തുറിച്ചുനോക്കുന്നു. ന്റ കർത്താവേ ഈ നോട്ടത്തിൽ ഞാൻ ഉരുകിതീരും അത്ര ശക്തിയിലാ അവളുടെ നോട്ടം.

____________________________________

*ഭൂമി*

ഒരിക്കലും തമാശക്ക് പോലും സാർ എന്റെ ഭർത്താവാണെന്ന് സമ്മദിക്കാൻ എനിക്ക് പറ്റാത്തത് കൊണ്ട് ഞാൻ കൂടിനിന്നിരുന്ന നാട്ടുകാരോട് സാർ എന്റെ ബ്രദർ ആണെന്ന് പറഞ്ഞു. അപ്പോ എല്ലാവരും പിരിഞ്ഞു പോയി. അതിന് ശേഷം ഞാൻ സാറിന്റെ കൂടെ വരില്ലെന്ന് മനസ്സിലായ സാറും പോയി. അടുത്ത ബസ്സിന്‌ ഞാൻ കോളേജിലേക്ക് വിട്ടു. ഇന്ന് മുതൽ ഞാൻ ആ പഴയ ഭൂമിയാണ്. സൂര്യേട്ടൻ വരുമെന്ന പ്രതീക്ഷയിൽ വരില്ലെന്ന് അറിഞ്ഞിട്ടും ഞാൻ ഇന്ന് മുതൽ ജീവിക്കും. ഞാനും എന്റെ കൂട്ടുകാരും അത് മതി എനിക്ക്. സാറുമായി ഇനി ഒരു ബന്ധവും അടുപ്പവും ഇല്ലാന്ന് മനസ്സിൽ ഉറപ്പിച്ചു ക്ലാസിൽ കയറിയപ്പോ നമ്മളെ ബെസ്റ്റികളെ ഒന്നും കാണുന്നില്ല. അപ്പോയാണ് വേറൊരാൾ അവർ കാന്റീനിൽ ഉണ്ടെന്ന് പറഞ്ഞത്. അപ്പൊ പിന്നെ ഞാൻ അങ്ങോട്ട് പോയി. അവിടെ കണ്ട കാഴ്ച്ച എന്നെ എരിപിരി കേറ്റി. എന്റെ ബെസ്റ്റികൾ ആണ് പോലും അങ്ങേരെയും എന്നേയും ഒന്നിപ്പിക്കാന്ന് കരാർ ഏൽക്കാണ്. എല്ലാത്തിനെയും നാല് പൊട്ടിക്കാനാ തോന്നിയത്.
എന്റെ രംഗപ്രവേശം സാറിന്റെ വായഅടപ്പിച്ചു.സാർ എണീറ്റു പോയി.

\"എല്ലാവരും ചെവി തുറന്ന് വെച്ച് കോട്ടോളി. ഒരിക്കലും ഞാൻ അങ്ങേരെ സ്നേഹിക്കാനോ പ്രണയിക്കാനോ ഒന്നും പോണില്ല. ആരും അത് സ്വപ്നം കാണും വേണ്ട. ഇനി അതിന് വേണ്ടി പ്രവർത്തിക്കാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ എന്റെ കൂടെ നടക്കും വേണ്ട.\" അവരെയൊക്കെ നോക്കി വാണിങ് പോലെ പറഞ്ഞു സോഫിയുടെ മുന്നിലുള്ള പരിപ്പ് വടയും എടുത്ത് ഞാൻ ക്ലാസിലേക്ക് പോയി. അല്ല പിന്നെ.

എന്തായാലും അപ്പൊ അവരെ തിരക്കി പോയത് കൊണ്ട് നല്ല ഒരു പരിപ്പുവട കിട്ടി. കുറച്ചു കഴിഞ്ഞപ്പോയുണ്ട് അവരെല്ലാവരും വന്നു എന്റെ അടുത്തിരിക്കുന്നു .

\"Sorry ഭൂമി , നിന്നെ ഞങ്ങൾ ഒന്നിനും നിർബന്ധിപ്പിക്കില്ല നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. But സാറിനെ നീ എന്നെങ്കിലും മനസിലാകും എന്ന് തന്നെ ഞങ്ങളുടെ മനസ്സ് പറയുന്നു.\"(ഫെബി )

\"ഒന്ന് മിണ്ടാതെ ഇരിക്കോ നിങ്ങൾ... അങ്ങേരെ കാര്യം ഇനി മിണ്ടി പോകരുത് ഒറ്റൊന്നും.\" ഞാൻ ഇത്തിരി കലിപ്പിൽ തന്നെ പറഞ്ഞതും അവരൊക്കെ സൈലന്റായി.

\"ഇല്ലാ.. ഇനി നമുക്ക് ആ ചർച്ച വേണ്ട. ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ഭൂമിയെ തിരിച്ചു കിട്ടിയാൽ മതി.\"(സോഫി )

\"ഞാൻ നിങ്ങളുടെ ആ പഴയ ഭൂമി തന്നെയാ.. ജീവിതത്തിലേക്ക് ഇടിച്ചു കേറിയ ചില മുഖങ്ങളുണ്ട്. ഇന്ന് മുതൽ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല.\"(ഞാൻ ).

അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചികുമ്പോഴാണ് ആകാശ് സാർ ക്ലാസിലേക്ക് കയറിവന്നത്. വന്നപാടെ നോട്ടം സോഫിയെയാണ്.

\"സോഫിയെ... ഇത് നിന്നെ കൊണ്ടേ പോകൂ.\" ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.

\"അതിന് മുമ്പ് അങ്ങേരെ ഞാൻ ഒരു പാഠം പഠിപ്പിക്കും.\"(സോഫി എന്റെ ചെവിയിലും പറഞ്ഞു.)

\"എന്താണ് മോളെ ഉദ്ദേശ്യം.കുറേ കാലമായല്ലോ ആ പാവത്തെ വട്ടംകറക്കാൻ തുടങ്ങിയിട്ട്.\"(ഞാൻ )

\"കുറച്ചൂടെ കറങ്ങട്ടെ... അല്ല പിന്നെ, ഇതും എനിക്കൊരു മനസുഗം.\"(അവൾ )

\"ബാക്ക് ബെഞ്ചിൽ സോഫി,ഭൂമി സ്റ്റാന്റ്up.\" ഞങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും സ്വകാര്യം പറഞ്ഞു കളിക്കുമ്പോയാണ് അങ്ങേർ കിടന്നലറിയത്.
\"മറ്റേ കാട്ടുമാക്കന്റെ ബാക്കി തന്നെ\" ഞാൻ പിറുപിറുത്ത് അത് കേട്ടിട്ട് ഫെബിയും നിസും ഭയങ്കര ചിരി.

അവർക്ക് കൊഞ്ഞനംകാണിച്ചപ്പോയേക്കും ആകാശ്സാറുണ്ട് ഞങ്ങളെ മുന്നിൽ.

\"എന്താ രണ്ടാൾക്കും പണി \"(ആകാശ് സാർ )

\"ഒന്നുമില്ല.\"(സോഫി )

\"ഞാൻ വന്നത് നിങ്ങൾ രണ്ടാളും കണ്ടില്ലേ.\"(സാർ )

\"കണ്ടു \"(ഞാൻ )

\"ഹോ എന്നിട്ടാണോ രണ്ടും ഒറ്റക്കിരുന്നു ഓരോ കുശുകുശു. എല്ലാരും എണീറ്റ് നിന്ന് മോർണിംഗ് വിഷ് ചെയ്തിട്ടും നിങ്ങളുടെ വർത്താനം കഴിഞ്ഞില്ലല്ലോ.\" (സാർ ഞങ്ങളെ നേരെ കടിച്ചു കീറാൻ വന്നു )

\"അത് പിന്നെ സാർ.. ഞാൻ കുറച്ചു day ലീവായിരുന്നു. അപ്പോൾ സാർ എന്തൊക്കെ പഠിപ്പിച്ചെന്ന് ചോദിച്ചു മനസിലാകുകയായിരുന്നു.\" (ഞാൻ ഇത്തിരി ഓവർ ലോഡ് നിഷ്കു വാരി വിതറി.)

പക്ഷെ സാർ പൊട്ടി ചിരിച്ചു.
ഇതിപ്പോ ന്താ കഥ (ന്റ ആത്മ )

\"എന്തിനാ ചിരിക്കുന്നേ...\" (സോഫിയുടെ ഉള്ളിലെ നാഗവല്ലി പുറത്തുവന്നു.)

\"പിന്നെ ചിരിക്കാതെ ന്റ സോഫി ഇത്രേയും വല്യ തമാശ കേട്ടാൽ, ഞാൻ വന്ന അപ്പൊ തുടങ്ങും നീ എന്നെ വായേൽ നോക്കിരിക്കൽ പിന്നെങ്ങനെ നീ ഇവൾക് ഡൌട്ട് clear ചെയ്ത് കൊടുക്കൽ. നീയെന്റെ മൊഞ്ചു നോക്കിരിക്കലല്ലേ.. അതെങ്കിലും നടക്കട്ടെ എന്ന് കരുതി ഞാൻ നിന്നെ ഡിസ്റ്റർബ് ചെയ്യാറുമില്ല. ന്റ ഭൂമി നിനക്ക് ഡൌട്ട് clear ചെയ്യാൻ വേറെ ആരേയും കിട്ടിയില്ലേ.\" ആകാശ് സാർ അത് പറഞ്ഞപ്പോ ക്ലാസ് മുഴുവൻ കൂട്ടച്ചിരിയായി.

സോഫി ആകെ ചമ്മി നാറി മുഖംതാഴ്ത്തി നിൽക്കുന്നുണ്ട്. നല്ല ദേഷ്യവും വന്നിട്ടുണ്ട് അവൾക്. അത് അവളെ കണ്ടാൽ അറിയാൻ പറ്റും.

\"Stop മതി മതി എല്ലാവരും ബുക്ക്‌ തുറന്നോളി \" ചിരിയുടെ ഊക്ക് കൂടിയതും സാർ പഠിപ്പിക്കാൻ തുടങ്ങി.
ആദ്യം അഞ്ചു മിനിറ്റ് ശ്രദ്ധിച്ചു വീണ്ടും ഞാനും സോഫിയും തല്ല്തുടങ്ങി.
നേരത്തെ സാർ പറഞ്ഞതിനെ കുറിച്ച് അവളെ ഓരോന്നു പറഞ്ഞു കളിയാക്കുകയായിരുന്നു ഞാൻ.

\"ഭൂമി, സോഫി സ്റ്റാന്റ് up\"(അതും സാർ കണ്ടു. സഭാഷ്‌ )

\"ഭൂമി വെറുതെയല്ല ഋഷി പറയുന്നേ നീ ഒരു വല്ലാത്ത ജന്മംമാണെന്ന്. ഇത്രെയും കാലം ക്ലാസ്സ്‌ റൂം എന്ത് നിശബ്ദമായിരുന്നു. നല്ല സുഖത്തിൽ ക്ലാസെടുക്കാൻ പറ്റിയിരുന്നു നീ വന്നു തുടങ്ങി വർത്താനം പറയൽ. രണ്ടും ഇനി അവിടെ ഇരിക്കണ്ട ഇങ്ങോട്ട് വാ.\" എന്ന് പറഞ്ഞോണ്ട് സാർ ചൂടായി. ഞങ്ങൾ നല്ല അന്തസ്സായി ഇറങ്ങി പോയി സാറിന്റെ രണ്ട് സൈഡിലുമായി ഞങ്ങളെ രണ്ടാളെയും നിർത്തി.
അപ്പോയുണ്ട് ഫെബിയും നിസും അവിടെ ഇരുന്ന് കിണിക്കുന്നു. അവരേയും എങ്ങനെ എങ്കിലും പിടിപ്പിക്കണമെന്ന് മനസ്സിൽ കരുതി ഓരോന്ന് കാണിച്ചു കൂട്ടി അതെല്ലാം കണ്ട് ചിരിക്കുന്ന അവരേയും സാർ പൊക്കി. ഇപ്പോയാണ് ഒരു സമാദാനമായത്. അങ്ങനെ ഞങ്ങൾ നാല് കാവൽക്കാർക് നടുവിൽ നിന്ന് സാർ ക്ലാസെടുത്തു കഴിഞ്ഞു ബില്ലടിച്ചപ്പോ ഞങ്ങളെ ഒരു നോട്ടം നോക്കി സാർ ഇറങ്ങി പോയി. ഇനി അടുത്ത പിരീഡ് വരാനുള്ളത് ആ കാലമാടൻ ഋഷിസാറാണ്..

സാർ പോയപ്പോൾ ഞങ്ങൾ ഞങ്ങളുടെ സീറ്റിലേക്ക് പോയിരുന്ന്. അപ്പോയുണ്ട് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു ക്ലാസിലെ പഠിപ്പികളായ ആദിത്യയും ഫർസാനയും.

\"എന്താ മോൾക്ക് ആകാശ് സാറിനെ കാണുമ്പോൾ ഒരിളക്കം.\"(ആദിത്യ സോഫിയോട് ചോദിച്ചു )

\"അത് ചോദിക്കാൻ നീയാരാ.\"(സോഫി )

\"മോളെ ആകാശ് സാറിന്റെ മേൽ വല്യകണ്ണും ഉണ്ടെങ്കിൽ അതങ്ങട്ട് നിർത്തിയേക്ക്.\"(ആദിത്യ )

\"അത് പറയാൻ നീയാരാ.. ഒന്ന് പോ പെണ്ണെ.\" എന്ന് പറഞ്ഞോണ്ട് സോഫി അവളെ പിടിച്ചു തള്ളി.

\"ഡീ....\"(ഫർസാന )

\"എന്താ ഇവിടെ...\" ഫർസാന സോഫിക്ക് നേരെ വന്നപ്പോയെക്കും ഋഷിസാർ ക്ലാസിലേക്ക് വന്നു. അത് കൊണ്ട് അവിടെ ഒരു തല്ല് ഒഴിഞ്ഞു.
ഇപ്പോഴല്ലേ അവളുടെ ഇളക്കം മനസിലായത്. ആദ്യം ആ ആദിത്യയുടെ കണ്ണ് ഋഷിസാറിന്റെ മേൽ ആയിരുന്നു. പിന്നെ സാറിന്റെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ ആകാശ്സാറിന്റെ മേൽ കണ്ണ് വെച്ചതാ പാവം.ആ അരി സാറിന്റെ മുമ്പിൽ വേവില്ലാന്ന് അവൾക്ക് അറിയില്ലല്ലോ..

അങ്ങനെ ഇന്നത്തെ കലാപരിപാടികൾ അതായത് ഞങ്ങളുടെ തല്ലും വാഴ്‌നോട്ടവും പഠിപ്പും ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി.ബാക്കിയുള്ളവർ ഹോസ്റ്റലിലേക്കും.
സാർ എന്നെ കൂടെ വിളിച്ചെങ്കിലും ഞാൻ മൈന്റ് ചെയ്തില്ല. അങ്ങനെ ഞാൻ വീട്ടിൽ എത്തിയപ്പോ സാർ എത്തിയിട്ടില്ല. ഇനി അമ്മ സാർ എവിടെയെന്ന് എന്നോട് ചോദിക്കും അതിന് എന്തെങ്കിലും കള്ളം മെനിഞ്ഞുഉണ്ടാക്കിയിട്ട് വേണം .മുറ്റത്ത് ഇത് വരെ ഇല്ലാത്ത ചെരുപ്പ് കണ്ടപ്പോ ആരോ ഗസ്റ്റ്‌ വന്നിട്ടുണ്ടെന്ന് മനസിലായി.ഞാൻ പതിയെ സിറ്റ്ഔട്ടിൽ നിന്ന് ഹാളിലേക്ക് തലയിട്ട് നോക്കി.

തുടരും ❣️.

Cmnt വന്നോട്ടെ.

ഭൂമിയും സൂര്യനും 59

ഭൂമിയും സൂര്യനും 59

4.8
1466

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 59✍️@_jífní_  *©️copyright work*വായിച്ചു നോകിയിട്ടില്ല, തെറ്റുകളൊക്കെ തിരുത്തി വായിക്കുക._______________________________________മുറ്റത്ത് ഇത് വരെ ഇല്ലാത്ത ചെരുപ്പ് കണ്ടപ്പോ ആരോ ഗസ്റ്റ്‌ വന്നിട്ടുണ്ടെന്ന് മനസ്സിലായി.ഞാൻ പതിയെ സിറ്റ്ഔട്ടിൽ നിന്ന് ഹാളിലേക്ക് തലയിട്ട് നോക്കി.മറ്റാരുമല്ല എന്റെ സ്വന്തം കൂടെപ്പിറപ്പുകളും അച്ഛനും അമ്മയും നാത്തൂനും.അവരെ കണ്ട സന്തോഷത്തിൽ അകത്തേക്ക് ഓടാൻ നിന്നതും അവർ എന്നെ സൂര്യട്ടനിൽ നിന്നകറ്റി ഇങ്ങനെ ഒരു കല്യാണത്തിന് വേഷം കെട്ടിച്ചത് ഓർത്തപ്പോൾ ആ സന്തോഷമൊക്കെ ഇല്ലാതെയായി. പിന്നെ ഞാൻ വേണോ വേണ്ടയോ എന്ന് കരുതി ഹാളിലേക്ക് പോ