Aksharathalukal

ഭൂമിയും സൂര്യനും 59

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 59
✍️@_jífní_
  
*©️copyright work*

വായിച്ചു നോകിയിട്ടില്ല, തെറ്റുകളൊക്കെ തിരുത്തി വായിക്കുക.
_______________________________________

മുറ്റത്ത് ഇത് വരെ ഇല്ലാത്ത ചെരുപ്പ് കണ്ടപ്പോ ആരോ ഗസ്റ്റ്‌ വന്നിട്ടുണ്ടെന്ന് മനസ്സിലായി.ഞാൻ പതിയെ സിറ്റ്ഔട്ടിൽ നിന്ന് ഹാളിലേക്ക് തലയിട്ട് നോക്കി.
മറ്റാരുമല്ല എന്റെ സ്വന്തം കൂടെപ്പിറപ്പുകളും അച്ഛനും അമ്മയും നാത്തൂനും.
അവരെ കണ്ട സന്തോഷത്തിൽ അകത്തേക്ക് ഓടാൻ നിന്നതും അവർ എന്നെ സൂര്യട്ടനിൽ നിന്നകറ്റി ഇങ്ങനെ ഒരു കല്യാണത്തിന് വേഷം കെട്ടിച്ചത് ഓർത്തപ്പോൾ ആ സന്തോഷമൊക്കെ ഇല്ലാതെയായി. പിന്നെ ഞാൻ വേണോ വേണ്ടയോ എന്ന് കരുതി ഹാളിലേക്ക് പോയി..

\"ആ മോള് എത്തിയോ.. മോനെവിടെ.\"(എന്റെ അമ്മ )

\"അമ്മയുടെ രണ്ട് ആൺമക്കളും അമ്മയുടെ അടുത്തതാ ഇരിക്കുന്നെ.\"(ഞാൻ )

\"ഈ പെണ്ണിന്റെ ഒരു കാര്യം. പോയി കുളിച്ചിട്ട് വാ.. അപ്പോയേക്കും ഞാൻ ഇവർക്ക് ചായ എടുക്കട്ടെ \" (സാറിന്റെ അമ്മ അങ്ങനെ പറഞ്ഞു. ഏകദേശം അമ്മക്കിപ്പോ അറിയാം എനിക്ക് ഈ കല്യാണത്തിന് ഇഷ്ട്ടമല്ലായിരുന്നെന്ന്. പക്ഷെ അത് ഞാനും സാറും കോളേജിലുള്ള പ്രശ്നം കൊണ്ടാണെന്ന വിചാരം.അത് കൊണ്ട് അമ്മ അത് വല്യ കാര്യമാക്കിയിട്ടില്ല. സാറിനോട് ദേഷ്യമുണ്ടെങ്കിലും എന്റെ അമ്മയേക്കാളും ഞാൻ അടുത്തിട്ടുണ്ട് സാറിന്റെ അമ്മയോട് അത് കൊണ്ട് അമ്മ എപ്പോയും എന്റെ ഭാഗമാണ്. പക്ഷെ അത് സ്വന്തം മകനെ ഞാൻ ഒരിക്കലും സ്നേഹികില്ലാന്ന് അറിയുന്ന നിമിഷം വരെയാകും എന്ന് എനിക്കുറപ്പുണ്ട്.)

അമ്മയെ ഒന്ന് നോക്കികൊണ്ട് തലയാട്ടി ഞാൻ റൂമിലേക്ക് പോയി. ബാഗ് കട്ടിൽമേ എറിഞ്ഞു കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോയുണ്ട് അജു എന്റെ റൂമിൽ.
അവനെ കണ്ടതും എനിക്ക് സങ്കടം വന്നു. ഏത് നേരവും ഞങ്ങൾ തമ്മിൽ അടിയും തല്ലുമാണെങ്കിലും വീട്ടിൽ എന്റെ എല്ലാ കാര്യത്തിനും കൂട്ട് നിൽക്കുന്നവനാ. എന്നെ ഏറ്റവും സ്നേഹിക്കുന്നതും അവനാകും. പക്ഷെ കല്യാണം കഴിഞ്ഞു ആറ് മാസമായി ഇത് വരെ ഞാൻ അവനോട് പോലും നല്ല പോലെ ഒന്ന് സംസാരിച്ചിട്ടില്ല. എന്റെ ഈഗോയാണ് എല്ലാത്തിനും കാരണം. അവനേ മുമ്പിൽ കണ്ടപ്പോൾ ആ ഈഗോയെല്ലാം മാഞ്ഞു പോയി. ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു.

\"എന്തിനാ ചേച്ചി കരയുന്നെ.\"(അജു )

\"അജു... നീ എന്നോട് ക്ഷമിക്കില്ലേ ഇത്രേയും കാലം അകറ്റി നിർത്തിയതിന്.\"(ഞാൻ )

\"എനിക്കറിയില്ലേ എന്റെ ചേച്ചിയെ, സ്നേഹിക്കാൻ മാത്രമല്ലേ എന്റെ ചേച്ചിക്കറിയൂ..\"

എന്നൊക്കെ പറഞ്ഞു ഞാനും അവനുമായി കുറേ മനസ്സ് തുറന്നു സംസാരിച്ചു. സൂര്യേട്ടൻ മരിച്ചെന്ന കാര്യം ഞാൻ അവനോട് പറഞ്ഞില്ല. അതറിഞ്ഞാൽ അവനും പറയും ഞാൻ ഋഷിസാറിനെ സ്നേഹിക്കണമെന്ന്.

അവനുമായി കുറേ സംസാരിച്ചപ്പോൾ മനസ്സിനൊരു ആശ്വാസം കിട്ടി.

\"എന്നെ കൂടെ കൂട്ടോ...\" അവന്റെ മടിയിൽ തലവെച്ചു കിടന്ന് ഞാൻ ഓരോന്നു സംസാരിച്ചിരിക്കുമ്പോയാണ് റൂമിലേക്ക് അഭിയേട്ടൻ കയറി വന്നത്.

\"അതിനെന്താ ഏട്ടനും വരാലോ.\"(അജു )

\"അതെന്റെ പെങ്ങൾ കൂടി പറയട്ടെ.\"(അഭി )

\"കൂടെ കൂടുന്നതിന് കുഴപ്പൊന്നുല്യാ.. പക്ഷെ വിളിക്കുമ്പോൾ പറയുന്ന പോലെ ആ ഋഷിസാറിനെ കുറിച്ചും അയാളുടെ സ്നേഹത്തെ കുറിച്ചും പ്രസംഗം നടത്താനാണെങ്കിൽ വരണ്ട. \" ഞാൻ അജുവിന്റെ മടിയിൽ നിന്നെഴുന്നേറ്റ് നിന്ന് പറഞ്ഞു.

അതിന് അഭിയേട്ടൻ ഒന്ന് ചിരിച്ചു തന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. സുഗവിവരങ്ങൾ ഒക്കെ തിരക്കി. അപ്പോയേക്കും അച്ഛനും അമ്മയുമൊക്കെ അടുത്തേക്ക് വന്നു. അധികം താല്പര്യല്ലാത്ത മട്ടിൽ ഞാൻ സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവരൊക്കെ തിരിച്ചു പോയി. നന്ദുവിനോട് കുറേ രണ്ട് ദിവസം ഇവിടെ നിൽക്കാൻ പറഞ്ഞെങ്കിലും ഏട്ടനെ പിരിഞ്ഞു നിൽക്കാൻ അവൾക്ക് വലിയ വിഷമം. പിന്നെ ഒന്ന് രണ്ട് മാസം കൂടി കഴിഞ്ഞാൽ ഏട്ടൻ ഗൾഫിൽ പോകാനുള്ള പരിപാടിയുണ്ട്. അപ്പൊ പിന്നെ അപ്പോൾ വന്നു നിൽക്കാന്ന് പറഞ്ഞവൾ.

അവർ പോയി കുറേ കഴിഞ്ഞിട്ടും സാർ വീട്ടിൽ എത്തിയിട്ടില്ല.

-------------------------------------------------------

*ഋഷി*

കോളേജിൽ നിന്നിറങ്ങി ആകാശിന്റെ വീട്ടിൽ ഒന്ന് പോയി. എല്ലാം സങ്കടങ്ങളും അവനുമായി പങ്കുവെച്ചപ്പോൾ മനസ്സിനൊരു സമാദാനം കിട്ടി. പക്ഷെ എനിക്ക് സമാദാനം കിട്ടിയെങ്കിലും അവനും അമ്മയും ഭയങ്കര സങ്കടത്തിലാണ് അഖിയെ ഓർത്ത്. അവൾക്കൊരു വിവാഹ ജീവിതമേ വേണ്ട എന്ന തീരുമാനത്തിലാണവൾ. ഇനി വിവാഹത്തിന് നിർബന്ധിപ്പിച്ചാൽ ആർക്കും ഒരു ശല്യമാകാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പോകുമെന്ന ഭീഷണിയൊക്കെ ഉണ്ട് അവളിൽ നിന്ന്. ഞാനും കുറേ സംസാരിച്ചു നോക്കി. പക്ഷെ അപ്പോൾ അവൾ തിരിച്ചു ചോദിച്ച ചോദ്യം \"ഭൂമി ഇടയിൽ കയറി വന്നിരുന്നില്ലെങ്കിൽ ഋഷിയേട്ടൻ എന്നെ സ്വീകരിക്കില്ലായിരുന്നോ, ഇനി അവളെ സ്നേഹിച്ചിട്ട് ഒരിക്കെ അവൾ ഇറങ്ങി പോയാൽ എന്നെ സ്നേഹിക്കുമോ.. പറ്റില്ലല്ലോ.. അവളെ സ്ഥാനത്ത് അവൾ പോയാലും ആരേയും കാണാൻ പറ്റില്ലല്ലോ.. അത് പോലെ തന്നെയാ എനിക്കും ഇനി ഒരാളെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല.\" അവളുടെ ആ വാക്കുകൾ എനിക്ക് ആഴത്തിൽ തന്നെ കൊണ്ട്. ഒരുനിമിഷം ഭൂമിയെന്നെ ഇട്ടേച്ചു പോകുന്നത് ഞാൻ ഓർത്തു. ഓർക്കാൻ പോലും ഭീകരമാണ് ആ നിമിഷം.

പിന്നെ അധികമൊന്നും ഓർത്തുകൂട്ടാതെ ഞാൻ വീട്ടിലേക്ക് പോയി. അപ്പോഴാണ് നന്ദും വീട്ടുകാരും ഒക്കെ വന്നു പോയത് അറിഞ്ഞത്. നന്ദുവിനെ കണ്ടിട്ട് കുറേ കാലമായിട്ടുണ്ട്. വല്ലാതെ miss ചെയുന്നുണ്ട് ആ കുരിപ്പിനെ ഏത് നേരവും എന്റെ കൈകോർത്ത് കൂടെ ഉണ്ടാകുമായിരുന്നു. പെണ്മക്കളെ കെട്ടിച്ചു വിടുന്നത് വലിയ വേദനയാണെന്ന് പണ്ടുള്ളവർ പറയുന്നത് സത്യമാണെന്ന് മനസിലായത് അവൾ പോയതിന് ശേഷമാണ്. എന്നും വിളിക്കും ഒത്തിരി സംസാരിക്കും. ഞാനും ഭൂമിയും ഇങ്ങനെ രണ്ടായി നടക്കുന്നതിൽ ഏറ്റവും സങ്കടം അവൾക്കാണ്. ഒരു കാര്യത്തിൽ ഹാപ്പിയാണ് അവളുടെ കല്യാണ ജീവിതത്തിൽ അവൾ ഒത്തിരി സന്തോഷവതിയാണ്. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തശ്ശനും അനിയനും ഒക്കെ സ്വന്തകാരെ പോലെ എന്തിനും ഏതിനും അവളുടെ കൂടെ തന്നെ ഉണ്ട്..

വീട്ടിൽ എത്തി ഭൂമിക്ക് വല്യ മൈന്റ് ഒന്നും ഇല്ല. പിന്നെ ഞാനും ശല്യം ചെയ്യാൻ പോയില്ല. ഞാൻ എന്റെ പണിയിലും അവൾ അവളുടെ പണിയിലും മുഴങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

*ദിവസങ്ങൾ മാസങ്ങൾ കടന്നുപ്പോയി.*

ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നുപോയി പക്ഷെ ഋഷിയെ കൂടുതൽ കൂടുതൽ ഭൂമി വെറുത്തു എന്നല്ലാതെ അവന്റെ സ്നേഹത്തിന്റെ ഒരംശം പോലും അവൾ തിരിച്ചറിഞ്ഞില്ല. അവന്റെ സ്നേഹവാക്കുകളും ശ്രദ്ധയും അവളുടെ കാര്യങ്ങൾ എല്ലാം ഇടപെട്ട് പ്രയാസങ്ങൾ കൂടാതെ ചെയ്ത് കൊടുക്കുന്നതുമൊക്കെ അവൾക് ഒരു തരം അടങ്ങാത്ത വെറുപ്പിന് കാരണമായി. അവനോടുള്ള അവളുടെ പെരുമാറ്റം അവനെ ഒത്തിരി സങ്കടപെടുത്തി. അവനെ പോലെ തന്നെ അവളെ മകളായി സ്നേഹിച്ചിരുന്ന അമ്മക്കും അച്ഛനും അത് വലിയ വിഷമമായി. മകന്റെ ഭാഗം സംസാരിക്കുന്ന അമ്മയെ അവൾ എതിർത്തു സംസാരിക്കാൻ തുടങ്ങി. വീട്ടിലെത്തിയാൽ ദേഷ്യവും വാശിയും നിറഞ്ഞ ഭൂമിയായി മാറുകയായിരുന്നു അവൾ. കൂട്ടുകാർക്കും കോളേജിലും അവൾ വായാടിയും പോക്കിരിയും ജകപ്പൊകകില്ലാടിയുമായിരുന്നു, പക്ഷെ വീട്ടിൽ അവൾക് ഒരു വില്ലത്തി വേഷമാണ്.താമസികാനൊരിടം അത് മാത്രമായിരുന്നു അവൾക്ക് ആ വീട്. പലപ്പോഴും അവളുടെ വീട്ടുകാരും അവളോട് സംസാരിച്ചു. പക്ഷെ ഒന്നും അവൾ ചെവി കൊണ്ടില്ല. കൂട്ടുകാരോട് ഇതിനെ കുറിച്ചൊന്നും സംസാരിക്കണ്ടാന്ന് ഋഷി ആദ്യമേ പറഞ്ഞിരുന്നു. കാരണം അവൾക്കിപ്പോ മനസ്സ് തുറക്കാനുള്ളത് അവർ മാത്രമാണ്. അവരേയും അവൾക് ശത്രുകളാക്കേണ്ടല്ലോ എന്നവൻ കരുതി..

പക്ഷേ,

ഭൂമിയുടെ ഈ വെറുപ്പിനെല്ലാം കാരണം സൂര്യനാണെന്ന ഋഷിയുടെ സ്വാർത്ഥമനസ്സ് അവനെ കൊണ്ട് പല തെറ്റുകളും ചെയ്യിപ്പിച്ചു. പലതവണ സൂര്യനേയും അവന്റെ വീട്ടുകാരേയും കണ്ട് ഭീഷണിപ്പെടുത്തി അവളുടെ മുമ്പിലേക്ക് വന്നാൽ അവളെ കൊല്ലുമെന്ന്.സ്നേഹിക്കുന്നവളുടെ ജീവനേക്കാൾ വില തന്നെ സ്നേഹത്തിന് സൂര്യൻ കല്പിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സൂര്യൻ അവളുടെ മുന്നിലേക്ക് പോയില്ല. പക്ഷെ ആരുമറിയാതെ ഒത്തിരി തവണ സൂര്യൻ കോളേജിൽ പുറത്തും വെച്ച് ഭൂമിയെ കാണുന്നുണ്ട് അത് ഋഷിക്കും അറിയില്ല.ഭൂമിയുടെ വീട്ടുകാരേയും ഋഷി പറഞ്ഞു പേടിപ്പിച്ചു. സൂര്യൻ അവളുടെ അടുത്തേക്ക് എത്താതെ നോക്കേണ്ടത് അവരുടേയും കടമയായി. ഭൂമിയുടെ വീട്ടുകാർക്ക് മുന്നിൽ ഋഷി ഇപ്പോൾ അവളോടുള്ള സ്നേഹം മൂത്ത് ഭ്രാന്തയാവനാണ്. അവന്റെ ഈ അവസ്ഥയിൽ നന്ദുവിന് നല്ല സങ്കടമുണ്ട്. ഒരു ഭ്രാന്തനെ പോലെ അവൻ സ്നേഹത്തിന് വേണ്ടി അലയുന്നത് കാണാൻ നന്ദുവിന് ശേഷിയില്ല.ഋഷിയെ പേടിച്ച് അഭി തന്റെ സൗഹൃദം മുതെലെടുത്ത് സൂര്യനിൽ നിന്ന് സത്യം ചെയ്ത് വാങ്ങിയിട്ടുണ്ട് ഭൂമിയെ കാണാൻ ശ്രമിക്കില്ലന്ന്.

സൂര്യനിപ്പോ തന്റെ അമ്മക്കും അച്ഛനും മുത്തശ്ശനും ഒപ്പമാണ് ജീവിക്കുന്നെ. കീർത്തിയും വീട്ടുകാരും ഇടപെട്ട് അവരുടെ തെറ്റ്താരണയൊക്കെ ശരിയാക്കി.കീർത്തിയും സൂര്യനും നല്ല ഫ്രണ്ട്‌സ് ആണ്. അത് പോലെ അഭിയും സൂര്യനും പഴയപോലെ ഒരു മനസ്സാൽ ജീവിക്കുന്ന കൂട്ടുകാരാണ്. ഭൂമിയുടെ വീട്ടുകാർക്കും സൂര്യനെ ഇപ്പോൾ ഭയങ്കര ഇഷ്ട്ടമാണ്. അവരുടെ ആ പഴയ സൂര്യനാണ് ഇപ്പോൾ.

ഈ തിരക്കിനും ബഹളത്തിനുമിടക്ക് ആകാശും സോഫിയും സെറ്റായി വീട്ടിലടക്കം പറഞ്ഞു ഒപ്പിച്ചു വെച്ചിട്ടുണ്ട്. പിന്നെ നമ്മുടെ നന്ദു നാലാംമാസം പ്രേഗ്നെന്റാണ്. ആ സന്തോഷത്തിലാണ് എല്ലാവരും. നന്ദുവിനെ എല്ലാവരും സ്നേഹം കൊണ്ട് മൂടുകയാണ്. ആദ്യ പേരകുഞ്ഞിനെ കാണാനുള്ള അതിർപ്പത്തിലാണ് ഇരു വീട്ടുകാരും. അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള തിരക്കിലാണ് അവർ.ഭൂമിയും ഒരു അമ്മായി ആകാനുള്ള ത്രില്ലിലാണ് കൂട്ടുകാർക്കെല്ലാം അതിന്റെ പേരിൽ പാർട്ടിയൊക്കെ കൊടുത്തിണ്ടവൾ.

മാസങ്ങൾ എത്ര കഴിഞ്ഞിട്ടും തന്റെ വീട്ടുകാരോട് പൊറുക്കാൻ ഭൂമിക്ക് കഴിഞ്ഞില്ല. പക്ഷെ ഈ സന്തോഷത്തിൽ അവളും പങ്കുചേർന്നിണ്ട്.

-------------------------
*ഋഷി*

ഇന്നാണ് ആ ദിവസം. ഭൂമി എന്നെ എത്ര അകറ്റിയാലും ഈ ദിവസം അവളിൽ നിന്ന് അകന്നിരിക്കാൻ എനിക്ക് പറ്റില്ല. അവളെത്രെ തടഞ്ഞാലും വാശിപിടിച്ചാലും ഇന്നവളെ കൊണ്ട് പുറത്ത്പോകണം എന്നൊക്കെ മനസ്സിലുറപ്പിച്ചു ഞാൻ കോളേജിൽ നിന്നിറങ്ങി.


തുടരും. ❣️

കുറച്ചു കൂടുതൽ work ഉണ്ടായിരുന്നു എഴുതാൻ അതാ ലേറ്റ് ആയത്. വായിച്ചു കൂടി നോക്കാതെയാണ് ഞാൻ പോസ്റ്റിയത്. അഭിപ്രായം മോശമാമാണെങ്കിലും നല്ലതാണെങ്കിലും പറയണം ട്ടാ ❣️

ഭൂമിയും സൂര്യനും 60

ഭൂമിയും സൂര്യനും 60

4.7
1475

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 60✍️@_jífní_  *©️copyright work*-------------------------*ഋഷി*ഇന്നാണ് ആ ദിവസം. ഭൂമി എന്നെ എത്ര അകറ്റിയാലും ഈ ദിവസം അവളിൽ നിന്ന് അകന്നിരിക്കാൻ എനിക്ക് പറ്റില്ല. അവളെത്രെ തടഞ്ഞാലും വാശിപിടിച്ചാലും ഇന്നവളെ കൊണ്ട് പുറത്ത്പോകണം എന്നൊക്കെ മനസ്സിലുറപ്പിച്ചു ഞാൻ കോളേജിൽ നിന്നിറങ്ങി.ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്.കോളേജ് കഴിഞ്ഞ ഉടനെ അവളെ ക്ലാസിൽ ഞാൻ പോയി നോക്കി. പക്ഷേ അപ്പോയെക്കും അവൾ പോയെന്ന് പറഞ്ഞു. അപ്പൊ പിന്നെ ഞാൻ കോളേജിൽ നിന്നിറങ്ങി. വീട്ടിലേക്ക് പോകും വഴി ഒരു ഷോപ്പിൽ കയറി അവൾക് യോജിച്ച ഒരു സാരി വാങ്ങി. ബ്ലൂ and പിങ്ക് ഗ്ലാസ്‌വർക്കിന്റെ സിമ്പിൾ സാരി.അവ