Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40

അർജുൻ ചോദിച്ച ചോദ്യത്തിന് സ്വാഹ മറുപടി ഒന്നും പറയാത്തത് കൊണ്ട് Arun dev പറഞ്ഞു.

“Arjun, she is an orphan. ഇവളെ ഞങ്ങളുടെ സഹോദരി ആക്കാൻ അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആരുടേയും കയ്യും കാലും പിടിക്കേണ്ടി വന്നില്ല അല്ലേ സ്വാഹ?”

അതിന് അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെ... അതെ... ഈ എൻറെ പോലും അനുവാദം വേണ്ടി വന്നില്ല രണ്ടുപേർക്കും.”

അതു കേട്ട് എല്ലാവരും ചിരിച്ചു.

എന്നാൽ Arun dev പറഞ്ഞത് കേട്ട് അർജുൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. 

അവൻ മനസ്സിൽ അഗ്നിയെ നന്നായി സ്മരിച്ചു.

അഗ്നി നിൻറെ പെണ്ണ്... ഉഫ്, സമ്മതിക്കണം.

“കുട്ടി, സമയം കളയണ്ട. വേഗം ഹോസ്പിറ്റലിൽ പോകാൻ നോക്ക്. നമുക്ക് flat ൽ പോകാം. ബാക്കിയൊക്കെ അവിടെ വച്ച് സംസാരിക്കാം.”

അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും അത് സമ്മതിച്ചു.

“എന്നാൽ Bhaskar ദേവിൻറെ car വന്നപ്പോൾ തന്നെ  പീറ്ററും സംഘവും അവിടെ നിന്ന് തടി തപ്പിയിരുന്നു.
സ്വാഹ എല്ലാവരോടും യാത്ര പറഞ്ഞു ഒരു ഓട്ടോ പിടിച്ച് അവിടെ നിന്നും പോയി.

അവൾ പോയതും എല്ലാവരും ബൈക്കിലും കാറിലും കോളേജിൽ നിന്നും അവരുടെ ഫ്ലാറ്റിലേക്ക് തിരിച്ചു.

സ്വാഹ നേരെ ചെന്നത് Amen ൻറെ കോട്ടേഴ്സ് ലേക്ക് ആണ്. ചെന്നപ്പോൾ വീട്ടിൽ നിന്നും കൊണ്ടു വന്ന കുറെ ഭക്ഷണ സാധനങ്ങൾ നിരത്തി പ്ലേറ്റിൽ ആക്കി വെച്ചിരുന്നു. അതെല്ലാം കണ്ട അവളുടെ കണ്ണുകൾ നിറഞ്ഞു. അതുകണ്ട് അവൻ പറഞ്ഞു.

“പോയി ഫ്രഷ് ആയി വാ മോളെ... ഏട്ടൻ ഗ്രീൻ ടീ ഉണ്ടാക്കാം.”

സ്വാഹ തലയാട്ടി പുഞ്ചിരിച്ചു ഫ്രഷ് ആവാൻ പോയി. സ്വാഹ തിരിച്ചു വരുമ്പോൾ അമൻ അവളെ കാത്തിരിപ്പുണ്ടായിരുന്നു. സ്വാഹ അമനു അടുത്ത് വന്നു പറഞ്ഞു.

“ഞാൻ നാട്ടിൽ പോയി തിരിച്ച് ബാംഗ്ലൂരിൽ പോകുമ്പോൾ അച്ഛച്ഛനും അച്ഛമ്മയും അമ്മയും ചേർന്ന് ഇതുപോലെ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സാധനങ്ങൾ ഉണ്ടാക്കി തന്നു വിടുമായിരുന്നു.”

“അതെനിക്ക് എൻറെ കാന്താരിയുടെ മുഖം വാടിയപ്പോൾ തന്നെ മനസ്സിലായതാണ്. ഇതൊക്കെ നമ്മുടെ തറവാട്ടിൽ നിന്നും ഓണത്തിന് പോയപ്പോൾ കൊണ്ടുവന്നതാണ്, കഴിക്ക്. “

അതുകേട്ട് അവൾ ഓരോന്നായി എടുത്തു കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിനിടയിൽ അവൾ അമനോട് ചോദിച്ചു.

“ഏട്ടാ ഞാൻ പറഞ്ഞ കാര്യം...”

“അത് പറയാനാണ് മോളെ വിളിപ്പിച്ചത്.”

“അത് എനിക്ക് മനസ്സിലായി.”

“Peter... അവൻറെ മുഴുവൻ പേര് Peter D\'suza. ഗോവൻ ആണ്.
മോൾക്ക് DD യെ ഓർമ്മയുണ്ടോ? അവനെ കൊല്ലാൻ നോക്കിയതിനാണ് എൻറെ കാന്താരി ആദ്യമായി അഗ്നിക്ക് ഇട്ട് പൊട്ടിച്ചത്.”

“അത് എങ്ങനെ മറക്കാനാണ് ഏട്ടാ...”

“എനിക്കറിയാം അവരെ.”

സ്വാഹ പറഞ്ഞു തുടങ്ങി.

“Goan brothers... Martin D’Souza, David D’Souza and Fredy D’Souza. അവരും പീറ്ററും തമ്മിൽ എന്താണ് ബന്ധം?”

“അതെ... അവരുടെ അച്ഛൻറെ അനിയൻറെ മകനാണ് പീറ്റർ.”

“ഗോവൻ ബ്രദേഴ്സിനെ മോൾക്ക് എങ്ങനെയാണ് അറിയുന്നത്?”

Amen അല്പം അതിശയത്തോടെ ചോദിച്ചു.

“അന്ന് Arun ഏട്ടൻ ഒരു മാസത്തെ സസ്പെൻഷൻ തന്നപ്പോൾ വീട്ടിൽ പോയാൽ സീൻ ആകും എന്ന് അറിയാവുന്നത് കൊണ്ടും ശ്രീക്കുട്ടിയുടെ അമ്മയ്ക്ക് ഒരു സഹായം ആയിക്കോട്ടെ എന്ന് ചിന്തിച്ചത് കൊണ്ടും ഞങ്ങൾ രണ്ടുപേരും അടുത്തുള്ള ഹോട്ടലിൽ ഒരു മാസത്തേക്ക് ജോലിക്ക് കയറാൻ തീരുമാനിച്ചു.

അവിടെ ആ സമയത്ത് ഐപിഎൽ ഇവൻറ് നടക്കുന്നത് കൊണ്ട് ഈസിയായി ഒരു മാസത്തേക്ക് ജോലിയും കിട്ടി. ഞാൻ വർക്ക് ചെയ്തിരുന്നത് ഫിഫ്ത് ഫ്ലോറിൽ ആയിരുന്നു Fredy D’Souza യുടെ റൂം ഉണ്ടായിരുന്നത്.

ആദ്യം Fredy മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഐപിഎല്ലിൻറെ അവസാന ദിവസങ്ങളിൽ ഡേവിഡും മാർട്ടിനും വന്നിരുന്നു.

അവരെ പറ്റി കൂടുതൽ പറഞ്ഞു തന്നത്, അന്ന് എൻറെ കൂടെ വർക്ക് ചെയ്തിരുന്ന ഗേളി എന്ന ഒരു ഗോവൻ ഫ്രണ്ട് ആയിരുന്നു.”

സ്വാഹ പറയുന്നത് കേട്ട് അമൻ ചോദിച്ചു.

“എന്തൊക്കെ തൻറെ ഫ്രണ്ട് അവരെപ്പറ്റി പറഞ്ഞു തന്നു?”

“മണ്ണ്, പെണ്ണ്, പണം, ഡ്രഗ്സ്... അവരുടെ വീക്നെസ് ആണ്.”

“ശരിയാണ് മോളു പറഞ്ഞത്. എന്നാൽ മോള് ഇനി ഏട്ടൻറെ മനസ്സിൽ ഉള്ളത് കൂടി കേൾക്ക്.

അന്ന് ഞങ്ങൾ ആ ഹോട്ടലിൽ റൂമിലെത്തിയതും ഐപിഎൽ ടീം ഉന്നം വെച്ചു തന്നെയായിരുന്നു. കഴിഞ്ഞ കുറച്ചു കൊല്ലങ്ങൾ അഗ്നി തന്നെയാണ് ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദ ഇയർ അവാർഡ് വാങ്ങി കൊണ്ടിരിക്കുന്നത്.

അതിനു മുൻപ് മാർട്ടിൻ ആയിരുന്നു ആസ്ഥാനത്ത് ഉണ്ടായിരുന്നത്. അവനിൽ നിന്നും അഗ്നിയും ശ്രീഹരിയും കൂടി കഠിനമായി പരിശ്രമിച്ചതിൻറെ ഫലമാണ് ഇന്നും അഗ്നി ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദ ഇയർ എന്നാ സ്ഥാനം നിലനിർത്തുന്നത്.

അന്ന് തുടങ്ങിയതാണ് അവർ തമ്മിലുള്ള പോരാട്ടവും. മാർട്ടിൻ തൻറെ സ്ഥാനം പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, അഗ്നി തൻറെ സ്ഥാനം നിലനിർത്താനാണ് ശ്രമിക്കുന്നത്.

അങ്ങനെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ടീം വിൽക്കുന്നത് അറിഞ്ഞു അത് വാങ്ങാൻ അഗ്നി തീരുമാനിച്ചത്.

മാർട്ടിനും അതിനു തന്നെയാണ് എയിം ചെയ്തത്.

ആ ദിവസം രാത്രി ഓർമ്മയുണ്ടോ മോൾക്ക്?

അന്ന് റസ്റ്റോറൻറ്ഇൽ വിളിച്ച് ഞങ്ങളുടെ റൂമിലേക്ക് ജൂസ് ഓർഡർ ചെയ്തത് ഞങ്ങൾ ആയിരുന്നില്ല.

ഞങ്ങളുടെ റൂമിലേക്ക് ഒരു എൻട്രി കിട്ടാൻ വേണ്ടി അവരുടെ ആളുകൾ ചെയ്തതായിരുന്നു. അന്ന് കഷ്ടകാലത്തിന് ജ്യൂസുമായി വന്നത് മോളായി പോയി.

അന്ന് ഞങ്ങളെ എല്ലാവരുടെയും തീർക്കാനും, ഐപിഎൽ ടീം വാങ്ങാനും വേണ്ടിയാണ് ഗോവൻ ബ്രദേഴ്സ് ഷൂട്ടേഴ്സ്സിനെ ഞങ്ങളുടെ റൂമിലേക്ക് അയച്ചത്.

മാർട്ടിനും കൂട്ടരും എതിർവശത്തുള്ളതു കൊണ്ടു തന്നെ ഒരു തന്തയില്ലായ്മ അവരിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് കരുതി തന്നെയായിരുന്നു ഞങ്ങളും നിന്നിരുന്നത്. എന്നാൽ ഞങ്ങളുടെ പ്രതീക്ഷ തെറ്റിക്കാതെ ഞങ്ങൾ കരുതിയതു പോലെ തന്നെ അവർ പ്രവർത്തിച്ചു കാണിച്ചു.

ഞങ്ങൾ വിളിക്കാതെയും, അതും അത്ര ലേറ്റ് ആയി ഹൗസ് കീപ്പിംഗ് വന്നപ്പോഴേ ഞങ്ങൾ എന്തിനും തയ്യാറായി നിന്നിരുന്നു.

വാതിൽ തുറന്നതും മോളെ അവർ അകത്തേക്ക് തള്ളിയിട്ടു. അവർ പ്രതീക്ഷിച്ച പോലെ റൂമിൽ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവർക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഞങ്ങൾ അവരെ തീർത്തു.

എന്നാൽ ആ ഫൈറ്റിൽ മോളും ഉണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഏതാനും സമയത്തിനു ശേഷം ശ്രീക്കുട്ടി വന്ന് വീണ്ടും വാതിലിൽ നോക്കു ചെയ്തതും വാതിൽ തുറന്നു ഞാനാണ് അവളെ അകത്തേക്ക് വലിച്ച് ഇട്ടത്.

അപ്പോഴും അത് നിങ്ങൾ ആണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. പിന്നെ ശ്രീക്കുട്ടിയുടെ കരച്ചിലും മോളുടെ പേര് പറഞ്ഞു വിളിക്കലും കണ്ടും കേട്ടും ആണ് ഞങ്ങൾക്ക് നിങ്ങളെ മനസ്സിലായത് പോലും.

ബാക്കി എന്തൊക്കെ ഉണ്ടായി എന്ന് ശ്രീക്കുട്ടി മോളോട് പറഞ്ഞു കാണുമെന്ന് ഏട്ടന് അറിയാം.”

അമൻ പറയുന്നത് മുഴുവനും ശ്രദ്ധയോടെ കേട്ടിരുന്ന സ്വാഹ ചോദിച്ചു.

“അപ്പോൾ അഗ്നിയോടുള്ള ദേഷ്യമാണോ ഏട്ടനെ തീർക്കാനായി പീറ്റർ തുനിഞ്ഞിറങ്ങിയതിനു കാരണം? ഇത്രയും ചെറിയ കാര്യത്തിന് ഒരു പോലീസ് ഓഫീസറെ അടിക്കാനുള്ള ധൈര്യമൊന്നും അവർക്ക് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.”

സ്വാഹ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് അത് സമ്മതിച്ചു.

“അപ്പോൾ വേറെയും കാരണമുണ്ട്... ഞാനാലോചിച്ചത് ശരിയാണ്.”

സ്വാഹ അമനെ നോക്കി ചോദിച്ചു.

“എൻറെ കാന്താരി ചിന്തിച്ചത് ശരിയാണ്. തികച്ചും ഒഫീഷ്യൽ ആയ ഒരു കാര്യം ആണ് ഇനി ഉള്ളത്. എന്നാലും മോളോട് പറഞ്ഞാൽ എന്തെങ്കിലും കണക്ഷൻ മോൾക്ക് അറിയാമെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി ഈസി ആകുമെന്ന് ഒരു തോന്നൽ ഇപ്പോൾ എൻറെ മനസ്സിൽ ഉണ്ട്.”

അമൻ അങ്ങനെ പറഞ്ഞപ്പോൾ സ്വാഹ ഒന്നും പറയാതെ അങ്ങനെ നോക്കിക്കൊണ്ടിരുന്നു.

“ഐപിഎൽ auction തുടങ്ങി കുറച്ച് മുന്നോട്ടു പോയപ്പോഴേക്കും മാർട്ടിൻ കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കി. നല്ല കൂർമബുദ്ധി ഉള്ള ബിസിനസുകാരനാണ് മാർട്ടിൻ.

Auction കഴിഞ്ഞതും അഗ്നി ആഗ്രഹിച്ചതെല്ലാം കുറഞ്ഞ ചിലവിൽ നേടിയെടുത്തു. എന്നാൽ Fredy യുടെ പേരിൽ നേടിയ ടീം അത്ര നല്ലതായിരുന്നില്ല, എന്ന് മാത്രമല്ല കൂടുതൽ എക്സ്പെൻസീവ് ആയിരുന്നു. അവർ നേടിയ പ്ലേയ്സ്സും അങ്ങനെ തന്നെയായിരുന്നു.

അതോടെ മാർട്ടിൻ, DD കൊണ്ടു വന്ന ഒരു പുതിയ ബിസിനസ് ഐപിഎല്ലിൻറെ മറവിൽ തുടങ്ങി. ആദ്യത്തെ ഐപിഎൽ ഗെയിമിൻറെ അന്നായിരുന്നു അവരുടെ ഫസ്റ്റ് അസൈമെൻറ് എത്തിക്കേണ്ടിയിരുന്നത്.

അവർ നടത്തിക്കൊണ്ടിരുന്ന ബിസിനസ് മറ്റൊന്നുമായിരുന്നില്ല... 
human trafficking.... അതും നമ്മുടെ കേരളത്തിലെ 15 നും 25 നും വയസ്സിനിടയിൽ ഉള്ള പെൺകുട്ടികളെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്.

അസൈമെൻറ് അനുസരിച്ച് അവർ എല്ലാം പ്ലാൻ ചെയ്തു. പക്ഷെ എന്തൊക്കെയോ ഇടയിൽ സംഭവിച്ചു. Deal നടന്നെങ്കിലും 100% കമ്പ്ലീറ്റ് ആക്കാൻ സാധിച്ചില്ല എന്നാണ് അറിഞ്ഞത്.

അതിനു ശേഷം ഇൻറലിജൻസ് ഡിപ്പാർട്ട്മെൻറ്ൽ നിന്നും അറിവ് വന്നതോടെ എൻറെ നേതൃത്വത്തിൽ അഞ്ചംഗ സംഘം അൺ ഒഫിഷ്യൽ ആയി കേസ് മുന്നോട്ട് കൊണ്ടു പോയി.

പിന്നെ ഐപിഎൽ കഴിയുന്നതിനു മുൻപ് ഒരു തവണ കൂടി അവർ ഡീൽ ചെയ്യാൻ ശ്രമിച്ചെങ്കിലും ആ കുട്ടികളെ എങ്ങനെയൊക്കെയോ ഞങ്ങൾ രക്ഷിച്ചെടുത്തു.

എന്നിരുന്നാലും അതിനു പിന്നിൽ ആരാണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. കാരണം ഗോവൻ ബ്രദേഴ്സ് direct ആയി അല്ല ഈ അസൈൻമെൻറ് നടത്തിയിരുന്നത്.

അതിനു വേണ്ടി അവർക്കു പിന്നിൽ ഒരു ടീം തന്നെ നാട്ടിൽ മാർട്ടിനു കൂട്ടായി ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അവരുടെ ഇടപെടൽ കാരണം തന്നെ ഞങ്ങൾക്ക് ഇൻവെസ്റ്റിഗേഷൻ തുടർന്നു കൊണ്ടു പോകാൻ സാധിച്ചില്ല. ഇപ്പോഴും പകുതിയിൽ മുടങ്ങിയ ഇൻവെസ്റ്റിഗേഷൻ ലിസ്റ്റിൽ ഈ കേസും ഉണ്ട്.”

എല്ലാം കേട്ട് ആലോചനയുടെ ഇരിക്കുന്ന സ്വാഹയെയും നോക്കി Amen കുറച്ചു നേരം ഇരുന്നു.

അല്പ്പ സമയത്തെ ആലോചനയ്ക്ക് ശേഷം അവൾ പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു.

“ഏട്ടാ, ഒൻപതു മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണം.”

അതുകേട്ട് അത്ഭുതത്തോടെ അവൻ അവളെ ഒന്നു നോക്കി.

എന്നാൽ സ്വാഹ അപ്പോഴും കാര്യമായ ആലോചനയിൽ തന്നെയായിരുന്നു.
അവളുടെ മുഖഭാവത്തിൽ നിന്നും അവൾക്ക് എന്തൊക്കെയോ സ്പാർക്ക് അടിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി.

അതൊന്നും തന്നോട് ഷെയർ ചെയ്യാൻ അവൾ തയ്യാറാകാത്തതിനാൽ ആണ് അവനു ചെറിയ പരിഭവവും ഉണ്ടായിരുന്നുവെങ്കിലും എതിർത്ത് ഒന്നും പറയാതെ അവൻ അവളെ ഹോസ്റ്റലിൽ കൊണ്ടു ചെന്നാക്കി.

എന്നാൽ ഹോസ്റ്റലിൽ എത്തിയിട്ടും സ്വാഹ വലിയ ആലോചനയിൽ തന്നെയായിരുന്നു.
അവൾക്ക് ഒരു പാട് ഗ്യാപ്പ് ഫിൽ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു ഇപ്പോൾ. തൻറെ ശത്രുവിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നതായി അവൾക്ക് തോന്നി തുടങ്ങി. ആലോചനയോടെ അവൾ പലതും തീരുമാനിക്കാൻ തുടങ്ങി.

എല്ലാം നേരെയാക്കാൻ ഇനി രണ്ടു വർഷം കൂടി തൻറെ മുന്നിലുണ്ടെന്ന് അവൾക്കറിയാം. BBA കഴിയുന്നതോടെ കാര്യങ്ങൾ ഒരു കരകെത്തിക്കാൻ അവൾ പ്ലാനിങ് തുടങ്ങി.

അടുത്ത ദിവസം കോളേജിലെത്തിയ സ്വാഹയും അവളുടെ ക്ലാസിലെ കുട്ടികളെയും അത്ഭുതപ്പെടുത്തി അരുണിനൊപ്പം അർജുൻ ക്ലാസ്സിൽ വന്നു.

അരുൺ ദേവ് അർജുനെ എല്ലാവർക്കും പരിചയപ്പെടുത്തി. ഇനി അടുത്ത രണ്ടു വർഷം ഇവൻ ആയിരിക്കും നിങ്ങളുടെ ക്ലാസ്സ് ഇൻചാർജ് എന്ന് പറഞ്ഞു. അതിനു ശേഷം അർജ്ജുനനോട് പറഞ്ഞു.

“നീ സ്വന്തം എല്ലാവരെയും പരിചയപെടുന്നതായിരിക്കും നല്ലത്. എനിക്ക് ഓഫീസിൽ കുറച്ചു പണിയുണ്ട്.”

അവൻ എല്ലാവരെയും ഒന്നു നോക്കി…
അത്രയും പറഞ്ഞു അരുൺ ഒരു ബെസ്റ്റ് ഓഫ് ലക്ക് വിഷ് ചെയ്തു, അർജുനെ നോക്കി പുഞ്ചിരിച്ചു ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി.

Arun dev പോയതും അർജുൻ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് സ്വയം ഒന്നു കൂടി പരിചയപ്പെടുത്തി. പിന്നെ ക്ലാസിലെ എല്ലാവരെയും ഒന്നു നോക്കി പറഞ്ഞു.

“എനിക്ക് ഈ ക്ലാസിലെ സ്വാഹയെ മാത്രമേ പരിചയം ഉള്ളൂ.”

അതു കേട്ട് എല്ലാവരും സ്വാഹയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

“ഈ കോളേജിൽ കാണാൻ കൊള്ളാവുന്ന ആരു വന്നാലും പോയാലും ഇവളേ ആണല്ലോ നോട്ടമിടുന്നത്.”

അടുത്തിരിക്കുന്ന കുട്ടികൾ പറയുന്നത് കേട്ട് സ്വാഹ അല്പം ദേഷ്യത്തോടെ തന്നെ എഴുന്നേറ്റു നിന്നു. പിന്നെ പറഞ്ഞു.

“അർജുൻ സർ... എന്നെ പരിചയം ഉണ്ട് എന്ന് പറഞ്ഞു പകുതിയിൽ നിർത്തരുത്. എങ്ങനെയാണ് എന്ന് കൂടി പറഞ്ഞാൽ എല്ലാവരുടെയും സംശയം തീരും. അല്ലെങ്കിൽ വീണ്ടും ഒരു സംസാരം ഉണ്ടാകും. എനിക്ക് ഇതൊന്നും വിഷയമല്ല. എങ്കിലും വെറുതെ എന്തിനാണ് ഞാനായിട്ട് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നത്.... അതു കൊണ്ടാണ് എക്സ്പ്ലൈൻ ചെയ്യാൻ ഞാൻ പറയുന്നത്.”

“സ്വാഹ... അതിന് ഇത്ര റെയ്സ് വേണ്ട കാര്യം ഒന്നുമില്ല. ഞാൻ എന്തായാലും ഇന്ന് ക്ലാസെടുക്കാനും തീരുമാനിച്ചിട്ടില്ല. നമുക്ക് സംസാരിച്ചു എല്ലാം തീർക്കാം. You please sit there.”

“താങ്ക്യൂ സർ...”

അതും പറഞ്ഞ് അവൾ സീറ്റിൽ ഇരുന്നു. ഞാൻ ഇന്നലെ ഓഫീസിൽ ജോയിൻ ചെയ്യാൻ വന്നപ്പോൾ സ്വാഹയെ രാഹുലും അരുണും ആണ് എന്നെ പരിചയപ്പെടുത്തി തന്നത്. Trust this will clear every once doubt...”

“ഇനി നമുക്ക് എല്ലാവരെയും ഒന്ന് പരിചയപ്പെടാം... അതല്ലേ ശരി.
നമുക്ക് സ്വാഹയിൽ നിന്ന് തന്നെ തുടങ്ങാം.
Swaha, what’s your full name? and you belong to which place?”

“സ്വാഹ... അത്രമാത്രം. ഇന്നലെ എന്നെ പരിചയപ്പെടുത്തിയപ്പോൾ അരുൺ സാർ പറഞ്ഞില്ലേ ഞാൻ ഒരു ഓർഫൻ ആണെന്ന്. അങ്ങനെയുള്ള എനിക്ക് പേര് മാത്രമാണ് സ്വന്തമായിട്ടുള്ളത്.”


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 41

ഒട്ടും പതറാതെ സംസാരിക്കുന്ന സ്വാഹയെ

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 41 ഒട്ടും പതറാതെ സംസാരിക്കുന്ന സ്വാഹയെ

4.9
10585

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 41 ഒട്ടും പതറാതെ സംസാരിക്കുന്ന സ്വാഹയെ തന്നെ നോക്കി തലയിലെ കിളികളെ എല്ലാം പറത്തി വിട്ട അർജുൻ നിന്നു പോയി. അവൾക്കു ശേഷം ക്ലാസിലുള്ള എല്ലാവരും അവരെ പരിചയപ്പെടുത്താൻ തുടങ്ങി. അന്നത്തെ ക്ലാസ്സ് കഴിഞ്ഞതും അർജുൻ അഗ്നിയെ വിളിച്ചു. അവൻറെ കോൾ വെയിറ്റ് ചെയ്യുകയായിരുന്നു അഗ്നിയും ശ്രീഹരിയും. കോൾ കണക്ട് ആയതും അർജുൻ അഗ്നിയോട് പറഞ്ഞു. “നിൻറെ പെണ്ണ് എന്നെ വെള്ളം കുടിക്കുകയാണ് ക്ലാസ്സിൽ... എന്തൊക്കെയാണ് നിൻറെ കാന്താരി ഇവിടെ പറഞ്ഞിരിക്കുന്നത്?” “അവൾ എന്ത് പറഞ്ഞു എന്നാണ് നീ പറയുന്നത്. ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല.” ശ്രീഹരി ചോദിച്ചു.