Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 39

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 39

എന്നാൽ മഹാദേവൻറെ മനസ്സിൽ ഇപ്പോൾ കണാരൻ കാര്യങ്ങൾ ഏറ്റെടുത്തു എന്നത് തന്നെ വലിയ ആശ്വാസം നൽകുന്ന ഒന്നാണ്.

സ്വാഹ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു വിഷയമായി മാറിയിട്ട് ഇപ്പോൾ വർഷങ്ങൾ ആയിരിക്കുന്നു.

അവൾ അമൻറെ സുരക്ഷയിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ തീരുമാനിച്ചതാണ് അവളുടെ ലക്ഷ്യം നേടാൻ കൂടെ ഉണ്ടാകണം എന്നത്.

ദേവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവരോട് പകരം വീട്ടണം.

അത് സ്വാഹ ചെയ്തില്ലെങ്കിൽ അഗ്നി ചെയ്യും, അല്ലെങ്കിൽ താൻ തന്നെ ചെയ്യും. കാരണം ആ ഒരു ദിവസത്തെ interaction മാത്രം മതി അവർ എത്ര നല്ലവരാണെന്നു മനസ്സിലാക്കാൻ.

സ്വാഹയെ പെണ്ണ് ചോദിച്ചു ചെന്ന ആ ഒരു ദിവസം...

അതുകൊണ്ട് തന്നെയാണ് സ്വാഹയുടെ തീരുമാനങ്ങൾ തനിക്കും ശരിയായി തോന്നിയത്.

അടിച്ച് പദം വരുത്തേണ്ട വരെ അത് തന്നെ ചെയ്യണം എന്ന അഭിപ്രായക്കാരനാണ് താൻ. അങ്ങനെ ആലോചനയിൽ മുങ്ങിയ മഹാദേവനെ കണാരൻറെ വിളിയാണ് യഥാർത്ഥത്തിലേക്ക് എത്തിച്ചത്.

\"ദേവേട്ടാ... ഞാൻ പോയി വരാം. ശരി കണാര... സൂക്ഷിക്കണം.\"

\"അറിയാം ദേവേട്ടാ... \"

കൂടുതലൊന്നും അവർ സംസാരിച്ചില്ല. കാരണം അംബിക ദേവി അവരുടെ സംസാരം കേട്ട് നിൽക്കുന്നുണ്ടായിരുന്നു.

പിന്നെ യാത്ര പറഞ്ഞ് കണാരൻ പുറപ്പെട്ടു. കണാരന് ഒരു ബുള്ളറ്റ് ഉണ്ട്. അതിലാണ് യാത്ര.

ഡിജിപിയുടെ ഓഫീസിൽ നിന്നും അമൻ നേരെ പോയത് ഡിപ്പാർട്ട്മെൻറ്ലെ തന്നെ അവൻറെ തമിഴ് സുഹൃത്തായ, ഐടി ഡിപ്പാർട്ട്മെൻറ്ൽ വർക്ക് ചെയ്യുന്ന ശക്തി വേലുവിനെ കാണാനാണ്. അവനോട് അൽപ നേരം സംസാരിച്ച ശേഷം സ്റ്റേഷനിലേക്ക് തിരിച്ചു പോയി.

ഏകദേശം ആറു മണി ആയിരുന്നു സ്റ്റേഷനിൽ എത്തിയതും ഒരുപാട് ദിവസത്തെ വർക്ക് പെൻഡിങ് ആയതു കൊണ്ട് അതിലേക്ക് ശ്രദ്ധ തിരിച്ചു.

ശക്തി വേലിൻറെ കോൾ വന്നപ്പോഴാണ് Amen സമയം നോക്കുന്നത് തന്നെ. രാത്രി 10 മണി കഴിഞ്ഞിരിക്കുന്നു.

അവൻ കോൾ അറ്റൻഡ് ചെയ്തു.

ഷോക്കിങ് ന്യൂസ് ആണ് അവൻ ശക്തിവേലിൽ നിന്നും അറിഞ്ഞത്.

അവൻ അപ്പോൾ തന്നെ സ്വാഹക്ക് ഒരു എസ്എംഎസ് അയച്ചു.

“നാളെ കാണണം. കോട്ടേഴ്സ്യിൽ തന്നെ കോളേജ് കഴിഞ്ഞു വന്നാൽ മതി. അതായിരിക്കും കൂടുതൽ സേഫ് ആയിട്ടുള്ളത്.”

“Ok...”

എന്ന് മാത്രമാണ് അവൾ അവൻറെ മെസ്സേജിന് റിപ്ലൈ ചെയ്തത്.
എന്നാൽ തൻറെ മെസ്സേജ് വെയിറ്റ് ചെയ്യുന്നത് പോലെ തോന്നി അവന്. കാരണം അത്രയും പെട്ടെന്നാണ് അവൾ അവൻറെ മെസ്സേജിന് മറുപടി നൽകിയത്.

അതു കഴിഞ്ഞ് Amen കുറച്ചു നേരം ആലോചനയിലായി ഇരുന്നു. ഇപ്പോൾ കുറച്ചൊക്കെ കാര്യങ്ങൾ കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്.

xxxxxxxxxxxxxxxx

ഹെഡ് ഓഫീസിൽ അരവിന്ദ് ജോലിയിൽ മുഴുകി ലാപ്ടോപ്പിൽ കമഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്നാണ് അവൻറെ ക്യാബിൻ ഡോർ തുറന്ന് ആരോ അകത്തേയ്ക്ക് കയറി വന്നത്.

അനുവാദം ചോദിക്കാതെ അകത്തേക്ക് വന്ന ആളാരാണെന്ന് സംശയത്തോടെ അവൻ നോക്കിയതും അവൻറെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി.

എങ്ങനെ തിളങ്ങാതെ ഇരിക്കും... അതു മാതിരി ഉരുപിടി അല്ലേ വന്നിരിക്കുന്നത്? ചെറിയ സ്കേർട്ടും അതിനു ചേരുന്ന സ്പെഗറ്റിയും ധരിച്ച് ആവശ്യത്തിലധികം മേക്കപ്പിട്ട് മൂടിവെക്കേണ്ടത് എല്ലാം പ്രദർശനത്തിന് വെച്ചിരിക്കുന്ന ആ മഹിളാരത്നം വേറെ ആരും അല്ല.

നമ്മുടെ അഗ്നിയുടെ തറവാട്ടിലെ ശ്രുതി തന്നെയാണ്.

ശ്രുതിയും അരവിന്ദും തമ്മിൽ എന്താണ് ബന്ധം? അത് പറഞ്ഞ് അറിയുന്നതിലും നല്ലത് കണ്ടറിയുന്നത് ആയിരിക്കും.

അവളെ നോക്കിയ അരവിന്ദ് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.

അവൻറെ നോട്ടം തൻറെ മുഖത്തു നിന്നും ശരീരഭാഗങ്ങളിൽ ഓടി നടക്കുന്നത് കണ്ട് അവൾ പുളകം കൊണ്ടു. അവൻറെ നോട്ടം അവളുടെ സിരകളിലെ രക്തയോട്ടം കൂട്ടി കൊണ്ടിരുന്നു.

അവൾ തിരിഞ്ഞ് വാതിൽ ലോക്ക് ചെയ്തു. അപ്പോഴേക്കും അരവിന്ദ് അവൾക്ക് അടുത്തു എത്തിയിരുന്നു.

അവളുടെ നോട്ടവും അവൻറെ വിരിഞ്ഞ മാറിലും, പെർഫെക്റ്റ് ബോർഡിലും തന്നെയായിരുന്നു. സമയം വെറുതെ കളയാൻ രണ്ടുപേരും തയ്യാറല്ലായിരുന്നു.

ചോദ്യവും പറച്ചിലും ഒന്നും അവർക്കിടയിൽ പരിചയമില്ലാത്ത കാര്യങ്ങളാണ്.

അവൾ പെട്ടെന്ന് തന്നെ അവൻറെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി. നല്ല സ്റ്റാമിന ആണ് രണ്ടുപേർക്കും എന്ന് പരസ്പരം തെളിയിച്ചു കൊണ്ട് തന്നെയായിരുന്നു അവരുടെ മുന്നോട്ടുള്ള അഭ്യാസപ്രകടനങ്ങൾ ഓരോന്നും.

അവർക്കിടയിൽ കാമം എന്ന ഒരു വികാരം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പറയേണ്ടതില്ലല്ലോ? രണ്ടുപേരും ഒട്ടും വിട്ടുകൊടുക്കാതെ അവരുടെ സമയം ആസ്വദിക്കുകയായിരുന്നു. അല്പസമയം കൊണ്ടു തന്നെ രണ്ടുപേരും നൂൽബന്ധമില്ലാതെ ആയി അവരുടെ കാമകേളികൾ നടത്തിയിരുന്നത്.

പിന്നത്തെ പരാക്രമം മുഴുവനും അരവിന്ദൻറെ ഓഫീസ് ടേബിൾ ആയിരുന്നു. അവർ സ്ഥിരം കൂടുന്ന സ്ഥലം ആണ് ആ ടേബിൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

രണ്ടുപേരും നന്നായി തന്നെ ആഘോഷിച്ച ശേഷം വിയർത്തു കുളിച്ച് കിടന്നു കുറച്ചു നേരം. പിന്നെ ക്ഷീണമൊന്നു മാറിയതും അങ്ങനെ തന്നെ എഴുന്നേറ്റ് അരവിന്ദൻറെ ലാപ്ടോപ്പിലേക്ക് നോക്കുന്നുണ്ടായിരുന്നു രണ്ടുപേരും.

അവർ ഇത്ര കാര്യമായി നോക്കുന്നത് മറ്റൊന്നുമല്ല.

അവരുടെ തന്നെ അൽപ സമയം മുൻപ് കാഴ്ചവെച്ച കാമകേളികൾ കണ്ടു രണ്ടുപേരും മതി മറന്ന് ആസ്വദിക്കുകയായിരുന്നു.

രണ്ടും ഒരു തരം സൈക്കോകളെ പോലെ ആയിരുന്നു ആ സമയത്ത്.
എല്ലാം കണ്ടു ആസ്വദിച്ച ശേഷം അരവിന്ദ് ഡ്രഗ്സ് എടുത്ത് അവൾക്ക് നൽകി.

അവൾ ഒട്ടും സമയം കളയാതെ അത് സിറിഞ്ചിൽ നിറച്ച ശേഷം തൻറെ കയ്യിൽ കുത്തിക്കയറ്റി.

അടുത്ത ഡോസ് അവനും അതുപോലെ തന്നെ അവൻറെ ദേഹത്തേക്ക് ഇഞ്ചക്ട് ചെയ്തു. പിന്നെ രണ്ടുംകൂടി കാട്ടിക്കൂട്ടിയ കാമ കൂത്ത് പറയാനോ വിശദീകരിക്കാനോ പറ്റുന്നത് ഒന്നുമല്ല.

എന്നാൽ അവരെ സംബന്ധിച്ചിടത്തോളം അവർ സ്വർഗ്ഗത്തിലാണ് എന്ന രീതിയിലാണ് ഓരോ നിമിഷവും ചിലവഴിക്കുന്നത്.

ഇപ്പോൾ ഏകദേശം എല്ലാവർക്കും മനസ്സിലായി കാണും അരവിന്ദനും ശ്രുതിയും തമ്മിലുള്ള അവിഹിത ബന്ധം എന്താണ് എന്ന്. അത് എത്ര deep ആണ് എന്നും.

ഇനി നിങ്ങൾക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം...

അരവിന്ദൻറെ ഓഫീസിലെ ഒരു സ്റ്റാഫ് കൂടിയാണ് ശ്രുതി. അവളിലൂടെ ആണ് അരവിന്ദ് ആവശ്യമായ പെൺകുട്ടികളെ വലയെറിഞ്ഞു നേടിയെടുക്കുന്നത്.

എന്നാൽ ശ്രുതിയെ അരവിന്ദ് അവൻറെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് എന്നത് അവൾക്ക് നന്നായി അറിയാം.

ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ് ആണ് അവർ തമ്മിൽ.

പരസ്പരം അതിർ വരമ്പുകളില്ലാതെ രണ്ടുപേരുടെയും കാമത്തിന് ഒരു പരിഹാരം. പകരം ആവശ്യത്തിന് ഡ്രഗ്സ് അരവിന്ദ് ശ്രുതിക്ക് നൽകുന്നുണ്ട്.

അതാണ് അവർ തമ്മിലുള്ള ഡീൽ.
അതുകൊണ്ടു തന്നെ അവിടെ ഇഷ്യൂസ് ഒന്നും അധികം ഉണ്ടാകാറില്ല.

രണ്ടുപേർക്കും പരാതികളില്ല, പരിഭവവുമില്ല...

രണ്ടുപേരിൽ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വേറെ ഇണയെ തപ്പുന്നത് എതിർപ്പുമില്ല.

ശ്രുതിയെ സംബന്ധിച്ച് ഒരാളിൽ അവളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തീരില്ല. അവൾക്ക് ആണുങ്ങളുടെ ബോഡി ഒരു ഹരമാണ്. എന്നാൽ ശ്രുതിയുടെ ഈ സ്വഭാവം അരവിന്ദിന് നന്നായി അറിയാം.

അവന് അറിയാം എന്ന് മാത്രമല്ല അവൻ അത് നന്നായി അവൻറെ ബിസിനസിനു വേണ്ടി ഉപയോഗിക്കുന്നുമുണ്ട്.

ശ്രുതിക്ക് അവൻറെ ഈ ചെയ്തികൾ കൊന്നും ഒരു പരാതിയും ഇല്ല. മറിച്ച് വളരെ സന്തോഷം ആണ്. വെറൈറ്റി അവളും ആഗ്രഹിക്കുന്നു.

ഓഫീസിൽ ആർക്കും ശ്രുതിയെ അത്ര പിടുത്തം ഇല്ല. പിന്നെ അവൾ ആരുടെ കാര്യത്തിലും ഇടപെടാറില്ല. ആരെയും അവളുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കാറുമില്ല. അത് മാത്രമാണ് അവളുടെ എടുത്തു പറയാനുള്ള ഒരു സ്വഭാവ സവിശേഷത.

xxxxxxxxxxxxxxxx

അടുത്ത ദിവസം സ്വാഹ കോളേജ് കഴിഞ്ഞ് അമനെ എസ്എംഎസ് ചെയ്തു. ഞാൻ കോട്ടേഴ്സ്ൽ വരാൻ വേണ്ടി ഓട്ടോക്കു വെയിറ്റ് ചെയ്യുകയാണ്. അവളുടെ മെസ്സേജ് കണ്ട അമൻ അവളെ തിരിച്ചു വിളിച്ചു.

“സ്വാഹ, ഞാൻ ഇവിടെ ഉണ്ട്... സെക്യൂരിറ്റിയിൽ ഇൻഫോം ചെയ്തിട്ടുണ്ട്. നേരെ ഇങ്ങു പോര്...”

“ശരി ഏട്ടാ... പറഞ്ഞതു പോലെ ചെയ്യാം.”

അതും പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു.

കോളേജിനു മുൻപിൽ ഓട്ടോയ്ക്ക് വേണ്ടി കാത്തു നിൽക്കുമ്പോൾ ആയിരുന്നു.

രാഹുൽ അവൻറെ ബൈക്കിൽ അവളുടെ മുൻപിലേക്ക് വന്നു നിന്നത്.

“എന്താ സ്വാഹ ഇന്ന് ഓട്ടോക്ക് വെയിറ്റ് ചെയ്യുന്നത്? നിനക്ക് എന്തെങ്കിലും അസുഖം ഉണ്ടോ? പതിവില്ലാതെ നീ ഓട്ടോക്ക് വെയിറ്റ് ചെയ്യുന്നത് കണ്ട് ചോദിച്ചതാണ്.”

സ്വാഹ അതിനൊരു പുഞ്ചിരി മാത്രമാണ് നൽകിയത്.

“Do you need a drop to your hostel? എന്ന് എന്തായാലും ഞാൻ ചോദിക്കാൻ പോകുന്നില്ല. ഉത്തരം എന്തായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം.”

അതിനും അവൾ മറുപടി ഒന്നും പറഞ്ഞില്ല. എന്നാൽ മുഖത്തെ പുഞ്ചിരിക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

അവർ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പീറ്ററും കൂട്ടരും അവൾക്ക് അടുത്തേക്ക് വന്നത്.

“ആഹാ ആരിത്? ഫൂലൻ ദേവിയോ...?”

അവരുടെ സംസാരം കേട്ട് രാഹുലും സ്വഹയും ഒരു മിച്ചു തിരിഞ്ഞു നോക്കി. അവരെ കണ്ടതും രാഹുൽ ബൈക്കിൽ നിന്നും ഇറങ്ങുന്നത് കണ്ടു സ്വാഹ പറഞ്ഞു.

“രാഹുൽ, ഇറങ്ങേണ്ട വീട്ടിലേക്ക് പൊയ്ക്കോളൂ... ഈ ചേട്ടന്മാർക്ക് എന്നോട് ആയിരിക്കും സംസാരിക്കാൻ ഉള്ളത്. നീ ഇവിടെ നിന്നാൽ എനിക്ക് ഇനിയും പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി സമയം കളയാൻ ഒട്ടും താൽപര്യവുമില്ല. അതുകൊണ്ടു തന്നെ നീ പോകാൻ നോക്ക്. ഒരിക്കൽ കയറി ഇറങ്ങിയതിൻറെ അനന്തര ഫലം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.”

സ്വാഹ ഒട്ടും കൂസലില്ലാതെ പറയുന്നത് കേട്ട് രാഹുൽ അവളോട് പറഞ്ഞു.

“സ്വാഹ, നീ തനിച്ച്...”

“നിനക്ക് കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ രാഹുൽ? ഞാൻ തനിച്ചല്ലല്ലോ ഇവിടെ? ഈ ചേട്ടന്മാരും ഇല്ലേ? നീ വേഗം സമയം കളയാതെ പോകാൻ നോക്ക്.”

സ്വാഹ പറയുന്നത് കേട്ട് വണ്ടർ അടിച്ച് നിൽക്കുകയായിരുന്നു പീറ്ററും അവൻറെ കൂടെയുള്ള ഫ്രണ്ട്സും.

സ്വാഹ ഇത്രയൊക്കെ പറഞ്ഞിട്ടും സംശയത്തോടെ നിൽക്കുന്ന രാഹുലിനോട് പൊയ്ക്കൊള്ളാൻ അവൾ കണ്ണു കൊണ്ട് കാണിച്ചു. അതുകണ്ട് രാഹുൽ ബൈക്കിൽ കയറാൻ നിൽക്കുമ്പോഴാണ് ഒരു BMW അവർക്കു മുന്നിൽ വന്നു നിന്നത്.

ഹോൺ കേട്ട് തിരിഞ്ഞു നോക്കിയ രാഹുൽ അറിയാതെ പറഞ്ഞു പോയി.

“അച്ഛൻ...”

അതും പറഞ്ഞ് അവൻ ബൈക്കിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും കാറിൽ നിന്ന് back ഡോർ തുറന്ന് ഭാസ്കർ ദേവും അപ്പുറത്തെ സൈഡിൽ നിന്ന് ഒരു ചെറുപ്പക്കാരനും പുറത്തേക്കിറങ്ങി വന്നു.
രാഹുൽ ചെന്ന് അച്ഛനെ കെട്ടി പിടിച്ചു.

അയാളുടെ മുഖത്ത് അപ്പോൾ സന്തോഷം മാത്രമായിരുന്നു.

“നീ എന്താണ് ഇവിടെ നിന്നു തിരിയുന്നത്? അരുൺ എവിടെ?”

അയാൾ രാഹുലിനോട് ചോദിച്ചു.

“ഏട്ടൻ അകത്തുണ്ട് അച്ഛാ... ഇറങ്ങാൻ നിൽക്കുകയാണ്. അച്ഛൻ വായോ...”

അവൻ വളരെ സന്തോഷത്തോടെയും excitement ഓടുകൂടിയും പിന്നെയും അച്ഛനോട് പറഞ്ഞു.

“അച്ഛൻ വായോ... ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം.”

അതും പറഞ്ഞ് രാഹുൽ അച്ഛൻറെ കൈ പിടിച്ച് സ്വാഹയുടെ അടുത്തേക്ക് ചെന്നു. അവൾക്ക് മുൻപിൽ എത്തിയ രാഹുൽ പറഞ്ഞു.

“അച്ഛാ, ഇതാണ് സ്വാഹ...”

“ആഹാ മോളാണോ സ്വാഹ? എൻറെ രണ്ട് മക്കളും കുട്ടിയെ പറ്റി പറയാറുണ്ട്.”

അപ്പോഴേക്കും Arun dev അവർക്ക് അടുത്തേക്ക് എത്തി. അരുണിനെ കണ്ടപ്പോൾ രാഹുൽ പറഞ്ഞു.

“ആഹാ... ഏട്ടനും എത്തിയോ?”

Arun dev അച്ഛനെ കണ്ടു അതിശയത്തോടെ ചോദിച്ചു.

“അച്ഛൻ എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ ഈ സമയത്ത് കോളേജിൽ വന്നത്?”

“അതൊക്കെ പറയാം...അതിനു മുൻപ് എനിക്ക് ഒരാളെ നിങ്ങളെ പരിചയപ്പെടുത്താൻ ഉണ്ട്.”

അതും പറഞ്ഞ് അയാൾ തൻറെ കൂടെ വന്ന ആളുടെ അടുത്തേക്ക് തിരിഞ്ഞു അവനെ വിളിച്ചു.

“എടൊ, ഇങ്ങോട്ട് വായോ... എന്താണ് അവിടെ തന്നെ നിന്നത്?”

അപ്പോഴാണ് അച്ഛനോടൊപ്പം ഉള്ള ആ ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചത്.

പിന്നെ ഒരു ചിരിയോടെ ആ ചെറുപ്പക്കാരൻ ഭാസ്കർ ദേവിനടുത്തേക്ക് വന്നു. അടുത്ത് വന്ന ശേഷം ചെറു ചിരിയോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു.

“അച്ഛനും മക്കളും സംസാരിക്കുകയല്ലേ? അതുകൊണ്ടാണ് ഞാൻ...”

“അതൊന്നും താൻ കാര്യമാക്കണ്ട.”

അതും പറഞ്ഞ് അയാൾ തൻറെ മക്കളെ നോക്കി പറഞ്ഞു.

“Meet Mr. Arjun Verma. ഇവിടെ പ്രൊഫസറായി ജോയിൻ ചെയ്യാൻ വന്നതാണ്. എൻറെ കൂട്ടുകാരൻറെ മകനാണ്.”

അതുകേട്ട് അരുൺ പുഞ്ചിരിയോടെ പറഞ്ഞു.

“Welcome to our college Mr. Verma. I am Arun Dev.”

അവർ പരസ്പരം ഷേക്ക് ഹാൻഡ് നൽകി. അർജുൻ പറഞ്ഞു.

“അർജുൻ എന്ന് മതിയെടോ... അതാണ് നമുക്ക് കമ്മ്യൂണിക്കേഷന് നല്ലത്.”

“As your wish Arjun...”

അരുൺ ദേവ് പുഞ്ചിരിയോടെ പറഞ്ഞു.

“അർജുൻ, ഇവൻ എൻറെ മൂത്ത മകനാണ്. ഇവിടെ പ്രൊഫസറും ഈ കോളേജിൻറെ എംഡിയും എല്ലാം ഇവൻ തന്നെയാണ്.

പിന്നെ ഇത് മൂന്നാമത്തെ ആളാണ് രാഹുൽ ദേവ്. അർജുൻ രാഹുലിനും ഷേക്ക് ഹാൻഡ് നൽകി.

“BBA final year student ആണ്. കൂടാതെ ഈ കോളേജിൻറെ ചെയർമാനും...”

അതിനു ശേഷം അയാൾ സ്വാഹയുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു.

“ഇവൾ സ്വാഹ... ഇവർ രണ്ടുപേരും അനിയത്തി കുട്ടിയായി ഏറ്റെടുത്തിരിക്കുകയാണ് ഇവളെ.”

അതുകേട്ട് അർജുൻ ചോദിച്ചു.

“തൻറെ വീട്ടുകാർക്ക് തന്നെ ഇത്ര വേഗം വേണ്ടാതായോ? അല്ല, ഇവർ അനിയത്തി കുട്ടിയായി ഏറ്റെടുത്തിരിക്കുന്നു എന്ന് പറഞ്ഞതു കൊണ്ടാണ് ചോദിച്ചത്... “

എന്നാൽ സ്വാഹ അർജുനെ നോക്കി നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

എന്നാൽ ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.

എന്നാൽ ആ അച്ഛനും മക്കളും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.

എന്നാൽ ഈ സമയം അർജുൻ മനസ്സിൽ ചിന്തിക്കുകയായിരുന്നു.



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40

4.9
9663

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40അർജുൻ ചോദിച്ച ചോദ്യത്തിന് സ്വാഹ മറുപടി ഒന്നും പറയാത്തത് കൊണ്ട് Arun dev പറഞ്ഞു.“Arjun, she is an orphan. ഇവളെ ഞങ്ങളുടെ സഹോദരി ആക്കാൻ അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആരുടേയും കയ്യും കാലും പിടിക്കേണ്ടി വന്നില്ല അല്ലേ സ്വാഹ?”അതിന് അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.“അതെ... അതെ... ഈ എൻറെ പോലും അനുവാദം വേണ്ടി വന്നില്ല രണ്ടുപേർക്കും.”അതു കേട്ട് എല്ലാവരും ചിരിച്ചു.എന്നാൽ Arun dev പറഞ്ഞത് കേട്ട് അർജുൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അവൻ മനസ്സിൽ അഗ്നിയെ നന്നായി സ്മരിച്ചു.അഗ്നി നിൻറെ പെണ്ണ്... ഉഫ്, സമ്മതിക്കണം.“കുട്ടി, സമയം കളയണ്ട. വേഗം ഹോസ്പിറ്റലിൽ പോകാൻ നോക്ക്. നമുക്