Aksharathalukal

സഖീ part 1

സഖീ
പാർട്ട്‌ 1

ഷാനി പ്രസവിച്ചതറിഞ്ഞു ഓളേം
കുഞ്ഞിനേം കാണാൻ എത്തിയതാണ് ഞാൻ..
സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല..
യാത്ര പറഞ്ഞു തിരക്ക് പിടിച്ചു
നടക്കുമ്പോളാണ് ഒരു വിളി കേട്ടത്...

അയിഷാ...

എവിടെയോ കേട്ടു മറന്ന സ്വരം
തിരിഞ്ഞ് നോക്കിയപ്പോൾ അനസ് 
കണ്ടപ്പോൾ ഉള്ളൊന്ന് നീറിയോ
ഓർമകളിൽ ഒരു മിന്നലാട്ടം പോലെ...
ആവതും ഞാൻ ഓടിയകലാൻ ശ്രമിക്കുന്ന
ഓർമ്മകൾ മനസ്സിന്റെ വാതിലിൽ മുട്ടും പോലെ...

അയിഷാ.. ഹേയ്

ചിരിക്കാൻ ശ്രമിച്ചു.. ചിരിച്ചോ അറിയില്ല

.. നിനക്കെന്നെ മനസിലായില്ലേ..

ഹാ അനസ്..ഞാനും ചിരിച്ചെന്നു വരുത്തി..

മനസ്സ് ശരീരം വിട്ട് പോയ പോലേ..

എത്ര നാളായി അയിഷാ കണ്ടിട്ട്..
അന്ന് പോയേ പിന്നെ ഒരു വിവരോം ഇല്ലാ നിന്റെ..

ടോക്കൺ നമ്പർ 12

അയിഷാ എന്റെ ടോക്കൺ ആണ്ഞാ
ൻ മോനെ കാണിച്ചിട്ട് വരാം.. പെങ്ങളെ മോൻ ആണ് 
പോവല്ലേ...

പിന്നെ എന്തോ അവിടെ നിക്കാൻ
മനസ്സ് താല്പര്യം കാണിക്കാതെ പോലെ..
തിരിഞ്ഞു നോക്കാതെ നടന്നു 

മനസ്സിൽ വല്ലാത്ത ഒരസ്സ്വസ്ഥത....
പതിവ് ദൂരത്തിന് ദൈർഘ്യം കൂടിയപ്പോലെ....
ബസ്സിറങ്ങി തിരക്ക് പിടിച്ചു നടന്നു..

അലമുറയിട്ട് കരയുന്ന മനസ്സുമായി
വീടിനുള്ളിൽ കയറുമ്പോൾ
കഴിച്ചോ..എന്ന ഉമ്മയുടെ ചോദ്യത്തിന് ഞാനൊന്ന്കു
ളിക്കട്ടെ എന്ന മറുപടിയിൽ
മുറിയിൽ കയറി വാതിലടച്ചു...
...

8 വർഷങ്ങളിപ്പുറം ഞാനാ പെട്ടി തുറന്നു..
ആഗ്രഹങ്ങളും സ്വപനങ്ങളും
നൊമ്പരങ്ങളും ആരുമറിയാതെ
ഞാൻ കബറടക്കം ചെയ്ത എന്റെ ഓർമ്മചെപ്പ്.. 
ഉണങ്ങിയ റോസാപൂ ദളങ്ങൾ...
സ്നേഹ സമ്മാനങ്ങൾ...
എന്തിൽ നിന്നൊക്കെ ആണോ
ഞാൻ ഓടിയകലാൻ ശ്രമിച്ചത്..
വീണ്ടും അതേ പടിയിൽ തന്നെ എത്തി നില്കുന്നു..

ചിതലരിച്ചു തുടങ്ങിയ ഡയറി ഒന്നു മറിച്ചു..
നിറം മങ്ങി തുടങ്ങിയ ആ പഴയ ഞങ്ങളുടെ ഫോട്ടോ..
ആ ചിരി.. അത് മാത്രം മാഞ്ഞിട്ടില്ല..
തൊട്ട് അരികിൽ അവന്റെ ശ്വാസം
എന്റെ കഴുത്തിൽ തട്ടിയത് പോലെ...
ആ സ്നേഹത്തിന്റെ ചൂട്...
കണ്ണുകൾ നിറയുന്നു...
വർഷങ്ങൾക്കിപ്പുറം
ഞാൻ നിനക്ക് വേണ്ടി വീണ്ടും കരഞ്ഞിരിക്കുന്നു...
മാഹിൻ..

(തുടരും )

സഖീ part2

സഖീ part2

4.2
2238

പാർട്ട്‌ 2ഒരു അധ്യയന വർഷം (2014 )പുതിയ സ്കൂൾ...സ്കൂൾ മാറി ചേർന്ന്ആ സ്കൂളിലെ ആദ്യം ദിനം...വരാന്തയിലൂടെ അല്പം പേടിയോടെനടന്നു നീങ്ങുമ്പോൾ കണ്ണുടക്കിയത് നീല കണ്ണുകളുള്ള നിഷ്കളങ്കമായി ചിരിക്കുന്ന... കവിളിൽ നുണക്കുഴിയുള്ള ചെക്കനിലാണ്..\"ഹേയ്... ഒന്ന് നിക്ക്മുമ്പ് കണ്ടിട്ടില്ലല്ലോ.. ഏതാണ് ക്ലാസ്സ്‌..?\"അവന്റെ കൂടെ ഉള്ള വേറെ ഒരുത്ത‌നാണ്..\"ഞാൻ.. ഞാൻ ന്യൂ അഡ്മിഷൻടെൻത്ത് ബി\"\"ഓഹോ ന്താണ് പേര് മോളെ..\"\"ശെ വിടെടാ.. സർ വരുന്നുണ്ട്..നീ പോ...(എന്നോടായ് പറഞ്ഞു )\"\"എന്താ മാഹിൻ.. വെറുതെ ഒന്നു വിരട്ടായിരുന്നു.. ജസ്റ്റ്‌ ഫോർ ഫൺ മാൻ ..\"അവരെന്തൊക്കയോ പറഞ്ഞു കടന്നു പോയി..ഞാനൊന്ന് സ്പീഡ് നടന്നു...10 ബ