Aksharathalukal

ഭാഗം 8







പിറ്റേന്ന് രാവിലെ തന്നെ  വാസുദേവൻ ഡ്രൈവറെയും കൂട്ടി പാലക്കാട്ടേക്ക് പുറപ്പെട്ടു ദീപുവിനോട് ഒരു വാക്കുപോലും പറയാതെയുള്ള യാത്രയിൽ അദ്ദേഹത്തിന് യാതൊരു വിഷമവും തോന്നിയില്ല.

***
ഉച്ചയോടുകൂടി വാസുദേവൻ പാലക്കാട്ടെത്തി.. അച്ചുവിന്റെ വീട്ടിലേക്ക് എത്തുമ്പോൾ അവിടെമാകെ ഒരു ശോക മൂകത തളം കെട്ടി കിടക്കുന്നതായി അദ്ദേഹത്തിന് തോന്നി. സാധാരണ താൻ ഇവിടെ വരാറുള്ളപ്പോൾ ഈ വീട്ടിൽ നല്ല ആളനക്കം കേൾക്കാറുണ്ട്. മിക്കപ്പോഴും മാധവനും അമ്മയും തമ്മിൽ കുശലം പറയുന്നതാണ് അദ്ദേഹം കേൾക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആരുടെയും അടക്കിപ്പിടിച്ചുള്ള സംസാരം പോലും കേൾക്കുന്നില്ല. വാസുദേവന് ആകാംഷ കൂടി. അദ്ദേഹം വാതിൽ മുട്ടി.
കുറച്ചു വൈകിയാണ് ആ വാതിൽ അദ്ദേഹത്തിന് മുൻപിൽ തുറക്കപ്പെട്ടത്. വാതിൽ തുറന്നത് അച്ചുവോ, അവളുടെ മുത്തശ്ശിയോ ആകും എന്ന അദ്ദേഹത്തിൻറെ പ്രതീക്ഷയെ ലംഖിച്ചു കൊണ്ട് അച്ചുവിന്റെ കൊച്ചച്ചൻ മുൻപിൽ വന്നു നിന്നു.
\" ആരിത് വാസുവേട്ടനോ? \" അയാൾ അത്ഭുതത്തോടെ ചോദിച്ചു.
\" അഹ്.. ബാലൻ ഉണ്ടായിരുന്നോ ഇവിടെ?  ഇന്ന് തയ്യൽ ഒന്നുമില്ലേ? \" വാസുദേവൻ ചോദിച്ചു.
\" ഇന്ന് ഇന്ന് ഇത്തിരി പണി കുറവാണ്.. പിന്നെ സരള ഉണ്ട് അവിടെ അവൾ നോക്കിക്കോളും.. വാസുവേട്ടൻ കയറിയിരിക്കു \"
ബാലൻ വാസുദേവനെ അകത്തേക്ക് ക്ഷണിച്ചു. വാസുദേവൻ ഉമ്മറത്ത് ഒരു കോണിൽ ഒതുക്കിയിട്ടിരുന്ന കസേരയിൽ ഇരുന്നു.
\" ബാല  അച്ചുവും മാധവനുമൊക്കെ എവിടെ?\'\" വാസുദേവൻ ആകാംഷയോടെ അകത്തേക്ക് കണ്ണെറിഞ്ഞു ചോദിച്ചു.
ബാലൻ അൽപനേരം ഒന്നുമിണ്ടാതെ നിന്നു. അയാളുടെ മുഖത്തെ മ്ലാനതയിൽ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ടെന്നു വാസുദേവന് തോന്നി.അദ്ദേഹം വീണ്ടും ആരാഞ്ഞു.
\" ബാല ഞാൻ ചോദിച്ചത് കേട്ടില്ലേ? അച്ചുവും മറ്റുള്ളവരുമൊക്കെ എവിടെ? \"
\" അത്... അത് പിന്നെ... \" ബാലൻ വിക്കി അയാൾ വാക്കുകൾക്കായി പരതുന്നതായി വാസുദേവന് തോന്നി.അദ്ദേഹം എഴുന്നേറ്റു ബാലനരികിലെത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
\" എന്താ ബാല? \"
\" അത്.. അച്ചു ഇവിടെ ഇല്ല.. കുറച്ചു ദൂരെ അവളുടെ ഒരു ബന്ധുവിന്റെ വീട്ടില.. \" ബാലൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
\" ബന്ധുവിന്റെ വീട്ടിലോ? \" വാസുദേവൻ സംശയത്തോടെ ചോദിച്ചു.
\" അതെ \" ബാലൻ തലകുമ്പിട്ടു പറഞ്ഞു.
\" എന്നിട്ട് മാധവനും ഭാര്യയും ഒക്കെ എവിടെ?\"
\" അവരും അവൾക്കൊപ്പം പോയി\"
\" എവിടാ ആ സ്ഥലം? \" വാസുദേവൻ ചോദിച്ചു.
ഇത് കേട്ട് ബാലൻ ഒന്നുമിണ്ടാതെ നിൽപ്പു തുടർന്നു.
\'\" ബാല സ്ഥലം എവിടന്ന്? എന്താ ബാല ഇവിടെ എന്തൊക്കെയോ നടക്കുന്നല്ലോ? വാസുദേവൻ ബാലന്റെ തോളിൽ പിടിച്ചു കുലുക്കി ചോദിച്ചു. ബാലൻ പകച്ചു നിൽക്കാതെ മറുപടി നൽകി.
\" വാസുവേട്ട അച്ചു ഇനി അങ്ങോട്ടേക്ക് വരില്ല.. അവരെല്ലാം ഇവിടെ നിന്നു സ്ഥലം മാറി പോയി... വാസുവേട്ടൻ അവളെ തിരക്കി വന്നാൽ ഒരു കൂട്ടം പറയണം എന്നു പറഞ്ഞു \"
\" എന്ത്? \" വാസുദേവൻ നെഞ്ചിടിപ്പോടെ ചോദിച്ചു.
ബാലൻ തുടർന്നു
\' ഇനി അവളെ തിരക്കി അവിടെ നിന്നരും ഇങ്ങോട്ടേക്കു വരരുതെന്നു.. അവൾ ഇനി അങ്ങോട്ട് വരില്ല... ഇനി അഥവാ പഴയ ബന്ധം പറഞ്ഞു ആരെങ്കിലും വന്നാൽ ന്റെ കുട്ടി ചാകുമെന്ന് \"
ഇത് കേട്ട് വാസുദേവൻ വെള്ളിടി വെട്ടിയപോലെ നിന്നു.
\" ന്തിനാ വാസുവേട്ട ന്റെ കുട്ടീടെ ജീവിതം എല്ലാരുടെ നശിപ്പിച്ചേ..? ന്തൊക്കെ പ്രതീക്ഷയോടെയാ ന്റെ മോളു ദീപുവിന്റെ ഭാര്യയായെ? അവനു ഇഷ്ടല്ലാരുന്നേൽ ന്റെ കുട്ടിയെ കെട്ടണ്ടാരുന്നല്ലോ.. എന്നിട്ടിപ്പോൾ ന്റെ കുട്ടീടെ ജീവിതം പോയി.. ന്റെ സ്വന്തം മോളല്ലെങ്കിലും ന്റെ നെഞ്ചിൽ കിടന്നു വളർന്നവളാ.. കുട്ടികളില്ലാത്ത നിക്കും സരളക്കും അവളും അവളുടെ അനിയനും സ്വന്തം മക്കളാ.. ആ നിക്ക് ന്റെ മോൾടെ ഈ വിധി സഹിക്കാൻ പറ്റണില്ല \" ബാലൻ ഒഴുകി വന്ന കണ്ണുനീർ തുടച്ചു. എന്നിട്ട് വാസുദേവനെ നോക്കി പറഞ്ഞു.
\" ഇനി വാസുവേട്ടൻ അവളെ തിരക്കി ഇങ്ങോട്ട് വരണ്ട.. പൊയ്ക്കോളൂ.. \" ഇത്രയും പറഞ്ഞു ബാലൻ വാതിൽ അടച്ചു അകത്തേക്ക് പോയി.
വാസുദേവന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. വീട്ടിൽ പോയി  അവിടെ അച്ചുവിനെ കാത്തിരിക്കുന്ന തന്റെ ഭാര്യയ്ക്ക് മുൻപിൽ താൻ നിസ്സഹായനായി പോകുമെന്ന് അദ്ദേഹത്തിന് തോന്നി. മനസില്ലാ മനസോടെ അദ്ദേഹം കാറിൽ കയറി വീട്ടിലേക്കു തിരിച്ചു.


***********
8 മണി രാത്രിയോടെയാണ് വാസുദേവൻ വീട്ടിൽ എത്തിച്ചേരുന്നത്.അദ്ദേഹത്തെ കാത്തു സുമ നിൽപുണ്ടായിരുന്നു കൂടെ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു വേറാരുമല്ല ദീപു. ദീപുവിന് അച്ചുവിനോട് എന്തോ ഒരു ചെറിയ താല്പര്യം തോന്നി തുടങ്ങിയെന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ താനും സുമയും ചർച്ച ചെയ്തത് അദ്ദേഹം ഓർത്തു. കാർ പാർക്ക്‌ ചെയ്തു ഡ്രൈവറോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തിന് ആകെ അങ്കലാപ്പായിരുന്നു. അത് മനസിലാക്കിട്ടാവാം സുമ വാസുദേവന് അരികിലേക്ക് പാഞ്ഞു വന്നു.അവരുടെ കണ്ണുകളിൽ ആകാംഷയുടെ മുന കൂർത്തിരിക്കുന്നതായി വാസുദേവന് കാണാമായിരുന്നു.
\" വാസുവേട്ട അച്ചുവിനെ കണ്ടോ? എന്താ അവൾ കൂടെ വരാത്തെ? അവൾക്കെന്ത് പറ്റി? \" സുമയുടെ ഒറ്റ ശ്വാസത്തിലുള്ള ചോദ്യവും ദീപുവിന്റെ ഭയന്നുള്ള നിൽപ്പും കണ്ടപ്പോൾ വാസുദേവനും ആകെ ഒരു വല്ലായ്മയായി. അദ്ദേഹം സുമയുടെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു.
\" അച്ചു ഇനി നമ്മുടെ അടുത്തേക്ക് വരില്ല.. അവൾ അവളുടെ ഏതോ ബന്ധുവിന്റെ വീട്ടില.. അവൾ മാത്രമല്ല.. അ കുടുംബം മുഴുവനും... ഇനി അവളെ ഇവിടെ നിന്നാരെങ്കിലും തിരക്കി  ചെന്നാൽ അവൾ ജീവനൊടുക്കുന്നു താക്കിതു ചെയ്തിട്ടുണ്ടത്രേ \"
ഇത് കേട്ട് സുമയും ദീപുവും ഒരു പോലെ ഞെട്ടി തരിച്ചു നിന്നു.
\" എന്താ വാസുവേട്ട ഈ പറയുന്നേ? ഇതൊക്കെ ആരാ വാസുവേട്ടനോട് പറഞ്ഞത്? \"
സുമയുടെ ചോദ്യത്തിന് വാസുദേവൻ മറുപടി പറയുന്നതിനു മുൻപേ ദീപുവും അച്ഛനരികിലേക്ക് എത്തിയിരുന്നു.
\" ഇതൊക്കെ അച്ചു ആണോ അച്ചനോട് പറഞ്ഞത്? ശെരിക്കും അവൾ എവിടാ?\" അവൻ ചോദിച്ചു.
\" എനിക്കറിയില്ല..അവളുടെ കൊച്ചച്ചനാ ഇതൊക്കെ എന്നോട് പറഞ്ഞത്..ഇനി അവൾ വരില്ല.. നിനക്ക് തൃപ്‌തി ആയി കാണുമല്ലോ? കൂടുതലൊന്നും എന്നോട് ചോദിക്കണ്ട..\' വാസുദേവൻ ഗൗരവത്തോടെ പറഞ്ഞു.
ഇത് കേട്ട് ദീപു ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. സുമയാകട്ടെ തേങ്ങി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.


*********
അച്ചു ഇനി മടങ്ങി വരില്ലയെന്നറിഞ്ഞതോടെ ദീപാലയം ഒരു മരണ വീട് കണക്കെയായി.
ഒന്നിനും ഉഷാറില്ലാത്ത ആ വീടും വീട്ടു അംഗങ്ങളും അന്യോന്യം മൗനം കൈമാറി മുന്നോട്ട് പോയി.

**********
നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം ദുബായിലെ ഒരു നഗരത്തിന്റെ ഒത്ത നടുക്കുള്ള ഒരു ഹോട്ടൽ മുറിയിലേക്ക് അഭി തിരക്കിട്ടു കയറി വരുന്നു 
\" ടാ ദീപു.. \"
അവന്റെ വിളി കേട്ട് ദീപു ലാപ്പിൽ നിന്നു കണ്ണെടുത്തു അവനെ നോക്കി.
\" എന്താ അഭി? \"
\" ടാ ഇന്ന് ഇവനിംഗിൽ സിറ്റി ഹാളിൽ മലയാളീ ക്ലബ്ബിന്റെ ഒരു ചെറിയ പ്രോഗ്രാം ഉണ്ട്.. ഏതോ ഫേമസ് സൗത്ത് ഇന്ത്യൻ കൊറിയോഗ്രാഫറുടെ ഡാൻസ് ഉണ്ട്.. പിന്നെ മറ്റെന്തൊക്കെയോ പ്രോഗ്രാംസും .. നമുക്ക് പോയാലോ? \"
അഭി ചോദിച്ചു.
ദീപു ഒന്ന് ആലോചിച്ചു നിന്നിട്ട് പറഞ്ഞു.
\" പോകാം പക്ഷെ ടിക്കറ്റൊക്കെ ബുക്ക്‌ ചെയ്യണ്ടേ? \"
\" അതൊക്കെ ഞാൻ എപ്പോഴേ സെറ്റാക്കി \" അഭി ആവേശത്തോടെ പറഞ്ഞു.
\" ഉം \" ദീപു മൂളി.
\'\" ടാ ദീപു.. നമ്മൾ ഇവിടെ വന്നിട്ട് വർഷം രണ്ടായി.. എന്നിട്ടും നിന്റെ മൂഡ് ഓഫ്‌ ഇത് വരെ മാറിട്ടില്ലല്ലോ \"
\" എങ്ങനെ മാറും എന്റെ ഉള്ളിലെ നീറ്റൽ? \"
ദീപു ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
\" ടാ അച്ചു പോയിട്ട് വർഷം 5 ആയി ഇതുവരെ ഒരു വിവരവുമില്ല.. അവൾ വേറെ കെട്ടിയോ ഇല്ലയോ എന്നൊന്നും അറിയില്ല.. പിന്നെന്തിനാ നീ വെറുതെ.. ഇനി 2 മാസം കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്കു പോകാലോ.. അവിടെ ചെന്നു നീ നല്ലൊരു പെണ്ണ് കെട്ടി ഫാമിലി ആയി സുഖമായി ജീവിക്കു \"
ഇത് കേട്ട് ദീപു ഒന്ന് പുച്ഛത്തോടെ ചിരിച്ചു.
\" നമുക്ക് അതൊന്നും ചർച്ച ചെയ്യണ്ട അഭി.. \"
\" ഓക്കേ നിന്റെ ഇഷ്ടം എന്തയാലും ഈവെനിംഗിൽ നമുക്ക് പ്രോഗ്രാമിന് പോകാം.. നീ റെഡി ആയി നില്ക്കു എനിക്ക് പുറത്ത് ഇത്തിരി പണിയുണ്ട്.. \" ഇത്രയും പറഞ്ഞു അഭി മുറിവിട്ടു പുറത്തേക്ക് പോയി.
ദീപു ജനാല തുറന്നു ദുബായ് നഗരത്തിന്റെ ഉൾകാഴ്ചകളിലേക്കു കണ്ണും നട്ടിരുന്നു എന്തോ മറക്കുവാൻ ശ്രമിക്കുമെന്നോണം.

*************
വൈകുന്നേരം പ്രോഗ്രാം കാണുവാൻ ദീപുവും അഭിയും എത്തി ചേർന്നു. സ്റ്റേജിൽ സുന്ദരിയായ അവതാരിക സ്റ്റേജിൽ നടക്കാൻ പോകുന്ന പ്രോഗ്രാമുകളെ കുറിച്ച് വാചാലയാകുന്നു.
\" മലയാളി ക്ലബ്ബിന്റെ ഈ  വേദിയിൽ ആദ്യമായി നടക്കാൻ പോകുന്നത് നമ്മുടെ വിശിഷ്ട അഥിതിയും തമിഴ് തെലുഗു സിനിമകളിലെ കൊറിയോഗ്രാഫറും, പ്രശസ്ത നർത്തകിയുമായ അശ്വതി മാധവ് അവതരിപ്പിക്കുന്ന മനോഹരമായ ചുവടുകളാണ്.. ലെറ്റസ് വെൽക്കം അശ്വതി മാധവ് ഓൺ സ്റ്റേജ് \" അവതാരിക ആവേശത്തോടെ ആ നർത്തകിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു.
അവൾ സ്റ്റേജിലേക്ക് ആദ്യ ചുവടു വെച്ചപ്പോൾ തന്നെ ചിലങ്കയുടെ താളം അവിടെമാകെ കമ്പനം ചെയ്തു. അവളിലേക്ക് എല്ലാവരുടെയും കണ്ണുകൾ ചീറിയടുത്തപ്പോൾ ഒരു മാത്ര ആ മുഖം ദീപുവും കണ്ടു. അവന്റെ കണ്ണുകൾ വികസിച്ചു ചുണ്ടുകൾ അറിയാതെ ഉരുവിട്ടു.
\" അച്ചു \"

തുടരും 



ഭാഗം 9

ഭാഗം 9

4.8
2510

ദീപു മിഴിഞ്ഞ കണ്ണുകളോടെ തൊട്ടടുത്തിരുന്ന അഭിയെ നോക്കി. അവനും ഏതാണ്ട് ആ അവസ്ഥയിൽ തന്നെയായിരുന്നു. അവർ അന്യോന്യം മുഖത്തതോട് മുഖം നോക്കി ഇരിക്കുമ്പോഴേക്കും അച്ചുവിന്റെ നൃത്തം ആ വേദിയിൽ ഒരു പാൽ മഴ പോലെ പെയ്തിറങ്ങിയിരുന്നു. അവളുടെ ചിലങ്കയുടെ കിലുക്കം മുഴങ്ങിയത് അവന്റെ ചെവികളിലായിരുന്നില്ല മറിച്ച് അവന്റെ ഹൃദയത്തിലായിരുന്നു. അവളുടെ കണ്ണുകളിലെ തീഷ്ണത കണ്ടു അവനു അതിശയം തോന്നി.ഇത്ര നാളും ഇവൾക്കായി കാത്തിരുന്നത് ഇങ്ങനൊരു കണ്ടു മുട്ടലിനായിരുന്നോയെന്നു ഓർത്ത് അവൻ അത്ഭുതപ്പെട്ടു. പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി മാധവ് ആണ് താൻ പണ്ട് തട്ടിയെറി