Aksharathalukal

ഭാഗം 9

ദീപു മിഴിഞ്ഞ കണ്ണുകളോടെ തൊട്ടടുത്തിരുന്ന അഭിയെ നോക്കി. അവനും ഏതാണ്ട് ആ അവസ്ഥയിൽ തന്നെയായിരുന്നു. അവർ അന്യോന്യം മുഖത്തതോട് മുഖം നോക്കി ഇരിക്കുമ്പോഴേക്കും അച്ചുവിന്റെ നൃത്തം ആ വേദിയിൽ ഒരു പാൽ മഴ പോലെ പെയ്തിറങ്ങിയിരുന്നു. അവളുടെ ചിലങ്കയുടെ കിലുക്കം മുഴങ്ങിയത് അവന്റെ ചെവികളിലായിരുന്നില്ല മറിച്ച് അവന്റെ ഹൃദയത്തിലായിരുന്നു. അവളുടെ കണ്ണുകളിലെ തീഷ്ണത കണ്ടു അവനു അതിശയം തോന്നി.ഇത്ര നാളും ഇവൾക്കായി കാത്തിരുന്നത് ഇങ്ങനൊരു കണ്ടു മുട്ടലിനായിരുന്നോയെന്നു ഓർത്ത് അവൻ അത്ഭുതപ്പെട്ടു. പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി മാധവ് ആണ് താൻ പണ്ട് തട്ടിയെറിഞ്ഞ അച്ചു എന്ന തന്റെ ഭാര്യ എന്നത് അവനു വിശ്വസിക്ക്കാവുന്നതിലും അപ്പുറമായിരുന്നു.
പ്രതിമകണക്കെ ഇരുന്ന ദീപുവിനെ അഭി തട്ടി വിളിച്ചു.
\" ടാ ദീപു നമ്മൾ എന്താടാ ഈ കാണുന്നെ? ഇത് സത്യമോ മിഥ്യയോ? \"
\" സത്യം ആണെടാ മിഥ്യ ഒന്നുമല്ല.. അത് അവളാണ് അച്ചു. \" ദീപു അവളിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.

ചുവടുകൾ അവസാനിപ്പിച്ചു അവൾ വേദിയോട് വിട പറഞ്ഞിറങ്ങുമ്പോൾ ദീപുവിന്റെയും അഭിയുടെയും മിഴികൾ അവൾക്കു പിന്നാലെ അലഞ്ഞു. അപ്പോഴാണ് ആ കാഴ്ച അവർ കാണുന്നത് വേദിയിൽ നിന്നു ഇറങ്ങി വന്ന അവളെ ഏകദേശം മൂന്നാല് വയസുള്ള ഒരു  പെൺകുട്ടി ഓടി വന്നു  \" അമ്മേ \" എന്നു വിളിച്ചു കൊണ്ട് ആലിംഗനം ചെയ്‌യുന്നു. അവൾ ആ കുഞ്ഞിന്റെ നെറുകിൽ ചുംബിക്കുന്നുമുണ്ട്.ഒന്നും മനസിലാകാതെ ദീപുവും അഭിയും മുഖത്തോട് മുഖം നോക്കി. അവൾ ആ കുട്ടിയെ എടുത്തു കൊണ്ട് മുന്നോട്ട് നടന്നു കൂടെ അവളുടെ അസിസ്റ്റന്റ് ആണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും. സാമാന്യം തടിച്ചുരുണ്ട ആ സ്ത്രീ അവരോടു എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട്. അവർ അറിയാതെ അവരെ പിന്തുടരാൻ ദീപുവും അഭിയും തീരുമാനിച്ചു. അച്ചുവും കൂട്ടരും ഗ്രീൻ റൂം ലക്ഷ്യം വെച്ചാണ് പോകുന്നതെന്ന് അവർക്ക് മനസിലായി. അവർക്ക് പിന്നാലെ കൊറച്ചധികം പേർ ഉള്ളതിനാൽ തങ്ങളെ അവർ കാണിലായെന്ന വിശ്വാസത്തിൽ ദീപുവും അഭിയും അവരെ പിന്തുടർന്നു.
അപ്പോഴാണ് അച്ചുവും അസിസ്റ്റന്റായ സ്ത്രീയും നടത്തം നിർത്തി എന്തൊക്കെയോ സംസാരിക്കുന്നത് അവർ കണ്ടത്.ദീപു ഉടനെ അഭിയെ നോക്കി പറഞ്ഞു.
\" ടാ നീ അവർക്കരികിലുള്ള തൂണിനു മറഞ്ഞു നിന്നു അവർ പറയുന്നത് ശ്രദ്ധിക്കു. നിന്നെ പെട്ടെന്ന് അവർ ശ്രദ്ധിക്കില്ല.അഭി അത് ശെരി വെച്ച് പാത്തും പതുങ്ങിയും അവർക്കരികിലുള്ള തൂണിനു പിന്നിൽ സ്ഥാനം പിടിച്ച് അവരുടെ സംസാരം ശ്രവിക്കുവാൻ ചെവിയോർത്തു നിന്നു.
\" മാഡം, എനക്ക് പസിക്കിരതു \"അസിസ്റ്റന്റ് സ്ത്രീ വയറിൽ കൈ വെച്ച് അച്ചുവിനോട് പറഞ്ഞു.
ഇത് കേട്ട് അച്ചു ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു.
\" കമലം, ഇപ്പൊത് നിങ്കൾ അധികമാക സാപ്പിട്ടിരിക്ക.. ഇനിയും വേണോ? \"
\" ആമ, അശ്വതി മാഡം \"
അവൾ കെഞ്ചി.
അച്ചു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
\" പോയ്‌ സാപ്പിട്, നാൻ റൂമിലേക്ക്‌ പോകിരേൻ \"
\" താങ്ക്‌യൂ മാഡം, നാൻ ഇപ്പൊ വരലാം\" കമലം സന്തോഷം കൊണ്ട് തുള്ളി ചാടി റെസ്റ്റുറന്റ് ലക്ഷ്യമാക്കി നടന്നു. ഇതെല്ലാം കേട്ട് നിന്ന അഭി ഓടി വന്ന് ദീപുവിന്റെ കൈ പിടിച്ചോടാൻ തുടങ്ങി.
\" ടാ ന്താടാ ഓടുന്നെ? \" ദീപു ചോദിച്ചു.
\" നീ വാ.. നിന്റെ അച്ചുവിനെ കുറിച്ച് അറിയാനുള്ള തുറുപ്പു ചീട്ടാണ് അവളുടെ അസിസ്റ്റന്റ് കമലം.. അവൾ ഇപ്പോൾ റെസ്റ്റോറന്റിൽ ഉണ്ട്.. ഷീ ഈസ്‌ സൊ ഫണ്ണി ആൻഡ് ഫുഡി \"ഇത്രയും പറഞ്ഞു അഭി ദീപുവുമായി റെസ്റ്റോറന്റ് ലക്ഷ്യമാക്കി കുതിച്ചു.
******
അവർ റെസ്റ്റോറന്റിൽ എത്തുമ്പോൾ കമലം ഫുഡ്‌ ഓർഡർ ചെയ്തു വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. അഭി ദീപുവുമായി അവരുടെ അടുത്തെത്തി അവർക്ക് അഭിമുഖമായി നിന്നു. കമലം ആ അപരിചിതരെ അത്ഭുതത്തോടെ നോക്കി.
ദീപുവിന് എന്ത് പറയണം, എന്നു യാതൊരു ഐഡിയുമില്ലായെന്നു അറിഞ്ഞതുകൊണ്ടാവണം അഭി അതിനായി മുൻകൈയെടുത്തത്.
\" ഹായ്, മാഡം അശ്വതി മാധവിൻ അസിസ്റ്റന്റ് ഇല്ലൈയ? \"
\" ആമ, നീങ്കേ യാര്? \"  കമലം ചോദിച്ചു.
\" അശ്വതിയെ എങ്കൾക്ക് തെരിയും.. നങ്കള് അശ്വതിയിൻ പക്കത്തു വീട്ടുകാരാർക്ക \"
തമിഴ് അത്ര വശമല്ലാത്ത അഭി എങ്ങനൊക്കെയോ പറഞ്ഞൊപ്പിക്കുന്നത് കണ്ടു ദീപുവിന് അതിശയം തോന്നി.
\" നീങ്കേ മലയാളികളാ? \" കമലം ചോദിച്ചു.
\" ആമ \' അഭി ഉത്തരം നൽകി.
ഇത് കേട്ട് കമലം സന്തോഷം കൊണ്ട് എഴുന്നേറ്റു അവരെ രണ്ടു പേരെയും വണങ്ങി.
\" ഉക്കാര് ബ്രൊതേഷേസ്..നാനും ഒരു മലയാളി.. അപ്പ വന്ത് മലയാളി.. അമ്മ തമിഴ്.. എനക്ക് മലയാളം തെരിയും.. ഞാൻ കാസര്ഗോഡണ് താമസിച്ചിരുന്നത് \"
അവൾ തമിഴ്നൊപ്പം മലയാളം ഇടകലർത്തി സംസാരിച്ചു.
അവളുടെ സംസാരത്തിനിടയിൽ തന്നെ ദീപുവും അഭിയും അവൾക്കു അഭിമുഖമായി ഇരുന്നിരുന്നു.
അവൾ ഇരുവരെയും നോക്കി ചോദിച്ചു.
\" ബ്രോതെര്സ്.. നിങ്ങൾ അശ്വതി മാഡത്തെ കാണാൻ വന്നതാണോ? \"
അവളുടെ ചോദ്യം കേട്ട് ഇരുവരും മുഖത്തോട് മുഖം നോക്കി. ഇത്തവണ മറുപടി നൽകിയത് ദീപുവായിരുന്നു.

\" കാണണം, മിണ്ടണമെന്നൊക്കെയുണ്ട്.. പക്ഷെ ഒരു ദിവസം പെട്ടെന്ന് നാട് വിട്ട ആളാണ് അശ്വതി.. അതിന്റെ റീസൺ എന്താണെന്നു ഇതുവരെ ഞങ്ങൾ നാട്ടുകാർക്ക്‌ അറിയില്ല.. കമലത്തിനു അറിയുമോ എന്താണെന്നു? \"
ഇത് കേട്ട് കമലം അദ്യം ഒന്ന് സംശയിച്ചിരുന്നു. എന്നാലും മുൻപിൽ ഇരിക്കുന്നവർ മലയാളികളും അശ്വതിടെ നാട്ടുകാരുമായതിനാൽ അവൾക്കു മറുപടി പറയാതിരിക്കാനയില്ല.
\" അത്. അതൊന്നും പുറത്ത് പറയാൻ പാടില്ല \"
ഇത് കേട്ട് അഭി പറഞ്ഞു
\" കമലം പ്ളീസ്.. ഞങ്ങൾ അശ്വതിയെ ഒരുപാട് തിരഞ്ഞു.. എന്നിട്ടും ഫലമുണ്ടായില്ല. എന്താണ് സംഭവിച്ചതെന്നു ഒന്ന് പറ \"
അവന്റെ കെഞ്ചൽ കെട്ടിട്ടെന്നോണം കമലം പറഞ്ഞു
\" ഞാൻ പറയാം.. പക്ഷെ ഇത് നിങ്ങൾ മറ്റാരോടും പറയില്ലായെന്നു എനിക്ക് വാക്ക് തരണം \"
\" പ്രോമിസ് \" അഭി അവൾക്കു വാക്ക് കൊടുത്തു.


\" ഓക്കേ..അശ്വതി മാഡത്തിന് ഒരുപാടു പ്രോബ്ലെംസ് ഉണ്ടായിരുന്നു.. മാഡത്തിന്റെ കുടുംബത്തെ അവസ്ഥ ഒക്കെ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ? \" കമലം ചോദിച്ചു.
\"  വേണ്ട.. കല്യാണം കഴിഞ്ഞ അശ്വതി തിരികെ വന്നു വീട്ടിൽ നിന്നു.. പിന്നെ ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷയായി.. അതിനു കാരണം മാത്രം അറിഞ്ഞാൽ മതി\" ദീപു പറഞ്ഞു.
\" അതിന് കാരണം വേറെയൊന്നുമല്ല.. മാഡത്തിന്റെ ഭർത്താവ് മാഡത്തെ ഉപേക്ഷിച്ചത്തിനു രണ്ടു മാസം കഴിഞ്ഞാണ് ആ കുടുംബം ഞെട്ടിക്കുന്ന ഒരു സത്യം മനസിലാക്കിയത് \"
\" എന്ത്? \" ദീപുവും അഭിയും ആകാംഷയോടെ അവളോട്‌ ചോദിച്ചു.
\" അശ്വതി മാഡം രണ്ടു മാസം പ്രെഗ്നന്റ് ആണെന്ന് \"
\" വാട്ട്‌? \" ദീപു ഞെട്ടലോടെ ചോദിച്ചു.എന്നാൽ അഭിക്കു യാതൊരു ഭാവ വ്യത്യാസവുമില്ലായെന്നു കണ്ടു ദീപു അമ്പരന്നു.
\" അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടില്ലെന്നല്ലേ പറയുന്നേ പിന്നെങ്ങനാ? \"
ദീപുവിന്റെ അമ്പരപ്പ് കണ്ടു അഭി അവന്റെ തുടയിൽ അമർത്തിപ്പിടിച്ചു.
\" അതൊക്കെ ശെരിയ.. എന്നാൽ മാഡത്തിന്റെ ഹസ്ബൻഡ് ഒരിക്കൽ മദ്യപിച്ചു ലക്ക് കെട്ട് വന്ന രാത്രിയിൽ സമ്മാനിച്ചതാ.. മാഡത്തിന്റെ കൂടെയുള്ള ഞങ്ങളുടെ കാത്തു മോളെ.. അയാൾക്ക്‌ പോലും ആ രാത്രിയെപ്പറ്റി ഇപ്പോഴും അറിയില്ല.. അറിഞ്ഞിരുന്നേൽ ഒരുപക്ഷെ അയാൾ സ്വന്തം മകളെ കാണാൻ വന്നിരുന്നേനെ \"
അവളുടെ മറുപടി കേട്ട് ഞെട്ടി തരിച്ചിരുന്ന ദീപുവിന്  ചുറ്റുമുള്ളതൊക്കെ കിടന്നു കറങ്ങുന്നതായി തോന്നി, മരവിച്ച ശരീരവും മനസുമായി ഒരു പ്രതിമകണക്കെ ഇരിക്കണേ അവന് കഴിഞ്ഞൊള്ളൂ . കുറച്ചു മുൻപ് അച്ചുവിനോപ്പം കണ്ട കൊച്ചു പെൺകുട്ടി തന്റെ മകളാണെന്ന തിരിച്ചറിവ് അവനിൽ വല്ലാത്തൊരു പ്രകമ്പനം തന്നെ ഏൽപ്പിച്ചു.
ദീപുവിന്റെ ഈ ഞെട്ടൽ കമലത്തിന് മനസിലാക്കരുതെന്ന ഉദ്ദേശത്തോടെ അഭി ചോദ്യങ്ങൾ തുടർന്നു.
\" ഓക്കേ.. അപ്പോൾ അതാണോ അശ്വതി.. നാട് വിടാൻ കാരണം.. അതിനു ശേഷം അവൾ എവിടെയായിരുന്നു.. എങ്ങനെ ഈ ഫീൽഡിൽ എത്തി?\"
\" മാഡം ചെറുപ്പം തൊട്ടേ ഡാൻസ് ചെയ്യുമായിരുന്നു.. മാഡത്തിന്റെ ഒരു അകന്ന ബന്ധുവായ സൈരന്ധ്രി മാഡമായിരുന്നു  മാഡത്തിന്റെ ഗുരു.. ദക്ഷിണ കൊടുക്കാൻ പോലും വകയില്ലായിരുന്ന അശ്വതി മാഡത്തെ പത്തു പൈസ വാങ്ങാതെ സൈരന്ധ്രി മാഡം പഠിപ്പിച്ചു.. പിന്നെ അശ്വതി മാഡത്തെ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ അവർ മാഡത്തിനൊരു കൈത്താങ്ങായി.. സൈരന്ധ്രി മാഡം അശ്വതി മാഡത്തെ ചെന്നൈയിൽ കൊണ്ടു പോയി കൂടെ താമസിപ്പിച്ചു.മോളു ജനിച്ചു ഒരു വർഷം തികഞ്ഞപ്പോൾ തന്നെ അശ്വതി മാഡം നൃത്താഭ്യാസം വീണ്ടും തുടങ്ങി.. സൈര ന്ധ്രി മാഡത്തിന്റെ നിർദേശപ്രകാരം പല സ്റ്റേജ് പ്രോഗ്രാംസിലും പങ്കെടുത്തു.അങ്ങനെ ഒരു പ്രോഗ്രാമിൽ വിശിഷ്ടാതിഥിയായിരുന്ന തമിഴ്ലെ  പെരിയ ഡയറക്ടർ സെൽവം സർ മാഡത്തിന്റെ ഡാൻസ് കണ്ടു ഇമ്പ്രെസ്സ്ഡ് ആയി സിനിമയിലേക്ക് ക്ഷണിച്ചു അഭിനയ്ക്കാൻ താല്പര്യമില്ലായിരുന്ന മാഡം അങ്ങനെ സിനിമയിൽ കൊറിയോഗ്രാഫറായി\"
അച്ചുവിന്റെ കഥകളെല്ലാം കേട്ട് കണ്ണുതള്ളിയിരുന്ന ദീപുവും അഭിയും പരസ്പരം ഒന്ന് നോക്കാൻ പോലും ആകാതെ വിയർത്തു. അവര് സൈലന്റയത് കണ്ടു കമലം ചോദിച്ചു.
\" ഏയ്‌ ബ്രോതെര്സ്.. എന്ത് പറ്റി? മാഡത്തിന്റെ കഥ കേട്ട് സാഡായോ? എന്ത് ക്രൂരനാ മാഡത്തിന്റെ ഹസ്ബൻഡ് അല്ലേ? സ്നേഹിക്കാൻ മാത്രം അറിയാവുന്ന മാഡത്തെ വേണ്ടാന്ന് വെച്ചു.എന്നിട്ട് ഇപ്പോൾ ന്തായി മാഡം ഫേമസായി.. അയാൾ ഇതൊക്കെ കാണുന്നുണ്ടോ ആവോ \" അവള് കുറ്റപ്പെടുത്തുന്നതെല്ലാം തന്നെയാണെന്ന് ഓർത്ത് നെഞ്ച് പൊട്ടി ചാകാൻ ദീപുവിന് തോന്നി. ഒന്നും പറയാനാകാതെ അവൻ ഇരിപ്പടത്തിൽ നിന്നു എഴുന്നേറ്റു കൂടെ അഭിയും.
ഇത് കണ്ട് കമലം ചോദിച്ചു.
\" നിങ്ങൾ പോകുവാണോ.. ആട്ടെ നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു.. എന്താ പേര്? \"
\" ഇത് അരുൺ, ഞാൻ സുനിൽ \" അഭി വേഗം തന്നെ രണ്ടു പേരുകൾ ഒപ്പിച്ചു പറഞ്ഞു.
\" ഞങ്ങൾ ഇവിടെ ഒരു കമ്പനിയില വർക്ക്‌ ചെയ്യുന്നേ.. വീണ്ടും കാണാം.. \" ഇത്രയും പറഞ്ഞു അഭി ദീപുവിന്റെ തോളിൽ പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് പോയി.കമലം ആകട്ടെ ഒന്നും മനസിലാകാതെയിരുന്നു. അപ്പോഴേക്കും അവൾക്കു മുൻപിൽ ചൂട് പറക്കുന്ന ചിക്കൻ ബിരിയാണിയെത്തിയിരുന്നു. ആഹാരപ്രിയയായ അവൾ അവർക്കു നേരെയുള്ള നോട്ടം നിർത്തി ബിരിയാണിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു.


തുടരും 



ഭാഗം 10

ഭാഗം 10

4.8
2488

എല്ലാത്തിനുമൊടുവിൽ റൂമിൽ തിരിച്ചെത്തിയ ദീപുവിന്റെ മനസു വല്ലാണ്ട് ആസ്വസ്ഥമായിരുന്നു.തന്റെ ചോരയിൽ ഒരു കുഞ്ഞുണ്ടെന്നുള്ള സത്യം തിരിച്ചറിഞ്ഞപ്പോൾ മുതൽ അവൻ ചത്തു ജീവിക്കുന്നതിനു തുല്യമായി മാറിയിരുന്നു. ആസ്വസ്ഥനായി ഒരു മൂലയ്ക്ക് ഇരിപ്പുറപ്പിച്ച ദീപുവിനോട് ഒന്നും തന്നെ പറയുവാനാകാതെ അഭിയും നിന്നു.***********ബിരിയാണിയൊക്കെ സാപ്പിട്ടു കമലം റൂമിലേക്ക്‌ എത്തുമ്പോഴേക്കും അച്ചു മേക്കപ്പ് ഒക്കെ അഴിച്ചു വെച്ചു ഫ്രഷായി വന്നിരുന്നു.പെട്ടെന്നാണ് കുറച്ചു മുൻപ് പരിചയപ്പെട്ട മലയാളികളെ കുറിച് അവൾക്കോർമ്മ വന്നത്.അത് അച്ചുവിനോട് പറയണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലാ