ഭാഗം 10
എല്ലാത്തിനുമൊടുവിൽ റൂമിൽ തിരിച്ചെത്തിയ ദീപുവിന്റെ മനസു വല്ലാണ്ട് ആസ്വസ്ഥമായിരുന്നു.തന്റെ ചോരയിൽ ഒരു കുഞ്ഞുണ്ടെന്നുള്ള സത്യം തിരിച്ചറിഞ്ഞപ്പോൾ മുതൽ അവൻ ചത്തു ജീവിക്കുന്നതിനു തുല്യമായി മാറിയിരുന്നു. ആസ്വസ്ഥനായി ഒരു മൂലയ്ക്ക് ഇരിപ്പുറപ്പിച്ച ദീപുവിനോട് ഒന്നും തന്നെ പറയുവാനാകാതെ അഭിയും നിന്നു.
***********
ബിരിയാണിയൊക്കെ സാപ്പിട്ടു കമലം റൂമിലേക്ക് എത്തുമ്പോഴേക്കും അച്ചു മേക്കപ്പ് ഒക്കെ അഴിച്ചു വെച്ചു ഫ്രഷായി വന്നിരുന്നു.
പെട്ടെന്നാണ് കുറച്ചു മുൻപ് പരിചയപ്പെട്ട മലയാളികളെ കുറിച് അവൾക്കോർമ്മ വന്നത്.അത് അച്ചുവിനോട് പറയണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായി അവൾ. ഒരുപക്ഷെ പറഞ്ഞാൽ അച്ചുവിന്റെ കഥ അവരോട് തുറന്നു പറഞ്ഞു എന്നറിഞ്ഞാൽ അവൾ ദേഷ്യപ്പെട്ടാലോ എന്ന ഭയം കമലത്തിനെ ആസ്വസ്ഥയാക്കി. ഒടുക്കം ഒന്നും തന്നെ അച്ചുവിനോട് പറയണ്ട എന്ന തീരുമാനത്തോടെ അവൾ അച്ചുവിനെ സമീപിച്ചു..
\" ആഹാ ഫുഡ് ഒക്കെ കഴിച്ചോ? \" തന്റെ ഡ്രെസ്സുകൾ അടുക്കി വെക്കുന്നതിനിടക്ക് അച്ചു കമലത്തോട് ചോദിച്ചു.
\" കഴിച്ചു\"
കമലം മറുപടി നൽകി.
\" അഹ് കമലം.. മോൾക്ക് ഐസ് ക്രീം വേണമെന്ന് പറഞ്ഞു ഒറ്റ വാശിയ.. നീ ഒന്ന് പുറത്ത് കൊണ്ട് പോയി വാങ്ങിച്ചു കൊടുക്ക്.. എനിക്ക് നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ \" അച്ചു ബെഡിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.
\" അതിനെന്താ മാഡം.. കാത്തു മോൾക്ക് ഞാൻ ഐസ് ക്രീം വാങ്ങി കൊടുക്കാം \"
കമലം പിണങ്ങി നിന്ന കാത്തുവിന്റെ അരികിൽ എത്തി.
\" കാത്തു കുട്ടി.. വാങ്കോ.. നമുക്കു ഐസ് ക്രീം സാപ്പിടാം \"
ഇത് കേട്ട് കാത്തുവിന്റെ കുഞ്ഞ് മിഴികൾ വിടർന്നു.. ആ കുഞ്ഞി ചുണ്ടുകൾ സന്തോഷം കൊണ്ട് വിരിഞ്ഞു.അവൾ കമലത്തിന്റ കൈ പിടിച്ചു ഐസ്ക്രീം പാർലർ തിരക്കിയോടി
*********
റൂമിൽ ഇരുന്നു ആസ്വസ്ഥനായ ദീപു.. അഭിയോട് പോലും പറയാതെ പുറത്തു ചാടി.. എങ്ങോട്ടെന്ന് ലക്ഷ്യമില്ലാതെ കാറും എടുത്ത് പായാൻ തുടങ്ങി. തന്നോട് പറയാതെ കാറുമായി ലക്ഷ്യബോധമില്ലാതെ പായുന്ന ദീപുവിനെ കണ്ടു സംശയം തോന്നിയ അഭി അവനു പിന്നാലെ കുതിച്ചു.
ദീപു ശര വേഗത്തിൽ പായുകയാണ്.അഭിയാണേൽ സുഹൃത്തിന്റെ ഒരു പഴയ കാറിലും .ദീപുവിന്റെ അടുത്തെത്താൻ പോലും അവനാകുന്നില്ലായിരുന്നു.
പെട്ടെന്നാണ് പിടിച്ചു നിർത്തിയപോലെ ദീപുവിന്റെ കാർ നിന്നത്.
അഭി ശരവേഗത്തിൽ കാർ ഒരു സൈഡിൽ പാർക്ക് ചെയ്തിറങ്ങി ദീപുവിന്റെ അടുത്തേക്കു ഓടിഎത്തി. ദീപു കാർ അലക്ഷ്യമായി പാർക്ക് ചെയ്തിട്ട് എന്തോ ലക്ഷ്യമാക്കി പായുകയാണ്. അവന്റെ കാർ റോഡിനു കുറുകെ മറ്റു വാഹനങ്ങൾക്ക് തടസമായി കിടക്കുന്നു. മറ്റു യാത്രക്കാരുടെ പല ഭാഷയിലുള്ള ശകാരങ്ങൾ ആ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ദീപുവിന്റെ പിന്നാലെയോടാണോ അതോ കാർ മാറ്റി പാർക്ക് ചെയ്യാണോയെന്ന ആശയകുഴപ്പത്തിലായി അഭി. എന്നാലും വെറും ഒരു കാറിനെക്കാൾ വലുതാണ് തന്റെ സുഹൃത്ത് എന്ന തിരിച്ചറിവുള്ള അവൻ ദീപുവിന്റെ പിന്നാലെ കുതിച്ചു.
ദീപു എത്തി നിന്നത് ഒരു ഐസ്ക്രീം പാർലരിന്റെ മുൻപിലായിരുന്നു. അവൻ അകത്തേക്ക് കടന്നു പിന്നാലെ അഭിയും. പിന്നെ അഭി കണ്ട കാഴ്ച അവന്റെ കണ്ണുകളെ ഈറനണിയിച്ചു. കമലത്തിനൊപ്പം ഐസ് ക്രീം കഴിക്കുന്ന കാത്തു കുട്ടിയെ ഒളിഞ്ഞും മറിഞ്ഞും നിന്നു നിറകണ്ണുകളോടെ നോക്കുകയാണ് ദീപു. അഭി അവൻ അറിയാതെ തന്നെ അവന്റെ പിന്നിൽ എത്തി ആ ചുമലിൽ കൈ വെച്ചു. പെട്ടെന്ന് അവൻ ഞെട്ടി തിരിഞ്ഞു നോക്കി തന്റെ പിന്നിൽ നിൽക്കുന്ന അഭിയെ കണ്ടു അവൻ തേങ്ങി കരഞ്ഞു. അഭി അവന്റെ കൈയിൽ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു. അവർ നടന്നെത്തിയത് കമലത്തിൻറെയും കാത്തു കുട്ടിയുടെയും മുൻപിൽ ആയിരുന്നു. ഐസ്ക്രീം നുണഞ്ഞു കൊണ്ടിരുന്ന കാത്തുകുട്ടിയുടെ കണ്ണുകൾ അവരിൽ പതിഞ്ഞു. അവൾ ദീപുവിന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു. അപ്പോഴാണ് കമലം ദീപുവിനെയും അഭിയേയും കാണുന്നത് തന്നെ. അവൾ ആത്ചര്യത്തോടെ അവരെ നോക്കി ചോദിച്ചു.
\" ആഹാ നിങ്ങൾ ഇവിടെയും വന്നോ? \"
\" ഞങ്ങൾ കുറച്ചു ഐസ് ക്രീം വാങ്ങാൻ വന്നതാ അപ്പോഴാ നിങ്ങളെ കണ്ടേ \" അഭി മറുപടി നൽകി. അപ്പോഴും ദീപു ഒരു പ്രതിമയെ പോലെ കാത്തു കുട്ടിയിൽ നിന്നു കണ്ണ് എടുക്കാനാകാതെ നിൽക്കുകയായിരുന്നു.
\" ഇയാളെന്താ മോളെ ഇങ്ങനെ നോക്കുന്നെ? \"
കമലം സംശയത്തോടെ ദീപുവിനോട് ചോദിച്ചു. എന്നാൽ അവനാകട്ടെ അവളുടെ ആ ചോദ്യം കേട്ടത് പോലുമില്ല മാത്രമല്ല അവൻ കാത്തുവിന്റെ അരികിലേക്ക് കൂടുതൽ അടുത്ത് വന്നു. കാത്തുവും അവനെ നോക്കി പുഞ്ചിരിക്കുണ്ട്. വേഗം തന്നെ അവൻ ആ കുഞ്ഞിന് മുൻപിൽ മുട്ട് മടക്കി നിന്ന് അവളെ ചേർത്തു പിടിച്ചു ആ നെറുകിൽ ചുംബിച്ചു.ഇതെല്ലാം കണ്ടു കമലം അന്താളിച്ചു നിൽക്കുകയാണ്.. എന്നാൽ അഭിക്കു പ്രേത്യകിച്ചൊന്നും തന്നെ തോന്നിയതുമില്ല. ഇതൊക്കെ തനിക്കു പിറന്ന മകളെ ആദ്യമായി കണ്ട ഒരു അച്ഛന്റെ സ്നേഹനിർഭരമായ പ്രകടനങ്ങലാണെന്നു അവനു അറിയാമായിരുന്നു.
ദീപു ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു വിതുമ്പി. ഒന്നും മനസിലാകാതെ കാത്തു കമലത്തെ നോക്കി ചോദിച്ചു.
\" ആന്റി.. ഈ അങ്കിൾ ആരാ? \"
ഇതിനു ഉത്തരം പറഞ്ഞത് ദീപു ആയിരുന്നു അതും കമലത്തെ നോക്കി.
\" കമലം താൻ പറഞ്ഞ കാത്തു മോളുടെ ദുഷ്ടനായ അച്ഛൻ ഈ ഞാൻ തന്നെയാ \"
\" ഏയ് നോ... കാത്തുവിന്റെ അച്ഛന്റെ പേര് ദീപു എന്നാണ് \" കമലം തർക്കിച്ചു.
\" ആ ദീപു ഇവനാണ് \" അഭി ദീപുവിനെ ചൂണ്ടി പറഞ്ഞു.
കമലം നേരിയ അരിശത്തോടെ അവരെ നോക്കി പറഞ്ഞു.
\" നിങ്ങൾ കള്ളം പറയണ്ട.. നിങ്ങളുടെ പേരുകൾ അരുൺ, സുനിൽ എന്നൊക്കെയല്ലേ.. പിന്നെ ഇയാൾ എങ്ങനെ കാത്തുവിന്റെ അച്ഛൻ ദീപുവാകും \"
അവളുടെ ചോദ്യത്തിന് ഉത്തരമേന്നോണം തന്റെ പോക്കറ്റിൽ ഇരുന്ന ഐഡി കാർഡ് ഉയർത്തി ദീപു കാണിച്ചു. അവൾ അത്ഭുതത്തോടെ അതിലെ ഡീറ്റൈൽസ് വായിച്ചു.
\" ദീപു വാസുദേവ്, ദീപാലയം, കല്ലായി, കോഴിക്കോട് \"
\" ഇനിയും വിശ്വാസമയില്ലേൽ ദാ നോക്ക് \"
ദീപു തന്റെ ഫോണിൽ പണ്ടെങ്ങോ ഡിലീറ്റ് ചെയ്യാൻ മറന്ന എന്നാൽ ഇന്ന് തന്റെ ജീവന്റെ ഭാഗമായി മാറിയ അവന്റെയും അച്ചുവിന്റെയും വിവാഹ ഫോട്ടോ കമലത്തിനു മുൻപിൽ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു. കമലം വിശ്വസിക്കാനാകാതെ അവനെ തന്നെ നോക്കി നിന്നു. ദീപു അവളെ നോക്കി പറഞ്ഞു.
\" ഈ ദീപു ഒരു ദുഷ്ടനായിരുന്നു.. എന്നെ സഹോദരനായി മാത്രം കണ്ടിരുന്ന ഒരു പെണ്ണിന് വേണ്ടി താലികെട്ടിയ പെണ്ണിനെ തള്ളി കളഞ്ഞ ചതിയൻ..ഇഷ്ടമില്ലാരുന്നെങ്കിൽ അത് തുറന്നു പറഞ്ഞു ഈ വിവാഹത്തിൽ നിന്നു ഒഴിയമായിരുന്നല്ലോ എന്നു എന്റെ വീട്ടുകാരും അച്ചുവും, സുഹൃത്തുക്കളും മാറി മാറി ചോദിച്ചിട്ടും അതിനു ഉത്തരം കണ്ടെത്താനാകാതെ ഒരു പെണ്ണിന്റെ ജീവിതം തുലച്ചവൻ.. കമലം തനിക്കറിയുമോ.? ഈ അഞ്ചു വർഷത്തിനിടയിൽ എന്റെ അച്ഛനും അമ്മയും, ചേച്ചിയുംമൊന്നും എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടേയില്ല. അവർക്കെല്ലാമിടയിൽ കിടന്നു വെന്തുരുകുവായിരുന്നു ഞാൻ.. ഈ ലോകത്ത് അന്വേഷിക്കാവുന്നിടത്തൊക്കെ അച്ചുവിനെ ഞാൻ തിരക്കി നടന്നു.. പക്ഷെ കിട്ടിയില്ല.. എല്ലാവരും എന്നെ വെറുത്തു.. എന്തിനു പറയുന്നു.. എന്റെ നിഴലായി ഈ നിൽക്കുന്ന അഭി പോലും ഉള്ളിൽ എന്നെ വെറുക്കുണ്ട് \" ഇത്രയും പറഞ്ഞു ദീപു നിറഞ്ഞ കണ്ണുകളോടെ അഭിയെ നോക്കി. അവനും ഒന്നും പറയാനാകാതെ നിൽക്കുകയായിരുന്നു.കമലത്തിനും എന്ത് പറയണം എന്നറിയില്ലായിരുന്നു. ഇതെല്ലാം കേട്ട് നിന്ന കാത്തുക്കുട്ടി ഒന്നും മനസിലാകാതെ എല്ലാരേയും മാറി മാറി നോക്കി കൊണ്ടുനിന്നു.
\" സർ, ഞാൻ എന്താ വേണ്ടേ? മാഡത്തോട് സാർന്റെ കാര്യം പറയാണോ? സാറിനെ കണ്ടുവെന്നു? \" കമലം ചോദിച്ചു.
ദീപു ആലോചിച്ചു നിന്നിട്ട് പറഞ്ഞു.
\" ഇപ്പോൾ വേണ്ട.. ഞാൻ തന്നെ അവളെ കണ്ടോളാം..2,3 ദിവസം കൂടെ അവൾ ഇവിടുണ്ടല്ലോ\"
\" അതല്ല സർ,.. മാഡം സാറിനെ ഡിവോഴ്സ് ചെയ്യാനുള്ള പ്ലാനിലാണ്.. ഇത്രയും നാളും മാഡം അതിനു മുതിർന്നിട്ടില്ല.. മറ്റൊരു ജീവിതം കണ്ടെത്താനും പോയില്ല.. ഒരിക്കലും അതിനാകില്ല എന്നാണ് മാഡം പറയുന്നേ.. എന്നാൽ ഇപ്പോൾ ഇത്തിരി പ്രോബ്ലം ഉണ്ട് \"
\" എന്ത് പ്രോബ്ലം? \" ദീപു ആകാംഷയോടെ ചോദിച്ചു.
\" മാഡത്തിന്റെ അമ്മവനു ഒരു മകനുണ്ട് പേര് അശോക്.. നാട്ടിൽ തന്നെയുള്ള ആളാണ്.. ചെറുപ്പം തൊട്ടേ മാഡത്തെ അയാൾക് ഇഷ്ടമായിരുന്നു.. എന്നാൽ മാഡത്തിന് അതറിയില്ലായിരുന്നു.. മാഡത്തെ സർ വിവാഹം കഴിച്ച്തോടെ അശോക് നിരാശനായി.. എന്നാലും മറ്റൊരു വിവാഹത്തിന് അയാൾ സമ്മതിച്ചില്ല. ഇപ്പോൾ ഈ അശോക്കിന്റെ തന്നെ പ്രോപ്പസൽ മാഡത്തിന് വന്നു. മാഡം അതിനു എതിർപ്പായിരുന്നു. എന്നാൽ സൈരന്ധ്രി മാഡത്തിന്റെയും, വീട്ടുകാരുടേം നിർബന്ധത്തിന് മുൻപിൽ അശ്വതി മാഡത്തിന് തോറ്റു കൊടുക്കേണ്ടി വന്നു. ദീപു സാറുമായി ഉള്ള ബന്ധം വേർപ്പെടുത്തി അശോകിനെ സ്വീകരിക്കാൻ മനസില്ലാ മനസോടെ നിർബന്ധിതയയേക്കുവാന് അശ്വതി മാഡം ഇപ്പോൾ \"
ഇത് കേട്ട് ദീപുവിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. എത്രയും വേഗം എന്തെങ്കിലും ചെയ്തില്ലേൽ അച്ചു തന്റെ കൈ വിട്ടു പോകുമെന്ന ഭയം അവനിൽ ആളിപ്പടർന്നു .
തുടരും
ഭാഗം 11
\"ഇനി ഞാൻ എന്ത് ചെയ്യും അഭി?\" ദീപു അഭിയുടെ തോളിൽ മുഖം അമർത്തി വിങ്ങി കൊണ്ട് ചോദിച്ചു.ഇത് കണ്ടിട്ടാകാം കമലത്തിനു അവനോട് ചെറിയൊരു അലിവ് തോന്നി. അവൾ അവനോടായ് പറഞ്ഞു\" അശ്വതി മാഡം ഈ ലോകത്ത് ഒരാൾ പറഞ്ഞാൽ മാത്രം ഈ ദീപു സാറിനെ സ്വീകരിച്ചേക്കും\"\" അതാരാണ്? ആരായാലും അവരുടെ കാല് പിടിച്ചു എനിക്ക് വേണ്ടി അച്ചുവിനോട് സംസാരിക്കാൻ ഞാൻ അപേക്ഷിക്കാം.. ആരാണത്? \" ദീപു ആവേശത്തോടെ കമലത്തിനോട് ചോദിച്ചു.\" വേറാരുമല്ല സൈരന്ധ്രി മാഡം... മാഡം പറഞ്ഞാൽ അശ്വതി മാഡം കേൾക്കും.. അത്രയ്ക്ക് കടപ്പാടുണ്ട് മാഡത്തിനോട് അശ്വതി മാഡത്തിന്\"കമലത്തിന്റെ വാക്കുകൾ കേട്ട് ദീപുവിന് അല്പം ആശ്വാസം തോന്