Aksharathalukal

സഖീ പാർട്ട്‌ 6

പിന്നീട് ഓനെ പലവട്ടം  കണ്ടെങ്കിലും കണ്ട ഭാവം പോലും ഇല്ലാതെ പോവുന്നതിൽ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു തുടങ്ങി...

അങ്ങനെ ഇരിക്കെയാണ് കാലോത്സവ തീയതി അന്നൗൻസ് ചെയ്തത്.. എല്ലാരും ഓരോ പരിപാടി ഒക്കെ ആയി തിരക്കായി..
ഷാനുവിന്റെ നിർബന്ധത്തിനു വഴങ്ങി ഞാനും കവിത രചന മത്സരത്തിന് ചേർന്നു..

അങ്ങനെ കലോത്സവം വന്നെത്തി
ഓരോ പരിപാടി കഴിയുമ്പോഴും കയ്യടികളും കൂകി വിളികളും കൊണ്ട് സദസ്സ് നിറഞ്ഞു..

\"ഏയ്‌ അയിശു സ്റ്റേജിൽ ആരാന്ന് നോക്ക്‌ മോളെ...\"

മാഹിൻ... ഓൻ ന്താ സ്റ്റേജിൽ

\"ഓൻ മാപ്പിളപ്പാട്ട് പാടാൻ വന്നതാ അയിശു..

ഞങ്ങൾ വായും പൊളിച്ചു നോക്കി നിക്കേ ഓൻ പാടി തുടങ്ങി...

\"മാണിക്യ മലരായ പൂവി
മഹദിയാല് ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്
വിലസിടും നാരി
വിലസിടും നാരി....\"

ഓൻ പാടി തീർന്നതും ഒരാരവം തന്നെ നിറഞ്ഞു സദസ്സിൽ... ഒരു നിമിഷം ഞാനും മതിമറന്നു നിന്നു പോയി..

\"ഓൻ പണ്ടേ ഈ പെൺ മ്പിലേറെ കയ്യിലെടുത്തതാ..\" ( ഷാനി )

\"ഹെ എന്ത്... \"

\"കഴിഞ്ഞ വർഷോം ഓൻ പാടി തകർത്തതാണ് മോളെ.. ഞാൻ പോലും വായും പൊളിച്ചു ഇരിന്നിട്ടുണ്ട് \"

\"എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ..\"

\"അത്‌.. വിട്ട്പോയി സോറി.. ഓള് ഇളിച്ചു കൊണ്ട് പറഞ്ഞു

എന്റെ കണ്ണ് മുഴുവൻ പാടി കഴിഞ്ഞ് സ്റ്റേജിന്ന് ഇറങ്ങിയ മാഹിന് പുറകെ ആയിരുന്നു.. ഒരു മിന്നായം പോലെ കണ്ടതാണ്.. പിന്നെ എവിടെ പോയി ആവിയായി പോയോ എന്ന് വിചാരിച്ചു ചുറ്റും നോക്കുമ്പോഴാണ് ഒരു പെണ്ണിനോട് ചിരിച്ചു മറിഞ്ഞു സംസാരിക്കുന്നെ കണ്ടത്...
അതോടെ ആവിയായി എന്റെ ഉള്ളിലെ സന്തോഷത്തിന്റെ മൊട്ടുകൾ..

എത്ര തന്നെ സ്വന്തമാവില്ലെന്ന് പഠിപ്പിച്ചിട്ടും എന്തെ മനസ്സ് അത്‌ കേൾക്കുന്നില്ല എന്നത് മാത്രം ചോദ്യം ചിഹ്നമായി നില്കുന്നു...

അവസാനം മാപ്പിളപ്പാട്ട് മത്സരത്തിന് ഒന്നാം സമ്മാനം \"മാഹിൻ അഷ്ഫാഖ് \"
എന്ന് അന്നൗൻസ് ചെയ്യുമ്പോഴും ഉള്ളിൽ തിരതല്ലി വന്ന സന്തോഷത്തെ അടക്കി നിർത്തി ഞാൻ

കവിത രചന ഒന്നാം സമ്മാനം
\"അയിഷാ സുൽത്താന \"

\"അയിശു നിനക്കാണ് ദേ നിന്നെ വിളിക്കുന്നു..\"

\"അയിഷാ സുൽത്താന \"

സർ വീണ്ടും അന്നൗൻസ് ചെയ്തു

വിശ്വസിക്കാനാവാതെ തരിച്ചു നിന്നുപ്പോയി ഞാൻ,
ഷാനിയുടെ നിർബന്ധത്തിനു വഴങ്ങി, പോയി എന്തൊക്കെയോ കുറിച്ചു എന്നല്ലാതെ സമ്മാനം കിട്ടൂന്ന് പ്രതീക്ഷിച്ചേ ഇല്ലാ..

സ്റ്റേജിൽ കയറി സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചിറങ്ങുമ്പോ മാഹിൻ ഉണ്ടായിരുന്നു അവിടെ..തന്നെ ഓൻ ഒന്ന് നോക്കുക പോലും ചെയ്തില്ല...
ഉള്ളിലൊരു നോവിന്റെ അഗ്നി ആളി കത്തുമ്പോലെ തോന്നി എനിക്ക്..

ഷാനി ഓടി വന്ന് കെട്ടിപിടിച്ചു..
\"കോൺഗ്രാറ്റ്സ് ന്റെ അയിശൂ... \"

അങ്ങനെ ആ ദിനവും കടന്നു  പോയി..
(തുടരും )

സഖീ part 7

സഖീ part 7

4.7
1562

കൊറച്ചു ദിവസങ്ങൾക്കു ശേഷം \"ഷാനീ.. \"\"ഓ.. \"\"അതില്ലേയ് ... \"\"ഏത്.. \"\"ഓനെ കാണാതെ കുറച്ചു ദിവസായില്ലേ \"\"ഏത് ഓനെ.. \"\"ആ ഓനെ തന്നെ \"\"നീല കണ്ണുള്ള.... ആ..\"\"ഹാ.. കുറച്ചീസായിട്ട് ഓനെ എവിടേം കണ്ടീലാലോ \"\"അയിന് നിനക്കെന്താ.. \"\"അല്ലാ.. അങ്ങനെ അല്ലാ.. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോഴൊകെ എവിടെങ്കിലും കാണാറുണ്ട് മൈൻഡ് ചെയ്യാറില്ലെങ്കിലും.. ഇപ്പൊ കുറച്ചീസായിട്ട് സ്കൂൾ വിട്ടിട്ട് കൂടി കണ്ടീലാലോന്ന്.. \"\"ആയിക്കോട്ടെ അയിന് നിനക്കെന്താ അയിശു..ഓൻ വന്നോട്ടെ വരാതിരുന്നോട്ടെ നിനക്കെന്താ.. \"\"എനിക്ക് കാണാഞ്ഞിട്ട് എന്തോ പോലേ.. നമുക്ക് ക്ലാസ്സ്‌ വരെ ഒന്ന് പോയി നോക്കിയാലോ..\"\"എന്തിന്.. എന്താ കാര