Aksharathalukal

സഖീ part 7

കൊറച്ചു ദിവസങ്ങൾക്കു ശേഷം 

\"ഷാനീ.. \"

\"ഓ.. \"

\"അതില്ലേയ് ... \"

\"ഏത്.. \"

\"ഓനെ കാണാതെ കുറച്ചു ദിവസായില്ലേ \"

\"ഏത് ഓനെ.. \"

\"ആ ഓനെ തന്നെ \"

\"നീല കണ്ണുള്ള.... ആ..\"

\"ഹാ.. കുറച്ചീസായിട്ട് ഓനെ എവിടേം കണ്ടീലാലോ \"

\"അയിന് നിനക്കെന്താ.. \"

\"അല്ലാ.. അങ്ങനെ അല്ലാ.. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോഴൊകെ എവിടെങ്കിലും കാണാറുണ്ട് മൈൻഡ് ചെയ്യാറില്ലെങ്കിലും.. ഇപ്പൊ കുറച്ചീസായിട്ട് സ്കൂൾ വിട്ടിട്ട് കൂടി കണ്ടീലാലോന്ന്.. \"

\"ആയിക്കോട്ടെ അയിന് നിനക്കെന്താ അയിശു..
ഓൻ വന്നോട്ടെ വരാതിരുന്നോട്ടെ നിനക്കെന്താ.. \"

\"എനിക്ക് കാണാഞ്ഞിട്ട് എന്തോ പോലേ.. നമുക്ക് ക്ലാസ്സ്‌ വരെ ഒന്ന് പോയി നോക്കിയാലോ..\"

\"എന്തിന്.. എന്താ കാര്യം... ഉം ഉം \"
ഓൾ കണ്ണടച്ച് കാണിച്ചു...

\"ഉം.. \"

\"പറാ അയിശു..\"

\"എനിക്ക് ഓനെ ഇഷ്ടാ..\"

\"ഓഹോ ആണോ ഞാൻ അറിഞ്ഞില്ലാ എപ്പോഴാ സംഭവം.. \"

\"ഷാനീ... \" ഓളെ കളിയാക്കൽ കേട്ട ഞാൻ ദയനീയ ഭാവത്തിൽ വിളിച്ചു..

\"ഓ എന്താ അയിശു.. \"

\"ഒന്നുല്ല പോ.. \"

\"ഓ പിണങ്ങല്ലേ.. ഓനെ ഇഷ്ടാണ് അത്രല്ലേ ഉള്ളൂ വാ പോയി പറഞ്ഞിട്ട് വരാ.. \"

\"നോ വേണ്ടാ പറയണ്ടാ ഒന്ന് കണ്ടാ മതീ... കൊറച്ചീസായിട്ട് കാണാത്തോണ്ട്.. ന്തോ \"

\"ഉം.. ഓക്കേ ഓക്കേ നമ്മുക്ക് ഉച്ചക്ക് പോവാട്ടോ..\"

ഓളെന്നെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..
മനസിലെന്തോ വല്ലാത്ത ആശ്വാസം തോന്നി... പിന്നെ ഉച്ചയാവാനുള്ള കാത്തിരിപ്പായിരുന്നു..

ബെൽ അടിച്ചപ്പോ ആവേശത്തോടെ പോവാ ഷാനീ ന്ന് പറഞ്ഞു എണീറ്റു

\"ന്റെ അയിശു ഫുഡ്‌ കഴിച്ചിട്ട് പോവാ ഓരോക്കെ ഇപ്പൊ കഴിക്കാൻ പോവും.. \"

ഹും ഒരു സമദാനോം ഇല്ലാതെ ഞാൻ ഫുഡ്‌ കഴിച്ചു..

അങ്ങനെ ഓനേം തപ്പി ഇറങ്ങി..

\"കാണുന്നില്ലല്ലോ നമുക്ക് ക്ലാസ്സിൽ ചോയ്ച്ചു നോക്കിയാലോ അയിശു..\"

\"അത്‌ വേണോ എന്തിന് എന്ന് പറയും.. \"

\"അതൊക്കെ ഈ ഷാനി സെറ്റ് ആക്കാ.. നീ വാ \"

ക്ലാസ്സിലേക്ക് പോവുമ്പോ ന്റെ നെഞ്ചിൽ ഒരു ദഫ് മുട്ട് തുടങ്ങിയിരുന്നു..

\"ഹേയ്.. മാഹിൻ ഉണ്ടോ.. \"

\"ന്താ കാര്യം.. \" അതും ചോദിച്ചോണ്ട് ഒരുത്തൻ വന്നു..

\"ഒരു കാര്യം.. \"

മുഴുവനാക്കാൻ സമ്മദിക്കാതെ ഓൻ ഇടയിൽ കേറി പറഞ്ഞു

\"ന്ത്‌ കാര്യം മോളെ.. ഇക്കനോട് പറാ.. മാഹിൻ തന്നെ വേണോന്ന് ഇണ്ടോ.. \"

\"അത്‌ അത്‌ മാഗസിൻ.. മാഗസിന്റെ കാര്യത്തിന് ദിവാകരൻ സർ പറഞ്ഞിട്ട് വന്നതാ \"

ഷാനി കഷ്ടപ്പെട്ട് അത്രയും പറഞ്ഞൊപ്പിച്ചു..

\"ഓ അതാ.. ഓൻ ആ ദഫ് മുട്ട് പ്രാക്ടീസ് ഒക്കെ നടത്തുന്ന സ്റ്റേജ് ഒക്കെ ഉള്ള ആ ക്ലാസ്സിൽ ഉണ്ടാവും..\"

\"ഓകെ താങ്ക്യൂ ബ്രോ..\"

എന്നും പറഞ്ഞു ഷാനി എന്റെ കൈ പിടിച്ച് നടന്നു..

\"ദഫ് മുട്ടോ ഇനി എന്ത് ദഫ് മുട്ട്.. \" ഞാൻ ഷാനിയോട് സംശയത്തോടെ ചോദിച്ചു..

\"എടീ പോത്തേ... ജില്ലാ കലോത്സവത്തിന്റെ ആയിരിക്കും... \"

\"ഓഹോ.. \"

വലിയ ഹാളിൽ ആണ് പ്രാക്ടീസ് നടക്കുന്നത്..
ഒരുപാട് കുട്ടികൾ നോക്കുന്നുണ്ട് ഞങ്ങളും കാണികളുടെ ഇടയിൽ കയറി..

സ്റ്റേജിൽ ദഫ്മുട്ട് കളിക്കുന്ന ഓനെ നോക്കി നിക്കുമ്പോഴാണ് ഷാനിയുടെ ഒരു ഫ്രണ്ടിനെ കണ്ടു മിണ്ടിയത്..
പിന്നെ തിരിഞ്ഞു നോക്കുമ്പോ സ്റ്റേജിൽ മാഹിൻ ഇല്ലാ..

ആ ക്ലാസ്സ് മുഴുവൻ എന്റെ കണ്ണുകൾ ഓനെ പരതി നടന്നു..

\"ന്താടി.. നിന്റെ മുഖത്തു ഒരു മ്ലാനത.. \"

\"ഹേയ് ഒന്നുല്ല ഷാനി.. നമ്മക്ക് പോവാ..\"

\"ഹെ.. അപ്പോ പറയണ്ടേ...\" (ഷാനി )

\"എന്ത് പറയാൻ \" ( ഞാൻ )

\"നിനക്ക് ഓനെ ഇഷ്ടാന്ന് പറയണ്ടേന്ന്..\"

\"നൊ അതൊന്നു വേണ്ട.. ഞാൻ ഓനെ കണ്ടു.. അത്‌ മതി.. \"

\"ഹാ നീ ഇങ്ങനേ ദൂരത്തു നിന്ന് നോക്കി നിന്നോ... ഓനെ വല്ല പെമ്പിള്ളേരും കൊത്തി കൊണ്ട് പോവുമ്പോ കരഞ്ഞോണ്ട് എന്റെടുത്തേക്ക് വ... ര..\"

\"ന്താടി വിക്ക് പിടിച്ചാ \"

\"ദേ..മാഹിൻ \"

നോക്കുമ്പോ തൊട്ട് പിന്നിൽ ചിരിച്ചോണ്ട് നിക്കുന്ന മാഹിൻ ഒപ്പം ഓന്റെ വാലും.. അനസ്

\"ആരെ കൊത്തി കൊണ്ട് പോവുന്ന കാര്യാ ഷാനി.. \" (മാഹിൻ )

\"ഹേയ് ഒന്നുല്ല.. ഞങ്ങൾ വെറുതെ ദഫ് മുട്ട് കാണാൻ..\"

\"ആരോടോ ഇഷ്ടണെന്ന് പറയുന്നേ കേട്ടു.. \"

\"ഇഷ്ടോ.. ഹേയ് ഞങ്ങൾ ദഫ് മുട്ട് ഇഷ്ട്ടാന്ന് പറഞ്ഞതാ \"

ഷാനി ഒരു ചിരി ഒക്കെ മുഖത്തു ഫിറ്റ്‌ ചെയ്ത് പറഞ്ഞു..

\"അത്രേ ഉള്ളോ.. അല്ലാ ഷാനി നിക്ക് ആരെങ്കിലും ഇഷ്ടാണെങ്കിൽ ഈ മാഹിക്കാട് പറയാൻ മടിക്കേണ്ട.. ഞാൻ സെറ്റ് ആക്കാ..\"

\"ഹേ.. എനിക്കോ.. എനിക്ക് അങ്ങനെ ഒന്നുല്ലാ.. \"

\"ഓ എന്നാ ശെരി.. പോട്ടെ \"

ഓൻ അത്രേം പറഞ്ഞു പോയതും ആകെ പേടിയും ചമ്മിയും നിക്കുന്ന ഷാനിയെ കണ്ടപ്പോ എനിക്ക് ചിരി വന്നു..
ഞാൻ അറിയാതെ പൊട്ടി ചിരിച്ചു പോയി..

\"ആഹാ നീ എന്നെ കളിയാക്കുമല്ലേ..
നിക്ക് കാണിച്ചു തരാടി.. \"

എന്ന് പറഞ്ഞു ഓൾ സ്റ്റേജ് ലക്ഷ്യം വെച്ച് ഓടി...

\"ഷാനീ എന്താ എങ്ങോട്ടാ.. എടീ.. \"

ഞാനും പിറകെ.. ഓടി

ബെൽ അടിക്കാനായത് കൊണ്ട് പ്രാക്ടീസ് കാണാൻ വന്ന പിള്ളാരൊക്കെ പോയിരുന്നു..
പ്രാക്ടീസിനു വന്നവർ മാത്രം സ്റ്റേജിൽ ഉണ്ടായിരുന്നു..

ഞാൻ പിറകെ പോയി ഓളെ പിടിച്ചു..
\"ഷാനീ ന്താ കാണിക്കുന്നേ നമ്മക്ക് പോവാ..\"

\"നീ എന്നെ കളിയാക്കിയല്ലേ.. ഓൻ അത്രേം പറഞ്ഞിട്ടും എന്നെ നി സഹായിച്ചില്ലല്ലോ കാണിച്ചു തരാടി.. കള്ളകാമുകി നിനക്ക്.. ഞാനേ ഓനോട്‌ പറയാൻ പോവാ നിക്ക് ഓനെ ഇഷ്ടണെന്ന് \"

\"നോ നി വന്നേ..പറയരുത് \"..
ഞാൻ ഓളെ കൈയ്യിൽ മുറുകെ പിടിച്ചു വലിച്ചു കൊണ്ട് ഡോറിനടുത്തേക്ക്‌ നടന്നു..

\"മാ...ഹിൻ... ഈ അയിശുക് ഉണ്ടല്ലോ നിന്നെ ഭയങ്കര ഇഷ്ടാ.. നിന്നെ കൊർച്ചീസായിട്ട് കാണാഞ്ഞിട്ട് നിന്നെ കാണാനാ ഓള് വന്നേ...\"

ഓള് ഉറക്കെ വിളിച്ചു പറഞ്ഞു.. ആ വാക്കുകൾ ക്ലാസ്സിലെ ചുമരിൽ തട്ടി പ്രതിധ്വനിച്ചു... ഓളെ കയ്യിൽ മുറുകി പിടിച്ച എന്റെ കൈ ഞാൻ പോലും അറിയാതെ വിട്ടു..

സ്റ്റേജിലെ എല്ലാരും ഞങ്ങളെ നോക്കുന്നുണ്ട്.. മാഹിന്റെ മുഖത്തു എന്തെന്നില്ലാത്ത ഭാവങ്ങൾ.. നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി...
ഓൻ സ്റ്റേജിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോ ചങ്കിടിപ്പ് കൂടി.. ഞാൻ ഇറങ്ങി ഓടി.. പിന്നാലെ ഷാനിയും..

(തുടരും )

സഖീ part8

സഖീ part8

4.8
1656

ക്ലാസ്സിൽ എത്തിയതും ബെൽ അടിച്ചു.. കാത്തു നിന്ന പോലെ മാത്‍സ് സാറും വന്നു..\"അയിശൂ... \"\"ഉം.. \"\"ന്നോട് ദേഷ്യപെട്ടിരിക്കുവാണോ അയിശു..\"\"ഹ്മ്മ് \"\"ഓൻ നല്ല ചെക്കനാ അയിശു.. ഒരു പ്രശനോം ഉണ്ടാവില്ല..നീ എത്രനാൾ പറയാതെ നിക്കും.. അതോണ്ടല്ലേ ഞാൻ..\"\"ന്നാലും വേണ്ടിയിരുന്നില്ല ഷാനീ \"\"എന്നാ ഞാൻ പോയി ഓനോട്‌ പറയാ..ഞാൻ വെറുതെ പറഞ്ഞതാ എന്റെ അയിശുക്ക് അങ്ങനെ ഒന്നുല്ലാന്ന്..\"\"വേണ്ട.. \"\"വേണ്ടേ അതെന്തേ വേണ്ടാതെ...\"ഓളെന്നെ ഇക്കിളി ആക്കിക്കൊണ്ട് ചോയ്ച്ചു...അറിയാതെ ചിരി ഉറക്കെ ആയി..\"ആരാത്.. സുൽത്താന സ്റ്റാൻഡ് അപ്പ്‌. ക്ലാസ്സ് തുടങ്ങുമ്പഴേ തുടങ്ങിയോ സംസാരം.. ഷാനിബാ സ്റ്റാൻഡ് അപ്പ്‌..എന്താ നിങ്ങക്