കാലത്തിനൊത്ത് കോലം കെട്ടുന്നവരാണ് മലയാളി മങ്കമാർ എന്നു ഞാൻ പറഞ്ഞാൽ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം എന്നാൽ മലയാളി പെൺകൊടിമാരുടെ സൗന്ദര്യ സങ്കല്പത്തിൽ അവരുടെ ഹൃദയം കവർന്ന് അവർക്കിടയിൽസ്ഥാനം നേടിയ ഒരു പുഷ്പമുണ്ട് മലയാളി പെൺകൊടിമാരുടെ ആഘോഷവേളകളിൽ ഒക്കെയും നീണ്ടു നിവർന്ന് കിടക്കുന്ന അവരുടെകേശത്തെ ചുംബിച്ച് കിടക്കുന്ന മുല്ലപൂവ്
നിരവധി മാംഗല്യ മൂഹർത്തങ്ങൾക്ക് നവവധുവിൻ്റെ മുടിയഴകിൽപുഞ്ചിരി തൂകി ഇരിക്കുന്ന മുല്ലപ്പൂവ് അത് അവൾക്കൊരു അലങ്കാരമായിരുന്നു.സ്വന്തം സൗന്ദര്യത്തിൻ്റെ അനുഭൂതി വിരിയിക്കുന്ന ഒരു സന്തോഷമായിരുന്നു...... ആത്മവിശ്വാസമായിരുന്നു. എവിടെ ഒളിപ്പിച്ചു വെച്ചാലും മുല്ലപ്പൂവ് നല്കുന്ന പരിമളവും സുഗന്ധവും ഒന്നു വേറെ തന്നെ 200ൽ പരം ഇനങ്ങളുള്ള
\"ഒലിയേസീ \"എന്ന കുടുംബത്തിലെ ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ് മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine). \"ദൈവത്തിന്റെ സമ്മാനം\" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ആരും കാണാതെ രാത്രിയിലെത്തി സമ്മാനമായി ദൈവം നൽകുന്നതാണ് രാത്രിയിൽ വിടരുന്ന വെളുത്ത പുഷ്പമായ സുഗന്ധവാഹിനിയായ മുല്ലപ്പൂവ്
ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്.
ഇനിലോകത്തിലേക്ക് ഒന്നു ഉറ്റുനോക്കിയാൽ ഫിലിപ്പൻസ് ,ഇന്തോനേഷ്യ ,പാകിസ്താൻ എന്നി രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല സിറിയയിലെ ദമസ് കോസ് നഗരത്തിന് \"മുല്ലകളുടെ നഗരം \"എന്ന് വിശേഷിപ്പിക്കാറുണ്ട് ഈ മലയാളക്കരയിലെ പഴമക്കാർ പറഞ്ഞു വെച്ച ഒരു പഴഞ്ചൊല്ലുണ്ട് \" മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം \" ഒരു ചെടിയുടെ സൗരഭ്യവും പരിമളവും സൗന്ദര്യവും കണ്ടവർ അത് പറഞ്ഞു വെച്ച് പിരിഞ്ഞു പോയെങ്കിലും ആ പഴച്ചൊല്ലിൻ്റെ മഹത്വം എത്ര വലിയ ആശയമാണ് നമ്മുക്ക് നല്കുന്നത് ഇത് കേട്ടും കണ്ടും നമ്മുക്ക് മുന്നിൽ മുല്ല ചെടി വളരുകയാണ് ഓരോ ദിനങ്ങളിലായി സുഗന്ധം പരത്തി
രചന നിഷാ പായിപ്പാട്