മലയാളത്തിലെ പഴമക്കാർ പറഞ്ഞുവെച്ചു കടന്നുപോയ നിരവധി പഴഞ്ചൊല്ലിൽ ഒന്ന് ഞാൻ ഇവിടെ കടമെടുക്കുകയാണ് \"ചൊട്ടയിലെ ശീലം ചുടല വരെ \"ഇതിന് സാഹചര്യം അനുസരിച്ച് അർത്ഥം കാണാനാവും ഒരുപാട് നാളുകളായി എന്നെ അലട്ടുന്ന ഒരു ചിന്ത അത് നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ് ദയവായി ഇതിന് ഒരു (രാഷ്ട്രീയ നിറം നൽകരുത് ഇത് എഴുതുന്ന എനിക്ക് ആ ചിന്തയേയില്ല) നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിച്ചുകൊണ്ട്
ഇനി ഞാൻ വിഷയത്തിലേക്ക് വരാം ഒരുപാട് നാളുകളായിഎന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചിന്ത സർക്കാരിന്റെ പരമിധിക്കുള്ളിൽ നിന്നുകൊണ്ട് കൊടുക്കുന്നഅടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ കുറയുന്നത് ? .....
എന്തുകൊണ്ടാണ് മാതാപിതാക്കൾ ചെറിയ ക്ലാസുകളിൽ തുടങ്ങി തന്റെ മക്കളെ സർക്കാർ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കാൻ മടി കാണിക്കുന്നത് ? മറ്റ് സ്കൂളുകളിൽ കൊണ്ട് ചേർക്കുന്നത് ?
ഇതിനൊരു പ്രധാന കാരണം ഐ .സി .എസ് .സി , സിബി.എസ്.ഇ സ്കൂളുകളുടെ തഴച്ച് വളരൽ ആണോ ? ഇങ്ങനെ സ്കൂളുകൾക്ക് കേന്ദ്ര , സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുമല്ലെ ? ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ?
\"ഗോഡ്സ് ഓൺ കൺട്രി \" എന്ന പരസ്യ നാമത്തിൽ ലോക നെറുകയിൽ അറിയപ്പെടുന്ന നമ്മുടെ സംസ്ഥാനമായ ഈ കൊച്ചു കേരളത്തിൽ സർക്കാർ സ്കൂളുകളിൽ നിർധനരായ കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കളുടെ സാമ്പത്തിക ശേഷി കുറവുകൊണ്ട് അല്ലാ എങ്കിൽ ചില അധ്യാപകരോടുള്ള വ്യക്തി താൽപര്യങ്ങൾകൊണ്ട് അവർ ആവിശ്യപ്പെടുന്നതനുസരിച്ച്പഠിച്ച് വരുമ്പോൾ അവരുടെ വിദ്യാഭ്യാസ പുരോഗതിയെ ഒന്ന് വിലയിരുത്തുമ്പോൾ മിടുക്കന്മാരും ,മിടുക്കികളുമായ ഒരുപാട് കുട്ടികൾ ഉണ്ടെങ്കിൽ കൂടി ചെറിയ ക്ലാസിൽ നിന്ന് പത്താംതരത്തിൽ, പന്ത്രണ്ടാം തരത്തിൽ ബിരുദത്തിൽ ,ബിരുദാനന്തര ബിരുദത്തിൽ എത്തുമ്പോഴും ഒരു തൊഴിലിനുള്ള ബയോഡാറ്റ തയ്യാറാക്കുമ്പോൾ ഇതിൽ എത്രപേർക്കാണ് മലയാളമല്ലാതെ ആഗോള ഭാഷയായ ഇംഗ്ലീഷ് വശമുണ്ടെന്ന് ധൈര്യമായി രേഖപ്പെടുത്താൻ കഴിയുക ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഭാരതത്തിലെയും ,രാജ്യാന്തരതലത്തിലെയും വിഷയങ്ങൾ അന്തർദേശീയ വിഷയങ്ങൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കൽ ഗുരു ശിഷ്യണത്തിലെ ചോദ്യങ്ങൾ ,ഉത്തരങ്ങൾ, മറുപടി എല്ലാം ഇംഗ്ലീഷ് ഭാഷയിൽ ചെറിയ ക്ലാസ്സിൽ കമ്പ്യൂട്ടർ പരിജ്ഞാനം സ്കൂളുകളുടെ മൊത്തത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇങ്ങനെയൊക്കെയുള്ള കാരണങ്ങൾ തന്റെ മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നം അവർ വളർന്നു വരുമ്പോൾ നാലാൾ അറിയപ്പെടുന്ന നിലവാരമുള്ള ആഗോള ഭാഷയായ \"ഇംഗ്ലീഷ് \"കൈകാര്യം ചെയ്യുന്ന ഒരു മിടുക്കനെ, മിടുക്കിയോ ആവും എന്ന ചിന്ത
എൻെറ മക്കൾക്ക് നാളെ വിദേശത്ത് നല്ലൊരുതൊഴിൽ അത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചാൽ അവിടെനിന്ന് ലഭിക്കുന്ന ഇംഗ്ലീഷ് പരിജ്ഞാനത്തിലൂടെ തന്റെ കുട്ടിക്ക് ലഭിക്കും എന്ന വിചാരങ്ങൾ, സ്വപ്നം ഈ ആഗ്രഹ സായൂജ്യമണയാൻ ഭീമമായ തുക സ്കൂൾ ഫീസ് അടച്ച് മക്കളെ സി. ബി എസ് .ഇ .യിലും ഐ .സി .എസി യിലും ഒക്കെ വിടുന്നത് എന്ന് ഞാൻ വിചാരിക്കുന്നു
തന്റെ മാതൃഭാഷയിൽ മലയാളം മീഡിയം സ്കൂളിൽ പഠിച്ചുവളർന്ന് എൻട്രൻസ് കോച്ചിങ്ങിലൂടെ ഡോക്ടർമാരും എൻജിനീയർമാരും ഒക്കെ ആയിത്തീർന്ന ഒരു തലമുറ ഇവിടെയുണ്ട് എന്ന് ഞാൻ വിസ്മരിക്കുന്നില്ല
എന്നിരുന്നാൽ കൂടിയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞതിനുശേഷവും വിദ്യാഭ്യാസരംഗത്ത് നമ്മുടെ കൊച്ചു കേരളത്തിൽ വളർന്നുവരുന്നഭാവി തലമുറ രണ്ടുതരം വിദ്യാഭ്യാസം ആർജിക്കുകയല്ലെ ?
സമ്പത്തുള്ളവരുടെമക്കൾ സി .ബി .എസ് .ഇ യിലും ഐ .സി .എസ് സി യിലും പഠിക്കുമ്പോൾ ഇവിടെ നിർധനരായ കുട്ടികൾ സർക്കാർ സ്കൂളുകളിൽ പഠിച്ചു വളരുന്നു .അവർ പഠനത്തിൽ ഒന്ന് പിന്നോക്കം ആയി പോയാൽ അവർക്ക് മലയാളഭാഷയല്ലാതെ മറ്റൊന്നുമറിയില്ല
ഇനി സി ബി എസ് ഇ ,ഐസി .എസ് .ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥി , വിദ്യാർഥിനി പഠനത്തിൽ പിന്നോക്കമായി പോയാൽ അവർക്ക് ഒരു കാര്യം തീർച്ചയായും ലഭിക്കും ആഗോള ഭാഷയായ \"ഇംഗ്ലീഷ് \"സംസാരിക്കാനുള്ള കഴിവ് അവർ സ്വായത്തമാക്കിയിട്ടുണ്ടാവും എന്ന് കരുതാം
ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെടുമ്പോൾ തൊഴിൽ മാർഗ്ഗത്തിലൂടെ അവനോ ,അവൾക്കോ സ്വദേശമായകേരളം വിട്ട് ജീവതത്തിൽ ഉയരണമെങ്കിൽ നല്ല നിലയിൽ ജീവിക്കണമെങ്കിൽ ഭാഷ ഒരു വിഷയം തന്നെയാണ് .അവിടെയാണ് \"ഇംഗ്ലീഷ് \"ഭാഷയുടെ മഹത്വവും മലയാളഭാഷ പ്രാദേശികമായി പോകുന്നതും
എന്തുകൊണ്ട് രാജ്യത്തിന്റെ 75 വർഷ സ്വാതന്ത്ര്യ ദിനങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും നാം വള്ളത്തോളിന്റെയും ,ഉള്ളൂരിന്റെയും , കുമാരനാശാന്റെയും ,വൈക്കം മുഹമ്മദ് ബഷീറിൻറെയും ഒക്കെ കഥകൾ മാത്രം പഠിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇതൊക്കെയാ മഹാന്മാരെ കുറിച്ചുള്ള കേവലം അറിവുകൾ മാത്രമല്ലെ?
ഭാവി ജീവിതവുമായി ഈ അറിവുകളെ തട്ടിച്ചു നോക്കുമ്പോൾ ഈ അറിവുകൾ ഒന്നും അവിടെ കാര്യമായി ഗുണകരമായി ഭവിക്കുന്നില്ല ചില കലാവേദികളിൽ ,പ്രസംഗ വേദികളിൽ ,രചനകളിൽ സ്വാധീനം ചെലുത്തീയേക്കാം എന്നതൊഴിച്ചാൽ അതിനപ്പുറത്തേക്ക് എന്ത് എന്ന ചിന്ത ബാക്കി വെയ്ക്കാം ?
ഇനിയുള്ള കാലം ടെക്നോളജിയുടെ കാലഘട്ടമാണ് കൊറോണയുടെ കാലഘട്ടത്തിൽ അന്തർദേശീയ ചിന്തകൾ കടമെടുത്ത് നാം ഓൺലൈനിൽ പഠിപ്പിച്ചു പ്രാവർത്തികമാക്കി പഠനം സ്വായത്തമാക്കി അതിലൂടെ വിജയംവരിച്ചു നമ്മുടേതല്ലാതെ ഇരുന്ന ഒരു ടെക്നോളജിയെ നാം കടമെടുത്തു അതൊരു ആവശ്യമായിരുന്നു എന്ന് അന്ന് നാം തിരിച്ചറിഞ്ഞു അടുത്ത ക്ലാസുകളിലേക്ക് വിദ്യാർത്ഥി സമൂഹത്തെ കടത്തി വിട്ടു പരീക്ഷകൾ എഴുതി അവർ പാസായി അടുത്ത ക്ലാസുകളുടെ പടികൾ ചവിട്ടി കയറി തുടക്കത്തിൽ അതൊരു പുതിയ അനുഭവമായിരുന്നു .എന്നാൽ പിന്നീട് അത് ആവശ്യമായി മാറി
വീണ്ടും നാം പഴയ പടി വിദ്യാഭ്യാസം നിലനിർത്തി കൊണ്ടുപോകുന്നു .അപ്പോൾ ഒരാവശ്യം വന്നാൽ വിദേശ ചിന്തകളും നാം കടമെടുക്കും ?ഇവിടെ നമ്മുക്ക് നമ്മുടെ സംസ്കാരവും ,പൈതൃകമോ വിദ്യാഭ്യാസ സമ്പ്രദായമോ ഒന്നും ഒരു വിഷയമായിരുന്നില്ല ?
അതേപോലെ സംസ്കാരവും , നാടിന്റെ പാരമ്പര്യവും നിലനിർത്താൻവേണ്ടി മാത്രമുള്ളതായിരിക്കണമോ വിദ്യാഭ്യാസം ? അതിനുവേണ്ടി മാത്രമുള്ളതാവണോ വിദ്യാഭ്യാസം ? ഭാവി തലമുറയുടെ നല്ല കെട്ടുറപ്പുള്ള ജീവിതത്തിന് ഉതകുന്ന തരത്തിലുള്ള ഒന്നുകൂടി ആവേണ്ടേ വിദ്യാഭ്യാസം ?
പുറകോട്ടുള്ള കാര്യങ്ങൾ മാത്രം എന്നും ചേർത്തുപിടിക്കാതെ മുന്നോട്ടുള്ള പുരോഗമന ആശയങ്ങൾ , വിഷയങ്ങൾ സാഹചര്യങ്ങൾ തലമുറ മാറ്റം കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കേണ്ട വിദ്യാഭ്യാസം ? അതിന്റെ രൂപരേഖ മാർഗ്ഗരേഖ ദീർഘദർശന രേഖതയ്യാറാക്കേണ്ടത്? തയ്യാറാവേണ്ടത്?
ഒരു സംസ്ഥാനത്ത് രണ്ട് വിദ്യാഭ്യാസ നയം സ്വീകരിക്കാതെ തികച്ചും സാധാരണക്കാരയകുട്ടികൾകൂടി ലഭിക്കുന്ന \"ഇംഗ്ലീഷ് \"വിദ്യാഭ്യാസം സി .ബി .എസ്. ഇ യിലെയും ഐ .സി . എസി .യിലെപോലെ \"മലയാളം \" ഒരു പാഠമായി പഠിപ്പിച്ചു കൊണ്ട് ബാക്കി എല്ലാ വിഷയങ്ങളും ,സംസാരവും എല്ലാം സി .ബി എസ് .ഇ. യിലെയും ഐ .സി .എ . സി യിലെയും പോലെയുള്ള നിലവാരത്തിൽ സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ തീരുമാനിച്ചാൽ ഇനിയുള്ള ഭാവി തലമുറ അങ്ങ്അന്താരാഷ്ട്ര തലത്തിൽ ചിന്തയുള്ള ചിന്തിക്കാൻ കഴിവുള്ള ഒരു സമൂഹമായി ഇനിയുള്ള ടെക്നോളജിയുടെ കാലഘട്ടത്തിൽ വളർത്തിയെടുക്കാൻ സാധിക്കില്ലെ ?
മെട്രോട്രെയിനും ,എയർപോർട്ടും മറ്റ് വികസന ചിന്തകളും ഒക്കെ നാം വെയ്ക്കുമ്പോൾ അതിൽ അന്താരാഷ്ട്ര ചിന്തകൾ കൊണ്ടുവരുന്ന നമ്മുക്ക് ഭരണ കർത്താക്കൾക്ക് ( ഇടതോ, വലതോ ) എന്തുകൊണ്ട് നാളെ നമ്മുടെ സമൂഹത്തെ നമ്മുടെ നാടിനെ , നമ്മുടെ രാജ്യത്തെ ഭരിക്കേണ്ട ആരോഗ്യരംഗത്തെ വിദ്യാഭ്യാസ രംഗത്തെ നിലനിർത്തേണ്ട മികച്ച ചിന്തയുള്ള പൗരന്മാരെ വാർത്തെടുക്കാൻ വിദ്യാഭ്യാസരംഗത്തും അത്തരത്തിലുള്ള ഒരു ചിന്ത ഉണ്ടാകാതെ പോകുന്നത് ?
തന്റെ മകനെയോ ,മകളെയോ
വിദ്യാഭ്യാസത്തിനായി സ്കൂളിൽ ചേർക്കുമ്പോൾ മാതാപിതാക്കളുടെ സ്വപ്നം എന്താണ് ? തങ്ങളുടെ മക്കൾപഠിച്ച് വളർന്ന് മിടുക്കരായി നല്ല ഒരു തൊഴിൽ നേടുക അതിലൂടെ നന്നായി ജീവിക്കുക സമൂഹത്തിന് കൊള്ളാവുന്ന നല്ല പൗരന്മാരായിരിക്കുക
നമ്മുടെ കൊച്ചു കേരളത്തിൽ തൊഴിൽ ശാലകളും നിർമ്മാണ യൂണിറ്റുകളും തൊഴിലിന് നൽകുന്ന വേതനവും അതാര് ഭരിച്ചാലും കൊടുക്കുന്നതിനും ,കിട്ടുന്നതിനും ഒക്കെ ഒരു പരിമിതിയുണ്ട് ജീവിതം എന്ന സ്വപ്നത്തെ വലിയ നിലയിലേക്ക് എത്തിക്കണമെങ്കിൽ ഇവിടെ വിദേശ പ്രവാസ പണം ഒഴുകേണ്ടതുണ്ട് ( അവിടെ പോകേണ്ടാതായും വരുന്നു )അതിപ്പോൾ അങ്ങനെയൊക്കെ തന്നെയുള്ളതുകൊണ്ട് തന്നെയാണ് നമ്മുടെ \"ഗോഡ്സ് ഓൺ കൺട്രി \"സുന്ദരമായി തന്നെ നിൽക്കുന്നത് ഇനിയും വളർന്നുവരുന്ന തലമുറയ്ക്ക് ഒരുപാട് ഒരുപാട് സംഭാവനകൾ ....
നമ്മുടെ കേരള ഹരിതഭൂമിക്ക് സംഭാവനയായി നൽകണമെങ്കിൽ ഒരുപാട് അന്താരാഷ്ട്ര ചിന്തകളുള്ള പൗരന്മാർ ഇവിടെ ഉണ്ടാവേണ്ടത് അവിശ്യമാണ് അതൊരു സാധാരണ കുടുംബത്തിൽ ജനിച്ചവനായി പോയതിന്റെ പേരിൽ സാധാരണ ഒരു സ്കൂളിൽ പഠിച്ചവനായതിന്റെ പേരിൽ ആഗോള ഭാഷയുടെ വശമില്ലായ്മയുടെ അടിസ്ഥാനമില്ലാത്തവനായി
മാറ്റി നിർത്തപ്പെടുന്നവരായി മാറാതിരിക്കണമെങ്കിൽ
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് ഭാഷ വിദേശരാജ്യങ്ങളിലെ പഠന രീതികൾ ഇവിടെയും സ്വീകരിക്കേണ്ടത് ഒരു ആവശ്യകതയല്ലെ? മറ്റെല്ലാകാര്യത്തിലും ഇംഗ്ലീഷ് ഭാഷ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് എഴുത്തു കുത്തുകളും സർട്ടിഫിക്കറ്റുകളും ഓൺലൈൻ പഠനങ്ങളും ഒക്കെ സ്വീകരിക്കാമെങ്കിൽ പുതിയ ഒരു കേരളപ്പിറവിക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞ നമ്മുടെ കേരള സർക്കാർ സ്കൂൾ വിദ്യാഭ്യാസരംഗത്തും ഒരു സമഗ്രമായ മാറ്റംഅനിവാര്യമല്ലെ?
രചന നിഷാ പായിപ്പാട്