Aksharathalukal

സഖീ part8

ക്ലാസ്സിൽ എത്തിയതും ബെൽ അടിച്ചു.. കാത്തു നിന്ന പോലെ മാത്‍സ് സാറും വന്നു..

\"അയിശൂ... \"

\"ഉം.. \"

\"ന്നോട് ദേഷ്യപെട്ടിരിക്കുവാണോ അയിശു..\"

\"ഹ്മ്മ് \"

\"ഓൻ നല്ല ചെക്കനാ അയിശു.. ഒരു പ്രശനോം ഉണ്ടാവില്ല..നീ എത്രനാൾ പറയാതെ നിക്കും.. അതോണ്ടല്ലേ ഞാൻ..\"

\"ന്നാലും വേണ്ടിയിരുന്നില്ല ഷാനീ \"

\"എന്നാ ഞാൻ പോയി ഓനോട്‌ പറയാ..ഞാൻ വെറുതെ പറഞ്ഞതാ എന്റെ അയിശുക്ക് അങ്ങനെ ഒന്നുല്ലാന്ന്..\"

\"വേണ്ട.. \"

\"വേണ്ടേ അതെന്തേ വേണ്ടാതെ...\"

ഓളെന്നെ ഇക്കിളി ആക്കിക്കൊണ്ട് ചോയ്ച്ചു...

അറിയാതെ ചിരി ഉറക്കെ ആയി..

\"ആരാത്.. സുൽത്താന സ്റ്റാൻഡ് അപ്പ്‌. ക്ലാസ്സ് തുടങ്ങുമ്പഴേ തുടങ്ങിയോ സംസാരം.. ഷാനിബാ സ്റ്റാൻഡ് അപ്പ്‌..
എന്താ നിങ്ങക്ക് മാത്രം എന്നും ഇത്ര സംസാരിക്കാൻ.. അടങ്ങി ഇരിക്കാമെങ്കിൽ എന്റെ ക്ലാസ്സിൽ ഇരിക്കാം അല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ..\"

\"സോറി സർ.. ഞങ്ങൾ ഒന്നിച്ചു പറഞ്ഞു.. \"

\"കുറച്ച് നേരം അവിടെ നിക്ക്..\"

സർ ക്ലാസ്സ് തുടർന്നു..

\"നിക്ക് വല്ല കാര്യോം ഉണ്ടോ ഷാനി ഇപ്പൊ ഇക്കിളി ആക്കാൻ.. \"

\"നീ മസിലും പിടിച്ച് ഇരുന്നിട്ടല്ലേ.. വെറുതെ അല്ലല്ലോ.. \"

\"നീ പിന്നെ അവിടെ അങ്ങനെ ഒക്കെ വിളിച്ചു പറഞ്ഞിട്ടല്ലേ.. \"

\"അയിനെന്താ.. ഞാൻ നിന്റെ പണി എളുപ്പാക്കി തന്നില്ലേ അയിശു.. \"

\"ന്താ അവിടെ.. നിന്നിട്ടും നിങ്ങൾ സംസാരിക്കുകയാണോ... ഗെറ്റ് ഔട്ട്‌..\"

അങ്ങനെ പുറത്തായി...

\"സമാധാനായോ നിനക്ക് \".

\"ന്റെ അയിശു... പറയാൻ പറ്റില്ല ന്ത്‌ ആശ്വാസം.. ഇളം കാറ്റ് ആസ്വദിച്ചു ഇവിടെ ഇങ്ങനെ നിക്കാലോ \"

\"ഓഹ് ഓളെ ഒരു ആസ്വാദനം.. പ്രിൻസി വന്ന പിന്നെ തീർന്ന്.. \"

അങ്ങനെ വരാന്തയിൽ നിന്ന് ഞങ്ങളോരോ കഥ പറഞ്ഞു നേരം കളഞ്ഞു..
 എങ്ങനെ ഒക്കെയോ തട്ടി മുട്ടി അന്നത്തെ ക്ലാസ്സ് കഴിഞ്ഞു...
സ്പെഷ്യൽ ക്ലാസ്സ് ഉള്ളത് കൊണ്ട് 5 മണിയായി ക്ലാസ്സ് കഴിയുമ്പോൾ ..

സ്കൂളിന് പുറത്തേക്ക് പോവുന്ന വഴിയിൽ മാഹിനും അനസും നിക്കുന്നത് ദൂരെ നിന്നേ കണ്ടു..
നെഞ്ചിലൊരു പെടപ്പ് തുടങ്ങി...

\"ഷാനി എനിക്കെന്തോ ഒരു ടെൻഷൻ.. \"

\"പേടിക്കണ്ട അ യിശു ഞാനില്ലേ ഇന്റെ കൂടെ.. \"

\"ഉം.. \"

അങ്ങന നടന്നു നടന്നു ഓന്റെ തൊട്ടരികിൽ എത്തി..

ഓൻ നമ്മളെ തന്നെ നോക്കി നിക്കുന്നുണ്ട്... ഞാൻ തല താഴ്ത്തി നടന്നു..

\"അയിഷാ . \"

ഓന്റെ വിളിയിൽ ബ്രേക്ക്‌ ഇട്ട പോലെ നിന്നു ഞങ്ങൾ രണ്ടാളും..

ഒരു മിനിറ്റ് ഷാനി എനിക്ക് ആയിശുനോട് ഒറ്റക്ക്‌ ഒന്നു സംസാരിക്കണം..

ന്റെ ഹൃദയമിടിപ്പ് വർധിച്ചു..അധികം ആരുമില്ല എല്ലാരും പോയി തീർന്നിരുന്നു..

\"അയിഷാ..\"

\"ഉം.. \"

\"ന്റെ മുഖത്തേക്ക്‌ ഒന്ന് നോയ്ക്കൂടേ നിനക്ക്.. \"

ഇമ വെട്ടാതെ എന്നെ തന്നെ നോക്കി നിക്കുന്ന ഓനെ ഞാൻ ഒന്ന് നോക്കി..
ഇല്ലാ ആ കണ്ണുകളിലേക്ക് നോക്കുമ്പോ.. ശരീരം തളരും പോലെ തോന്നി എനിക്ക്..

പെട്ടന്ന് ഞാൻ നോട്ടം മാറ്റി

\"ഷാനി പറഞ്ഞത്.. അത്‌ നേരാ.. നിനക്ക് എന്നിഷ്ടാണോ...\"

\"ഉം.. \"

\"അപ്പോ എന്നോട് പറ.. \"

\"എന്ത്.. \"ഹൃദയത്തിന്റെ താളം പുറത്ത് കേൾക്കുമെന്ന പോലെ കൊട്ടി തുടങ്ങി..

\"നിന്നെ ഇഷ്ടാന്ന് ഞാൻ പറഞ്ഞില്ലേ..
അത്‌ പോലെ ഈ മാഹിനെ.. അല്ലാ മാഹിൻക്കാനെ അയിഷാക്ക്‌ ഇഷ്ടാന്ന് പറ..\"

നാവ് അനക്കാൻ വയ്യാതെ പോലെ.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു... വല്ലാത്തൊരു വെപ്രാളം..
ഒന്നും പറയാനാകാതെ ഞാൻ തരിച്ചു നിന്നു..

\"പറ അയിഷാ.. \"

\"ഇഷ്ടാണ്... \" ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ അത്ര മാത്രം പറഞ്ഞു

പിന്നെ അവിടെ നിക്കാൻ കഴിഞ്ഞില്ല.. യാത്ര പറയാൻ നിക്കാതെ ഞാൻ ഷാനിയുടെ അടുത്തേക്ക് നടന്നു..

ഹെ അയിഷാ..

ഓന്റെ വിളി കേട്ടിട്ടും ഞാൻ നിന്നില്ല...

കുറച്ചു ദൂരം നടന്നിട്ട് ഒന്നു തിരിഞ്ഞ് നോക്കി.. ഓൻ അപ്പളും അവിടെ തന്നെ എന്നെ നോക്കി നിക്കുന്നുണ്ട്...


പിന്നീട് അങ്ങോട്ട് പ്രണയാർദ്രമായ ദിവസങ്ങളായിരുന്നു..
സ്കൂളിൽ വെച്ച് കൂടുതൽ സംസാരങ്ങളോ കൂടി കാഴ്ചകളോ നടത്തിയില്ല.. അത്‌ നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുംന്ന് മാഹിൻകാ പറഞ്ഞിരുന്നു...
അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ളതൊക്കെ എഴുത്തിലൂടെ പറയാറായിരുന്നു പതിവ്..

ആദ്യമായി ഇഷ്ടം പറഞ്ഞ ആ ആൽമരച്ചോട് ആയിരുന്നു ഞങ്ങളുടെ പതിവ് എഴുത്തു കൈമാറൽ സ്ഥലം..
അതും നേരിട്ട് കൈമാറില്ല.. അവിടേം ഇവിടെയൊക്കെ വെക്കും..
ഞാൻ എടുത്തോന്ന് മാഹിക്കയും മാഹിക്ക എടുത്തോന്ന് ഞാനും ദൂരെ നിന്ന് നോക്കും..

അധികമാരും അറിയാതെ ഞങ്ങൾ പ്രണയിച്ചു... അത്രമേൽ ആഴത്തിൽ..

ഇല കൊഴിയും പോലെ ദിവസങ്ങൾ കടന്നു പോയി..

വിരഹത്തിന്റെ ചൂടും അവസാന വർഷ പരീക്ഷയുമായി മാർച്ച്‌ മാസവും കടന്നെത്തി..
ആ കലാലയ വർഷത്തിന്റെ അവസാനം...
അതിരു വിടാത്ത സൌഹൃദത്തിന്റെ കുഞ്ഞ് കുഞ്ഞു തമാശകള്‍,ഓട്ടോഗ്രാഫുക,ൾ കൈമാറുന്ന ചെറിയ സമ്മാനപ്പൊതികള്‍,എല്ലാത്തിനുമൊടുവില്‍ വേര്‍പിരിയലിന്റെ നീറ്റല്‍.
എന്റെ ഉള്ളിൽ വേരുറച്ചു പോയ സൗഹൃദവും, പ്രണയവും ഒരു പോലെ വേദന നൽകി...

(തുടരും )

സഖീ പാർട്ട്‌ 9

സഖീ പാർട്ട്‌ 9

4.8
1695

സെന്റ് ഓഫ് ദിവസം മാഹിക്ക കാണാൻ വന്നു അതേ ആല്മരച്ചോട്ടിൽ.. കത്തിലൂടെ പറഞ്ഞിരുന്നു കാത്തിരിക്കൂന്ന്.. ആൽമരചോട്ടിൽ പരസ്പരം എന്ത് പറയണമെന്നറിയാതെ നിന്നു..നെഞ്ചിൽ എന്തോ ഖനമായി വെച്ചത് പോലെ.. \"ഒന്നടുത്തു വന്നപ്പോഴും അകലാൻ ആണല്ലോ വിധി..\" \"അയിശു അതിന് ആര് അകലുന്നു..നീയൊന്ന് വിളിച്ചാൽ ആ വിളികപ്പുറം ഞാനുണ്ടാകും പെണ്ണെ.. പിന്നെ എന്നും നമുക്ക് ഈ സ്കൂളിൽ തന്നെ പഠിച്ചോണ്ടൊരിക്കാനാവില്ലല്ലോ..\" മാഹിൻ ഒരു ചിരിയോടെ അത്രയും പറഞ്ഞു നിർത്തി.. വീണ്ടും തുടർന്നു \"കൂടുതൽ സമയം ഇവിടെ നിക്കാൻ പറ്റില്ല.. ആരെങ്കിലും കണ്ടാ സംശയം തോന്നും.. അപ്പോൾ നന്നായി പഠിച്ചു പരീക്ഷ എഴുതണം എന്റെ പെ