Aksharathalukal

സഖീ പാർട്ട്‌ 9

സെന്റ് ഓഫ് ദിവസം മാഹിക്ക കാണാൻ വന്നു അതേ ആല്മരച്ചോട്ടിൽ..

കത്തിലൂടെ പറഞ്ഞിരുന്നു കാത്തിരിക്കൂന്ന്..

ആൽമരചോട്ടിൽ പരസ്പരം എന്ത് പറയണമെന്നറിയാതെ
നിന്നു..നെഞ്ചിൽ എന്തോ ഖനമായി വെച്ചത് പോലെ..

\"ഒന്നടുത്തു വന്നപ്പോഴും അകലാൻ ആണല്ലോ വിധി..\"

\"അയിശു അതിന് ആര് അകലുന്നു..നീയൊന്ന് വിളിച്ചാൽ ആ വിളികപ്പുറം ഞാനുണ്ടാകും പെണ്ണെ..
പിന്നെ എന്നും നമുക്ക് ഈ സ്കൂളിൽ തന്നെ പഠിച്ചോണ്ടൊരിക്കാനാവില്ലല്ലോ..\"

മാഹിൻ ഒരു ചിരിയോടെ അത്രയും പറഞ്ഞു നിർത്തി..
വീണ്ടും തുടർന്നു

\"കൂടുതൽ സമയം ഇവിടെ നിക്കാൻ പറ്റില്ല.. ആരെങ്കിലും കണ്ടാ സംശയം തോന്നും.. അപ്പോൾ നന്നായി പഠിച്ചു പരീക്ഷ എഴുതണം എന്റെ പെണ്ണ്.. ഉം..

\"ഉം.. \"

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ഒന്ന് മൂളി..

\"കാണാതിരുന്നാലും മിണ്ടാതിരുന്നാലും നീ എന്റേത് അല്ലാതാവുമോ പെണ്ണെ..\"

\"ഇല്ലാ.. \"

\"പിന്നെന്തിനാ ഇത്ര സങ്കടം..\"

\"എന്തോ.. ഇനി നമ്മൾ കാണാൻ ഒന്നൂല്ലാന്നു ആലോയികുമ്പോ..\"

\"ടാ മാഹിനെ ആരെക്കെയോ വരുന്നുണ്ട്..\" (അനസ് )

\" അയിശു.. ന്റെ നമ്പർ ഉണ്ടല്ലോ താൻ അവസരം കിട്ടുമ്പോ വിളിക്ക്‌.. എക്സാംനു വരുമ്പോ കാണാം ഓക്കേ..
വെറുതെ കരയാനൊന്നു നിക്കണ്ട ഉം.. \"

ഒരു ഗദ്ഗദം തൊണ്ടയിൽ വന്നു നിന്നു..
ഒന്നും പറയാനാവാതെ ഞാൻ തലയാട്ടി..

മാഹിൻ മെല്ലെ അടുത്ത് വന്നു കാതോരം മന്ത്രിച്ചു...

\"ഐ ലവ് യു അയിശു.. ആൻഡ് ഐ വിൽ മിസ്സ്‌ യു.. \"

\"അനസേ ഒരു ഫോട്ടോ എടുത്തേടാ.. \"

മാഹിക്കാ എന്നോട് ചേർന്ന് നിന്ന് അനസിനോട് പറഞ്ഞു..

അടിപൊളി മോനെ ദാ.. ഫോട്ടോ എടുത്ത് അനസ് മാഹിനെ കാണിച്ചു..
മാഹിക്ക എന്നെയും..

\"ഇത് ഞാൻ പ്രിന്റ് എടുത്ത് തരാം എന്റെ അയിശുന്.. \"

എന്നും പറഞ്ഞ്
എൽ പി സെക്ഷൻ ന്റെ ബാക്കിലുള്ള ഗേറ്റിലൂടെ മാഹിക്കയും അനസും പോയി..

നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് ഞാൻ ആൽമരച്ചോട്ടിൽ ഇരുന്നു..

\"അയിശു.. \"

\"ഉം.. \"

\"ഈ പരീക്ഷ കഴിഞ്ഞാ നമ്മൾ രണ്ട് വഴിക്കാവും അല്ലെ..\"

\"ഇല്ലാ ഷാനി നമുക്ക് പിരിയണ്ട.. നീ ഇല്ലാതെ ഒരു ക്ലാസ് റൂം എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല..
ഈ 10 വർഷത്തെ സ്കൂൾ ജീവിതത്തിൽ എനിക്ക്  ഒരു നല്ല സുഹൃത്തിനെ സമ്മാനിച്ചത് ഈ സ്കൂൾ ആണ്.. എനിക്ക് നീ അല്ലാതെ വേറെ ഒരു സൗഹൃദവും ഇല്ലാ.. നമ്മക്ക് ഇവിടെ തന്നെ വരണം ഷാനീ..ഇതേ സ്കൂളിൽ പ്ലസ് വണിൽ.. നമ്മൾ ഒന്നിച്ച് \"

ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു..
കരച്ചിലും പറച്ചിലിനുമൊടുവിൽ എന്ത് സംഭവിച്ചാലും ഇവിടേ ഒന്നിച്ചേ പഠിക്കൂന്ന് ഞങ്ങൾ തീരുമാനിച്ചു..

\"വാ ക്ലാസ്സിൽ പോവാ അയിശു.. അവിടെ പരിപാടി തുടങ്ങാൻ സമയായില്ലേ..\"

ക്ലാസ്സിൽ എല്ലാവരും ഓട്ടോഗ്രാഫ് എഴുതിക്കുകയും എഴുതുകയും ചെയ്യുന്ന തിരക്കിൽ.. അങ്ങോട്ടും ഇങ്ങോട്ടും ഭാവിയെ കുറിച്ചു അഭിപ്രായം പറയുന്ന ചിലർ.. വീണ്ടുമൊരു കണ്ടു മുട്ടലിനു പ്ലാൻ ഇടുന്ന ചിലർ..

കുറച്ച് കഴിഞ്ഞ് ടീച്ചർ വന്നു..
ഓരോരുത്തർ ഓരോന്നായി പല പല കാര്യങ്ങൾ പറഞ്ഞു..
പിന്നെയും ഊഷ്മളമായ ചില ഓർമ്മകൾ ആത്മാവിനെ തൊട്ടുണർത്തി.. ഇട നെഞ്ചിലൊരു വിങ്ങൽ..
സെന്റോഫ് കഴിഞ്ഞ് ആശംസകൾ നേർന്നു ടീച്ചേർസ് പോയി..
ഞങ്ങളും ക്ലാസ്സ് മുറി വിട്ട് പുറത്തിറങ്ങി..

യാത്രപറയലിന്റെ ബഹളം,കെട്ടിപ്പിടുത്തങ്ങളും, ചെറുചുംബനങ്ങളും,കത്തെഴുതണേ ,വിളിക്കണെ എന്നൊക്കെയുള്ള അപേക്ഷകളും.കാറുകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും പുറത്തേയ്ക്ക് നീളുന്ന കൈകള്‍ റ്റാറ്റ പറയുന്നു.

അങ്ങനെ ആ സെന്റ്ഓഫ് ദിനവും കടന്നു പോയി..
പിന്നീട് ചൂടേറിയ പരീക്ഷ ദിനങ്ങൾ ആയിരുന്നു..
പരീക്ഷയുള്ള എല്ലാ ദിവസങ്ങളിലും മാഹിനെ കണ്ടിരുന്നു... മിണ്ടാൻ കഴിഞ്ഞത് ആകെ ഒന്നോ രണ്ടോ വട്ടം മാത്രം.. ചിലപ്പോൾ ദിവസങ്ങളിൽ ക്ലാസ്സിലെ കുട്ടികൾ ഒക്കെ ഉണ്ടായത് കൊണ്ട് ദൂരെ നിന്നു കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു ഞങ്ങൾ..

അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞു..
സ്കൂളിന് പുറത്തേക്ക് പോവുന്ന ഗേറ്റിനരികിൽ മാഹിൻ ഉണ്ടായിരുന്നു... എന്നെയും കാത്ത്..

\"എങ്ങനെയുണ്ടായിരുന്നു പരീക്ഷയൊക്കെ..\" ( മാഹിൻ )

\"കൊഴോപ്പോയില്ല.. നന്നായി എഴുതീട്ടുണ്ട്.. ഇങ്ങക്കോ..?\" (ഞാൻ )

\"ഹാ എഴുതിട്ടുണ്ട് റിസൾട്ട്‌ വരുമ്പോ അറിയ്യാ.. നിങ്ങളുടെ എക്സാം ഇന്ന് കഴിഞ്ഞ് അല്ലെ.. ഞങ്ങക്ക് ഇനി ഒന്നും കൂടി ഉണ്ട്.. \"

\"ഇനിയെന്താ പ്ലാൻ ഇങ്ങടെ..\"

\"ഇനി... പെട്ടന്ന് ജോലി കിട്ടൂന്ന് ഉറപ്പുള്ള വല്ലതും പഠിക്കണം.. പിന്നെ ജോലി നേടണം..പിന്നെ.....\"

പിന്നെന്താ ന്നുള്ള ഭാവത്തിൽ ഞാൻ മാഹിനെ നോക്കി..

\"പിന്നെ ഒരു പെണ്ണ് കെട്ടണം..\"

\"ആഹാ..\"

\"അതൊക്കെ ഇത്താത്താമാർ കണ്ടു പിടിച്ചു തരും.. ഹാ..\"

ന്റെ ഉള്ളൊന്ന് പിടഞ്ഞു.. കണ്ണുകൾ നിറഞ്ഞു..

\"അയിശു..\"

\"ഉം..\"

\"ഞാൻ വെറുതെ പറഞ്ഞതല്ലേ.. കരഞ്ഞാ നീ..

ന്റെ അയിശു.. ഈ മാഹിന്റെ ജീവിതത്തിൽ ഒറ്റ പെണ്ണേ ഉള്ളൂ അത്‌ ഈ തൊട്ടാവാടി പെണ്ണാണ്..
അങ്ങനെ നിന്നെ മറക്കാൻ പറ്റുവോ എനിക്ക്..

നീ ഇല്ലെങ്കിൽ ഞാനില്ല പെണ്ണെ...\"
ഓൻ ന്റെ കാതിൽ  ആ വരി പാടി..

അത്‌ മതിയായിരുന്നു എന്റെ ഉള്ള് നിറയാൻ..

അങ്ങനെ ഷാനിയെയും അനസിനെയും കട്ട പോസ്റ്റ്‌ ആക്കികൊണ്ട് ഞങ്ങളുടെ നീണ്ട കുറുകൽ അവസാനിപ്പിച്ചു.. കൂട്ടത്തിൽ അന്ന് എടുത്ത ഫോട്ടോയും തന്നു ഒരു കുഞ്ഞു ഫ്രെയിം..
വിളിക്കാം എന്ന വാക്കിൽ യാത്ര പറഞ്ഞു പിരിഞ്ഞു

വാട്സാപ്പ് ഒക്കെ തല പൊക്കി വന്ന നാളുകൾ ആയതു കൊണ്ട്
ചാറ്റും ഇടക്കൊക്കെ ഫോൺ വിളികളുമായി ദിവസങ്ങൾ കടന്നു പോയി..
ഷാനിയോടും എന്നും ചാറ്റ് ചെയ്യും ഇടക്ക് ഞാൻ ഓളെ വീട്ടിലും ഓൾ ന്റെ വീട്ടിലും വന്നു..

അങ്ങനെ റിസൾട്ട്‌ വരുന്ന ദിവസം ഷാനി വിളിച്ചു..

\"അയിശു.. റിസൾട്ട്‌ നോക്കിയാ നീ..\"

\"ഇല്ലാ ഷാനി.. ഫോണിൽ കിട്ടുന്നില്ല... ഉപ്പ പോയിട്ടുണ്ട്  ഇന്റർനെറ്റ്‌ കഫെയിൽ..
നീ നോക്കിയൊ..\"

\"ഹാ ഇക്കാക്ക ഇപ്പൊ നോക്കിട്ട് മെസ്സേജ് അയച്ചേ ഇള്ളൂ..4A+,2A, 3B+, 1B.. മാത്‍സിലാ ബി..\"

\"സരോയില്ല ഷാനി.. നല്ല മാർക്ക്‌ ഉണ്ട് നീ ബേജാറാവല്ലേ..\"

\"മോളെ ആയിശു..\"

\"ഷാനി ഉപ്പ വന്ന്.. ഞാൻ മാർക്ക്‌ നോക്കട്ടെ അങ്ങോട്ട് വിളിക്കാം..\"

ഫോൺ വെച്ച് ഉമ്മറത്തേക്ക് ഓടി വന്ന്..

\"ന്തായി ഉപ്പാ കിട്ടിയോ.. \"

\"ഉം.. കിട്ടി..\"

ഇത്തിരി ഗൗരവത്തിൽ ഉപ്പാടെ മുഖം കണ്ടപ്പോ ഉള്ളിൽ ഭയം തോന്നി..

(തുടരും )

സഖീ part 10

സഖീ part 10

4.8
1659

ഇത്തിരി ഗൗരവത്തിൽ ഉപ്പാടെ മുഖം കണ്ടപ്പോ ഉള്ളിൽ ഭയം തോന്നി..\"അയിശു.. ഇയ്യ് പഠിച്ചില്ലേ നല്ലോണം പരീക്ഷക്ക്..\"\"ഓള് നല്ലോണം പഠിക്കുന്നെ ഇങ്ങള് കണ്ടതല്ലേ പിന്നെന്താണ് ഇങ്ങള് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ.. \"ഉപ്പാടെ ചോദ്യത്തിന് മറുപടി പറഞ്ഞോണ്ട് ഉമ്മ ഉമ്മറത്ത് വന്നു.\"പഠിച്ചോര്ക് കിട്ടണ മാർക്ക്‌ തന്നെയാണോ ഇന്റെ മോൾക്ക്‌ കിട്ടീക്ക്‌ണെന്ന് നീ  തന്നെ നോക്ക് സുഹറാ..\"ഉപ്പാ റിസൾട്ട്‌ പേപ്പർ ഉമ്മാടെ കയ്യിൽ കൊടുത്തു..ഉമ്മയുടെ മുഖ ഭാവങ്ങൾ കണ്ട് ന്റെ പേടി കൂടി കൈകാൽ തളരുന്നത് പോലെ..നല്ലോണം പഠിച്ചതാണല്ലോ റബ്ബേ..തോറ്റോ ഞാൻ.. കണ്ണുകൾ നിറഞ്ഞു വന്നു..\"സുഹറാ.. നോക്കിയോ നീ.. ഇന്