Aksharathalukal

സഖീ part 11

പ്രണയം എന്റെ ഹൃദയത്തെ അത്രമേൽ ആഴത്തിൽ ബാധിച്ച കാലഘട്ടം..
അത്ര മേൽ ആഴത്തിൽ ഒരാളെ സ്നേഹിക്കാൻ ആവുമെന്ന് ഞാൻ അറിഞ്ഞു.. എല്ലാം മറന്നു ഊണിലും ഉറക്കത്തിലും മാഹിൻ എന്ന ചിന്തയിൽ ആണ്ടുപോയി ഞാൻ..

പ്ലസ് വൺ പരീക്ഷാ ഫലം വന്നപ്പോ നല്ല രീതിയിൽ മാർക്ക്‌ കുറഞ്ഞു.. 3 വിഷയം കഷ്ടിച്ച് പാസ്സായി എന്നു തന്നെ പറയാം..

ഫോൺ കിട്ടിയേ പിന്നെ ഓളെ പഠിപ്പ് കുറഞ്ഞിട്ടുണ്ട് സ്കൂളിന്ന് വന്നാ മുഴുവൻ സമയോം അതിലാ കണ്ടില്ലേ ഇങ്ങള് ഓളെ ഈ കൊല്ലത്തെ മാർക്ക്‌..

ഉമ്മ ഉപ്പയോട് പരാതി പെട്ടി തുറന്നു..

ഒരുപാട് പ്രതീക്ഷ ഉണ്ട് ഈ ഉപ്പാക്ക്‌ എന്റെ കുട്ടീല്.. ന്തേ മാർക്ക്‌ കുറഞ്ഞെ പഠിക്കാൻ പറ്റുന്നില്ലേ എന്റെ മോൾക്ക്

വാത്സല്യവും സ്നേഹവും നിറഞ്ഞ ഉപ്പാടെ ചോദ്യത്തിനും തലോടലിനും ഒരു പൊട്ടി കരച്ചിലല്ലാതെ ഒന്നും പറയാനായില്ലാ എനിക്ക്..

ഇല്ലാ ഉപ്പാ ഇങ്ങളെ പ്രതീക്ഷകൾ ഞാൻ തകർക്കൂല.. ഞാൻ നന്നായി പഠിക്കും ഉപ്പാ പഴയ പോലെ...

ഉപ്പാടെ നെഞ്ചോട് ചേർന്ന് നിന്ന് ഞാൻ ഉള്ളിൽ ഉറച്ച തീരുമാനം എടുത്തു..

\"അയിശു.. ന്റെ മോള് കരയണ്ട.. ഇത് മോള് എഴുതി മാർക്ക്‌ കൂട്ടണം അങ്ങനെ ഒക്കെ പറ്റുവല്ലോ.. നമ്മളെ കുഞ്ഞിപാത്തൂന്റെ അൻവർ പ്ലസ് വണിൽ മാർക്ക്‌ കുറഞ്ഞിക്കണ് പറഞ്ഞിട്ട് എഴുതിയല്ലോ.. അതെന്താ..\"

\"ഹാ ഉപ്പാ ഇമ്പ്രൂവ്മെന്റ് എക്സാം.. \"

\"മോള് അത്‌ എഴുതണം..ന്റെ കുട്ടിക്ക് പറ്റും... ഉപ്പാന്റെ ദുആ എന്നുണ്ട് എന്റെ കുട്ടിക്ക്.. കുറഞ്ഞതിനെ കുറിച്ച് ആലോയ്ക്കാതെ ന്റെ മോള് പഠിക്ക്..\"

അത്രയും പറഞ്ഞു ഉപ്പ പോയപ്പോ എന്റെ നെഞ്ചിൽ വിങ്ങൽ മാറാതെ നിന്നു...
ഇത്രയേറെ ഉപ്പയും ഉമ്മയും സ്നേഹിച്ചിട്ടും ഞാൻ ഓരെ ചതിക്കുകയാണല്ലോ റബ്ബേ..
മാഹിക്കാനേ വേണ്ടന്ന് വെക്കാൻ ആവൂല..

ന്നാലും പരസപരം ഉള്ള ചാറ്റിംഗ് കുറക്കാൻ തീരുമാനിച്ചു..
മാഹിക്കയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തീരുമാനാക്കി..

പിന്നീട് അങ്ങോട്ട്‌ പഠനത്തിൽ നല്ലോണം ശ്രദ്ധ കൊടുത്തു..അവധി ദിനങ്ങളിൽ ഞാനും ഷാനിയും ഒന്നിച്ച് അവളുടെ വീട്ടിലോ എന്റെ വീട്ടിലോ ആയി ഒന്നിച്ച് പഠിച്ചു..

 എന്നാലും ആഴ്ചയിൽ ഒരിക്കൽ ഞാൻ മാഹിക്കാക്ക് മെസ്സേജ് അയക്കുമായിരുന്നു.. അന്ന് ഞങ്ങൾക്ക് ഏറെ കഥകളും ഉണ്ടാവും പറയാൻ..

മാഹിക്കയോട് മിണ്ടാത്ത നാളുകൾ ഉള്ളിലൊരു കനലേറ്റി വെച്ചെങ്കിലും
മനസ്സിനെ സമാധാനപ്പെടുത്തി ഞാൻ നന്നായി പഠിച്ചു..പരീക്ഷ എഴുതി..

ഫലം വന്നപ്പോ എല്ലാത്തിലും നല്ല മാർക്ക്‌ നേടാൻ എനിക്കും ഷാനിക്കും കഴിഞ്ഞു.. അന്ന് ഉപ്പാടെ കണ്ണിലെ തിളക്കം കണ്ടു എന്റെ ഉള്ള് ഒരുപാട് സന്തോഷിച്ചു..

നാളുകൾ പിന്നെയും കടന്നു പോയി..
ഒരിക്കൽ കൂടി വിരഹം സമ്മാനിക്കാൻ അവസാന വർഷ പരീക്ഷയുമായി മാർച്ച്‌ മാസം വീണ്ടും കടന്നെത്തി..

അതിനിടയിൽ പ്ലസ്ടു സെന്റോഫ്, ടൂർ ഒക്കെ കഴിഞ്ഞു..സ്റ്റഡി ലീവ് തന്നു
ഷാനിയുടെ വീട്ടിന്ന് തുടർന്ന് പഠിക്കാൻ സമ്മതിക്കാൻ പ്രയാസം ആണെന്ന് മനസിലായി.. വീണ്ടും ഒന്നിച്ചൊരു കലാലയ ജീവിതം അസാധ്യം എന്ന തിരിച്ചറിവ് എന്നിൽ ഏറെ നൊമ്പരമുളവാക്കി.. ന്നാലും ജീവിതകാലം മുഴുവൻ ഓള് എന്റെ പ്രിയപ്പെട്ട സൗഹൃദം ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു..

പിന്നീട് അങ്ങോട്ട് പഠിത്തം തന്നെയായിരുന്നു ഞാനും ഷാനിയും മിക്ക ദിവസങ്ങളിലും ഒരുമിച്ച് നിന്ന് പഠിച്ചു.. ആ സമയങ്ങളിൽ ഒന്നും ഒരിക്കൽ പോലും മാഹിനെ വിളിക്കാൻ പറ്റിയില്ല..
പരീക്ഷ ഒക്കെ കഴിഞ്ഞ് വിളിച്ചാ മതി പെണ്ണെ.. ഞാൻ കാത്തിരിക്കും എന്ന് മാഹിക്ക പറഞ്ഞിരുന്നു..

അങ്ങനെ സ്റ്റഡി ലീവ് ഒക്കെ കഴിഞ്ഞ് പരീക്ഷ ആരംഭിച്ചു.. അതിനിടയിൽ സെന്റോഫ് ഒക്കെ കഴിഞ്ഞു..

നല്ല രീതിയിൽ തന്നെ പരീക്ഷ നടന്നു..
അങ്ങനെ അവസാന പരീക്ഷാ ദിനം..

\" ഇത് കഴിച്ചിട്ട് പോ അയിശു.. \"

\" ലേറ്റ് ആയി ഉമ്മാ.. ഉച്ചവുമ്പോ ഞാൻ വരൂലേ അപ്പോ കഴിക്കാ.. 
ന്റെ റബ്ബേ 8 മണി ആയി.. 8.10 ക്കാ ബസ്സ് ഞാൻ ഇവിടെ വെച്ച എന്റെ വാച്ച് എവിടെ ഉമ്മാ \"

\"അത്‌ മേശമേൽ തന്നെ ഉണ്ട് അയിശു\" 

\"ഇങ്ങള് ഒന്ന് നോക്കിയേ ഞാൻ ഈ ഷാൾ ചുറ്റട്ടെ.. \"

\"സുഹറാ ആ ഓട്ടോ ന്റെ ചാവി ഇങ്ങ് എടുക്ക്..\"

\"ഇങ്ങള് എങ്ങോട്ടാ ചായകുടിക്കുന്നതിനിടക്ക് എണീറ്റു ഓടുന്നേ..\"

\"നമ്മളെ മാഷിന്റെ മോന് ന്തോ പറ്റീറ്റ് ആശുപത്രിയില് കൊണ്ടോയിക്കണ്,വിളിച്ചിരുന്നു ഓരെ ഹോസ്പിറ്റലിൽ കൊണ്ടാക്കണം.. ഞാൻ ഇറങ്ങുവാ..\"

\"ന്റെ റബ്ബേ.. ആ കുട്ടിനെ ഇന്നലെ ബൈനേരം വരെ ഞാൻ കണ്ടതാ ന്താപ്പോ പറ്റിയെ.. റബ്ബേ നീ കാക്കണേ..\"

ഉമ്മ ഉമ്മറത്തു നിന്ന് നെഞ്ചത്ത് കൈ വെച്ച് പറയുന്നതും കേട്ടാണ് ഞാൻ ഇറങ്ങി വന്നത്..
സമയം പോയത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിക്കാനും പറയാനും നിന്നില്ലാ.. സലാം പറഞ്ഞു വേഗം ഇറങ്ങി...

സ്കൂളിൽ എത്തിയപ്പോ ഷാനിയുടെ മുഖം വല്ലാതെ വാടി പോലെ തോന്നി..

\"ന്താണ് എന്റെ വായാടി സൈലന്റ് ആയി ഇരിക്കുന്നെ.. \"

\"ഒന്നുല്ലല്ലോ അയിശു..\"

\"ന്തോ ഉണ്ട് ഇന്റെ മുഖത്തു കാണാലോ ന്തോ ഒരു സങ്കടം.. \"

\"അത്‌ ഇന്ന് പരീക്ഷ കഴിഞ്ഞ നമ്മൾ രണ്ട് വഴിക്കാവൂലെ.. അതോർത്തപ്പോ ഒരു..\"

ഷാനിയുടെ കണ്ണൊക്കെ നിറഞ്ഞു വന്നു..

\"അയ്യേ.. ഈ കാര്യത്തിനാ ന്റെ ഷാനിപ്പെണ്ണ് കരയുന്നെ.. നമ്മളെ അങ്ങനെ ആരിക്കും പിരിക്കാനാവൂല മോളെ.. നീ നോക്കിക്കോ..\"

\"മം.. \"

\"ഒന്നു ചിരിക്കെടി..\"

ഓളോന്ന് ചിരിച്ചു.. ന്നാലും ആ ചിരിക്ക് വലിയ വോൾടേജ് പോരാത്ത പോലെ തോന്നി എനിക്ക്...

അങ്ങനെ പരീക്ഷ തുടങ്ങി..
ഏകദേശം 11 മണി കഴിയുമ്പോ ടീച്ചർ പറഞ്ഞു.. എക്സാം കഴിഞ്ഞ് അസ്സംബ്ലി ഉണ്ട് ആരും പോവരുത് എന്ന്..
ന്താണ് ഇന്ന് അസ്സംബ്ലി എന്നാലോയ്ച്ചു കൊണ്ട് ഞാൻ ഷാനിയെ നോക്കി.. ഓളെ മുഖം വല്ലാതെ തളരുകയും ഓള് കണ്ണ് തുടക്കുന്നതും കണ്ടു.. ഓള് എന്തിനാ അസ്സംബ്ലി വെച്ചെന്നു ബേജാറാവുന്നേ.. ചോദിക്കാനും പറ്റില്ല ഓള് അങ്ങ് അപ്പുറത്തെ സൈഡ് ആണ്..

പരീക്ഷ കഴിഞ്ഞു എല്ലാരും അസ്സംബ്ലി നടക്കുന്ന ഗ്രൗണ്ടിൽ ഉണ്ട് ഞാനും ഷാനിയും ലാസ്റ്റ് ആണ് എത്തിയത്..
അപ്പോഴും ഓളെ മുഖത്തു ഭയമോ സങ്കടമോ എന്നറിയാത്ത ഒരു ഭാവം ആയിരുന്നു..
അസ്സംബ്ലി തുടങ്ങാൻ ബെൽ അടിച്ചു..
എല്ലാരും വരി വരി ആയി നിന്നു..
പ്രിൻസിപ്പാൾ പറയാൻ തുടങ്ങി

പ്രിയപ്പെട്ട കുട്ടികളേ.. ഏറെ വിഷമകരമായ കാര്യം പറയാനാണ് ഈ അസ്സംബ്ലി വിളിച്ചു കൂട്ടിയത്..
നമ്മുടെ സ്കൂളിലെ ഹൈ സ്കൂൾ വിഭാഗത്തിലെ അധ്യാപകൻ കെ ദിവാകരൻ മേനോൻ മാഷിന്റെ മകനും നമ്മുടെ സ്കൂളിലെ മുൻവിദ്യാർത്ഥിയും മുൻ സ്‌പോർട്സ് ചാമ്പ്യനും ആയ 
ഗൗതം ഇന്നലെ രാത്രി നടന്ന 
ഒരു കാർ അപകടത്തിൽ നമ്മെ വിട്ടു പോയ വിവരം വളരെ സങ്കടത്തോട് കൂടി അറിയിക്കുന്നു.. കൂടാതെ ഒപ്പം ഉണ്ടായിരുന്ന നമ്മുടെ പി ടിഎ ഭാരവാഹി സെയിതാലിയുടെ മകൻ മാഹിൻ അഷ്ഫാഖ് വളരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആണ്..\"
ഇരുവരുടെയും കുടുംബത്തിനും..ഗൗതമിന്റെ ആത്മശാന്തിക്കും.. മാഹിന്റെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ഒരു നിമിഷം മൗനപ്രാർത്ഥന നടത്താം.. \"

ഓരോ വാക്കുകളും എന്റെ നെഞ്ചിൽ ഇടി തീ പോലെയാണ് വന്ന് ചേർന്നത്..
എന്റെ മാഹിൻ.. ഇല്ലാ ഓന് ഒന്നും സംഭവിക്കില്ല.. ഷാനി എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു.. എന്റെ കൈ കാലുകൾ തളരുന്നത് പോലെ തോന്നി..

പ്രാർത്ഥനക്ക് ശേഷം അസ്സംബ്ലി പിരിച്ചു വിട്ടു..നിൽക്കാൻ ത്രാണി ഇല്ലാതെ ഞാനൊരു വരാന്തയിൽ കേറി ഇരുന്നു..

\"അയിശു.. അയിശു...\"

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഓർമ്മകളിൽ നിന്ന് ഞാനുണർന്നു..
വാതിൽ തുറന്നു..

\"എത്ര നേരായി മോളെ വന്നിട്ട് ഈനുള്ളിൽ കേറീട്ട്..എന്താ വയ്യേ..\"

\"ഒന്നുല്ല ഉമ്മാ ചെറിയൊരു തല വേദന.. ഞാൻ ഒന്ന് ഉറങ്ങട്ടെ...\"

\"ആഹ്.. ചായ വേണോ മോളെ..\"

വേണ്ട ഉമ്മാ ഒന്നുറങ്ങിയാ തീരും..

\"ആ പിന്നേ..നിന്നെ വിളിച്ചിട്ട് കിട്ടീലാന്ന് പറഞ്ഞു ഷാനി വിളിച്ചിരുന്നു..ഓൾക്ക് ഒന്ന് വിളിച്ചേക്ക്..\"

വാതിലടച്ചു ബെഡിൽ ഇരുന്നു.. ഷാനിയുടെ മിസ്സ്ഡ് കാൾസ് ഉണ്ട്.. പിന്നെ വിളിക്കാം എന്ന് മെസ്സേജ് അയച്ച് വീണ്ടും തലയിണയിൽ മുഖമമർത്തി കിടന്നു..

ഓർമ്മകൾ വീണ്ടും പോയ കാലം തേടി നടന്നു...

(തുടരും )

സഖീ part 12

സഖീ part 12

4.8
1685

ഓർമ്മകൾ വീണ്ടും പോയ കാലം തേടി നടന്നു...\"ഷാനീ ന്റെ മാഹിക്കാ.. \"ഞാൻ ഓളെ കെട്ടിപിടിച്ചു കരഞ്ഞു..\"നിനക്ക് രാവിലെ അറിഞ്ഞു അല്ലേ.. ന്നോട് പറയാരുന്നില്ലേ...\"\"അയിശു ഇങ്ങനെ കരയല്ലേ അയിശു ഓന് ഒന്നും വരൂലാ.. \"ഷാനിയും കരയുകയായിരുന്നു..\"എനിക്ക്.. എനിക്ക് എന്റെ മാഹിക്കാനേ കാണണം വാ നമ്മുക്ക് പോവാ വാ ഷാനി.. \"\" മാഹിൻ ഐ സി യു വിലാണ് കാണാൻ പറ്റില്ല ഷാനി.. \"\"ഇല്ലാ എനിക്ക് പോണം എനിക്ക് കാണണം പ്ലീസ് ഷാനി നീ എന്റെ ഒപ്പം വരില്ലേ.. \"എന്റെ അവസ്ഥ കണ്ട് ഷാനിക്കേറെ ഭയം തോന്നി തുടങ്ങിയിരുന്നു..\"ഞാൻ.. ഞാൻ വരാ അയിശു.. നമ്മക് പോവാ വാ.. ഇവിടുന്ന് മുക്കാമണികൂറോളം ഉണ്ട് ഹോസ്പിറ്റലിലേക്ക് നീ ഉമ്മാട് വിളി