Aksharathalukal

വാട്സാപ്പ് ഗ്രൂപ്പ്‌

രാവിലെ എഴുന്നേറ്റ് കിടക്കയിൽ ചാരി കിടന്നുക്കൊണ്ട് തന്നെ മൊബൈൽ കയ്യിലെടുത്തു നെറ്റ് ഓണാക്കി...

ശർക്കരയിൽ ഉറുമ്പ് പൊതിയുന്നത് പോലെ മെസ്സേജ് വന്നു കൊണ്ടേയിരുന്നു..

ഫോണിൽ  തന്നെ  പത്തു പന്ത്രണ്ട് ഗ്രൂപ്പ്‌ തന്നെയുണ്ട്...

സ്കൂൾ ഗ്രൂപ്പൊന്ന്...
ക്ലാസ്സിലെ കുട്ടികളുടെ ഗ്രൂപ്പ്‌ 
ടീച്ചർമാരുടെ ഗ്രൂപ്പ് 
+2 ഗ്രൂപ്പ്.....
10 ലെ ഗ്രൂപ്പ്...
ഡിഗ്രീ ഗ്രൂപ്പ്....
ബസ് സ്റ്റോപ്പിലെ ഫ്രണ്ട്‌സിന്റെ ഗ്രൂപ്പ്....
അച്ഛന്റെ തറവാട്ടിലെ ഗ്രൂപ്പ്‌..
അമ്മയുടെ തറവാട്ടിലെ ഗ്രൂപ്പ്...
കസിൻസിന്റെ ഗ്രൂപ്പ്‌...
അമ്പലത്തിൽ പോകുന്നവരുടെ ഗ്രൂപ്പ്‌...
ഇതിനൊക്കെ ഉള്ള ഗ്രൂപ്പ്‌ പോരാഞ്ഞിട്ടു
ലോക്ക് ഡൌൺ കാലത്ത് ലുഡോ  കളിക്കാൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പ്‌ വരെ ഇപ്പോൾ ഫോണിൽ ഉണ്ട്‌....


പെട്ടെന്നാണ് ഫോണിൽ വേറേയൊരു ഗ്രൂപ്പ്‌ കണ്ടത്..

\" ഹോം \"

എന്താ ഇത്.....പുതിയൊരു ഗ്രൂപ്പ്‌..

വേഗം തന്നെ ഗ്രൂപ്പിൽ കയറി..
അഡ്മിൻ ആരാന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി..

അമ്മ..

ദൈവമേ...... ഇതിനാണോ....
ഇന്നലെ രാത്രി അമ്മ കുത്തിരുന്നു ഫോണിൽ ഓരോന്ന് തോണ്ടിക്കൊണ്ടിരുന്നത്...


പെട്ടെന്ന് ഗ്രൂപ്പിൽ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ വന്നു..

പത്രത്തിന്റെ പൈസ കൊടുക്കാൻ ആള് വന്നിട്ടുണ്ടെന്ന്...ആരെങ്കിലും വന്നു പൈസ കൊടുക്കാൻ.....

കറന്റ്‌ ബില്ലെടുത്തു ഫോട്ടോ എടുത്തും
വാട്ടർ ബില്ല് അടക്കേണ്ട ദിവസം ഓർമ്മിപ്പിച്ചും മെസ്സേജ് വന്നുകൊണ്ടേയിരുന്നു......

അമ്മയും ഹൈടെക് ആയെന്നു ഓർത്തപ്പോൾ ചിരിയാണ് വന്നത്.....

പിന്നെ അതാ ഗ്രൂപ്പിൽ ഒരു വോയിസ്‌ മെസ്സേജ്..

\" ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. വേണ്ടവർ വന്നു കുടിച്ചോ....തണുത്തു പോയാൽ.
ചുടാക്കി തരണമെന്ന് പറഞ്ഞോണ്ട് ആരും വരണ്ട....\"

ഞാൻ വേഗം ചാടി അടുക്കളയിലേക്ക് ഓടി....
 അപ്പൊ ഉണ്ട്‌  എല്ലാവരും മേശയിൽ ഹാജർ വെച്ചിട്ടുണ്ട്...
സമാധാനം....  വീട്ടിലെ എല്ലാവരും അമ്മയുടെ വോയിസ്‌ കേട്ടിട്ടുണ്ട്....

\" എന്താ അമ്മേ പുതിയ ഗ്രുപ്പൊക്കെ തുടങ്ങിട്ടുണ്ടല്ലോ..... \"
ഏട്ടൻ ചിരിച്ചോണ്ട് ചോദിച്ചു..

അടുക്കളയിൽ ആയിരുന്ന അമ്മ കറികത്തിയുമായി പെട്ടെന്ന് ഹാളിലേക്ക് വന്നിട്ട് പറഞ്ഞു...

\"പിന്നെയല്ലാതെ...
നിങ്ങളോട്ഓരോത്തരോടും ഓരോന്ന് ചോദിച്ചു നടക്കാൻ എനിക്കു ആവില്ല...
 നിങ്ങൾക്ക് എന്താ വേണ്ടതെങ്കിൽ .
അതു രാവിലെ ഗ്രൂപ്പിൽ ഇട്ടാൽ മതി...
ഇതാവുമ്പോൾ ഒരു ബുദ്ധിമുട്ടും ഇല്ല..
ഗ്രൂപ്പിൽ പറഞ്ഞാൽ മതി...
എല്ലാവരും അറിയുമല്ലോ......\"

ആരും ഒന്നും മിണ്ടിയില്ല....
വല്ലതും പറഞ്ഞാൽ അടുക്കള പൂട്ടിയല്ലോ....
പോരാളി നല്ല കലിപ്പിലാണ്...
പട്ടിണി ആവുമെന്ന് കരുതി ആരും ഒന്നും പറയാൻ പോയില്ല...