Aksharathalukal

വില്ലന്റെ പ്രണയം ♥️04

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ അത് ചെയ്ത് തീർക്കും ബാലഗോപാൽ…ആത്മവിശ്വാസത്തോടെ ഡിജിപി പറഞ്ഞു
 
അവരെപോലെ ശക്തികൊണ്ടല്ല നമ്മൾ കളിയ്ക്കാൻ പോകുന്നത്…ബുദ്ധികൊണ്ടാണ്…വി വിൽ ഫോം എ ടീം ആൻഡ് സ്‌ക്രൂ ദെം ഓൾ…
 
Hmm… നടക്കും നടക്കും… ഈ ബുദ്ധി എന്ന് പറയുന്ന സാധനം അവന്മാർക്ക് ഇല്ലേ…?….ബാലഗോപാൽ ഡിജിപി യുടെ അടുത്ത്നിന്നും തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു…
 
മോനേ… ലേശം ബുള്ളറ്റ് എടുക്കട്ടേ.. ബാലഗോപാൽ പറഞ്ഞ കഥയും കേട്ട് വിളറി വെളുത്ത് നിന്നിരുന്ന കിരണിനോട് ബാലഗോപാൽ പരിഹാസച്ചിരിയോടെ ചോദിച്ചു…
 
**************************
 
പിറ്റേന്ന് പ്രഭാതം……
 
ഷാഹി കണ്ണുകൾ ഉറക്കത്തിൽ നിന്ന് തുറന്നു… അവളിൽ ഭയത്തിന്റെ അംശങ്ങൾ ബാക്കി ഉണ്ടായിരുന്നു….ഇന്നലെ കണ്ട സ്വപ്നത്തിന്റെ…..അത് അവളെ ചെറുതായിട്ടെങ്കിലും വേട്ടയാടിയിരുന്നു… അവൾ അത് ഒരു സ്വപ്നം മാത്രമല്ലേ എന്ന് മനസ്സിനെ ഉറപ്പുവരുത്താൻ ശ്രമിച്ചു….
 
പെട്ടെന്ന്ഭയത്തെ ഇല്ലാതാക്കിക്കൊണ്ട് ആകാംക്ഷയുടെ കിളിനാദങ്ങൾ അവളിലേക്കെത്തി…പലകിളികൾ നല്ലപോലെ ചിലമ്പുന്ന ശബ്ദം… ഒരു നാട്ടിന്പുറത്തുകാരിക്ക് ഇത് പുതുമയുള്ള ശബ്ദം അല്ല എന്നാൽ ഇത്രയും ഉച്ചത്തിലുള്ള ശബ്ദം അത് അവളെ അത്ഭുതപ്പെടുത്തി…അവൾ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു… ആ വീടിന്റെ ഉദ്യാനത്തിലേക്കാണ് അവൾ ചെന്നെത്തിയത്…ആ ഉദ്യാനത്തിന്റെ ഭംഗി കണ്ടവൾ അതിശയിച്ചു…അവൾ ഇന്നലെ കണ്ട പൂന്തോട്ടം തന്നെ ആണോ എന്ന് അവളിൽ അത് സംശയം ജനിപ്പിച്ചു…അത്രയ്ക്ക് മനോഹരമായിരുന്നു അത്…പൂന്തോട്ടത്തിന് നടുവിലൂടെ ഒരു വഴി നടക്കാൻ ഉണ്ടാക്കിയിട്ടുണ്ട്..അവൾ അതിലൂടെ നടന്നു… പലതരത്തിലുള്ള ചെടികൾ അവിടെ ഉണ്ടായിരുന്നു…പലതരം പുഷ്പങ്ങൾ അവിടെ വിരിഞ്ഞുനിന്നു…ചെറിയ അങ്ങാടിക്കുരുവികളും പൂമ്പാറ്റകളും പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ അവിടെ സന്നിഹിതരായിരുന്നു… പൂക്കൾ മാത്രമല്ല ചെറിയ വലിയ മരങ്ങൾ ആ പൂന്തോട്ടത്തിന് ഭംഗി കൂട്ടാനായി അവിടെ ഉണ്ടായിരുന്നു…പ്രാവുകളും പൂത്താങ്കീരികളും അങ്ങാടിക്കുരുവികളും വേറെ പലതരത്തിലുള്ള പക്ഷികളും ആയിരുന്നു അവൾ കിടക്കയിൽ നിന്ന് കേട്ട ശബ്ദത്തിന് ഉടമകൾ…

അപ്പോൾആണ് അവൾ സമർ പറഞ്ഞ കാര്യം ഓർത്തത്…ചെടികൾക്ക് വെള്ളമൊഴിക്കാനും പെറ്റ്സിന് ഭക്ഷണം കൊടുക്കാനും… അപ്പോൾ ഈ പൂന്തോട്ടത്തിൻ്റെ ഉടമ സമർ തന്നെ..കഷ്ടപ്പെട്ട് ഉണ്ടാക്കിയവനെ അത് നിലനിർത്താനും നഷ്ടപ്പെടാതിരിക്കാനും മനസ്സ് കാണൂ…ഷാഹിയിൽ സമറിനോട് കുറച്ചു അസൂയ പൊട്ടിമുളച്ചു…അതിനേക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും…അപ്പൊ നിഗൂഢത മാത്രം അല്ല പ്രകൃതി സ്നേഹികൂടിയാണ്…ഗുഡ്…കീപ് ഇറ്റ് അപ്പ്…അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് സമറിന് ഒരു തംസ് അപ്പ്‌ കൊടുത്തു….അവൾക്ക് പൂന്തോട്ടം കണ്ട് മതിവരുന്നുണ്ടായിരുന്നില്ല…അവളിൽ സന്തോഷവും ആകാംക്ഷയും മാത്രം നിറഞ്ഞുനിന്നു…കുറച്ചുമുന്നേ താൻ എന്തിനാ പേടിച്ചേ എന്നുപോലും അവൾ മറന്നുപോയി…അവൾ പൂന്തോട്ടത്തിൽ വെള്ളം നനച്ചു… കുറച്ചു കൂടെ മുന്നേ പോയപ്പോൾ ഒരു മീൻ വളർത്തുന്ന കുളവും അവൾ കണ്ടു…പലതരം ചൊറുക്കുള്ള മീനുകൾ അതിൽ നിറയെ ഉണ്ടായിരുന്നു…ഗപ്പിയും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് മോളിയും,ഫൈറ്റർ,പ്ലാറ്റീ, ടെട്രാ…അങ്ങനെ കുറെ മീനുകൾ അതിൽ ഉണ്ടായിരുന്നു…പച്ചകളറിൽ കുളത്തിലുണ്ടായിരുന്ന പായൽ കുളത്തിന്റെ ഭംഗി വളരെയധികം കൂട്ടി…കുളത്തിന് അടുത്തായി അവൾ മീൻതീറ്റ കിടക്കുന്നത് കണ്ടു…അവൾ അതിൽ കുറച്ചു കുളത്തിൽ വിതറി…അപ്പോൾ ഭക്ഷണം കഴികാൻ വന്ന മീനുകളുടെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…



പൂന്തോട്ടത്തിലെ കാഴ്ചകളിൽ നിന്നും വളരെ ഹാപ്പിയായ മ്മളെ ഷാഹികുട്ടി അടുക്കളയിൽ കയറി ചായ ഉണ്ടാക്കി കുടിച്ചു…അപ്പോളാണ് പിന്നിൽ ഉള്ള മൃഗങ്ങളെ കുറിച്ചു അവൾക്ക് ഓര്മ വന്നത്…അവൾ അവിടേക്ക് നടന്നു…അവറ്റകൾക്ക് കുറച്ചു ഭക്ഷണവുമായി…നാലുകെട്ടിന്റെ ഇടനാഴികളിലൂടെ അവൾ വീടിന്റെ പിന്നിലേക്ക് നടന്നു…പിൻഭാഗത്ത് എത്താനായപ്പോൾ തന്നെ അവൾ ചെറിയ മുരളൽ ഒക്കെ കേട്ട്.. ആ നായ്ക്കൾ ആയാൽ കുറച്ചു മുരൾച്ച ഒക്കെ ഇല്ലെങ്കിൽ എന്താ ഒരു രസം…അവൾ മനസ്സിൽ ഓർത്തു…അവൾ പിന്നിലെ വാതിൽ തുറന്നു ഇറങ്ങി…



അവൾ മുറ്റത്തേക്ക് നോക്കി…ഷാഹി ഞെട്ടി…അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിത്തരിച്ചുപോയി… വളർത്തുമൃഗങ്ങൾ എന്ന് പറഞ്ഞപ്പോൾ അവൾ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചുകാണില്ല…കാരണം മുറ്റത്തു നിന്നിരുന്നത് കുറുക്കൻ ആയിരുന്നു…സത്യത്തിൽ അത് കുറുക്കൻ അല്ലായിരുന്നു…കുറുക്കന്റെ അതെ മുഖച്ഛായ ഉള്ള നായ ആയിരുന്നു…പക്ഷെ ഷാഹിക്ക് ഇത് മനസ്സിലായില്ല…അവൾ നിന്ന് വിറച്ചു…ഒന്നല്ല രണ്ടെണ്ണം……



അവൾ വിറച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ…ഓരോന്നിനും അവളുടെ അത്ര നീളവും അവളെക്കാളും തടിയും കാണും…അവറ്റകളെ കെട്ടി ഇട്ടില്ലായിരുന്നുവെങ്കിൽ ഷാഹി അവരുടെ ബ്രേക്ഫാസ്റ്റിന് പോലും തികയില്ലാർന്നു… ഷാഹി പേടിച്ചു പേടിച്ചു ഭക്ഷണവുമായി അവരുടെ അടുത്തേക്ക് ചെന്നു…അവർ ഷാഹിയെ കണ്ടതും ഉച്ചത്തിൽ മുരളാൻ തുടങ്ങി…ഷാഹി ഭയന്നുവിറച്ചു… അവൾ അവൾക്ക് അറിയാവുന്ന ദൈവങ്ങളെ ഒക്കെ ഒന്നിച്ചു വിളിച്ചു…പേടി കാരണം അവൾ ഭക്ഷണം അവർക്ക് എറിഞ്ഞുകൊടുത്താണ് തിരിച്ചു വീട്ടിൽ കയറിയത്…ഷാഹി വാതിലിന്റെ കുറ്റി ഇട്ടോ എന്ന് 2 തവണ ചെക്ക് ചെയ്തു…വെറുതെ ഒന്നുമല്ല… ജസ്റ്റ് പേടിയുടെ ഊക്ക്… ദാറ്സ് ഇറ്റ്…

ഷാഹിതിരിച്ചു വീട്ടിൽ കയറി…. ഇവൻ(സമർ) ഇത് എന്ത് ജന്മമാണ്… ഒരിടത്തു പൂന്തോട്ടവും അക്വാറിയവും…വളരെ സമാധാനം…മറ്റൊരിടത്ത് കുറുക്കൻ…ഒടുക്കത്തെ വയലന്റ്…. ഇത് എന്തൂട്ട് അവസ്ഥ…വെറുതെ അല്ല ശാന്തേച്ചി പറഞ്ഞെ അവൻ ഒരു പിടുത്തം കിട്ടാത്ത ജന്മം ആണെന്ന്… ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ…ഷാഹി ഓരോന്ന് ചിന്തിച്ചു കിടപ്പറയിലേക്ക് നടന്നു..അവൾ ഫോണെടുത്തു അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു…ശേഷം ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി…



ഓരോജോലി ചെയ്യുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ സമറിനെ ചുറ്റിപറ്റി ആയിരുന്നു… അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവളുടെ ഹൃദയം വെമ്പി…ആരാണവൻ…എവിടെയാണ് അവൻ…അവന് ആരുമില്ലേ…? ഇത്രയും കാലമായി ആരും അവനെ കാണാൻ വന്നിട്ടില്ല എന്നൊക്കെ പറയുമ്പോൾ….അവൻ അനാഥൻ ആകുമോ ആരും ഇല്ലേ അവന്…പക്ഷെ അവന്റെ ഈ സെറ്റപ്പ് കാണുമ്പോൾ ആരും ഇല്ലാത്തവനായി തോന്നുന്നുമില്ല…ഇനിപ്പോ സമ്മർ ഇൻ ബെത്ലഹേമിലെ സുരേഷ് ഗോപിയുടെ അവസ്ഥ ആകുമോ അവന്…. ഹേയ്.. അങ്ങനെ ഒന്നും ആകില്ല…അതൊക്കെ സിനിമയിൽ അല്ലെ…അതൊക്കെ യഥാർത്ഥ ലൈഫിൽ നടക്കുമോ…ഇവൻ ഇത് എവിടെ പോയി കിടക്കുവാണ്… നാളെ കോളേജ് തുറക്കുന്നത് അറിയില്ലേ…അല്ല അവർക്ക് ഒക്കെ പഠിച്ചിട്ട് എന്തിനാ…ആവശ്യത്തിൽ അധികം മുതൽ ഇപ്പോൾ തന്നെ ഉണ്ടല്ലോ…ഈ വീട് എന്തായാലും കോളേജ് തീരുന്നതുവരെ താമസിക്കാൻ എടുത്തത് ആവും…അല്ലാതെ സ്വന്തം വീട് ഒന്നും ആവില്ല…ഇനി അവന് കുടുംബമില്ലേ…രണ്ടും മൂന്നും കൊല്ലമായി അവനെ അറിയുന്ന ശാന്തേച്ചിക്കും ചന്ദ്രേട്ടനും അവനെ കുറിച്ചു ഒരു തേങ്ങയും അറിയില്ല…പിന്നെ ഞാൻ ഇവിടെ കിടന്ന് ഓരോ ഊഹാപോഹങ്ങൾ ഇട്ടിട്ട് എന്താ കാര്യം…?ഷാഹി സമറിനെ കുറിച്ച് ആലോചിച്ചുകൂട്ടി കൊണ്ടേയിരുന്നു…



*****************

തുടരും.... ♥️



വില്ലന്റെ പ്രണയം ♥️05

വില്ലന്റെ പ്രണയം ♥️05

4.4
29231

ഷാഹിതിരിച്ചു വീട്ടിൽ കയറി…. ഇവൻ(സമർ) ഇത് എന്ത് ജന്മമാണ്… ഒരിടത്തു പൂന്തോട്ടവും അക്വാറിയവും…വളരെ സമാധാനം…മറ്റൊരിടത്ത് കുറുക്കൻ…ഒടുക്കത്തെ വയലന്റ്…. ഇത് എന്തൂട്ട് അവസ്ഥ…വെറുതെ അല്ല ശാന്തേച്ചി പറഞ്ഞെ അവൻ ഒരു പിടുത്തം കിട്ടാത്ത ജന്മം ആണെന്ന്… ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ…ഷാഹി ഓരോന്ന് ചിന്തിച്ചു കിടപ്പറയിലേക്ക് നടന്നു..അവൾ ഫോണെടുത്തു അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു…ശേഷം ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി…ഓരോജോലി ചെയ്യുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ സമറിനെ ചുറ്റിപറ്റി ആയിരുന്നു… അവനെക്കുറിച്ച് കൂടുതൽ അറിയാൻ