Aksharathalukal

വില്ലന്റെ പ്രണയം ♥️06

ആരുടെയൊക്കെയോ ഞരക്കങ്ങൾ അവൻ കേൾക്കുന്നുണ്ട്..അവൻ കരുതി അത് അവളുടെതാകും എന്ന്… പക്ഷെ പണിയുന്ന ശബ്ദം ഒന്നും കേൾക്കാൻ ഇല്ലല്ലോ…അവൻ ഹാളിലെത്തി…അവൻ കണ്ട കാഴ്ച അതിഭീകരമായിരുന്നു…തന്റെ കൂട്ടുകാർ ഓരോരുത്തരും പലസ്ഥലത്ത് വീണുകിടക്കുന്നു… പലരുടെ ശരീരത്തിൽ നിന്നും ചോര പൊടിയുന്നുണ്ട്… ഹാളിൽ മൂന്നുപേർ വീണുകിടപ്പുണ്ട്.. അതിൽ ഒരുത്തന്റെ കാല് ഒടിഞ്ഞുതൂങ്ങിയിരിക്കുന്നു…ഒരുത്തൻ ജനലിൽ തൂങ്ങികിടക്കുന്നു…..



റാഫി പുറത്തേക്കിറങ്ങി…കൂട്ടുകാരിൽ ഒരാൾ സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസ് പൊളിഞ്ഞു അതിനുള്ളിൽ വീണു കിടക്കുന്നു… ഒരാൾ കൂടെ ഉണ്ടല്ലോ അവൻ എവിടെ… റാഫി തിരിച്ചു ഹാളിലേക്ക് കയറി…അവനെ തിരഞ്ഞു…റാഫിയുടെ കണ്ണുകൾ ചുമരിന്മേലേക്ക് പാഞ്ഞു…അവൻ ചുമറിലുള്ള ആംഗറിന്മേൽ തൂങ്ങിക്കിടക്കുന്നു…റാഫി ഞെട്ടിത്തരിച്ചുനിന്നുപോയി… അവനുള്ളിൽ ഭയം നിറഞ്ഞു… റാഫി പെട്ടെന്ന് ആ പെണ്ണിനെ കുറിച്ച് ഓർത്തു…പക്ഷെ അവൾ അവിടെ എവിടെയും ഇല്ലായിരുന്നു…റാഫി പേടിച്ചിട്ട് മേലാകെ വിറച്ചു…ആരാണ് ഇത് ചെയ്തത്…അവന് ഒരു എത്തുംപിടിയും കിട്ടിയില്ല…



റാഫി പെട്ടെന്ന് അജയനെക്കുറിച്ചു ഓർത്തു..അവൻ അവരിൽ അജയനെ തിരഞ്ഞു…ഹാളിൽ വീണുകിടക്കുന്ന മൂന്നുപേരിൽ ഒരാൾ അജയൻ ആയിരുന്നു…അജയന്റെ ബോധം പോയിരുന്നു…അജയന്റെ കോലം കണ്ടിട്ട് അവന് അധികം കിട്ടിയിട്ടില്ല എന്ന് റാഫിക്ക് മനസ്സിലായി..റാഫി അജയനെ കുലുക്കിവിളിച്ചു…അജയൻ കണ്ണുതുറന്നു…അജയന് ബോധം വീണതും അയാൾ പെട്ടെന്ന് പേടിച്ചു നാലുവഴിക്കും നോക്കി…അജയൻ ആകെ ഭയന്നിരുന്നു…



“എന്താ..എന്താ ഇവിടെ നടന്നത്…”…റാഫി അജയനോട് ചോദിച്ചു…



“അയാൾ എവിടെ…അയാൾ പോയോ…”..അജയൻ നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് റാഫിയോട് ചോദിച്ചു..



“ആര്… ആരാ വന്നത്…”



“ഹെൽമെറ്റ് ഇട്ട ഒരാൾ…”…അത് പറയുമ്പോൾ അജയന്റെ മുഖം ഭയം കൊണ്ട് വിളറിവെളുത്തിരുന്നു… കുറച്ചു മുൻപ് നടന്ന കാര്യങ്ങളിൽ അജയൻ അനുഭവിച്ച ഭീതി അയാളുടെ മുഖത്തു തെളിഞ്ഞുനിന്നു..



“ഹെൽമെറ്റ് ഇട്ട ഒരാളോ…അതാരാ…”..റാഫി പിന്നെയും ചോദിച്ചു..



“വെള്ളം..എനിക്ക് കുറച്ചു വെള്ളം വേണം…”…അജയൻ ചോദിച്ചു…

റാഫി ഫ്രിഡ്ജിൽ നിന്നും കുപ്പിവെള്ളം എടുത്ത് അജയന് കൊടുത്തു…അജയൻ കുപ്പി വാങ്ങി വെള്ളം മടമടാ കുടിച്ചു…



“എന്താ ശെരിക്കും സംഭവിച്ചത്…ഒന്ന് തെളിച്ചു പറ അജയണ്ണാ..”…റാഫി പിന്നേം ചോദിച്ചു



അജയൻ ആ വെള്ളകുപ്പി മുഴുവനും കുടിച്ചുതീർത്തിട്ടു കിതച്ചു…റാഫി അജയൻ ക്ഷീണം മാറി സംസാരിക്കാൻ വേണ്ടി കാത്തുനിന്നു…അജയൻ പറഞ്ഞു തുടങ്ങി..



“നീ പോയശേഷം ഞങ്ങൾ പിന്നേം മദ്യസേവ തുടങ്ങി…ഒന്ന് രണ്ട് പേർ ആ പെണ്ണിനെ തൊട്ടുരുമ്മി നിന്നു… കുറച്ചുകഴിഞ്ഞു ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു..അവളെയൊന്ന് കണ്ട് ആസ്വദിച്ചതിനുശേഷം ഞാൻ അവളെ തൊടാൻ കൈനീട്ടി…പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു.. ഞാൻ കൈവലിച്ചു തിരിഞ്ഞു നോക്കുമ്പോൾ വാതിൽ പൊളിഞ്ഞു കിടക്കുന്നു..ഞങ്ങൾ എന്താണ് സംഭവം എന്നറിയാതെ പകച്ചു നിന്നു…പെട്ടെന്ന് ഒരു കാൽ പുറത്തുനിന്നും ഉള്ളിലേക്ക് പതിയുന്നത് ഞാൻ കണ്ടു…ഹെൽമെറ്റ് ധരിച്ച ഒരാൾ ഹാളിലേക്ക് പതിയെ കടന്നുവന്നു…എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തം വിട്ട് നിന്ന്…അവൻ ഞങ്ങളെയെല്ലാം നോക്കി അവിടെ തന്നെ നിന്നു…”…അജയൻ ഭയപ്പാടോടെ പറഞ്ഞു നിർത്തി…ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തിട്ട് പിന്നെയും പറഞ്ഞു തുടങ്ങി…



“ആരാടാ നീ..”………കൂട്ടുകാരിൽ ഒരുത്തൻ അവനോട് ചോദിച്ചു…



അവൻ ഒന്നും മിണ്ടിയില്ല..അവൻ ചോദിച്ചവനെ നോക്കി നിന്നു…



“നീ ആരാ എന്ന് പറയാൻ ഇല്ലെങ്കിൽ നീ ഇവിടെ നിന്ന് പോകില്ല…”.. വേറെ ഒരുത്തൻ അവനോട് പറഞ്ഞു..അവൻ പിന്നെയും ഒന്നും മിണ്ടിയില്ല…നിന്നസ്ഥലത്ത് മിണ്ടാതെ നിന്നു…



“എന്താടാ നിനക്ക് വേണ്ടത്…”…ഒരുത്തൻ ചോദിച്ചു….



പിന്നെയും നിശബ്ദത…കുറച്ചു കഴിഞ്ഞു ആ പെണ്ണിനെ നോക്കിയിട്ട് അവൾക്ക് നേരെ ചൂണ്ടിക്കാണിച്ചു….അവൾ പേടിയോടെ ഹെൽമെറ്റ് ധരിച്ചവനെ നോക്കി നിന്നു…



“ഇവളെ വിൽക്കാൻവച്ചതല്ല…നിനക്ക് പോകുന്നതാ നല്ലത്…”



അവൻ കൈകെട്ടി അവിടെ പോകാതെ നിന്നു…



“നിന്നോടല്ലേടാ പന്നി പോകാൻ പറഞ്ഞെ..” എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ അവനെ തല്ലാൻ ചെന്നു…
അവൻ വലത്തെകൈ അവന്റെ തല നോക്കി വീശി…പക്ഷെ ഹെൽമെറ്റ്(കുറച്ചുനേരത്തേക്ക് ഹെൽമെറ്റ് ധരിച്ചവനെ ഹെൽമെറ്റ് എന്ന് വിളിക്കാം) അവന്റെ ഇടത്തെ കൈ കൊണ്ട് അവന്റെ അടി ബ്ലോക്ക് ചെയ്തതിനുശേഷം വലത്തേ കൈകൊണ്ട് അവന്റെ കരണം നോക്കി നിന്ന് കൊടുത്തു… അടികിട്ടിയവൻ നിലത്തേക്ക് മുഖവുമടിച്ചു വീണു..അവനിൽ ഞങ്ങൾ ഒരു ചലനവും കണ്ടില്ല…ഞങ്ങൾ ഭയത്തോടെ ഹെല്മെറ്റിനെ നോക്കി…വീണ്ടും ഞങ്ങൾ  വീണവനെ നോക്കി…പക്ഷെ അവൻ അനക്കമറ്റ് അവിടെ കിടന്നു…ഞങ്ങളുടെ ഭയം കൂടി…രണ്ടുപേർ ഹെല്മെറ്റിനെ തല്ലാനായി അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു…മുന്നിൽ വന്നവന്റെ നെഞ്ച് നോക്കി അവൻ ആഞ്ഞുചവിട്ടി…അവൻ പോയതിനേക്കാൾ സ്പീഡിൽ പറന്ന് ഞങ്ങളുടെ അടുത്തേക്ക് വീണു..രണ്ടാമത്തവൻ ഹെല്മെറ്റിനെ  നോക്കി കൈ ആഞ്ഞുവീശിയെങ്കിലും ഹെൽമെറ്റ് അവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ കഴുത്തുനോക്കി ഒന്ന് കൊടുത്തു..രണ്ടാമത്തവൻ വേദനകൊണ്ട് തന്റെ കഴുത്തിന്മേൽ പിടിച്ചപ്പോഴേക്കും അവനെ ഹെൽമെറ്റ് ജനലിന്മേൽക്ക് എറിഞ്ഞു…ജനാല പൊളിഞ്ഞു പുറത്തേക്ക് വീണ്..ജനലഴികൾ വളഞ്ഞു അവൻ അതിന്റെ ഉള്ളിൽ തൂങ്ങിക്കിടന്നു…



പെട്ടെന്ന് ഒരുത്തൻ ഹെല്മെറ്റിനെ ചവിട്ടാൻ വേണ്ടി കാലുവീശി…ഹെൽമെറ്റ് ഒഴിഞ്ഞുമാറി നിന്നു.. ചവിട്ടാനോങ്ങിയവൻ വെച്ചുകൊണ്ട് പുറത്തേക്ക് വീണു…ഹെൽമെറ്റ് പുറത്തേക്ക് ഇറങ്ങി…ഹെല്മെറ് അവന്റെ വയറിന്മേൽ മുഷ്ടിചുരുട്ടി ആഞ്ഞുകുത്തി..അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു…അവൻ വായിലൂടെ രക്തം ശർധിച്ചു.. ഹെൽമെറ്റ് അവനെ പൊക്കിയെടുത്തു സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസിന്മേൽക്ക് എറിഞ്ഞു…ഗ്ലാസ് പൊളിഞ്ഞു അവൻ കാറിന് ഉള്ളിലേക്ക് വീണുപോയി..



ഹെൽമെറ്റ് തിരികെ ഹാളിലേക്ക് വന്നു…തല്ലുകിട്ടാതെ ഞാനും ഒരുത്തനും കൂടെ ബാക്കിയുണ്ടായിരുന്നുള്ളൂ…അവൻ ഹെല്മെറ്റിന്റെ അടുത്തേക്ക് ചെന്നു…ഹെല്മെറ്റിന്റെ വയർ ലക്ഷ്യമാക്കി കാല് വീശി…ഹെൽമെറ്റ് അവന്റെ കാല്‌ കൈകൊണ്ട് പിടിച്ചു എന്നിട്ട് കാലുകൊണ്ട് അവൻ നിന്നിരുന്ന ഒറ്റക്കാലിന്മേൽ ആഞ്ഞുചവിട്ടി..ഹെൽമെറ്റ് വിറക് ചവുട്ടി ഒടിക്കുന്നത് പോലെ അവന്റെ കാല് ചവിട്ടി ഒടിച്ചു…അവൻ ആർത്തുകരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു..അപ്പോൾ ഹെൽമെറ്റ് അവന്റെ മുഖത്ത് കാലുകൊണ്ട് ഒന്ന് കൊടുത്തു…അവന്റെ ബോധം പോയി…



ഞാൻ മാത്രം ബാക്കിയായി…നേരത്തെ വയറിന് ചവിട്ട് കിട്ടിയവൻ ഞരങ്ങിക്കൊണ്ടു എന്റെ മുന്പിൽ കിടപ്പുണ്ടായിരുന്നു…അവനും കിട്ടി മുഖമടക്കി ഒന്ന്..അതോടെ അവന്റെ ബോധവും പോയി…ഞാൻ ഒറ്റപ്പെട്ടു…പേടിച്ചിട്ട് കൈയും കാലും അനക്കാൻ പോലും സാധിച്ചില്ല…അവന്റെ ഈ ഷോ കണ്ട് ആ പെണ്ണിന്റേം കിളി പോയി നിക്കുകയായിരുന്നു…



അവൻ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു…ഞാൻ പേടിച്ചിട്ട് മൂത്രം പോകുമെന്ന അവസ്ഥയിലായി… എന്റെ അടുത്തേക്ക് അവൻ പതിയെ വന്നു…എന്റെ മുഖത്തിന്റെ തൊട്ടടുത്ത് അവന്റെ ഹെൽമെറ്റ് വന്നു നിന്നു…ആ കണ്ണുകൾ ഞാൻ കണ്ടു..പുലി വേട്ടയ്ക്ക് ഇറങ്ങുമ്പോൾ ഉള്ള അതെ കണ്ണുകൾ..അത്രയ്ക്ക് തീക്ഷണമായിരുന്നു ആ കണ്ണുകൾ… ആ കണ്ണുകൾ പോലും എന്നെ പേടിപ്പെടുത്തുന്നതായി എനിക്ക് തോന്നി…നിശബ്ദത അവിടെ തളം കെട്ടി നിന്നു..ഓരോ സെക്കണ്ടും ഒരു യുഗം പോലെ ആണ് കടന്നുപോയത്……
“മവനെ…ഇന്തമാതിരി ഉന്നെ നാൻ ഇനിമേ പാത്തെ… പാത്ത ഇടത്തിലെ കൊന്ന് കുഴി തോണ്ടി പൊതച്ചിടുവേൻ….”…വളരെ കട്ടിയായ പതിഞ്ഞ ശബ്ദത്തിൽ അവൻ എന്നോട് പറഞ്ഞു…ഞാൻ അന്തംവിട്ട് അവനെ നോക്കിനിന്നു…അവൻ തിരിഞ്ഞു ഒന്ന് പിന്നിലേക്ക് നോക്കിയിട്ട് തിരിഞ്ഞു നിന്ന് എന്റെ മുഖമടക്കി ഒന്ന് തന്നു…അതാണ് എനിക്ക് അവസാനമായി ഓര്മയുള്ളത്…ആ ഒറ്റ അടിയിൽ എന്റെ ബോധം പോയി…”… അജയൻ പറഞ്ഞു നിർത്തിയിട്ട് ഇരുന്നു കിതച്ചു….



“ഒറ്റയാളാണോ നിങ്ങളെ ഒക്കെ കൂറയ്ക്ക് ഇട്ടത്…”..അമർഷത്തോടെ റാഫി ചോദിച്ചു…അജയൻ അതിനുമറുപടി പറഞ്ഞില്ല….അവൻ വേറെ ഒരു ചിന്തയിലായിരുന്നു… ആ കണ്ണുകൾ…ഹെല്മെറ്റിനുള്ളിൽ താൻ കണ്ട കണ്ണുകൾ…അത് താൻ എവിടെയോ കണ്ടപോലെ…ആ കണ്ണുകളിലുള്ള മൂർച്ച അത് അവന് മറക്കാൻ കഴിയുന്നില്ല..അത് വീണ്ടും വീണ്ടും അവനെ ഭയപ്പെടുത്തുന്നു…



■■■■■■■■■■■■■■



“നിങ്ങൾ ആരാണ്…?”…അവളെ അവളുടെ വീടിനുമുന്പിൽ ഹെൽമെറ്റ് കൊണ്ട് ഇറക്കുമ്പോൾ അവൾ അവനോട് ചോദിച്ചു…



“ഒരു വഴിപോക്കൻ… അത്ര കരുതിയാൽ മതി…”..അവൻ പറഞ്ഞു



“പോരാ…എനിക്ക് നിങ്ങളുടെ മുഖം കാണണം…എന്റെ ജീവൻ തിരിച്ചുതന്നയാളാണ് നിങ്ങൾ…എന്റെ ദൈവം..മുഖമുള്ള ഈ ദൈവത്തെ എനിക്ക് കാണണം…എന്റെ അപേക്ഷയാണ്…പറ്റില്ല എന്ന് പറയരുത്…”..അവൾ അവനോട് കെഞ്ചി…



അവൻ അവന്റെ ഹെൽമെറ്റ് ഊരി..സ്‌ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ അവനെ കണ്ടു…



“മറക്കില്ല ഒരിക്കലും…മരിക്കും വരെ ഓർക്കും…എന്റെ പ്രാർത്ഥനകളിൽ എന്നും നിങ്ങൾ ഉണ്ടാകും…”..അവൾ അവനോട് പറഞ്ഞു..



“ഓർക്കരുത്..ഇത് മറക്കേണ്ട മുഖമാണ്…ബി സേഫ്…”..എന്ന് പറഞ്ഞിട്ട് അവൻ അവന്റെ ബൈക്ക് മുന്നോട്ടെടുത്തു…



അവൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി…മുറ്റത്ത് ഒരു പോലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു…



തുടരും....... ♥️



വില്ലന്റെ പ്രണയം ♥️07

വില്ലന്റെ പ്രണയം ♥️07

4.5
27073

ഷാഹി രാവിലെ നേരത്തെ എണീറ്റു… കോളേജ് തുറക്കുന്ന ദിവസമാണ്…അവൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയിട്ട് കുളിച്ചു..ഭക്ഷണം കഴിച്ചുവന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു…അമ്മ വിളിച്ചിരുന്നു..അമ്മയുടെ അനുഗ്രഹം അവൾ വാങ്ങി..ബസ്സിൽ അവൾ കോളേജിലെത്തി……കോളേജ് കവാടത്തിലെത്തിയപ്പോൾ തന്നെ ചന്ദ്രേട്ടനെ അവൾ കണ്ടു..അവൾ അടുത്തേക്ക് ചെന്നു…ചന്ദ്രേട്ടൻ അവളോട് വിശേഷം ചോദിച്ചു…അവൾ എല്ലാം ഒക്കെ ആണെന്ന് പറഞ്ഞു…പെട്ടെന്ന് ഷാഹി ചന്ദ്രേട്ടന്റെ കാലിൽ വീണു…എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു..ചന്ദ്രേട്ടന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നു…അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു…തലയിൽ കൈവ