Aksharathalukal

വില്ലന്റെ പ്രണയം 11♥️

ഇരുട്ട്…കൂരാകൂരിരൂട്ട്…..
 
ഒന്നും കാണാൻ പറ്റുന്നില്ലാ….
 
കറുപ്പ്..അന്ധകാരം….അതാകെ മൂടികിടക്കുന്നു…
 
പെട്ടെന്ന് ഒരു ചെറിയ വെള്ളവെളിച്ചം…ഒരു ചെറിയ വെളിച്ചം..അത് ഒന്നുകൂടെ വലുതായി…
 
പെട്ടെന്ന് അത് ആരെയോ കണ്ട് ഭയന്നപോലെ ഓടാൻ തുടങ്ങി…വളഞ്ഞുപുളഞ് ആ വെളിച്ചം ഇരുട്ടിലൂടെ ഓടിക്കൊണ്ടിരുന്നു.. പെട്ടെന്ന് അത് നിന്നു… എന്തൊക്കെയോ ഒച്ച കേൾക്കാം…ആരോ ദേഷ്യപ്പെടുന്നതും ആരോ കരയുന്നതും… പെട്ടെന്ന് ആ വെളിച്ചം വലുതായി വന്നു…അന്ധകാരത്തെ മുഴുവൻ തുടച്ചുനീക്കി…പെട്ടെന്ന് കാഴ്ച്ച എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോകുന്നപോലെ…അത് വേഗത്തിൽ സഞ്ചരിച്ചുകൊണ്ടേയിരുന്നു…അത് ചൂരൽ വടിമേൽ എത്തിനിന്നു… അത് ഉയർന്നു താഴുന്നു…ഒരാൾ…ഒരു വലിയ ആൾ…അയാളുടെ കയ്യിൽ ഒരു അഞ്ചുവയസുകാരി പെണ്ണ്…
 
അവൾ കരയുന്നു…എന്റെ നേരെ നോക്കി കരയുന്നു..
ഇരുപതുകാരനാക്കുന്ന മഹാപ്രതിഭാസം…സ്നേഹിക്കാൻ തോന്നുന്ന തന്റെ ഇണയെ വരിപ്പുണരാൻ തോന്നുന്ന ഓരോ നിമിഷങ്ങൾ…അവൾക്ക് വേണ്ടി ഈ ലോകം തന്നെ കീഴടക്കാൻ കഴിയുമെന്ന വിശ്വാസം…



അകത്ത് സന്തോഷവും മുഖത്തു പുഞ്ചിരിയും വരുത്താൻ അഭിനയിക്കേണ്ടി വരാത്ത ദിവസങ്ങൾ…അവളെ ഒരു നോക്ക് കാണാൻ ഓരോ രാവും കഷ്ടപ്പെട്ട് വെളുപ്പിച്ചെടുക്കുന്ന രാവുകൾ…അവളുടെ കൈകോർത്തു നടക്കാൻ ഒരു തവണയെങ്കിലും അവസരം തരണേ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ…പ്രണയം അത്ര മനോഹരമാണ്…അത്രയത്ര മനോഹരം…പ്രണയം അസുരനെയും മനുഷ്യനാക്കും…എഴുപതുകാരനെ ഇരുപതുകാരനാക്കും…കാർക്കശക്കാരനെ കോമാളിയാക്കും…ഒരു മൂളിപ്പാട്ടുപോലും പാടാത്തവനെ നല്ല ഗായകനാക്കും…പ്രണയം..പ്രണയം…പ്രണയം…
പെട്ടെന്ന് ഒരു ഫാൽക്കൻ കിളിയുടെ ശബ്ദം അവൻ കേട്ടു… അവിടെ വട്ടമിട്ട് പറന്നിരുന്ന കിളികൾ ഭയത്താൽ പറന്നുപോയി…സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…ഫാൽക്കൻ മേഘങ്ങളിൽ നിന്ന് പുറത്തേക്ക് വന്നു…അവന്റെ ചുവന്ന കണ്ണുകൾ ആരെയോ തേടി…അവൻ സമറിനെ കണ്ടു…സമർ അവനെ നോക്കിനിൽക്കുന്നുണ്ടായിരുന്നു…ഫാൽക്കൻ അത് കണ്ടതും അവന്റെ ഇമയൊന്ന് വെട്ടി…സമർ അവനെ തന്നെ നോക്കി നിന്നു..ഫാൽക്കൻ വന്ന വഴിക്ക് പറന്നു..മേഘങ്ങളിലേക്ക് വീണ്ടും ചേക്കേറി..അപ്പോഴേക്കും സമറിന്റെ കണ്ണുകളിലെ പ്രണയം മാഞ്ഞുപോയിരുന്നു…പകരം ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു ഭാവം അവനിൽ തെളിഞ്ഞു നിന്നു….



★☆★☆★☆★☆★☆★☆



ഒരു ചായക്കട…



നാട്ടിലെ ചായക്കടയാണ് ആ നാട്ടിലെ പ്രധാന ന്യൂസ് ചാനൽ…



ആ നാട്ടിലെ പ്രധാന ചായക്കട കം ന്യൂസ് ചാനൽ ആണ് കാദർക്കാന്റെ ചായക്കട…നാട്(അത് നിങ്ങൾക്ക് പിന്നെ മനസ്സിലാകും..സസ്പെൻസ്..)…കാദറും ഭാര്യ റംലയും ആണ് ആ കട നടത്തിക്കൊണ്ടിരുന്നത്…



“കാദർക്കാ…അപ്പോ ആ ദിവസങ്ങൾ വന്നെത്തി തുടങ്ങി ല്ലേ…”…ചായകുടിച്ചോണ്ടിരുന്ന ഒരാൾ കാദർനോട് ചോദിച്ചു…കാദർ അതിനൊരു മൂളൽ കൊടുത്തു…



“ഏത് ദിവസം..”..റംല പതുക്കെ കാദരിനോട് ചോദിച്ചു…കാദർ പേടിപ്പെടുത്തുന്ന ഒരു ഭാവം കാണിച്ചു…റംലക്ക് കാര്യം മനസ്സിലായി…കാദറിന്റെ മുഖത്തു കണ്ട രുദ്രഭാവം അവളുടെ മുഖത്തേക്ക് പടർന്നു…



“ഇനിയാണ് ശേരിക്കുള്ള കളികൾ വരാൻ പോകുന്നത്…”…ഒരാൾ പറഞ്ഞു…



“ഇനി അറിയാം ആർക്കൊക്കെ എത്രയൊക്കെ ഉശിരുണ്ടെന്ന്…”…വേറെ ഒരാൾ പറഞ്ഞു…



“ഒരാളെ കാര്യത്തിൽ എനിക്ക് സംശയമില്ല…പക്ഷെ എല്ലാവരും കാത്തിരിക്കുന്നത് വേറെ ഒരുത്തനുവേണ്ടിയാണ്…”…ഒരാൾ മൂർച്ചയുള്ള ശബ്ദത്തോടെ പറഞ്ഞു…എല്ലാവരും അത് കേട്ടു… നിശബ്ദരായി..ഒരു പക്ഷെ അവനെ അത്ര അവർ ഭയക്കുന്നുണ്ടാവാം…അതല്ലേ അവനെക്കുറിച്ചുള്ള ഒരു പരാമർശം കേട്ടപ്പോയേക്കും അവർ നിശ്ശബ്ദരായത്…ഒരു ദൈർഖ്യമേറിയ നിശബ്ദത…



നിശബ്ദതയെ ഓടിച്ചുകൊണ്ട് രണ്ട് ടാവേരകൾ വേഗതയിൽ അവിടെ വന്നു നിന്നു…അവിടെയാകെ പൊടിപടലങ്ങൾ നിറഞ്ഞു നിന്നു…അതിൽ നിന്നും ഏഴെട്ടുപേർ ഇറങ്ങി…പിന്നെ സലാമും… സലാമിനെ കണ്ട് കാദർ വിനീതനായി കടയുടെ പുറത്തേക്ക് വന്നു…
റംലയും എണീറ്റ് കട നോക്കി…അതാകെ അവർ പൊളിച്ചിരുന്നു…റംലയ്ക്ക് നല്ല ദേഷ്യം വന്നു…



“അവൻ വന്ന് ഈ നായിന്റെ മക്കളെ എല്ലാം കൊന്ന് കൊലവിളിക്കണം…”…റംല ദേഷ്യത്തോടെ പ്രാകിക്കൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു…അത് കേട്ടതും കാദർ…



“അരുത് റംലാ… ഒരിക്കലും അവൻ വരാൻ വേണ്ടി പ്രാര്ഥിക്കരുത്… അവൻ വന്നാൽ എന്താ നടക്കുക എന്ന് നിനക്കറിയില്ലേ…അതാണോ അവൾ ആഗ്രഹിച്ചത്…ഒരിക്കലും പ്രാര്ഥിക്കരുത് അങ്ങനെ…നമുക്കിതൊക്കെ പുതുമയുള്ള കാര്യമൊന്നും അല്ലല്ലോ..പക്ഷെ അത്…അത് നമ്മൾ അവളോട് ചെയ്യുന്ന ഏറ്റവും വല്ല്യ തെറ്റ് ആകും…അതുകൊണ്ട് വേണ്ടാ…”…കാദർ റംലയോട് പറഞ്ഞു..റംലയ്ക്ക് കാര്യം മനസ്സിലായി അവൾ തലയാട്ടി…അവർ രണ്ടുപേരും കടയെ നോക്കി സങ്കടത്തോടെ നിന്നു….

◆◇◆◇◆◇◆◇◆◇◆◇◆◇



രാത്രി…



ഇരുട്ട്….



തമ്മിൽ പരസ്പരം കാണാൻ പറ്റാത്ത അത്ര ഇരുട്ട്…



അന്ധകാരം…പൈശാചികത…പൈശാചികത നിറഞ്ഞുനിൽക്കുന്ന രാവ്…



അസുരൻ വേട്ടയ്ക്ക് ഇറങ്ങുന്ന രാവ്…



ഹൈദരാബാദ്…



അഡ്വക്കേറ്റ് രാംദാസ് തന്റെ അസിസ്റ്റന്റിനെ പീഡിപ്പിച്ച കേസ് തന്റെ ഫ്ലാറ്റിൽ വനിതാക്കമ്മീഷൻ സെക്രട്ടറി ലളിതാ മേനോനുമായി ഒത്തുതീർപ്പാക്കുകയായിരുന്നു……….



ഒത്തുതീർപ്പ് സ്ഥലം രാംദാസിന്റെ ഫ്ലാറ്റിലെ ബെഡ്‌റൂം………



തന്റെ ഭാര്യ മഞ്ജുഷയെയും പിള്ളേരെയും അവളുടെ വീട്ടിലേക്ക് അയച്ചിട്ടായിരുന്നു രാംദാസിന്റെ ഒത്തുതീർപ്പാക്കൽ പരിപാടി…അതുകൊണ്ട് തന്നെ ഫ്ലാറ്റിൽ അവർ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ…



ആ രാംദാസിനെക്കുറിച്ചു പറഞ്ഞില്ലല്ലോ..കുടിലതന്ത്രങ്ങളുടെ ഉപജ്ഞാതാവ്……..പൈസ കിട്ടും എന്നുണ്ടെങ്കിൽ സ്വന്തം തന്തയ്‌ക്കെതിരെയും വാദിക്കും…….







കുറെ നേരം ഒത്തുതീർപ്പ് നടത്തിയതിന്റെ രണ്ടുപേരും കിടക്കയിലേക്ക് വീണു…അവർ ചെറുതായൊന്ന് മയങ്ങി…



കുറച്ചുകഴിഞ്ഞപ്പോൾ ഹാളിൽ നിന്ന് ടിവിയുടെ ശബ്ദം രാംദാസ് കേട്ടു… റാം കിടക്കയിൽ നിന്ന് എണീറ്റ് മുണ്ടുടുത്ത് ഹാളിലേക്ക് നടന്നു…എപ്പോഴാണാവോ ടിവി തുറന്നെ എന്ന് ആലോചിച്ചുകൊണ്ട് റാം ഹാളിലേക്ക് നടന്നു…അവൻ വാതിൽക്കലെത്തി… റാം ഒന്ന് ഭയന്നു… സോഫയിൽ ആരോ ഇരിക്കുന്നു…ടിവി കാണുന്നു…അവൻ സൂക്ഷിച്ചു അവനെ നോക്കി…സോഫായിലിരിക്കുന്ന ആളെ രാംദാസിന് മനസ്സിലായി..അവൻ ഭയന്നുവിറച്ചു…പേടിച്ചിട്ട് അവന്റെ ഹൃദയമിടിപ്പ് മൂന്നിരട്ടി സ്പീഡിലായി… അവന്റെ ഹൃദയം നിന്നോ എന്ന് തന്നെ അവന് തോന്നി…അവന്റെ ചുണ്ടുകളിൽ നിന്നും സോഫായിലിരിക്കുന്നവന്റെ പേര് വീണു…..

സമർ….💀



സമർ അലി ഖുറേഷി….☠️



രാംദാസ് പേടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു…കുടിലതന്ത്രങ്ങളുടെ രാജാവിന് ഭയത്തിന്റെ കാഠിന്യത്തിൽ ചിന്തിക്കാനുള്ള ശേഷി വരെ നഷ്ടപ്പെട്ടു…രാംദാസ് ഹാളിലേക്ക് നടന്നു…സമറിന്റെ അടുത്തെത്തി… സമർ അവനെ ഒന്ന് നോക്കി…സമറിന്റെ മുഖത്തു ഒരു വികാരവും രാംദാസ് കണ്ടില്ല…പക്ഷെ രാംദാസിൽ ഒന്ന് മാത്രം നിറഞ്ഞു നിന്നു…ഭയം…മരണഭയം…



നിശബ്ദത…



സമർ ടിവിയും നോക്കി ഇരുന്നു…രാംദാസിന് എന്താ ചെയ്യേണ്ടത് എന്നുപോലും പിടികിട്ടിയില്ല…ഒടുവിൽ നിശബ്ദത ഭേദിച്ചുകൊണ്ട് രാംദാസ് പറഞ്ഞു…



“സമർ…എന്നെ ഒന്നും ചെയ്യരുത് പ്ലീസ്…”…രാംദാസ് സമറിനോട് അപേക്ഷിച്ചു…അതുപറയുമ്പോൾ പോലും രാംദാസിന്റെ വാക്കുകൾ വിറച്ചിരുന്നു…



“സമർ പ്ളീസ്…”…രാംദാസ് ഒന്നുകൂടെ പറഞ്ഞു…സമർ അത് കേട്ടു രാംദാസിനെ നോക്കി…രാംദാസ് ഭയന്നുപോയി…സമർ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തില്ല…പക്ഷെ അവന്റെ നോട്ടം മാത്രം മതിയായിരുന്നു രാംദാസിന് ഭയങ്ങളിലെ ഭയം എന്താണെന്ന് മനസ്സിലാക്കാൻ…ഭയം എപ്പടി വേല സെയ്യ്ത് എന്ന് പാത്തിയ ഭയ്യാ…രാംദാസ് ഭയന്ന് പിന്നോട്ട് മാറി…



സമർ ടിവി ഓഫാക്കി…സോഫയിൽ നിന്നെഴുന്നേറ്റു…രാംദാസ് ഭയത്താൽ ഒന്നുകൂടെ പിന്നോട്ട് മാറി…സമർ തലചെരിച്ചു രാംദാസിനെ നോക്കി…രാംദാസ് പേടിച്ചു…അവൻ അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാക്കാനാവാതെ നിന്നു… സമർ അരയിൽ നിന്നും പതിയെ കത്തിയെടുത്തു…രാംദാസ് ഇതുകണ്ട് ഭയന്ന് കൈകൂപ്പി…സമർ അവന്റെ നേരെ നടന്നു…



“സമർ ഒന്നും ചെയ്യരുത്…പ്ളീസ്…ഞാൻ എന്തുവേണേലും ചെയ്യാം…എന്നെ കൊല്ലരുത്…”…രാംദാസ് അവനോട് അപേക്ഷിച്ചുകൊണ്ടിരുന്നു…സമർ പതിയെ അവന്റെ അടുത്തേക്ക് നടന്നുവന്നു…അവന്റെ ഓരോ നടത്തിലും രാംദാസ് തന്റെ ജീവനുവേണ്ടി സമറിനോട് കെഞ്ചി…പക്ഷെ അവന്റെ ഒരു വാക്കും സമറിലെ അസുരനെ പ്രസാധിച്ചില്ല…സമർ അവന്റെ തൊട്ടടുത്തെത്തി…



സമർ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു അവനെ നോക്കി…അവൻ പേടിച്ചു വിറച്ചു…സമർ രാംദാസിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി…സമറിന്റെ നോട്ടം സഹിക്കാനാവാതെ അവന്റെ കണ്ണുകളിലെ തീജ്വാല സഹിക്കാനാവാതെ രാംദാസ് കണ്ണ് പിൻവലിച്ചു…സമർ നോട്ടം മാറ്റി കത്തിയിന്മേലാക്കി…
“സമർ എന്നെ കൊല്ലരുത്..എനിക്ക് ഭാര്യയും മക്കളുമുള്ളതാണ്…ഞാൻ മരിച്ചാൽ അവർ അനാഥരാകും… പ്ളീസ്….”…രാംദാസ് കരഞ്ഞുകൊണ്ട് അവനോട് അപേക്ഷിച്ചു…പക്ഷെ സമർ അതൊന്നും കേട്ടില്ല…അവന്റെ കണ്ണുകളിൽ അസുരന്റെ രുദ്രതാണ്ഡവം നിറഞ്ഞു നിന്നു…ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..സമർ കത്തി രാംദാസിന്റെ വയറ്റിൽ കുത്തിയിറക്കി…രാംദാസിന്റെ കണ്ണുകൾ ചുവന്നു…ഞരമ്പുകൾ തെളിഞ്ഞുവന്നു…അവന്റെ കണ്ണിൽനിന്നും ജീവനില്ലാണ്ടാവുന്നത് സമർ ഇമ വെട്ടാതെ നോക്കി നിന്നു…അവൻ ശരിക്കും അത് ആസ്വദിക്കുകയായിരുന്നു…



“സമർ പ്ളീസ്…”…മരണവെപ്രാളത്തിലും രാംദാസ് ഒരിക്കൽക്കൂടി അവൻ കെഞ്ചി….സമർ കൈപ്പത്തി മടക്കി നടുവിരൽ മടക്കിയത് കുറച്ചുമുന്നോട്ട് വെച്ചിട്ട് ആ വിരലുകൊണ്ട് രാംദാസിന്റെ തൊണ്ടയിൽ ഒരടി അടിച്ചു…രാംദാസ് സംസാരിക്കാനാവാതെ നിന്ന് പിടഞ്ഞു….സമർ അപ്പോൾ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്തിട്ട് ശബ്‌ധിക്കരുത് എന്ന ആംഗ്യം കാണിച്ചു…ശേഷം രാംദാസിന്റെ അടുത്ത് വന്നിട്ട് കുറച്ചു വാക്കുകൾ മന്ത്രിച്ചു….



“വിൽ മീറ്റ് ഇൻ ഹെൽ(നരകത്തിൽ വെച്ചു നമുക്കിനി കണ്ടുമുട്ടാം)…”



രാംദാസ് കുഴഞ്ഞു നിലത്തേക്ക് വീണു…സമർ കാല്മുട്ടിലിരുന്ന് അവനെ മരണം കീഴടക്കുന്നത് കണ്ടു…അവന്റെ അവസാനത്തെ ഓരോ പിടച്ചിലും സമർ ആസ്വദിച്ചു നോക്കി കണ്ടു…ഒടുവിൽ രാംദാസ് മരണത്തിനു കീഴടങ്ങി…സമർ വാതിൽക്കൽ നിന്ന് ഒരു ശബ്‌ദം കേട്ടു…അവൻ അങ്ങോട്ട് നോക്കി…ലളിത അവിടെ പേടിച്ചുവിറച്ചു നോക്കിനിൽക്കുന്നുണ്ടായിരുന്നു…സമർ അവളെത്തന്നെ നോക്കി…കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം…



“നീ വല്ലതും കണ്ടോ…”…സമർ അവളോട് ചോദിച്ചു…അവൾ പേടിച്ചുവിറച്ചു…



“ഇല്ലാ…”…അവൾ പേടിച്ചു തലയാട്ടികൊണ്ട് മുഴുവൻ പറയാൻ അവൾക്ക് അവസരം കിട്ടിയില്ല…അതിനു മുന്നെ തന്നെ രാംദാസിന്റെ വയറിലിരുന്ന കത്തി ലളിതയുടെ കഴുത്തിൽ തുളഞ്ഞുകയറി….അവൾ കഴുത്തിൽപിടിച്ചു നിലത്തേക്ക് വീണു…ജീവനുവേണ്ടി പിടഞ്ഞു…സമർ അവളുടെ അടുത്തേക്ക് ചെന്നു…അവളെ ഒന്ന് നോക്കിയതിനു ശേഷം അവളുടെ കഴുത്തിൽ നിന്ന് കത്തി വലിച്ചൂരി…അവളെ നോക്കി…അവൾ അവനേം…



“മുഖത്തുനോക്കി നുണ പറയുന്നോ….”…സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു…ലളിതയും ലോകത്തോട് വിടപറഞ്ഞു…



സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു…ഒരു അസുരചിരിയുമായി….☠️☠️☠️☠️☠️☠️



തുടരും..... ♥️



കഥ ഇഷ്ടപ്പെട്ടവർ നിങ്ങളുടെ ഹൃദയം തന്ന് എനിക്ക് സ്നേഹം നൽകുക….



അഭിപ്രായം എല്ലാവരും തരുക….ഒന്ന് വിശദീകരിച്ചു തന്നിരുന്നെങ്കിൽ സഹായകമായിരുന്നു…എന്നിൽ കഥാകാരനെ വളർത്തുന്നത് നിങ്ങളാണ്…അതുകൊണ്ട് ഞാൻ നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കും….



വില്ലന്റെ പ്രണയം 12♥️

വില്ലന്റെ പ്രണയം 12♥️

4.4
22857

“മുഖത്തുനോക്കി നുണ പറയുന്നോ….”…സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു…ലളിതയും ലോകത്തോട് വിടപറഞ്ഞു… സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു…ഒരു അസുരചിരിയുമായി….☠️☠️☠️☠️☠️◆◆◆◆◆◆◆◆◆◆◆◆◆◆◆“ഞാൻ അവനെ കണ്ടു…!”…അജയൻ ഭയപ്പാടോടും ഭീതിയും നിറഞ്ഞ മുഖത്തോടെ അവരോട് പറഞ്ഞു…അവർ..മൂന്നുപേർ..മൂന്നുപേരും വ്യത്യസ്ത വയസ്സുള്ളവർ…ഒരുവൻ 21 ആണെങ്കിൽ മറ്റൊരുവൻ 32 അടുത്തവൻ 40…ഈ വ്യത്യാസം അവരുടെ ചിന്തകളിലും വാക്കുകളിലും പ്രവർത്തിയിലും കാണും…കാരണം ഏറ്റവും വലിയ സമ്പത്ത്…അനുഭവം…അത് മൂന്ന് പേർക്കും വ്യത്യസ്തമാണ്…തല്ക്കാലം നമുക്ക് അവരെ ഒന്നാമൻ ര