വില്ലന്റെ പ്രണയം 13♥️
പെട്ടെന്ന്….അവൻ ഞെട്ടി ഉണർന്നു…അവൻ ഇരുന്ന് കിതച്ചു…ഇമ്മച്ചീ… ഇമ്മച്ചീ…ആ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു…അവന്റെ ശ്വാസം ക്രമാതീതമായി ഉയർന്നു…അവൻ എണീറ്റ് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…കരുത്തുറ്റ യുവാവ്…അവന്റെ ശരീരത്തിന്റെ പിന്നിൽ ഒരു ഫാൽക്കൻ പക്ഷിയുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടായിരുന്നു…അതിനടിയിൽ എന്തോ എഴുതിയിട്ടുണ്ട് പക്ഷെ അത് വെളിവായില്ല…അവൻ ബാൽകണിയിലേക്ക് നടന്നു…അവന്റെ ചിന്തകൾക്ക് മുറിവേറ്റിരുന്നു… ഓർമ്മകൾ പലതും അവനിലേക്ക് ഇരച്ചെത്തി…അവന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി…അവനിൽ ആകെ കോപവും പ്രതികാരവും നിറഞ്ഞുകഴിഞ്ഞു…അവനിലെ ഓരോ ഞ