Aksharathalukal

വില്ലന്റെ പ്രണയം 15♥️

അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചതിനേക്കാൾ കൂടുതൽ ഷാഹി ആലോചിച്ചത് അവനെ കുറിച്ചാണ്…ഒരു മാപ്പ് എങ്കിലും പറയണം എന്ന് അവൾക്ക് തോന്നി…അതുകൊണ്ട് തന്നെ കോളേജ് വിട്ടപ്പോൾ പോകുന്ന വഴിക്ക് ഒക്കെ അവനെ നോക്കി പക്ഷെ കണ്ടുകിട്ടിയില്ല…അവൾ നിരാശയോടെ വീട്ടിലെത്തി…അവൾ ചായ ഉണ്ടാക്കി കുടിച്ചു…അതിനുശേഷം അവൾ വീട്ടിലെ പണികളിൽ മുഴുകി…പെട്ടെന്ന് ആരോ കതകിൽ മുട്ടുന്നത് അവൾ കേട്ടു… അവൾ അവിടേക്ക് ചെന്നു…കതക് തുറന്നു പക്ഷെ പുറത്ത് ആരും ഇല്ലായിരുന്നു…അവൾ ഒന്നുകൂടി നോക്കിയശേഷം വാതിൽ അടച്ചു അടുക്കളയിലേക്ക് നടന്നു…തനിക്ക് തോന്നിയതാകും എന്ന് അവൾ കരുതി…പെട്ടെന്ന്…പിന്നെയും കതകിൽ മുട്ടുന്ന ശബ്ദം അവൾ കേട്ടു..അവളിൽ പേടി വരാൻ തുടങ്ങി…അവൾ ചെന്ന് പിന്നെയും കതക് തുറന്ന് നോക്കി…അവൾ ആരെയും കണ്ടില്ല…അവൾ ഒന്നുകൂടെ നോക്കി…അവൾക്ക് ആരെയും കാണാൻ സാധിച്ചില്ല…അവൾ പിന്നെയും വാതിൽ അടക്കാൻ നോക്കിയപ്പോ പെട്ടെന്ന് ഒരു കാൽ അതിനു നടുവിൽ വന്നു നിന്നു…അവൾ അതുകണ്ട് മുകളിലേക്ക് നോക്കി…അപ്പോളുണ്ട് താൻ രാവിലെ ചീത്ത വിളിച്ചവൻ(സമർ) തന്നെ നോക്കി നിൽക്കുന്നു…ഷാഹി ചെറുതായി ഭയന്നു…



“ഓഹോ…അപ്പോ ഇതാണോ നിന്റെ വീട്…”…കതകുതുറന്ന് അകത്തുകയറിയിട്ട് സമർ ചോദിച്ചു…ഷാഹി പേടിച്ചു പിന്നിലേക്ക് മാറി…



“അതെ..”..ഷാഹി മറുപടി നൽകി…



“രാവിലെ ഏതൊക്കെയോ മാമനേം മച്ചാനേം കുറിച്ച് മോൾ പറഞ്ഞില്ലാർന്നോ… അവരെയൊന്ന് വിളിച്ചെ…”..സമർ പറഞ്ഞു…



“അവർ…അവർ..പുറത്തു പോയെക്കുവാ..”..ഷാഹി വിക്കിക്കൊണ്ട് മറുപടി നൽകി…

“അപ്പൊ മോൾ ഇപ്പൊ ഇവിടെ ഒറ്റയ്ക്കാണോ…”…വല്ലാത്തൊരു ഭാവത്തോടെ സമർ ചോദിച്ചു…ഷാഹി അത് കണ്ടു പേടിച്ചു അതെയെന്ന് തലയാട്ടി…
“ആഹാ..അപ്പോ കാര്യം എളുപ്പമായല്ലോ..”..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു…ഷാഹി പേടിച്ചു പിന്നിലേക്ക് മാറി…



“എന്തൊക്കെയോ രാവിലെ തരാം എന്ന് പറഞ്ഞില്ലേ…അത് പലിശയടക്കം വാങ്ങാൻ വന്നതാ ഞാൻ…എന്തായാലും മാമന്മാർ തരാനില്ല… അതുകൊണ്ട് നീ തന്നെ അവരുടേത് കൂടെ തന്നാൽ മതി…”..സമർ പറഞ്ഞു..ഷാഹി പേടിയോടെ അവനെ നോക്കി നിന്നു…



“എന്താടീ നിന്റെ വായ പൂട്ടിയോ…രാവിലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…”…സമർ അവളോട് ദേഷ്യത്തോടെ ചോദിച്ചു…ഷാഹി ഒന്നും മിണ്ടാൻ ആകാതെ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു…



“അപ്പൊ തുടങ്ങുക അല്ലേ… കുറച്ചുനാളായി ഇതുപോലെ ഒരു കിളുന്ത് പെണ്ണിന്റെ ടേസ്റ്റ് അറിഞ്ഞിട്ട്…”…സമർ നാവ് നീട്ടിക്കൊണ്ട് പറഞ്ഞു…ഷാഹി ഭയന്നു വിറച്ചു..



“രാവിലെ എനിക്ക് ഒരു അബദ്ധം പറ്റിയതാ…”..ഷാഹി വിക്കിക്കൊണ്ട് പറഞ്ഞു..



“അതെ രാവിലെ നിനക്കൊരു അബദ്ധം പറ്റി.. ഇപ്പൊ എനിക്കും ഒന്ന് പറ്റാൻ പോകുന്നു…”..അതും പറഞ്ഞു സമർ അടുത്തേക്ക് ചെന്നു… ഷാഹി പിന്നിലേക്ക് മാറി ചുമരിൽ തട്ടി നിന്നു…



“പ്ലീസ് എന്നെ ഒന്നും ചെയ്യരുത്…”..ഷാഹി കൈകൂപ്പിക്കൊണ്ട് അവനോട് അപേക്ഷിച്ചു…



“ഏയ്…ഞാൻ ഒന്നും ചെയ്യൂല്ല.. നീ ഇങ്ങോട്ട് വാ..”..സമർ അവളെ കൈനീട്ടി വിളിച്ചു… ഷാഹി പെട്ടെന്ന് ഓടാൻ ശ്രമിച്ചു…സമർ അവളെ കടന്നു പിടിച്ചു…എന്നിട്ട് അവളെ ചുമരിനോട് ചേർത്തുപിടിച്ചു…ഷാഹി ചെറുക്കാൻ പരമാവധി ശ്രമിച്ചു..പക്ഷെ അതൊന്നും സമറിന്റെ കരുത്തിനുമുന്നിൽ വിലപ്പോയില്ല…അവൾ അവന്റെ കയ്യിൽ ഒതുങ്ങിനിന്നു…അവൾ പേടിച്ചിട്ട് ആകെ തളർന്നു…അവൾ അവനെ നോക്കി നിസ്സഹായയായി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടു…



“ഐഷ്… എന്തായിത് ബലാത്സംഗമോ…അശ്ലീലം..മ്ലേച്ചം… ഐഷ്..ഐഷ്…”…പുറത്തുനിന്നു ഷാഹി ആ വാക്കുകൾ കേട്ടു.. അവൾ അവിടേക്ക് നോക്കി..അപ്പോഴുണ്ട് അവിടെ കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു…അവൾ സമറിനെ നോക്കി…അവനും അതാ ചിരിക്കുന്നു..സമർ അവളെ സ്വതന്ത്രയാക്കി… അവൾ പേടിച്ചു പിന്നിലേക്ക് മാറി വന്നു..സമറും കുഞ്ഞുട്ടനും അവളെ നോക്കി പൊട്ടിച്ചിരിച്ചു…അവർ അവളെ പറ്റിച്ചതാണെന്ന് അവൾക്ക് മനസ്സിലായി…പക്ഷെ അവൾ ആകെ ഭയന്നിരുന്നു…



“അയ്യേ…കാന്താരിയുടെ എനർജി പോയോ…”…കുഞ്ഞുട്ടൻ അവളെ നോക്കി കളിയാക്കി ചോദിച്ചു…അവൾ ഒന്നും മിണ്ടാതെ നിന്നു…രണ്ടുപേരും അവളെ നോക്കി ചിരിച്ചു…അവൾ ആകെ ഇല്ലാതെയായി…



“നിനക്ക് ഇവനെ മനസ്സിലായില്ലാ എന്ന് തോന്നുന്നു…”…കുഞ്ഞുട്ടൻ സമറിനെ ചേർത്തുപിടിച്ചിട്ട് അവളോട് ചോദിച്ചു…അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി…



“ഹി ഈസ് ദി ഗ്രേറ്റ് സമർ..”..കുഞ്ഞുട്ടൻ സമറിനെ നോക്കി പറഞ്ഞു..അതാണ് സമർ എന്ന് അറിഞ്ഞ ആശ്ചര്യത്തിൽ അവൾ അവനെ നോക്കി…സമർ അവളെ കണ്ണിറുക്കി കാണിച്ചു..ഷാഹിക്ക് ഒരു കംഫർട് കിട്ടുന്നില്ലായിരുന്നു… അവൾ അതിനുമാത്രം പേടിച്ചിരുന്നു..



” ഷാഹി ഒരു രണ്ട് കോഫി എടുക്ക്…ഡാ ഇവളുടെ കോഫി വേറെ ലെവൽ ആണ്…യു മസ്റ്റ് ട്രൈ ഇറ്റ്..”..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു..അതുകേട്ട് സമർ ഷാഹിയെ നോക്കി…ഷാഹി അവനെ നോക്കി…സമർ അവളെ നോക്കി പുഞ്ചിരിച്ചു…



“ഷുവർ..”..ഷാഹിയെ നോക്കി  സമർ പറഞ്ഞു..ഷാഹി അടുക്കളയിലേക്ക് നടന്നു…സമറും കുഞ്ഞുട്ടനും കൂടി സമറിന്റെ ലഗേജ് ഒക്കെ എടുത്ത് അവന്റെ റൂമിൽ വെച്ച് റൂം സെറ്റ് ആക്കി…അപ്പോഴേക്കും ഷാഹി കോഫിയുമായി അവരുടെ അടുത്തേക്ക് വന്നു..അവൾ രണ്ടുപേർക്കും കോഫി കൊടുത്തു..കോഫി കൊടുക്കുമ്പോ സമറിന്റെ കൈ അവളുടെ കയ്യിൽ തട്ടി…അവൾ അവനെ നോക്കി..പക്ഷെ അവൻ അറിഞ്ഞുകൊണ്ടല്ല ചെയ്തത്…അതുകൊണ്ട് തന്നെ അവൻ വേറെ എവിടെയോ നോക്കി നിൽക്കുക ആയിരുന്നു…കുഞ്ഞുട്ടൻ കോഫി കുടിച്ചു..പക്ഷെ ഷാഹിയുടെ ശ്രദ്ധ സമറിലായിരുന്നു…അവനിൽ നിന്ന് നല്ല രണ്ടുവാക്ക് കേൾക്കാൻ അവൾ കൊതിച്ചു…അവനെ തന്നെ നോക്കി നിന്നു…അവൻ പക്ഷെ കോഫി കുടിച്ചു തുടങ്ങിയിട്ടില്ലായിരുന്നു…അവൻ സോഫയിൽ പോയി ഇരുന്നു…



പതിയെ കോഫി എടുത്ത് ഒരു സിപ് കുടിച്ചു…അവൾ അവന്റെ മുഖത്തേക്ക് നോക്കി…അവന്റെ റിയാക്ഷൻ അറിയാൻ വേണ്ടി…സമർ ഒരു സിപ് കൂടി എടുത്തു..പക്ഷെ അവൻ അവളെ നോക്കിയത് പോലുമില്ല…അവൾ നിരാശയായി തട്ടുമെടുത്ത് അടുക്കളയിലേക്ക് നടന്നു…
അവൾ അടുക്കളയിൽ ഓരോ ജോലിയിൽ മുഴുകി…രാത്രിയിലേക്കുള്ള ഭക്ഷണത്തിന് ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു…പെട്ടെന്ന് സമർ കോഫികപ്പുമായി അവിടേക്ക് വന്നു..ഷാഹി ചെന്ന് അതുവാങ്ങി…തിരിഞ്ഞു നടന്നു…



“ഹേയ്…”..സമർ ഷാഹിയെ വിളിച്ചു…ഷാഹി തിരിഞ്ഞുനോക്കി…



“കോഫി സൂപ്പർ ആയിരുന്നു..ബെസ്റ്റ് വൺ..”..സമർ ഷാഹിയോട് പറഞ്ഞു…



“താങ്ക്സ്…”..ഷാഹി മറുപടി നൽകി…പക്ഷെ അവൾക് ചിരിക്കാൻ സാധിച്ചില്ല…നേരത്തെ പേടിച്ച പേടി ഉള്ളിൽ നിന്ന് മായാത്തതുകൊണ്ടാകും…സമർ തിരിഞ്ഞുപോയി…സമറും കുഞ്ഞുട്ടനും കൂടെ എവിടെയൊക്കെയോ പോയിട്ട് രാത്രിയാണ് വന്നത്…



“ചോറെടുക്കട്ടെ…”..ഷാഹി അവരോട് ചോദിച്ചു…



“ഹാ…ഞാൻ ഒന്ന് ഫ്രഷായി വരാം.. എന്നിട്ടാവാം…”…സമർ അവൾക്ക് മറുപടി നൽകി..അവൾ അതിനൊന്ന് മൂളി…കുറച്ചുനേരത്തിന് ശേഷം സമറും കുഞ്ഞുട്ടനും ഭക്ഷണം കഴിക്കാൻ വന്നു…അവൾ അവർക്ക് വിളമ്പി…അവളെ കുഞ്ഞുട്ടൻ പിടിച്ചിരുത്തി…അവളും ഫുഡ് കഴിക്കാൻ തുടങ്ങി..



ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഞ്ഞുട്ടൻ ഓരോന്ന് പറയുന്നുണ്ടായിരുന്നു…കൂടുതലും തമാശകൾ…പക്ഷെ ഷാഹി…അവൾ അവിടെ ഒന്നും അല്ലായിരുന്നു…അവളുടെ മുഖത്ത് നിന്ന് പുഞ്ചിരി മാഞ്ഞുപോയിരുന്നു… സമർ ഇത് നല്ലപോലെ ശ്രദ്ധിച്ചു…കാരണം കുഞ്ഞുട്ടൻ പറഞ്ഞറിഞ്ഞ ഷാഹി അല്ലായിരുന്നു അവന്റെ മുന്നിൽ…അവർ ഭക്ഷണം കഴിച്ചെണീറ്റു..കുഞ്ഞുട്ടൻ കൈ കഴുകി റൂമിലേക്ക് പോയി…ഷാഹി പാത്രമൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി…സമർ എണീറ്റ് കൈ കഴുകി…സമർ അടുക്കളയിലേക്ക് ചെന്നു…



“ഷാഹി..”..സമർ അവളെ വിളിച്ചു…പെട്ടെന്ന് സമറിനെ പിന്നിൽ കണ്ട ഷാഹി പേടിച്ചു പിന്നിലേക്ക് നീങ്ങി..



“എടൊ പേടിക്കല്ലേ…ഞാൻ നിന്നെ ഒന്നും ചെയ്യുക ഒന്നും ഇല്ല..”..സമർ പറഞ്ഞു..ഷാഹി അവനെ നോക്കി നിന്നു…
“ഷാഹി..താൻ രാവിലെ കാട്ടിയ കുറുമ്പിന് ഒരു മറുകുറുമ്പ് കാട്ടണം എന്നെ ഉണ്ടായിരുന്നുള്ളു…അല്ലാതെ…താൻ ഒന്ന് മനസ്സിലാക്ക്…”..സമർ തുടർന്നു… ഷാഹി അത് കേട്ട് തലയാട്ടി…



“താൻ അത് മനസ്സിൽ വെക്കല്ലേ..ഒഴിവാക്ക്… ഇങ്ങനെ മുഖം കടിച്ചു പിടിച്ചു നിൽക്കല്ലേ…നിന്റെ ദേഷ്യം പോയില്ലെങ്കി എനിക്ക് രണ്ടെണ്ണം വേണമെങ്കിൽ തന്നോ…”..സമർ പറഞ്ഞു…



“ഏയ്..അതൊന്നും വേണ്ട..ഐയാം ഓക്കേ…”..ഷാഹി പറഞ്ഞു…



“അപ്പോ ഓക്കേ…കുഞ്ഞുട്ടൻ പറഞ്ഞുതന്ന ഒരു ഷാഹി ഉണ്ട് എന്റെ മുന്നിൽ…എനിക്കവളെ മതി…ദേ ഇവളെ എനിക്ക് വേണ്ട…”…ഷാഹിയുടെ മൂക്കിലേക്ക് ചൂണ്ടി സമർ പറഞ്ഞു..ഷാഹി അത് കേട്ട് ചിരിച്ചു…



“വേണമെങ്കിൽ രാവിലത്തെ ആ ഭദ്രകാളി ഷാഹിയും ഓക്കേ ആണ്.. ബട്ട് ഇത്…അൺസഹിക്കബ്ൾ ആണ്..”…സമർ പിന്നെയും പറഞ്ഞു…ഷാഹി അത് കേട്ട് ചിരിക്കാൻ തുടങ്ങി…



“ദാ ഇത്…ഇതാ എനിക്ക് വേണ്ടത്…”…അവളുടെ ചിരിക്കുന്ന മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു…അത് കേട്ട് ഷാഹി നാണം കൊണ്ട് വായപൊത്തി… അത് കണ്ട് സമർ ചിരിച്ചു..ഷാഹിയും..



“എന്നാ ശെരി…ഗുഡ് നൈറ്റ്..”..സമർ പറഞ്ഞു…



“ഗുഡ് നൈറ്റ്…”..ഷാഹിയും തിരിച്ചുപറഞ്ഞു…സമർ കുറച്ചുനടന്നിട്ട് തിരിഞ്ഞു നോക്കി…ഷാഹി അവന്റെ മുഖത്തേക്ക് നോക്കി…



“കീപ് സ്മൈലിങ്…ചില ചിരികൾ പിന്നെയും പിന്നെയും കാണാൻ തോന്നും…നിന്റേത് പോലെ…”…സമർ പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…എന്നിട്ട് അവൻ റൂമിലേക്ക് പോയി…അവൾ അത് കേട്ട് ചിരിച്ചു…എന്നിട്ട് അവളുടെ പണികൾ തുടർന്നു….



】【】【】【】【】【】【】【】【



സമയം പത്തര…(രാവിലെ)…



ഡിജിപി ഓഫീസ്…



ശാന്തത…



നിശബ്ദത…



രണ്ട് വാക്കും ഏകദേശം സാമ്യമുള്ളതാണ്…കാരണം രണ്ടിലും ഉള്ളത് സമാധാനം…നമ്മുടെ മനസ്സിന്റെ ഉള്ളിലേക്ക് ചിറകടിച്ചു വരുന്ന വെള്ളരിപ്രാവ് തരുന്ന സമാധാനം അല്ലാ…സമാധാനം…മനസ്സിലും പുറത്തും യുദ്ധമില്ലാത്ത അവസ്ഥ…സമാധാനം അതിന്റെ പരമാർത്ഥത്തിൽ…



സമാധാനം അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു അവിടെ…



പക്ഷെ ആ സമാധാനം അവിടുത്തെ തൂണിനും തുരുമ്പിനും മാത്രമേ അനുഭവിക്കാൻ സാധിച്ചുള്ളൂ…സുനാമി വരാൻ പോകുന്നു എന്നറിഞ്ഞാൽ കടൽ തീരത്തുള്ളവരുടെ അവസ്ഥ എങ്ങനെ ഉണ്ടാകും…അതായിരുന്നു അവിടെ ഉള്ള ഓരോ പൊലീസുകാരന്റെയും മനസ്സിലെ അവസ്ഥ…കാരണം അവിടെ ഒരു സുനാമി വരാൻ പോകുവാണ്… അവിടെയുള്ളവരെ മുഴുവൻ വിഴുങ്ങാൻ പാകത്തിലുള്ള ഒരു സുനാമി…



പൊലീസുകാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു…പക്ഷെ ഓരോരുത്തരുടെയും കണ്ണിന്റെ ലക്ഷ്യസ്ഥാനം ആ ഓഫീസിന്റെ ഗേറ്റ് ആയിരുന്നു…ശാരീരികബലം ഉള്ളവരാണ് പൊലീസുകാർ…പക്ഷെ മനബലം ആണ് എല്ലാം നിയന്ത്രിക്കുക…അത് എല്ലാവരിലും ചോർന്ന് പോയാൽ….ഓരോരുത്തരുടെയും കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു…സമയം കടന്നുപോയിക്കൊണ്ടേയിരുന്നു…പക്ഷെ എന്നത്തേയും പോലെ അല്ലാ… ഒരുമാതിരി അമൽ നീരദിന്റെ പടം പോലെ…ഫുൾ സ്ലോമോഷൻ…ഒച്ചിഴയുന്നതിനേക്കാൾ പതുക്കെ സമയം മുന്നോട്ട് നീങ്ങി…ഓഫീസിൽ ഡിജിപി യശ്വന്ത് സിൻഹയും കിരണുമായിരുന്നു ഉണ്ടായിരുന്നത്…അവരും നല്ല ചർച്ചകളിൽ ആയിരുന്നു..വരാൻ പോകുന്ന സുനാമി എങ്ങനെ അഭിമുഖീകരിക്കും എന്നുള്ള ചർച്ചയിൽ…ഒരാളെ മുഖത്തു പോലും ഭയമല്ലാത്ത ഒരു വികാരം കാണാൻ കഴിഞ്ഞില്ല…



സമയം 10:59….



പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന് മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും നോക്കി…അയാൾ തന്റെ



മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു…പക്കാ മാസ്സ്…
ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു…അദ്ദേഹം ഉള്ളിലേക്ക് നടന്നു…ഓഫീസിൽ കയറി കസേരയിൽ ഇരുന്നു…ഡിജിപി എന്തോ ചോദിക്കാനായി വന്നു…പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം കാണിച്ചു…എന്നിട്ട് അയാൾ വാച്ചിൽ നോക്കി…



സമയം 11:00



ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി…ഡിജിപിയും എസ്പി കിരണും ഒന്നും മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു…അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു…



സമയം 11:01



സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട് ചാടി 11:01 ൽ എത്തി…അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു…ഡിജിപിയും എണീറ്റു…



“സാർ…”..ഡിജിപി വിളിച്ചു…അയാൾ നിന്നു… പതിയെ തിരിഞ്ഞു…ഡിജിപി ചോദ്യഭാവത്തിൽ അയാളെ നോക്കിനിന്നു…



“ഞാൻ വന്നത് 10:59 ന്… ഒരു നിമിഷം…അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ…ഇപ്പൊ 11:01..ഒരു നിമിഷം അവർക്കു വേണ്ടിയും…ദി മീറ്റിംഗ് ഈസ് ഓവർ…”…അയാൾ പറഞ്ഞു…



“ബട്ട് സാർ…”…ഡിജിപി പറഞ്ഞു…



“സമയം അമൂല്യമാണ് സാറേ…വളരെ അമൂല്യം…പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം…അതെനിക്ക് പുതിയതാണ്…എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ വന്നു…പക്ഷെ എന്ത് ചെയ്യാം…നന്നാവാൻ സമ്മതിക്കില്ല…ഇനി നിങ്ങളോട് പറയാൻ ഉള്ളത്…നല്ല കാഴ്ച്ചക്കാർ ആവുക…അത് മാത്രം…”…അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു…



“സാർ ഒന്ന് നിൽക്കൂ…എനിക്ക് പറയാനുള്ളത് കേൾക്കൂ…”..ഡിജിപി പറഞ്ഞു…പക്ഷെ അത് കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി…പെട്ടെന്ന് വാതിൽക്കൽ ഉണ്ടായിരുന്ന കിരൺ അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു…
“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…



തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…



“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…



“അറിഞ്ഞുവെച്ചോ…



പേര് അബൂബക്കർ ഖുറേഷി….☠️💀☠️



ഊര് മിഥിലാപുരി…☠️☠️☠️”




തുടരും..... ♥️



വില്ലന്റെ പ്രണയം 16♥️

വില്ലന്റെ പ്രണയം 16♥️

4.6
23124

“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…“അറിഞ്ഞുവെച്ചോ…പേര് അബൂബക്കർ ഖുറേഷി….ഊര് മിഥിലാപുരി…☠️?☠️”അബൂബക്കർ ഖുറേഷി അവനെയും കടന്ന് പോയി…കിരൺ ഒരു ദീർഘ ശ്വാസം എടുത്ത് ആശ്വാസത്തോടെ നിന്നു…“നിന്റെ തലയിൽ വെറും കാറ്റാണോടാ പൊട്ടൻകണാരാ…”…ഡിജിപി ദേഷ്യത്തോടെ കിരണിനോട് ചോദിച്ചു…“സാറേ അത്…”…കിരൺ ഉത്തരം പറയാനാവാതെ വിക്കി…“എടാ പൊട്ടാ… നീ ഇപ്പൊ തടയാൻ നോക്കിയത് മരണത്തിന്റെ ഹോൾസെ