Aksharathalukal

വില്ലന്റെ പ്രണയം 16♥️

“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…

“അറിഞ്ഞുവെച്ചോ…
പേര് അബൂബക്കർ ഖുറേഷി….

ഊര് മിഥിലാപുരി…☠️?☠️”

അബൂബക്കർ ഖുറേഷി അവനെയും കടന്ന് പോയി…കിരൺ ഒരു ദീർഘ ശ്വാസം എടുത്ത് ആശ്വാസത്തോടെ നിന്നു…

“നിന്റെ തലയിൽ വെറും കാറ്റാണോടാ പൊട്ടൻകണാരാ…”…ഡിജിപി ദേഷ്യത്തോടെ കിരണിനോട് ചോദിച്ചു…

“സാറേ അത്…”…കിരൺ ഉത്തരം പറയാനാവാതെ വിക്കി…

“എടാ പൊട്ടാ… നീ ഇപ്പൊ തടയാൻ നോക്കിയത് മരണത്തിന്റെ ഹോൾസെയിൽ ഡീലറെയാണ്…”…ഡിജിപി പറഞ്ഞു..
കിരൺ അബൂബക്കർ ഖുറേഷി പോയ വഴിയേ നോക്കി…ഒരു സുനാമി വന്നൊഴിഞ്ഞു പോലെയുണ്ടായിരുന്നു…സുനാമി ഉണ്ടാക്കിയ നഷ്ടങ്ങൾ ഓരോരുത്തരുടെയും നെഞ്ചിലായിരുന്നു…

◆◆◆◆◆◆◆◆◆◆◆◆◆◆◆

സമർ പിന്നിലേക്ക് നടന്നു…
അവിടെയാണ് അവന്റെ ആത്മമിത്രങ്ങൾ കിടക്കുന്നത്…അവൻ അടുത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ മുരൾച്ചയുടെ ശബ്ദം കൂടി..സമർ പതിയെ പിന്നിലെ വാതിലിന്റെ അടുത്തെത്തി…അവിടെ നിന്നു.. അവരുടെ ഒച്ചയ്ക്ക് വേണ്ടി കാതോർത്തു..അവരുടെ മുരൾച്ച സമറിന്റെ കാതിലേക്ക് വീണു..അവൻ ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവർ എന്താ ഇനി ചെയ്യുക എന്ന ഭാവത്തിൽ…സമർ തങ്ങളെ പറ്റിക്കുകയാണെന്ന് ആ ബുദ്ധിമാന്മാരായ നായ്ക്കൾക്ക് മനസ്സിലായി…അവരും ഒന്നും മിണ്ടാതെ ഇരുന്നു..പെട്ടെന്ന് അവരുടെ മുരൾച്ച നിന്നപ്പോൾ എന്താ പറ്റിയതെന്നറിയാൻ സമർ ചെവി കൂർപ്പിച്ചുകൊണ്ട് വാതിലിനടുത്തേക്ക് നിന്നു… പെട്ടെന്ന് അവർ ഓരോ ഒന്നൊന്നര കുര കുരച്ചു.. സമർ ചിരിച്ചുകൊണ്ട് പിന്നിലേക്ക് നിന്നു അവരുടെ ആ കുസൃതിയിൽ…പിന്നെ പതിയെ ആ വാതിലുകൾ തുറന്നു…സമർ പുറത്തേക്ക് നോക്കി..
അവരെ രണ്ടുപേരെയും നോക്കി…അവർ അവനോട് കുരച്ചുചാടി… കെട്ടിയിട്ടിരുന്നത് കൊണ്ട് അവർക്ക് സമറിന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല…

“ഹായ് ബാഷാ… ഹായ് റോക്കി…”…സമർ അവരെ രണ്ടുപേരെയും നോക്കി കൈ കാണിച്ചുകൊണ്ട് പറഞ്ഞു…അതാണ് അവർ രണ്ടുപേരുടെയും പേര്..ബാഷാ..റോക്കി…അവർ ബൗ ബൗ എന്ന് കുരച്ചു… രണ്ടുപേരും എണീറ്റ് നേരെ നിന്നു… സമറിനെക്കാൾ നീളവും തടിയുമുണ്ടായിരുന്നു അവർക്ക്…ഒരു കടുവയുടെ വലിപ്പം തന്നെ…എന്നാൽ അത്ര അങ്ങ് ഇല്ലതാനും…അവർ രണ്ടുകാലിൽ എണീറ്റ് നിന്ന് സമറിനെ അടുത്തേക്ക് വിളിച്ചു..തുടൽ കെട്ടിയത് കാരണം അവർക്ക് അധികം മുന്നോട്ട് ചലിക്കാൻ സാധിച്ചില്ല…കുറേ നാളുകൾക്ക് ശേഷം തന്റെ യജമാനനെ കണ്ട ആ നായ്ക്കൾക്ക് അവരുടെ സ്നേഹം അടക്കാൻ സാധിച്ചില്ല…അവർ രണ്ടുപേരും സമറിനെ അടുത്തേക്ക് വിളിച്ചുകൊണ്ടിരുന്നു…ഇമ്മാനെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റുന്ന ഇനമാണ്…ചത്താലും കൂറ് മാറില്ല…
സമർ ബാഷയുടെ അടുത്തേക്ക് ചെന്നു..അവൻ അടുത്തെത്തിയതും ബാഷാ സമറിന്റെ മേലിലേക്ക് വീണു…അവനെ രണ്ടുകാലിൽ നിന്ന് കെട്ടിപ്പിടിച്ചു…മുഖമാകെ നക്കി….

“ബാഷാ…റിയലി മിസ്ഡ് യൂ…”…സമർ ഒരു കൈകൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മറ്റേ കൈകൊണ്ട് അവന്റെ വയറിൽ പിടിച്ചു അവനെ താങ്ങി…സമറിന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ പാഞ്ഞു..അവന്റെ രോമങ്ങളിൽ സമർ തലോടി…ബാഷയ്ക്ക് സമറിനെ കണ്ടതിലുള്ള സ്നേഹം അടക്കാൻ സാധിക്കുന്നില്ലയിരുന്നു…അവൻ നിർത്താതെ അവനെ ഉമ്മ വെച്ചുകൊണ്ടിരുന്നു…സമറിന്റെ ചെവിയിലും തലമുടിയിലുമൊക്കെ അവൻ നക്കിക്കൊണ്ടിരുന്നു..ബാഷയെ താങ്ങി നിർത്തുക എന്നുള്ളത് പാടുള്ള കാര്യമാണ്..ഒരു മുന്നൂറ് നാന്നൂറ് കിലോ ഭാരമുണ്ട് അവന്… അവനെയാണ് സമർ താങ്ങി നിന്നത് ഇത്രയും നേരം…സമർ ബാഷയെയും താങ്ങിക്കൊണ്ട് റോക്കിയുടെ അടുത്തേക്ക് തിരിഞ്ഞു…ബാഷാ സമറിനെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ റോക്കിയും സമറിന്റെ കാലിൽ വലിക്കാൻ തുടങ്ങിയിരുന്നു..റോക്കിയെ കെട്ടിയ ഇടത്ത് നിന്നും ദൂരം കുറച്ചുള്ളത്കൊണ്ട് അവന് സമറിന്റെ മേലേക്ക് കേറാൻ കഴിഞ്ഞില്ല…

സമർ ബാഷയെയും താങ്ങി അവന്റെ തുടലിന്റെ അടുത്തെത്തി..സമർ റോക്കിയുടെ തുടൽ അഴിച്ചു…പിന്നെന്താ കഥ…രണ്ടുപേരും കൂടി സമറിന്റെ മേലേക്ക് കയറി…വേറെയൊന്നും നോക്കിയില്ല സമർ നിലത്ത് കിടന്നു..നോ രക്ഷ…റോക്കിയും ബാഷയും കൂടി സമറിനെ നക്കി വെളുപ്പിച്ചു..കുറെ കാലമായി കാണാത്ത പരിഭവം മുഴുവൻ ഉണ്ടായിരുന്നു അവരുടെ സ്നേഹപ്രകടനത്തിൽ..സമർ അവരുടെ രോമങ്ങളിലൂടെ തലോടിക്കൊണ്ടിരുന്നു…റോക്കിയും ബാഷയും ഇടയ്ക്കിടയ്ക്ക് തലപൊക്കി സമറിന്റെ മുഖത്തേക്ക് നോക്കും പിന്നെയും അവന്റെ ദേഹത്ത് കിടന്ന് ഉമ്മ വെക്കും..ഇതൊരു രണ്ടുമൂന്ന് തവണ ആയപ്പോൾ സമർ “എന്താടാ…”..എന്ന് ചോദിച്ചു..അവർ അതിന് ഒരു ഒന്നൊന്നര കുര വെച്ചുകൊടുത്തു സമറിന്റെ ആ ചോദ്യത്തിന്..കുറേ നാളായി മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ ചോദ്യം ചോദിക്കുന്നോടാ നാറി എന്നായിരുന്നു റോക്കിയുടേം ബാഷയുടേം കുരയുടെ പൊരുൾ…അത് സമറിന് മനസ്സിലായി..
സമർ രണ്ട് കൈകൊണ്ടും അവരെ ചേർത്ത് പിടിച്ചു അവരുടെ നെറ്റിയിൽ തുരുതുരാ ഉമ്മ കൊടുത്തു…അവർ രണ്ടുപേരും മൂളിക്കൊണ്ട് അത് ഏറ്റുവാങ്ങി…സമർ രണ്ടുപേരെയും അതുപോലെ തന്നെ ചേർത്തുപിടിച്ചുകൊണ്ട് അവിടെ കിടന്നു…യജമാനന്റെ സ്നേഹം കിട്ടിയതോടെ റോക്കിയും ബാഷയും ഹാപ്പി ആയിരുന്നു…അവർ രണ്ടുപേരും അവനെ പറ്റിപ്പിടിച്ചു അവിടെ കിടന്നു..സമർ അവരെ തലോടി…

“ഡാ….”…സമർ അവരെ നീട്ടിവിളിച്ചു…അവർ അത് കേട്ട് ചെറിയ ഒരു മൂളൽ കൊടുത്തു…
“സോറി…”..സമർ അവരോട് പറഞ്ഞു..അതിനും ഒരു മൂളൽ അവർ സമറിന് തിരികെ കൊടുത്തു…റോക്കിയും ബാഷയും സമറിന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..രണ്ടുപേരും അവരുടെ ശരീരം മുഴുവൻ സമറിന്റെ മേൽ ഇടാതിരിക്കാൻ ശ്രമിച്ചു..അവർക്കറിയാം അത് അവനെ താങ്ങില്ല എന്ന്.. ഓരോ നിമിഷവും അവന് വേണ്ടി ചിന്തിക്കാൻ മനുഷ്യന്മാർ മാത്രമല്ല സമറിന് സ്വന്തമായുള്ളത്…ദാ ഈ രണ്ട് പേരും ഉണ്ട്..റോക്കിയും ബാഷയും…സമറിന് വേണ്ടി മരിക്കാനും തയ്യാറായ വിശ്വസ്തരായ അവന്റെ രണ്ട് കൂട്ടുകാർ..അവർ ആ കിടപ്പ് തുടർന്നു…
പെട്ടെന്ന് സമറിന്റെ ഫോൺ ശബ്‌ദിച്ചു..സമർ ഫോൺ എടുക്കാൻ വേണ്ടി എണീക്കാൻ ശ്രമിച്ചു..അപ്പോ ബാഷാ ഒരു കാലെടുത്ത് സമറിന്റെ ദേഹത്ത് കയറ്റി വെച്ചിട്ട് പോകണ്ട എന്ന ഭാവത്തിൽ കിടന്നു..സമറിനും ചിരി വന്നു അത് കണ്ട്..

“ഡാ ഫോൺ എടുക്കാനാടാ… എവിടേക്കും പോകില്ല…”..ഞാൻ ബാഷയോട് കെഞ്ചി…അപ്പൊ അവൻ കാൽ ഇറക്കിവെച്ചു…ഞാൻ എണീക്കാൻ നോക്കി…അപ്പൊ ദാ റോക്കിയും കാൽ കയറ്റി വെച്ചു…ഞാൻ റോക്കിയുടെ മുഖത്തേക്ക് നീ പക പോക്കുവാണല്ലേ എന്ന ഭാവത്തിൽ നോക്കി…ഒന്ന് പോടാപ്പാ എന്ന ഭാവത്തിൽ അവൻ തിരിച്ചും…

“ഇനി നിന്നോട് പ്രത്യേകം വേറെ പറയണോ.. കാൽ മാറ്റടാ…”..ഞാൻ റോക്കിയോട് പറഞ്ഞു…അവൻ കാൽ മാറ്റി…ഞാൻ എണീറ്റ് ഫോൺ കീശയിൽ നിന്ന് എടുത്തു…കുഞ്ഞുട്ടനായിരുന്നു.. രാവിലെ എണീറ്റപ്പോൾ മൂപ്പനെ ഞാൻ കണ്ടിട്ടില്ലായിരുന്നു…ഞാൻ കാൾ എടുത്തു നടന്നു..റോക്കിയും ഒപ്പം കൂടി…ബാഷാ അവിടെ നിന്നു…

“നീ രാവിലെതന്നെ എവിടെ പോയെടാ…”..ഞാൻ കുഞ്ഞുട്ടനോട് ചോദിച്ചു…

“നീ അത് വിട്… എന്തായി കാര്യങ്ങളൊക്കെ…”..കുഞ്ഞുട്ടൻ എന്നോട് തിരിച്ചു ചോദിച്ചു…

“എന്ത് കാര്യങ്ങൾ…”…ഞാൻ ചോദിച്ചു…

“ഓ.. ഒന്നും അറിയാത്ത ഇള്ളിള്ളാക്കുഞ്ഞ്…കളിച്ചോണ്ട് നിക്കാതെ കാര്യം പറയടാ…”..അവൻ പറഞ്ഞു..

“എന്ത് കാര്യമാടാ നീ പറയുന്നേ…”..എനിക്ക് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത ഭാവത്തിൽ അവനോട് ചോദിച്ചു…
“ഡാ ചെറ്റെ നിന്റെ കുഞ്ചുണ്ണൂലിയുമായി കുണുങ്ങൽ തുടങ്ങിയോ എന്ന്…”…കുഞ്ഞുട്ടൻ ദേഷ്യത്തോടെ ചോദിച്ചു…

“കുഞ്ചുണ്ണൂലിയോ…അതാരാ…”…ഞാൻ വീണ്ടും അവനെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു…
“നിന്റെ കുഞ്ഞമ്മേടെ നായര്.. പറ മൈ@&#*#×#×….”..കുഞ്ഞുട്ടൻ രാവിലെതന്നെ കലിപ്പിൽ തന്നെ…

“അവൾ എണീറ്റിട്ടില്ലെടാ…”…ഞാൻ അവനെ പിന്നെയും വട്ട് പിടിപ്പിക്കാതെ പറഞ്ഞു അല്ലെങ്കി അവൻ കൊടുങ്ങല്ലൂരമ്മയ്ക്ക് കൊടുക്കുന്ന പ്രസാദം എനിക്ക് തരും…എന്തിനാ രാവിലെ തന്നെ വയർ നിറയ്ക്കുന്നെ…

“പോയി സംസാരിക്കേടാ നാറി…സ്വർഗത്തിലെ കട്ടുറുമ്പ് ആവണ്ടാ എന്ന് കരുതി പുലർച്ചയ്ക്ക് എണീറ്റ് പോന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…”…കുഞ്ഞുട്ടൻ പറഞ്ഞു…ചെക്കൻ എനിക്കും അവൾക്കും ഒരു സ്പേസ് തരാൻ വേണ്ടി മുങ്ങിയതാ… കട്ടചങ്ക് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആണ്…

“സ്വർഗ്ഗമോ…”..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അതെ…സ്വർഗം തന്നെ…മനുവിന്റേം കുഞ്ചുണ്ണൂലിയുടേം സ്വർഗം…”…കുഞ്ഞുട്ടൻ പറഞ്ഞു…

“ഹമ്…”…ഞാൻ മൂളി…

“ഡാ…”..കുഞ്ഞുട്ടൻ എന്നെ വിളിച്ചു…

“പറ…”…ഞാൻ മറുപടി കൊടുത്തു…

“നിന്റെ കുഞ്ചുണ്ണൂലിക്ക് ഒരു മാറ്റവും ഇല്ലെടാ..പണ്ടത്തെപ്പോലെ തന്നെ..പാവം പൊട്ടിപെണ്ണ്.. പിന്നെ അന്നത്തെ അവളുടെ കുറുമ്പും..ഒരു മാറ്റവും ഇല്ലെടാ…അവൾ എന്നും നിന്റേതാ.. നിന്റേത് മാത്രം….”…കുഞ്ഞുട്ടൻ പറഞ്ഞു…

“അറിയാടാ..ഇത്രയും കൊല്ലമായും ഞാൻ അവളുടെ പിന്നാലെയല്ലേ…അവളെ എനിക്ക് അറിയാം..മറ്റാരേക്കാളും..”…ഞാൻ അവനോട് പറഞ്ഞു…

“ഇത്രയും കാലം ഒഴിഞ്ഞുമാറി നിന്നിട്ട് ഇപ്പൊ എന്താടാ അവളെ നീ നിന്റെ അടുക്കൽ എത്തിച്ചത്…പൗരസമിതി ഒക്കെ നിന്റെ കളിയാണെന്ന് മനസ്സിലായി..എന്താടാ കാര്യം…”…കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു…

“സമയം അടുത്ത് തുടങ്ങിയെടാ…അടുത്ത് തുടങ്ങി…അവളുടെ ആ സ്നേഹം ഒരിക്കൽക്കൂടി….”…എനിക്ക് വാക്കുകൾ കിട്ടാതെയായി…

“ഒരിക്കൽക്കൂടി അതൊന്ന് അറിയാനൊരു പൂതി…”…ഞാൻ വാക്കുകൾ മുഴുമിച്ചു…കുഞ്ഞുട്ടൻ എന്റെ വാക്കുകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കാത്തുനിന്നു…

“അത് കിട്ടുമെടാ…അവൾ നിനക്കുള്ളതാ.. കുഞ്ചുണ്ണൂലി മനുവിന് ഉള്ളതാ.. നീ ആരാന്ന് അറിയുന്ന നിമിഷം അവൾ നിന്നെ സ്നേഹിച്ചു കൊല്ലും…”..കുഞ്ഞുട്ടൻ പറഞ്ഞു…

“വേണ്ടെടാ…അത് പറയണ്ടാ.. അത് ശേരിയാവില്ല..അവൾ ഞാൻ ആരാണെന്ന് അറിയാതെ എന്നെ സ്നേഹിക്കണം…അത് മതി…”…
ഞാൻ അവനോട് പറഞ്ഞു…

“എടാ എന്തിനാടാ ഇത് ഇങ്ങനെ കോംപ്ലിക്കേറ്റ് ആക്കുന്നെ..അത് വേണോ…ഇന്നലെ തന്നെ നിന്റെ മുഖം ഞാൻ കണ്ടതാ…”…കുഞ്ഞുട്ടൻ പറഞ്ഞു…

“എന്തെ…”…ഞാൻ അവനോട് ചോദിച്ചു…

“അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു ഇരുന്ന് ചോറ് തിന്നപ്പോ ഞാൻ നിന്റെ മുഖം കണ്ടതാ…രക്തം ഇല്ലായിരുന്നു നിന്റെ മുഖത്ത്…”…കുഞ്ഞുട്ടൻ പറഞ്ഞു…
“ശരിയാടാ…ചത്തുപോയി ഞാൻ…അകലെയായിരുന്നപ്പോൾ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല…വിഷമം സഹിക്കാൻ പറ്റുന്നതായിരുന്നു… പക്ഷെ അവൾ എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നപ്പോൾ തീർന്നു പോയി ഞാൻ…”…ഞാൻ അവനോട് പറഞ്ഞു…

“അതോണ്ടാവും നേരെ അടുക്കളയിലേക്ക് വിട്ടത് അല്ലെ…”…

“ഹമ്… നീ കണ്ടു അല്ലെ…”…

“കണ്ടു..കണ്ടു…ഒറ്റയ്ക്ക് സമാധാനമായി സംസാരിച്ചോട്ടെ എന്ന് കരുതിയാ ദാഹിച്ചിട്ടും വെള്ളം എടുക്കാൻ പോലും ആ വഴിക്ക് വരാഞ്ഞത്..”…കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഓഹോ…”…

“ആഹാ…”…

“എന്നിട്ട് നീ ഇപ്പൊ എവിടാ…”..ഞാൻ പിന്നെ ഓരോരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ഉദ്യാനത്തിലേക്ക് നടന്നു…ഒപ്പം റോക്കിയും…

ഇതേസമയം…..

ഷാഹി തന്റെ പേടമാൻ മിഴികൾ കഷ്ടപ്പെട്ട് തുറന്നു…ദൈവമേ ഇത്ര നേരത്തെ നീ വെളുപ്പിച്ചോ…ദൈവത്തോട് രാവിലെതന്നെ ചിണുങ്ങിക്കൊണ്ടാണ് മൂപ്പത്തിയുടെ എണീക്കൽ…അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അട്ടത്തേക്ക് ഒന്ന് നോക്കി…അട്ടത്ത് ഒന്നും ഉണ്ടായിട്ടല്ല പുഞ്ചിരിച്ചുകൊണ്ട് രാവിലേ എണീറ്റാൽ പിന്നെ അന്ന് നടക്കുന്നത് എല്ലാം നല്ലതായിരിക്കും എന്നാരോ പറഞ്ഞുകൊടുത്തിട്ടുണ്ട്…അതോണ്ട് ചെറിയ ഒരു പുഞ്ചിരി…എന്തായാലും അട്ടത്ത് ഒട്ടിപ്പിടിച്ചു നിന്നിരുന്ന പല്ലികൾ ഒക്കെ ഹാപ്പിയായി…അത്രയ്ക്ക് നല്ല ഒരു പുഞ്ചിരി അല്ലെ അവർക്ക് രാവിലെ കിട്ടിയത്…അവൾ ബെഡിൽ ഒന്ന് ഞെളിപിരി കൊണ്ടു…പെട്ടെന്ന് അവളിലേക്ക് ഒരു സംഗീതം ഒഴുകിയെത്തി…അവൾ കാതുകൂർപ്പിച്ചു..ആ ഗാനം അവളിലേക്കെത്തി…
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
നാ നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
നാ നാ നാ

പൂക്കൾ പൂക്കും തരുണം ആറുയിരേ
പാർത്തതാരും ഇല്ലയേ…\"

സമർ രാവിലെ എണീറ്റപ്പോൾ ഇട്ട് പോയതായിരുന്നു ആ ഗാനം…
ആ മധുരഗാനം അവളിലേക്ക് ഒഴുകിയെത്തി…അവൾ അതിൽ ലയിച്ചു തന്നെ ഇരുന്നു..അവളിൽ പ്രേമം നുരപൊന്തി..പണ്ടാരോ പറഞ്ഞ പോലെ
അവളുടെ ഉള്ളിൽ ചിത്രശലഭങ്ങൾ പറക്കാൻ തുടങ്ങി…എന്റെ വയറിൽ ഒക്കെ അവ പറക്കാൻ തുടങ്ങി…ചിത്രശലഭങ്ങളുടെ ചെറിയ ചിറകടികൾ ഒക്കെ എന്റെ അടിവയറ്റിൽ ഫീൽ ചെയ്യാൻതുടങ്ങി..എനിക്ക് ഇക്കിളി വരുന്നു.എന്താ ഒരു നല്ല സുഗന്ധം…ചിത്രശലഭങ്ങൾ പൂക്കളിൽ നിന്ന് തേനിനോടൊപ്പം നുകർന്നെടുത്ത സവിശേഷമായ സുഗന്ധം..അതെന്റെ ശരീരമാകെ പരത്തിയപോലെ..എല്ലാത്തിനും ഒരു നറുമണം….
എനിക്ക് കുളിര് കോരി തുടങ്ങി…ആകെ തണുക്കുന്നു… ഇതാണോ പ്രേമത്തിന്റെ കുളിര്.. പടച്ചോനെ എന്റെ കേസ് കൈവിട്ടുപോയോ..തണുത്തിട്ട് കൈയൊക്കെ തരിച്ചപോലെ..ഞാൻ കയ്യെടുത്ത് മുഖത്തിൽ വെച്ചു… ഞാൻ പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു…എന്തൊരു തണുപ്പ്..ഇതിപ്പോ എന്താ ഇങ്ങനെ…ജനലിലൂടെ ഒഴുകിവന്ന ഇളംകാറ്റ് എന്റെ അവസ്ഥ മോശമാക്കി..ഫീലിംഗ്സ് കൂട്ടി..എന്റെ മുടിയിഴകളൊക്കെ പാറി കളിച്ചു ആ കാറ്റിൽ…ആ കാറ്റിന് എന്തോ പ്രത്യേകതയുണ്ട്..എന്തോ ഞാൻ ഒന്ന് റീഫ്രഷ് ആയപോലെ…
അവൾക്കെന്തൊക്കെയോ തോന്നിത്തുടങ്ങി…ആ പാട്ട്..അവളിൽ എന്തൊക്കെയോ നിറച്ചു.. അതിലെ വരികൾ…അതിലെ ഓരോ വാക്കുകളും അവൾക്ക് വേണ്ടി എഴുതിയതാണെന്ന്‌ അവൾക്ക് തോന്നി…അതിൽ തന്നെക്കുറിച്ചല്ലേ പറയുന്നേ..അവൾക്ക് തോന്നിപ്പോയി…താൻ ഇത്രയും കാലം കാത്തിരുന്നവൻ എന്റെ അടുത്തെത്തിയെന്നല്ലേ ആ വരികൾ പറഞ്ഞത്…അവനാണോ..അവനുവേണ്ടിയാണോ ഞാൻ കാത്തിരുന്നത്..അവനാണോ ദൈവം എനിക്കായി കാത്തുവെച്ചത്…സമർ അവനാണോ…ഒരു വാക്ക് പോലും മിണ്ടാതെ ഒരു നോക്കിൽ നൂറു കാര്യം പറഞ്ഞില്ലേ…അവൾക്കിന്നലെ അവനോട് ഒന്നും മിണ്ടാതിരുന്നത് ഓർമ വന്നു..വായ്കൊണ്ട് ഒരു വാക്കും പറയാതെ കണ്ണുകൾ കൊണ്ട് നോട്ടം കൊണ്ട് അവനെനിക്ക് ആയിരം പൂച്ചെണ്ടുകൾ കൈമാറിയില്ലേ..അവനെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടുപോലുമില്ല..പക്ഷെ ഇവിടെ വന്നതിന് ശേഷം അവനെ ആലോചിക്കാതെ ഒരു ദിവസം പോലും
എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല..അവനെക്കുറിച്ചു ആലോചിക്കുന്ന ഓരോ നിമിഷം എന്തൊക്കെയോ..എന്തൊക്കെയോ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്…ഒരു സംരക്ഷണം..ഒരു കരുതൽ…ഏതൊരു പെണ്ണും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന പ്രഥമ കാര്യം..അത് പക്ഷെ അവനെ ഒരിക്കൽപോലും കാണാതെ എനിക്ക് ഫീൽ ചെയ്തിട്ടില്ലേ… അവന്റെ ഓരോ വാക്കുകളും അവന്റെ ശബ്ദം പോലും തന്നെ ഒരു മായികലോകത്തേക്ക് കൊണ്ടുപോയില്ലേ..ഞാൻ കേട്ട ആ സൂഫി സംഗീതം അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഒരു മാൻപേടയെ പോലെ അവന്റെ കരവലയത്തിനുള്ളിൽ കിടന്ന് കേൾക്കാൻ താൻ എത്ര തവണ കൊതിച്ചിട്ടുണ്ട്…

ഒരിക്കൽ പോലും കാണാത്ത അവന്റെ നെഞ്ചിലെ ഓരോ രോമങ്ങളും ഞാൻ എണ്ണിത്തീർത്തില്ലേ…അവനെ കണ്ടപ്പോളോ…എവിടെയോ കണ്ടുമറന്നപോലെ…എവിടെയോ കണ്ട് പരിചയിച്ച മുഖം..ഞാൻ കണ്ട കനവുകളിലേത് പോലെ…അവൻ എന്നെ പറ്റിച്ചപ്പോൾ.. അവന്റെ കുറുമ്പിന് മുന്നിൽ ഞാൻ തോറ്റപ്പോൾ.. ശരിക്കും ഞാൻ അവനെ കൂടുതൽ ഇഷ്ടപ്പെടുക അല്ലെ ചെയ്തത്…അവനെ കൂടുതൽ ഇഷ്ടപ്പെട്ടത്തിന്റെ നാണം അല്ലെ ഒരു വാക്ക് പോലും മിണ്ടാനാവാതെ എന്നെ ഭക്ഷണം കഴിപ്പിച്ചത്…ആ മൗനം അവൻ കാട്ടിയ കുറുമ്പ് എന്നെ വേദനിപ്പിച്ചു എന്ന് അവന് തോന്നിയപ്പോൾ അവൻ എന്നെ തേടി വന്നില്ലേ…എന്നെ സംസാരിക്കാൻ..എന്നെ ചിരിപ്പിക്കാൻ…അവനും ഉണ്ടോ എനിക്ക് അവനോട് തോന്നിയ ആ ഒരിഷ്ടം…അതോ ഞാൻ ഒരു പാവം പിടിച്ച പെണ്ണ് ആണെന്ന് കരുതി വന്നതാണോ..അല്ല…എനിക്ക് എവിടെയാ അവനെ ആഗ്രഹിക്കാനുള്ള യോഗ്യത..ആരുടെയൊക്കെയോ കാരുണ്യം കൊണ്ടാണ് പഠിക്കുന്നത് പോലും..ആ ഞാനാ ഒരു കൊട്ടാരം സ്വന്തമായുള്ളവനെ ആഗ്രഹിക്കുന്നെ…അത് വേണ്ടാ.. അത് ശരിയാവില്ല…മനസ്സിൽ നൂറ് നൂറ് കിനാവുകൾ പൊന്തി വരുന്നുണ്ട്…എന്നെ അതിലൊന്നും വീഴാതെ കാക്ക് പടച്ചോനെ..നിങ്ങൾക്കറിയാലോ എന്റെ കഥ…ആഗ്രഹം ഉണ്ട് ആ രാജകുമാരനെ എന്റേതാക്കാൻ… അവന്റെ സ്വർഗത്തിൽ ജീവിക്കാൻ…അവന്റെ മാത്രം സ്വന്തമായി..അവന്റെ നെഞ്ചിൽ ഓരോ രാവും തലവെച്ചു കിടന്നുറങ്ങാൻ..പക്ഷെ എനിക്ക് അതിനുള്ള യോഗ്യതയില്ല… അങ്ങനെയുള്ള അർഹിക്കാത്ത മോഹങ്ങളിൽ നിന്നൊക്കെ നീയെന്നെ രക്ഷപ്പെടുത്ത്…ഞാൻ അവന്റെ വേലക്കാരി മാത്രമാണ് ഇപ്പൊ….

അപ്പോളാണ് അവൾ അതോർത്തത്… രാവിലത്തെ ചായ ഉണ്ടാക്കി കൊടുത്തിട്ടില്ല…പടച്ചോനെ എനിക്ക് ഇത് എന്തുപറ്റി…അവൾ എണീറ്റ് അടുക്കളയിലേക്ക് പാഞ്ഞു…
എന്തൊരു മറവിയാണ് പടച്ചോനേ…ഇങ്ങക്ക് ഒന്ന് ഓർമിപ്പിച്ചൂടെ…അവൾ വെള്ളം എടുത്ത് ഗ്യാസിൽ വെച്ചു… അവൻ ഇനി എന്ത് കരുതുമോ ആവോ…ഇന്നലെ മുഖം വീർപ്പിച്ചിരുന്നു വെറുപ്പിച്ചു..ഇപ്പൊ ഇതാ തന്റെ കടമയും മറന്നിരിക്കുന്നു…എനിക്ക് ഭയങ്കര അഹങ്കാരമാണെന്ന് അവൻ കരുതില്ലേ…ആ കാപ്പിപ്പൊടി എവിടെ…ഇത് എവിടെയാ പോയി ഒളിച്ചിരിക്കുന്നെ…പണ്ടാരമടങ്ങാൻ…ഹാ..ഇവിടെ ഒളിച്ചിരിക്കാണോ.. അവൾ കാപ്പിപൊടിയെടുത്ത് തിളച്ച വെള്ളത്തിൽ ഇട്ടു..ഏലക്കയെടുത്ത് പൊടിച്ചിട്ടു…ഒന്ന് വേഗം ആവ് അങ്ങട്… ഷാഹി അടുക്കളയിൽ നിന്ന് ഓരോന്ന് പിറുപിറുത്തു…പെട്ടെന്ന് അവൾ സമർ സംസാരിക്കുന്നത് കേട്ടു… പടച്ചോനെ…സമർ എണീറ്റിട്ടുണ്ടല്ലോ..പിന്നിലുണ്ട്…
എന്ത് തോന്നുമോ ആവോ…അവൾ കോഫീ ചെറുതായി ആറ്റിയിട്ട് അതുമായി പിന്നിലേക്ക് നടന്നു…സമർ ഉദ്യാനത്തിലേക്ക് പോയതറിയാതെ..അവളെയും കാത്ത് ബാഷാ അവിടെ നിക്കുന്നത് അവൾ അറിഞ്ഞില്ല…

അവൾ കാപ്പിയുമായി പിന്നിലേക്കെത്തി… അവൾ കാപ്പിയെടുത്ത് മേശയിൽ വെച്ചിട്ട് തന്റെ ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കി…എന്നിട്ട് കാപ്പി കയ്യിലെടുത്ത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി…അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു…സമറിനെ കണ്ടില്ല…ഇവൻ ഇത് എവിടെപ്പോയി…പെട്ടെന്ന് ഒരു മുരൾച്ച അവൾ കേട്ടു.. അവൾ കേട്ടഭാഗത്തേക്ക് പതിയെ തല തിരിച്ചു…അവളുടെ കണ്ണുകൾ ബാഷയുടെ മേൽ പതിഞ്ഞു..ബാഷാ അവളെ നോക്കിനിൽക്കുന്നു..അവൾ പേടിച്ചു വിറച്ചു..അവന്റെ തുടൽ അഴിച്ചിട്ടിരിക്കുന്നു..പടച്ചോനെ എന്താ ചെയ്യുക..അവൾക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല..അവൾ അനങ്ങാതെ കപ്പും സോസറും പിടിച്ചു നിന്നു..വിറച്ചിട്ട് കപ്പും സോസറും ഇടിക്കുന്ന സൗണ്ട് അവൾ കേട്ടു… അവൾ ബാഷയെ നോക്കി…അവൻ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു..അവന്റെ ദംഷ്ട്രങ്ങൾ കാണിച്ചു നാവ് പുറത്തേക്കിട്ട് അവൻ അവളെ തന്നെ നോക്കി നിന്നു…അവൻ അവളെ നോക്കി മുരളിക്കൊണ്ടിരുന്നു… അവൾ ആകെ ഭയന്നുവിറച്ചു…തന്റെ ജീവൻ ഇപ്പൊ പോകും എന്ന് അവൾക്ക് തോന്നി…കാലിൽനിന്നൊക്കെ എന്തൊക്കെയോ കേറി വരുന്നപോലെ തോന്നി…കാലൊക്കെ മണ്ണിൽ ഉറച്ചപോലെ..ഒന്നും അനക്കാനാവാതെ നിസ്സഹായയായി അവൾ നിന്നു.. ബാഷാ അവളെ തന്നെ നോക്കി നിന്നു..ആ ഭീകരനായ നായയുടെ ഒരു കടിക്ക് പോലും ഷാഹി തികയില്ലായിരുന്നു..ബാഷാ ഒന്ന് മേലേക്ക് വീണാലും അവൾ നുറുങ്ങി പോകും…നെറ്റിയിൽ നിന്ന് വീഴുന്ന വിയർപ്പുതുള്ളികൾ തുടക്കാൻ പോലും ആവാതെ അവൾ പേടിച്ചു നിന്ന്…പെട്ടെന്ന് ആണ് അത് സംഭവിച്ചത്…സോസരിന്മേൽ നിന്ന് കപ്പ് മറിഞ്ഞു കോഫീ അവളുടെ മേലേക്ക് വീണു..ചൂട് കാപ്പി മേലേക്ക് വീണപ്പോൾ അവൾ ഞെട്ടിച്ചാടി…ആ ഒരു ചലനത്തിനായാണ് ബാഷാ കാത്തിരുന്നത്…അവൻ അവളുടെ അടുത്തേക്ക് കുതിച്ചു…അവളെ കടിച്ചുമുറിക്കാൻ…ഷാഹിയും അത് കണ്ടു…അവൾ പേടിച്ചു വിറച്ചു..ഒന്ന് അനങ്ങാൻ പോലും ആവാതെ അവൾ നിസ്സഹായയായി നിന്നു…ബാഷാ അവളുടെ അടുത്തേക്ക് കുതിച്ചു…അവന്റെ ഓരോ കുതിപ്പിലും അവൾ മരണം കണ്ടു..അവൾ അമ്മേ… അമ്മേ…..ന്ന് വിളിച്ചു ആർത്തു….ബാഷാ അടുത്തേക്കെത്തികൊണ്ടിരുന്നു…അവന്റെ പല്ലുകൾ ഒക്കെ തിളങ്ങുന്നത് അവൾ കണ്ടു…അവന്റെ വായിൽ നിന്ന് വെള്ളം വരുന്നത് അവൾ കണ്ടു..അവന്റെ കണ്ണുകൾ ഒക്കെ കൂർത്ത് തന്നെ മാത്രം ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത് കണ്ടു..തനിക്കിനി അധികം സമയമില്ല എന്ന് അവൾക്ക് തോന്നി…അവൻ അടുത്തെത്തി..ഒരൊറ്റ കുതിപ്പുകൂടി..അതോടെ തീരും..ഞാൻ…അവൻ എന്നെ കടിച്ചുകുടയും…തന്നെ രക്ഷിക്കാൻ ആരുമില്ല…ദൈവത്തോട് പ്രാർത്ഥിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല..അവൻ അടുത്തെത്തി…ഇപ്പൊ തീരും…ഷാഹി പേടിച്ചു കണ്ണടച്ചു..തന്റെ കാലൻ തൊട്ടടുത്തെത്തി എന്ന ഉൾഭയത്താൽ…

പെട്ടെന്ന് അവൾ ഒരു വിളി കേട്ടു…”ഹേയ് ബാഷാ…”…പക്ഷെ അവൾ കണ്ണ് തുറന്നില്ല…അവൾ മരണത്തെ വരിക്കാനായി കാത്ത് നിന്നു… അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. തന്നെ അവനിപ്പോ കടിച്ചുകുടയും…അവൾ പേടിച്ചു പേടിച്ചു നിന്നു… അവൾ ഒന്നും ചെയ്യാനാവാതെ പാതി ചത്തു നിന്നു… പക്ഷെ കുറച്ചുകഴിഞ്ഞിട്ടും നായയുടെ കടി എൽക്കാത്തതിനാൽ അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി…അപ്പോൾ മുൻപിൽ നായ ഇല്ലായിരുന്നു…പക്ഷെ അവൻ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…അവൻ…എന്റെ രക്ഷകൻ..എന്റെ മാത്രം…എന്റെ മാത്രം സമർ…
സമർ കുഞ്ഞുട്ടനോട് സംസാരിച്ചു കഴിഞ്ഞു പിന്നിലേക്ക് വരുകയായിരുന്നു…റോക്കി എന്നെ ഒട്ടിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു…ഞാൻ അവന്റെ തലയിൽ ഒന്ന് തലോടി…

“ഇനി കുറച്ചുനാളത്തേക്ക് എവിടേക്കും പോണില്ലെടാ… പേടിക്കേണ്ട ട്ടോ..”..ഞാൻ അവന്റെ തലയിൽ തലോടിയിട്ട് പറഞ്ഞു…അവൻ ഒന്ന് മൂളി…

“അല്ല..അവൻ എവിടെ പോയി..”..ഞാൻ ബാഷയെ കാണാത്തത് കൊണ്ട് അവനോട് തിരക്കി…ഞാനും അവനും കൂടി പിന്നിലേക്ക് നടന്നു..അടുത്തെത്താനായപ്പോൾ ബാഷാ മുരളുന്ന ഒച്ച കേട്ടു… ഓഹ്.. ഏതോ പൂച്ച അവന്റെ മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട്…അവന്റെ കാര്യം ഇന്ന് അവൻ തീരുമാനമാക്കും..ഞാൻ പതിയെ അങ്ങോട്ട് നടന്നു…പെട്ടെന്ന് ഇമ്മാ എന്നുള്ള അലറിക്കരച്ചിൽ ഞാൻ കേട്ടു…അത് എന്റെ ചെവിയെ പൊള്ളിച്ചു…ഷാഹി…പൂച്ചയല്ല…ഷാഹിയാണ് ബാഷയുടെ മുന്നിൽ പെട്ടത്…എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി…ഓടി ഞാൻ പിന്നിലോട്ട്… പറന്നു എന്ന് പറയുന്നതാവും ശരി…അവൾ…അവളെ അവൻ…എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല…എന്റെ ഷാഹി…ഞാൻ എന്ത് പൊട്ടത്തരമാണ് കാണിച്ചത്…ഷാഹിയെ ബാഷയുടെ മുന്നിൽ ഇട്ടുകൊടുത്ത്…ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി..ഓരോ സെക്കണ്ടും എനിക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി…ദൈവത്തിനോട് ഒന്നും പ്രാര്ഥിക്കാത്ത ഞാൻ അവൾക്ക് വേണ്ടി അവന്റെ കാലിൽ വീണു..കണ്ട് കൊതി തീരും മുൻപ് അവളെ എന്നിൽ നിന്ന് എടുക്കല്ലേ എന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു…ദൈവം എന്റെ പ്രാർത്ഥന കേട്ട് എന്ന് തോന്നുന്നു…ഞാൻ അവിടെയെത്തുമ്പോൾ ബാഷാ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുവാണ്… എന്റെ തൊണ്ടയിൽ ആരൊക്കെയോ കയറി പിടിച്ച പോലെ തോന്നി എനിക്ക്..പക്ഷെ അവിടെ ജീവനുവേണ്ടി പകച്ചു നിൽക്കുന്നത് എന്റെ ഷാഹിയാണ്…എന്റെ സ്വന്തം…എന്റെ കനവ്…എന്റെ തൊണ്ടയിൽ വലിഞ്ഞുമുറുക്കിയ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് ഞാൻ ആർത്തുവിളിച്ചു…

“ഹേയ് ബാഷാ………..”…

ബാഷാ ആ വിളി കെട്ടു.. അവൻ നിന്നു… ഷാഹി കണ്ണിറുക്കി അടച്ചു പേടിച്ചു നിൽക്കാണ്… പാവം…ഞാൻ ബാഷയെ അടുത്തേക്ക് വിളിച്ചു..അവൻ അടുത്തേക്ക് വന്നു..അപ്പോഴും അവൾ കണ്ണടച്ച് തന്നെ നിൽക്കുന്നു..ഞാൻ അവളെ നോക്കിനിന്നു…അവൾ പേടിച്ചു മരിച്ചോ എന്ന് ഞാൻ ഒരു നിമിഷം പേടിച്ചു..പക്ഷെ എന്റെ ആശങ്കകളെ തീർത്തുകൊണ്ട് അവൾ തന്റെ പേടമാൻ മിഴികൾ തുറന്നു…കണ്ണീര് തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ…അത് എന്റെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി…അവൾ എന്നെ നോക്കി…എന്നെ നോക്കി തന്നെ അനങ്ങാതെ നിന്നു…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
അവൾ അപ്പോഴും തന്റെ നിൽപ്പ് മാറ്റിയില്ല..ഞാൻ അവളുടെ തൊട്ടുമുന്നിലെത്തി…അവൾ മുഖം കുനിച്ചു ആ നിർത്തം തന്നെ നിൽക്കുന്നു..അവൾ ചെറുതായി വിറക്കുന്നുണ്ട്.. പാവം നന്നായി പേടിച്ചുപോയി…

“ഹേയ്…”…ഞാൻ അവളെ പതിയെ വിളിച്ചു..അവൾക്ക് ഒരു അനക്കവും ഇല്ല…

ഞാൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…എന്റെ കൈ കൊണ്ട് പതിയെ അവളുടെ കവിളിൽ തട്ടി…

“ഹേയ് ഷാഹീ..”..ഞാൻ അവളെ വിളിച്ചു…അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി…കണ്ണീര് വന്ന ആ കണ്ണുകൾക്ക് പോലും അത്ര ഭംഗി…മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു..ഇതൊക്കെ കണ്ടപ്പോൾ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് തലയിൽ തലോടി അവളുടെ ചെവിയിൽ നിനക്ക് ഒന്നുമില്ലാ..ഞാനില്ലേ.. പേടിക്കണ്ടാ ട്ടോ..എന്നൊക്കെ..പറയാൻ എന്റെ മനം കൊതിച്ചു..പക്ഷെ പറഞ്ഞില്ലാ…അവൾ എന്റെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കിനിന്നു..

“ആർ യു ഓക്കേ..”..ഞാൻ അവളോട് പതിയെ ചോദിച്ചു..
പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് പതിയെ മുഖം കൂപ്പുകുത്തി..ഞാൻ ആ പ്രവൃത്തിയിൽ അന്തം വിട്ടു നിന്നു… ഞാനെന്താണോ കൊതിച്ചത് അത് അവൾ ചെയ്തിരിക്കുന്നു…പക്ഷെ നോർമൽ ആയിരുന്ന എന്റെ ഹൃദയമിടിപ്പ് അബ്നോർമൽ ആയി..ഹൃദയമിടിപ്പ് കൂടി..ശ്വാസം എടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി..ഞാൻ അവളെ നോക്കി…അവൾ മുഖം നെഞ്ചിൽ പൂഴ്ത്തിയതിനാൽ എനിക്ക് അവളുടെ മുഖം കാണാൻ സാധിച്ചില്ലാ…അവളുടെ മുടിയിഴകൾ കണ്ടു..ഞാൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി..മൂർധാവിൽ നിന്നും പതിയെ തലോടിക്കൊണ്ടിരുന്നു..അവൾ ഒരു പ്രതികരണവും ഇല്ലാതെ നെഞ്ചിൽ മുഖം പൂത്തി നിന്നു.. ഞാൻ പതിയെ അവളുടെ തല തലോടിക്കൊണ്ടിരുന്നു…ഒന്നും മിണ്ടിയില്ല ഞങ്ങൾ പക്ഷെ എനിക്കാ ഫീൽ ഭയങ്കരമായി ഇഷ്ടപ്പെട്ടു…ഇത് തീരാതെ നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു…ഞാൻ ഇത്രയും കാലം കാത്തിരുന്നവൾ എന്റെ നെഞ്ചിൽ കിടക്കുന്നു…ഒരുപക്ഷെ ഇത്രയ്ക്ക് സന്തോഷകരമായ നിമിഷങ്ങൾ എനിക്ക് കൊറേ കാലത്തിനുശേഷം ആണ് കിട്ടുന്നത് എന്ന് തോന്നിപ്പോയി…ഏതോ ഒരു തമിഴ് പാട്ട് എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു…

“നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…
നീരുക്കുൾ മൂഴ്കിടും താമരൈ…
സട്രെന്ദ്രു മാറുതു വാനിലയ്…
പെന്നെ ഉൺ മെൽ പിഴയ്….
നില്ലാമൽ വീസിടും പെരലയ്….
നെഞ്ചുക്കുൾ നീന്തിടും താരകൈ…

പൊൺവന്നം സൂടിയ കാരിഗയ്….
പെണ്ണെ നീ കാഞ്ചനയ്…\"

ഈ പാട്ട് എനിക്കുവേണ്ടി എഴുതിയപോലെ തോന്നി..ഓരോ വരികളും…ഓരോ വരികളും എനിക്ക് വേണ്ടി എഴുതിയ പോലെ…നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…പെണ്ണെ നീ എന്റെ നെഞ്ചിൽ നിന്റെ മുഖം പൂത്തിയപ്പോൾ എന്റെയുള്ളിൽ പെയ്ത മഴയുടെ അത്ര ഭംഗിയുള്ള മഴ എന്റെ ജീവിതത്തിൽ ഇത് വരെ പെയ്തിട്ടില്ലാ…ആ ഒരു മഴ തന്ന ഫീൽ വേറെ ഒന്നിനും തരാൻ സാധിച്ചിട്ടില്ല…വേറെ ഒരു പെണ്ണിനും ഈ ഫീൽ തരാൻ സാധിക്കില്ല…നീ..നിനക്ക്…നിനക്ക് മാത്രമേ അത് സാധിക്കൂ…ഐ ലവ് യൂ ടീ… യു ആർ മൈ ലവ് ഫോർ എവർ…?…
അവൾക്ക് ഒരു അനക്കവുമില്ലായിരുന്നു…
അവളുടെ ഹൃദയമിടിപ്പ് മാത്രം എന്റെ നെഞ്ചിൽ പതിഞ്ഞുകേട്ടു… ഞാൻ പതിയെ എന്റെ കൈകൾ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി..അവൾ എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ആ പെടാമാൻ മിഴികളിൽ നിന്നും എനിക്ക് കണ്ണെടുക്കാൻ പറ്റാതായി..അവളുടെ കണ്ണുകളിൽ തന്നെ ഞാൻ കുറച്ചുനേരം നോക്കിനിന്നു…അവളുടെ മുഖം എന്റെ കൈകൾക്കുള്ളിൽ കിടന്നു…ഒരു ചെറിയ പൂച്ചക്കുട്ടിയെ പോലെ അവൾ എന്നെ നോക്കി കൊണ്ട് തന്നെ എന്റെ കൈകളിൽ മുഖം വെച്ചു നിന്നു…

“പേടിച്ചോ…”…ഞാൻ മെല്ലെ അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു…അവൾ പതിയെ തലയാട്ടി കാണിച്ചുതന്നു പേടിച്ചുപോയെന്ന്… മനോഹരം…അത്ര ഭംഗിയായിരുന്നു അവൾ തലയാട്ടിയപ്പോൾ.. ഒരു നിഷ്കളങ്കമായ ചെറിയ കുഞ്ഞിന്റെ കുട്ടിത്തം മുഴുവൻ അതിൽ നിറഞ്ഞു നിന്നു…അത് കണ്ടപ്പോൾ എനിക്ക് ചുംബിക്കാൻ തോന്നി..കെട്ടിപ്പിടിച്ചു അവളുടെ കണ്ണീർ ചാടിയ കണ്ണുകളിൽ ഒന്ന് മുത്തം വെക്കാൻ ഞാൻ കൊതിച്ചു…പക്ഷെ ഞാൻ കണ്ട്രോൾ ചെയ്തു നിന്നു…

“സാരല്ലാ ട്ടോ…”..ഞാൻ പറഞ്ഞു…പെട്ടെന്ന് അവൾ എന്നിൽ നിന്നും വിട്ടുനിന്നു..എന്ത് പറ്റിയെന്നറിയാതെ ഞാൻ അവളെ നോക്കി…അവൾ ചുറ്റുമൊന്ന് നോക്കി…പെട്ടെന്ന് ബാഷയെയും റോക്കിയെയും കണ്ടപ്പോൾ എന്റെ പിന്നിലേക്ക് നീങ്ങി നിന്നു… അവൾക്ക് അവരെ നല്ല പേടിയാണെന്ന് എനിക്ക് മനസ്സിലായി…ഞാൻ അവളെയും കൊണ്ട് തറയിൽ ഇരുന്നു…അവൾ എന്നെ ചുറ്റിപ്പറ്റി തന്നെ ഇരുന്നു…








തുടരും....... ♥️

വില്ലന്റെ പ്രണയം 17♥️

വില്ലന്റെ പ്രണയം 17♥️

4.6
22023

ഞാൻ ബാഷയെയും റോക്കിയെയും നോക്കി..അവരെ അടുത്തേക്ക് വിളിച്ചു…”വേണ്ടാ…”..ഞാൻ അവരെ അടുത്തേക്ക് വിളിച്ചത് കണ്ടിട്ട് ഷാഹി എന്നോട് പറഞ്ഞു..“പേടിക്കണ്ട…”..ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു…അപ്പൊ അവളിൽ കുറച്ചു ധൈര്യം വന്നതുപോലെ എനിക്ക് തോന്നി…റോക്കിയും ബാഷയും അടുത്തേക്ക് വന്നു..ഷാഹി പേടിച്ഛ് എന്റെ കയ്യിൽ മുറുക്കെ പിടിച്ചു..തോളിന് പിന്നിൽ മറഞ്ഞു നിന്നു… ബാഷയും റോക്കിയും എന്റെ അടുത്ത് വന്നു നിന്നു…ഞാൻ ഷാഹിയെ അവരുടെ മുന്നിലേക്ക് കൊണ്ട് വന്നു…അവൾ പേടിച്ചിട്ട് എന്നെ പറ്റിയാണ് നിന്നത്…“ഷാഹീ… ഇത് ബാഷാ…പിന്നെ ഇത് റോക്കി…”..ഞാൻ റോക്കിയെയും ബാഷയെയും തൊട്ടുപറഞ്