Aksharathalukal

വില്ലന്റെ പ്രണയം 20♥️

“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…
“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക് നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…
അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു…

“ഖുറേഷികളിൽ ഒന്നാമൻ…”☠️💀☠️

**************-**--************-




ഷാഹിക്ക് അന്നത്തെ ദിവസം ഒരിക്കലും മറക്കാനാകില്ല എന്ന് ഉറപ്പായി…അവൾ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…അവൾക്ക് പക്ഷെ ഉറക്കം വന്നതേ ഇല്ല…അന്നത്തെ ദിവസത്തെ ഓരോ കാര്യങ്ങളുടെ ഓർമയും അവളെ ഉറക്കത്തെ പുൽകാൻ അനുവദിച്ചില്ല…പക്ഷെ അവൾക്ക് അത് വളരെ ഇഷ്ടപ്പെട്ടിരുന്നു..അന്നത്തെ ഓരോ ഓർമകളും അവളുടെ മനസ്സിന്റെ മടിത്തട്ടിൽ ഫീൽ ചെയ്തുകൊണ്ടിരുന്നു…സമർ..അവനെ കുറിച്ചു ഒന്നും അറിയില്ല പക്ഷെ അവനിപ്പോ തന്റെ ആരൊക്കെയാണ്..അവൻ മാത്രമാണ് തന്റെ ചിന്തകളിൽ…അവനെക്കുറിച്ചു ഓർക്കുന്ന ഓരോ നിമിഷവും എന്നുള്ളിൽ എന്തൊക്കെയോ വന്നു നിറയുന്നു…ആകെ ഒരു കുളിര്… ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ള ഒരു കുഞ്ഞിന്റെ വിരലുകൾ എത്ര സോഫ്റ്റ് ആകും അത് വെച്ച് അവൻ തന്റെ ശരീരം മുഴുവൻ തഴുകിയാൽ എങ്ങനെ ഉണ്ടാകും..ഓ..അങ്ങനെയൊരു ഫീൽ..ശരിക്കും എന്തൊരു മനോഹരമായ ഫീൽ ആണിത്..
ഇതിനെയാണോ പ്രണയം എന്ന് വിളിക്കുന്നത്…അവൻ ആരാണ് അവന് ആരൊക്കെയുണ്ട് എവിടെനിന്നാ വരുന്നത് ഒന്നും അറിയില്ല..പക്ഷെ അവനെ താൻ വളരെ ഇഷ്ടപ്പെട്ടുപോകുന്നു…പണ്ടാരോ പറഞ്ഞത് ശരിയാ പ്രേമത്തിന് കണ്ണും മൂക്കും തലയും തലച്ചോറും ഒന്നുമില്ല എന്ന്… അവനാരാണെന്നറിയാതെ അവനെ ഞാൻ ഇഷ്ടപ്പെട്ടുപോകുന്നു..പക്ഷെ അവൻ എന്താണെന്ന് അറിയാം..നല്ലവനാണ്…വളരെ നല്ലവൻ…അല്ലെങ്കി അവൻ എന്നെ എന്നേ ഉപദ്രവിച്ചേനെ…പക്ഷെ അവൻ ഒരിക്കലും അതിന് ശ്രമിച്ചത് പോലും ഇല്ല..പകരം രക്ഷപ്പെടുത്തിയിട്ടെ ഒള്ളൂ.. എല്ലാ ദുഷ്ടന്മാരുടെ അടുത്ത് നിന്നും…ആദ്യം സുസനിൽ നിന്ന്…ഒരു പരിചയം പോലുമില്ലാത്ത തനിക്ക് ഒരു കൊട്ടാരം പോലെയുള്ള ഈ വീട്ടിൽ ഒരു രൂപ പോലും വാങ്ങാതെ താമസിക്കാൻ അനുവദിച്ചു…പിന്നെ കുറുമ്പ് കാട്ടി എന്നെ പറ്റിച്ചു…ഒരു വേലക്കാരി ആയാണ് കണ്ടിരുന്നതെങ്കിൽ ആ കുറുമ്പ് തന്നോട് കാട്ടില്ല…അതിനേക്കാൾ ഉപരി ആ കുറുമ്പ് തനിക്ക് ചെറുതായെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയ നിമിഷം തന്നോട് ക്ഷമ ചോദിക്കില്ല…എന്നോട് ചിരിക്കാൻ പറയില്ല…അവൻ അന്ന് ചിരിക്കാൻ പറഞ്ഞപ്പോൾ എത്ര ഹാപ്പി ആയിരുന്നു…

ക്ഷമ പറഞ്ഞപ്പോൾ ആണ് ശരിക്കും സമറെന്ന വ്യക്തിയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്..അവനെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടവൻ ആക്കിയത് അവൻ എന്നോട് ക്ഷമ ചോദിച്ചപ്പോൾ അല്ലെ..അവന് മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല..ഒരുപക്ഷെ ഞാൻ അത് അർഹിക്കുന്നു പോലുമില്ല..കാരണം ഞാൻ അത്രയ്ക്ക് വെറുപ്പിച്ചിട്ടുണ്ട്..പക്ഷെ അവൻ വന്നു..അവന്റെ ഒരു പ്രവൃത്തി എന്നിൽ വിഷമം ഉണ്ടായെന്ന് തോന്നിയപ്പോൾ…എന്നോട് മാപ്പ് അപേക്ഷിച്ചു…മറ്റുള്ളവരുടെ ഭാഗത്തും നിന്ന് ചിന്തിക്കാൻ ശ്രമിക്കുന്നവർ ഇന്ന് വളരെ വിരളമാണ്…ഞാൻ ഒരിക്കലും ആ മാപ്പ് അർഹിച്ചിരുന്നില്ല പക്ഷെ അത് എന്നിൽ ഉണ്ടാക്കിയ മൗനം അവനെ വേദനിപ്പിച്ചു…അത് അവൻ കാരണമാണെന്ന് മനസ്സിലാക്കിയപ്പോൾ അവൻ എന്റെ അടുക്കൽ വന്നു എന്നിലെ മൗനം കളയാൻ…എന്നെ ചിരിച്ചുകൊണ്ട് കാണാൻ…

പിന്നെയും രക്ഷിച്ചു…ബാഷയുടെ മുന്നിൽ ഞാൻ മരണം കണ്ട നിമിഷം…മരണത്തെ പുൽകാനായി നിസ്സഹായയായി നിന്ന നിമിഷം…അവിടെയും അവൻ വന്നു..എന്നെ രക്ഷിച്ചു…എന്റെ രക്ഷകൻ..എന്റെ മാത്രം…അപ്പോൾ ഞാൻ ഒരു സ്ഥലം മാത്രമേ എനിക്ക് സുരക്ഷിതമായി തോന്നിയുള്ളൂ..അവന്റെ നെഞ്ച്…അവിടെ എന്നെ ഉപദ്രവിക്കാൻ ഒരാളും വരില്ലാ എന്ന് എനിക്ക് ഉറപ്പായിരുന്നു…അതുകൊണ്ടല്ലേ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്…അവന്റെ കൈവിരലുകൾ എന്റെ മുടിയിഴകളെ തലോടിയപ്പോ എന്റെ മൂർധാവിലൂടെ അവന്റെ കൈ മെല്ലെ ചലിച്ചപ്പോ എന്നെ രക്ഷിക്കാൻ മാത്രമല്ല എന്റെ മനസ്സിനെ ആശ്വാസിപ്പിക്കാനാവും എന്ന് അവൻ തെളിയിച്ചു…

അപകടത്തിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് തിരിച്ചു ആ അപകടം അഭിമുഖീകരിച്ച ആളെ തിരിച്ചു സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരിക എന്നത്…അതിന് വലുതായി ഒന്നും ചെയ്യണ്ട…കുറച്ചുനേരം ഒപ്പം നിന്നാൽ മതി…അവരുടെ സാന്നിധ്യം അറിയിച്ചാൽ…ആ നെഞ്ചിൽ കുറച്ചുനേരം തല ചായ്ക്കാൻ അവസരം കൊടുത്താൽ മതി…അവളുടെ മുടിയിഴകളിലൂടെ ഒന്ന് തലോടിയാൽ മതി…തന്റെ കുറച്ചുസമയം അവൾക്കു വേണ്ടി മാറ്റി വെച്ചാൽ മതി…അത് അവൻ ചെയ്തു…

മാത്രമല്ല ഒരിക്കൽ നമ്മൾ ഒരു മോശം സാഹചര്യത്തെ അഭിമുഖീകരിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ ആ സാഹചര്യം ഓർക്കുന്ന നിമിഷം നമ്മളെ പിന്നെയും അത് ഡിപ്രെഷനിൽ ആക്കും…പക്ഷെ അവൻ…എന്നെ സാന്ത്വനിപ്പിച്ചു കഴിഞ്ഞ അടുത്ത നിമിഷം എന്നെ ഒപ്പം ഇരുത്തി ഇല്ലാതാക്കിയത് ആ പ്രശ്നമാണ്..അവൻ ബാഷയെയും റോക്കിയെയും അടുത്ത് വിളിച്ചു…അവരെ പരിചയപ്പെടുത്തി…എന്നെ അവരുടെ കമ്പനി ആക്കി..ഏറ്റവും നല്ല സുഹൃത്തുക്കൾ ആക്കി..ഇനി എനിക്ക് ആ സാഹചര്യം ഓർക്കുമ്പോൾ സങ്കടം വരില്ലാ കാരണം എനിക്ക് ഏറ്റവും നല്ല രണ്ടു സുഹൃത്തുക്കളെ കിട്ടിയത് ആ സാഹചര്യത്തിലാണ്…അത് എന്റെ ഇഷ്ടപ്പെട്ട ഓർമകളിൽ ഒന്നാകും ഇനി എന്നും…

പിന്നെ ടീന എന്റെ ഡ്രസ്സ് കീറിയപ്പോൾ…എന്റെ മാനം നഷ്ടപ്പെടും എന്ന് തോന്നിയ നിമിഷം..അവിടെയും അവൻ എന്റെ രക്ഷയ്‌ക്കെത്തി… അവളെ തടഞ്ഞു..ചെയ്തതിലുള്ള ശിക്ഷയും കൊടുത്തു..എന്റെ ശരീരം മറ്റാരും കാണരുത് എന്ന് അവൻ ഉറപ്പുവരുത്തി..പെണ്ണിന് ഏറ്റവും വലുതാണ് അവളുടെ മാനം,അവളുടെ ശരീരം..രണ്ടും അവൾ കൊടുക്കുന്നത് അവൾ സ്നേഹിക്കുന്ന പുരുഷനുമാത്രമാണ്..അവൻ അവന്റെ ജാക്കറ്റ് എനിക്ക് തന്നു..എന്നെ എണീപ്പിച്ചപ്പോൾ അവൻ കണ്ണുമൂടിയിരുന്നു…മാത്രമല്ല അവരുടെ നേരെ തിരിഞ്ഞുനിന്നാണ് എന്നെ എണീൽപ്പിച്ചത്…അവർ കാണുന്നതിൽ നിന്ന് മാത്രമല്ല അവൻ സ്വയം കാണാതിരിക്കുന്നതിലും അവൻ ശ്രദ്ധിച്ചു…പെണ്ണിനെ ബഹുമാനിക്കാൻ അറിയാം അവന്.. പല ആണുങ്ങളും ചെയ്യാത്തത്…ബഹുമാനിക്കണം പെണ്ണിനെ..അത് അവർ മറ്റുള്ളവരെപ്പോലെ അർഹിക്കുന്നുമുണ്ട്‌ ആഗ്രഹിക്കുന്നുമുണ്ട്… അവൻ ഒരു നോട്ടം കൊണ്ടുപോലും എന്റെ മാനത്തിനെയോ ശരീരത്തെയോ കളങ്കപ്പെടുത്തിയില്ല… ഒരു തവണ പോലും…
പക്ഷെ ഞാൻ അവന്റെ ഉള്ളിലെ പ്രണയത്തെ കണ്ടു…അവനെ ശിക്ഷിച്ചപ്പോൾ…സ്വന്തം പെണ്ണിനെ കളങ്കപ്പെടുത്താൻ നോക്കിയതിന്റെ ദേഷ്യം ഞാൻ അവനിൽ കണ്ടു…കോപം കൊണ്ട് അവന്റെ മുഖം ചുവന്നിരുന്നു..അവന്റെ കയ്യിലും കാലിലുമൊക്കെ അമിതമായ രക്തയോട്ടം ഉള്ളപോലെ തോന്നി എനിക്ക്..എത്ര ക്രൂരമായി ആണ് അവൻ അവനെ ശിക്ഷിച്ചത്…ആ ക്രൂരതയിൽ ഞാൻ എന്നോടുള്ള പ്രണയം കണ്ടു…ശരിക്കും കണ്ടു…കൺകുളിരെ…
പിന്നീട് എനിക്ക് ഡ്രസ്സ് വാങ്ങി തന്നപ്പോ എന്നോടുള്ള സ്നേഹം കണ്ടു…അതും ഞാൻ ആവശ്യപ്പെടാതെ…എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത തരത്തിലുള്ള വസ്ത്രങ്ങൾ…പലപ്പോഴും കൊതിച്ചിട്ടുണ്ട്…മറ്റുള്ളവർ വളരെ നല്ല ഡ്രസ്സ് ഇട്ടുവരുമ്പോൾ…എനിക്കും അങ്ങനെ നല്ല ഡ്രസ്സ് ഇടാൻ സാധിച്ചെങ്കിൽ എന്ന്… പക്ഷെ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല…പറയാൻ ഇപ്പൊ ഉള്ളത് അമ്മ മാത്രമാണ്..എന്റെ ലക്ഷ്മിക്കുട്ടിക്ക് അതിനെക്കൊണ്ട് ആവില്ല എന്ന് അറിയാം അതുകൊണ്ട് ഒരിക്കലും ഞാൻ എന്റെ ആഗ്രഹങ്ങൾ പറഞ്ഞു വേദനിപ്പിച്ചിട്ടില്ല…പിന്നെ പറയാനുണ്ടായിരുന്ന ആളെ നീ നേരത്തെ വിളിച്ചില്ലേ… ഇപ്പാ…പലപ്പോഴും ഇപ്പ ഉണ്ടായിരുന്നെങ്കിൽ തോന്നിയിട്ടുണ്ട് എനിക്ക് കുറച്ചെങ്കിലും നല്ല ഡ്രസ്സ് ധരിക്കാമല്ലോ…

അവൻ എന്നോട് ചോദിക്കുക കൂടി ചെയ്യാതെ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നു.. അതും വളരെ നല്ല ഡ്രെസ്സുകൾ…ഞാൻ കൊതിച്ചത്…വേണ്ട എന്റെ ദുർവാശിയെപോലും അവൻ നോക്കിയില്ല…കൈനിറയെ വാങ്ങി തന്നു…അവൻ എന്നോട് സ്നേഹം ഉണ്ട്..സത്യമായിട്ടും സ്നേഹം ഉണ്ട്…അല്ലെങ്കിൽ ഈ പാവം പെണ്ണിന് വസ്ത്രം വാങ്ങി തരേണ്ട കാര്യം എന്താ ഉള്ളത്…ഞാൻ അവന്റെ വെറും അടുക്കളക്കാരി അല്ലെ…അല്ലാ..അവൻ അതിനുമുകളിൽ എനിക്ക് വില നൽകുന്നുണ്ട്…ഒരു സുഹൃത്തിനെ പോലെ പെരുമാറുന്നുണ്ട്…അളവറ്റ സ്നേഹം എന്നിൽ ചൊരിയുന്നുണ്ട്..

ഞാൻ അവന്റെ വെറും അടുക്കളക്കാരിയല്ല…അവന്റെ ആരോ ആണ്.. അവന്റെ ഹൃദയത്തിൽ എനിക്കിടമുണ്ട്..ഒരു ചെറിയ ഇടമെങ്കിലും…. എന്റെ ഹൃദയത്തിലും ഉണ്ട് അവനൊരിടം….വലിയൊരിടം….💓

കുറച്ചപ്പുറത്ത് വേറെ ഒരാളുടെ സ്ഥിതിയും വ്യത്യസ്‍തമല്ലായിരുന്നു…സമർ…അവനേയും നിദ്രാദേവി പുൽകാൻ മടി കാട്ടി…

സമർ ഷാഹിയുടെ കുറുമ്പുകൾ ഓരോന്നും ആലോചിച്ചു കിടന്നു..
ഞാൻ വേറെ ഒരു ഫ്രണ്ട് ന് ഡ്രസ്സ് എടുക്കാനാണ് ലേഡീസ് സെക്ഷനിൽ പോകുന്നത് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു പടച്ചോനെ…ഇരുണ്ട് സന്തോഷമില്ലാതെ ദേഷ്യം പൂണ്ട് ചുണ്ട് കൂർപ്പിച്ചു…ഹഹ…എന്തായാലും കാമുകിക്ക് അല്ലാ എന്ന് പറഞ്ഞപ്പോളാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്…എന്റെ കുഞ്ചുണ്ണൂലി…കുറുമ്പത്തി…അവളെ എനിക്ക് തന്നൂടെ…
അവൾ മാറി തുടങ്ങി…ചിരിച്ചു തുടങ്ങി..നിഷ്കളങ്കമായ ചിരി…ആരുടേയും ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുന്ന തരത്തിലുള്ള ചിരി…ആ ചിരി അടുത്ത് നിന്ന് അല്ലെങ്കി എനിക്ക് വേണ്ടി ചിരിക്കുന്നത് കാണാനല്ലേ പടച്ചോനെ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്…നിനക്ക് നന്ദി..നൂറായിരം നന്ദി…

അവളുടെ കുറുമ്പുകൾ പുറത്തുചാടി തുടങ്ങി…അതെല്ലാം പ്രകടിപ്പിക്കാൻ തുടങ്ങി…എന്റേതായി തുടങ്ങി…എന്റേത് മാത്രമായി തുടങ്ങി…എന്റെ…എന്റെ മാത്രം…എന്റെ മാത്രം കുഞ്ചുണ്ണൂലി…💕

അവർ രണ്ടുപേരും പരസ്പരം ആലോചിച്ചു കൊണ്ടിരുന്നു…നിദ്രാദേവി അവരെ രണ്ടുപേരെയും അനുഗ്രഹിക്കാൻ മടി കാണിച്ചെങ്കിലും കുറച്ചുനേരത്തിന് ശേഷം രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു…

ഷാഹി പതിയെ കണ്ണുതുറന്നു…ഒരു പുഞ്ചിരി പാസാക്കി…ചുറ്റുമൊന്ന് നോക്കി…പതിയെ എണീറ്റ് അടുക്കളയിലേക്ക് നടന്നു..കോഫി ഉണ്ടാക്കി…സമറിന്റെ റൂമിലേക്ക് ചെന്നു… പക്ഷെ സമർ അവിടെ ഇല്ലായിരുന്നു…അവൾ കോഫിയുമായി പിന്നിലേക്ക് നടന്നു..കുറച്ചെത്തിയപ്പോൾ സമറും ബാഷയും ഇരിക്കുന്നത് ഷാഹി കണ്ടു…തന്നെ പിൻ തിരിഞ്ഞാണ് അവർ ഇരുന്നത്…
ഷാഹി മെല്ലെ അവരുടെ അടുത്തേക്ക് പതുങ്ങി പതുങ്ങി ചെന്നു…വാതിലിനടുത്തെത്തിയപ്പോൾ കോഫി എടുത്ത് മേശമേൽ വെച്ചു.. എന്നിട്ട് അവരെ നോക്കി…രണ്ടുപേരും അപ്പോഴും അവളെ കണ്ടിട്ടില്ലായിരുന്നു…അവൾ അവരെ പേടിപ്പിക്കാൻ വേണ്ടി പതുക്കെ ഒച്ച ഉണ്ടാക്കാതെ അവരുടെ അടുത്തേക്ക് നടന്നു..പതിയെ അവൾ കാൽവെച്ചു.. കാലിന്റെ ശബ്ദം കേൾക്കാതിരിക്കാൻ വേണ്ടി കാൽവിരലുകളിൽ ഊന്നിയാണ് അവൾ അവരുടെ അടുത്തേക്ക് പതിയെ നടന്നത്..അവൾ പതിയെ വാതിലിന്റെ പുറത്തെത്തി..

അവൾ അവനെ നോക്കി…സമർ ഇനിയും അറിഞ്ഞിട്ടില്ല ഒന്നും…അവൾ മെല്ലെ സൂക്ഷിച്ചു അവന്റെ അടുത്തേക്ക് നടന്നു…അടുത്തെത്തി…ഒച്ചയുണ്ടാക്കാൻ വേണ്ടി അവന്റെ ചെവിയുടെ അടുത്തേക്ക് അവൾ കുനിഞ്ഞതും പെട്ടെന്ന് ഒരാൾ മുരൾച്ചയോടെ അവളുടെ ചെവിയിൽ അലറി…അവൾ സമറിന്റെ മേലിൽക്കൂടി വീണു..ഞാൻ സമറിന്റെ മടിയിൽ വീണു കിടന്നു…
റോക്കി..ചെറ്റ.. ഞാൻ മനസ്സിൽ ഓർത്തു..അവൻ ഒപ്പിച്ച പണിയാണ്.. ഞാൻ സമറിനെ പേടിപ്പിക്കാൻ കഷ്ടപ്പെട്ട് പതുങ്ങി വന്നപ്പോൾ അവൻ നിസ്സാരമായി എന്നെ പേടിപ്പിച്ചു…ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി…അവന് ആകെ ചിരി വന്നിരുന്നു എന്റെ അവസ്ഥ കണ്ടിട്ട്…

“നീ എവിടുന്ന് വന്നെടി മരഭൂതമേ..”..സമർ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു…ഞാൻ തിരിച്ചു എന്ത് പറയാൻ..ആകെ മൂഞ്ചി നിൽക്കുവല്ലേ..എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന വണ്ണം എന്നെയൊന്ന് ആക്കിയ രീതിയിൽ ബാഷാ മുരണ്ടു..ഞാൻ അവന്റെ മുഖത്തേക്ക് കണ്ണുരുട്ടി നോക്കി..സമർ എന്നെ കളിയാക്കി ചിരിച്ചുകൊണ്ടേയിരുന്നു..

ഞാൻ സമറിന്റെ തോളിൽ പിടിച്ചു പതിയെ എണീറ്റു.. എന്റെ വയറിൽ പിടിച്ചു അവൻ എന്നെ പതിയെ ഉയർത്താൻ സഹായിച്ചു…അവൻ എന്റെ വയറിൽ തൊട്ടതും പൊന്നുമോനെ ഒരു ഷോക്ക് അങ്ങ് കടന്നുപോയി എന്റെ ശരീരത്തിലൂടെ..ധീരയിൽ കാജലിനെ രാംചരൺ തൊടുമ്പോൾ കിട്ടുന്ന ഒരു ഷോക്ക് ഇല്ലേ…അത് തന്നെ…പക്ഷെ ഫ്ലാഷ്ബാക്ക് ഒന്നും ഓർമ വന്നില്ല എന്ന് മാത്രം..പക്ഷെ നല്ല ഒരു സുഖമുള്ള ഫീലിംഗ് ആണ് കേട്ടോ…



ഞാൻ എഴുന്നേറ്റ് റോക്കിയുടെ അടുത്ത് ചെന്ന് അവന്റെ മേലേക്ക് ചാടി വീണു…നീ എന്നെ പേടിപ്പിക്കും അല്ലെടാ എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു എന്റെ ആക്രമണം..ഞാൻ അവന്റെ പുറത്തുകയറി കഴുത്തിന്റെ അവിടേം ശരീരത്തിലാകെ ഇക്കിളിയാക്കി..അവൻ നിന്ന് തുള്ളി..പക്ഷെ ആ തെണ്ടി ഒന്ന് കുതറി..ദാ കിടക്കുന്നു ഞാൻ നിലത്ത്…ഒന്ന് പോടാപ്പ എന്ന രീതിയിൽ അവൻ എന്നെ നോക്കി…ഞാൻ എണീറ്റു.. കയ്യൊന്ന് കൂട്ടിത്തിരുമ്മിയിട്ട് ഡ്രെസ്സിന്റെ കൈ ഒന്ന് മെല്ലെ മുകളിലേക്ക് മടക്കിവെച്ചിട്ട് നിന്നെ ഞാൻ എടുത്തോളാം എന്ന് ലാലേട്ടൻ സ്റ്റൈലിൽ ഒരു പഞ്ച് ഡയലോഗ് അങ്ങ് കാച്ചി…സമറിന് അതുകണ്ട് പിന്നേം ചിരി പൊട്ടി..

ഷാഹി പെട്ടെന്ന് മേശമേൽ നിന്ന് കോഫി എടുത്ത് സമറിന് കൊടുത്തിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു..അവൾക്ക് മനസ്സിലായി ഇനി അവിടെ നിന്നാൽ ശരിയാകില്ല എന്ന്… സമർ അവളെ കളിയാക്കി കൊല്ലും എന്ന്.. പോരാത്തതിന് അവന്മാർ ആണെങ്കിൽ ഒടുക്കത്തെ സപ്പോർട്ടും…

സമറിന് പക്ഷെ കോഫീ പെട്ടെന്ന് കുടിക്കാൻ സാധിച്ചില്ല…ചിരി നിൽക്കണ്ടേ ആദ്യം…ഷാഹിയുടെ ഓരോരോ പൊട്ടാത്തരങ്ങൾ അവന്റെ ചിരി നിർത്താൻ സമ്മതിച്ചില്ല…കുറുമ്പത്തി…പൊട്ടത്തരങ്ങൾ കാട്ടുക മാത്രമല്ല അത് ചീറ്റിക്കഴിഞ്ഞാൽ അവൾ ഓരോരോ എക്സ്സ്‌പ്രെഷൻ ഇടും…അതാണ് കാണേണ്ടത്…ചിരിച്ചു മണ്ണുകപ്പും…ഏതാപ്പോ ആ പറച്ചിൽ…കൈയൊക്കെ കൂട്ടിത്തിരുമ്മി ഡ്രെസ്സിന്റെ കയ്യൊന്ന് തിരുകി മുകളിലേക്ക് മടക്കിവെച്ചു ലാലേട്ടൻ ചെയ്യുന്നപോലെ തോളൊന്ന് ചെരിച്ചിട്ട് “നിന്നെ ഞാൻ എടുത്തോളാം…”…ചിരിച്ചു ചാവാൻ വേറെ ഒന്നും വേണ്ടാ..പണ്ടത്തെ കുറുമ്പിന് ഇപ്പോളും ഒരു മാറ്റവുമില്ല….തന്റെ കുറുമ്പത്തി കല്യാണി…

കുഞ്ചുണ്ണൂലി…💓


തുടരും....... ♥️



വില്ലന്റെ പ്രണയം 21♥️

വില്ലന്റെ പ്രണയം 21♥️

4.6
19520

ഷാഹി അവിടെനിന്ന് മുങ്ങി പെട്ടെന്ന് ബ്രേക്ഫാസ്റ്റും ഫുഡും ഉണ്ടാക്കി ബ്രേക്ഫാസ്റ് എടുത്ത് മേശമേൽ വെച്ചു കുളിക്കാൻ കയറി…അവൾ കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്തു…സമർ വാങ്ങിത്തന്ന ഡ്രെസ്സാണ് അവൾ ഉടുത്തത്….. അതിൽ അവൾ വളരെ സുന്ദരിയായിരുന്നു….അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് ചൊറുക്ക് നോക്കി…..പിന്നെ പുറത്തേക്കിറങ്ങി……അവൾ വന്നപ്പോഴേക്കും സമർ ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചിരുന്നു…അവൾ ബ്രേക്ഫാസ്റ്റ് കഴിച്ചു ഫുഡൊക്കെ ബാഗിൽ എടുത്ത് വെച്ച് പുറത്തേക്കിറങ്ങി…അപ്പോൾ പുറത്ത് സമർ ബുള്ളെറ്റിന്മേൽ നിൽക്കുന്നുണ്ട്….അവൾക്ക് തന്നെയും ഒപ്പം കൊണ്ട്‌പോയ്ക്കൂടെ ചോദിക്കണം എന്